Part 49
✒️ Ayisha Nidha
മുറ്റത്ത് നിന്ന് ഒരു ഹോണടി ശബ്ദം കേട്ടതും ഞങ്ങൾ മൂന്നാളും അങ്ങോട്ട് പോയി.
കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ടതും മിക്കുവിന്റെ മുഖത്ത് പല ഭാവങ്ങളും വിരിയാൻ തുടങ്ങി.
വന്നത് വേറെ ആരുമല്ല കാർത്തിയുടെ പാരന്റ്സ് ആയിരുന്നു.
"ഹാ.. അങ്കിൾ എന്താ... ഇവിടെ ശേ അങ്കിൾ വരുന്ന കാര്യം കാർത്തി പറഞ്ഞില്ലല്ലോ...."
കാർത്തി മോനും അറീല ഞങ്ങൾ ഇവിടെ വന്നത്. (അങ്കിൾ)
"എങ്കി ഞാൻ ഓനേ വിളിച്ച് വരാം." എന്നും പറഞ്ഞ് ഞാൻ മുകളിലേക്കോടി.
കാർത്തിയുണ്ടവിടെ കണ്ണാടിക്ക് മുമ്പിൽ എന്തോ... കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു.
"ടാ... നിനക്ക് പ്രാന്തായാ..."
ടാ ... ഞാൻ ആ
മിക്കുനെ പ്രപ്പോസ് ചെയ്യാൻ പോവാ.... (കാർത്തി)
"ഏഹ് ഇത് എന്റെ കാർത്തി തന്നെ ആണോ...😨? നിനക്ക് ലൗ അടിച്ചെന്നോ...😱? അല്ലെ നിന്റെ അമ്മ പറഞ്ഞോ... ഇവളെ കെട്ടാൻ.🤭"
ഓവർ ആക്കല്ലെ നീ വാ... ഞാൻ ഇപ്പം പ്രപ്പോസ് ചെയ്യാൻ പോവാ... (കാർത്തി)
"ടാ... നീ സീരിയസായിട്ട് പറയാണോ....?"
ആടാ... എന്തോ... അവൾ എന്റെതാണ് എന്ന് എന്നോട് ഈ ലോകം വിളിച്ചു പറയുന്ന ഒരു ഫീൽ. അവളെ കാണുമ്പോ... ഒരു പ്രത്യേക ഫീലും കൂടി ആടാ...😍 (കാർത്തി)
"ഹാ... ഇത് സെറ്റ്. എന്തായാലും നീ വാ... നിന്റെ മമ്മിയും ഡാഡിയും താഴെ ഉണ്ട്. "
ഹേ അവരെന്താ ഇവിടെ !😨 (കാർത്തി)
"ആവോ.... നീ വാ..." അതും പറഞ്ഞ് ഞാൻ ഓനേയും കൂട്ടി താഴോട്ട് ഇറങ്ങുമ്പോളാണ് ഞാനാ കാഴ്ച കാണുന്നത്.
മിക്കു ആന്റിടെ നേരേ കൈ ചൂണ്ടി എന്തോ... പറയുന്നു.
എന്താ... പറയുന്നേ എന്ന് ഞങ്ങൾ ചെവിയോർത്ത് നിന്നു.
*ഞാൻ അവിടെക്ക് വരും അപ്പോ... കാണാം ഈ അനാമിക ആരാണെന്നു.*
എന്നായിരുന്നു മിക്കു പറഞ്ഞത്.
അത് കേട്ടതും കാർത്തി ദേഷ്യം കൊണ്ട് അങ്ങോട്ട് ഓടി മിക്കുന്റെ മുഖത്തൊരടിയായിരുന്നു.
അതിന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സാരിയും എടുത്ത് അവൾ മുകളിലേക്ക് കേറി പോയി.
ടാ.... നീയെന്റെ മോളെ അടിച്ചുവല്ലെ😠 (Ungle)
ഹാ... അടിച്ചു അവൾക്ക് എന്ത് ധൈര്യമുണ്ടായിട്ടാ.... എന്റെ അമ്മയുടെ നേരേ കൈ ചൂണ്ടി സംസാരിക്കുന്നത്.😡 (കാർത്തി)
നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല. എന്നും പറഞ്ഞ് അങ്കിൾ ആന്റിയോട് കയർത്തു.
ഇനിയെന്ത് കാണാൻ ഇരിക്കാ... എഴുന്നേറ്റ് പോടി.
ആന്റി അങ്കിൾനെ പുച്ഛിച്ച് എഴുന്നേറ്റതും ലനുനെ വിളിച്ചു കൊണ്ട് മിക്കു താഴോട്ട് ഇറങ്ങി വന്നു.
ആ സാരിയിൽ അവളെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു.😍
മിക്കുസെ ഇതും ഇട്ട് നീ പുറത്ത് പോയാൽ വല്ല ചെക്കന്മാരും നിന്നെ കൊത്തി കൊണ്ട് പോവും🤭.
പൊന്നുമ്മ അതും പറഞ്ഞ് അവിടെക്ക് വന്നു.
*ഉമ്മാ...!!*(മിക്കു)
ഞാൻ ചുമ്മാ... പറഞ്ഞതാ.... അല്ല എങ്ങോട്ടാ... കെട്ടിയോരുങ്ങി പോണത്. (പൊന്നുമ്മ)
Secret😉 (മിക്കു)
ഹാ.... ഏതോ.. ചെക്കനെ കാണാൻ പോവാ.. അതാ... ഇത്ര ചെത്തായിറങ്ങിയത്.
(ലനു)
നിന്റെ സ്വഭാവം എനിക്കില്ല😏 (മിക്കു)
അപ്പോ... നീ പറഞ്ഞ് വന്നത് ഞാൻ കണ്ട ചെക്കന്മാരെ കാണാൻ പോവാറുണ്ട് എന്നാണോ....😱 (ലനു)
അതെ😏 (മിക്കു)
അതിന് ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി.
എടി സാമദ്രോഹി കുടുബം കലക്കി നീ യേന്നേ വഴിയാതാരമാക്കുമല്ലെ😠 (ലനു)
അത് പിന്നേ ഫങ്ഷൻ കഴിയുന്നത് വരെ നിങ്ങൾ തെറ്റി നിക്കുന്നതാ നല്ലത്😁 അല്ലെ അജുക്ക നിനക്ക് പണി തരും.🙈 (മിക്കു)
ശേ നശിപ്പിച്ച് മിക്കു നമുക്കിട്ടാണല്ലോ... താങ്ങുന്നത്.
അയ്യേ🙉 ലനു വേഗം ചെവി രണ്ടും പൊത്തി പിടിച്ചു.
ടീ... മതി മതി നീ വാ... നമുക്കൊരിടം വരെ പോവാനുണ്ട്. (മിക്കു)
എവിടെക്കാടി (ലനു)
Heaven (മിക്കു)
ഞാനുണ്ട് വാ... പോവാം. 😍 (ലനു)
നീ അവിടെ പോയിക്കോ...?(മിക്കു)
പിന്നല്ല ഒരു മനു ഉണ്ട് അവനോട് എനിക്ക് ഒരിത്തിരി ഇഷ്ടം തോന്നി.😘 (ലനു)
എടി മോണ്ണെ ഞാൻ പറഞ്ഞ മനുവാണ് അത് (മിക്കു)
ഹേ അപ്പോ... ഈ മനുവാണോ.... ആ മനു😵 (ലനു)
യാ.... നീ വാ..... എന്നും പറഞ്ഞ് മിക്കു ലനുനെ കൂട്ടി പോവാൻ നിന്നതും വീണ്ടും അവിടെ നിന്ന്.
പോയി ഡ്രസ്സ് മാറ്റി വാടി കോപ്പേ....(മിക്കു)
ഞാൻ കുളിച്ച് മാറ്റിയതാ....(ലനു)
നീ കുളിച്ച്ക്കാ...🤭(മിക്കു)
എടി അത് അജുനെ കെട്ടിയത് മുതൽ ഞാൻ കുളിക്കലുംണ്ട് പല്ല് തേക്കലുംണ്ട്. എന്തിനേറ പറയുന്നു ഇപ്പോ... രവിലെയും രാത്രിയും ചെയ്യൽണ്ട്🥺.(ലനു)
പാവം🤭 (മിക്കു)
എങ്കി ഞങ്ങൾ പോവാ... അല്ല കണവൻ മാഷേ ഇങ്ങൾ പോവുന്നില്ലെ. (മിക്കു)
ഇല്ല ഇന്നിവിടെ തങ്ങാം ന്ന് വിചാരിച്ചു (അങ്കിൾ)
ശെരിക്കും😍 (മിക്കു)
പോടി ആട്ന്ന് ഞാൻ നിന്നെ കൊണ്ടാവാന വന്നത് (അങ്കിൾ)
അത് മാഷെ ഈ ഞായറായ്ച്ചത്തെ ഫങ്ഷൻ കഴിഞ്ഞ് പോവാം. ഇന്ന് ഞാനില്ല. ഒരു കുറുമ്പോടെ മിക്കു പറഞ്ഞു.
എങ്കി ഞങ്ങൾ അന്ന് വരുന്നുണ്ട് നിന്നെ കൂട്ടാൻ . (അങ്കിൾ)
അത് പറ്റില്ല അങ്കിൾ ഇവിടെ താമസിക്കണം പ്ലീസ് (ലനു)
പക്ഷെ ഈ സ്ത്രീ വേണ്ട. ഇന്നാ... ഈ താക്കോൽ വേച്ചോ... ഉപകാരപ്പെടും. എന്നും പറഞ്ഞ് മിക്കു ഒരു താക്കോൽ ആന്റിടെ നേര കൊടുത്തു. പക്ഷെ ആന്റി മുഖം തിരിച്ചു കളഞ്ഞു.
ടീ.... എന്നും വിളിച്ച് കാർത്തി അവളെ തല്ലാൻ കൈ പൊക്കിയതും അവളത് തടഞ്ഞിരുന്നു.
യേന്നേ തല്ലിയാൽ ഇന്നലെ വരെ ഞാൻ ക്ഷമിക്കുമായിരുന്നു. പക്ഷെ ഇന്ന് മുതൽ ഈ അനാമിക ക്ഷമിക്കില്ല. അത് പോലെ ഇപ്പോ... നിന്നെ സ്നേഹിക്കുന്നുമില്ല.😠 (മിക്കു)
മോളെ.... (അങ്കിൾ)
മാഷെ ഇന്നാ താക്കോൽ ഈ മാടത്തിന് ആവശ്യം വരാൻ ചാൻസുണ്ട്. അല്ല എനിക്ക് ഗിഫ്റ്റ് ഒന്നുല്ലെ🤨 (മിക്കു)
ശങ്കറെ (അങ്കിൾ)
സർ എന്നും വിളിച്ച് അയാൾ കാറിനടുത്തേക്ക് പോയി ഒരു കുഞ്ഞി പെട്ടിയുമായി തിരിച്ചു വന്നു അത് അങ്കിൾനു കൊടുത്തു.
*HPy Bdy കാന്താരീ....* എന്നും പറഞ്ഞ് അങ്കിൾ ആ ബോക്സ് മിക്കുനു കൊടുത്തു.
ആ പെട്ടി തുറന്നതും അതിൽ പല നിറത്തിലുള്ള റോസ് പൂക്കളായിരുന്നു.
Wow താങ്ക്യു.... മാഷെ എന്നും പറഞ്ഞ് മിക്കു അങ്കിൾനെ കെട്ടിപിടിച്ചു.
ഇതോക്കെ എടുത്ത് വെച്ച് വേഗം പോയി വരാൻ നോക്ക്. (അങ്കിൾ)
ഒക്കെ എന്നും പറഞ്ഞ് മിക്കു ആ പൂക്കളും കൊണ്ട് മുകളിലേക്കോടി.
പിന്നേ താഴോട്ട് വരുമ്പോ..... ഒരു റോസ് അവൾ തലയിൽ ചൂടിയിരുന്നു.
അപ്പോ... By എന്നും പറഞ്ഞ് അവൾ ലനുവിനെയും കൂട്ടി പോയി.
ഇവിടെ ശെരിക്ക് എന്താ... നടക്കുന്നത് അവള് ആരാ.... (കാർത്തി)
അത് എന്നോട് ചോദിക്കുന്നതിനും നല്ലത് നിന്റെ മമ്മയോട് ചോദിക്കുന്നതാ.... (അങ്കിൾ)
പപ്പയാണ് എനിക്ക് ഉത്തരം തരേണ്ടത് അവള് പപ്പയുടെ ആരാ....? (കാർത്തി)
പറയാം ഇനിയും നിന്നോട് മറച്ച് വെക്കുന്നത് ശെരിയല്ലല്ലോ... (അങ്കിൾ)
അങ്കിൾ പറയുന്നത് കേൾക്കാൻ വേണ്ടി ഞാൻ എന്റെ ദൃഷ്ടി അങ്കിളിലേക്ക് പായിച്ചു.
💕💕💕
(തുടരും)