ദി ഡാർക് ഫ്ലവർ
Part:5
"എടാ എനിക്ക് ഉറക്കം വരുന്നു. ഇവന്റെ ആ പേടിച്ചിട്ടുള്ള വിറയൽ ഒക്കെ കുറഞ്ഞു. നമുക്ക് പോയി കിടക്കാം" ജാക്
"ശരിയാ എനിക്കും ഉറക്കം വരുന്നുണ്ട് " അർജുൻ
അതും പറഞ്ഞ് അവർ ആ ബംഗ്ലാവിലെ ഒരു മുറിയിൽ പോയി കിടക്കുന്നു. നല്ല പേടിയുള്ള കാരണം കൃഷ് അർജുന്റെയും ജാക്കിന്റെയും മദ്ധ്യത്തിൽ കിടന്നു. അവിടെ കിടന്ന് വർത്തമാനം പറഞ്ഞ് മൂന്നും ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കം ഒക്കെ കഴിഞ്ഞ് 3 എണ്ണം എഴുനേറ്റപ്പോൾ രാവിലെ 11.00 ആയി. തിടുക്കത്തിൽ തന്നെ അവർ പുറപ്പെടാൻ ready ആയി. അവർ പുറപ്പെടുന്നതിന് മുൻപ് അവിടെ വച്ച് കുറച്ചധികം ഫോട്ടോസ് എടുത്തു. ഫോട്ടോ എടുക്കുന്നതിന്റെ ഇടയിൽ അർജുനൻ എന്തിന്റെയോ മുകളിൽ ചവിട്ടി.
"ഇത് എങ്ങനെ ഇവിടെ എത്തി." എന്ന് പറഞ്ഞ് അവൻ തലേ ദിവസം അവർ കളിക്കാൻ ഉപയോഗിച്ച മെഴുകുതിരി കയ്യിൽ എടുത്തു.
"ശരിയാണല്ലോ നമ്മൾ അവിടെ ഇരുന്ന് അല്ലേ കളിച്ചേ " ജാക്
"എടാ നീ ഇത് ഒന്ന് നോക്കിയേ " ...... എന്ന് പറഞ്ഞ് കൃഷ് ഒരു പേപ്പർ അവർക്ക് നേരെ നീട്ടി ...... ഇതിൽ നമ്മുടെ പേര് മാത്രമേ ഉള്ളോള്ളോ ...... ? അപ്പോ ആ രക്തം ....
"ശരിയാണാലോ ....." അർജുൻ
അവർ ഇതെ പറ്റി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മുകളിലതെ മുറിയിൽ നിന്ന് ഒരു സ്ത്രീ ശബ്ദം.
"επέστρεψα......τώρα είναι η μέρα μου......Μέρες της εκδίκησής μου "Μέρες της εκδίκησής μου "
എന്നും പറഞ്ഞ് ഒരു പോട്ടി ചിരി. ആ ശബ്ദം ആ ബംഗ്ലാവിൽ മുഴവൻ മുഴങ്ങി കേട്ടു. ഈ പ്രാവശം മൂന്നു പേരും നന്നായി ഒന്ന് പേടിച്ചു.
"അർജുൻ, കൃഷ് എത്രയും പെട്ടന്ന് നമ്മുക്ക് ഇവിടെ നിന്ന് പുറത്ത് കിടക്കണം. വേഗം ആവട്ടെ " എന്നും പറഞ്ഞ് ജാക് അവരുടെ കൈയിൽ പിടിച്ച് കൊണ്ട് തലേ ദിവസം അവർ നിർത്തിയിട്ടിരുന്ന വണ്ടിയുടെ അരികിലേക്ക് ഓടി. അവിടെ എത്തിയപ്പോഴേക്കും അവർ നന്നായി ക്ഷീണിച്ചു. അതുകൊണ്ട് അവർ ആ റോഡിൽ തന്നെ ഇരുന്നു.
"എടാ ഞാൻ നിങ്ങളോട് ഇന്നലേ തന്നെ പറഞ്ഞിലേ ഈ സ്ഥലം അത്ര നല്ലത് അല്ല എന്ന് . ഇവിടെ പ്രേതവും ഭൂതവും ഉണ്ട് എന്ന്." കൃഷ്
"പ്രേതവും ഭൂതവും ഒന്നും ഇല്ല എന്ന് എത്ര പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞു എന്റെ കൃഷേ." അർജുൻ
"ഈ 21-ാം നൂറ്റാണ്ടിൽ ആണ് അവന്റെ ഒരു പ്രേതവും ഭൂതവും . ഇനി അഥവാ ഉണ്ടങ്കിൽ തന്നെ അവർക്ക് നമ്മളെ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല." ജാക്
"അപ്പോ പിന്നെ നീ എന്തിനാ ആ സ്ത്രീയുടെ ശബ്ദം കേട്ടിട്ട് ഞങ്ങളെയും വിളിച്ചോണ്ട് ഓടിയത് ." കൃഷ്
"എടാ ആ സ്ത്രീയുടെ ശബ്ദം കേട്ടിട്ട് അത് ഒരു pshycho Killer ആണ് എന്ന് തോന്നുന്നു. ആരെയും കൊലാൻ ഒരു മണ്ടിയും ഇല്ലതാവർ ആണ് ഈ Pshycho Killers. ചോര കണ്ട് അറപ്പ് മാറിയവർ.അവർ നമ്മെളെ ഉപദവിക്കാൻ സാധിതയുണ്ട് .അതാ ഞാൻ നിങ്ങളെയും വിളിച്ചോണ്ട് ഓടിയത്. ഇവർ തന്നെ ആവും ആ പേപ്പറിൽ ഉണ്ടായിരുന്ന രക്തവും ......." ജാക്
"ബാക്കി നീ പറയണ്ട .ഞങ്ങൾക്ക് മനസിലായി." അർജുൻ
പക്ഷേ ഇത് ഒന്നും വിശ്വസിക്കാൻ കൃഷ് തയ്യാറായില്ല. അവന്റെ മനസിൽ കുറെ സംശയങ്ങൾ ഉണർന്നു. പക്ഷേ അതോന്നും അവൻ അവരോട് ചോദിച്ചില്ല. ചോദിച്ചിട്ട് കാര്യം ഇല്ല എന്ന് അവന് അറിയാമായിരുന്നു.
അവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വണ്ടിയിൽ കയറി. അപ്പോഴെക്കും വഴിയിൽ വീണ് കിടന്നിരുന്ന മരം എല്ലാം അവിടെ നിന്ന് മാറ്റിയിരുന്നു. അങ്ങനെ അവർ യാത്ര തുടർന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ അടുത്തുള്ള ഒരു തട്ടുകടയിൽ കയറി food ഒക്കെ കഴിച്ചു. അ സ്ഥലം കാണാൻ വളരെ മനോഹരം ആയതിനാൽ കുറെ Selfie ഒകെ എടുത്തതിന് ശേഷം അവർ യാത്ര തുടർന്നു. രാത്രി ഒരു 7.30 ആയപ്പോഴെകും അവർ blue lotus beach-ന്റെ അടുത്തെത്തി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് തന്നെ അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തു. പിന്നെ food എല്ലാം കഴിച്ച് അവർ football match കാണാൻ ഇരുന്നു. ജാകി ന് Sports-നോട് വലിയ താൽപര്യം ഇല്ലാത്തതു കൊണ്ട് അവൻ ഫോണിൽ അവർ രാവിലെ എടുത്ത ഫോട്ടോസും നോക്കി ഇരിപ്പായി. ഫോട്ടോസ് കണ്ട ജാക് ഒന്നു ഞെട്ടി.
"ടാ നിങ്ങൾ match നിർത്തി വച്ചിട്ട് ഇത് ഒന്ന് നോക്കിയേ . ജാക് അല്പം പേടിയോടെ അവരുടെ അടുത്ത് പറഞ്ഞു. ഇത് നമ്മൾ രാവിലെ എടുത്ത ഫോട്ടോസ് ആണ്. എന്നാൽ ഈ ഫോട്ടോസിൽ നമ്മൾ മൂന്നു പേരും കൂടാതെ നാലാമത് ഒരാൾ കൂടെ ഉണ്ട്.." ജാക്
"എവിടെ നോക്കട്ടെ " എന്ന് പറഞ്ഞ് അർജുനൻ ആ ഫോൺ വാങ്ങി നോക്കി.
"ഇങ്ങനെ ഒരാളെ ഫോട്ടോ എടുക്കുന്ന സമയത്ത് നമ്മൾ കണ്ടില്ലലോ. പിന്നെ ഇത് എങ്ങനെ വന്നു. കണ്ടിട്ട് തന്നെ പേടി ആവുന്നു." ജാക്
"ഞാൻ കണ്ടില്ല.... ഞാൻ ഒന്നു നോക്കട്ടെ "എന്ന് പറഞ്ഞ് കൃഷ് ആ ഫോൺ വാങ്ങി.
"ഇത് .... ആ സ്ത്രീ അല്ലെ . "കൃഷ്
ഇത് കേട്ട ജാക്കും അർജുനും ഒറ്റ സ്വരത്തിൽ ചോദിച്ചു. "ഏത് സ്ത്രീ".
"ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ നിങ്ങൾ രണ്ടും നല്ല ഉറക്കം ആയിരുന്നു. എന്നാൽ എനിക്ക് ഉറക്കം വന്നില്ല. അതുകൊണ്ട് ഞാൻ അവിടെ ഫോണിൽ കുത്തി കൊണ്ട് കിടന്നു. പെട്ടന്ന് നമ്മൾ കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കപ്പെട്ടു..... "
അത്രയും പറഞ്ഞ് കൃഷ് ഒന്നു നിർത്തി.
"പിന്നെ ..... പിന്നെ നീ എന്താ കണ്ടേ "അർജുൻ വളരെ ആകാംഷയോടു കൂടെ കൃഷിന്റെ അടുത്ത് ചോദിച്ചു.
"പെട്ടന്ന് ഒരു സ്ത്രീ ആ വാതിലിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ആ സ്ത്രീയെ കണ്ടപ്പോൾ എനിക്ക് വളരെ വിചിത്രമായി തോന്നി. Dress എല്ലാം കീറി പറഞ്ഞിരിക്കുന്നു. മുടി ആണെങ്കിൽ ജീവിതത്തിൽ ഒരിക്കലും ചീകി കെട്ടാത്ത പോലെ . ശരീരത്തിൽ കുറെ മുറിവുകൾ ഉണ്ടായിരുന്നു. ആ സ്ത്രീ പതിയെ നമ്മുടെ അടുത്തേക്കി വരുന്നത് കണ്ട് ഞാൻ അലറി. എന്നാൽ എന്റെ ശബ്ദം പുറത്ത് വന്നില്ല.
" Iam Melantha....
The Dark Flower. "
അതും പറഞ്ഞ് അവൾ അലറികൊണ്ട് എന്റെ നേർക്ക് അവളുടെ കൈകൾ നീട്ടി. ഞാൻ കുറെ അലറുകയും കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ ശബ്ദം പുറത്ത് വരുകയോ, എനിക്ക് എഴുനോ കഴിഞ്ഞില്ല.. ഞാൻ എന്റെ കണ്ണുകൾ ഇരുക്കി അടച്ചു. പിന്നെ ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ അവിടെ അങ്ങനെ ഒരു സ്ത്രീ ഇല്ല. എല്ലാം പഴയതു പോലെ തന്നെ."
"അപ്പോൾ അവൾ ഒരു അന്ധകാര ശക്തി ആണ് എന്ന് ആണോ dark flower എന്നത് കൊണ്ട് ഉദ്ദേശിക്കുന്നേ." ജാക്
"അല്ലടാ ..... മെലാന്ത എന്നത് ഒരു Greek പേര് ആണ്. ആ പേരിന്റെ അർത്ഥം ആണ് ദി ഡാർക് ഫ്ലവർ എന്നത് ". അർജുൻ.
"അപ്പോൾ നമ്മൾ ഇന്ന് രാവിലെ ആ ബംഗ്ലാവിൽ വച്ച് കേട്ടത്തിന്റെ അർത്ഥം എന്താ ? അതും Greek തന്നെ ആണോ ?" കൃഷ്
"അതും Greek തന്നെയാണ്.Iam Back.....Now Its My Days.....Days of my revenge. എന്നാണ് അതിന്റെ അർത്ഥം." അർജുൻ
"എടാ സത്യം പറയാലോ എനിക്ക് നന്നായി പേടിയാവുനുണ്ട്." കൃഷ്
"നീ എന്തിനാ പേടിക്കുന്നത്. നമ്മൾ ആ ബംഗ്ലാവിൽ നിന്ന് പോന്നിലെ ..... അപ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ല. ധൈര്യമായി ഇരിക്കടാ ...... ഞങ്ങളൊക്കെ ഇവിടെ ഇല്ലെ. എടാ അർജുനെ നീ ആ light off ആകിയെ.... നമ്മുക്ക് കിടക്കാം." ജാക്
അതും പറഞ്ഞ് light എല്ലാം Off ആകി അവർ കിടന്നു.
തുടരും....
(Greek ഭാഷ അറിയാവുന്നവരുടെ പ്രത്യേക ശ്രദ്ധക്കി. ഇതിൽ എഴുതിയിരിക്കുന്നതിൽ mistake വല്ലതും ഉണ്ടങ്കിൽ എല്ലാവരും എന്നോട് ക്ഷമിക്കണം. എനിക്ക് മലയാളം ഒഴികെ ഒറ്റ ഭാഷയും അറിയില്ല. പിന്നെ google transalator ഉള്ളത് കൊണ്ട് ഇങ്ങനെ ജീവിച്ച് പോവുന്നു.)