Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (23)

 
 
 
 
ഏയ്യ്..........
 
പെട്ടന്നാണ് അവർ തിരിഞ്ഞ് സൂര്യന് നേരെ നോക്കിയത്...........
 
ആ സമയം ആണ് നേരിയ നിലാവെളിച്ചത്തിൽ അവർ ഉപദ്രവിച്ചു കൊണ്ടിരുന്ന ആളുടെ മുഖം സൂര്യന് വ്യക്തമായത്........
 
"' ഇന്ദ്രൻ ""
 
അപ്പോഴാണ് ഇന്ദ്രനും സൂര്യനെ കാണുന്നത്......
 
 
ആ സമയം ഇന്ദ്രന്റെ മുഖത്തുണ്ടായ ഭാവം എന്താണെന്ന് സൂര്യന് വ്യക്തമായില്ല.......
 
എന്താടാ..........
 
അവരിൽ ഒരാൾ സൂര്യനോട് ചോദിച്ചതും, സൂര്യൻ വലത് കാൽ ഉയർത്തി അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു.............
 
 
ട...... അപ്പോഴേക്കും അവർ ഇന്ദ്രനെ വിട്ട് സൂര്യന് നേരെ പാഞ്ഞിരുന്നു........
 
 
ട.............
 
സൂര്യൻ ഓരോരുത്തരെയും തല്ലി വീഴ്ത്തി........ അവർ തന്നിലുള്ള പിടി അയച്ചപ്പോൾ ഇന്ദ്രനും സൂര്യനോടൊപ്പം കൂടി.............
 
ഇന്ദ്ര........
 
 
 
ആാാാ.....
 
 
പെട്ടന്നാണ് കൂട്ടത്തിൽ ഒരാൾ ഇന്ദ്രനെ കുത്തിയത്.......
 
എടാ.... എല്ലാവരും വന്ന് വണ്ടിയിൽ കയറ്.......
 
 
ഇന്ദ്രാ......ഇന്ദ്ര.........
 
ഏയ്യ്...... ഒന്നൂല്ല.... നമുക്ക് ഹോസ്പിറ്റലിൽ പോകാം......
 
 
 
 
 
 
ഹലോ.... അനന്താ.......
 
എന്താ സൂര്യ.... എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നെ......
 
 
അനന്താ... എടാ... ഒരു പ്രശ്നം ഉണ്ട്......
 
എന്താടാ.....
 
 
...............................................
 
 
 
 
സൂര്യ.... എന്നിട്ട് ഇന്ദ്രന് ഇപ്പോൾ എങ്ങനെയുണ്ട്......
 
ഒന്നും അറിയില്ലെടാ.......
 
ശരി നീ പേടിക്കാതെ ഞാൻ അങ്ങോട്ട് വരാം.....
 
അല്ലടാ അപ്പോൾ ആമി ഒറ്റയ്ക്കല്ലേ.....
 
 
അത് കുഴപ്പമില്ലടാ.... ഞാൻ മായേച്ചിയെ ഇവിടെ വിളിച്ചു ആക്കിക്കൊള്ളാം......
 
എങ്കിൽ ശരി ട..........
 
 
 
 
 
 
 
സൂര്യ.....
 
 
ആ അനന്താ നീ എത്തിയോ.....
 
 
സൂര്യ ഇപ്പോ ഇന്ദ്രന് എങ്ങനെയുണ്ട്......
 
 ഞാൻ ഡോക്ടറെ കണ്ടില്ല ടാ.... നീ വന്നിട്ട് ഒന്നിച്ച് കാണാം എന്ന് കരുതി.......
 
എങ്കിൽ വാ നമുക്ക് പോയി ഡോക്ടറെ കാണാം....
 
ഉം...
 
 
എസ്ക്യൂസ്‌ മി ഡോക്ടർ............
 
 
 ഞങ്ങൾ.....
 
Yes... ഇപ്പോൾ കുത്തേറ്റ് കൊണ്ടുവന്ന ആളുടെ കൂടെ ഉള്ളവരല്ലേ........
 
അതെ......
അയാൾക്ക് ഇപ്പോൾ പേടിക്കാൻ മാത്രം പ്രശ്നമൊന്നുമില്ല...... മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്..... കുറച്ചു ദിവസം കൊണ്ടു തന്നെ അത് ഓക്കെ ആയി കൊള്ളും..... അയാളെ ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റും.... എന്നിട്ട് നിങ്ങൾക്ക്‌ ചെന്ന് കാണാം..........
 
 
Thank u doctor......
 
അനന്ത നമുക്ക് അവനെ കാണണോ.... നമ്മൾ ചെല്ലുന്നത് അവനെ ഇഷ്ടമാകില്ല....
 
 നീ പറഞ്ഞത് വച്ചുനോക്കുമ്പോൾ, നീയാണ് ഹോസ്പിറ്റലിൽ കൊണ്ടുവന്നത്  എന്ന് അവൻ തിരിച്ചറിഞ്ഞിട്ടുണ്ടാകും.... പിന്നെ കാണുന്നത് കൊണ്ട് എന്താണ് പ്രശ്നം....... വാ നമുക്ക് കേറി കാണാം......
 
എങ്കിൽ ശരി ട......
 
 
അനന്തനും സൂര്യനും മുറിയിലേക്ക് ചെല്ലുമ്പോൾ ഇന്ദ്രൻ കണ്ണ് തുറന്നിരുന്നു...........
 
അവരെ കണ്ടു എങ്കിലും ഇന്ദ്രന് രണ്ട് പേരോടും സംസാരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് തോന്നി......... സൂര്യനോട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നുവെങ്കിലും മനസ്സ് എന്തുകൊണ്ടോ അനുവദിക്കാത്തത് പോലെ.....
 ഏറെ നേരത്തെ നിശബ്ദതയ്ക്കു ഒടുവിൽ അനന്തൻ സംസാരിച്ചുതുടങ്ങി....
 
ഇപ്പോൾ എങ്ങനെയുണ്ട്... വേദനയുണ്ടോ.........
 
ഇല്ല..... ഒരു തരിപ്പുണ്ട്....
 
ഉം... എങ്കിൽ റസ്റ്റ്‌ എടുക്ക്.... പിന്നെ നമ്പർ തരുവാണെങ്കിൽ വീട്ടിൽ അറിയിക്കാമായിരുന്നു..... എന്റെ കയ്യിൽ ഗൗരിയുടെ നമ്പർ ആണ് ഉള്ളത്.... അവളുടെ ഫോൺ ഇപ്പോൾ നിന്റെ കയ്യിൽ അല്ലേ.......
 
അതിനു ഇന്ദ്രന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.........
 
 
നമ്പർ....
 
95..........
 
എങ്കിൽ ഞങ്ങൾ പുറത്ത് ഉണ്ടാകും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നഴ്സിനോട് പറഞ്ഞാൽ മതി......
 
 
 
അനന്തൻ തന്നെ ഇന്ദ്രന്റെ അച്ഛനെ വിവരം അറിയിച്ചു........... അയാളും ഗൗരിയുടെ അച്ഛനും ആണ് ഹോസ്പിറ്റലിൽ എത്തിയത്.........
 
ഇന്ദ്രനെ ഹോസ്പിറ്റലിൽ എത്തിച്ചത് സൂര്യൻ ആണെന്ന് ഇന്ദ്രനിൽ നിന്ന് തന്നെ അവർ അറിഞ്ഞു......... വാശിയും വൈരാഗ്യവും മറന്ന് തന്റെ മകനെ രക്ഷിച്ചതിൽ ആ അച്ഛൻ സൂര്യനോട് നന്ദി പറഞ്ഞു..........
 
 
 
ദിവസങ്ങൾ വീണ്ടും മുമ്പോട്ട് പോയി കൊണ്ടിരുന്നു.......
 
 
ഇന്നാണ് ഇന്ദ്രൻ തിരികെ വീട്ടിൽ എത്തിയത്.....
 
വീട്ടിൽ എത്തിയപ്പോൾ മുതൽ ഇന്ദ്രന് ഗൗരിയെ അഭിമുഖികരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.......
 
 
ഗൗരിയ്ക്കും ഇന്ദ്രനും പരസ്പരം സംസാരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ടായിരുന്നു.........
 
ഒടുവിൽ ഏറെ നേരത്തെ നിശബ്ദടയ്ക്കൊടുവിൽ റൂമിൽ ഗൗരി മാത്രം ബാക്കിയായപ്പോൾ ഇന്ദ്രൻ ഗൗരിയോട് സംസാരിക്കാൻ തീരുമാനിച്ചു....
 
 
ഗൗരി..... മോൾക്ക്‌ എന്നോട് ദേഷ്യമാണോ...........
 
 
എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.......
സൂര്യേട്ടനും ആയി ഇഷ്ടത്തിൽ ആയപ്പോഴേ ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നു....... മറ്റൊരു വിവാഹത്തിന് ഏട്ടൻ എന്നെ നിർബന്ധിക്കരുത്...........
 
അതെല്ലാം നമുക്ക് പിന്നീട് സംസാരിക്കാം........
മോൾക്ക് ഏട്ടനോട് വെറുപ്പൊന്നും ഇല്ലല്ലോ 🥺
 
എന്റെ ഏട്ടനല്ലേ... എനിക്ക് അങ്ങനെ വെറുക്കാൻ കഴിയുമോ.......
 
ഒരുവേള ഇന്ദ്രന്റെ കണ്ണുകളും ഈറനണിഞ്ഞു..... അവനെ പോലൊരുത്തന് തന്റെ പെങ്ങളെ വിവാഹം ചെയ്ത് കൊടുക്കാൻ ആലോചിച്ച നിമിഷത്തെ ഓർത്ത് സ്വയം വെറുപ്പ് തോന്നി.............
 
 
 
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു..... ഇന്ദ്രൻ തന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു.......
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
 
ആമി..... ആമി
ആമി എവിടെയാ.........
 
ആമി ദാ ഇവിടെ ഉണ്ട് അനന്താ..........
 
 
 
ആമി.... എന്താ ഇത്...... കുളിച്ച് ഇപ്പോഴല്ലേ ഡ്രസ്സ്‌ എല്ലാം മാറിയത്, വീണ്ടും മണ്ണിൽ കളിക്കാൻ പോയോ.........
 
ആമി മണ്ണിൽ കളിച്ചില്ല അനന്താ........
ആമി വെറുതെ ഇവരോടൊക്കെ വർത്താനം പറയുവാരുന്നു...........
 
മുറ്റത്തു നിൽക്കുന്ന ചെമ്പരത്തിയെ ചൂണ്ടി ആമി പറഞ്ഞു..........
 
മതി വർത്താനം പറഞ്ഞത്..... കേറി വന്നേ ഇങ്ങോട്ട്.....
 
ആമി കുറച്ച് നേരം കൂടി ഇവിടെ നിൽക്കട്ടെ അനന്താ.... നല്ല അനന്തനല്ലേ.... ആമീടെ അനന്തനല്ലേ.....
 
ആമിടെ അനന്തൻ... ❤️
 
ഇന്ന് താൻ കേൾക്കാൻ ഏറെ കൊതിക്കുന്ന പേര്........ ഈ ജന്മം മുഴുവൻ ഈ വിളി തനിക്ക് സ്വന്തമായിരുന്നു എങ്കിൽ എന്ന് ഹൃദയം വല്ലാതെ കൊതിയ്ക്കുന്നു.......
 
 
 
പെട്ടന്നാണ് അനന്തന്റെ ഫോൺ റിംഗ് ചെയ്തത്........
 
 
 
ഹലോ.... സൂര്യ..........
 
 
 
അനന്ത......
 
എന്താടാ.....
 
എടാ.... ഒരു ചെറിയ പ്രശ്നം.....
 
ഇനി എന്താടാ പ്രശ്നം.........
 
എടാ നാളെ പെണ്ണ് കാണാൻ പോകാൻ അച്ഛൻ നിർബന്ധിക്കുന്നു........
 
അതിനു എന്താ പോയി കണ്ടിട്ട് വാടാ.....
 
ദേ അനന്താ.... വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കരുത് കേട്ടോ......
 
എടാ നിന്നോട് കെട്ടാൻ ഒന്നും പറഞ്ഞില്ലല്ലോ.... നീ ചുമ്മാ ഒന്ന് പോയി കണ്ടിട്ട് വാ....... ബാക്കി എന്നിട്ട് നോക്കാം.....
 
എടാ.... അത്.....
 
സൂര്യ, നീ ചുമ്മാ ഒന്ന് പോയി കണ്ടിട്ട് വാ......ഒന്ന് കണ്ടു എന്ന് കരുതി എന്ത് സംഭവിക്കാനാ.... നീ അവളെ കെട്ടാനൊന്നും പോകുന്നില്ലല്ലോ... വെറുതെ വീട്ടുകാരെ വിഷമിപ്പിക്കണ്ട....
 
എന്ന അങ്ങനെ ചെയ്യാം അല്ലെ......
 
ഉം......
 
 
 
 
ആരാ അനന്താ......
 
അത് സൂര്യനാ.........
 
അനന്താ ആമീടെ കൂടെ കളിക്കാൻ വരാവോ.....
 
അതൊക്കെ വരാം... പക്ഷെ ആദ്യം വന്ന് ഭക്ഷണം കഴിക്ക്.....സമയം ഒരുപാട് ആകാറായി......
 
 
ആമി വരുവാ അനന്താ.........
 
ആ.....അനന്തന്റെ ആമി നല്ല കുട്ടിയല്ലേ.....
 
ഹൈയ്.... ആമി അനന്തന്റെയാ........
 
 
ഉം... അതേലോ.... ഈ ആമി  അനന്തന്റേം, അനന്തൻ ആമിടേം....... എന്തെ.....
 
ഹായ്.....................
 
ആമിയ്ക്കതു ഒരുപാട് ഇഷ്ടായി അനന്താ...........
 
 
 
 
 
 
 
 
 
അടുത്ത പുലരിയും വന്നെത്തി......ഇന്നാണ് സൂര്യൻ പെണ്ണ് കാണാൻ പോകുന്ന ദിവസം...... അവിടെ ചെന്ന് ആ പെൺകുട്ടിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു അവളെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സൂര്യൻ തീരുമാനിച്ചു.....
 
സൂര്യൻ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പെണ്ണ് കാണാൻ പോകുന്നത്.......
 
 
 
അൽപ്പ സമയത്തെ യാത്രയ്ക്കൊടുവിൽ സൂര്യന്റെ കാർ പെൺകുട്ടിയുടെ വീടിനു മുന്നിൽ ചെന്ന് നിന്നു......
 
 
തുടരും.........
 
 
 
ഇഷ്ടായോ.... ❤️
 

നെഞ്ചോരം നീ മാത്രം ❤️ (24)

നെഞ്ചോരം നീ മാത്രം ❤️ (24)

4.8
3924

അൽപ്പ സമയത്തെ യാത്രയ്ക്കൊടുവിൽ സൂര്യന്റെ കാർ പെൺകുട്ടിയുടെ വീടിനു മുന്നിൽ ചെന്ന് നിന്നു......       സൂര്യന്റെ മനസ്സ് നിറയെ ഗൗരി ആയിരുന്നു......... ഗൗരിയോട് താൻ ചെയ്യുന്നത് ചതി ആണെന്ന് ഒരു തോന്നൽ സൂര്യനിൽ ഉണ്ടായിരുന്നു......... അതുകൊണ്ടുതന്നെ മറ്റൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല........   കയറി വരു........   ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ അച്ഛനോടും അമ്മയോടും ഒപ്പം അകത്തു ചെന്നിരുന്നു....   ഇനി പെൺകുട്ടിയെ വിളിക്കാം..........    ആരോ പറയുന്നതും പെൺകുട്ടി വരുന്നതിന്റെയും ഒക്കെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും   അതിലൊ