"ജാനീ വന്ന് വല്ലതും കഴിക്ക്..."......ദേവി റൂമിന്റെ കതകിൽ തട്ടി പറഞ്ഞു...
"ഇല്ല....അമ്മ ഞാൻ പറഞ്ഞകാര്യം എന്തായി അതിന് സമ്മതിച്ചാൽ ഞാൻ കഴിക്കാം "..... റൂമിനുള്ളിൽ ഇരുന്നു ജാനകി എന്നാ ജാനി പറഞ്ഞു....
"ദെ അത് അച്ഛൻ വന്നിട്ട് ശെരിയാക്കാം നിയിപ്പോ വന്ന് കഴിക്ക് ".....
"ഇല്ല സമ്മതിക്കാതെ ഞാൻ പച്ചവെള്ളം കഴിക്കുന്ന പ്രശ്നമില്ല ".... ജാനി ടേബിളിരുന്ന ആപ്പിൾ കടിച്ചുകൊണ്ട് പറഞ്ഞു....
"ദെ ജാനി അച്ഛൻ വരുമ്പോ പറഞ്ഞു കൊടുക്കുമേ വന്ന് കഴിക്ക് "...ദേവി സഹികെട്ട് പറഞ്ഞു...
'അച്ഛൻ വരട്ടെ എനിക്കും അതുതന്നെയല്ലേ വേണ്ടേ'.. ആപ്പിൾ കഴിച്ചുകൊണ്ട് ജാനി മനസ്സിൽ പറഞ്ഞു...
''ഈയടയായി പെണ്ണിന്നിത്തിരി കൂടുന്നുണ്ട് ഏട്ടനിങ് വരട്ടെ ''ജാനിയുടെ അനക്കമൊന്നുമില്ലാതെയായപ്പോൾ ദേവി പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു...
മിഥിലാലയം ത്തിലെ
*ജഗനും ഭാര്യ ദേവി ക്കും രണ്ട് മക്കൾ
മൂത്തമകൻ *ജീവ*.
രണ്ടാമത്തെ മകൾ ❤️ജാനകി❤️
_______________________________________
മുറ്റത്ത് ബൈക്ക് നിർത്തി ജീവ അകത്തേക്ക് കയറി....
"അമ്മേ ജാനി എന്തിയെ...?.
ഈ സമയത്ത് മുറ്റത്ത് മാവിന്റെ മുകളിൽ കാണണതാണല്ലോ ".... ജീവ അടുക്കളവാതിൽക്കൽ നിന്ന് ദേവിയോട് ചോദിച്ചു....
"ഹമ് നിരാഹാരത്തില സന്ധ്യയായി ഇത് വരെ ഒന്നും കഴിച്ചിട്ടില്ല അവൾക്ക് എന്റെ നാട്ടിലേക്ക് പോകണം അതുതന്നെ... നീയും അച്ഛനും കൂടെ വഷളാക്കി പെണ്ണിനെ ".... ജീവയെ നോക്കി കണ്ണുരുട്ടി ദേവി പറഞ്ഞു.....അവൻ അതിന് ഇളിച്ചു കാണിച്ചു ജാനിയുടെ റൂമിലേക്ക് നടന്നു....
ജാനി ജനൽ വഴി പുറത്തേക്ക് നോക്കിയിരുന്നു....ശിവമുല്ലയുടെ സുഗന്ധം അവളുടെ നാസികയിലേക്ക് ഇരച്ചു കയറി...
കണ്ണടച്ചു അവൾ അത് ശ്വസിച്ചു...
സന്ധ്യക്ക് കൂട്ടിൽ ചേക്കേറാൻ വെമ്പൽ കൊള്ളുന്ന കിളികളുടെ കലപില ശബ്ദവും ചിറകടികളും അവൾ ആസ്വധിച്ചിരുന്നു....
"ജാനൂട്ടി".. കതകിൽ തട്ടി ജീവ അവളെ വിളിച്ചു....
"പറഞ്ഞോ"കപട ദേഷ്യത്തോടെ ജാനീ പറഞ്ഞു.....
"ഓ നീ എന്റടുക്കൽ ദേഷ്യപ്പെടാതെ ഞാനല്ലാലോ നാട്ടിലേക്ക് പോകാൻ സമ്മതിക്കാത്തത് "... ജീവ പരിഭവത്തോടെ പറഞ്ഞു....
അപ്പോഴേ ജാനീ പോയി കതക് തുറന്നു..
"എന്താ ജാനു നീരാഹാര സമരം കിടക്കുന്നേ വന്ന് വല്ലതും കഴിച്ചേ അച്ഛൻ വരുമ്പോ നമുക്ക് സമ്മതിപ്പിക്കാം "... അവൻ അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞു...
"അതിനാര് നിരാഹാരം ഇരുന്നു അങ്ങോട്ട് നോക്കിയേ "...ജാനി ചൂണ്ടി കാണിച്ചെടുത്തേക്ക് നോക്കിയ ജീവ ഞെട്ടി അവളെ നോക്കി...
ടേബിളിൽ ഉച്ചകത്തെ ഫുഡ് കഴിച്ച പത്രവും കുറച്ചു ആപ്പിളും ഇരിക്കുന്നു....
"നിരാഹാരത്തിൽ വരെ വ്യാജമോ..? "... ജീവ താടിക്ക് കൈകൊടുത്തു ചോദിച്ചു
"അതെ ഏട്ടാ എങ്ങനെങ്കിലും അച്ഛനെ കൊണ്ട് ഒന്ന് സമ്മതിപ്പിക്കണം പ്ലീസ് "... അവൾ അവനെ ദയനീയമായി നോക്കി...
മുറ്റത്തൊരു കാർ വന്നു നിന്ന ശബ്‌ദം കേട്ടു....
"ദാ അച്ഛൻ വന്നൂന്നു തോന്നണു നീ ഡോറടച്ചിരുന്നോ പിന്നെ ഈ പ്ലേറ്റും എല്ലാം എടുത്തു മാറ്റണം ബാക്കി ഞാൻ ഏറ്റു "... ജീവ തുമ്പ്സപ്പ് കാണിച്ചു പറഞ്ഞു....
"എന്റെ പുന്നാര ഏട്ടൻ "അതുംപറഞ്ഞവൾ അവന്റെ കവിളിൽ മുത്തി....
അവനൊരു ചെറു പുഞ്ചിരിയോടെ റൂമിൽനിന്നിറങ്ങി...
_______________________________________
"എവിടെ എന്റെ ജാനി മോൾ എവിടെ "വന്നപാടെ ജഗൻ തിരക്കി...
"മ്മ് എന്റെ അച്ഛാ രാവിലെ മുതൽ നിരാഹാര സമരമാണ് "... ജീവ പറഞ്ഞു...
"അതെന്തേ ഇന്നെന്താ പുതിയ പ്രശ്നം "... ജഗൻ സോഫയിലേക്കിരുന്നുകൊണ്ട് ചോദിച്ചു....
"അവൾക്കിപ്പോ അമ്മേടെ നാട്ടിലേക്ക് പോണം.അന്ന് പറഞ്ഞപ്പളും നിങ്ങൾ സമ്മതിച്ചില്ലല്ലോ.. ഞാനാണെങ്കിൽ അവിടെ പോയിട്ടുണ്ട്.. അവൾക്കണേൽ അവിടെകണ്ട ഓർമ്മപോലുമില്ല പാവം".....ജീവ അവളെ പിൻതാങ്ങി
"ശെരിയാ "... ജഗന് ചായ പകർത്തി കപ്പ് നീട്ടികൊണ്ട് ദേവി പറഞ്ഞു....
ചായ വാങ്ങി ചുണ്ടോട് ചേർത്ത് ജഗൻ ജാനിയുടെ റൂമിലേക്ക് നടന്നു...
"ജാനി മോളെ ജനുട്ട്യേ ".... ജഗൻ കതകിൽ തട്ടിവിളിച്ചു...
ജാനു മുഖത്തു സങ്കടമൊക്കെ വരുത്തി ഡോർ തുറന്നു....
"എന്തെ ജനുട്ട്യേ കഴിക്കാഞ്ഞേ ".....
"ഭക്ഷണത്തിനോടാണോ ജാനി നിന്റെ ദേഷ്യം "... ജഗൻ അവളെ നോക്കി കണ്ണുരുട്ടി.....
ജാനി ജഗൻ നോക്കി പിണക്ക ഭാവത്തിൽ മുഖം തിരിച്ചു...
"അഹ് ഇനി ആരും ഇവിടെ പട്ടിണി കിടക്കേണ്ട നാളെ തന്നെ വണ്ടികേറിക്കോ "... ജഗൻ പറഞ്ഞതും ജാനി കെട്ടിപ്പിടിച് കവിളിൽ മുത്തി..
''ന്റെ മുത്ത് അച്ഛേ"....
''ഓഹ് തമ്പ്രാട്ടി മോനെ ജീവാ ഇവളുടെ കൂടെ ചെല്ലണം ഒറ്റക്കെങ്ങനെയാ വിടണെ"...
"അയ്യോ അച്ഛാ എനിക്ക് ഓഫീസിൽ തിരക്കുണ്ട് വേണമെങ്കിൽ അവിടെ കൊണ്ടാക്കിട്ട് വരാം "...
"എന്നാ അങ്ങനെ ആകട്ടെ ജാനി പോയി വല്ലതും കഴിക്ക്...."....
"എനിക്ക് വേണ്ട "....
"ഇനിയെന്താ നിന്റെ പ്രശ്നം "... എളിയിൽ കൈരണ്ടും കുത്തി ജഗൻ ചോദിച്ചു......
"ഞാൻ ഭക്ഷണം കഴിച്ചത... പിന്നെ രണ്ടുമൂന്ന് ആപ്പിൾ ഇപ്പൊ കഴിച്ചു വയർ ഫുള്ളാണ് വേണമെങ്കിൽ അച്ഛൻ കഴിച്ചോ... എനിക്ക് നിരാഹാരം കിടക്കുന്നപോലെ അഭിനയിക്കാനെ അറിയൂ അല്ലാതെ നിരാഹാരം കിടക്കാൻ വയ്യ "... അതും പറഞ്ഞു അവൾ ദാവണി പൊക്കിപിടിച്ചു ഹാൾ വഴി മുറ്റത്തേക്കിറങ്ങി...
"കുറുമ്പി"അവൾ പോയ വഴിയേ നോക്കി ചിരിച്ചുകൊണ്ട് അയാൾ മൊഴിഞ്ഞു... എന്തോ ഓർത്ത പോലെ അയാളുടെ മുഖം മങ്ങി....
🍁പ്രപഞ്ച🌸കിച്ചു❤️
തുടരും..