''മോനെ കണ്ണാ ജാനി മോൾ ഇങ്ങട്ടേക്ക് നാളെ വരുന്നുണ്ടെന്ന് "...
"അപ്പച്ചിടെ മോൾ ജാനകി ആണോ "...അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി
"അതെ മോനെ ജീവ മോൻ റെയിൽവെ സ്റ്റേഷൻ വരെ ആക്കും നാളെ മോൻ പോയി കൂട്ടികൊണ്ട് വരണം കുട്ടിക്ക് ഇവിടേമൊന്നും ഓർമകാണില്ല ചെറുപ്പത്തിലേപ്പഴോ വന്നതല്ലേ വല്യ കുട്ടി ആയിട്ടുണ്ടാവും ".. മുത്തശ്ശി വാടിയമുഖത്തോടെ പറഞ്ഞു....
"അമ്മ വിഷമിക്കാതെ നമ്മുടെ ജാനി മോൾ ഇങ്ങോട്ടേക്കു തന്നെയല്ലേ വരണത് "..ദേവദത്തൻ പറഞ്ഞു...
ആ മുത്തശ്ശിയുടെ മുഖത്തു തന്റെ പേരക്കുട്ടിയെ കാണുന്ന സന്തോഷം അലതല്ലി...
ശ്രീശങ്കര ത്ത് സരസ്വതി ക്കും ശങ്കരനും മൂന്നു മക്കൾ
ദേവദത്തൻ, ദേവി, ദേവദക്ഷൻ
ദേവദത്തൻ ഭാര്യ തുളസി
രണ്ട് മക്കൾ
മൂത്തമകൻ ദേവപ്രയാഗ്(ദേവ്) ഭാര്യ നിധിക ഒരു മോൾ ആദിത്രേയ(ആദി) (5വയസ്)..
ഇളയമകൻ ദേവരാഗ്(കണ്ണൻ)
ദേവി ഭർത്താവ് ജഗൻ
രണ്ട് മക്കൾ ജീവ, ജാനകി
ദേവദക്ഷൻ ഭാര്യ സുമിത്ര
ഒരു മകൾ സാക്ഷിത(സാക്ഷി)
_______________________________________
രാത്രി അവൾ ജനലിലേക്ക് നോക്കി ഒരിളം കാറ്റ് അവള്ടെ മുഖത്തു തട്ടികടന്നു പോയി....
കാറ്റിന്റെ ഒപ്പം ശിവമുല്ലയുടെ ഗന്ധവും റൂമിലേക്ക് കയറി....
അവളാ മണം ശ്വസിച്ചു... പിന്നെയും പിന്നെയും ശ്വസിക്കാൻ അവളുടെ ഉള്ളം വെമ്പൽ കൊണ്ടു....
ജനലിലേക്ക് നോക്കിയതും ഒരു സ്ത്രീ രുപം അവളെ നോക്കി ചിരിക്കുന്നതായ് അവൾക്ക് തോന്നി.. മുഖം വ്യക്തമല്ല... കണ്ണ് തിരുമ്മി ഒന്നും കൂടെ നോക്കിയതും അവിടെ ആരും തന്നെയില്ല...
'തോന്നലാകും'സ്വയമേ പറഞ്ഞവൾ ജനൽ പാളി അടച്ചു കിടന്നു...
തറവാട്ടിലേക്ക് പോകുന്നത് ആലോചിക്കും തോറും അവൾക്ക് ഉറങ്ങാൻ തോന്നുന്നില്ല...
എന്തോ തന്റെ പ്രീയപെട്ടത് അവിടെ കാത്തിരുക്കുന്നുണ്ട് ഉള്ളിലിരുന്നു ആരോ പറയും പോലെ...
അപ്പോഴും ശിവമുല്ലയുടെ സുഗന്ധം ആ റൂം വിട്ട് പോയിട്ടുണ്ടായിരുന്നില്ല...
തറവാടും അവിടുത്തെ ചുറ്റുപാടും അവൾക്ക് ഓർമയില്ലെങ്കിലും അവൾ മനസ്സിൽ മെനെഞ്ഞെടുത്ത ഒരു ചിത്രം അവളുടെ ഉള്ളിൽ തെളിഞ്ഞു കാണുന്നത് പോലെ തോന്നി...
യാത്രിയുടെ ഏതോ യാമത്തിൽ ചിന്തകൾക്ക് വിലങ്ങിട്ട് അവൾ നിദ്രയെ കൂട്ടുപിടിച്ചു...
_______________________________________
"അച്ഛേ.. അമ്മേ പോയിട്ട് വരാം "ജഗന്റേം ദേവിടേം കവിളിൽ മുത്തി അവൾ പറഞ്ഞു അവർ തിരിച്ചും അവള്ടെ കവിളിൽ മുത്തി....
ജീവ കാറിൽ പോകാന്ന് പറഞ്ഞെങ്കിലും ജനിയുടെ നിർബദ്ധത്തിന് ട്രെയിനിലാക്കി..
ട്രെയിനിൽ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരുക്കകയാണ് ജാനി. നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടാൻ പോകുന്നപോലെ അവളുടെ ചുണ്ടിൽ അവൾ പോലുമറിയാതെ പുഞ്ചിരി വിരിഞ്ഞു...
മണിക്കൂറുകളുടെ യാത്രക്ക് ശേഷം അവർ സീതപുരിയിൽ (സങ്കൽപ്പീകം) എത്തി....
ട്രെയിനിൽ നിന്ന് ഇറങ്ങിയതും എന്തോ പുതു ഉന്മേഷം വന്ന് മൂടുന്നതായി അവൾക്ക് തോന്നി...
"ജാനുട്ടി കണ്ണൻ വരുമെന്ന പറഞ്ഞത് അവൻ വന്നിട്ടേ ഞാൻ പോകു "ജീവ പറഞ്ഞു...
"ഏട്ടനുടി വന്നൂടെ ".. അവൾ കൊഞ്ചി ചോദിച്ചു....
"എന്റെ ജനുട്ട്യേ നിന്നെ പോലെ വാദ്യാർ അവാൻ സ്കൂളിൽ ഇന്റർവ്യൂൻ പോയി വന്നും നിക്കുവല്ല ഞാൻ എനിക്ക് ഓഫീസിൽ പണിയുണ്ട് "....
"ഓ കളിയാക്കുവാണോ നോക്കിക്കോ നല്ലൊന്നാന്തരം അധ്യാപിക ആരിക്കും ഞാൻ "..... അവൾ സ്വയം പുകഴ്ത്തുന്ന മട്ടിൽ പറഞ്ഞു...
"അതിന് ഇന്റർവ്യൂ ജയിക്കണ്ടേ "ജീവ വാപൊതിച്ചിരിച്ചുകൊണ്ട് പറഞ്ഞു..
അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു നിന്നു...
"ആ ദേ കണ്ണൻ വന്നല്ലോ "....ജീവ പറഞ്ഞതും അവൻ നോക്കുന്നിടത്തേക്ക് അവളും നോക്കി
അവൻ അടുത്തെത്തി ജാനിയെ നോക്കി പുഞ്ചിരിച്ചു തിരിച്ചവളും
ജീൻസും ഷർട്ടും ആണ് വേഷം
കടും കാപ്പി കണ്ണും വട്ടമുഖവും ചിരിക്കുമ്പോൾ വിരിയുന്ന താടിയിലെ ചുഴിയും
ഷേവ് ചെയ്ത് മീശ പിരിച്ചു വെച്ചിട്ടുണ്ട്....
"അപ്പൊ ന്റെ ജനുട്ട്യേ നിന്നെ ഏൽപ്പിക്കാണ് ന്നാ ശെരി ഞാൻ പോകുന്നെ ".... ജീവ പറഞ്ഞു
ജാനി അവനെ കെട്ടിപിടിച്ചു ജീവയെ യാത്രയച്ചു
അവർ നേരെ തറവാട്ടിലേക്ക് പുറപ്പെട്ടു...
"ജാനി ഏത് സ്‌കൂളില ടീച്ചർ ആയി വർക്ക് ചെയ്യുന്നേ..? ".... കണ്ണൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ച്...
"രണ്ട് ഇന്റർവ്യൂ കഴിഞ്ഞു ഇതുവരെ ഒന്നും ആയില്ല ".... ജാനി പറഞ്ഞു ...
"അപ്പോ ജോലി ആയില്ല..? ".... അവൻ അവളെ നോക്കി ചോദിച്ചു...
"ഇല്ല "അവൾ ഒരു ചമ്മലോടെ പറഞ്ഞു...
പിന്നീട് അവർ രണ്ടുപേരും മിണ്ടിയില്ല..
ശ്രീശങ്കരത്ത് എത്തിയതും അവൾ കാറിൽ നിന്നിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു...

അവൾ അവിടേക്ക് കാൽ കുത്തിയതും പ്രേത്യേകതരം സുഗന്ധം അവള്ടെ നാസികയിലേക്ക് ഇരച്ചു കെയറി....ശ്വസിക്കുംതോറും അവളെതൊ മായ ലോകത്തെന്ന പോലെയായിരുന്നു....
"അകത്തേക്ക് വാ... മുത്തശ്ശി പേരക്കുട്ടി വരുന്ന സന്തോഷത്തിൽ എന്തൊക്കെയോ സ്പെഷ്യൽ റെഡി ആക്കിട്ടുണ്ട്"..... കണ്ണൻ പറഞ്ഞപ്പോഴാണ് അവൾ ഇത്രെയും നേരം ഏതോ ലോകത്ത് എന്നപോൽ ചുറ്റും വീക്ഷിക്കുകയായിരുന്നുന്ന് അവൾക്ക് മനസിലായത്...
അവനെ നോക്കി ചിരിച്ചിട്ട് അവൾ തലക്കൊരു കൊട്ടും കൊടുത്തു അകത്തേക്ക് നടന്നു..
തുടരും..