Aksharathalukal

വൈകേന്ദ്രം Chapter 10

വൈകേന്ദ്രം    Chapter 10
ആലോചനയിൽ ഇരിക്കുമ്പോഴാണ് ലച്ചു വന്ന് പറഞ്ഞത്. അവളും ഭദ്രനും ഷോപ്പിങ്ങിനു പോവുകയാണ് വരുന്നുണ്ടോ എന്ന്.

വൈഗ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. അല്ലെങ്കിലും ഷോപ്പിങ്ങിൽ ഒരു ഗ്രേസും ഇല്ലാത്ത ആളാണ് വൈഗ. മാത്രമല്ല ഇപ്പോൾ അവരോടൊപ്പം എൻജോയ് ചെയ്യാൻ ഉള്ള മൂഡിലും അല്ല വൈഗ.

അവൾ സാവധാനം റൂമിൽ ചെന്ന് സെല്ലും എടുത്ത് മധുപായിൽ ചെന്നിരുന്ന് എന്തോ ആലോചിക്കുമ്പോഴാണ് അവളുടെ ഫോണിൽ ബെൽ വന്നത്.

ഡിസ്പ്ലേ നോക്കിയപ്പോൾ അൺനോൺ നമ്പർ ആണ്. എടുക്കണോ എന്ന് ശങ്കിച്ച് നിൽക്കെ കോൾ കട്ടായി. അത് പിന്നെയും ring ചെയ്യാൻ തുടങ്ങി. സെയിം നമ്പർ ആണ് അവൾ സംശയത്തോടെ ഫോൺ കയ്യിലെടുത്ത് അറ്റൻഡ് ചെയ്തു.

“Hello ആരാണ് ...” അവൾ ചോദിച്ചു.

അപ്പുറത്തു നിന്നും നിശബ്ദതയാണ്... അതുകൊണ്ട് അവൾ ഒന്നുകൂടി പറഞ്ഞു.

“ഹലോ”

അല്പം നേരത്തെ നിശബ്ദതയ്ക്കു ശേഷം

“മോളെ വൈഗ” എന്ന വിളി കേട്ട് വൈഗ ഇരുന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു.

“ചേച്ചിപ്പെണ്ണ്”

അവളുടെ വായിൽ നിന്നും അറിയാതെ ആ പേര് പുറത്തേക്ക് വന്നു.

അല്പനേരത്തേക്ക് രണ്ടുപേരും പിന്നെ മൗനത്തിലായിരുന്നു.

പിന്നെ മേഘ ചോദിച്ചു

“സുഖമല്ലേ നിനക്ക്?”

ഈ സമയത്താണ് ഇന്ദ്രൻ സ്റ്റെപ്പ് കയറി മുകളിലോട്ട് വന്നത്. റൂമിലേക്ക് പോവുകയായിരുന്ന ഇന്ദ്രൻ പെട്ടെന്നാണ് വൈഗയുടെ സംസാരം ശ്രദ്ധിച്ചത്.

“എൻറെ ജീവിതം നശിപ്പിച്ചിട്ട് എൻറെ സുഖ വിവരം അന്വേഷിക്കുകയാണോ നീ...”

അതുകേട്ട് ഇന്ദ്രൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. കുറച്ചു നേരം അവിടെ തന്നെ തറഞ്ഞു നിന്നു,

ആദ്യമായിട്ടാണ് ഈ വീട്ടിൽ വന്നതിൽ പിന്നെ വൈഗ ഇത്ര സ്ട്രോങ്ങ് ആയി ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ടത്. ഇന്ദ്രൻ എല്ലാം കേൾക്കുന്നത് അറിയാതെ വൈഗ തുടർന്നു.

“എന്തിനാ ചേച്ചിപെണ്ണേ ഇങ്ങനെ ചെയ്തത്? നീ അച്ഛനെ ഓർത്തില്ലല്ലോ? എൻറെ ജീവിതം നശിച്ചത് നീ അറിഞ്ഞോ? എല്ലാം കൊണ്ടു തുലച്ചിട്ട് ഇപ്പൊ വിളിച്ച് എൻറെ സുഖവിവരം അന്വേഷിക്കുന്നു. നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ? ഞാൻ അച്ഛനോട് പറയും ആയിരുന്നല്ലോ?

വൈഗ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.

അവളുടെ വാക്കുകൾ ഇന്ദ്രന വല്ലാത്ത ഷോക്കായിരുന്നു. അവൻ വേഗം റൂമിൽ കയറി വാതിൽ അടച്ചു. കൂടുതൽ ഒന്നും കേൾക്കാൻ അവൻ ആഗ്രഹിച്ചില്ല.

എന്നാൽ വൈഗയും മേഘയും കുറച്ചു നേരം സംസാരിച്ചു. മേഘ എല്ലാവരെയും പറ്റി അന്വേഷിച്ചു. പിന്നെ പറഞ്ഞു.

“കൂടെ ജോലി ചെയ്യുന്ന മഹേന്ദ്രൻ എന്ന ഡോക്ടറാണ് തന്നെ വിവാഹം കഴിച്ചതെന്നും ഞായറാഴ്ച ഒരു റിസപ്ഷൻ നടത്തുന്നുണ്ടെന്നും.”

എന്നാൽ വൈഗയുടെ വിവാഹം കഴിഞ്ഞതൊന്നും മേഘ അറിഞ്ഞിരുന്നില്ല.

എങ്ങനെ അറിയാനാണ്? അന്നേ ദിവസം അല്ലേ അവളുടെ ചരിത്ര പ്രസിദ്ധമായ ഒളിച്ചോട്ടം നടന്നത്.

വൈഗ അന്നുണ്ടായത് എല്ലാം ചേച്ചി പെണ്ണിനോട് പറഞ്ഞു. രണ്ടുപേരും കുറെ നേരം കരഞ്ഞും സംസാരി ച്ചും സമയം പോയി.

എന്തിനാ അവൾ അങ്ങനെ വിവാഹം ചെയ്തതെന്ന് മാത്രം അവൾ വൈഗയോട് പറഞ്ഞില്ല.

എന്നാൽ മേഘ സന്തോഷത്തിൽ ആണെന്നറിഞ്ഞ് വൈഗയ്ക്കു അൽപം ആശ്വാസം ഉണ്ടായി. ഫോൺ കട്ട് ചെയ്ത് അവൾ ഓരോന്നാലോചിച്ച് അവിടെ തന്നെ ഇരുന്നു.

ഈ സമയം റൂമിൽ വന്ന് ഇന്ദ്രൻ കട്ടിലിൽ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

വൈഗയുടെ സംസാരത്തിൽ നിന്നും അവനു ഒരു കാര്യം ഉറപ്പായി. വൈഗയും വീട്ടുകാരും ഒന്നും അറിഞ്ഞിരുന്നില്ല എന്ന്. അവൻ കരുതിയിരുന്നത് എല്ലാമറിഞ്ഞിട്ടും അവർ ചതിക്കുകയായിരുന്നു എന്നാണ്.

അതിലും കൂടുതലായി അവനെ തളർത്തിയതും ചിന്തിപ്പിച്ചതും മറ്റൊന്നായിരുന്നു.

“എൻറെ ജീവിതം നശിപ്പിച്ചിട്ട് എൻറെ സുഖവിവരം അന്വേഷിക്കുന്നുവോ” എന്ന വൈഗയുടെ വാക്കുകൾ ഇന്ദ്രൻറെ മനസ്സിൽ കത്തി കൊണ്ട് കുത്തി വരയ്ക്കുന്ന പോലെ ഒരു ഫീൽ ആണ് തോന്നിച്ചത്.

എത്ര നേരം അങ്ങനെ കിടന്നു എന്ന് അവൻ അറിഞ്ഞില്ല. രുദ്രൻ തട്ടി വിളിച്ചപ്പോഴാണ് അവൻ എഴുന്നേറ്റത്. കണ്ണൊക്കെ കലങ്ങി ഇരിക്കുന്ന ഇന്ദ്രനെ കണ്ടു രുദ്രൻ ആധിയോടെ ചോദിച്ചു.

“എന്തുപറ്റി മോനേ… എന്താ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത്…. എന്തെങ്കിലും വയ്യായ്ക ഉണ്ടോ നിനക്ക്.”

രുദ്രൻറെ സംസാരം കേട്ട് ഇന്ദ്രൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഒന്നുമില്ല അച്ഛാ” എന്നും പറഞ്ഞ് അവൻ ബെഡിൽ ചാരിയിരുന്നു. അതുകണ്ട് രുദ്രൻ പറഞ്ഞു.

“നീ ഫ്രഷായി വായോ, ഞാൻ സ്റ്റഡി റൂമിൽ ഉണ്ട്. കുറച്ചു സംസാരിക്കണം.”

അതും പറഞ്ഞ് രുദ്രൻ study റൂമിലേക്ക് നടന്നു. ഇന്ദ്രൻ ഫ്രഷ് ആവാനും.

ഫ്രഷ് ആയി വന്ന ഇന്ദ്രൻ നേരെ സ്റ്റഡി roomൽ കയറി വാതിലടച്ച് അച്ഛന് അരികിൽ ഒരു ചെയർ വലിച്ചിട്ടിരുന്നു.

അവൻറെ മുഖ ഭാവത്തിൽനിന്നും അയാൾക്ക് മനസ്സിലായി എന്താണ് ഇന്ദ്രൻ സംസാരിക്കാൻ പോകുന്നത് എന്ന്.

ഇന്ദ്രൻ ഒരു തീരുമാനത്തിലെത്തി എന്ന് അയാൾക്ക് മനസ്സിലായി.

രുദ്രൻ ഒന്നും പറയാതെ ഇന്ദ്രനെ നോക്കിയിരുന്നു. ഇന്ദ്രൻ സംസാരിച്ചുതുടങ്ങി.

“ആദ്യത്തെ കാര്യം എനിക്ക് അച്ഛനോട് പറയാനുള്ളത് മൂർത്തി സാറിൻറെ വൈഗക്ക് വേണ്ടിയുള്ള job റിക്വസ്റ്റ് ആണ്.”

“എനിക്ക് സമ്മതമാണ് അച്ഛൻ പറഞ്ഞതെല്ലാം. പക്ഷേ അതിൽ എനിക്ക് അച്ഛൻറെ കുറച്ച് സഹായങ്ങൾ ആവശ്യമാണ്.”

“ഒന്നാമത് അച്ഛൻ നാളെ മൂർത്തി സാറിനോട് എല്ലാം പറയണം. ഞങ്ങളുടെ വിവാഹവും, അതിനിടയിൽ നടന്ന സംഭവവും, അവൾക്ക് നമ്മളെ അറിയാത്തതും എല്ലാം.”

“കൂടാതെ അവളുടെ ലോക്കൽ ഗാർഡിയൻ ആകണം എന്നും പറയണം”

“അവളുടെ വിവാഹം കഴിഞ്ഞത് ആരും അറിയരുത്. അതിനുപുറമേ ഞാനാണ് അവളുടെ ഹസ്ബൻഡ് എന്ന് ഒരു കാരണവശാലും ആരും അവിടെ അറിയരുത്. ഇത് അവളുടെ സേഫ്റ്റിക്ക് വേണ്ടിയാണ് എന്നും പറയണം.”

“രണ്ടാമത്തേത് ബാംഗ്ലൂർ ഓഫീസിൽ നിന്നും proper രീതിയിലായിരിക്കണം അവളുടെ റിക്രൂട്ട്മെൻറ് നടക്കേണ്ടത്.”

“5 കൊല്ലത്തെ bondഡും അത്യാവശ്യം സാലറിയും (അവൾക്ക് അവിടത്തെ ചിലവ് നടകാനുള്ള പൈസ) പിന്നെ ഗസ്റ്റ് ഹൗസിൽ ഒരു ഫ്ലാറ്റും കൊടുക്കാൻ പറയണം.”

“കോളേജിലെ ഹോസ്റ്റലിൽ അവളെ ഇനി നിർത്തേണ്ട. അത് സേഫ് അല്ല.”

“part time വർക്കാണ് ചെയ്യുന്നതെങ്കിലും ഹെഡ് ഓഫീസിൽ ആണ് അവളുടെ റിപ്പോർട്ടിംഗ്. അതും എംഡിക്ക് നേരിട്ട് through emails & phone calls only. 4 to 7pm ആണ് അവളുടെ ഓഫീഷ്യൽ വർക്കിംഗ് ടൈം. അത് പക്ഷെ ഗസ്റ്റ്ഹൗസിൽ ഇരുന്ന് ചെയ്താൽ മതി.”

“നമ്മുടെ ഒരു സ്ഥാപനത്തിലേക്കും അവർക്ക് പോകേണ്ടി വരരുത്. എന്താവശ്യത്തിനും അവൾ മൂർത്തി സാറിനെ കോൺടാക്ട് ചെയ്താൽ മതി.”

അവൻ പറയുന്നതെല്ലാം ശ്രദ്ധയോടെ രുദ്രൻ കേട്ടു.

ഇന്ദ്രൻ തുടർന്നു.

“നാളെ അച്ഛൻ അവളെയും കൊണ്ട് പോവുകയല്ലേ?”

“അങ്ങനെയാ വിചാരിക്കുന്നത്” രുദ്രൻ പറഞ്ഞു.

“അവൾ അവിടെ സേഫ് ആവണമെങ്കിൽ നമ്മളുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവും അവൾക്ക് പാടില്ല, അതുകൊണ്ടാണ് ഞാൻ...”

ഇന്ദ്രൻ പകുതിയിൽ പറഞ്ഞു നിർത്തി.

അതുകണ്ട് രുദ്രൻ ഒന്ന് ചിരിച്ചു.

പിന്നെ ഇന്ദ്രൻറെ മുഖത്തുനോക്കി കൊണ്ട് ചോദിച്ചു.

“ഇനിയും എന്തോ മോന് അച്ഛനോട് പറയാൻ ഉണ്ടല്ലോ.”

അത് കേട്ട് ഇന്ദ്രൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. അവൻറെ മുഖത്ത് ദേഷ്യവും സങ്കടവും പിന്നെ ചെറിയ തോതിൽ ആദിയും കാണാമായിരുന്നു. കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം അവൻ പറഞ്ഞു തുടങ്ങി.

“മേഘയുടെ ഒളിച്ചോട്ടം നമ്മളെ പോലെ തന്നെ വൈഗക്കും അവളുടെ വീട്ടുകാർക്കും അറിയില്ലായിരുന്നു. ഞാൻ കരുതിയത് അവർ നമ്മളെ ചതിക്കുകയാണ് എന്നാണ്. പക്ഷേ അല്ല, അവരെയും അവളുടെ പ്രവർത്തി ഒത്തിരി വേദനിപ്പിച്ചിരുന്നു.”

“അതു കൂടാതെ ഒന്നു കൂടി ഉണ്ട് അച്ഛാ. മഹിയുടെ വിവാഹം കഴിഞ്ഞു. ഈ സൺഡേ റിസപ്ഷൻ ഉണ്ട്.”

രുദ്രന് അതൊരു പുതിയ അറിവായിരുന്നു.

“അതെയോ നമ്മൾ അറിഞ്ഞില്ലല്ലോ... എന്നായിരുന്നു വിവാഹം? “

രുദ്രൻ അതിശയത്തോടെ ചോദിച്ചു.

“എൻറെ വിവാഹത്തിൻറെ അന്നു തന്നെയായിരുന്നു അവൻറെ വിവാഹവും.”

“പെണ്ണിനെയും അച്ഛൻ അറിയും.”

ഒന്നു നിർത്തി ദേഷ്യം കടിച്ചു പിടിച്ച് അവൻ തുടർന്നു.

“Dr മേഘാ ലക്ഷ്മി രാഘവൻ.”

അത് കേട്ടതും വിശ്വാസം വരാത്ത പോലെ രുദ്രൻ ഇന്ദ്രനെ തുറിച്ചു നോക്കി. അത് കണ്ട് ഇന്ദ്രൻ പറഞ്ഞു.

“അന്നത്തെ ദിവസം ഞാൻ രാഘവൻ അച്ഛനോട് സംസാരിക്കുമ്പോൾ ഭദ്രൻ എൻറെ phone കൊണ്ടു വന്ന് കാണിച്ചു തന്നത് ഓർക്കുന്നുണ്ടോ?”

രുദ്രൻ ആ ദിവസത്തെ സംഭവം ഓർത്തെടുക്കുകയായിരുന്നു. ഭദ്രൻ ഫോൺ കൊടുത്തതിനു ശേഷമാണ് ഇന്ദ്രൻ കൂടുതൽ വയലറ്റ് ആയത്. അതിനു ശേഷമാണ് ഇന്ദ്രൻ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചതും കസേര വലിച്ചു പൊട്ടിച്ചതും. പിന്നെ ദേഷ്യത്തോടെ എന്തൊക്കെയോ രാഘവനോട് പറഞ്ഞതും അയാളോർത്തു.

അൽപസമയത്തിനു ശേഷം ഇന്ദ്രൻ പറഞ്ഞു.

“അതേ അച്ഛാ ഫോണിൽ അവർ മാലയിടു നിൽക്കുന്ന ഫോട്ടോ എനിക്ക് കിട്ടിയിരുന്നു.”

രുദ്രൻ ഓർക്കുകയായിരുന്നു ഇന്ദ്രൻ രാഘവനോട് അന്നേരം ചോദിച്ചത്.

“മകൾക്ക് ഡോക്ടർ തന്നെ വേണം ആയിരുന്നെങ്കിൽ എന്തിനാണ് എന്നെ വേഷം കെട്ടിച്ച് വിഡ്ഢിയാക്കിയത്.”

തിരക്കിൽ അന്ന് അത്ര ശ്രദ്ധിച്ചില്ല.

രുദ്രന് ഇപ്പോൾ എല്ലാം കൂട്ടി വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. കാര്യങ്ങളുടെ കിടപ്പും ഇന്ദ്രൻറെ ദേഷ്യത്തിൻറെ reasonനും എല്ലാം പകൽ വെളിച്ചം പോലെ ഇപ്പോൾ രുദ്രനു മനസ്സിലാവുന്നുണ്ട്.

ഇന്ദ്രൻ രുദ്രനെ ഒരു ഇൻവിറ്റേഷൻ കാർഡ് ഫോണിലെ WhatsApp മെസ്സേജിൽ നിന്നും തിരഞ്ഞെടുത്ത കാണിച്ചു കൊടുത്തു.

അതൊരു വെഡിങ് റിസപ്ഷൻ invitation cardയിരുന്നു.

Dr. Mahindran Chandroth Weds Dr. Megha Cheroth.

രുദ്രൻ അത് വായിച്ച ശേഷം സെൽ തിരിച്ച് ടേബിളിൽ വച്ച് ഒന്നും മിണ്ടാതെ സ്റ്റഡി റൂമിൽ നിന്നും പുറത്തേക്ക് വന്നു.

ഈ സമയം മുകളിൽ നിന്നും താഴേക്ക് ഇറങ്ങാൻ stepsനടുത്ത് എത്തിയിരുന്നു വൈഗ. പിന്നിൽ ആരോ നടക്കുന്ന സൗണ്ട് കേട്ടാണ് തിരിഞ്ഞു നോക്കിയത്.

രുദ്രൻ അച്ഛനാണ് എന്നു കണ്ട അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു. രുദ്രൻ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ അവളെ അയാൾ ചേർത്തു പിടിച്ചു. തലയിൽ തലോടി.

കുറച്ചു സമയത്തിനിടയിൽ തൻറെ ഷർട്ട് നനയുന്നത് കണ്ടാണ് വൈഗ കരയുകയാണ് എന്ന് മനസ്സിലായത്.

അയാൾ അവളെ തന്നിൽ നിന്നും പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു

“എന്തിനാണ് അച്ഛൻറെ മോള് കരയുന്നത്?”

ഈ സമയത്താണ് ഇന്ദ്രൻ റൂമിൽ നിന്നും പുറത്തേക്ക് വന്നത്. അവൻ ഓഫീസിൽ പോകാൻ ഇറങ്ങിയതായിരുന്നു. അന്നേരമാണ് വൈഗയും അച്ഛനും stepsഅടുത്ത് നിൽക്കുന്നത് കണ്ടത്.

രുദ്രൻ ഒന്നു കൂടി വൈഗയെ ചേർത്തുപിടിച്ച് ചോദിച്ചു.

“എന്തിനാ അച്ഛൻറെ കുട്ടി കരയുന്നത്?”

കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മേഘ വിളിച്ചതും സംസാരിച്ചത് മുഴുവനും പറഞ്ഞു.

എല്ലാം കേട്ടുകൊണ്ട് അവൾക്ക് അരികിലായി രുദ്രനും അവർക്ക് പിന്നിലായി ഇന്ദ്രനും നിന്നിരുന്നു.

രുദ്രൻ അവളെ ചേർത്തു നിർത്തി പറഞ്ഞു.

“ഇതിനാണോ മോൾ കരയുന്നത്? സാരമില്ല, എല്ലാം കഴിഞ്ഞില്ലേ, വിഷമിക്കല്ലേ എന്ന് പറയുന്നില്ല? സങ്കടം ഉണ്ടാകും, സാരമില്ല? അതൊക്കെ വിട്, നമുക്ക് താഴെ പോയി ഗീതാമ്മ എന്ത് ചെയ്യുകയാണ് എന്ന് നോക്കാം.”

അതും പറഞ്ഞ് രണ്ടുപേരും താഴേക്കു നടന്നു. ഇന്ദ്രനെ അവർ കണ്ടിരുന്നില്ല. ഇന്ദ്രൻ തിരിച്ച് റൂമിൽ പോയി, അവൻ അന്ന് ഓഫീസിൽ പോയില്ല. ഇന്ദ്രൻ ബെഡിൽ കയറി കണ്ണടച്ചു കിടന്നു. അങ്ങനെ കിടന്നവൻ മയങ്ങിപ്പോയി.

ഭദ്രനും ലച്ചുവും കൂടി മേലേക്ക് ചാടി വീണപ്പോഴാണ് ഇന്ദ്രൻ കണ്ണു തുറന്നത്. ചിരിയോടെ കലപില പറയുന്ന സഹോദരങ്ങളെ നോക്കി അവൻ കിടന്നു.

എന്തോ പറഞ്ഞു ചിരിച്ചു തിരിഞ്ഞ ലച്ചു കണ്ടു, തങ്ങളെ നോക്കി കണ്ണുമിഴിച്ച് കിടക്കുന്ന ഇന്ദ്രനെ.

അവൾ കണ്ണുകൊണ്ട് “എന്താണെന്ന്” ചോദിച്ചു.

അതുകണ്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഇന്ദ്രൻ അവരോട് ചോദിച്ചു,

“ഷോപ്പിംഗ് ഒക്കെ കഴിഞ്ഞുവോ രണ്ടുപേരുടേയും?”

അതുകേട്ട് ഭദ്രൻ ചിരിയോടെ പറഞ്ഞു

“എനിക്ക് പോകാൻ എന്ന പേരും പറഞ്ഞ് വാങ്ങിക്കൂട്ടിയത് മുഴുവനും ഇവളാണ്... നീ നമ്മുടെ ഏട്ടത്തിയെ കണ്ടുപിടിക്ക് മോളേ. അമ്മ ഷോപ്പിങ്ങിന് ചെല്ലാൻ പറഞ്ഞിട്ട് പോലും ഒന്നും വേണ്ടെന്നു പറഞ്ഞു മാറി നിൽക്കുന്നത് ഞാൻ കണ്ടതാണ്.”

അതുകേട്ട് ലച്ചു ഭദ്രനെ നോക്കി കോക്കിരി കാണിച്ച് അവൻറെ പുറത്ത് അടിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു ഓടി. താഴേക്ക് ഇറങ്ങുന്ന സമയം അവൾ വിളിച്ചു പറഞ്ഞു.

“ലഞ്ച് റെഡിയാണ്… അച്ഛനുമമ്മയും വെയിറ്റ് ചെയ്യുകയാണ്… രണ്ടാളും വേഗം വായോ.”

അതുകേട്ട് രണ്ടുപേരും താഴേക്ക് ചെന്നു. ലച്ചുവും വൈഗയും രുദ്രനും ഗീതയും അവരെ വെയിറ്റ് ചെയ്തിരിക്കുന്നത് കണ്ട് രണ്ടുപേരും വേഗം ചെന്ന് ചെയർ വലിച്ചിട്ടിരുന്നു.

ലഞ്ചിന് ഇടയിൽ ഇന്ദ്രൻ ഭദ്രനോട് ചോദിച്ചു.

“നീ നാളെ അല്ലേ പോകുന്നത്?”

“അതേ” എന്ന് അവൻ തലയാട്ടി.

രുദ്രൻ വൈഗയെ നോക്കി ചോദിച്ചു.

“മോളുടെ പ്ലാൻ എന്താണ്?”

“ഞാൻ സൺഡേ നൈറ്റ് ട്രെയിനിൽ പൊയ്ക്കോളാം അച്ഛാ. പുലർച്ചെ ബാംഗ്ലൂർ എത്തും. അങ്ങനെയാണ് ഞാൻ വീട്ടിൽ നിന്നും പോകാറ്.”

അവൾ മറുപടി പറഞ്ഞു.

അതുകേട്ട് രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ എന്തായാലും നാളെ ബാംഗ്ലൂർ പോകുന്നുണ്ട്. അപ്പൊ ഇവനെ മൈസൂർ ആക്കി, നിന്നെ ബാംഗ്ലൂർ കോളേജിൽ ആക്കാം. എന്തായാലും ചന്ദ്രൻ വരുന്നുണ്ട് കൂടെ. പിന്നെന്തിനാ മോള് തന്നെ പോകുന്നത്.”

ഇന്ദ്രൻ ഒന്നും പറയാതെ എന്നാൽ എല്ലാം ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു.

ഗീതയും രുദ്രൻ പറഞ്ഞത് ശരി വെച്ചു.

“എന്തിനാ തനിച്ചു പോകുന്നത്? മോളും അവരുടെ കൂടെ പോയാൽ മതി.”

വൈഗ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല.

ലഞ്ചിന് ശേഷം ഭദ്രനും ലച്ചുവും packingഗിനായി അവരുടെ roomൽ പോയി. വൈഗയും റൂമിലോട്ടു പോയി. അവളുടെ ബാഗിൽ ഡ്രസ്സ് മടക്കി വെക്കുകയായിരുന്നു. ആ സമയത്താണ് ആണ് ഇന്ദ്രൻ roomൽ കയറി വന്നത്. അവൾ പാക്കിങ് ചെയ്യുകയാണെന്ന് കണ്ട് ഇന്ദ്രൻ പുറത്ത് മധുപായിൽ ചെന്നിരുന്നു.

ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവൾ പാക്കിങ് കഴിഞ്ഞ് ഇറങ്ങി പോകുന്നത് കണ്ടു ഇന്ദ്രൻ റൂമിൽ പോയിരുന്നു. റൂമിൽ ചെന്നപ്പോൾ കണ്ടു രണ്ടു ചെറിയ ഷോൾഡർ ബാഗ്സ് ഡ്രസിംഗ് റൂമിൻറെ സൈഡിൽ വെച്ചിരിക്കുന്നത്. വൈഗ പാക്ക് ചെയ്തു വെച്ച bagസ് ആകുമെന്ന് അവൻ ഊഹിച്ചു. ഒന്ന് ലാപ്ടോപ് ബാഗും മറ്റേത് clothsസ്ഉം ആകും. അവൻറെ മുഖത്ത് ഒരു കള്ളച്ചിരി കാണാമായിരുന്നു.

അവൻ ചെറുചിരിയോടെ ഫ്രഷ് ആവാൻ ബാത്റൂമിൽ കയറി. ഡിന്നർ ഒക്കെ കഴിച്ച് അന്നത്തെ ദിവസം ഗുഡ് നൈറ്റ് പറഞ്ഞ് എല്ലാവരും കിടക്കാൻ പോയി.

ഭദ്രനും ലച്ചുവും ഭദ്രൻറെ റൂമിലാണ് കിടന്നത്. ഇന്ദ്രൻ മെല്ലെ അവിടേക്ക് ചെന്നു, കുറച്ചു നേരം സംസാരിച്ചിരുന്നു. പിന്നെ സ്വന്തം റൂമിൽ കിടക്കാൻ ആയി ചെന്നു.

Bedroom ഇൻറെ ഡോർ ചാരി ഇട്ടിരിക്കുകയായിരുന്നു. ടിവിയുടെ സൗണ്ട് കേൾക്കാം. വൈഗ as usual sofaൽ കിടക്കുന്നുണ്ടായിരുന്നു. ബ്ലാങ്കറ്റ് ഇട്ട് അവൾ ഉറങ്ങുകയായിരുന്നു. അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു. പിന്നെ ടിവിയും ലൈറ്റും ഓഫ് ചെയ്ത് bed lamp ഓൺ ചെയ്ത് ഉറങ്ങാൻ കിടന്നു.

 

 

 

വൈകേന്ദ്രം. Chapter 11

വൈകേന്ദ്രം. Chapter 11

4.6
7762

വൈകേന്ദ്രം   Chapter 11     എന്തു കൊണ്ടോ നിദ്രാദേവി അവനെ ഒട്ടും കടാക്ഷിച്ചില്ല.  “എൻറെ ജീവിതം നശിപ്പിച്ച”  എന്ന വൈഗയുടെ വാക്കുകൾ അവൻറെ ഉറക്കം കെടുത്തിയിരുന്നു. വല്ലാത്ത ഒരു ഭാരം മനസ്സിൽ. അവൻ തിരിഞ്ഞു വൈഗയെ നോക്കി വെറുതേ കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.  പിറ്റേദിവസം ഇന്ദ്രൻ ഒത്തിരി വൈകിയാണ് എഴുന്നേറ്റത്. നോക്കിയപ്പോൾ വൈഗ റൂമിൽ ഇല്ലായിരുന്നു. വൈഗയുടെ Pillowയും ബ്ലാങ്കറ്റും ബെഡിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ താഴെ പോയി കാണും എന്ന് അവന് മനസ്സിലായി. അവൻ വേഗം fresh ആയി താഴേക്ക് ചെന്നു.  ഗീത എല്ലാവരെയും ബ്രേക്ക്ഫാസ്റ്റ്ന് വിളിക്കുന്നത് കേട്ടു