Aksharathalukal

ഗോളാന്തരം Part 3

ഭാഗം - മൂന്ന്

അതിൽ ഒരാളെ അയാൾ തിരിച്ചറിഞ്ഞു.

കൂട്ടത്തിൽ മെല്ലിച്ച ഇരുനിറക്കാര൯ പയ്യൻ.

താൻ ആദ്യമായി ഈ ലോഡ്ജിൽ താമസത്തിനു വന്ന അന്നാണ് ഇവനെ ആദ്യമായി കാണുന്നത്.

രജിസ്റ്റർ എഴുതാനിരിക്കുന്ന കിഴവൻ എഴുത്തുകുത്തുകൾക്ക് ശേഷം ചുവരിലെ അണിയിൽ നിന്ന് ഒരു താക്കോൽ എടുത്തിട്ട് അകത്തെ മുറിയിലേക്ക് നോക്കി പറഞ്ഞു.

"റാണി ഇവരെ റൂം കാണിക്ക്".

അപ്പോൾ ഉൾമുറിയിൽ നിന്ന് ഇവൻ പുറത്തേക്ക് വന്നു.

ഞങ്ങളെ നോക്കി നാണം കലർന്ന ഒരു ചിരി ചിരിച്ചു.

എന്നിട്ട് മുന്നിലേക്ക് നടന്നു.

ഫാഷൻ ചാനലിലെ പെണ്ണുങ്ങളെ തോൽപ്പിക്കുന്ന അന്ന നടയിൽ അവൻ മുന്നോട്ട് പോയി.

ബെയ്സ്മെൻ്റിൽ നിന്ന് സെറ്റയർ കയറി ഒന്നാം നിലയിലെ തെക്കേ അറ്റത്തുള്ള മുറിക്കു മുന്നിലായി നിന്നു.

അവൻ കിളവൻ കൊടുത്ത താക്കോലിട്ട് മുറി തുറന്നു തന്നിട്ട് ഒരു ശൃംഗാരചിരിയോടെ പിന്നെ കാണാം എന്ന് പറഞ്ഞ് കടന്നു പോയി.

അവൻ പടികൾ ഇറങ്ങി കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ഞാൻ അനൂപിനെ നോക്കി പൊട്ടിച്ചിരിച്ചു.

അനൂപ് എൻെറ ഒരു കൂട്ടുകാരനാണ്.

അവൻ ഒരു ബാങ്കിൽ ക്യാഷ്യർ ആയി ജോലിചെയ്യുന്നു.

അവൻ മുൻപ് ഇവിടെയാണ് താമസിച്ചിരുന്നത്.

ഇപ്പോൾ സ്ഥലം മാറി മുംബയിലേക്ക് പോയി.

ഞാൻ അനൂപിനോട് പറഞ്ഞു "ബസ്റ്റ് സ്ഥലത്താണ് നീ എന്നെ കൊണ്ടുവന്നത്".

അപ്പോൾ അവൻ പറഞ്ഞു മാസം 3000 രൂപയ്ക്ക് താമസവും ഭക്ഷണവും ഈ എറണാകുളം ടൗണിൽ എവിടെ കിട്ടും.

കൂടാതെ കിടിലൻ ചരക്കുകളും.

ഇത് പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു.

എൻെറ മുഖഭാവം കണ്ടിട്ടാവണം അവൻ കൂട്ടിച്ചേർത്തു "സ്ത്രീകളേക്കാൾ ലൈഗീക സുഖം നൽകുന്ന ഹിജഡകളാണ്".

അവൻെറ സംസാരം എന്നിൽ ഒരു തരം അരോചകത്വമാണ് ഉളവാക്കിയത്.

പണ്ട് ഇവരെകാണു൩ോൾ തനിക്ക് അറപ്പുതോന്നിയിരുന്നു.

നിരന്തരം ഉള്ള കാഴ്ചകൾ തൻ്റെ മനസ്സിലെ അറപ്പിനെ നിസംഗതയാക്കി മാറ്റിയിരിക്കുന്നു.

പിന്നെയുള്ള ഒരാഴ്ചകാലം റാണി തൻെറ മുറിയുടെ പാതിതുറന്ന കതക് പാളിക്ക് പിന്നിലായി നിന്ന് എത്തി നോക്കി സംസാരിക്കുമായിരുന്നു.

ഇതുപോലെ ഒരു ഞായറാഴ്ച വൈകിട്ട് തൻെറ പതിവ് ബിയറടിയും പര്യടനവും കഴിഞ്ഞ് വന്ന് ഷർട്ടുരി വലിച്ചെറിഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു.

ബിയറിൻെറ ലഹരിയിൽ താൻ മയക്കത്തിൽ ആയിരുന്നു.

നെഞ്ചിലൂടെ എന്തോ അരിച്ച് ഇറങ്ങുന്നതായി അനുഭവപ്പെട്ടാണ് ഞെട്ടി ഉണർന്നത്.

ഞെട്ടിയുണർന്ന് നോക്കു൩ോൾ കണ്ടത് തൻെറ കട്ടിലിലിരുന്ന് നെഞ്ചിൽ തലോടുന്ന റാണിയെ ആണ്.

നിമിഷനേരത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം അവനെ പുറത്തേക്ക് തള്ളി വാതിൽ അടച്ചു.

പിന്നെ എത്ര ലഹരിയിൽ ആണെങ്കിലും വാതിൽ പൂട്ടാതെ കിടക്കാറില്ല.

അതിനുശേഷം പിന്നെ ഒരാഴ്ചത്തേക്ക് അവനെ കണ്ടില്ല.

പിന്നെ അവനെ കാണുന്നത് മെസിൽ വച്ചാണ്.

ഇപ്പോൾ അവൻ തന്നെ കണ്ടാലും ചിരിക്കാറില്ല തലകുനിച്ച് നടന്നുകളയും.

ഓർമ്മകൾ ഒരു കൊള്ളിയാൻ പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോയി.

അയാളെ കണ്ട സ്ത്രീവസ്ത്ര ധാരികൾ തികഞ്ഞ അവജ്ഞയോടെ മുഖം തിരിച്ച് തങ്ങളുടെ ചർച്ചയിൽ വ്യാപ്രിതരായി.

അവരെ കടന്ന് മുന്നിലേക്ക് പോയ അയാൾ ബാൽക്കണിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മുറിക്ക് മുന്നിലായി നിന്നു.

തൻെറ പാൻസിൻെ പോക്കറ്റിൽ നിന്ന് ബ്രൗൺ നിറത്തിലെ ഒരു പേഴ്സ് അയാൾ പുറത്തേക്ക് എടുത്തു.

അതിൻെറ പുറത്ത് കാലപ്പഴക്കം കാണിക്കുന്ന അനേകം വടുക്കൾ ഉണ്ടായിരുന്നു.

പേഴ്സ് തുറന്ന് അതിൻെറ കള്ളികൾക്ക് ഇടയിൽ തിരഞ്ഞ് അതിൽ നിന്ന് ഒരു താക്കോൽ പുറത്തേക്ക് എടുത്തു.

ഒരു താക്കോലും പച്ച നിറത്തിലുള്ള ഒരു പ്ലാസ്റ്റീക്ക് സ്ട്രിപ്പും അയാൾ പുറത്തേക്ക് എടുത്തു.

പ്ലാസ്റ്റീക്ക് സ്ട്രിപ്പിന് ഇടയിൽ വെള്ള പേപ്പറിൽ 305 എന്ന് എഴുതി വച്ചിരിക്കുന്നു.

പുറത്തെ ടു വേ സിച്ചിൽ നെക്കി മുറിക്കുള്ളിലെ ലൈറ്റ് അയാൾ തെളിച്ചു.

താക്കോലിട്ട് തിരിച്ചപ്പോൾ ഒരു ഞരക്കത്തോടെ കതക് മലർക്കെ തുറന്നു.

മുറിക്കുള്ളിൽ ഒരു ടൂബ് ലൈറ്റ് കത്തുന്നു.

അതിൻെറ പ്രകാശം താഴത്തെ ബ്രൗൺ നിറമുള്ള ടൈലിൽ തട്ടി അത് എത്രത്തോളം വൃത്തിഹിനമാണ് എന്ന് എടുത്തു കാട്ടുന്നു.

മുറിയുടെ ഭൂരിഭാഗം അപഹരിക്കുന്ന ഒരു ഇരു൩് കട്ടിലും അതിൻെറ മുകളിൽ ഇട്ടിരിക്കുന്ന ഞരിഞ്ഞമർന്ന് മാർദവം നഷ്ടപ്പെട്ടുപോയ ഒരു പഞ്ഞി കിടക്കയും ആണ്.

തവിട്ടും കറുപ്പും കള്ളികളുള്ള ഒരു ബഡ്ഷീറ്റ് അതിനു മുകളിൽ ചുക്കി ചുളിഞ്ഞ് കിടക്കുന്നു.

ഭിത്തിയിൽ ആണി അടിച്ചു തൂക്കിയ ഹാങ്കറിൽ മൂന്ന് ഷർട്ടുകൾ തുങ്ങുന്നു.

മുറിയുടെ തെക്ക് കിഴക്കേ മൂലയിൽ ഒരു ചെറിയ തടി മേശയും അതിനോട് ചേർന്ന് ഒരു പ്ലാസ്റ്റിക്ക് കസേരയും ഉണ്ട്.

മേശപ്പുറത്ത് ഒരു കാർബോർഡ് പെട്ടിയിൽ മൂന്നാല് കൈലി മുണ്ടുകളും കരി൩ൻമൂലം പുള്ളികുത്തുകൾ വീണ ഒരു തോർത്തും വച്ചിരിക്കുന്നു.

മേശപ്പുറത്ത് ഒരു ചില്ലു ഗ്ലാസിൽ ഒരു ടൂത്ത്ബ്രഷും പേസ്റ്റും കിടക്കുന്നു. 

ഇടയ്ക്ക് നടക്കാറുള്ള മദ്യസേവയ്ക്ക് വന്ന ആരോ സംഭാവന നൽകിയതാണ് ആ ഗ്ലാസ്സ്.

ബനിയനും പാൻസും അയാൾ കട്ടിലിലേക്ക് ഊരി എറിഞ്ഞു.

കാർബോർഡ് പെട്ടിയിൽ നിന്ന് ഒരു കൈലി എടുത്ത് ചുറ്റി.

മേശയുടെ വലിപ്പ് തുറന്ന് ഗോൾഡ് ഫ്ലേക്ക് സിഗററ്റിൻ്റെ ഒരു കവർ പുറത്തേക്ക് എടുത്തു.

പത്ത് സിഗററ്റ് ഉള്ളതിൽ ആറ് എണ്ണം അവശേഷിക്കുന്നു.

അതിൽ നിന്ന് ഒരു സിഗററ്റ് വലിച്ച് എടുത്ത് ചുണ്ടിൽ വച്ചു.

മേശപ്പുറത്ത് നിന്ന് ഗ്യാസ് ലൈറ്ററെടുത്ത് തീ കൊളുത്തി.

ആഞ്ഞു വലിച്ച് പുകതുപ്പി മൂക്കിൽനിന്നും വായിൽനിന്നും പുകപടലങ്ങൾ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു.

നാശം എന്തൊരു കൊതുക് മനസ്സിൽ പിറുപിറുത്തു കൊണ്ട് അയാൾ ഫാൻ ഓണാക്കി.

അപ്പോൾ അടുത്ത മുറിയിൽ നിന്നും ചുമയും ഞരക്കവും കേട്ടു.

അടുത്ത മുറിയിലെ താമസക്കാരൻ ഒരു ലോട്ടറി കച്ചവടക്കാര൯ കിളവനാണ്.

രണ്ട് ഭാര്യമാർ ഉണ്ടെങ്കിലും ഇപ്പോൾ ഇയാളെ മക്കളാരും അടുപ്പിക്കുന്നില്ല.

സമയം കടന്ന് പോയത് അറിഞ്ഞില്ല.

സിഗററ്റിൻെറ കവറിൽ ഒരു സിഗററ്റ് മാത്രം അവശേഷിക്കുന്നു.

മുറിയിലാകെ മുടൽമഞ്ഞ്പോലെ പുകപടലങ്ങൾ.

അയാൾ പാതിമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന മൊബയ്യിൽ ഞെക്കിനോക്കി.

അതിൽ 2.00 AM എന്ന് കാണിക്കുന്നു.

പുറത്തെ സംസാരം നിലച്ചിരിക്കുന്നു.

ഇതാണ് പറ്റിയ സമയം.

അയാൾ ശബ്ദം ഉണ്ടാക്കാതെ വാതിൽപാളി പതിയെ തുടർന്ന് വിട വിലൂടെ പുറത്തേക്ക് നോക്കി.

എല്ലാവരും പോയിരിക്കുന്നു.

ബാൽക്കണി വിജനമാണ്.

ഒന്നു കൂടി പുറത്തെ ശബ്ദങ്ങൾ ശ്രദ്ധിച്ച ശേഷം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ശബ്ദം ഉണ്ടാക്കാതെ പെരുവിരൽ കുത്തി പടികെട്ടുകൾ താണ്ടി താഴത്തെ കവാടത്തിൽ എത്തി.

കവാടത്തിൻെറ വടക്കേ മൂലയിൽ ലോഡ്ജ് മനേജർ കിളവൻ രജിസ്റ്ററിൽ തലവച്ച് സുഖസുഷുപ്തിയിലാണ്.

അയാൾ ഹാളും കടന്ന് പുറത്തെത്തി.

അതിവേഗം റോഡ് മുറിച്ചു കടന്നു.

ടാർവീപ്പയുടെ അരികിൽ നിന്നു കൊണ്ട് ചുറ്റും കണ്ണോടിച്ചു.

നിശയുടെ ക൩ളത്തിനുള്ളൽ ലോകത്തിലെ സകലരഹസ്യങ്ങളും മൂടപ്പെട്ടതായി അയാൾക്ക് തോന്നി.

ഉൾകിടിലത്തോടെ ആയാൾ ടാർവീപ്പ തിരിച്ചു മാറ്റി ഉള്ളിലേക്ക് നോക്കി.


ഗോളാന്തരം Part 4

ഗോളാന്തരം Part 4

5
845

ഭാഗം - നാല് ആദ്യം അയാൾക്ക് തൻെറ കണ്ണുകളെ വിശ്വസിക്കാനായില്ല. ചാക്ക് കെട്ട് എവിടെ?. അയാൾ ഒരു ഭ്രാന്തനെപ്പോലെ ടാർവീപ്പയ്ക്ക് ഇടയിലൂടെ കൈ കടത്തി പരതി. കൈ എന്തിലോ തട്ടി. കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ അയാൾക്ക് മനസ്സിലായി അത് എവിടെയും പോയിട്ടില്ല. താൻ പിടിച്ചിരിക്കുന്നത് ചാക്കിലാണ്. നിമിഷാർദ്ധത്തെ സാഹസം കൊണ്ട് തന്നെ അയാൾ വിയർത്ത് കുളിച്ചിരുന്നു. തനിക്ക് എന്താണ് പറ്റിയത്. മണിക്കൂറുകൾക്ക് മുൻപ് ജോണി സെബാസ്റ്റ്യൻ എന്ന പഴയ മനുഷ്യൻ മരിച്ച് പുതിയ ഒരു ജോണി സെബാസ്റ്റ്യൻ ജനിച്ചിരിക്കുന്നു. പുതിയമനുഷ്യന് എല്ലാത്തിനേയും സംശയമാണ്. ഉൾക്കിടിലത്തോട