Aksharathalukal

ജാനകീരാവണം❤️.7

അവളാകെ വിയർത്തു തൊണ്ടക്കുഴിയിൽ എന്തോ തങ്ങിനിൽക്കും പോലെ ശബ്‌ദം പുറത്ത് വരുന്നില്ല...

പേടിച്ചിട്ടവളുടെ ഹൃദയം ശക്തിയിൽ മിടിച്ചു....

''ത...താൻ  അ....ആത്മാവാണോ...? " പേടിച്ചു വിറച്ചവൾ ശബ്‌ദം കുറച്ചു ചോദിച്ചു...

"അത് തന്നെയല്ലേ ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇപ്പോൾ വിശ്വാസം വന്നോ...? " അവനവളെ നോക്കി സൗമ്യമായി ചോദിച്ചു.. അവളപ്പോഴും കൈ വിടുവിക്കാൻ ശ്രെമിക്കുന്ന തിരക്കിലാണ്.. എന്തിന്..?   ഓടിക്കളയാൻ...!

അവനെനോക്കിയവൾ തലയാട്ടി...

"ഇതങ്ങു ആദ്യം ചെയ്തിരുന്നെങ്കിൽ വിശ്വാസം വരുമായിരുന്നു അല്ലെ..? "അവളുടെ കയ്യിലേക്ക്  ദൃഷ്ടി കൊടുത്തു പറഞ്ഞവൻ പൊട്ടിച്ചിരിച്ചു...!

പഴയപടത്തില്ലേ വില്ലന്മാരുടെ പുനർജ്ജന്മമാണിവനെന്ന് തോന്നിപോയവൾക്ക്...


"എ.. എന്റെ കയ്യിന്ന് ഒന്ന് വിടുമോ..? ഒന്നോടി രക്ഷപെടമായിരിന്നു "മടിച്ചുമടിച്ചവൾ ചോദിച്ചു അവസാനം പറഞ്ഞതവൾ പതിയെ ശബ്‌ദം കുറച്ചായിരുന്നു...

"അതിന് ഞാൻ പിടിച്ചുവെച്ചിട്ടില്ലല്ലോ" അവനവളുടെ കയ്യിലേക്ക് നോക്കി പറഞ്ഞു അപ്പോളാണ് അവളും ശ്രെദ്ധിക്കണത്... കൈ പിടിച്ചുവെച്ചിട്ടില്ല പക്ഷെയവൾക് കൈ എടുക്കാനും പറ്റണില്ല...


"ചേട്ടന്റെ ഒരു പെങ്ങളെ പോലെ കണ്ടാൽ മതി എന്നെ ഒന്ന് വെറുതെ വിടുമോ...? എനിക്ക് ആത്മക്കളെ പേടിയാ"....


"ആത്മക്കളെ പേടിയായിട്ടാണോ ഒരത്മാവിനോട് പെങ്ങളായിട്ട് കാണണം എന്ന് പറയണത്...?" അവനവളെ കളിയാക്കി പറഞ്ഞു ചിരിച്ചു... അപ്പോഴാണവൾക് അബദ്ധം പറ്റിയത് ഓർമ വന്നത്...


"എന്തിനാ ന്നെ പിടിച്ചു വെച്ചിരിക്കാണത്....?? അല്ല ആത്മാവെ തനിക്കെങ്ങനെ എന്നെ അറിയാം..?"


"അതെ എനിക്ക് ജനിച്ചപ്പോൾ ആത്മവെന്നല്ല പേരിട്ടത് വിദ്യുദ് എന്നാണ് വിധു എന്ന് വിളിക്കാം...! "അവളെ നോക്കി കടുപ്പിച്ചവൻ പറഞ്ഞു...

"ഓഹ് sorry.. എനിക്കീ ആത്മാവ് സോറി വിധുവിന്റെ വർഗ്ഗത്തിൽ പെട്ടവരോട് സംസാരിച്ചു ശീലമില്ല അതാണ് ".. വല്യ കാര്യം പറയണത് പോലെയവൾ പറഞ്ഞു... കുറച്ചു നേരം മുൻപേ പേടിച്ചുവിറച്ചിരുന്നവളാണ്...!

"ആയിക്കോട്ടെ ഇപ്പൊ ജാനകിയെ എനിക്ക് എങ്ങനെ അറിയാം എന്നല്ലേ...?.. Because ഞാൻ ആത്മാവാണ്...! ".. അവളെ നോക്കിയവൻ പുഞ്ചിരിച്ചു ....


"അല്ല ഈ ആത്മാക്കൾ മനുഷ്യരെ ഉപദ്രവിക്കിമോ...?" ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോൾ അടുത്ത ചോദ്യം ചോദിക്കാനവൾക് ഉത്സാഹം കൂടി...


"ഭാവി അധ്യാപക ആണെന്ന് അറിഞ്ഞപ്പോ കുറച്ചു വിവരം കാണുമെന്നു വിചാരിച്ചു ചുമ്മാതെയല്ല ഒരു സ്കൂളിലും ജോലി കിട്ടാത്തത് "  അവളെനോക്കിയവൻ കപട പുച്ഛത്തോടെ പറഞ്ഞു ....


"അപ്പൊ ഉപദ്രവിക്കില്ല അല്ലെ.. എന്നാ ഫ്രണ്ട്‌സ്" കൈകൾ നീട്ടി വിടർന്നകണ്ണുകളോടെ അവൾ പറഞ്ഞതും..അവനും കൈനീട്ടിയതും പെട്ടന്നവൾ കൈപിൻവലിച്ചു....
എന്താണെന്നാഭാവത്തിലവൻ അവളെ നോക്കി..


"നേരത്തെ നടന്ന സംഭവം കൊണ്ട് ഞാൻ കൈകൊടുക്കൽ നിർത്തി"... അവനെനോക്കിയവൾ പറഞ്ഞു .

"ഫ്രെണ്ട്സ്...?"അവൻ ചിരിച്ചുകൊണ്ട് കൈനീട്ടി..
വേണോ വേണ്ടയോ എന്ന് ചിന്തിച്ചവൾ അവന്റെ കയ്യിൽ കൈചേർത്തു നേരത്തെപോലെയല്ല എന്നുകണ്ടതും അവളവന് ഹസ്തധാനം നൽകി..

"അല്ല താനെങ്ങനെയാ ആത്മാവായെ...? " അവളുടെ ചോദ്യങ്ങൾക് അവസാനം ഉണ്ടായിരുന്നില്ല..

"ന്റെ മരണം നടന്നത്കൊണ്ട് ...!"

"അതെങ്ങനെയാ മരിച്ചേ..?"

"ന്റെ പ്രണയം കാരണം"....

"പ്രേമിക്കുന്ന കുട്ടികാരണമാണോ..? .. എന്താ സംഭവിച്ചേ...?"....


"പ്രണയിനി കാരണമല്ല ഞാൻ മരിച്ചത് പ്രണയം കാരണമാണ്...!.. അഹ് അതൊരു വല്യ കഥയ "...


"ജാനി " അവനെന്തോ പറയാൻ വന്നപ്പോളേക്കും സാക്ഷി വിളിച്ചു......

"വൈകിട്ട് കാവിലേക്ക് വരുമ്പോ ഞാൻ പറയാം സച്ചു വിളിക്കുന്നുണ്ട്" പറഞ്ഞവൻ പതിയെ അപ്രതീക്ഷിതമായി... ഒരു കൗതുകത്തോടെ ജാനിയത് നോക്കി നിന്നു.. അവളുടെ പേടിയൊക്കെ മാറിയിരുന്നു....


"നീയെന്താ അങ്ങോട്ട് നോക്കി ചിരിക്കൂന്നേ" അവളെ തട്ടിവിളിച്ചു സാക്ഷി ചോദിച്ചു...


"ഏയ്‌ ഒന്നുമില്ല... നീയെന്തിനാ വിളിച്ചത്...?"

"നിന്നെക്കാണാൻ ഒരാൾ വന്നിട്ടുണ്ട്"... സാക്ഷി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വീട്ടിലേക്ക് നടന്നു...

"നന്ദിനിയമ്മ" അവളുടെ കണ്ണുകൾ വിടർന്നു..
ഓടിച്ചെന്നവൾ അവരെ ചുറ്റിപിടിച്ചു.

തുടരും....

 


ജാനകീരാവണം❤️.8

ജാനകീരാവണം❤️.8

4.6
2514

"നന്ദിനിയമ്മ"അവളുടെ കണ്ണുകൾ വിടർന്നു.. ഓടിച്ചെന്നവൾ അവരെ ചുറ്റിപിടിച്ചു.... "സാക്ഷി മോൾ പറഞ്ഞിരുന്നു ജാനുട്ടി കാവിലേക്ക് പോയതാന്ന് " അവരവളെ ചേർത്തുപിടിച്ചു പറഞ്ഞു... "ആഹാ നിങ്ങൾ തമ്മിൽ പരിചയപ്പെടലൊക്കെ കഴിഞ്ഞോ...? " ഉമ്മറത്തേ ശബ്‌ദം കേട്ട് ആരാണെന്ന് നോക്കാൻ വന്ന തുളസി പുഞ്ചിരിയോടെ ചോദിച്ചു.... "ഞങ്ങൾ നേരത്തെ പരിചയപെട്ടതാണ്" നന്ദിനി തുളസിക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.. തിരിച്ചവരും ചിരിച്ചു...'വല്യ ചിലവുള്ള കാര്യോന്നല്ലല്ലോ' "എന്താ നന്ദിനി വിശേഷിച്ചു...? " സരസ്വതി ഗൗരവത്തോടെ തിരക്കി... "സരസ്വതിയമ്മേ കണ്ടിട്ട് കുറേ ആയല്ലോ അ