Aksharathalukal

അജുന്റെ കുറുമ്പി💞

Part 53
 
✒️ Ayisha nidha
 
 
പെട്ടന്ന് ലനുവിന്റെ അലറൽ  കേട്ടതും ഞാൻ കണ്ണ് തുറന്നു നോക്കി.
 
 
ആആഹ്......😭 (ലനു)
 
 
 
ലനുവിനെ നോക്കിയതും രണ്ട് ചെവിയും കൈ കൊണ്ട് പൊത്തി പിടിച്ചു കണ്ണ് രണ്ടും ഇറുക്കിയടച്ചു നിക്കാണ്.
 
 
പക്ഷെ ഓളെ ശരീരത്തിൽ ഏടെയും വെടി കൊണ്ടതായിട്ട് കാണുന്നില്ല.
 
എല്ലാരും ന്നേ പോലെ കണ്ണ് പൂട്ടി നിക്കായിരുന്നു.
 
 
*'ഹേയ് വാട്ട് ഈസ് ദിസ് '* എന്ന് ഷംന കുരിപ്പ് പറഞ്ഞത് കേട്ടതും ന്റെ കണ്ണുകൾ മുമ്പോട്ട് പാഞ്ഞു.
 
രണ്ട് തടിമാടന്മാർ ആ ഷംനയെ പിടിച്ചു വലിച്ച് കൊണ്ടോവാണ്. അവരോടാണ് ഓള് ഈ ഇംഗ്ലീഷ് വിളമ്പുന്നത്😂
 
 
അവള് പോയതും എനിക്ക് ഡൗട്ട് വന്നു. ആരെയാണ് ആ കുരിപ്പ് വെടി വെച്ചത് എന്ന്.
 
ഞാൻ എല്ലാരേയും ഒന്നൂടി നോക്കി.
 
എല്ലാരും പതിയെ കണ്ണ് തുറന്ന് ചുറ്റിലും നോക്കുന്നുണ്ട്.
 
അപ്പോ ദേ അജുക്കയും അവിടെ കണ്ണും പൂട്ടി നിക്കുന്നു.
 
ഇവൻ എന്തോന്ന് ഭൂതമോ......പെട്ടന്ന് മാഞ്ഞ് പോവേം ചെയ്യുന്നു. പെട്ടന്ന് പ്രത്യേക്ഷപെടും ചെയ്യുന്നു.🙄
 
 
അന്നേരമാണ് അജുക്ക കണ്ണ് തുറന്ന് നോക്കിയത്. അപ്പോ തന്നെ ചെക്കൻ ഓടി വന്ന് ലനുവിനെ കെട്ടിപിടിച്ചു.
 
 
ഡീ നിനക്കെന്തേലും പറ്റിയോ...😰 (അജുക്കാ)
 
ലനു മെല്ലെ കണ്ണ് തുറന്ന് ചുറ്റും നോക്കി.
 
 
നിങ്ങൾക്ക് ആർക്കും ഒന്നും പറ്റീലല്ലോ....(ലനു)
 
ഇത് ആരാ...? (ഫൈസ)
 
ആര് ? (അൽത്തു)
 
ദോ ഇത് എന്ന് പറഞ്ഞ് ഫൈസ താഴോട്ട് ചൂണ്ടി കാണിച്ചതും ഞങ്ങൾ അങ്ങോട്ട് നോക്കി.
 
അജുക്കാന്റെ പ്രായം ഒക്കെ തോന്നിക്കുന്ന ഒരു കാക്കു ഉണ്ട് നെഞ്ചിൽ കയ് വെച്ച് നിലത്ത് കിടന്നു പെടിയുന്നു.
 
അപ്പോഴാണ് ഞാൻ കണ്ടത് അയാളെ നെഞ്ചത്താണ് വെടി കൊണ്ടത്.
 
അപ്പോ ശെരിക്ക് ഷംന കുരിപ്പ് ലനുനെയാണോ വെടി വെച്ചേ അല്ലെ ഈ കാക്കുനെ
 
പെട്ടന്നാണ് ലനു അലറി വിളിച്ച് അയാളടുത്തേക്ക് ഓടിയത്.
 
 
ഷാറു ഷാറു..... കണ്ണ് തുറക്ക്😭😭 നിന്റെ ലനുവാ വിളിക്കുന്നേ കണ്ണ് തുറക്കടാ....😭😭 (ലനു)
 
അയാൾ കണ്ണ് തുറന്നതും ലനുനെ നോക്കി ഒന്ന് ചിരിച്ചു.
 
 
അയ്യേ ന്റെ ലനു കരയാണോ....
 
അയാൾ ചോദിക്കുന്നതിനിടെ വാക്ക് ഇടറുന്നുയായിരുന്നു.
 
 
ഷാറു നിനക്ക് എങ്ങനാ വെടി കൊണ്ടേ അവൾ ന്നേയല്ലെ വെടി വെച്ചത്.😭 (ലനു)
 
അവൾ നിന്നെ വെടി വെക്കുമ്പോ ഞാൻ വെറുതെ നോക്കി നിക്ക ഒന്നുല്ല. നീ പോയി എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം കൊണ്ട് താ..😊
 
 
ലനു പോയതും അജുക്ക അയാളെ നേരെ തിരിഞ്ഞു. 
 
ആരാടാ നീ ? നീയും അവളും തമ്മിലെന്താ ബന്ധം. ? (അജുക്ക)
 
ഞാൻ ആരാന്ന് നിങ്ങൾക്ക് പിന്നേയും അറിയാം ബട്ട് നിങ്ങൾ ഇപ്പോ അറിയേണ്ടത് അതല്ല ആ കാണുന്ന ലനു ആരാണ് എന്നാ.....
 
 
 
എങ്കി പറ ആരാ അവളെന്ന് (അജുക്ക)
 
അതിന് ശേഷം ആ കാക്കു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ന്നേ പോലെ തന്നെ എല്ലാരും ഞെട്ടി നിക്കാണ്. കൂടെ ഞെട്ടാനായിട്ട് അകത്തുള്ള ഉമ്മാസും ഉപ്പാസും എല്ലാരും വന്നു. 
 
 
ഇപ്പോ ലനു ഒഴിച്ച് ബാക്കി എല്ലാരും അവിടെ ഉണ്ട്.
 
 
ഇപ്പോ ശരിക്ക് പറഞ്ഞാ എല്ലാരേയും അവസ്ഥ കറണ്ടടച്ചു ചത്ത കാക്കെടെ മേലെ പാണ്ട് ലോറി കയറിയ അവസ്ഥയാ....
 
 
 
 
 
 
 
💕💕💕
 
 
 
 
 
 
(തുടരും)

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1629

          Part 54           ✒️ AYISHA NIDHA NM (kathayude_maniyara_)                 ആരാടാ നീ ? നീയും അവളും തമ്മിലെന്താ ബന്ധം. ? (അജുക്ക)   ഞാൻ ആരാന്ന് നിങ്ങൾക്ക് പിന്നേയും അറിയാം ബട്ട് നിങ്ങൾ ഇപ്പോ അറിയേണ്ടത് അതല്ല ആ കാണുന്ന ലനു ആരാണ് എന്നാ.....       എങ്കി പറ ആരാ അവളെന്ന് (അജുക്ക)   അതിന് ശേഷം ആ കാക്കു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ന്നേ പോലെ തന്നെ എല്ലാരും ഞെട്ടി നിക്കാണ്. കൂടെ ഞെട്ടാനായിട്ട് അകത്തുള്ള ഉമ്മാസും ഉപ്പാസും എല്ലാരും വന്നു.      ഇപ്പോ ലനു ഒഴിച്ച് ബാക്കി എല്ലാരും അവിടെ ഉണ്ട്.     ഇപ്പോ ശരിക്ക് പറഞ്ഞാ എല്ലാരേയും അവസ്ഥ