എന്തോ ശബ്ദം കേട്ടാണ് ജാക് ഉണർന്നത്. അവൻ torch on ചുറ്റിലും നോക്കി എന്നാ അവിടെ ഏങ്ങും ഒന്നും തന്നെ ഉണ്ടായില്ല. തനിക്ക് തോന്നിയത് ആവും എന്ന് കരുതി torch off ആക്കി അവൻ വീണ്ടും ഉറങ്ങാൻ കിടന്നു. അപ്പോ വീണ്ടും ആ ശബ്ദം പുറത്ത് നിന്ന് കേട്ടു. ഈ രാത്രി നേരത്ത് ഇത് ആരാണാവോ മനുഷ്യനെ പേടിപ്പിക്കാൻ എന്ന് വിചാരിച്ച് അവൻ വീണ്ടും torch on ആക്കി ചുറ്റും നോക്കി. പെട്ടന്ന് അവന്റെ കൈയിൽ നിന്ന് torch നിലത്ത് വീണു. അവൻ ഭയങ്കരമായി വിയർക്കാനും , ശ്വാസം കിട്ടാതെ ഓരോ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനും തുടങ്ങി. Torch നിലത്ത് വീഴുന്ന ശബ്ദം കേട്ട് അർജ്ജുൻ എഴുന്നേറ്റു . കൃഷ് ഇതൊന്നും അറിയാതെ അപ്പോഴും നല്ല ഉറക്കം ആയിരുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്ന അർജുൻ കാണുന്നത് ശ്വാസം കിട്ടാതെ പിടയുന്ന ജാക്കിനെയാണ്. അത് കണ്ട് അർജുനും ശരിക്കും പേടിച്ചു. അവൻ വേഗം തന്നെ കൃഷിനെ വിളിച്ചെഴുന്നേൽപ്പിച്ചു.
"എടാ എന്താടാ പറ്റിയെ .... ജാക് ..... എന്തെങ്കിലും ഒന്നു പറയടാ" അർജ്ജുൻ
"ഞാൻ പോയി വെള്ളം കൊണ്ട് വരാം " അതും പറഞ്ഞ് കൃഷ് പോയി കുറച്ച് വെള്ളം എടുത്ത് തിരികെ വന്നു.
"എടാ എന്താടാ പറ്റിയെ ..... ജാക് ........ എന്തെങ്കിലും നീ പറ " അർജ്ജുൻ
എന്നാൽ അവന് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ ജനാലയുടെ അടുത്തേക്ക് കൈ ചൂണ്ടി കാണിച്ച് വീണ്ടും ഒരോ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. എന്നാൽ അവർക്ക് അവിടെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.
" എടാ അർജുനെ തൽകാലം നീ ഇപ്പോ അവനോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട. അവൻ ആ shock ൽ നിന്ന് ഒന്ന് recover ആവട്ടെ എന്നിട്ട് എല്ലാം വിശദമായി ചോദിക്കാം." കൃഷ്
"നീ ഈ വെള്ളം കുടിച്ചേ." എന്ന് പറഞ്ഞ് ഒരു ഗ്ലാസ് വെള്ളം കൃഷ് ജാകിന് നേരെ നീട്ടി. പക്ഷേ അവൻ ആ ഗ്ലാസ് കൈ കൊണ്ട് തട്ടി തെറിപ്പിച്ചു ചോര..... ചോര എന്ന് പറഞ്ഞു നിലവിളിക്കാൻ തുടങ്ങി. പിന്നെ കുറച്ച് നേരത്തേക്ക് അവൻ പരിസരബോധം ഇല്ലാത്ത പോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ രാത്രി അവർ ഒന്നും അവനോട് ചോദിച്ചില്ല. പിറ്റേ ദിവസം ജാക് എഴുന്നേൽക്കുമ്പോൾ അവനെ തന്നെ നോക്കി ഇരിക്കുന്ന അർജുനെയും കൃഷിനെയുമാണ് കണ്ടത് .
"പേടിച്ചുപോയല്ലോ ഞാൻ, നിങ്ങൾക്ക് ഉറക്കം ഒന്നും ഇല്ലേ🙄" ജാക്
"അത് തന്നെയാ ഞങ്ങൾക്കും പറയാൻ ഉള്ളത്. നീ ഇന്നലെ ഞങ്ങളെയും വല്ലാതെ പേടിപ്പിച്ച് കളഞ്ഞല്ലോ😒. നിനക്ക് എന്താ പറ്റിയെ . എന്ത് കണ്ടാ നീ പേടിച്ചേ🙄 ." അർജുൻ
"അത്.... അത് ഒന്നും ഇല്ലടാ." ജാക്
"ഒന്നും ഇല്ലന്നോ ..... നീ ഇനിയും പേടിക്കണ്ടാ എന്ന് കരുതി ഈ സമയം വരെ ഉറങ്ങാതെ നിന്റെ അടുത്ത് ഇരിക്കായിരുന്നു ഞങ്ങൾ...... ആ ഞങ്ങളോട് നിനക്ക് എന്താ കാരണം എന്ന് പറയാൻ പറ്റിയില്ലങ്കിൽ നീ പറയണ്ട . വാ അർജുനെ നമ്മുക്ക് പോവാം. അവന് ഇപ്പോ നമ്മളെ ഒന്നും വേണ്ട". കൃഷ്
അതും പറഞ്ഞ് അവർ എഴുനേറ്റു പോവാൻ തുടങ്ങിയപ്പോഴേക്കും ജാക് അവരുടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു." ശരി.... ശരി.... ഞാൻ പറയാം . നിങ്ങൾ പിണങ്ങി പോവല്ലേ ."
"അങ്ങനെ വഴിക്ക് വാ...." കൃഷ്
ഇന്നലെ ഒരു സ്ത്രീയുടെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉണർന്നത്. എഴുന്നേറ്റ് torch on ആക്കി ചുറ്റിലും നോക്കിയെങ്കിലും എനിക്ക് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. എനിക്ക് തോന്നിയത് ആവും എന്ന് കരുതി ഞാൻ വീണ്ടും വന്നു കിടന്നു. അപ്പോൾ വീണ്ടും അതെ ശബ്ദം ഞാൻ കേട്ടു. ഞാൻ വീണ്ടും torch എടുത്ത് ചുറ്റിലും നോക്കി. അപ്പോ അവിടെ ...ആ ജനാലയുടെ അവിടെ ഒരു സ്ത്രീ നിൽക്കുന്നു. ആ Photo യിൽ കണ്ട അതെ സ്ത്രീ.....കണ്ണുകൾ എല്ലാം ചുവന്നിരിക്കുന്നു...... ചുണ്ടിൽ ചോരയുടെ അംശം .... ഇതെല്ലാം കണ്ട് വളരെ ഭയന്നു പോയി ഞാൻ. മാത്രമല്ല അവൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. "Δεν περίμενα να επιστρέψω….Είναι και αυτή μια τέτοια άφιξη ....... Ανυπομονώ να το δω."
അതും പറഞ്ഞ് അവൾ പൊട്ടി ചിരിച്ചു.
"എടാ അർജുനെ അവൾ പറഞ്ഞത്തിന്റെ അർത്ഥം എന്താടാ ?" കൃഷ്
"ഞാൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ലാലേ ..... അതും ഇങ്ങനെ ഒരു വരവ് ...... ഒട്ടും പ്രതീക്ഷിച്ച് കാണില്ലാലേ? അതാണ് അവൾ പറഞ്ഞതിന്റെ അർത്ഥം." അർജുൻ
"എടാ ഇതിന്റെ ഒക്കെ അർത്ഥം എന്താടാ?നമ്മളും അവളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? അവൾ എന്തിനാ നമ്മളെ ഉപദ്രവിക്കുന്നേ? അവളുടെ സംസാരം കേൾക്കുമ്പോൾ നമ്മളാണ് അവളെ ഇല്ലാതാക്കിയത് എന്ന് തോന്നുന്നു ." ജാക്
"പറയാൻ പറ്റില്ല. ചിലപ്പോ കഴിഞ്ഞ ജന്മത്തിൽ നമ്മളാണ് അവളെ കൊന്നത് എങ്കിലോ " കൃഷ്
"ഇവിടെ serious ആയി ഒരു കാര്യം പറയുമ്പോഴാണോ നിന്റെ തമാശ." ജാക്
"എടാ ഇനിയെങ്കിലും ഞാൻ പറയുന്നത് നിങ്ങൾ ഒന്ന് കേൾക്ക് . ശാസ്ത്രത്തിന് പോലും ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയൽ ഉണ്ട് . ഉദാഹരണം പറഞ്ഞ overtoun bridge,Tunguska event, Bermuda triangle ....... ഇവയെ കുറിച്ച് ചോദിച്ചാൽ ശാസ്ത്രം ഇപ്പോഴും കൈമലർത്തി കാണിക്കുള്ളോ..... ഇവയെ , ഈ സ്ഥലങ്ങളെ കുറിച്ച് ശാസ്ത്രം പല theory യും പറയുന്നുണ്ടെങ്കിലും കൃത്യമായ ഒരു ഉത്തരം തരാൻ ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതേപോലെ ശാസ്ത്രം പരാജയപ്പെട്ടു പോയ ഒരുപാട് സംഭവങ്ങൾ ഉണ്ട്. എപ്പോഴും നിങ്ങൾ എന്നോട് ചോദിക്കാറില്ലേ നീ ശാസ്ത്രത്തിലാണോ അതോ ദൈവം , പിശാച്, ആത്മാവ് എന്നിങ്ങനെ ഉള്ളതിലാണോ വിശ്വസിക്കുന്നേ എന്ന്. അപ്പോഴൊന്നും ഞാൻ ഒരക്ഷരം പോലും നിങ്ങളോട് പറയാറില്ല. എന്നാൽ ഇപ്പോ ഞാൻ പറയുകയാണ്, ഞാൻ ദൈവം , പിശാച് , ആത്മാവ്,ശാസ്ത്രം എന്നിവയിൽ എല്ലാം വിശ്വസിക്കുന്ന ഒരാളാണ്." കൃഷ്
കുറച്ച് നേരം അവരുടെ ഇടയിൽ മൗനം ആയിരുന്നു. ആ മൗനത്തെ ഭേദിച്ചു കൊണ്ട് അർജ്ജുൻ പറഞ്ഞു."എടാ നീ ഈ news കണ്ടാ. ഇത് ആ ബംഗ്ലാവ് അല്ലേ. നമ്മൾ താമസിച്ച ആ ബംഗ്ലാവ് . ഇന്ന് പുലർച്ചേ അവിടെ നിന്ന് ആരുടെയോ ശവ ശരീരം പോലീസ് കണ്ടെത്തിയെന്ന് . നീ ആ ടീവി ഒന്ന് വെച്ചേടാ കൃഷേ"
കൃഷ് ഓടിച്ചെന്ന് ടീവി on ചെയ്തു......
"Sir....sir.... ഇതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാൻ ഉള്ളത്. ഇത് ആര് ചെയ്തു എന്നാണ് നിഗമനം. "news reporters.
" കൊലയാളി ആരാണെന്ന ഒരു നിഗമനത്തിൽ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെ വളരെ brillent ആയിട്ടാണ് കൊലയാളി ഈ കൊല ചെയ്തിരിക്കുന്നത്. മരിച്ചയാളുടെ ശരീരത്തിൽ നിന്ന് രക്തം കുറെ പോയിട്ടുണ്ട്. എന്നാലും രക്തം വാർന്നു പോയിട്ടല്ല മരണം സംഭവിച്ചിരുക്കുന്നത്. ശരീരത്തിലെ കാണുന്ന ഈ പാടുകൾ അതിനുള്ള തെളിവാണ്. രണ്ടു ദിവസത്തിനുള്ളിൽ കൊലയാളിയെ കണ്ടു പിടിക്കാൻ ആവും എന്ന് കരുതുന്നു . എങ്കിലും ഒരു ക്ലൂ അവൻ തന്നിട്ടുണ്ട്." പോലീസ്
"എന്താണ് .....എന്താണ് അത് sir.... ജനങ്ങൾക്ക് അത് അറിയാൻ താൽപര്യം ഉണ്ടാവും ." News reporters
"Just ഒരു കത്തികൊണ്ടോ, തോക്കുകൊണ്ടേ തീർക്കേണ്ട ഒരാളെ ഇവിടെ ഇട്ട് ഇങ്ങനെ നരകിപ്പിച്ച് കൊല്ലണമെങ്കിലിൽ കൊലയാളിയുടെ ശരീരത്തിൽ ഒഴുകുന്നത് രക്തം അല്ല .... പ്രതികാരമാണ് ...... ഇനിയും അടങ്ങാത്ത പ്രതികാരം." പോലീസ്
പെട്ടന്ന് ടീവി Off ആയി . അവർ ഇരുന്നിരുന്ന മുറിയാകെ ഒരു കൊല ചിരി മുഴങ്ങി കേൾക്കാൻ തുടങ്ങി......
തുടരും.....