Aksharathalukal

എൻ കാതലെ.....♡ - 17

Part -17
 
രാവിലെ വർണ്ണയാണ് ആദ്യം ഉറക്കം ഉണർന്നത്. അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ തന്നെ ചേർത്ത് പിടിച്ച് ദത്തനും നല്ല ഉറക്കത്തിലാണ്. അവനെ കണ്ടു അവളുടെ ഉള്ളിൽ വല്ലാത്ത ഒരു വാത്സല്യം നിറഞ്ഞുനിന്നു.
 
 
 മുഖത്തേക്ക് വീണ മുടിയിഴകൾ ഒതുക്കി വെച്ച് വർണ ദത്തന്റെ നെറ്റിയിൽ ആയി ഒരു ഉമ്മ വച്ചു .
 
"എന്റെ ദത്താ  നിന്നെ കാണാൻ എന്ത് രസാ. കടിച്ചു തിന്നാൻ തോന്നും." അവൾ അവൻ്റെ കവിളിൽ കൂടി ഉമ്മ വെച്ചതും ദത്തൻ അവൾക്ക് നേരെ തിരിഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.
 
 
വർണ്ണയും ഇരുകൈകൾ കൊണ്ട് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
 
" കിടന്ന് കിണുങ്ങാതെ വേഗം എഴുന്നേറ്റ് റെഡിയായി കോളേജിൽ പോകാൻ നോക്ക് പെണ്ണെ " കണ്ണടച്ച് കിടന്നു കൊണ്ട് തന്നെ ദത്തൻ പറഞ്ഞു.
 
 
" അപ്പൊ മോൻ ഉറങ്ങുകയല്ല അല്ലേ. ഓസിന് എൻ്റെ ഉമ്മയും വാങ്ങി ഉറങ്ങുന്ന പോലെ അഭിനയിക്കുകയാണോ " വർണ്ണ അവനെ നോക്കി പറഞ്ഞു .
 
 
"പിന്നെ .... എനിക്ക് നിന്റെ ഉമ്മ കിട്ടിയിട്ട് വേണ്ടേ ." ദത്തൻ കണ്ണടച്ച് കിടന്നു കൊണ്ട് തന്നെയാണ് അത് പറഞ്ഞത്.
 
" തനിക്ക് ഇത് എങ്ങനെ പറയാൻ തോന്നി. ഇത്രയും സുന്ദരിയും സുശീലയും സൽഗുണ സമ്പന്നയുമായ എൻ്റെ ഉമ്മയ്ക്ക് ഒരു വിലയില്ല പോലും "  
 
 
"പിന്നെ ..... ഒരു വലിയ സുന്ദരിയും സുശീലയും വന്നിരിക്കുന്നു.ഒന്ന് പോയെടീ ...."
 
 
"നിനക്ക് ഇത്ര അഹങ്കാരമോ . അതും എൻ്റെ ഉമ്മ വാങ്ങിച്ചിട്ട് .... പറ്റില്ലെങ്കിൽ തിരിച്ചു താടോ ..: അത്ര  കഷ്ടപ്പെട്ട് എൻ്റെ ഉമ്മ നിങ്ങൾ വാങ്ങിക്കേണ്ട "വർണ്ണ ദത്തനെ നോക്കി പറഞ്ഞതും അവൻ അവളെ നോക്കി പേടിപ്പിച്ചു.
 
 
" എണീറ്റ് പോടീ ...." ദത്തൻ അലറി
 
 
" അതിന് ഇന്ന് ഞായറാഴ്ചയാണ്. ഞായറാഴ്ച നിങ്ങളുടെ മറ്റവൾ വന്നിട്ട്  കോളേജ് തുറക്കുമോ " . വർണ്ണ അത് പറഞ്ഞപ്പോഴാണ് ഇന്ന് ഞായറാഴ്ച ആണെന്ന് ദത്തനും അറിഞ്ഞത് .
 
 
അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു. അവനൊപ്പം വർണ്ണയും എണീറ്റു.
 
"ഇതെവിടുന്നാ .."അവളുടെ കയ്യിലെ കുപ്പിവളകൾ കണ്ടു ദത്തൻ ചോദിച്ചു.
 
 
" ഇതെനിക്ക് വേണി വാങ്ങി തന്നതാ."
 
 
" നിനക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ല .നിന്നോട് മറ്റുള്ളവർ തരുന്നത് വാങ്ങിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ഞാൻ . "
 
 
" അത് അവൾ നിർബന്ധിച്ചതു കൊണ്ടാ ദത്താ സോറി ..." അവൾ നിഷ്കളങ്കമായി പറഞ്ഞു.
 
ദത്തൻ ഒന്ന് അമർത്തി മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. വർണ വീണ്ടും ഉറങ്ങാനായി കിടന്നു.
 
 
കുറച്ച് കഴിഞ്ഞതും വേണിയുടെയും അനുവിന്റെയും ബഹളം കേട്ടു .
 
 
"ഇവർ എന്താ ഇത്ര നേരത്തെ " വർണ്ണ കിടന്നുകൊണ്ട് ആലോചിച്ചു .എണീറ്റ് പോകാനുള്ള മടി കൊണ്ട് അവൾ പുറത്തേക്ക് പോയില്ല.
 
 
 കുറച്ചു കഴിഞ്ഞതും വേണിയും അനുവും അകത്തേക്ക് വന്നിരുന്നു . കുളിക്കുക പോലും ചെയ്യാതെയാണ് രണ്ടിന്റെയും വരവ് .
 
 
"നിങ്ങൾ എന്താ ഇത്ര നേരത്തെ "
 
 
"നീ ഇത്ര നേരമായിട്ടും എഴുന്നേറ്റില്ലേ വർണ മോളേ ....കോകില വന്നോ "അനു ചോദിച്ചു.
 
 
" ഇല്ലാ ...."
 
 
" ഭാഗ്യം .....ഞങ്ങൾ വിചാരിച്ചു വന്നു കാണും എന്ന് .അതാ എഴുന്നേറ്റതും ഇങ്ങോട്ട് ഓടി പോന്നത് "
 
 
" നിങ്ങളെപ്പോലെ  പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന ആൾ അല്ല കോകില്ല. അതുകൊണ്ട് വെളുപ്പാൻകാലത്ത് ഒന്നും ഇങ്ങോട്ട് ഓടി പിടിച്ചു വരില്ല " വർണ പുച്ഛത്തോടെ പറഞ്ഞു.
 
 
" അതേടി നീ ഇതുതന്നെ പറയണം . നിനക്ക് വേണ്ടിയാ ഞായറാഴ്ച ആയിട്ട് കൂടി 
ഉറക്കം കളഞ്ഞ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്. എന്നിട്ട് അവൾക്ക് ഒരു ലോഡ് പുച്ഛം "അത് പറഞ്ഞു വേണി അവളുടെ അടുത്തായി കിടന്നു. ഇപ്പുറത്തായി അനുവും. 
 
 
"ദത്തേട്ടൻ എവിടെ വർണ മോളെ " അനു ചോദിച്ചു.
 
 
" അറിയില്ല ..കുളിക്കുന്നുണ്ടാവും ചിലപ്പോൾ " അത് പറഞ്ഞു അവർ മൂന്നുപേരും കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി .
 
***
ദത്തൻ കുളി കഴിഞ്ഞ് വരുമ്പോൾ ത്രിമൂർത്തികൾ  മൂന്നുപേരും നല്ല ഉറക്കത്തിലാണ്. അവൻ ഒരു പുഞ്ചിരിയോടെ ഡ്രസ്സ് മാറ്റി മുറ്റത്തേക്ക് ഇറങ്ങി.
 
അവൻ പുറത്തേക്ക് പോകാൻ ഇറങ്ങിയതും കോകില അകത്തേക്ക് കയറി വന്നു.
 
"ഇതെന്താ രാവിലെ തന്നെ. ഇനി കോകില മാഡത്തിന് വീട് മാറിയതാണോ. ഇത് ദേവജിത്തിന്റെ വീടല്ലാ " ദത്തൻ പുഞ്ചിരിയോടെ പറഞ്ഞു.
 
" ഒന്നു പോടാ കളിയാക്കാതെ . നീയെങ്ങോട്ടാ "
 
" ഞാൻ ദാ സനൂപിനെ കാണാൻ . കേശവേട്ടൻ അവന് ഒരു ജോലി ശരിയാക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. എതു സമയവും വെള്ളടിയുമായി നടക്കാ. വർഷോപ്പിൽ ഒരാളിന്റെ ഒഴിവുണ്ട്. അപ്പോ അവനെ പോയി ഒന്നു വിരട്ടി നാളെ മുതൽ വർഷോപ്പിലേക്ക് പറഞ്ഞയക്കണം "
 
" വർണ എവിടെ "
 
"അവൾ അകത്തുണ്ട് . എണീറ്റിട്ടില്ല .
കൂടെ രാവിലെ തന്നെ അവളുടെ വാലുകളും വന്നിട്ടുണ്ട് ."
 
 
" ആഹ്...നീ വേഗം വരില്ലേ ദത്താ..."
 
 
" ഞാൻ ഇപ്പോ   വരാം . നീ അകത്തേക്ക് 
ചെല്ല്..."ദത്തൻ പുറത്തേക്ക് പോയതും 
കോകില കൈയ്യിലുള്ള കവർ തിണ്ണക്കു മേലെ വച്ച് അകത്തേക്ക് കയറിവന്നു .
 
"എടീ കോകില വരുന്നുണ്ട്. അപ്പോ എല്ലാം പറഞ്ഞ പോലെ . ഉറങ്ങുന്ന പോലെ അഭിനയിച്ചോ " അവർ മൂന്നുപേരും ഉറങ്ങുന്ന പോലെ കാണിച്ചു
 
 
"അല്ലാ ഇത് എന്താ മൂന്നുപേരും കൂടിയാണോ ഉറക്കം" കോകില പുതപ്പു മാറ്റി കൊണ്ട് ചോദിച്ചു.
 
"ഇതാര് കോകില ചേച്ചിയോ ... എന്താ രാവിലെ തന്നെ" വർണ്ണ അറിയാത്ത പോലെ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു .
 
 
"നിങ്ങളെ ഒന്ന് കാണാൻ തന്നെയാ വന്നത്. മൂന്നുപേരും ഒരുമിച്ചു ഉള്ളതുകൊണ്ട് ഇനി പ്രത്യേകം പ്രത്യേകം ഓരോരുത്തരെ വീട്ടിൽ വരണ്ടല്ലോ "അവൾ പുഞ്ചിരിയോടെ പറഞ്ഞു.
 
 
"ഇന്നലത്തെ പാട്ട് നല്ല രസമുണ്ടായിരുന്നു ചേച്ചി " വർണ്ണ പറഞ്ഞു.
 
" താങ്ക്യൂ "
 
 
" പാവം ചേച്ചി എന്ത് ചെയ്യാനാ .... വിധി അങ്ങനെ ആയിപ്പോയി അല്ലേ "അനു പറഞ്ഞതും കോകില സംശയത്തോടെ 
അവളെ നോക്കി.
 
 
"അതെന്താ അനു അങ്ങനെ പറഞ്ഞത് "
 
 
"അല്ലാ.... ചേച്ചി കുറെ പഠിച്ചതല്ലേ. എന്നിട്ട് അവസാനം ഇങ്ങനെ പാട്ടും പാടി കഷ്ടപ്പെട്ട് അല്ലേ ജീവിക്കുന്നേ അത് പറഞ്ഞതാ"
 
 
"അത് ശരിയാണ് ...അതൊക്കെ ഒരു വിധി അല്ലേ ..എങ്കിലും ഇപ്പോ നല്ല രീതിയിൽ തന്നെയാണ് ജീവിക്കുന്നേ.. പ്രോഗ്രാംസ് ഉള്ളതുകൊണ്ട്  പൈസയ്ക്ക് 
കഷ്ടപ്പാട് ഒന്നുമില്ല "
 
 
"പക്ഷേ എന്തെങ്കിലുമൊരു ആവശ്യത്തിന് ഓടിവരാൻ ആരുമില്ലല്ലോ .നാട്ടിലെ ആരും ചേച്ചിയ്ക്ക് ഒരു സഹായവും ചെയ്തു തരില്ലല്ലോ. അതും കഷ്ടം തന്നെയാണ് ..."അതു പറഞ്ഞതും കോകിലയുടെ മുഖം ഒന്നു മങ്ങി .
 
 
"അതെന്താ വേണി നീ അങ്ങനെ പറഞ്ഞത്. കോകില ചേച്ചിക്ക് എന്താ കുഴപ്പം "വർണ്ണ സംശയത്തോടെ ചോദിക്കുന്ന പോലെ പറഞ്ഞു.
 
 
"അപ്പോ അത് നിനക്ക് അറിയില്ലേ വർണ്ണ. ചേച്ചിയെ ഇതിനുമുമ്പ് ഒരു കേസിൽ പിടിച്ചിട്ടുണ്ട് "അനു അത് പറഞ്ഞതും 
 കോകില മങ്ങിയ ഒരു ചിരി ചിരിച്ചു .
 
 
"കേസിലോ... എന്ത് കേസിൽ...." വർണ അറിയാത്ത പോലെ ചോദിച്ചു.
 
 
"അത് പിന്നെ ചേച്ചിയും വേറെ ഒരാളെയും ഒരു ഹോട്ടൽ റൂമിൽ നിന്നും റെയ്ഡിൽ പിടിച്ചിട്ടുണ്ട്. അന്ന് കുറേ വാർത്ത ഒക്കെ ആയതാ. അയാൾ രക്ഷപ്പെട്ടു .പക്ഷേ ചേച്ചിയുടെ പേര് ചീത്തയായി.എല്ലാവരുടെയും മുൻപിൽ നാണം കെട്ടു. പിന്നെ എല്ലാവരും ചേച്ചിയെ ആ കണ്ണു കൊണ്ടേ കണ്ടിട്ടുള്ളൂ .
അല്ലേ ചേച്ചി." 
 
വേണി ചോദിച്ചതും 
കോകിലയുടെ കണ്ണുകൾ നിറഞ്ഞു .
പക്ഷേ അവൾ അത് അമർത്തി തുടച്ചു. 
 
"എ..എനിക്ക് കുറ...കുറച്ചു തിരക്കുണ്ട്.പി... പിന്നെ കാ...കാണാം "അതു പറഞ്ഞ് അവൾ പെട്ടെന്ന് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
 
 
 എന്നാൽ അവർ പറയുന്നത് എല്ലാം കേട്ട് ദത്തൻ റൂമിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു .കണ്ണു തുടച്ചു കൊണ്ട് പുറത്തേക്കു വന്ന കോകിലയേ കണ്ടതും ദത്തൻ്റെ മനസ്സും ഒന്ന് വേദനിച്ചു.
 
 
 അവൾ ദത്തനെ നോക്കി  ഒരു മങ്ങിയ ചിരി ചിരിച്ച് പുറത്തേക്ക് പോയി.
 
 
" ഡീ ...."ദത്തൻ അലറിക്കൊണ്ട് വർണ്ണക്ക് നേരെ വന്നു .
 
ദത്തൻ ദേഷ്യത്തിൽ അവളുടെ മുഖത്തേക്ക് ശക്തമായി അടിച്ചതും  വർണ്ണ വേച്ചു പോയിരുന്നു. പക്ഷേ അപ്പോഴേക്കും വേണി അവളെ താങ്ങി .
 
 
"നീ എന്താടി അവളോട് ചോദിച്ചേ.... എഹ്... നിനക്ക് എന്ത് ധൈര്യം ഉണ്ടായി ട്ടാ ..."
ദത്തൻ അവൾക്ക് നേരേ അലറി .
 
 
"ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്... സത്യം ഉള്ള കാര്യമല്ലേ "
 
 
"എന്ത് സത്യം... എന്തറിഞ്ഞിട്ടാണ് നീ അങ്ങനെ പറഞ്ഞത്... എന്നാ നീ കേട്ടോ അന്ന് അവളുടെ ഒപ്പം റെഡിൽ പിടിച്ചത് മറ്റാരെയും അല്ല എന്നെ തന്നേയാണ്.... എന്നോട് ചോദിക്കടി... എന്നാ ഞാൻ പറഞ്ഞു തരാം ബാക്കി ..." അത് പറയുമ്പോൾ ദത്തൻ ദേഷ്യത്തിൽ വിറക്കുകയായിരുന്നു.
 
 
 ദത്തൻ്റെ ആ  ഭാവം വേണിയേയും അനുവിനെയും വർണ്ണയെയും ഭയപ്പെടുത്തിയിരുന്നു .
 
" അവൾ എന്തിനാ ഇവിടേക്ക് വന്നത് എന്നറിയോ...എഹ് ... അറിയോന്ന് " വർണ ഇല്ലാ എന്ന രീതിയിൽ തലയാട്ടി.
 
" മറ്റന്നാ അവളുടെ കല്യാണമാ. ദേവജിത്തിന്റെ ഒപ്പം. അതിന്റെ സന്തോഷത്തിൽ ഡ്രസ്സും എടുത്ത് നിങ്ങളെ ക്ഷണിക്കാൻ വന്നതാ... അവളെ കരയിപ്പിച്ച് വിട്ടപ്പോൾ നിങ്ങൾക്ക് സമാധാനമായോ "
 
ദത്തൻ പറഞ്ഞത് കേട്ട് അവർ മൂന്നുപേരും ഞെട്ടി. ഒപ്പം മനസിൽ ഒരു കുറ്റബോധവും നിറഞ്ഞിരുന്നു.
 
 
"ഇനിയെങ്ങാനും നിന്റെ വായിൽ നിന്നും ഈ വക വർത്താനം വന്നിട്ടുണ്ടെങ്കിൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. അത് ഓർത്ത് വെച്ചോ വർണ്ണ...."
 
 
 അതു പറഞ്ഞ് ദത്തൻ  ബുള്ളറ്റും എടുത്തു പുറത്തേക്ക് പോയി. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ 
വർണ്ണയും അനുവും വേണിയും തറഞ്ഞു നിന്നു പോയി.
 
 
"വർണ്ണ മോളെ നിനക്ക് വേദനിച്ചോ "
വേണി അവളുടെ കവിളിൽ തൊട്ടു കൊണ്ട് ചോദിച്ചു.
 
 " ദത്തൻ എന്നെ തല്ലി "അവൾ കിളി പോയ പോലെ പറഞ്ഞു .
 
 
"അതിന് "
 
 
"എടീ ദത്തൻ അന്ന് പറഞ്ഞത് തല്ലാൻ ആണെങ്കിലും തലോടാൻ ആണെങ്കിലും ദത്തന്റെ കൈ ഒരാളുടെ മേലേ പതിയൂ എന്നല്ലേ . അപ്പോ അത് ഞാൻ അല്ലേ ..."
അവൾ കവിളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.
 
 
"ഇമ്മാതിരി അടി കിട്ടും നീ പണ്ടെങ്ങോ ദത്തേട്ടൻ പറഞ്ഞ കാര്യം ആലോചിച്ച്  നിൽക്കാണോ " അനു ദേഷ്യത്തോടെ ചോദിച്ചതും വർണ്ണ ഒന്ന് ചിരിച്ചു .
 
 
"എടീ നമ്മൾ ചെയ്തത് തെറ്റായോ .
അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. കോകില ചേച്ചിക്ക് സങ്കടം ആയിട്ടുണ്ടാവും അല്ലെ "വർണ്ണ സങ്കടത്തോടെ പറഞ്ഞു.
 
 
" നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നമ്മൾ തന്നെ തിരുത്തും .നീ സങ്കടപ്പെടാതെ "
 വേണി പറഞ്ഞു. 
 
(തുടരും )
 
 
പ്രണയിനി.
 
ബാക്കി നാളെ . Friday ബാഗ് കൊണ്ടുവന്നു വച്ചതേ ഓർമയുള്ളൂ. അപ്പോഴേക്കും Saturday കഴിഞ്ഞ് Sunday ആയി. ദിവസങ്ങൾ ഒക്കെ എത്ര പെട്ടെന്നാ പോവുന്നേലെ . കുറേ നോട്ട് എഴുതാനുണ്ട് അതാ ലെങ്ങ്ത്ത് ഇല്ലാത്തത് ട്ടോ.
 
എന്നാ ശരി ഞാൻ പോയി നോട്ട് എഴുതാൻ നോക്കട്ടെ . Good night 🌃..........
 
ഗിഫ്റ്റ് തന്ന 4 പേർക്കും thanks ❤️
 
 
 

എൻ കാതലെ...♡ - 18

എൻ കാതലെ...♡ - 18

4.8
8147

Part -18   ദത്തൻ ദേഷ്യത്തോടെ വീട്ടിൽ നിന്നും നേരെ പോയത് ജിത്തുവിന്റെ വീട്ടിലേക്കാണ്. അവന്റെ ദേഷ്യം കണ്ട് കാര്യം എന്താണെന്ന് ജിത്തു പലവട്ടം ചോദിച്ചു എങ്കിലും അവൻ ഒന്നുമില്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.   രാത്രി വർണയോടുള്ള ദേഷ്യം കൊണ്ട് അവൾ വീട്ടിലേക്കും പോയില്ല. പിറ്റേ ദിവസം കല്യാണത്തിരക്കുകൾ കാരണം അന്നും അവൻ വീട്ടിൽ പോയില്ല.    രാവിലെ കോകിലയുടെ കോളിന്റെ റിങ്ങ് കേട്ടാണ് ദത്തൻ കണ്ണ് തുറന്നത്.   " ദത്താ എവിടേ ...."   " ഞാൻ ഇവിടെ ജിത്തൂന്റെ വീട്ടിൽ ഉണ്ട് എന്തേ "   " വേഗം കുളിച്ച് റെഡിയായി കുറച്ച് മുല്ലപ്പൂ വാങ്ങിച്ചിട്ട്  വാ "   "