Aksharathalukal

ജാനകീരാവണം❤️.3

"എന്റെ കുട്ടി ആളാകെ മാറി പോയല്ലോ "ജാനിയെ ചേർത്ത് പിടിച്ചു നെറുകിൽ മുത്തി സരസ്വതി പറഞ്ഞു ....
അവളതിന് പുഞ്ചിരിച്ചു....

''ന്റെ കുട്ട്യേ നിന്നേ കാണാൻ നിന്റെ മുത്തശ്ശൻ പറ്റീലാല്ലോ" ഹാളിൽ ഭിത്തിയിൽ മാലയിട്ട് തൂക്കിയിട്ടിരുന്ന ശങ്കരന്റെ ഫോട്ടോയിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു 

പെട്ടന്ന് തന്റെ മുൻപിലേക്ക്  ഒരു കൈ നീണ്ടു വന്നു... അതിന്റെ ഉറവിടം എവുടുന്നാണ് എന്ന് ജാനി നോക്കി 

"ഹെലോ ജാനി ഞാൻ സാക്ഷി" അവള്ടെ മുൻപിൽ കൈനീട്ടി മനോഹരമായ പുഞ്ചിരിയോടെ നിൽക്കുന്ന സാക്ഷിയെ നോക്കി അവളും പുഞ്ചിരിച്ചു ഒപ്പം അവള്ടെ കയ്യിൽ കൈ ചേർത്ത് ഹസ്തദാനം ചെയ്യാനും ജാനി മറന്നില്ല...അവള്ടെ പ്രായം തന്നെയാണ് സാക്ഷിക്കും 

ഹാളിൽ എല്ലാരും നിരന്നു നിൽപ്പുണ്ടാരുന്നു
അവളെല്ലാരേയും പരിചയപ്പെട്ടു...

"മതി പരിചയപെട്ടത് ന്റെ കുട്ടി വന്നതേ ഉള്ളു മോൾ പോയി കുളിച്ചിട്ട് വായോ...മോളെ കാത്തിരുന്നതാ ഉച്ചക്കത്തെ ഭക്ഷണം ഒരുമിച്ച് കഴിക്കാന്ന് വെച്ചു.. മോൾ മുറിയിലേക്ക് ചെല്ലു "സരസ്വതി അവള്ടെ തലയിൽ തലോടി പറഞ്ഞു....

അവൾ അവരെ നോക്കി പുഞ്ചിരിച്ചു അവിടെ തന്നെ നിന്നു..
അവൾക്ക് എങ്ങോട്ട് പോകണമെന്നറിയില്ല അതന്നെ കാരണം....

"വാ ജാനി ഞാൻ റൂം കാട്ടിത്തരാം "അവള്ടെ നിൽപ്പ് കണ്ട സാക്ഷി  കയ്യിൽ പിടിച്ചു പറഞ്ഞു...
സാക്ഷിക്കൊപ്പം അവൾ നടന്നു...

അത്യാവശ്യം വലുപ്പമുള്ള ഒരു മുറിആയിരുന്നു അത്....

ബാഗ് തുറന്നൊരു ഡ്രസ്സ്‌ എടുത്തു അവൾ കുളിക്കാൻ കയറി.....

കുളിച്ചിറങ്ങി അവൾ താഴേക്ക് ചെന്നു...
എല്ലാവരുമൊത്ത് അവൾ ഭക്ഷണം കഴിച്ചു....
______________________________________

"ഇവിടെ ഒരു സീതാദേവി അമ്പലമുണ്ടെന്ന് അമ്മ പറഞ്ഞു കെട്ടിട്ടുണ്ട്.. നാളെ നമുക്കവിടം വരെ ഒന്ന് പോയാലോ...?"... സന്ധ്യക്ക്‌ നാലുകെട്ടിന്റെ ഇറയത്ത് ഇരിക്കുകയാണ് ജാനിയും സാക്ഷിയും കണ്ണനും... അതിനിടയിൽ ജാനി ചോദിച്ചു...

''അയ്യോ എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് കണ്ണേട്ടൻ വരും "... സാക്ഷി നിരാശയോടെ പറഞ്ഞു...


"ഓഹ് ഇനി കണ്ണേട്ടൻ വല്ല അസൗകര്യവും ഉണ്ടോ...? "ജാനി കളിയാലേ ചോദിച്ചു...


"ഹമ് കണ്ണേട്ടൻ നമ്മുടെ കമ്പനി നോക്കി നടത്തണത് കൊണ്ട് വേലക്കും കൂലിക്കും ഒന്നും പോകില്ല ഇവിടെ തന്നെ കാണും ന്ത്‌ അസൗകര്യം അല്ലെ കണ്ണേട്ടാ"സാക്ഷി കണ്ണനെ കളിയാക്കി പറഞ്ഞു...
കണ്ണനവളെ നോക്കി കണ്ണുരുട്ടി..
ജാനി ചിരി കടിച്ചമർത്തി ഇരുന്നു....



രാത്രി അത്താഴത്തിനു ശേഷം എല്ലാരും അവരവരുടെ റൂമിലേക്ക് പോയി...

ജാനി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല...
അമ്പലത്തിന്റെ കാര്യം പറഞ്ഞപ്പോൾ മുതൽ അവളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങിയതാണ്...
എന്തോ അവൾക്കായ് അവിടെ കാത്തു വെച്ചപോലെ...
_______________________________________
ദാവണിയുടുത്ത് അവൾ മുടി മെടഞ്ഞിട്ട് ഒരു പൊട്ടും കുത്തി  റൂമിന് പുറത്തിറങ്ങി...
എല്ലാവരോടും യാത്രപറഞ്ഞു 
അവൾക്കായി മുറ്റത്ത് കാത്തുനിന്ന കണ്ണന്റെ അടുത്തേക്ക് നടന്നു..

രാവിലേ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയതാണ് ജാനി...

"കണ്ണേട്ടാ ഞാൻ റെഡി പോവാം"....കണ്ണനോടായി അവൾ പറഞ്ഞു 

"നടന്നു പോകാം"ബൈക്ക് എടുക്കാൻ പോയ കണ്ണനെ നോക്കി അവൾ പറഞ്ഞു....
അവനും സമ്മതിച്ചു....

പാടവരമ്പത്തൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു കണ്ണന്റെ പുറകിലായി അവൾ നടന്നു...

റോടെത്തിയപ്പോൾ പരിചയക്കാർ കണ്ണനെ നോക്കി ചിരിക്കുന്നും വിശേഷം തിരക്കുന്നും ഉണ്ട് അവൻ തിരിച്ചു പുഞ്ചിരിക്കകയും മറുപടി കൊടുക്കകയും ചെയ്തു..

അമ്പലത്തിന് മുന്നിൽ എത്തിയപ്പോൾ അവളൊന്നു നിന്നു...

ഒരു കുഞ്ഞു അമ്പലം എന്തോ ഒരു മായശക്തി ഉള്ളത് പോലെ അവൾക്ക് തോന്നി....

അവളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി...

അമ്പലമണ്ണിൽ അവൾ കാലകുത്തിയതും എന്തോ ഒരു ഊർജം അവളെ വന്ന് മൂടിയത് പോലെ...ജനിയൊരു പുഞ്ചിരിയോടെ നടന്നു..

"ജാനി പൊക്കോളൂ ഞാൻ ദേ അവരുടെ കൂടെ അവിടെ ഇണ്ടാവും തൊഴുതിട്ട് വായോ" കണ്ണൻ ആൽത്തറയിൽ ഇരിക്കുന്ന ചെറുപ്പക്കാരെ ചൂണ്ടി പറഞ്ഞു... അവൾ തലയാട്ടിയിട്ട് നടന്നു 



*വരും നിനക്കായ് പിറവി കൊണ്ടവൻ ... കഴിഞ്ഞ ജന്മത്തിൽ നിനക്ക് വേണ്ടി ജീവൻ കളഞ്ഞവൻ... ഈ ജന്മത്തിൽ നിന്റെ നല്ല പാതിയായി*...കണ്ണടച്ച് വിഗ്രഹത്തിന് മുൻപിൽ തൊഴുതതും അവളുടെ കാതുകളിൽ ആരോ പറയുമ്പോലെ മുഴങ്ങി കേട്ടു


ഒരിളം കാറ്റ് അവളെ പുൽകി പോയി....


അവൾ പോലുമാരിയാതെ അവള്ടെ ചൊടികളിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു...


അടുത്താരോ വന്ന് നിക്കുന്ന പോലെ തോന്നിയപ്പോൾ ജാനി തലയുവർത്തി നോക്കി...


തുടരും....

 


ജാനകീരാവണം❤️. 4

ജാനകീരാവണം❤️. 4

4.7
2635

അടുത്താരോ വന്ന് നിക്കുന്ന പോലെ തോന്നിയപ്പോൾ ജാനി തലയുവർത്തി നോക്കി... നീട്ടി വളർത്തിയ താടിയും മുടിയും ഒത്ത വണ്ണം ആവശ്യത്തിന് പൊക്കം ഉള്ള ഒരു ചെറുപ്പക്കാരൻ നോക്കും തോറും ജാനിയുടെ ഹൃദയം ശക്തിയായി മിടിച്ചു.. വിഗ്രഹത്തിൻ മുൻപിൽ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.. എന്തോ അയാളിലേക്കവളെ അടിപ്പിക്കുമ്പോലേ... അവൾ  തൊഴുതു തിരുമേനിടെന്ന് പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു തിരിഞ്ഞു നടന്നു... നടക്കുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞ് അയാളെ നോക്കി കണ്ണടച്ചു ഇപ്പളും പ്രാർത്ഥനയിലാണ്.. 'എന്താവോ ഇതിനും മാത്രം പ്രാർത്ഥിക്കാൻ.. അല്ല ഞാനെന്തിനാപ്പോ അയാളെ പറ്റി ചിന്തിക്കണേ &#