Aksharathalukal

വൈകേന്ദ്രം. Chapter 11

വൈകേന്ദ്രം   Chapter 11
 
 
എന്തു കൊണ്ടോ നിദ്രാദേവി അവനെ ഒട്ടും കടാക്ഷിച്ചില്ല. 
“എൻറെ ജീവിതം നശിപ്പിച്ച” 
എന്ന വൈഗയുടെ വാക്കുകൾ അവൻറെ ഉറക്കം കെടുത്തിയിരുന്നു. വല്ലാത്ത ഒരു ഭാരം മനസ്സിൽ. അവൻ തിരിഞ്ഞു വൈഗയെ നോക്കി വെറുതേ കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. 
പിറ്റേദിവസം ഇന്ദ്രൻ ഒത്തിരി വൈകിയാണ് എഴുന്നേറ്റത്. നോക്കിയപ്പോൾ വൈഗ റൂമിൽ ഇല്ലായിരുന്നു. വൈഗയുടെ Pillowയും ബ്ലാങ്കറ്റും ബെഡിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ താഴെ പോയി കാണും എന്ന് അവന് മനസ്സിലായി. അവൻ വേഗം fresh ആയി താഴേക്ക് ചെന്നു. 
ഗീത എല്ലാവരെയും ബ്രേക്ക്ഫാസ്റ്റ്ന് വിളിക്കുന്നത് കേട്ടു കുറച്ചു സമയത്തിനുള്ളിൽ എല്ലാവരും എത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. 
ഗീതയ്ക്ക് സങ്കടമായിരുന്നു, അവർ സങ്കടത്തോടെ പറഞ്ഞു. 
“ഇനിയെന്നാണ് ഇങ്ങനെ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുക?”
എല്ലാവരിലും അത് സങ്കടം വരുത്തി എന്നറിഞ്ഞ ഭദ്രൻ പറഞ്ഞു.
“ഏടത്തി എല്ലാമാസവും വരില്ലേ? ഞാൻ ലീവ് കിട്ടുമ്പോൾ വന്നേക്കാം. മക്കൾ വലുതാകുമ്പോൾ ജോലിക്കും പഠിക്കാനും പോകുന്നത് ഇത് ആദ്യമായല്ലല്ലോ.”
സങ്കടം ഉണ്ടെങ്കിലും അത് മറച്ചു പിടിച്ച് ഭദ്രൻ പറഞ്ഞു. 
അതുകണ്ട് ലച്ചു പറഞ്ഞു. 
“നീ പോയിട്ട് വേണം എനിക്ക് ചേട്ടനോടൊപ്പം അടിച്ചുപൊളിക്കാൻ അല്ലേ ഏട്ടാ?”
 പ്ലേറ്റിൽ നോക്കിയിരിക്കുന്ന ഇന്ദ്രൻ അതുകേട്ട് ഒന്നു ചിരിച്ചു. 
ലച്ചുവും ഭദ്രനും എന്തൊക്കെയോ ചളി പറഞ്ഞ് രംഗം കുറച്ച് അയവ് വരുത്തി. 
ഭദ്രന് ലച്ചുവിനെ പിരിഞ്ഞിരിക്കുന്നത് വളരെ വിഷമം ഉള്ളതാണെങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല. അവനറിയാം എല്ലാവരുടെ മനസ്സിലും നല്ല വിഷമമുണ്ടെന്ന്.
പക്ഷേ പറഞ്ഞിട്ടെന്താ, IPS അവൻറെ വലിയ മോഹമാണ്. അതുപോലെതന്നെ ലച്ചു വിനും അവൻ ഐപിഎസ് ആവണം എന്നാണ് ആഗ്രഹം. അതുകൊണ്ട് കൂടിയാണ്  ഭദ്രൻ ഐപിഎസ് തിരഞ്ഞെടുത്തത്. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മൂന്നു പേരും ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി.
ഇന്ദ്രൻ ഭദ്രൻറെ റൂമിൽ ചെന്ന് ലഗേജ് എടുത്ത് താഴേക്കു വന്നു. ചന്ദ്രൻ പോകാൻ റെഡിയായി കാറിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇന്ദ്രൻറെ കയ്യിൽ നിന്നും ലഗേജ് വാങ്ങി ചന്ദ്രൻ കാറിൻറെ ഡിക്കിയിൽ വെച്ചു. 
അപ്പോഴേക്കും രുദ്രനും ഒരു ട്രോളി ബാഗുമായി വന്നു. ചന്ദ്രൻ അതും വാങ്ങി ഡിക്കിയിൽ വെച്ചു. 
കുറച്ചുകഴിഞ്ഞ് ലച്ചുവും ഭദ്രനും വൈഗയും ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡിയായി വന്നു. വൈഗയുടെ കയ്യിൽ നിന്ന് ഒരു ബാഗ് വാങ്ങി ഭദ്രൻ പിടിച്ചിരുന്നു. ചന്ദ്രൻ ആ ബാഗും വാങ്ങി ഡിക്കിയിൽ വെച്ച് അടച്ച് പോകാൻ തയ്യാറായി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. 
എല്ലാവരും പൂജാമുറിയിൽ ചെന്ന് പ്രാർത്ഥിച്ചു. ഭദ്രൻ എല്ലാവരുടെയും കാലുതൊട്ട് വന്ദിച്ചു. കെട്ടിപ്പിടിച്ച് എല്ലാവരോടും യാത്ര പറഞ്ഞു. ട്രെയിനിങ് കഴിഞ്ഞ് വിജയിച്ചു വരാൻ പറഞ്ഞു ഗീത അവനെ അനുഗ്രഹിച്ചു. രുദ്രൻ പാസഞ്ചർ സീറ്റിലും ഭദ്രനും വൈഗയും ബാക്കിലും കയറി. എല്ലാവരോടും യാത്ര പറഞ്ഞ്, ചന്ദ്രൻ കാറെടുത്തു. ഗീതയും ലച്ചുവും ഇന്ദ്രനും ഒന്നും പറയാതെ അവർ പോകുന്നത് നോക്കി സങ്കടത്തോടെ നിന്നു. 
എന്നാൽ ഇന്ദ്രൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. വൈഗ എല്ലാവരോടും യാത്ര പറഞ്ഞു, എന്നാൽ തൻറെ മുഖത്തേക്ക് ഒരു നോട്ടം പോലും ഉണ്ടായിരുന്നില്ല. 
‘ഞാനത് പ്രതീക്ഷിച്ചിരുന്നുവോ?’
അവൻ സ്വയം ചോദിച്ചു. കുറച്ചുനേരം അവൻ അങ്ങനെ തന്നെ അവിടെ നിന്നു. മനസ്സിൽ എന്തോ വല്ലാത്ത ഭാരം പോലെ. ഒരു വല്ലായ്മ... 
ഭദ്രൻ പോയതുകൊണ്ട് ആയിരിക്കും എന്ന് അവൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.
ലച്ചു ഒന്നും മിണ്ടാതെ അവളുടെ റൂമിൽ പോയി കിടന്നു. ജനിച്ചതിനു ശേഷം ഇത്ര ദിവസം പിരിഞ്ഞു നിൽക്കേണ്ടി വന്നിട്ടില്ല അവർക്ക് രണ്ടുപേർക്കും. ഭദ്രൻ പോയത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൾ ഒന്നും മിണ്ടാതെ ബെഡിൽ കിടക്കുകയായിരുന്നു. ഗീതയും പോയി കിടന്നു. 
രുദ്രൻറെ നിർദ്ദേശപ്രകാരം വൈഗയുടെ വീട്ടിൽ ആയിരുന്നു അവർ ആദ്യം പോയത്. രാഘവനും ലക്ഷ്മിയും സന്തോഷത്തോടെ അവരെ സ്വീകരിച്ചു. പോകും മുമ്പ് അവരെ കാണണമെന്ന് വൈഗക്കും ആഗ്രഹമുണ്ടായിരുന്നു. രുദ്രച്ഛൻ എപ്പോഴും തൻറെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നത് അവൾക്ക് ഒരു അത്ഭുതമായിരുന്നു. 
രുദ്രന് തൻറെ മകളോടുള്ള കരുതൽ രാഘവനെ വല്ലാതെ സന്തോഷിപ്പിച്ചു. അവരോട് യാത്ര പറഞ്ഞ് ചന്ദ്രൻ കാറ് നേരെ മൈസൂരിലേക്ക് വച്ചുപിടിച്ചു. 
ഒരു ഹോട്ടലിൽ റൂമെടുത്തു നാളെ ഭദ്രനെ ട്രെയിനിങ് ക്യാമ്പിൽ ആക്കാം. എന്നിട്ട് നമുക്ക് ബാംഗ്ലൂരിൽ പോകാമെന്ന് രുദ്രൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതത്തോടെ അത് ശരിവെച്ചു. ഡിന്നർ കഴിച്ച് വീട്ടിൽ വിളിച്ച് മൈസൂരിൽ എത്തിയ വിവരം പറഞ്ഞു. യാത്രാക്ഷീണം കാരണം എല്ലാവരും വേഗം ഉറക്കത്തിലേക്ക് വീണിരുന്നു.
 പിറ്റേദിവസം എല്ലാവരും ഫ്രഷായി ബ്രേക്ഫാസ്റ്റ് കഴിച്ച് ഭദ്രനെ ഡ്രോപ്പ് ചെയ്യാൻ പുറപ്പെട്ടു. ട്രെയിനിങ് അക്കാദമിയുടെ ഗേറ്റിൽ എത്തിയപ്പോൾ ഭദ്രൻ കാറിൽനിന്നിറങ്ങി, കൂടെ എല്ലാവരും. 
ഭദ്രൻ വൈഗയെ കെട്ടിപ്പിടിച്ചു, പിന്നെ ചെവിയിൽപറഞ്ഞു. 
“ഞാൻ തിരിച്ചു വരുമ്പോഴും ഏടത്തി വീട്ടിൽ ഉണ്ടാവണം, അത് മാത്രമാണ് എനിക്ക് ഏട്ടത്തിയോട് പറയാനുള്ളത്.”
ഒരു ചെറു ചിരിയാണ് വൈഗ അതിനു മറുപടി പറഞ്ഞത്. 
പിന്നെ രുദ്രനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
“ഏട്ടത്തിയെ വിട്ടു കളയല്ലേ അച്ഛാ...”
ഞാൻ ജീവനോടെയുള്ള കാലം അവളുടെ കൈവിടില്ല എന്ന് മൗനമായി രുദ്രനും അവന് വാക്കുകൊടുത്തു. 
ചന്ദ്രനോടും യാത്രപറഞ്ഞ് അവൻ അക്കാദമി ഗേറ്റ് കടന്ന് അകത്തോട്ടു പോയി. 
രുദ്രനെയും വൈഗയേയും കൊണ്ട് ചന്ദ്രൻ ബാംഗ്ലൂരിലേക്കും തിരിച്ചു. അങ്ങനെ ഉച്ചയോടെ അവർ ബാംഗ്ലൂരിലെത്തി. ലഞ്ച് കഴിച്ചശേഷം രുദ്രൻ വൈഗയേ ഹോസ്റ്റലിൽ ആക്കി. 
സൺ ഡേ ആയതുകൊണ്ട് മൂർത്തിയെ കാണാൻ അയാളുടെ വീട്ടിലേക്ക് പോയി. 
മൂർത്തി തൻറെ ചങ്ങാതിയെ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും നാളുകൾക്കു ശേഷം പരസ്പരം കണ്ടപ്പോൾ സന്തോഷത്തിലായിരുന്നു. രണ്ടുപേരും കുറച്ചു നേരം സംസാരിച്ചിരുന്നു പിന്നെ സാവധാനം അവരുടെ സംസാരം കോളേജിനെ പറ്റിയും വൈഗയെ പറ്റിയും ആയി. 
പെട്ടെന്നാണ് മൂർത്തിക്ക് രുദ്രൻ എങ്ങനെ വൈഗയെ അറിയാം എന്ന കാര്യം ഓർമ്മ വന്നത്. 
അത് ഒരു മടിയും കൂടാതെ തന്നെ രുദ്രനോട് ചോദിച്ചു. ആ ചോദ്യം പ്രതീക്ഷിച്ച പോലെ രുദ്രൻ വേഗത്തിൽ മറുപടി പറഞ്ഞു.
“She is my one and only daughter-in-law... no… rather than I would love to say that, she is my daughter.” 
രുദ്രൻറെ ഈ വാക്കുകൾ മൂർത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നത് അല്ല. അതുകൊണ്ടു തന്നെ രുദ്രൻറെ വാക്കുകൾ മൂർത്തിയെ കുറച്ചുനേരത്തേക്ക് ഒന്നും പറയാനാകാത്ത രീതിയിൽ എത്തിച്ചിരുന്നു. 
മൂർത്തിയുടെ അവസ്ഥ മനസ്സിലാക്കിയ രുദ്രൻ ചെറു ചിരിയോടെ പറഞ്ഞു. 
“സംശയിക്കേണ്ട മൂർത്തി ഞാൻ പറഞ്ഞത് സത്യമാണ്.”
“അവൾ വൈഗ എന്ന് വിളിക്കുന്ന വൈഗ ലക്ഷ്മി ഇപ്പോൾ Mrs. വൈഗ ലക്ഷ്മി ഇന്ദ്ര പ്രതാപവർമ്മയാണ്.”
“എൻറെ മകൻ ഇന്ദ്രൻറെ വൈഫ്. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ മരുമകൾ.”
“വിശ്വാസം ആയില്ലടോ തനിക്ക്, താൻ വാ... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.” 
അതും പറഞ്ഞു അവർ വീടിനുപുറത്ത് ഒരു ചെറിയ ഗാർഡൻ ഉണ്ടായിരുന്നു. രണ്ടു പേരും കൂടി അവിടെ ചെന്നിരുന്നു. രുദ്രൻ പറയുന്നത് കേൾക്കാൻ മൂർത്തിയും മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്നു. 
ഇന്ദ്രൻറെ മേഘയുമായുള്ള വിവാഹം മുടങ്ങിയത് മുതൽ എല്ലാം വിശദമായി തന്നെ പറഞ്ഞു.
വൈഗയെ ഇന്ദ്രൻ കല്യാണം കഴിച്ചതും അതിനുശേഷം വൈഗ കോളേജിനെ പറ്റി അന്ന് പറഞ്ഞ കാര്യങ്ങളുമെല്ലാം വിശദമായി തന്നെ രുദ്രൻ തൻറെ ചങ്ങാതിയെ പറഞ്ഞു കേൾപ്പിച്ചു. 
മൂർത്തിക്ക് അറിയാമായിരുന്നു മാണിക്യ മംഗലംകാരും ചന്ദ്രോത്ത്കാരും തമ്മിലുള്ള സ്പർദ്ധയുടെ എല്ലാ വിവരങ്ങളും. അതുകൊണ്ടു തന്നെ രുദ്രൻ പറയുന്നതിൻറെ സീരിയസ്നസ് മുഴുവനും അയാൾക്ക് നന്നായി മനസ്സിൽ ആകുന്നുണ്ടായിരുന്നു. 
അതിനുശേഷം ഇന്ദ്രൻ പറഞ്ഞേൽപ്പിച്ച കാര്യങ്ങളും രുദ്രൻ മൂർത്തിയുമായി പങ്കുവെച്ചു.
കൂട്ടത്തിൽ ഇന്ദ്രൻ ആരെന്ന് വൈഗക്ക് അറിയില്ല എന്നത് മൂർത്തിക്ക് ഒരു അത്ഭുതമായിരുന്നു. കാരണം മണിമംഗലം ഗ്രൂപ്പിനെ കുറിച്ചും ചന്ദ്രോത്ത് ഗ്രൂപ്പിനെ കുറിച്ചും കൂടുതൽ വിവരങ്ങളും അവൾ അറിഞ്ഞിരിക്കുന്നത് മൂർത്തിയിൽ നിന്നും ആണ്. 
മാനവിൻറെയും ഇന്ദ്രൻറെയും കഥകൾ മൂർത്തിയാണ് അവൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്നത്. അവർക്ക് ശേഷം ഫസ്റ്റ് റാങ്കിന് സാധ്യത ഈ കൊച്ചിന് ആയതുകൊണ്ട് മാത്രമല്ല അവളോട് ഒരു പ്രത്യേക വാത്സല്യവും മൂർത്തിക്ക് ഉണ്ടായിരുന്നു. 
ഇപ്പോൾ തൻറെ പ്രിയപ്പെട്ട കൂട്ടുകാരൻറെ മകളും, കൂടാതെ പ്രിയ ശിക്ഷ്യൻറെ ഭാര്യയും ആയ വൈഗയെ അയാൾ കൂടുതൽ വാത്സല്യത്തോടെ കാണാൻ തുടങ്ങി. 
രുദ്രന് മൂർത്തി പൂർണ്ണ സന്തോഷത്തോടെ ഉറപ്പു നൽകി. 
“അവളുടെ സംരക്ഷണം താൻ ഏറ്റെടുത്തിരിക്കുന്നു. ബാംഗ്ലൂരിൽ എൻറെ കൈകളിൽ അവൾ സുരക്ഷിതയയിരിക്കും.”
ആ ഉറപ്പാണ് ഇന്ദ്രനും രുദ്രനും മൂർത്തിയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചതും. എല്ലാം സംസാരിച്ചു ഡിന്നർ കഴിച്ച് ആണ് രുദ്രൻ നാട്ടിലേക്ക് ചന്ദ്രനോടൊപ്പം തിരിച്ചത്. 
കൂടുതൽ ഇൻസ്ട്രക്ഷൻസ് തരാൻ ഇന്ദ്രൻ വിളിക്കുമെന്നും എല്ലാം പ്രോപ്പർ ചാനലിൽ ആകണമെന്നും അല്ലെങ്കിൽ വൈഗക്ക് doubts ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മൂർത്തിക്ക് മുന്നറിയിപ്പ് നൽകിയായിരുന്നു രുദ്രൻ മൂർത്തിയുടെ അടുത്തു നിന്നും തിരിച്ചത്. 
വൈഗയെയും ഇന്ദ്രനെയും കുറിച്ച് ആലോചിച്ച് കാറിൽ ഇരിക്കുന്ന രുദ്രൻറെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 
വൈഗയുടെ മനസ്സിൽ ഇന്ദ്രന് ഒരു സ്ഥാനവും ഇല്ലെങ്കിലും വൈഗയുടെ സേഫ്റ്റിയെക്കുറിച്ച് worried ആവുന്ന ഇന്ദ്രനെ കണ്ടപ്പോൾ രുദ്രന് സമാധാനമായി.
രാത്രി സ്വന്തം ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഇന്ദ്രൻ. എന്തുകൊണ്ടാണ് തനിക്ക് ഉറങ്ങാൻ സാധിക്കാത്തത് എന്നാലോചിച്ചപ്പോഴാണ് അവൻ വൈഗയേ കുറിച്ച് ആലോചിച്ചത്. 
തൻറെ കൂടെ ബെഡിൽ ഒരിക്കൽ പോലും അവൾ ഉണ്ടായിരുന്നില്ല, എന്തിന് ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ഒരു കമ്മ്യൂണിക്കേഷനും ഉണ്ടായിട്ടില്ല, എന്നിരുന്നാലും റൂമിൽ അവളുടെ സാന്നിധ്യം miss ചെയ്യാൻ തുടങ്ങി ഇന്ദ്രൻ. പിന്നെ അവളെ കുറിച്ച് ആയിരുന്നു അവൻ ആലോചിച്ചിരുന്നത്. 
ഒട്ടും ബഹളം ഉണ്ടാക്കാത്ത പ്രകൃതം, വളരെ പക്വതയോടെ കാര്യങ്ങൾ കാണുന്നവൾ, ഒരു എടുത്തുചാട്ടവും ഇല്ല, ഇങ്ങനെ ഒരു കല്യാണം കഴിഞ്ഞു വന്നതിൻറെ ഒരു ഡ്രാമയും ഇല്ല. ആവശ്യത്തിനു മാത്രം സംസാരം. വീട്ടിൽ എല്ലാവരോടും അവൾ കൂട്ടായി, തന്നോട് ഒഴിച്ച്… താനും അവളും അതിന് ശ്രമിച്ചിട്ടില്ല എന്നതാണ് അതിൻറെ ബ്യൂട്ടി. 
കല്യാണ രാത്രിയിൽ ഡിവോസ്നെ പറ്റി പറഞ്ഞപ്പോൾ താൻ കരുതിയത് അവൾ കരഞ്ഞ് ബഹളം വയ്ക്കും എന്നായിരുന്നു. എന്നാൽ അവളുടെ സംസാരം തന്നെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. ചെറു ചിരിയോടെ അവനോർത്തു.
അവൾ അന്ന് സംസാരിച്ചത് ഒട്ടും വിഷമത്തോടെ അല്ല. She was cool. 
ഡിവോസ് ഒരു വർഷത്തിനു ശേഷമേ കിട്ടുകയുള്ളൂ എന്നും അതുവരെ ആരെയും ഒന്നും അറിയിക്കേണ്ട എന്ന് പറയുന്നത് കേട്ടപ്പോൾ വണ്ടറടിച്ചു പോയി താൻ.
സ്വന്തം തലയിൽ നിന്നും പോയ കിളികൾ തിരിച്ചുവരാൻ ഒരുപാട് സമയം എടുത്തു അന്ന്. അവൻ ചെറുചിരിയോടെ ആലോചിച്ചു. 
അതും പോരാഞ്ഞ് മേഘ വിളിച്ചതും സംസാരിച്ചതും എല്ലാം അച്ഛനോട് പറയാൻ അവൾക്ക് മനസ്സുണ്ടായിരുന്നു. ആ സത്യസന്ധത ഇന്ദ്രനെ വൈഗയോട് കുറച്ചു ബഹുമാനം ഉണ്ടാക്കിയിരുന്നു. അവളെക്കുറിച്ച് ആലോചിച്ച് എപ്പോഴോ അവൻ ഉറങ്ങിപ്പോയി. 
ഭദ്രൻ അക്കാദമിയിൽ ജോയിൻ ചെയ്ത ശേഷം പുതിയ ഫ്രണ്ട്സും ഒക്കെയായി സമയം തള്ളി നീക്കി. നാളെ തൊട്ട് ട്രെയിനിംഗ് തുടങ്ങും എന്നതിനാൽ എല്ലാവരും എക്സൈറ്റഡ് ആണ്. 
ലച്ചുവിനെയും വീടും ഓർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും അതെല്ലാം മനസ്സിൽ അടക്കി friendsനോടൊപ്പം സമയം കളഞ്ഞു ഭദ്രൻ.
നാലു ഫ്രണ്ട്സിനെ ആണ് അവന് കിട്ടിയിരുന്നു. രണ്ട് നോർത്ത് ഇന്ത്യൻസും, ഒരു തമിഴ്നാട്ടുകാരനും, ഒരാൾ കേരളത്തിൽ നിന്നും ഉള്ളവരായിരുന്നു അവൻറെ ഫ്രണ്ട്സ്. 
ദൃഷ്ട രാജപുത് എന്ന ദൃഷ്ട ഉം, 
സാരംഗ് kulkarni എന്ന സാരവും, 
കൃഷ്ണകുമാർ അയ്യർ എന്ന കിച്ചുവും, 
ഹരികുമാർ വാസുദേവ് എന്ന ഹരിയും ആണ് ഭദ്രൻറെ പുതിയ ചങ്ങാതിമാർ. കൂടെ ഭദ്രനും ചേർന്നപ്പോൾ അവർ അഞ്ചംഗ സംഘം ആയി. 
വളരെ വേഗം തന്നെ ഒരു കെമിസ്ട്രി അവർക്കിടയിൽ വളർത്തിയെടുക്കാൻ എല്ലാവർക്കും സാധിച്ചു. വീട്ടുകാരെ വിട്ടുനിൽക്കുന്ന വിഷമം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിലും, അവർ പരസ്പരം ആശ്വസിപ്പിച്ചു. ലക്ഷ്യത്തിലെത്താൻ ചെറിയ sacrifice ആവശ്യമാണെന്ന് പരസ്പരം പറഞ്ഞ് ഒരാൾ മറ്റൊരാൾക്ക് താങ്ങായി നിന്നു. 
എല്ലാവരും ആഗ്രഹിച്ച ഐപിഎസ് തിരഞ്ഞെടുത്തവരാണ്. അതുകൊണ്ട് അവരുടെ ലക്ഷ്യവും ഈ ട്രെയിനിങ് നന്നായി തീർക്കണമെന്ന് തന്നെയായിരുന്നു. 
പുലർച്ചെ തന്നെ രുദ്രൻ വീട്ടിലെത്തിയിരുന്നു. ക്ഷീണം കാരണം കുറച്ചുനേരത്തേക്ക് വിശ്രമിക്കാൻ രുദ്രൻ ബെഡ്റൂമിൽ കയറിയിരുന്നു. 
ബ്രേക്ഫാസ്റ്റിന് സമയം ആയപ്പോഴാണ് ഗീത രുദ്രനെ വിളിച്ചത്. ഫ്രഷായി വന്ന രുദ്രൻ, ഇന്ദ്രൻ wait ചെയ്യുന്നത് കണ്ടു. 
ലച്ചു ഹോസ്പിറ്റലിൽ പോയി എന്ന് ഗീത പറഞ്ഞു. ബ്രേക്ഫാസ്റ്റിന് ഇടയിൽ ഇന്നലത്തെ വിശേഷം മുഴുവനും രുദ്രൻ പറഞ്ഞു തീർത്തു.
ഓഫീസിൽ പോകാൻ ഡ്രസ്സ് change ചെയ്യാൻ മുകളിൽ പോയ ഇന്ദ്രനെ തേടി രുദ്രൻ മുകളിൽ ചെന്നപ്പോൾ അച്ഛനെ കാത്തു ഇന്ദ്രൻ സ്റ്റഡി റൂമിൽ ഉണ്ടായിരുന്നു. അച്ഛൻ വരുമെന്ന് ഇന്ദ്രന് അറിയാമായിരുന്നു. അത് മനസ്സിലാക്കിയ രുദ്രനും ചിരിച്ചു കൊണ്ട് കസേരയിലിരുന്നു. 
മൂർത്തി എല്ലാം നോക്കിക്കോളാം എന്ന് പറഞ്ഞതായി രുദ്രൻ പറഞ്ഞപ്പോൾ ഇന്ദ്രൻറെ മുഖത്ത് ഒരാശ്വാസം തെളിയുന്നത് രുദ്രൻ ശ്രദ്ധിച്ചിരുന്നു. അത് ഒരു പോസിറ്റീവ് സൈൻ ആയിട്ടാണ് രുദ്രന് തോന്നിയത്. 
വൈഗയും ഇന്ദ്രനും തമ്മിൽ ഒട്ടും യോജിപ്പില്ല എന്നത് രുദ്രൻ മനസ്സിലാക്കിയിട്ടുണ്ട്. 
മൂർത്തിയെ വിളിച്ച് ആവശ്യമായ ഇൻസ്ട്രുക്ഷൻസ് കൊടുക്കാൻ പറയാനും രുദ്രൻ മറന്നില്ല. 
ഇന്ദ്രൻ ഓഫീസിലെത്തി ആദ്യം ചെയ്തത് മൂർത്തി സാറിനെ വിളിച്ച് എല്ലാം പറഞ്ഞ് ഏൽപ്പിച്ച ശേഷം HR headനെ വിളിപ്പിച്ചു. 
Mr. George Mathew ഒരു 50 വയസിനോടടുത്ത് ആൾ കാബിനിലേക്ക് വന്ന് ഇന്ദ്രനെ വിഷ് ചെയ്തു. 
“ഗുഡ്മോർണിംഗ് ഇന്ദ്രൻ.” 
അവൻ തിരിച്ചും വിഷ് ചെയ്തു. 
പിന്നെ മൂർത്തി sirൽ നിന്നും ഒരു ബയോഡേറ്റ ഇ-മെയിലായി വരുമെന്നും അവരെ MT (Management Trainee) ആയി ബാംഗ്ലൂർ ഓഫീസ് through part time baseൽ appoint ചെയ്യണം എന്നും, പിന്നെ തൻറെ PA ആയി നിയമിക്കാനും പറഞ്ഞു. 
കൂടാതെ ബോണ്ടും, അക്കമഡേഷനും, സാലറിയും എല്ലാം finalize ചെയ്ത ശേഷം ഫൈനൽ ഡ്രാഫ്റ്റ് തന്നെ കാണിച്ച ശേഷം മാത്രമേ appointment letter അയയ്ക്കാവൂ എന്നും ഉള്ള ഇൻസ്ട്രക്ഷൻ കൂടി കൊടുത്തു. 
എല്ലാം നന്നായി note ചെയ്തു ജോർജ് തിരിച്ച് അയാളുടെ ക്യാബിനിൽ പോയി. 
ഇന്ദ്രൻ തൻറെ റെഗുലർ മീറ്റിംഗ്സും വർക്കുമായി ആ ദിവസം ചിലവഴിച്ചു.

വൈകേന്ദ്രം. Chapter 12

വൈകേന്ദ്രം. Chapter 12

4.6
7617

വൈകേന്ദ്രം. Chapter 12     വൈഗ കാലത്ത് 5 മണിക്ക് തന്നെ എഴുന്നേറ്റിരുന്നു. പതിവു പോലെ ജോഗിംഗും യോഗയും കഴിഞ്ഞ് ഏഴുമണിയോടെ തിരിച്ചെത്തി.   ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കോളേജിൽ പോകാൻ റെഡിയായി. ഇത് അവളുടെ കഴിഞ്ഞ ഒരു വർഷത്തെ റെഗുലർ റുട്ടീൻ ആയിരുന്നു.  പതിവൊന്നും തെറ്റാതെ അവൾ കോളേജിൽ എത്തി. കോളേജ് ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്ന തൻറെ ഫ്രണ്ട്സിനെ അവൾ കണ്ടു.  ചെറുചിരിയോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നു. അവർ ഏഴ് പേരായിരുന്നു friends. കഴിഞ്ഞകൊല്ലം കൂട്ട് ആയതാണ്, എല്ലാവരും പഠിപ്പിൽ ശ്രദ്ധിക്കുന്ന ഒരു കൂട്ടം ചങ്ങാതിമാർ. അവരെ കൂട്ട് ആക്കിയതും, അടുപ്പിച