Aksharathalukal

സിദ്ധി💞💞💞 - 01

സിദ്ധി ❤️❤️❤️-1
 
 
അവൾ സ്വയം പുച്ഛിച്ചു ചിരിച്ചു പോയി ... കണ്ണാടി നോക്കി മുഖം മറച്ചിരുന്ന സ്കാർ ഫ് മാറ്റുമ്പോൾ.... കഴുത്തിൽ കത്തിക്കരിഞ്ഞ പാട്  ചെറുതായിട്ടു മങ്ങിയിട്ടുണ്ട്... 
അവൾ ചിരിച്ചു കൊണ്ട് അതിൽ തൊട്ടു കൊണ്ട് പറഞ്ഞു" എന്നാലും എന്റെ പ്രണയമേ നീ എനിക്കു നൽകിയ സമ്മാനം വളരെ ആഴത്തിലുള്ളതല്ലോ ഒരിക്കലും മാറാത്ത വേറെ ആരും ആഗ്രഹിക്കാത്ത ഒരു സമ്മാനം"
 
അവളുടെ ഈ വാചകം കേട്ടാണ് അവളുടെ സന്തത സഹചാരിയായ ചാന്ദ്നി എന്ന ചന്തു ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നത്...
 
"എടീ, തുടങ്ങിയോ? പോകണ്ടേ ? ഇന്നെന്താ കരയുന്നില്ലേ??? ചന്തു ഒരു ഗൗൺ തന്നിലേക്ക് ചേർത്ത് വെച്ചു നോക്കി അവളെ ഒന്നു കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു....
അപ്പൂസേ!!! ....
 
എല്ലാവരുടേയും    സിദ്ധി... ചന്തുവിന്റെ മാത്രം അപ്പൂ... പരിചയപ്പെട്ടിട്ടു ഒരു 1 വർഷം ആയിട്ടുള്ളൂ എങ്കിലും കൂടി എല്ലാമാണ്. ഒരിക്കലും തമ്മിൽ ഒന്നും പറഞ്ഞിട്ടില്ല അവരുടെ കഥ... സഹതാപമല്ല പരസ്പരം... പ്രണയം എന്നു പറഞ്ഞു ശരീരം കാംക്ഷിച്ചു വഞ്ചിച്ചവരുടെ നികൃഷ്ട ഭാവത്താൽ ജീവിതം നശിച്ചവർ...
 
പക്ഷേ ലോകത്തിൽ സമൂഹത്തിൽ കുറച്ചു നൻമ അവശേഷിക്കുന്നു എന്നതിന്റെ തെളിവായി അവരെ ഏറ്റെടുക്കാനും ഒരു കൂട്ടം മനുഷ്യർ...
 
"  അപ്പൂസേ നീ ഇഷ്ടപ്പെടുന്നോ ഇപ്പോഴും നിന്റെ അവസ്ഥയ്ക്ക് കാരണമായവനേ..."
സിദ്ധി ചിരിച്ചു എന്നിട്ട് ചന്തു എടുത്ത് വെച്ച ഡ്രസ്സ് ഇടുത്ത് തിരികെ പർദ്ദ എന്ന് തോന്നിക്കു മാറ് ഡ്രസ്സ് ഇടുത്ത് പുറത്തിട്ടു...
 
ഓ എന്റെ അപ്പൂ ഇന്നും ഈ ഡ്രസ്സ് തന്നെയോ? നിന്റെ അവസ്ഥ നീ അംഗീകരിച്ചെ പറ്റൂ എത്ര നാൾ ഇങ്ങനെ വെള്ളാരം കണ്ണുകൾ മാത്രം കാണിച്ചു നടക്കും?
 
ചന്തു... ഈ അവസ്ഥ എനിക്ക് മനസ്സിലാവും പക്ഷേ എന്റെ അടുത്ത് വരുന്ന കുട്ടികൾ ഇതു കണ്ടു പേടിച്ചാൽ , ആളുകൾ സഹതാപമോ വെറുപ്പോടെയോ നോക്കിയാൽ അത് കണ്ടില്ല എന്ന് വെയ്ക്കാൻ എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല...
 
ചന്തു ഒരു അനാഥയാണ്...അവളുടെ അമ്മാവനാണ് സ്വന്തം സഹോദരിപുത്രിയെ നോക്കിയത്   പക്ഷേ അവരുടെ പുത്രന് അവളെ സഹോദരി ആയി കാണാൻ പറ്റിയില്ല... ഉപദ്രവിക്കാൻ നോക്കിയപ്പോൾ സമയത്തിനെത്തിയ അമ്മാവനെയും അമ്മായിയേയും സ്വന്തം പുത്രൻ മദ്യലഹരിയിൽ കൊല്ലാറാക്കി എന്നിട്ട് അവളെ ഉപദ്രവിക്കാൻ തയ്യാറായ അയാളെ ആ 17 വയസ്സുകാരിക്ക് എതിർക്കാൻ പറ്റിയില്ല.
അവളെ കൊണ്ടു വരുമ്പോൾ എന്തിനെയും പേടിച്ചിരുന്നു അവൾ...  മുഴുവൻ അയാളുടെ നികൃഷ്ടമായ പ്രണയം കൊണ്ട് കൊല്ലാതെ കൊന്നിരുന്നു അവളുടെ ശരീരത്തെ, ഒരമ്മയാവാനുള്ള ഭാഗ്യത്തെ. എന്തിനേറെ അവളുടെ മനസ്സിന്റെ താളത്തെയുo
 
 
ചന്തു പക്ഷെ അതിനോട് പെട്ടെന്ന് പൊരുത്തപ്പെട്ടു... ഏകദേശം അതേ സമയത്താണ് ഞാനും ഇവിടെ എത്തിപ്പെട്ടത് കുറെ നാൾ എടുത്തു ഇവിടമായി യോജിച്ചു പോകാൻ... കാരണം ഇത് അപകടം ആയിരുന്നില്ലല്ലോ മനഃപൂർവം ആയിരുന്നല്ലോ...
 
ഇപ്പോഴും വിചിത്രമായി തോന്നിപോകുന്നു നടന്നതൊക്കെയും... ആളുകളും അങ്ങനെ തന്നെ ആണല്ലോ.....
അപ്പൂ... ആ വിളി ആണ് സിദ്ധിയെ ഉണർത്തിയത്  "ആ!!! പറ എന്താ ചന്തൂ?
ചന്തു-"എന്താ എന്നോ ? ടാ ഇന്ന് അവിടെ തുറക്കണ്ടത് നമ്മളാണ് പിന്നെ Birthday പാർട്ടി ഇല്ലേ അവിടെയും പോകണ്ടേ? മറന്നോ ഇതൊക്കെ?
 
ഉം ചന്തു... ഇപ്പോ വരാം...
 
"അപ്പൂ ഈ ഡ്രസ്സ് ഇടുമോ? അവിടെ പാർട്ടിയിൽ അവർ ഡ്രസ്സ് കോഡുണ്ട്... കഴിഞ്ഞ പ്രാവശ്യം അങ്ങനെ അവർ പറഞ്ഞ കളർ നമ്മുടെ കൈയിൽ ഇല്ലാ എന്ന് പറഞ്ഞതിന് ഈ പ്രാവശ്യം മേടിച്ചു തന്നിട്ടുണ്ട്. "
 
അവൾ കൈയിലിരിക്കുന്ന കവറിൽ നിന്ന് ഒരു റെഡ് ഗൗൺ എനിക്ക് നേരെ കാണിച്ചു...
" ഞാൻ ആ പാർട്ടിക്ക് ഇല്ല അടുത്തുള്ള എന്നെ പോലുള്ളവർ താമസിക്കുന്ന ഇടമില്ലെ അവിടിരുന്നോളാം ചന്തു...."
 
അതിനുത്തരം അവളുടെ ഗൗണിന്റെ നിറമുളള മുഖമായിരുന്നു... അതായത് കൊച്ചിനു ദേഷ്യം വന്നു തുടുത്തിരിക്കുന്നു...
 
അവൾ ചന്തുവിനെ മെരുക്കി അവിടെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നു.
സാധാരണ അവിടെ വന്നാൽ ഇരിക്കുന്ന സ്ഥലം ആയിരുന്നില്ല അത്. .....
 
ചന്തുവും സിദ്ധിയും കൂടാതെ   ഒട്ടേറെ പേർക്ക് ജീവിതം നൽകിയവരാണ് അന്ന ടീച്ചറും തോമസ് മാഷും. അവരുടെ മകൻ ദൂരെ എവിടേയോ ആണെന്ന് കേട്ടിരിക്കുന്നത്.. ഇവിടെ ഉള്ളവർക്ക് വേലക്കാർക്കു പോലും വളരെ നല്ല പെരുമാറ്റരീതി ആണ്... വരുന്നവർക്ക് ആശ്വാസം കൊടുക്കുന്ന രീതി...
അപ്പൂ ഓർത്തു... അല്ലെങ്കിലും എനിക്ക് മാത്രമല്ലെ ഇവിടെ മുഴുവനായിട്ട് അംഗീകരിക്കാൻ പറ്റാത്തത്... ആദ്യമൊക്കെ സ്വന്തം അവസ്ഥ ആയിരുന്നു പ്രശ്നമെങ്കിൽ പിന്നെ ഇവരെന്തിനാ ഇങ്ങനെ ചെയ്യുന്നേ എന്നായിരുന്നു...
 
ഓരോന്ന് ചിന്തിച്ചിരുന്ന ഞാൻ എന്റെ കൈയിൽ ഒരു തലോടൽ അറിഞ്ഞതും ഒന്നു ഞെട്ടി...പിന്നെ ആ മുഖം എന്നിൽ പുഞ്ചിരി വിടർത്തി.....
 
 
 
തുടരും.....
❤️❤️❤️❤️❤️
 
ഇഷ്ടപ്പെട്ടാൽ ഒരു വാക്ക് കുറിക്കണേ...