Aksharathalukal

ശിവരുദ്രം part 25

ഓഫീസിലേക്ക് തെല്ലൊരു മടിയോടെ ആണ് ശിവ കയറി ചെന്നത്..... തന്നെ കണ്ടപ്പോൾ തന്നെ അഞ്ചു ചേച്ചി അവിടെ നിന്നു കൈ വീശി കാണിച്ചു... അവരോട് ചിരിച്ചു കാണിച്ചു കൊണ്ടു ശിവ ഓഫീസ് ആകമാനം ഒന്ന് വിക്ഷിച്ചു... ഇല്ല കൈലാസ് വന്നട്ടില്ല.... തന്നോടുള്ള ദേഷ്യം കൊണ്ടു ഇനി കൈലാസ് വരാതിരിക്കുമോ????
 
എന്തെല്ലാമോ ആലോചിച്ചു കൂട്ടി ശിവ തന്റെ ചെയർ ലക്ഷ്യമാക്കി നടന്നു.....
 
എന്താ ശിവ വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു എന്താ ഒരു മൂഡ് ഓഫ് അവളുടെ അടുത്തേക്ക് വന്നു കൊണ്ടു അഞ്ചു ചോദിച്ചു....
 
ഒന്നുല്ല ചേച്ചി ഞാൻ വെറുതെ...
 
അപ്പോളാണ് കൈലാസ് രുദ്രന്റെ കേബിനിലേക്ക് കയറി പോകുന്നത് ശിവയുടെ ശ്രെദ്ധയിൽ പെട്ടത്....
 
ഇനി ഇപ്പോൾ താൻ പറഞ്ഞതെല്ലാം കൈലാസ് രുദ്ര് നോട്‌ പറഞ്ഞാൽ...... അവൾ ആകെ ധര്മസങ്കടത്തിലായി.... രുദ്ര് അറിഞ്ഞാൽ.....  അവൾ തലക്ക് കൈകൊടുത്തു ചെയറിൽ ഇരുന്നു.....
 
ഇ സമയം രുദ്രന്റെ ക്യാബിൻ ഡോർ നോക്ക് ചെയ്തു കൈലാസ് രുദ്രിന്റെ മുന്നിലെ ചെയറിൽ ഇരുന്നു.....
 
രുദ്ര്......
 
അഹ് കൈലാസ് പറയൂ.....
 
ഞാൻ ഇന്ന് തന്നെ മുബൈ ക്ക് തിരിച്ചു പോകുകയാണ്.... ഇനിയുള്ള വർക്കിൽ നിങ്ങളെ കൂടെ അസിസ്റ്റന്റ് ചെയ്യാൻ കമ്പനിൽ നിന്നും വേറെ ആളു വരും.....
 
എന്തു പറ്റി കൈലാസ് പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം....
 
ഇനി എനിക്ക് ഇവിടെ തുടരനാവില്ല രുദ്ര്....
 
അതിന്റ കാരണമാണ് ഞാൻ നിങ്ങളോട് ചോദിച്ചത്....
 
തലേ ദിവസം നടന്ന കാര്യങ്ങൾ എല്ലാം തന്നെ കൈലാസ് രുദ്ര് നോട്‌ പറഞ്ഞു......
 
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു.... അതു കൈലാസ് കാണാതെ സമർഥമായി മറച്ചു പിടിച്ചു കൊണ്ടു പരസ്പരം കൈകൾ കൊടുത്തു കൈലാസ് ക്യാബിൻ വീട്ടിറങ്ങി......
 
എനിക്ക് അറിയാം പെണ്ണെ നിന്നെ ആ മനസ്സ് നിറയെ ഞാൻ ആണെന്ന്.... രുദ്ര് ഒരു ചിരിയോടെ ചെയര്ലേക്ക് ചാഞ്ഞു....
 
കൈലാസ് നേരെ ശിവയുടെ അടുത്തേക്ക് ചെന്നു.....
 
അവനെ കാൻകെ ഒരു തെളിമ ഇല്ലാത്ത പുഞ്ചിരി അവനായി അവൾ സമ്മാനിച്ചു.....
 
വിവാഹം എന്നെ അറിക്കണം എവിടെ ആയാലും ഞാൻ വരും.... ശിവ മറ്റൊരു ആളുടെ സ്വന്തം ആണെന്ന് നേരിൽ കണ്ടു എന്റെ മനസ്സിനെ പകപ്പെടുത്തണം.... വാക്കുകൾ പല ആവർത്തി മുറിഞ്ഞു പോയിരുന്നു..... അവനിൽ നിന്നുള്ള ചെറു നോവുകൾ ശിവയെ കുത്തി നോവിച്ചു.....
 
തിരിച്ചു ഒന്നും പറയാൻ ആവാതെ അവൻ പോകുന്നതും നോക്കി തറഞ്ഞു നിന്നു ശിവ....
 
 
എന്താണ് കള്ള കാമുക ഒരു ചിരി..... കയറി വന്ന ഉടനെ വരുൺ രുദ്രനോട് ചോദിച്ചു.....
 
അതൊക്കെ ഉണ്ട് മോനെ
 
കാര്യം പറാ കിച്ചു...... മുഖത്തു തെല്ലു ദേഷ്യം വരുത്തി കൊണ്ടു വരുൺ ചോദിച്ചു.....
 
കൈലാസ് പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ ചെക്കൻ വരുണിനോട് പറഞ്ഞു...
 
ഒഹ് അപ്പൊ പ്രതീക്ഷക്ക് വകയുണ്ടല്ലേ.....
 
പക്ഷെ ശിവ അവൾ പെട്ടന്ന് എനിക്ക് മുന്നിൽ തോറ്റു തരില്ല....
 
അതുകൊണ്ട് ജിത്ത് അവൻ സംസാരിച്ചാലേ പ്രതീക്ഷക്ക് ഒരു വകയുള്ളു...
 
അനന്ദു അവനെ കാണണം????
രുദ്ര് മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചത് പോലെ വരുണിനോട് യാത്ര പറഞ്ഞു ഇറങ്ങി......
 
തന്നെ ഒരു ഒന്ന് നോക്കുക പോലും ചെയ്യാതെ തന്നെ മറി കടന്നു പോകുന്നവനെ കണ്ടു ശിവയുടെ മനസ്സിൽ ചെറു നോവുണർന്നു.....
 
ഓഫീസ് ടൈം കഴിഞ്ഞു പുറത്തിറങ്ങിയ ശിവ തന്റെ നേരെ വരുന്ന ആളെ കണ്ടു ഒന്ന് ചലിക്കാൻ പോലും ആവാതെ തറഞ്ഞു നിന്നു
 
കാത്തിരിക്കാനോട്ട
 
 
ഇനി എല്ലാ ദിവസവും മുടങ്ങാതെ സ്റ്റോറി പോസ്റ്റ്‌ ചെയ്യണം എന്നു കരുതിയതാ അപ്പൊ അതാ പനി പിടിച്ചു... പനി മാത്രമല്ല ചുമയും തലവേദന യും എല്ലാം കൂടി..... ഇനി പനി മാറീട്ട് കാണാട്ടോ... ഇതൊരു കുഞ്ഞി part ആണ്... കമന്റ്‌ ഇടാതെ പോകുന്നവരോട്..... രാത്രി ഉറങ്ങുമ്പോൾ നിങ്ങളെ പ്രേതം പിടിക്കും.... പ്രേതം പിടിക്കേണ്ട എങ്കിൽ വേഗം കമന്റ്‌ ഇട്ടോ.... ഞാൻ നിർത്തേണ് എന്റെ കലിപ്പൻ ലാൻഡ് ചെയിതു ഇനി ഇതിൽ കുത്തുന്ന കണ്ടാൽ അങ്ങേരു ചിലപ്പോൾ അതെരിഞ്ഞു പൊട്ടിക്കും അപ്പൊ പിന്നെ കാണട്ടാ 

ശിവരുദ്രം part 26

ശിവരുദ്രം part 26

5
2631

തന്റെ നേരെ വരുന്ന അജുവിൽ തന്നെ ആയിരുന്നു ശിവയുടെ മിഴികൾ.... അവൻ ഒത്തിരി മറി പോയിരിക്കുന്നു.... ആ ചിരി ആ മുഖത്തു കാണുന്നില്ല.... തടിയും മുടിയും എല്ലാം വളർന്നിട്ടുണ്ട്.... അവന്റെ മുഖം പോലും അതിനാൽ കാണുവാൻ കഴിയുന്നില്ല.....   അവൻ അടുത്തു വരും തോറും അകാരണ മായ ഭയം തന്നെ വന്നു മൂടുന്നത് അവൾ അറിഞ്ഞു.....   ശിവക്ക് തൊട്ടടുത്തായി അജു വന്നു നിന്നു....   എന്റേത് എന്ന് വിശ്വസിക്കുന്ന ഒന്നും ആരും കൊണ്ടു പോകാൻ ഞാൻ അനുവദിക്കില്ല.....   എന്നിൽ നിന്നും നീ ഓടി ഒളിക്കുക ആയിരുന്നോ ശിവ..... അവൻ ഒരു ചോദ്യ ഭാവേന അവൾക്ക് അഭിമുകമായി നിന്നു.....   മാറി നിൽക്ക് അജു എനിക്ക് പോകണം....   ഒ