Aksharathalukal

കാശിനന്ദ 🥀 3

                  
                   
സന്ധ്യ കഴിഞ്ഞതും അർജുൻ വീട്ടിലേക്ക് തിരിച്ച എത്തി, വാതിൽ തുറന്നതും തറയിൽ ഉണങ്ങി കിടിക്കുന്ന രക്തകറ കണ്ടതും അവന്റെ ഹൃദയം ശര വേഗത്തിൽ മിടിക്കാൻ തുടങ്ങി..... കുപ്പിച്ചില്ലിൽ ചവുട്ടാതെ അവൻ സൂക്ഷിച്ച്  മുറിയിലേക്ക് നടന്നു..... കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ള് നീറി പുകഞ്ഞു.....
 
 
അവൻ അവളുടെ അടുത്തേക്ക് ഇരുന്നു പതിയെ തട്ടി വിളിച്ചതും....
 
""വേണ്ട.... എന്റെ കുഞ്ഞിനെ കൊല്ലരുത്.... എനിക്ക് ഇനി അവനെ ഒള്ളു.... വേറെ ആരുമില്ല..... പ്ലീസ് എന്നേ വെറുതെ വിടണം....."" അത്രേയും പറഞ്ഞു കൊണ്ട് അവൾ വീണ്ടും  നിശബ്ദമായി.......
 
അവൻ അവളെ ഒന്ന് നോക്കിയേ ശേഷം ഡ്രെസ്സും എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കേറി.......
 
****🥀
 
 
കിടക്കയിൽ കിടന്നു നന്ദുവിന്റെ അടുത്തേക്ക്  ഒരു കറുത്ത രൂപം അടുത്ത് വന്നിരുന്നു..... അയാളുടെ കൈകൾ അവളുടെ കഴുത്തിൽ അമർന്നു  കൈകൾ.....  അവൾ  തന്റെ കൈകൾ കൊണ്ട് അയാളെ എതിർക്കാൻ ശ്രമിച്ചെങ്കിലും  ആ ബലിഷ്ഠമായ  കൈക്കരുത്തിൽ നിന്നും മോചിതയാകാൻ അവൾക്ക് സാധിച്ചില്ല...... ഒരു ഇറ്റ് ജീവന് വേണ്ടി അവൾ പിടിഞ്ഞു, ആ കറുത്ത രൂപം ഒരു ദയയില്ലാതെ അവളുടെ  ജീവൻ എടുത്തു.... നന്ദുവിന്റെ  കണ്ണുകൾ കുമ്പി അടഞ്ഞു..... നന്ദു മരിച്ചുവെന്ന്  ഉറപ്പിച്ചതും അയാൾ  ആ മുറി വിട്ട് ഇറങ്ങി പോയി....
 
 
പെട്ടന്നാണ് നന്ദു കിടക്കയിൽ നിന്ന് ഞെട്ടി ഉണർന്നത്...... ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി ഇറങ്ങി.... അവൾ അത് ശ്വാസം നീട്ടി വലിച്ചു...... അപ്പോളാണ് ബാത്റൂമിൽ നിന്ന് വെള്ള തുള്ളികൾ വീഴുന്ന്  ശബ്ദം  അവൾ  കേട്ടത്.... മേശയിലേക്ക് നോക്കിയതും അർജുന്റെ ഫോണും ബാഗും അവിടെ ഇരുപ്പുണ്ടായിരുന്നു., അർജുൻ ഓഫീസിൽ നിന്ന് മടങ്ങി എത്തിയെന്ന്, അവൾക്ക് മനസ്സിലായി.... പെട്ടന്നാണ്  രാവിലെ അവൻ പറഞ്ഞ വാക്കുകൾ  അവളുടെ കാതിലേക്ക് പതിച്ചത്.....   "" നന്ദു, നമ്മൾക്ക് ഈ കുഞ്ഞ് വേണ്ടടാ.....""
 
അർജുൻ, അയാൾ എന്റെ കുഞ്ഞിനെ ഇല്ലാതാക്കുമോ??? പാടില്ല.... ഇനി ജീവിക്കുന്നത് പോലും എന്റെ കുഞ്ഞിന് വേണ്ടിയാണ്, കുഞ്ഞ് കൂടി നഷ്ട്ടപെട്ടാൽ ഈ ഭൂമിയിൽ ഞാൻ ജീവിച്ചു ഇരിക്കുന്നതിൽ ഒരു അർത്ഥവുമില്ല.... ആകെ ഉള്ളത് എനിക്ക് സ്വന്തമെന്ന് പറയാൻ  എന്റെ കുഞ്ഞ് മാത്രമെയുള്ള വേറെ ആരും  എനിക്കില്ല........
 
 
പെട്ടന്നാണ് അർജുൻ ബാത്‌റൂം തുറന്നു പുറത്ത് ഇറങ്ങിയത്.....  നന്ദുവിനെ നോക്കി അർജുൻ  പുഞ്ചിരിച്ചെങ്കിലും അവൾ ഒന്ന്  നോക്കാൻ പോലും കൂട്ടാക്കാതെ,  പതിയെ ബെഡിൽ നിന്ന് എഴുനേറ്റു ഞൊണ്ടി ഞൊണ്ടി  അവൾ മുറിവിട്ട് ഇറങ്ങി  അടുക്കളയിലേക്ക് പോയി, മുഖം കഴുകി ശേഷം  ബ്രെഡും ജാമും എടുത്ത് പതിയെ കഴിക്കാൻ ശ്രമിച്ചു.... എത്ര ശ്രമിച്ചിട്ടും ഒരു കഷ്ണം പോലും തൊണ്ടിയിൽ നിന്ന് അവൾക്ക് ഇറക്കാൻ സാധിക്കുന്നില്ല..... പക്ഷേ താൻ കഴിക്കാതെ ഇരുന്നാൽ അത് തന്റെ കുഞ്ഞിനെ  ആപത്താണ്...  അത്കൊണ്ട് അവൾ എങ്ങനെ ഒക്കെയോ കഴിച്ചയെന്ന് വരുത്തി, പാത്രം കഴുകി പോരാൻ നേരമാണ് അർജുൻ അങ്ങോട്ടേക്ക് വന്നത്..... അവനെ  നോക്കാതെ നന്ദു മുറിയിലേക്ക്  പോകാൻ നിന്നതും അവൻ പുറകിൽ നിന്ന് വിളിച്ചു.....
 
"" നന്ദു,  എനിക്ക് അല്പം സംസാരിക്കണം....."""
 
"" ഡിവോഴ്സിന്റെ കാര്യമല്ലേ..... എനിക്ക് സമ്മതമാണ്..... ഇപ്പോൾ  തന്നെ കാൾ ഡിവോഴ്സ് ആവശ്യം എനിക്കാണ്...."" അത്രേയും പറഞ്ഞു അവൾ അവളുടെ മുറിയിൽ കേറി വാതിൽ വലിച്ചു അടിച്ചു..... വാതിലിന് അപ്പുറം നിന്ന് കരഞ്ഞ കൊണ്ട് അവൽ തറയിൽ ഊർന്നു വീണു,  എത്രയൊക്കെ കരയരുത് എന്ന് വിചാരിച്ചാലും ചിലപ്പോളൊക്കെ  മിഴികൾ നമ്മെ ചതിക്കും.....  മിഴികളിൽ നിന്ന് കണ്ണീർ ധാരാ ധാരായായി ഒഴുകി, ഒരുപാട് നേരം നന്ദു പൊട്ടികരഞ്ഞു..... ""ഒരു പെണ്ണ് കാരണം തന്റെ ജീവിതം എല്ലാം തകർത്തു ഉടച്ച കളഞ്ഞു..... അർജുനെട്ടന് വേണ്ടി എന്റെ വീട്ടുകാരെ പോലും വേണ്ടയെന്ന് ഞാൻ തീരുമാനിച്ചില്ലേ??? എന്നിട്ടും എന്നോട് ഈ ചതി ചെയ്തല്ലോ..... തന്റെ മാതാപിതാക്കൾ എത്രത്തോളം വേദനിച്ചു കാണും..... അവർ അന്നേ ഈ ബന്ധത്തിൽ എതിർത്തതല്ലേ..... അവരായിരുന്നു ശരി.... അന്ന് അവർ പറഞ്ഞത് ഞാൻ കേട്ടിരുന്നെങ്കിൽ ഒരിക്കലും  എനിക്ക് ഈ ഗതി വരില്ലാരുന്നു....."" കൊറേ നേരം ഇത് എല്ലാം ഓർത്ത് അവൾ കരഞ്ഞു.... തറയിലെ തണുപ്പ് ശരീരത്തിന് അസ്വസ്ഥത സൃഷ്ടിച്ചതും അവൾ പതിയെ കട്ടിലിലേക്ക് മാറി  കിടന്നു..... എത്രയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല....... എന്തൊക്കെയോ ആലോചിച്ച കൂട്ടി അവൾ എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു........
 
 
*****🥀
 
നന്ദുവിന്റെ മറുപടി കേട്ടതും അർജുൻ കുറച്ച് നേരം അങ്ങനെ തറഞ്ഞ നിന്നു..... വാതിൽ കൊട്ടി അടക്കുന്ന  ശബ്ദം കാതിൽ പതിഞ്ഞതും  അവൻ പെട്ടന്ന് സബോധത്തിലേക്ക് വന്നു......""  തന്നെ എത്രത്തോളം മനസ്സിലാക്കി എന്ന് ആ വാക്കുകളിലൂടെ തന്നെ അവൻ മനസ്സിലായി...... പതിയെ  അവൻ മുറിയിലേക്ക് പോയി  ഫോൺ എടുത്തതും..... ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും ഒരുമിച്ചാരുന്നു.... സ്ക്രീനിലെ പേര് കണ്ടതും അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു..... അവൻ കാൾ അറ്റൻഡ് ചെയ്ത്  ചെവിയിലേക്ക് ഫോൺ വച്ചു....
 
""അർജു...."" മറുവശത്ത് നിന്ന് ദിവ്യ നീട്ടി വിളിച്ചു.....
 
"" പറയെന്റെ പൊന്നെ....""
 
""എനിക്ക് കാണാൻ തോന്നുവാ...."" 
 
""എനിക്കും.... ""
 
""നന്ദുവനോട് പറഞ്ഞോ കാര്യങ്ങൾ??""
 
"" മ്മ്,  പറഞ്ഞു അവൾക്കും സമ്മതമാണ്..... ""
 
""എങ്കിൽ പേപ്പേഴ്സന്റെ കാര്യം ഞാൻ നോക്കിക്കോളാം....""
 
"" ഹാ ശരി.....""
 
അവരുടെ സംഭാഷണം അങ്ങനെ നീണ്ട് പോയി....   
 
 
****🥀
 
 
പിറ്റേന്ന് രാവിലെ തന്നെ  അർജുൻ ഉണർന്നു ജോലിക്ക് പോയി.... പോകുന്നതിന് മുൻബ് നന്ദുവിന്റെ മുറിയുടെ വാതിലിൽ ഒന്ന് കൊട്ടനും അവൻ മറന്നില്ല  പക്ഷേ മറുവശത്ത് നിന്ന് പ്രതികരണം ഒന്നുമില്ലായിരുന്നു ...... അതിലൂടെ അവൾ ഉറങ്ങുകയാണയെന്ന് അവനും മനസ്സിലായി..... അവളെ ശല്യം ചെയ്യാതെ അവൻ മുൻ വശത്തെ വാതിൽ അടച്ചിട്ടു ഓഫീസിലേക്ക് പോയി..... 
 
 
********🥀
 
 
നന്ദു പതിയെ മിഴികൾ തുറക്കാൻ ശ്രമിച്ചു,  പക്ഷേ ഇന്നലെ ഏറെ നേരം കരഞ്ഞത് മൂലം  കണ്ണ് പോളകൾ തുറക്കാൻ അവൾ നന്നേ പ്രയാസപെട്ടു.....  നന്ദു പതിയെ എഴുന്നേറ്റിരിക്കാൻ   ഇരിക്കാൻ ശ്രമിച്ചു, തലക്ക് നല്ല ഭാരം പതിയെ അവളുടെ കണ്ണുകൾ ക്ലോക്കിലെ സമയത്തെ തേടി, സമയം 1 മണി....  താൻ ഇത്രേയും നേരം ഉറങ്ങിയോ???  അവൾക്ക് അത്ഭുതം തോന്നി.... ഇന്നലെ ഉറങ്ങിയത് തന്നെ 4 മണി കഴിഞ്ഞാണ്‌..... അത് കൊണ്ട് ആകാം ഇത്ര നേരമായാത്..... ടവൽ എടുത്ത് അവൾ ബാത്റൂമിലേക്ക് കേറി.... ഷവർ ഓൺ ആക്കിയതും വെള്ള തുള്ളികൾ ശക്തിയായി അവളിലേക്ക് പതിഞ്ഞു........  വെള്ള തുള്ളികൾക്ക് ശരീരത്തിൽ പതിക്കാൻ തുടങ്ങിയതും മനസ്സിന്റെ  സങ്കടം ചെറുതായി  ശമിക്കാൻ തുടങ്ങി..... കുളിച്ചു ഇറങ്ങിയത് അവളുടെ തലയിലെ ഭാരം കുറച്ചൊക്കെ കുറഞ്ഞു..... പതിയെ ബാത്റൂമിൽ നിന്ന് ഇറങ്ങി..... മുറിയുടെ പുറത്തേക്ക്  ഇറങ്ങിയതും ഇന്നലെത്തെ രക്തതുള്ളികൾ കട്ട പിടിച്ച കിടപ്പുണ്ടാരുന്നു..... ഒരു തുണി കൊണ്ട് വന്ന് അവൾ പതിയെ തുടക്കാൻ തുടങ്ങി...... പെട്ടന്നാണ് ഹാളിൽ വാതിൽ ആരോ തുറക്കുന്നെ പോലെ തോന്നിയത് അവൾ അങ്ങോട്ടേക്ക് തന്നെ നോട്ടം പായിച്ചു....  ഡോർ തുറന്നു വരുന്നു ദിവ്യയെ കണ്ടതും അവളുടെ പേശികൾ വലിഞ്ഞു മുഴുകി.... ദേഷ്യം ഉച്ചിയിൽ നിന്ന് ഉള്ളം കാൾ വരെ എത്തി.....  അവിടെ നിന്ന് പതിയെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ഞൊണ്ടി ഞൊണ്ടി നന്ദു പാഞ്ഞു......
 
""നിനക്ക് എന്താ ഇവിടെ കാര്യം??? നിനക്ക് വേണ്ട ആള് ഓഫീസിൽ കാണും അങ്ങോട്ടേക്ക് ചെല്ല്....... അല്ലാതെ എങ്ങോട്ടു കെട്ടിയെടുത്തിട്ട്  കാര്യമില്ല.....""  നന്ദു പുച്ഛത്തോടെ പറഞ്ഞു..... 
 
"" അർജുൻ ഓഫീസിളുണ്ടയെന്ന് എനിക്ക് അറിയാം ഞാൻ അവൻ പറഞ്ഞിട്ട് വന്നേയാണ്... കൈയിൽ ഇരിക്കുന്നു കടലാസ് അവളുടെ നേരെ കാണിച്ചു കൊണ്ട് അവൾ അകത്തേക്ക് കേറി.....
 
""ഇത് എന്താണയെന്ന് അറിയോ???""
 
""എനിക്ക് എങ്ങനെ അറിയാനാണ്""( നന്ദു ഒരു പുച്ഛത്തോടെ മറുപടി നൽകി)
 
 ""മ്യൂച്ചൽ ഡിവോഴ്സ് പെറ്റിഷൻ, അർജുൻ ഇതിൽ ഒപ്പിട്ട് കഴിഞ്ഞു, ഇനി നിന്റെ ഊഴമാണ്...."" അത്രേയും പറഞ്ഞപ്പോളേക്കും ദിവ്യയുടെ ഫോൺ അടിച്ചു.....
 
""ആഹാ, കറക്റ്റ് ടൈമിംഗ്,  അർജുനാണ്‌......""
 
അവൾ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.....
 
""നന്ദു... ഞാൻ അർജുനാണ്, ദിവ്യയുടെ കൈയിൽ കൊടുത്ത് വിട്ടത് ഡിവോഴ്സ് നോട്ടീസാണ്...... മ്യൂച്ചലായാത് കൊണ്ട് എത്രെയും വേഗം തന്നെ  നമ്മൾക്ക് പിരിയാം....  അധിക കാല താമസം ഉണ്ടാകില്ല.... പിന്നെ നിന്റെ എക്സാം കഴിയുന്നവരെ, അല്ലെങ്കിൽ നിനക്ക് ഒരു ജോലി കിട്ടുന്നെ വരെ നിനക്ക്  ഞങ്ങളോടൊപ്പം താമസിക്കാം....""
 
""എനിക്ക് ഇവിടെ നിൽക്കാൻ സമ്മതമല്ല.... ഞാൻ ഇവിടെ നിന്ന് പോകും....""
 
അർജുൻ കം ഓൺ എംഡി ഈസ്‌ ഹിയർ..... മറുവശത്ത് നിന്ന് അർജുനെ ആരോ വിളിച്ചു......
 
 
""ഓക്കേ ശരി എങ്കിൽ,  ഇവിടെ ഓഡിറ്റിങ് തുടങ്ങാറായി.....""
 
അത്രേയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയിതു.....
 
 
"" ആ തീരുമാനം എനിക്ക് ഇഷ്ട്ടായി ഇവിടെ നിൽക്കുന്നില്ലയെന്ന് പറഞ്ഞത്""
 
നന്ദു അവളെ ഒന്ന് നെറ്റി ചുളിച്ചു നോക്കി.....
 
""നീ ഇവിടെ ഉണ്ടെങ്കിൽ നിന്നെ ഞാൻ കൊല്ലതെ കൊല്ലും..... അതിലും ഭേദം നീ ഇവിടെ നിന്ന് പോകുന്ന തന്നെയാ.... പിന്നെ വേഗം ഒപ്പിട്ടിട്ട് എന്തുവാ വേണ്ടതയെന്ന് വെച്ചാൽ അത് എടുത്തിട്ട്  പൊക്കോ അതിന് ശേഷം വേണം എനിക്ക് ഈ വീട് ഒന്ന് ശുദ്ധി കലാശം നടത്താൻ..... ""
 
നന്ദു അവളുടെ മുറിയിൽ കേറി അവൾക്ക് ആവശ്യമുള്ള സർട്ടിഫിക്കറ്റ്, ഡ്രസ്സ്‌, ബുക്സ് അതൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്ക് ഇറങ്ങി..... ദിവ്യയുടെ കൈയിൽ നിന്ന് ആ പേപ്പർ വാങ്ങി അതിൽ ഒപ്പിടാൻ തുടങ്ങി..... പേന പിടിച്ചതും അവളുടെ കൈ ഒക്കെ വിറക്കാൻ തുടങ്ങി..... കണ്ണിൽ നിന്ന് കണ്ണീർ ഗോളങ്ങളായി ഉരുണ്ട് കൂടി ഒരിറ്റു കണ്ണുനീർ ആ പേപ്പറിൽ പതിഞ്ഞു..... അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ പാടില്ലയെന്ന് മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....... കണ്ണുനീർ  അമർത്തി തുടച്ചു കൊണ്ട് അവൾ ആ കടലാസിൽ ഒപ്പിട്ടു......  അവളുടെ നേർക്ക്  നീട്ടി.....
പെട്ടന്നാണ് ദിവ്യ അവളുടെ താലി വലിച്ചു  പൊട്ടിച്ചത് അതും കൂടി ആയതും അവളുടെ ഉള്ളിൽ അഗ്നി പർവതം പൊട്ടൻ നന്ദു കൈ വീശി അവളുടെ കരണം നോക്കി  പൊട്ടിച്ചു...... ദിവ്യയുടെ മുഖത്ത് അവളുടെ 4 വിരലുകളുമുണ്ടായിരുന്നു..... അടി കിട്ടിയ ഭാഗത്ത് അവൾക്ക് നീറി പുകയാണ് തുടങ്ങി..... അവൾ ദേഷ്യത്തോടെ നോക്കി.....
 
""ഈ താലി അയാൾ വലിച്ചു പൊട്ടിച്ചിരുന്നേ ഞാൻ ഒന്നും പറയില്ലാരുന്നു പക്ഷേ നീ അത് ചെയ്യ്തത്.... നീ ചെയ്‌തെ ഈ തെറ്റിന് ഒന്നും ഒരിക്കലും ദൈവം പൊറുക്കില്ല.... എന്തെങ്കിലും കാരണം കൊണ്ട് ദുഃഖിക്കും  ഈ അളകനന്ദായാണ് പറയുന്നത്..... നീ നോക്കിക്കോ.....""
 
"" ഇറങ്ങി പോടീ..... അത്രേ പറഞ്ഞു ദിവ്യ അവളെ വീട്ടിൽ നിന്ന് പുറത്താക്കി വാതിൽ അടച്ചു.....
 
ആ വീട്ടിലേക്ക് ഒന്നും കൂടി നോക്കി അവൾ  അവിടെ നിന്ന് പടി ഇറങ്ങി...... എങ്ങോട്ടേക്ക് പോകണമെന്ന് അവൾക്ക് ഒരു പിടിയില്ലാരുന്നു..... എന്നാലും പതിയെ റോഡിന്റെ അരികിലൂടെ അവൾ  എവിടേക്ക് എന്ന് പോലും അറിയാതെ നടന്നു.... കാലിന് വേദനയുണ്ടെങ്കിൽ പോലും അവൾ അത് സഹിച്ച മുന്നോട്ടേക്ക് നടന്നു, കൊറേ ദൂരം നടന്നപ്പോളേക്കും സന്ധ്യയായി.... പെട്ടന്നാണ് ചുറ്റിനും കാർമേഘത്താൽ മുടപ്പെട്ടത്....   അതി ശക്തിയാൽ കാറ്റ് വീശാൻ തുടങ്ങി..... ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു അവൾ മുൻബോട്ട് നടന്നു..... പെട്ടന്നാണ് ഒരു വണ്ടി ചീറി പാഞ്ഞ്  അവളെ അടുത്തേക്ക് വന്നത്, ശക്തിയിൽ വന്നു അവളെ തട്ടിയത് അപ്പോളേക്കും അവൾ തറയിലേക്ക് തെറിച്ചു വീണു.......  നന്ദു വയർ ഇടിച്ചാരുന്നു വീണത്..... അവളുടെ ഒരു ഫോട്ടോ എടുത്ത് ആ വണ്ടിയുള്ള ആൾ അവിടെ ഒന്ന് കണ്ണ് ഓടിച്ചു ശേഷം അവിടെ നിന്ന് വണ്ടി കൊണ്ട് പോയി..... 
 
""" ആ......... """"  വേദന മൂലം അവൾ അലറി കരഞ്ഞു.....  നെറ്റിയും ചുണ്ടും ഒപ്പം മുറിഞ്ഞിരുന്നു.......  ബോധം പോകുന്നതിന് മുൻപ്  കാലിന്റെ അടിയിൽ നിന്ന് ചുടു രക്തം ഒഴുകുന്നത് അവൾ അറിഞ്ഞു......
 
"" എന്റെ കുഞ്ഞ് "" എന്ന് മന്ത്രിച്ച കൊണ്ട് അവളുടെ ബോധം അറ്റു.....
 
 
തുടരും....
 
ജോ അനു 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 

കാശിനന്ദ 🥀4

കാശിനന്ദ 🥀4

4.8
3259

                    "" എന്റെ കുഞ്ഞ് "" എന്ന് മന്ത്രിച്ച കൊണ്ട് അവളുടെ ബോധം അറ്റു.....   റോഡ് മുഴുവനും നന്ദുവിന്റെ രക്തം പുരണ്ടു....... ഒഴിഞ്ഞു ഇടവഴിയായതിനാൽ അവിടെ എങ്ങും ഒരു മനുഷ്യ കുഞ്ഞപോലുമില്ലാരുന്നു...... പെട്ടന്നാണ് ആകാശത്ത് വലിയ ഒരു ഇടി മിന്നൽ ഭൂമിലേക്ക് പതിച്ചു..... ഇരുണ്ട് കൂടിയ കാർമേഘങ്ങൾ  നിന്നും മഴ തുള്ളി ഭൂമിയിലേക്ക് ഇറ്റിറ്റ് പതിക്കാൻ തുടങ്ങി.....  കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ മഴ ശക്തി പ്രാപിച്ചു...... ജീവൻ വേണ്ടി പിടയുന്ന നന്ദുവിന്റെ ഒരു ഫോട്ടോ എടുത്ത് അവർ അവിടെ നിന്നും പോയി......  റോഡിലെ രക്തം മുഴുവനും മഴതുള്ളി കാരണം മായിഞ്ഞ് പോയി.....