Aksharathalukal

°ͲHꀤЯͲY_🖤° (part 2)

 

ഏതാനും ദിവസങ്ങൾ കടന്നു പോയി...
ആ വീട്ടിലെ ഒരഅസാധാരണത്വം എന്നെ വല്ലാതെ അസ്വസ്ഥനാക്കി...

അസ്വസ്ഥ്യം തീർക്കുവാൻ ആ വീടിനെക്കുറിച്ചും അവിടെ താമസിക്കുന്നവരെ കുറിച്ചും പൂർണമായ അറിവ് സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യമായി...

പുറുംലോകവുമായി ബന്ധപ്പെടാൻ തീരുമാനിച്ചു...

നേരിടേണ്ടിവന്ന പ്രധാന പ്രശ്നമെന്തെന്നാൽ ആർക്കും ഞാൻ ആരാണെന്ന് അറിയില്ല...

ദീപക്കിന്റെ വീട്ടിലേക്ക് അവധി ദിവസം ഒത്തുകൂടാൻ വന്നതാണെന്ന് പറഞ്ഞാൽ, അടുത്ത ചോദ്യം ഇതായിരിക്കും...
ദീപക് ആരാണ് ??

സത്യത്തിൽ അവിടെ ആർക്കും ദീപക്കിനെ അറിയില്ല... അതിന് തക്കതായ കാരണവും ഉണ്ട്...

ദീപക്കിന് അവന്റെ വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ  നഷ്ടപ്പെട്ടു... അവനും അവന്റെ അനിയത്തിയും  യുഎസിലാണ് പഠിച്ചതും വളർന്നതും...

ഇവിടെയുള്ള വീട് മുത്തശ്ശന്റെയാണ്.. അദ്ദേഹത്തിന്റെ മരണത്തോടെ വീട്ടിൽ ആരും ഇല്ല... നാട്ടിൽ നിൽക്കാൻ അവന് താൽപര്യവുമില്ല..

അതുകൊണ്ട് ഇവിടെയുള്ള വീട് വിറ്റ് തിരിച്ചു പോകാനാണ് വന്നിരിക്കുന്നത്...

അതോടൊപ്പം ഓഫീസിൽ ഓഡിറ്റിങ് സംബന്ധമായി കുറച്ച് നാളത്തേയ്ക്ക് അവധിയായതിനാൽ എല്ലാവർക്കും കൂടി നാട്ടിൽ ഒത്തുകൂടാമെന്ന എന്റെ നിർബന്ധത്തിലാണ് ഇവിടെ എത്തിയിരിക്കുന്നത്...

എല്ലാവരും എന്ന് പറയുമ്പോൾ ഞാനും ദീപക്കും ദീപക്കിന്റെ അനിയത്തി ദിവ്യയും.. പിന്നെ ഓഫിസിലെ ദീപക്കിന്റെ ഫ്രണ്ട്സ് നീരവും തേജും...

മുമ്പൊരിക്കൽ വീട് വിൽക്കാനായി ദീപക്കും തേജും നീരവും വന്നതായിരുന്നു അന്ന് പക്ഷേ എനിക്ക് വരാൻ കഴിഞ്ഞില്ല...

അവർ ഇവിടെ ആഘോഷിക്കുന്നതിന്റെ ഫോട്ടോ കണ്ട് ഞാൻ ഒത്തിരി വിഷമിച്ചിരുന്നു...

എന്റെ ഭാഗ്യം കൊണ്ടാണോയെന്നറിയില്ല അന്ന് വിൽക്കാൻ കഴിഞ്ഞില്ല... അവർക്ക് തിരിച്ച് പോരേണ്ടി വന്നു..

ഇപ്പോ എല്ലാവരെയും ഇവിടെ വീണ്ടും ഒത്തുകൂടുന്നത് എന്റെ ഒറ്റ നിർബന്ധം കൊണ്ടാണ്...

ഞാനും ദീപക്കും മാത്രമേ ഇവിടെ ഇപ്പോ ഉള്ളൂ.. ബാക്കിയുള്ളവർ ഇന്ന് വൈകിട്ടെ ഫ്ലൈയ്റ്റിന് എത്തും...

വിൽക്കാനുള്ള ഒരു പാർട്ടിയെ കിട്ടിയിട്ടുണ്ട്, അവരെ കാണാൻ പോയതാണ് ദീപക്...

ആ തക്കത്തിനാണ് ഞാൻ വീട്ടിൽ നിന്ന്  ഇറങ്ങുന്നത്... 

വീടിനടുത്തുള്ള ഒരു പ്രായമേറിയ മുത്തശ്ശന്റെ കൈയിൽ നിന്നും കിട്ടിയ വിവരം  ഇപ്രകാരമായിരുന്നു...

ആറു മാസങ്ങൾക്കു മുമ്പ് രണ്ട് നവദമ്പതികളാണ് ആ വീട് വാങ്ങിയത്... ഭർത്താവിന് ദൂരെ എവിടെയോ ആണ് ജോലി.. വീട്ടിലെത്താൻ എപ്പോഴും ഏറെ വൈകിയിരുന്നു... ഭാര്യയ്ക്ക് ജോലി ഒന്നും ഇല്ല...

സന്തോഷ കുടുംബമായിരുന്നു...ആർക്കും അവരെ കൊണ്ട് ഒരു ശല്യവുമുണ്ടായിരുന്നില്ല..

എന്നാൽ ഒരു ദിവസം ഭാര്യ തൂങ്ങിമരിച്ചു... ആത്മഹത്യയാണെന്ന് പറയുന്നു.. പക്ഷെ ഭർത്താവിനെ കാണാനില്ലെന്നതാണ് ദുരൂഹത..

ഇതിനു പുറമേ ആ മരണശേഷം ആ വീട്ടിൽ പ്രേതശല്യം ഉണ്ടെന്ന് എല്ലാവരും പറയപ്പെടുന്നു...

പക്ഷേ അടുത്തുള്ള ചായക്കടക്കാരനിൽ നിന്നുള്ള വിവരങ്ങൾ ഇങ്ങനെയാണ്..

ആ ഭാര്യയ്ക്ക് ഒരു പരപുരുഷബന്ധമുണ്ടായിരുന്നു...ഒരിക്കൽ ഭർത്താവ് അത് കണ്ടുപിടിച്ചു... ഈ സമയം കാമുകൻ തടി വലിഞ്ഞു... വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ ഭർത്താവ്, ഉപേക്ഷിച്ച് പോയതോടെ... ഒറ്റപ്പെട്ട ഭാര്യ ആത്മഹത്യ ചെയ്തു...

അതിനുശേഷം ആ വീട്ടിൽ പ്രേതശല്യങ്ങൾ ഉണ്ടായി തുടങ്ങി... ഭാര്യയുടെ ആത്മാവാണെന്നാണ് നിഗമനം...

ഒരേ കാര്യത്തെ നാട്ടുകാർ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്നത് കൊണ്ട്...കേസ് അന്വേഷണം നടത്തിയ പോലീസുകാരിൽ ഒരാളെ സമീപിച്ചു...

പോലീസിന്റെ കണ്ടെത്തലുകൾ മറ്റുള്ളവരിൽ നിന്നും വളരെയേറെ വ്യത്യസ്തമായിരുന്നു...

പുതുതായി വിവാഹം ചെയ്ത
നവദമ്പതികളാണവർ...
ഭർത്താവിന് ദൂരെ ജോലി ആണെന്ന് കള്ളം പറഞ്ഞതാണ് യഥാർത്ഥത്തിൽ സ്ത്രീകളെ വിവാഹംചെയ്ത് ശാരീരികമായി ബന്ധത്തിലേർപ്പെട്ട ശേഷം അവരുടെ പണവും സ്വർണാഭരണവുമായി കടന്നു കളയുന്നതാണ് അയാളുടെ പണി...

അവിവാഹിത ബന്ധമുണ്ടെന്നാരോപിച്ച്
തടി തപ്പാനാണ് ഭർത്താവ് ശ്രമിച്ചത്... എന്നാൽ പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഭാര്യ,, വാക്കുതർക്കത്തിലും ഒടുക്കം കൈയേറ്റത്തിലുമെത്തി...

ആക്രമണത്തിൽ തലയിടിച്ചു വീണ ഭാര്യ മരണപ്പെട്ടു... വൈദ്യ പരിശോധനയിൽ തലയ്ക്ക് പരിക്കു പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണ്... ആത്മഹത്യയാണെന്ന് വരുത്തി തീർത്ത് അയാൾ കടന്നു കളയുകയായിരുന്നു..
പോലീസ് അയാളെ തിരയുന്നുണ്ട്...

മൂന്ന് നിഗമനങ്ങളുടെയും വ്യത്യസ്തതയിൽ തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആലോചിക്കുകയായിരുന്നു...

ആ വീട്ടിൽ ഒരു ആത്മാവുണ്ട്... അന്ന് എനിക്കത് അനുഭവപ്പെട്ടതാണ്...

അന്നത്തെ കാര്യങ്ങൾ ഒന്നുകൂടി ഓർത്തു..

യാഥാർത്ഥ്യത്തിന്റെ ഭീകരത ഒരു മിന്നലടി പോലെ കിടിലം കൊള്ളിച്ചു...

ആ ആത്മാവ് എന്നിൽ നിന്നും എന്തോ സഹായം ആവശ്യപ്പെടുന്നുണ്ട്.. പക്ഷെ എന്തായിരിക്കും..?

അദൃശ്യ സാന്നിദ്ധ്യമായി സമീപത്തെവിടേയോ... ചിലപ്പോൾ ഏതെങ്കിലും പ്രച്ഛന്ന രൂപത്തിലോ  നിങ്ങൾ സാന്നിദ്ധ്യ അറിയിക്കുന്നുണ്ടെന്ന് അറിയാം...

നിങ്ങൾ നിസ്സഹായയാണെന്നും അറിയാം..പക്ഷെ കൂടുതലായി എനിക്കെന്തെങ്കിലും ചെയ്യണമെങ്കിൽ മറ്റൊരു വഴി തെളിയേണ്ടതുണ്ട്...!!

വഴിയിൽ, ഒരു വളവ് തിരിഞ്ഞപ്പോൾ...
റോഡരികിൽ പച്ചക്കറി ചിതറി കിടക്കുന്നത് കണ്ടത്... അതിനിടയിൽ ഒരു പെണ്ണും കിടക്കുന്നുണ്ട്...!!

മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും എവിടെയോ കണ്ടു പരിചയം ഉണ്ടെന്ന് എനിക്ക് തോന്നി...

അടുത്ത നിമിഷം ആ  മുഖം കണ്ടപ്പോൾ മനസ്സിലായി അത് മീരയാണ്..!! ഇവളെന്താണിവടെ ??

ഞാനവളുടെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു...

 

°°കാത്തിരിക്കണേ..°°

 


°ͲHꀤЯͲY_🖤° (part 3)

°ͲHꀤЯͲY_🖤° (part 3)

5
1051

  മീര എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചു... "എന്താ പറ്റിയേ..?? " "ഞാൻ തെന്നി വീണതാ.. " "മീരയെന്താ ഇവിടെ..? " "എന്റെ വീട് ഇവിടെ അടുത്താണ്... " അവൾ കുറച്ച് അപ്പുറത്തേക്ക് കൈ കാണിച്ചുകൊണ്ട് പറഞ്ഞു.. "നീ എന്താടാ ഇവിടെ...?? " അവൾ എന്നോട് ചോദിച്ചു.. മീര എന്റെ ഓഫീസിലെയാണ്..അവളുടെ നാടും വീടും ഇവിടെയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല... സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരുമില്ല എന്നല്ലാതെ അവളെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു... ഞാൻ ചോദിച്ചിരുന്നില്ലെന്നതാണ് സത്യം.. അവളോട് എന്തെങ്കിലും ചോദിക്കുമ്പോഴും പറയുമ