Part 48
✒️ Ayisha Nidha
ഞാൻ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി. ആരാണ് എന്ന് വല്ല തെളിവും കിട്ടിയാലോ...
പിന്നെ എന്റെ നോട്ടം ചങ്ക്സിന്റെ അടുത്തെത്തി പക്ഷേ തെണ്ടികൾ നല്ല ഉറക്കമാ....
ഞാൻ മെല്ലെ ആ പെട്ടി കയ്യിലെടുത്തു തുറന്നു നോക്കി.
"Wow 😍"
പെട്ടി തുറന്നതും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ഞാൻ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങാൻ കഴിയാതെ പോയാ... എന്റെ സാരി😍.
അന്ന് പണം തികയാഞ്ഞിട്ട് വാങ്ങാതെ പോന്നതായിരുന്നു. പിറ്റേന്ന് പോയപ്പോ... അത് ആരോ... വാങ്ങി എന്ന് പറഞ്ഞു. എന്തോ... എനിക്ക് അത്രയും ഇഷ്ടപ്പെട്ട സാരി നഷ്ടപ്പെട്ടതിൽ എനിക്ക് എന്തില്ലാത്ത സങ്കടം തോന്നി.
ഇന്ന് ഇത് കണ്ടപ്പോ... ഞാൻ സന്തോഷിക്കുകയും ചെയ്തു.
പക്ഷെ മനസ്സ് എന്നോട് തന്നെ എന്തക്കയോ... സംശയങ്ങൾ ചോദിക്കാൻ തുടങ്ങി.
*ഇത് ആരാ... ഇവിടെ കൊണ്ട് വെച്ചത്.?*
*അയാൾ കറക്റ്റ് ഈ സാരി സെലക്റ്റ് ചെയ്തതിന് കാരണം?*
*അന്ന് ഞാൻ ഈ സാരി വാങ്ങാതെ പോവുന്നത് ഇയാൾ കണ്ടിരുന്നോ..?*
*അയാൾ ഈ വീട്ടിൽ ഉള്ളതാണോ...... ? അല്ലങ്കിൽ എങ്ങനെ ഈ റൂമിൽ കേറി. ?*
ഇങ്ങനെ ഓരോന്ന് മനസ്സ് ചോദിച്ചതും ഞാൻ അതോന്നും വക വെക്കാതെ ആ സാരി നൂർത്തി നോക്കി. അതിൽ നിന്നും ഒരു പേപ്പർ താഴെ വീണതും ഞാൻ അത് തുറന്ന് നോക്കി.
*ഈ സാരി നീ ഒരുപാട് ആഗ്രഹിച്ചതാ... എന്നറിയാം. ഈ ഒരു ദിവസം ഇത് നിന്നെ ഏൽപ്പിക്കാം എന്ന് കരുതിയത് കൊണ്ട് മാത്രമാണ് ഇത്രയും ദിവസം ഇത് ഞാൻ എന്റെ കയ്യിൽ സൂക്ഷിച്ചത്.*
എന്നായിരുന്നു അതിലെ എഴുത്ത്. ആ പേപ്പർ എല്ലാം അവിടെ വെച്ച് സാരിയും എടുത്ത് ഞാൻ
ലനുവിനെ തിരഞ്ഞിറങ്ങി.
.....•°♥️°•.....
(അജു)
രാവിലെ എഴുന്നേറ്റപ്പോ .. തന്നെ കണ്ടത് എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന എന്റെ പെണ്ണിനേയാ...
ഞാൻ അവളെ ഒന്ന് കൂടി ന്നോട് ചേർത്തി കിടത്തി രണ്ട് കണ്ണിലും ചുംബിച്ചു എഴുന്നേറ്റു പോയി.
ഫ്രഷാവുമ്പോ... മുഴുവനും ഇന്നലെ രാത്രി സംഭവിച്ചതായിരുന്നു എന്റെ മൈന്റിൽ. എന്റെ പെണ്ണിനെ ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സ്വന്തമാക്കിയിരിക്കുന്നു.🙈
ഫ്രഷായി വന്നിട്ടും പെണ്ണ് എഴുന്നേറ്റിട്ടില്ല. ഞാൻ ജെഗ്ഗിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്ത് പാർന്നു.
കണ്ണ് തിരുമ്മി തുറന്ന പെണ്ണ് കാണുന്നതോ.... ഇളിച്ചു കൊണ്ട് നിൽക്കുന്ന നമ്മളെയും.
നമ്മളെ തല്ലാൻ വേണ്ടി എഴുന്നേറ്റ് പുതപ്പ് മാറ്റിയതും ഓളെ കോലം കണ്ട് വേഗം പുതപ്പ് പൊതിച്ചു അവിടെ തന്നെ ഇരുന്നു.
പിന്നേ വേഗം എഴുന്നേറ്റ് പോയി ഫ്രഷായി വന്നു.
"എന്താണ് മോളൂസെ നീ എന്റെ മുഖത്ത് അറിയാതെ പോലും നോക്കുന്നില്ലല്ലോ... എന്താണ് കാര്യം. ഇന്നലെ നടന്നത് ഒക്കെ ആലോചിച്ചിട്ടാണോ..."
അല്ല അത്.... (ലനു)
ഞാൻ മെല്ല അവളുടെ അടുത്തേക്ക് പോയതും ഓള് പിറകോട്ട് നടന്നു. അവസാനം ചുമരിൽ തട്ടി നിന്നതും ഞാൻ ഓളെ വട്ടം പിടിച്ചു നിന്നിട്ട് ആ ചുണ്ടുകൾ നുകർന്നു.
"ഇപ്പോ... ചമ്മൽ എന്ന ഫീൽ പോയോ....🤨 ഇല്ലേ ഞാൻ മാറ്റി തരാം.🙈"
മ്മം പോയി (ലനു)
"ഏയ് ചെറുതായിട്ട് പോവാത്തതില്ലെ"
ഉയ്യോ... മോൻ കൂടുതൽ റോമാൻസിക്കാൻ വരല്ലെ എന്നും പറഞ്ഞ് ലനു താഴോട്ട് ഓടി.
ശേ നല്ല മൂഡിൽ വരുവായിരുന്നു.😕
ലെ ഞാൻ : അങ്ങനെ ഇപ്പോ... മോൻ റോമാൻസിക്കണ്ട.
ലെ അജു : സ്നേഹല്ലാത്ത തെണ്ടി.
ലെ വായനക്കാര്: അന്ന് നമ്മളെ റൈറ്റർനെ മനസ്സിലാക്കാത്ത നിന്നെ ഇപ്പോ... റോമാൻസിക്കാൻ വിടണംന്നോ... No way മോൻ. നീ അതികം റോമാൻസിക്കണ്ട.😏
ഇനി എന്ത് എന്ന പോലെ അജു ലനു പോയാ.. വഴിയേ നോക്കി നിന്നു.
പിന്നേ താഴോട്ട് പോയി.
താഴെ സോഫയിൽ ഫോണും തൊണ്ടി ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് പോയി ഇരുന്നു.
"ഡീ ഒരു കാര്യം ചോദിക്കട്ടെ"
ഹാ...
"ഇന്നലെ ഞാൻ ചോകോബാർ വാങ്ങി തരാം എന്ന് പറഞ്ഞിട്ടാണോ... നീ....."
അയ്യേ നാണമില്ലെ മനുഷ്യ ഇങ്ങൾക്ക് അങ്ങനെ ചോദിക്കാൻ.
"അതിന് ഞാൻ മുഴുവൻ ചോദിച്ചില്ലല്ലോ...."
പക്ഷെ എനിക്ക് മനസ്സിലായി ചോദ്യം എങ്ങോട്ടാ... പോണത് എന്ന്. (ലനു)
"ഓഹ് എന്തായിലും ചോക്കോബാറിന് വേണ്ടി അല്ലല്ലോ അല്ലെ"
പോ അവിടുന്ന് ഇനി ന്നോട് മിണ്ടണ്ട😏 (ലനു)
"പിണങ്ങല്ലെ മുത്തെ ഞാൻ ഒരു സംശയം ചോദിച്ചതല്ലെ. "
ഞാൻ മെല്ലെ എന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു പറഞ്ഞതും പെണ്ണ് മുഖം തിരിച്ചാനി.
*അങ്ങനെ ആര് ചോക്കോബാറ് തന്നാലും മൂക്കും കുത്തി വീഴുന്ന പെണ്ണല്ല ഈ ലനു. ന്നേ സ്നേഹിക്കുന്നവരോട് ഞാൻ ചോക്കോബാർ വാങ്ങാറുണ്ട് അല്ലാതെ അറിയാത്തവരോട് ഞാൻ വാങ്ങാറില്ല. പിന്നേ ഇന്നലെ ഞാൻ ചോകോബാറിനു വേണ്ടിയല്ല നിന്ന് തന്നത്. നിന്റെ ഭാര്യ എന്ന പതവി കൊണ്ടും . ഞാൻ മനസ്സറിഞ്ഞു നിന്നെ സ്നേഹിക്കുന്നത് കൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ നിന്നെ എതിർക്കാത്തതിന്റെ കാരണം.*
"സോറിന്റെ പെണ്ണേ" എന്നും പറഞ്ഞ് നമ്മൾ ഓളെ കവിളിൽ ചെറുതായ് കടിച്ചതും പെണ്ണ് നമ്മളെ തുറിച്ച് നോക്കി.
ലനു .....!!
മിക്കു അലറി വിളിച്ചു കൊണ്ട് അങ്ങോട്ട് വന്നതും ലനു എഴുന്നേറ്റ് എന്താന്ന് ചോദിച്ചു.
എന്താടി.. (ലനു)
'ഇത് നോക്ക് എങ്ങനണ്ട്' എന്ന് ചോദിച്ചു കൊണ്ട് മിക്കു ഒരു സാരി ലനുവിന്റെ കൈയ്യിൽ വെച്ച് കൊടുത്തു.
Wow അടിപൊളി ആര് തന്നതാ...? (ലനു)
"അത് ന്താ... നീയങ്ങനെ ചോദിച്ചേ അതവൾ വാങ്ങിയത് ആണേങ്കിലോ.... ?"
അതോന്നല്ല എനിക്ക് റൂമിന്ന് കിട്ടിയതാ... (മിക്കു)
ഹാ... എങ്കി ഞാനോരു കാര്യം പറയട്ടെ (ലനു)
ഹാ...
*Hpy Bdy AmMuZz*🥳
എന്നും പറഞ്ഞ് ലനു ആ സാരി മിക്കുവിന്റെ കയ്യിൽ വെച്ച് കൊടുത്തു.
മിക്കുവാണേൽ സാരിയിലേക്കും
ലനുവിലേക്കും മാറി മാറി നോക്കാ...
ഇങ്ങനെ നോക്കണ്ട ഈ സാരി ഞാനാ നിന്റെ റൂമിൽ കൊണ്ടു വെച്ചത്. ഇത് നീ വാങ്ങാൻ കയറിയതും കാഷില്ലാഞ്ഞിട്ട് ഇറങ്ങി പോയതും ഒക്കെ ഞാൻ കണ്ടതാ... പിന്നേ നിന്റെ പിറന്നാൾ ആയ ഈ ദിവസം തിരഞ്ഞടുത്തു ഇത് നിനക്ക് തരാൻ വേണ്ടി. അപ്പോ... ഇന്ന് ഈ സാരി ഉടുത്ത് സുന്ദരി ആയി വാ....(ലനു)
(✍️ അപ്പോ.... കാർത്തി ആണ് ഗിഫ്റ്റ് ബോക്സ് വെച്ചത് എന്ന് പറഞ്ഞ എല്ലാരും സസി🤭)
ലനു അങ്ങനെ പറഞ്ഞതും മിക്കുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്തിനാടി കോപ്പെ കരയുന്നേ. (ലനു)
കരയല്ലടി സന്തോഷം കൊണ്ടാ.... ഞാൻ എന്ത് പുണ്യം ചെയ്തിട്ടാ... എനിക്ക് നിന്നെ സുഹൃത്തായി കിട്ടിയത്. (മിക്കു)
ആവോ... നീ പുണ്യം ഒക്കെ ചെയ്യാറുണ്ടോ.... അല്ലേലും എല്ലാരും പറയും ന്നേ സുഹൃത്തായി കിട്ടാൻ 100 പുണ്യം ചെയ്യണം എന്ന്. 🙈 (ലനു)
ഫ്പ്പാ നാറി (മിക്കു)
മുറ്റത്ത് നിന്ന് ഒരു ഹോണടി ശബ്ദം കേട്ടതും ഞങ്ങൾ മൂന്നാളും അങ്ങോട്ട് പോയി.
കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ടതും മിക്കുവിന്റെ മുഖത്ത് പല ഭാവങ്ങളും വിരിയാൻ തുടങ്ങി.
💕💕💕
(തുടരും)