Aksharathalukal

°ͲHꀤЯͲY_🖤° (part 3)


 

മീര എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ പിടിച്ചെഴുന്നേൽപ്പിച്ചു...

"എന്താ പറ്റിയേ..?? "

"ഞാൻ തെന്നി വീണതാ.. "

"മീരയെന്താ ഇവിടെ..? "

"എന്റെ വീട് ഇവിടെ അടുത്താണ്... "

അവൾ കുറച്ച് അപ്പുറത്തേക്ക് കൈ കാണിച്ചുകൊണ്ട് പറഞ്ഞു..

"നീ എന്താടാ ഇവിടെ...?? "

അവൾ എന്നോട് ചോദിച്ചു..

മീര എന്റെ ഓഫീസിലെയാണ്..അവളുടെ നാടും വീടും ഇവിടെയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...

സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരുമില്ല എന്നല്ലാതെ അവളെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു... ഞാൻ ചോദിച്ചിരുന്നില്ലെന്നതാണ് സത്യം..

അവളോട് എന്തെങ്കിലും ചോദിക്കുമ്പോഴും പറയുമ്പോഴും എനിക്കൊരു വിറയലും വെപ്രാളവുമാണ്..

കാരണം... കാരണമെനിക്ക് അവളെ ഇഷ്ടമാണ്.. പ്രണയം..!!

അവളോട് ഇതുവരെ പറഞ്ഞിട്ടില്ല... ആറുമാസം മുൻപ് ഓഫീസിൽ വെച്ചാണ് ആദ്യമായി കാണുന്നത്... കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ്... Love At First Sight..!!

വീട് സമചതുരാകൃതിയിലുള്ളതായിരുന്നു... അത്ര മനോഹരമല്ല... ചുമരുകൾ വെള്ളപൂശിയതാണെങ്കിലും വിണ്ടുകീറിയും ചെളി പറ്റിയും മഴയേറ്റും വികൃതമായിട്ടുണ്ട്...

മീര താക്കോൽക്കുട്ടമെടുത്ത് ആദ്യത്തെ താക്കോൽ കൊണ്ട് വാതിൽ തുറന്നു... അകത്തു കയറി...

നീണ്ടു കിടന്ന ഹാളിന് വലതും ഇടതുമായി   രണ്ടു മുറികൾ... ഒരു മുറി ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നു...

തുറന്നിട്ട് വളരെ കാലമായിയെന്ന് പൂട്ടിലെ തുരുമ്പു കാണുമ്പോൾ മനസ്സിലാകുന്നുണ്ട്..

ഹാളിലൂടെ പോകുമ്പോൾ ചെന്നവസാനിക്കുന്നത് അടുക്കളയുടെ മുൻപിലുള്ള ഇടനാഴിയിൽ
ഊണുമേശയ്ക്കുമുമ്പിലാണ്..

" അപ്പോൾ എല്ലാവരും ആഘോഷിക്കാനുള്ള വരവാണല്ലേ... "

കോഫി മേശയ്ക്കുമേൽ എനിക്കു നേരെ വെച്ച് നീട്ടിക്കൊണ്ടു മീര പറഞ്ഞു..

ഞാൻ മറുപടിയായി ചിരിച്ചു..

"സത്യമായിട്ടും  ദീപക്കിന്റെ വീട് ഇവിടാണെന്ന് എനിക്ക് അറിയില്ലായിരുന്നു... ഇവിടെയൊന്നും ഞാൻ അധികം അവനെ കണ്ടിട്ടുമില്ല.. "

മീര കോഫി കുടിച്ചു കൊണ്ട് പറഞ്ഞു..

"ചെറുപ്പം മുതൽ നിങ്ങൾ കൂട്ടുകാരാണോ..? "

"ആര് ദീപക്കും ഞാനോ.. ഏയ് അല്ല.. ഓഫീസിൽ വെച്ചാണ് ദീപക്കിനെ പരിചയപ്പെടുന്നത്...കണ്ടിട്ട് ആറേഴ് മാസമായിട്ടെ ഉള്ളെങ്കിലും ഞങ്ങൾ വളരെ ക്ലോസായി.. " 

അവൾ പുഞ്ചിരിച്ചു...

അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരിക്കാൻ പറ്റുന്നില്ല...ഹൃദയം തണുത്തുറഞ്ഞു പോകുന്നതുപോലെ... എന്തൊരു തിളക്കമുള്ള കണ്ണുകളാണ്...

സുവർണ്ണസദൃശമായ വർണ്ണവും ചുവന്ന അധരങ്ങളും കാണുമ്പോൾ ഉള്ളിൽ ഉയരുന്ന ആസക്തിയുടെ അഗ്നിനാളങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല...

ഇവളെ ഇത്ര ഭംഗിയിൽ മുൻപ് കണ്ടിട്ടില്ല.. തോന്നലാണോ..? അറിയില്ല..!!

ചിരിച്ചുകൊണ്ട് കോഫിയുമായി മേശയിൽ നിന്നെഴുന്നേറ്റു...

ഇടനാഴിയിലെ ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കി... നിരയായി വിട്ടുവിട്ട് ഒരു കൂട്ടം ഉണക്കമരങ്ങൾക്കു പിന്നിൽ മതിലും, ശേഷം റോഡുമാണ്..

റോഡിലൂടെ കറുത്തുമുഷിഞ്ഞ സാരിയുടുത്ത്, സാരി തലപ്പു കൊണ്ട് തലമൂടി ഒരു സ്ത്രീ വേച്ച് വേച്ച് നടക്കുന്നത് കണ്ടു...

കുറച്ചു നേരം അവരെ നോക്കി നിന്നു..

നടക്കാൻ വല്ലാതെ അവർ പ്രയാസപ്പെട്ടിരുന്നു... ചെരിപ്പുകൾ അണിഞ്ഞിട്ടില്ല... കാലിലെ തൊലി പൊളിയടർന്നിരുന്നു...

കരിഞ്ഞുണങ്ങിയ വിറകുകൊള്ളി പോലുള്ള കൈകളിൽ അങ്ങിങ്ങായി വ്രണപ്പാടുകൾ  കാണാമായിരുന്നു...

പെട്ടെന്ന് ആ സ്ത്രീ തിരിഞ്ഞെന്നു തോന്നി..
അല്ല തോന്നല്ലല്ല... ശരിക്കും എന്നെ തന്നെയാണ് നോക്കുന്നത്..!!

തലയിൽ മറച്ചിട്ടുള്ള മുഷിഞ്ഞ തുണിയുടെ നേരിയ വിടവിലൂടെ ആ കണ്ണുകൾ ഞാൻ കണ്ടു... ആ കണ്ണുകൾ എനിക്കു നേരെ തുറിച്ചിരിക്കുകയാണ്.. അതിന്റെ അർത്ഥമെന്താണെന്ന് എനിക്ക് മനസ്സിലാക്കാനായില്ല...

കണ്ണുകൾ കടുപ്പമായി ചുവന്നിരുന്നു...
ആ രക്താധരങ്ങളിൽ  വന്യമായ ഒരു വശ്യത നിഴലിക്കുന്നതായി തോന്നി.. പൈശാചികമായ ഒരു തരം അത്യാസക്തി ജ്വലിക്കുന്നത് കണ്ടു..

അതുവരെ കേൾക്കാത്ത ഒരു താളം ചെവിയിൽ പതിച്ചു കൊണ്ടിരുന്നു.. ആ താളത്തിന്റെ ധ്വനിയിൽ ഹൃദയം അതിന്റെ പാരമ്യത്തിൽ തുടിച്ചു...

ആ കണ്ണുകളെ നേരിടാൻ കഴിയാത്തവണ്ണം ഞാൻ ദുർബലനായി തീർന്നു... ഓരോ നിമിഷവും തീർക്കാൻ ഞാൻ പാടുപെട്ടു..

എന്തൊക്കെയോ ഭയാശങ്കകൾ മനസ്സിൽ വന്ന് നിറഞ്ഞു... എന്തോ അത്യാഹിതം നടക്കാൻ പോകുന്നുവെന്ന തോന്നൽ.. 

പിൻകഴുത്തിൽ ഒരു ചുടുനിശ്വാസം ഇടയ്ക്കിടെ തട്ടുന്നുണ്ടോയെന്ന് സംശയമായി... തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല.. ശരീരമാകെ മരവിച്ചിരുന്നു..

പാലപ്പൂവിന്റെ വമിക്കുന്ന ഗന്ധം സിരകളിലേയ്ക്ക് തിങ്ങിനിറയുന്ന പോലെ..

പെട്ടെന്ന് തോളിലേയ്ക്ക് ഒരു കൈപ്പടം നീണ്ടു വരുന്ന പ്രതീതി.. കാലിന്റെ ഉപ്പൂറ്റി മുതൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഭയം പടർന്നു കയറി...

കൈ നീണ്ടു നീണ്ടു വരുന്നു.. ഭയം കൂടി കൂടി വന്നു...ഒടുവിൽ ഞാൻ സർവ്വ ശക്തിയും സ്വരൂപിച്ച് തിരിഞ്ഞു..

ഞാൻ ഞെട്ടിപ്പോയി.. മീര..! അവൾ... അവളല്ല മുൻപിൽ..

എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് കറുത്ത കരങ്ങൾ എന്റെ കഴുത്തിൽ മുറുകി.. രക്തം ഒലിക്കുന്ന ആ പല്ലുകൾ എനിക്കടുത്തേയ്ക്ക് വന്നു..

ശ്വാസംമുട്ടി എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാടി..

അടുത്ത നിമിഷം.....

 

°°കാത്തിരിക്കണേ..°°

 


°ͲHꀤЯͲY_🖤° (part 4)

°ͲHꀤЯͲY_🖤° (part 4)

5
719

  അടുത്ത നിമിഷം ഇമ ചിമ്മുന്ന വേഗത്തിൽ ഭീകരരൂപം എന്നെ വിടുവീച്ച് അപ്രത്യക്ഷയായി.. വീണ്ടുകിട്ടിയ ജീവശ്വാസം ഞാൻ ആഞ്ഞ് വലിച്ചു. ഈ സമയം അടുക്കളയിൽ നിന്നും മീര ഇടനാഴിയിലേക്ക് വന്നു. അവൾ അടുക്കളയിൽ ആയിരുന്നുനെന്ന് അപ്പോഴാണ് ഞാനറിയുന്നത്.. എന്റെ പരവേശം കണ്ട് അവൾ ചോദിച്ചു. "എന്താടാ എന്താ പറ്റിയെ.. വല്ലാതെ കിതയ്ക്കുന്നല്ലോ... കണ്ണെല്ലാം ചുവന്നിരിക്കുന്നു.. " മറുപടി പറയാൻ എനിക്ക് അൽപനേരം വേണ്ടിവന്നു. "എനിക്ക്... എനിക്ക് പൊടി അലർജിയാണ് പെട്ടെന്ന് ചുമ വന്നു" ഞാൻ പറഞ്ഞൊപ്പിച്ചു. നടന്നതൊന്നും അവൾ അറിഞ്ഞുകാണില്ല. അത് നടന്നിരുന്നോ അതോ എന്റെ തോന്നൽ മാത