Part -16
കോകില പാട്ടു നിർത്തിയതും ചുറ്റും കൈയ്യടികൾ ഉയർന്നു.
" പോവാം" ദത്തൻ വർണയുടെ കൈയ്യും പിടിച്ച് നടന്നു. വർണ അനുവിനേയും വേണിയേയും നോക്കി പോവാ എന്ന് തലയാട്ടി.
കുറച്ച് ദൂരം മുന്നോട്ട് നടന്നതും അവന് ഒരു കോൾ വന്നു.
ദത്തൻ ഫോണിൽ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഒരു കൈ കൊണ്ട് വർണയുടെ കൈ മുറുകെ പിടിച്ചിട്ടും ഉണ്ട് .
ഫോണിൽ ചിരിച്ച് സംസാരിക്കുന്ന ദത്തനെ നോക്കി വർണ പുഞ്ചിരിയോടെ മുന്നോട്ട് നടന്നു. പക്ഷേ തനിക്ക് നേരെ നടന്ന് വരുന്ന ആളെ കണ്ടതും അവളുടെ പുഞ്ചിരി മങ്ങി.
" അഭിയേട്ടൻ " വർണ പേടിയോടെ ദത്തന്റെ കൈയ്യിൽ മുറുകെ പിടിച്ചു.
"ശരിടാ ധ്രുവി... ഞാൻ കുറച്ച് തിരക്കിലാ. പിന്നെ വിളിക്കാം. " ദത്തൻ വേഗം കോൾ കട്ട് ചെയ്തു.
"ഇതാര് വർണയുടെ ആങ്ങള അഭിജിത്തോ ...." ദത്തൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു.
" പെങ്ങളല്ലാ ദത്താ. ബന്ധം വച്ച് നോക്കുമ്പോൾ മുറച്ചെറുക്കനാ... അല്ലേ വർണേ"
"നമ്മുക്ക് പോവാം ദത്താ വാ" വർണ ദത്തന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.
"അങ്ങനെ തിരക്കിട്ട് പോവാതെ മോളേ .... നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഞാൻ ഭർത്താവിനോട് പറയുമോ എന്ന് കരുതിയാണോ '" അഭി പരിഹാസത്തിൽ ചോദച്ചു.
"എന്ത് പഴയ കാര്യങ്ങൾ" വർണ മനസിലാവാതെ ചോദിച്ചു.
"Ohhh come on yaar .... നീയെന്തിനാ ഇങ്ങനെ ആക്ട് ചെയ്യുന്നേ . നീ മറന്നോ നമ്മുടെ പഴയ കാലം"
" ദത്താ ഇയാളെ വിശ്വാസിക്കരുത്. ഇവൻ കള്ളം പറയാ "
" വെയ്റ്റ് വർണ . അഭിജിത്ത് പറയട്ടെ ... എന്താ നിങ്ങളുടെ പഴയ കാലം "
" ഒരു ഭർത്താവിനോട് ഞാൻ എങ്ങനെയാ ഇതൊക്കെ പറഞ്ഞ് തരുകാ ... അല്ലേ വർണ മോളേ"
"ടാ നീ ... " വർണ അയാൾക്ക് നേരെ കൈ ചൂണ്ടിയതും ദത്തൻ അത് തടഞ്ഞു.
" അഭിജിത്ത് പറയ്... "
" ദേ ഇവളും ഞാനും കുറേ കാലം ഒരേ റൂമിൽ കഴിഞ്ഞിട്ടുള്ളതാ. കുറേ കാലം എന്ന് പറഞ്ഞാ വർഷങ്ങളോളം. അങ്ങനെ ഒരു ദിവസം എന്റെ ആ തള്ള അത് കൈയാേടെ പൊക്കി. അതാണ് ആമിയെ നിർത്തിയിട്ട് ഇളയ ഇവളെ കല്യാണം കഴിപ്പിച്ച് വിട്ടത്. അല്ലേങ്കിൽ ഇവളോട് ചോദിച്ച് നോക്ക്"
" ഇയാളെ വിശ്വാസിക്കല്ലേ ദത്താ. കള്ളമാ ഇയാൾ പറയുന്നത് " വർണ കരഞ്ഞു കൊണ്ട് പറഞ്ഞു. ദത്തന്റെ മുഖഭാവം അവളെ കൂടുതൽ ഭയപ്പെടുത്തിയിരുന്നു.
"കള്ളമോ ...ഞാൻ എന്തിന് കള്ളം പറയണം. നിന്റെ ശരീരത്തിൽ അടയാളങ്ങൾ പോലും എനിക്കറിയാം " അഭിജിത്ത് അത് പറഞ്ഞതേ ഓർമ്മയുള്ളൂ അപ്പോഴേക്കും ദത്തന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു
"നിന്റെ ഈ വൃത്തി കേട്ട നാക്കു കൊണ്ട് ഇവളെ എന്തെങ്കിലും പറഞ്ഞാ $"*#@£ മോനേ നീ എന്റെ തനി സ്വഭാവം അറിയും " അത് പറഞ്ഞ് ദത്തൻ വർണയുടെ കയ്യും പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
ദത്തൻ നല്ല സ്പീഡിലാണ് നടക്കുന്നത്. അവന്റെ ഒപ്പം നടക്കാൻ കഴിയാതെ വർണ പിന്നാലെ ഓടുകയാണ് ചെയ്തത്. ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
" ദത്താ അയാൾ പറഞ്ഞത് നീ വിശ്വാസിേച്ചോ , അയാൾ കള്ളമാ പറയുന്നേ. ഞാൻ അങ്ങനെ ചെയ്യുമോ ദത്താ" സങ്കടം കൊണ്ട് അവൾക്ക് വാക്കുകൾ പോലും പുറത്തേക്ക് വന്നിരുന്നില്ല.
ദത്തൻ അവളുടെ കൈയ്യിലെ പിടി ഒന്നു കൂടി മുറുക്കി ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.
" ദത്താ നീ എന്തെങ്കിലും ഒന്ന് പറ പ്ലീസ് " വീട്ടിന്റെ മുറ്റത്ത് എത്തിയതും വർണ സങ്കടം സഹിക്കാൻ വയ്യാതെ ചോദിച്ചു.
ദത്തൻ ദേഷ്യത്തിൽ അവളുടെ കൈവിട്ട് മുന്നോട്ട് തള്ളി. വർണ രണ്ടടി പിന്നിലേക്ക് വേച്ചു പോയെങ്കിലും ബാലൻസ് ചെയ്ത് നിന്നു.
" ഞാൻ എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരം പറയാനും വെല്ലുവിളിക്കാനും നിനക്ക് നൂറ് നാവാണല്ലോ. അവൻ ഇല്ലാത്ത ഓരേ കാര്യങ്ങൾ നിന്നേ കുറിച്ച് പറയുമ്പോൾ തിരിച്ച് പറയാൻ നിന്റെ നാവ് പണയം വച്ചിരിക്കായിരുന്നോ "
അത് ചോദിക്കുമ്പോൾ ദത്തൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു.
"എനിക്ക് പേടിയാ അയാളെ.... അയാള് എന്തെങ്കിലും ചെയ്താലോ "
" ഞാൻ കൂടെയുള്ളപ്പോ നീ ആരെയാടി പുല്ലേ പേടിക്കുന്നത്. ശരിക്കും അവനല്ലാ. നിനക്കിട്ടാണ് ഒന്ന് പൊട്ടിക്കേണ്ടത്. പട്ടി മോങ്ങുന്ന പോലെ മോങ്ങാതെ അകത്ത് കയറി പോടി "ദത്തൻ അലറി.
" അപ്പോ നിനക്ക് എന്നേ വിശ്വാസമാണോ ദത്താ"
"നിന്നേ എനിക്ക് വിശ്വാസവും ഇല്ലാ . അവിശ്വാസവും ഇല്ല. ഞാൻ പറഞ്ഞുലോ കുറച്ച് കാലം കഴിഞ്ഞാൽ നീ ഇവിടെ നിന്നും പോകും എന്ന് ..നീ എന്റെ ആരു അല്ലാ അപ്പേ പിന്നെ ഇതിന്റെയൊന്നും ആവശ്യമില്ലാ.."
"അങ്ങനെയാണെങ്കിൽ നീ എന്തിനാ അഭിയേട്ടനെ തല്ലിയത് "
" അത് നിന്റെ സ്ഥാനത്ത് മറ്റേത് പെൺകുട്ടിയാണെങ്കിലും ഞാൻ അങ്ങനേയേ ചെയ്യു "
"എന്തിനാ ദത്താ നീ വെറുതെ അഭിനയിക്കുന്നത് "
" പാതിരാത്രി മുറ്റത്ത് നിന്ന് കിന്നരിക്കാതെ അകത്തേക്ക് കയറി പോടീ " അവന്റെ അലർച്ച കേട്ടതും വർണ ചെവി പൊത്തി കൊണ്ട് ഓടി.
***
തന്നെ വീട്ടിലാക്കി ദത്തൻ തിരികെ പോകും എന്ന് വർണ കരുതി എങ്കിലും അവൻ പോയില്ല. എന്നത്തേയും പോലെ റൂമിൽ താഴെ വിരിച്ച് അവൻ കിടന്നു.
വർണക്കാണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അവർ പതിയെ ബെഡിൽ നിന്നും എണീറ്റ് പമ്മി പമ്മി ദത്തന്റെ അരികിൽ വന്നിരുന്നു.
"ഹലോ..ദത്തൻ സാർ ... ടെസ്റ്റിങ്ങ് ടെസ്റ്റിങ്ങ് " വർണ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു. ദത്തൻ ഉറങ്ങി എന്ന് മനസിലായതും നെഞ്ചിനു കുറുകെ വച്ചിട്ടുള്ള അവന്റെ കൈ എടുത്ത് മാറ്റി അവന്റെ നെഞ്ചിൽ തല വച്ച് കൊണ്ട് കിടന്നു.
"നിനക്കെന്താടീ വട്ടുണ്ടോ " ദത്തൻ അവളെ നോക്കി ചോദിച്ചതും വർണ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് പുഞ്ചിരിച്ചു.
" വട്ടല്ലാ. ഭ്രാന്ത്...ദത്തൻ എന്ന ഭ്രാന്ത്... ആ ഭ്രാന്ത് എന്റെ സിരകളില്ലെല്ലാം പടർന്ന് എന്നേ തന്നെ ഇല്ലാതാക്കി കളഞ്ഞു "
"നിനക്ക് ഞാൻ പറഞ്ഞതൊന്നും മനസിലാവുന്നില്ലേ . നീ നാളെ മറ്റൊരാളെ വിവാഹം ചെയ്യേണ്ടതാണ്. അപ്പോ ഇതൊക്കെ തെറ്റല്ലേ "
"പിന്നെ ....ഒന്ന് കെട്ടിപിടിക്കുമ്പോഴേക്കും അങ്ങ് വലിയ തെറ്റായി പോവുമോ. ഇനി ഇപ്പോ തെറ്റാണെങ്കിൽ തന്നെ ഞാൻ അങ്ങ് സഹിച്ചു. പിന്നെ എനിക്ക് വേണ്ടി നീ ചെക്കനെ കണ്ടു പിടിച്ച് കഷ്ടപേടെണ്ടാ ദത്താ. എന്റെ കോന്തനെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം.
എന്നിട്ട് ഞാൻ ഇവിടുന്ന് പോയാൽ നീ എന്നേ ഓർത്ത് സങ്കടപ്പെടും ദത്താ. മാനസ മൈനേ പാടി ഈ കടപ്പുറത്തുകൂടെ സോറി കായൽ കരയിലൂടെ നടക്കും നീ. അപ്പോ നിനക്ക് ഓർക്കാൻ ഇതേ ഉണ്ടാകൂ "
അത് പറഞ്ഞ് വർണ അവനെ ഒന്ന് കൂടി കെട്ടിപിടിച്ചു. പതിയെ വർണ കിടന്നുറങ്ങി. പക്ഷേ ദത്തന് അന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു.
അവളുടെ വാക്കുകൾ ദത്തന്റെ മനസിനേയും വേദനിപ്പിച്ചിരുന്നു.
"എനിക്ക് നിന്നെ അങ്ങനെ വിട്ട് കളയാൻ പറ്റുമോ വർണ . ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണല്ലേ നീ . എന്റെ മാത്രം പെണ്ണ്. ഈ ദേവന്റെ കുട്ടി . എന്റെ ദേവൂട്ടി
"നമ്മൾ തമ്മിൽ വെറും മൂന്നാഴ്ച്ചത്തെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും എന്റെ മനസിൽ നീ ആഴത്തിൽ തന്നെ പതിഞ്ഞിട്ടുണ്ട്. "ദത്തൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു.
"വേണ്ടാ...ഒന്നും വേണ്ടാ.... ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും മനസിൽ വേണ്ടാ.ഇവൾക്ക് നല്ലൊരു ഭാവിയുണ്ട്. അത് ഞാനായി ഇല്ലാതാക്കരുത്. എന്റെ കൂടെ ജീവിച്ചാൽ ഇവളുടെ ജീവിതം കൂടി നശിക്കും അത് വേണ്ടാ.
ഇനി ഒരു പക്ഷേ എന്റെ പഴയക്കാര്യങ്ങൾ അറിയുമ്പോൾ ഇവൾ എന്നേ വിട്ടു പോവുമായിരിക്കും " ദത്തൻ ഓരോന്ന് പറഞ്ഞ് തന്റെ മനസിനെ സ്വയം നിയന്ത്രിച്ചു.
(തുടരും)
പ്രണയിനി
വയ്യാ അതാ ട്ടോ ലെങ്ങ്ത്ത് ഇല്ലാത്തത് . കുറച്ച് പേർ സ്റ്റോറിക്ക് wait ചെയ്യുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടാണ് കുറച്ചാണെങ്കിലും type ചെയ്ത് post ചെയ്തത്. നാളെ സ്റ്റോറി ഇല്ലെങ്കിൽ എനിക്ക് വയ്യാത്തത് കൊണ്ട് ആയിരിക്കും ട്ടോ.
പാർട്ട് 12 post ചെയ്യാത്ത കാര്യം ഞാൻ ഇന്നാണ് അറിഞ്ഞത്. സോറി ട്ടോ. പാർട്ട് 11 ൻ്റെ ബാക്കിയായി അത് post cheythittud.part 11 ഒന്ന് ചെക്ക് ചെയ്യൂ ട്ടോ.