Aksharathalukal

ഗോളാന്തരം Part 4

ഭാഗം - നാല്

ആദ്യം അയാൾക്ക് തൻെറ കണ്ണുകളെ വിശ്വസിക്കാനായില്ല.

ചാക്ക് കെട്ട് എവിടെ?.

അയാൾ ഒരു ഭ്രാന്തനെപ്പോലെ ടാർവീപ്പയ്ക്ക് ഇടയിലൂടെ കൈ കടത്തി പരതി.

കൈ എന്തിലോ തട്ടി.

കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ അയാൾക്ക് മനസ്സിലായി അത് എവിടെയും പോയിട്ടില്ല.

താൻ പിടിച്ചിരിക്കുന്നത് ചാക്കിലാണ്.

നിമിഷാർദ്ധത്തെ സാഹസം കൊണ്ട് തന്നെ അയാൾ വിയർത്ത് കുളിച്ചിരുന്നു.

തനിക്ക് എന്താണ് പറ്റിയത്.

മണിക്കൂറുകൾക്ക് മുൻപ് ജോണി സെബാസ്റ്റ്യൻ എന്ന പഴയ മനുഷ്യൻ മരിച്ച് പുതിയ ഒരു ജോണി സെബാസ്റ്റ്യൻ ജനിച്ചിരിക്കുന്നു.

പുതിയമനുഷ്യന് എല്ലാത്തിനേയും സംശയമാണ്.

ഉൾക്കിടിലത്തോടെയാണ് അയാളുടെ ഓരോ നിമിഷവും കടന്നുപോകുന്നത്.

താൻ ഏതോ നിഗൂഡതകളുടെ പ്രഹേളികയിൽ അകപ്പെട്ടതായി അയാൾക്ക് തോന്നി.

ചാക്കുകെട്ടിൻെറ വായ്തല കൂട്ടി പിടിച്ച് തോളിലേക്ക് വലിച്ചിട്ടു കൊണ്ട് അയാൾ ചുറ്റും നോക്കി.

പത്ത് മീറ്റർ അകലത്തായി ഒരു വഴിവിളക്ക് കാണപ്പെട്ടു.

അതിലെ മങ്ങി കത്തുന്ന ബൾബിനു ചുറ്റും പ്രാണികൾ നൃത്തം ചെയ്യുന്നു.

ബൾബിൽ നിന്ന് വരുന്ന മഞ്ഞ പ്രകാശം റോഡിൻെറ ഒരു വിഗഹവീക്ഷണം നൽകുന്നുണ്ട്.

അവിടവിടയായി ടാറിനാൽ മൂടപ്പെട്ട കുഴികൾ മുറിവിൻെറ വച്ചുകെട്ടുകൾ പോലെ ഉയർന്നു നിൽക്കുന്നു.

റോഡ് ഉൾക്കാട്ടിലേക്കുള്ള പാതപോലെ വിജനവും നിശബ്ദവുമാണ്.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.

അയാളുടെ കാലടികൾ റോഡു മുറിച്ചു കടന്ന് പടികൾ കയറി.

 മുറിക്കുള്ളിലേക്ക് കടന്ന് വാതിൽ ചാരിയതും കുറ്റിയിട്ടതും പെട്ടനായിരുന്നു.

തൻെറ സാഹസം മൂലം ഉച്ഛ്വസിക്കാൻ അയാൾ ബുദ്ധിമുട്ടി.

ചാക്കുകെട്ടിൻെറ ഭാരം മൂലം കൈവെള്ളയും മുതുകും ചുമന്നു തിണർത്തു.

ഒരു മിനിറ്റ് നേരത്തെ നിശ്ചലതയ്ക്ക് ശേഷം അയാൾ ചാടി എഴുന്നേറ്റു.

ചാക്കിൻെറ വായ്തല കെട്ടിയ ചരട് അഴിച്ച് അത് നിലത്തേക്ക് ചൊരിഞ്ഞു.

കുബേരൻെറ പണപ്പെട്ടിപ്പോലെ ചുറ്റും നോട്ടുകെട്ടുകൾ ചിതറി വീണു.

അയാളുടെ മുഖത്ത് വക്രിച്ച ഒരു ചിരി പടർന്നു.

അയാൾ ഒരു നോട്ട് കെട്ട് എടുത്ത് മണത്ത് നോക്കി.

പുത്തൻ പണത്തിൻെറ ഗന്ധം മൂക്കുകൾക്ക് ഒരു ലഹരി പ്രദാനം ചെയ്തു .

അയാൾ തറയിൽ നിന്ന് നോട്ടു കെട്ടുകൾ പെറുക്കി കൂട്ടി വച്ചു.

അകെ എഴുപത് എണ്ണം ഉണ്ട്.

ഒരു കെട്ട് കൈയ്യിൽ എടുത്ത് എണ്ണി നോക്കി.
രണ്ടായിരത്തിൻെറ നൂറ് നോട്ടുകൾ.

അയാൾ മനകണക്ക് കൂട്ടി 100×2000=200000;

അതെ,ഒരു കെട്ട് രണ്ട് ലക്ഷം.

അങ്ങനെയുള്ള എഴുപത് കെട്ടുകൾ.

അയാൾ മൊബയ്യിൽ തുറന്ന് കാൽകുലേറ്റർ എടുത്തു.

അൽപ്പ സമയത്തെ ഗണിത ക്രീയകൾക്ക് ശേഷം ഒരു സംഖ്യ സ്ക്രീനിൽ തെളിഞ്ഞു.

അയാൾ അത് മനസിൽ ഉരുവിട്ടു.

"ഒരു കോടിനാല്പത് ലക്ഷം"

ഒരു നിമിഷം കൊണ്ട് അയാളുടെ മനസ്സിൽ ഓർമ്മകളുടെ ഒരു ഘോഷയാത്ര രൂപപ്പെട്ടു.

ഗുണമില്ലാത്തവൻ എന്ന് പ്രാകാറുള്ള അപ്പൻെറ മുഖവും അതുകേൾക്കു൩ോൾ കണ്ണീർ പൊഴിക്കാറുള്ള അമ്മയുടെ മുഖവും അന്തരംഗത്തിൽ തെളിഞ്ഞു.

തന്നെ പുച്ഛിക്കുന്ന ബന്ധുക്കളും നാട്ടുകാരും മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നു പോയി.

അയാൾ പല്ലു ഞെരിച്ചു കൊണ്ട് പിറു പിറുത്തു.

 ജോണി സെബാസ്റ്റ്യൻ എന്ന നാറിയല്ല ഇന്ന് ഞാൻ ലക്ഷങ്ങൾ കൈയ്യിലുള്ള ഹോണറബിൾ മാൻ.

അൽപ്പ സമയത്തെ തിരിച്ചും മറിച്ചു മുള്ള വിചിന്തനങ്ങൾക്ക് ശേഷം അയാൾ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.

മേശപ്പുറത്തിരുന്ന കാർബോർഡ് പെട്ടി കട്ടിലിലേക്ക് കൊടഞ്ഞിട്ടു.

അതിൽ നിന്ന് തുണിത്തരങ്ങൾ പുറത്തുചാടി.

ഒഴിഞ്ഞ കാർബോർഡ് പെട്ടിയിലേക്ക് നോട്ടു കെട്ടുകൾ ഒന്നൊന്നായി അയാൾ അടുക്കി വച്ചു.

അങ്ങനെ അറുപത്തി ഒൻപത് കെട്ടുകൾ നിറച്ച ശേഷം എഴുപതാമത്തേത് കട്ടിലിലേക്ക് മാറ്റിയിട്ടു.

കാർബോർഡ് പെട്ടിയുടെ മൂലകൾ  നോട്ടുകെട്ടുകളുടെ സമനിരപ്പുവരെ വിടുവിച്ച് ഉള്ളിലേക്ക് മടക്കി.

മേശവലിപ്പിൽ നിന്ന് രണ്ട് പ്ലാസ്റ്റീക്ക് കവറുകൾ വലിച്ചെടുത്ത് കാർബോർഡ് പെട്ടിയുടെ മുകളിലും താഴെയുമായി വലിച്ചു കയറ്റി.

ഇപ്പോൾ പെട്ടി ആകെ പ്ലാസ്റ്റീക്കിനാൽ മുടപ്പെട്ടിരിക്കുന്നു.

മേശപ്പുറത്തുനിന്ന് സെല്ലോടേപ്പ് എടുത്ത് തള്ള വിരലിലെ നഖം കൊണ്ട് അതിൻെറ തു൩് പൊളിച്ചു.

അയാൾ അത്യാവേശത്തോടെ ടേപ്പ് പെട്ടിക്ക് ചുറ്റു വലിച്ച് ചുറ്റി.

ഇപ്പോൾ കാർബോർഡ് പെട്ടി ഇൗജിപ്ഷ്യ൯ മമ്മികളെപ്പോലെ ടേപ്പിൻ ശീലകളാൽ മറയപ്പെട്ടിരിക്കുന്നു.

ചില ഉറച്ച തീരുമാനങ്ങളോടെ അയാൾ പെട്ടി കൈയ്യിൽ എടുത്തു.

മുട്ടുകൈ കൊണ്ട് വതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ടെറസിലേക്ക് പോകുന്ന പടികളെ സമീപിച്ചു.
 
പടികൾ കയറി കെട്ടിടത്തിൻെറ മുകൾ തട്ടിൽ എത്തി.

മഴവെള്ളം കെട്ടി നിന്ന് പൂപ്പൽ പിടിച്ച് പൂതലിച്ച തിണ്ണ അയാളെ സ്വാഗതം ചെയ്തു.

ആരൂടേയോ നഷ്ട സ്വപ്നങ്ങളും പേറി വാൾ പില്ലറിൽ നിന്ന് ക൩ികൾ ഉയർന്ന് നിൽക്കുന്നു.

കെട്ടിടത്തിൻെറ മുകൾത്തട്ട് വിശാലമാണ്.
മുകൾ തട്ടിൻെറ തെക്ക് - കിഴക്കേ മൂലയോട് ചേർത്ത് കെട്ടിയ അഴയിൽ എതോ താമസക്കാരുടെ അടിവസ്ത്രങ്ങൾ തൂങ്ങുന്നു.

അവ സ്ത്രീ പുരുഷ ഭേദമില്ലാതെ തണുത്ത കാറ്റിൽ ചാഞ്ചാടുന്നു.

മുകൾ തട്ടിൻെറ വടക്കു - പടിഞ്ഞാറെ മൂലയോട് ചേർന്ന് ഒരു കോൺക്രീറ്റ് ടാങ്ക് കാണാം.

അത് തറ നിരപ്പിൽ നിന്ന് ആറടിയോളം ഉയർന്ന് നിൽക്കുന്നു.

ടാങ്കിൻെറ പുറത്ത് തുരു൩ിച്ച ഒരു ഇരു൩് ഗോവണിയുണ്ട്.

അയാൾ ടാങ്കിനടുത്തേക്ക് നടന്ന് ഇരു൩് ഗോവണിയുടെ പടികൾ കയറി ടാങ്കിൻെറ മുകൾതട്ടിലെത്തി.

തൻെറ കൈയ്യിലിരുന്ന പെട്ടി ടാങ്കിന് മുകളിൽ വച്ചു.

ടാങ്കിൻെറ മൂടിയായി ഉപയോഗിച്ചിരിക്കുന്നത് ഒരടി സ്ക്വയർ സ്ലാബാണ്.

സ്ക്വയർ സ്ലാബിന് മുകളിലെ ഇരു൩് വളയത്തിൽ പിടിച്ച് അയാൾ ആഞ്ഞ് വലിച്ചു.

സ്ലാബ് അനങ്ങുന്നില്ല.

കൈ വെള്ളയിൽ വല്ലാത്തൊരു നീറ്റൽ.

അയാൾ കൈവെള്ളയിലേക്ക് നോക്കി.

"നാശം, കൈയ്യിലെ തൊലി പോയി" അയാൾ പിറുപിറുത്തു.

കൈയ്യ് വെള്ള അമർത്തി കൊണ്ട് അയാൾ ചുറ്റും പരതി.

ടാങ്കിൻെറ വലത്തേ മൂലയോട് ചേർന്ന് നീളത്തിൽ എന്തോ കിടക്കുന്നു.

കൈയെത്തിച്ച് അയാൾ അത് എടുത്തു.

8mm ൻെറ ഒരു  കോൺക്രീറ്റ് ക൩ിയായിരുന്നു അത്.

അതിന് മുന്ന് അടി നീളം ഉണ്ടായിരുന്നു.

ക൩ിയുടെ തു൩് വളയത്തിൽ കയറ്റി സ്ലാബ് സൈഡിലേക്ക് തിരിച്ചു.

മുരൾച്ചയോടെ കോൺക്രിറ്റ് സ്ലാബ് തെന്നിമാറി.

ടാങ്കിനുള്ളിൽ നിന്ന് വെള്ളത്തിൻെറ മുഴക്കം അയാൾ കേട്ടു.

മുകളിൽ രൂപപ്പെട്ട ദ്വാരം വഴി അയാൾ ടാങ്കിനുള്ളിലേക്ക് നോക്കി.

മുകളിലെ ചന്ദ്ര പ്രകാശത്തിൽ ടാങ്കിനുള്ളിലെ പച്ച പാട കെട്ടിയ വെള്ളവും അതിലേക്ക് പൈപ്പ് വഴി ഒഴുകി വീഴുന്ന കോർപ്പറേഷ൯ വെള്ളവും അയാൾ കണ്ടു.

ടാങ്കിനുള്ളിൽ നിന്ന് കെട്ടികിടക്കുന്ന വെള്ളത്തിൻെറ വളിച്ച നാറ്റം അയാളുടെ മൂക്കിലേക്ക് ഇരച്ച് കയറി.

അൽപ്പ സമയം ഒരു പ്രതിമ കണക്കെ നിശ്ചലാവസ്തയിൽ അയാൾ നിന്നു.

തൻെറ മുന്നിലിരിക്കുന്ന പെട്ടിയിലും ടാങ്കിലെ ഇളകുന്ന വെള്ളത്തിലും അയാൾ മാറി മാറി നോക്കി.

അവസാനം പെട്ടി എടുത്ത് ടാങ്കിൻെറ മുകൾ ദ്വാരം വഴി ഉള്ളിലേക്ക് ഇട്ടു.

അത് അയാളുടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു.

വെള്ളത്തിനെ പകുത്തു കൊണ്ട് ടാങ്കിൻെറ അടിത്തട്ടിലേക്ക് പായുന്ന പെട്ടിയെ അയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

 


ഗോളാന്തരം Part 5

ഗോളാന്തരം Part 5

4.8
827

ഭാഗം-അഞ്ച് കോൺക്രീറ്റ് സ്ലാബ് തിരിച്ച് ടാങ്ക് മൂടു൩ോൾ ഒരു ഭഗീരഥപ്രയ്തനം കഴിഞ്ഞ നിർവൃതിയായിരുന്നു അയാൾക്ക്. ഇരു൩് ഗോവണി ഇറങ്ങി; പടിക്കെട്ടുകൾ താണ്ടി; മുറിയിൽ കയറി വാതിൽ ചാരു൩ോൾ; അയാൾ നാളെ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ പ്ലാൻ ചെയ്യുകയായിരുന്നു. മേശപ്പുറത്തുനിന്ന് മൊബയ്യിൽ എടുത്ത് സമയം നോക്കി. ഇപ്പോൾ സമയം 3.00 AM. ഇനി ഉറങ്ങാനായി തനിക്ക് മൂന്ന് മണിക്കുറുകൾ അവശേഷിക്കുന്നു. അയാൾ മൊബയ്യിലിൽ 6.00 AM ന് അലാം സെറ്റു ചെയ്തു. കട്ടിലിലിൽ ചുളിഞ്ഞ് കിടന്ന ബഡ്ഷീറ്റ് വലിച്ച് നേരെയാക്കു൩ോൾ മുന്നിലേക്ക് ഒരു കെട്ട് നോട്ട് തെറിച്ചു വീണു. അതെ എഴുപതാമത്തെ കെട്ട്. അത് കൈയ്യിലെട