Aksharathalukal

ശിവരുദ്രം part 26

തന്റെ നേരെ വരുന്ന അജുവിൽ തന്നെ ആയിരുന്നു ശിവയുടെ മിഴികൾ.... അവൻ ഒത്തിരി മറി പോയിരിക്കുന്നു.... ആ ചിരി ആ മുഖത്തു കാണുന്നില്ല.... തടിയും മുടിയും എല്ലാം വളർന്നിട്ടുണ്ട്.... അവന്റെ മുഖം പോലും അതിനാൽ കാണുവാൻ കഴിയുന്നില്ല.....
 
അവൻ അടുത്തു വരും തോറും അകാരണ മായ ഭയം തന്നെ വന്നു മൂടുന്നത് അവൾ അറിഞ്ഞു.....
 
ശിവക്ക് തൊട്ടടുത്തായി അജു വന്നു നിന്നു....
 
എന്റേത് എന്ന് വിശ്വസിക്കുന്ന ഒന്നും ആരും കൊണ്ടു പോകാൻ ഞാൻ അനുവദിക്കില്ല.....
 
എന്നിൽ നിന്നും നീ ഓടി ഒളിക്കുക ആയിരുന്നോ ശിവ..... അവൻ ഒരു ചോദ്യ ഭാവേന അവൾക്ക് അഭിമുകമായി നിന്നു.....
 
മാറി നിൽക്ക് അജു എനിക്ക് പോകണം....
 
ഒഹ്.... നീ അപ്പൊ മറന്നില്ല ആ പേര്.....
 
മറന്നത് ഞാൻ അല്ലാലോ അജു......
ബന്ധങ്ങളുടെ വില മറന്നു പോയത് നീയല്ലേ.....
ഒരിക്കലും ഞാൻ നിന്നെ മറ്റൊരു രീതിയിൽ കണ്ടിട്ടുണ്ടോ അജു.... അങ്ങനെ എന്തെകിലും നിന്നോട് പറഞ്ഞട്ടുണ്ടോ????
എന്നിട്ടും നീ..... ഞാൻ എത്രയോ വട്ടം നിന്നോട് പറഞ്ഞു എനിക്ക് നിന്നെ എന്നും എന്റെ നല്ലൊരു സുഹൃത്തേ ആയി കാണുവാൻ കഴിയൂ എന്ന്....
ഇനിയും എന്റെ മുന്നിൽ നീ ഒരു ശല്യം ആയി വരരുത്.....
 
അവനെ മാറി കടന്നു പോകാൻ തുടങ്ങിയ ശിവയുടെ കൈകളിൽ അജു പിടിത്തം ഇട്ടു....
 
നിനക്ക് എന്തു വേണം അജു?????
 
നിന്നോട് സംസാരിക്കാൻ ഉള്ള മൂഡിലല്ല ഞാൻ ഇപ്പോൾ...
 
അറിയാം.... അതിനു ഒരു പരിഹാരം ആയല്ലേ ഞാൻ വന്നത്....ശിവ സംശയ രൂപേനെ അവനെ നോക്കി...
 
കുടുംബത്തിന്റെ അടിവെര് ഇളകിയില്ലേ എന്നിട്ടും നീ....
 
Plz.... അജു....
 
ഓ... No..... നീ ഇങ്ങനെ എന്നോട് പറയല്ലേ ശിവ നിന്നെ എപ്പോളും ഉശിരോടെ  കാണുന്നതാണ് എനിക്കിഷ്ടം.... എന്റെ പുലി കുട്ടി ആയിട്ട് ..
 
അവൾ അസഹ്യതയോടെ മുഖം തിരിച്ചു...
 
ഇതാണ്.... ഇതാണ് എനിക്ക് ഇഷ്ട്ടം അല്ലാത്തത്... നീ ഒരിക്കലും എനിക്ക് നേരെ മുഖം തിരിക്കരുത് എന്നും ഇ കണ്ണുകൾ എന്നെ മാത്രം തേടണം....
 
അവൾ രുക്ഷമായി അവനെ നോക്കി....
 
സോറി ശിവ എനിക്ക് വേറെ വഴി ഇല്ലായിരുന്നു.... നിനക്ക് എന്നെ വേണ്ട എന്ന് പറയുമ്പോൾ എന്റെ ഹൃദയം ഏതു നേരിപ്പൊടിൽ ആണ് വീണത് എന്ന് നിനക്കറിയാമോ???? അവഗണനയുടെ വേദന നീ അറിഞ്ഞട്ടുണ്ടോ????
 
നിന്നോട്..... നിന്നോട് മാത്രമേ എന്റെ നെഞ്ചിൽ ആന്മാർത്ഥ സ്നേഹം ഉള്ളൂ.... സത്യം കളകം ഇല്ലാതെ നിന്നെ മാത്രമേ എനിക്ക് സ്നേഹിക്കാൻ ആകു
 
ശിവയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു...
 
കഴിഞ്ഞോ????... ആദ്യം നീ മനസിലാക്കേണ്ട ഒന്നുണ്ട് അജു സ്നേഹം എന്നത് പിടിച്ചു വാങ്ങേടാ ഒന്നല്ല എന്ന്....
 
പിന്നെ എന്നെ നേടാൻ നീയും നിന്റെ അച്ഛനും കളിച്ച കളിയിൽ എനിക്ക് നഷ്ടമായത് എന്റെ അച്ഛനെ ആണ്.... ആ അച്ഛനെ നിനക്ക് തിരിച്ചു തരാൻ പറ്റോ അജു....
 
അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിത്തം ഇട്ടു കൊണ്ടവൾ ചോദിച്ചു....... പറ അജു... തിരിച്ചു തരാൻ കഴിയുയോ നിനക്കെന്റെ അച്ഛനെ.....
 
അപ്പോളേക്കും ആ പെണ്ണ് പൊട്ടി കരഞ്ഞു പോയി....
 
ശിവ നീ എന്താ ഇ കാണിക്കുന്നേ വിടെന്നെ.... അവൻ അവളുടെ കൈകൾ പിടിച്ചു മാറ്റി....
 
ഒരുപാട് ഇഷ്ട്ടമായിരുന്നില്ലെടാ എന്റെ അച്ഛന് നിന്നെ എന്നിട്ടും നീ ആ പാവത്തിനെ എങ്ങനെ ചതിക്കാൻ തോന്നി....
 
എന്റെ എല്ലാം ആയിരുന്നില്ലേ നീ... എന്റെ ഏട്ടനെ പോലെ അല്ലെ ഞാൻ നിന്നെയും കണ്ടിട്ടുള്ളു....
 
എല്ലാം ഒറ്റൊരു നിമിഷം കൊണ്ടു തകർത്തില്ലേ നീ....
പെട്ടന്നവളിൽ കരിച്ചിൽ മാറി റൗദ്രമ് നിറഞ്ഞു....
 
നിങ്ങൾ എല്ലാവരും കുടി കളിച്ച വൃത്തികെട്ട കളിയുണ്ടല്ലോ.... അതു നിന്നോട് എനിക്ക് വെറുപ്പ്‌ കൂട്ടുവനെ കഴിഞ്ഞുള്ളു അജു...
 
അജുന്റെ മുഖം വലിഞ്ഞു മുറുകി....
 
നീ ഒന്നു കൂടി ആലോചിക്കൂ ശിവ.... നഷ്ടപ്പെടാൻ ഇനിയും നിനക്ക് ഒരുപാട് ആണ്....
 
'രുദ്ര് '    അവനെയും...
അജു പറഞ്ഞു നിർത്തി....
 
ശിവ പെട്ടന്ന് ഞെട്ടി....
 
നീ എന്ത് കരുതി ശിവ ഞാൻ ഒന്നും അറിയാതെ ആണ് നിന്റെ മുന്നിൽ വന്നു നിൽക്കുന്നതെന്നോ????
 
കളിക്കാൻ  നല്ലൊരു ഒരു ഗ്രൗണ്ട് ഇല്ലാതെ ഞാൻ കളിക്കാൻ.... ഇറങ്ങില്ല ശിവ
 
ആദി  അവൾക്ക് അവനെ വേണം.... നേടിക്കൊടുക്കും ഞാൻ ഇല്ലെകിൽ..... അവനൊന്നു പുഞ്ചിരിച്ചു....
 
നീ ഒന്നു കുടി ആലോചിക്കൂ... ഞാൻ ഒരു വശത്തു നിന്ന് തുടങ്ങിയട്ടെ ഉള്ളൂ.... തകർന്ന് തരിപ്പണമായി ഈ ഭൂമിയിൽ നീ നിസ്സാഹയിയായി നിൽക്കുന്ന കാണുവാൻ എനിക്ക് തീരെ ഇഷ്ട്ടമല്ല മോളെ.... കാരണം നീ എന്റെ ഹൃദയത്തിൽ എന്നെ ആഴത്തിൽ പതിഞ്ഞതാണ്.....
 
ശിവ കണ്ണുകലടച്ചൊന്നു തുറന്നു
 
അജു ഞാൻ ഒരു പെണ്ണാണ്.... ഒരു മനുഷ്യൻ ആണ്.... ചിന്തകളും ആഗ്രഹങ്ങളും സ്വാപ്നങ്ങളും ഒക്കെ ഉള്ള ഒരു ജീവൻ.....
 
വില പേശി കച്ചവടം നടത്താൻ ഒരു വസ്തുവോ ഭൂമിയോ അല്ല...
 
അജുവിന് ദേഷ്യത്തോടൊപ്പം അവളോട് വേദനയും തോന്നി.... ഏത് പ്രതിസന്ധിയിലും തനിക്ക് മുന്നിൽ അടിയറവ് പറയാൻ തയാറാവാത്ത ഭാവം കണ്ടപ്പോൾ.....
 
വിട്ടുപോകാൻ കഴിയാത്ത തന്റെ മനസ്സിനോട്  ദേഷ്യവും....
 
അവൾ പിന്തിരിഞ്ഞു പോകുന്നതും നോക്കി അവൻ നിന്നും.... അവൾ കൺ മുന്നിൽ പൊട്ടായി മാറുന്നതുവരെ അവൻ അവിടെ തന്നെ തറഞ്ഞു നിന്നു....
 
തുടരും.....
 
ശിവയെ നമ്മുക്ക് അപ്പൊ അജുന് സെറ്റക്കിയാലോ..... Plz കമന്റ്‌ നിങ്ങളുടെ കമന്റ്‌ അനുസരിച്ചു ഇനി എഴുതാം

ശിവരുദ്രം part 27

ശിവരുദ്രം part 27

4.9
2634

ആദി അജുവിനെയും കാത്തു ഗാർഡനിൽ തന്നെ ഇരുന്നു....   ഏറെ നേരം പിന്നിട്ടിട്ടും അവനെ കാണാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടേക്കും നടന്നു....   അവന്റെ കാർ ഗേറ്റ് കടന്നതും അവൾ പോർച്ചിലേക്ക് ഓടി....   എന്താടി........   അവന്റെ അടുത്തേക്ക് ഓടി വരുന്നവളെ കണ്ടു അവൻ ചോദിച്ചു....   ഏട്ടാ.... പോയിട്ട് എന്തായി.... ശിവ എന്ത് പറഞ്ഞു.... അവൾ ഒറ്റ സ്വാസത്തിൽ തന്നെ ചോദിച്ചു......   അവളുടെ മനസ്സിൽ ഒരു കനൽ എരിയുന്നുണ്ട്.... അതു പെട്ടന്ന് ഒന്നും അണയുമെന്നു എനിക്ക് തോന്നുന്നില്ല..... കാത്തിരിക്കണം..     എത്രയൊക്കെ കാത്തിരുന്നാലും അവൾ  ക്ഷമിക്കുമെന്ന് തോന്നുന്നില്ല.... പിന്നെ അന്ന് അച്ഛ