Aksharathalukal

ജാനകീരാവണം❤️.8

"നന്ദിനിയമ്മ"അവളുടെ കണ്ണുകൾ വിടർന്നു.. ഓടിച്ചെന്നവൾ അവരെ ചുറ്റിപിടിച്ചു....


"സാക്ഷി മോൾ പറഞ്ഞിരുന്നു ജാനുട്ടി കാവിലേക്ക് പോയതാന്ന് " അവരവളെ ചേർത്തുപിടിച്ചു പറഞ്ഞു...

"ആഹാ നിങ്ങൾ തമ്മിൽ പരിചയപ്പെടലൊക്കെ കഴിഞ്ഞോ...? " ഉമ്മറത്തേ ശബ്‌ദം കേട്ട് ആരാണെന്ന് നോക്കാൻ വന്ന തുളസി പുഞ്ചിരിയോടെ ചോദിച്ചു....


"ഞങ്ങൾ നേരത്തെ പരിചയപെട്ടതാണ്" നന്ദിനി തുളസിക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.. തിരിച്ചവരും ചിരിച്ചു...'വല്യ ചിലവുള്ള കാര്യോന്നല്ലല്ലോ'

"എന്താ നന്ദിനി വിശേഷിച്ചു...? " സരസ്വതി ഗൗരവത്തോടെ തിരക്കി...

"സരസ്വതിയമ്മേ കണ്ടിട്ട് കുറേ ആയല്ലോ അതുമാത്രല്ല ഇവനും ഇങ്ങോട്ട് ഇറങ്ങണ് 
    ന്ന് പറഞ്ഞപ്പോ ജാനുട്ട്യേ കാണാന്ന് കരുതി ഞാനും ഇങ് പോന്നു"....അതേചിരിയോടെ തന്നെ നന്ദി പറഞ്ഞു...


"അപ്പോ ന്നെ കാണാൻ വന്നതല്ല ജാനിയെ കാണാൻ വന്നതാണ്" സരസ്വതി പരിഭാവത്തോടെ നന്ദിനിയെ നോക്കിയതും ചിരിമുഖത്തോടെ നിന്ന അവരുടെ  മുഖം മാറി...

''അയ്യോ ഇങ്ങനൊരു തൊട്ടാവാടി വെറുതെയല്ല പണ്ടൊക്കെ ദേവി നിന്നെ ഇതും പറഞ്ഞു കളിയാക്കണത്... നിക്കറിയില്ലേ നിന്നെ "... സ്വരസ്വതി വാത്സല്യത്തോടെ അവരെ നോക്കി


"ഇവിടെ നിക്കാനാണോ പ്ലാൻ അകത്തേക്കു വാ..."

അവരെല്ലാം അകത്തേക്ക് പോയതും സാക്ഷി ജാനിയേം വലിച്ചോണ്ട് നടന്നു...

"എങ്ങോട്ടാ..? " മനസിലാകാതെയവൾ ചോദിച്ചു... അപ്പോഴേക്കും സാക്ഷിയവളേം കൊണ്ട് വീടിന്റെ അരികിൽ  എത്തിയിരുന്നു...

"അങ്ങോട്ട് നോക്ക്" സാക്ഷിയവളെ നേരെ നിർത്തി മാവിലേക്ക് ചൂണ്ടി കാണിച്ചതും ജാനി അങ്ങോട്ടേക്ക് നോക്കി... നിറയെ പച്ച മാങ്ങ കിടപ്പുണ്ട്....

"ആർക്കാ ഇപ്പൊ പച്ചമങ്ങയുടെ ആവശ്യം..? " ജാനി താടിക്ക് ചൂണ്ടുവിരൽ വെച്ചു സാക്ഷിയെ നോക്കി...

"എടി പൊട്ടി നല്ല രുചിയ ഈ മാങ്ങാക്ക് ഒപ്പം കൊറച്ചു ഉപ്പും മുളക്പൊടിയും ചേർത്ത് വെളിച്ചെണ്ണയും ഒഴിച്ചാൽ ഓഹ് എന്ത് രുചിയാന്നോ " സാക്ഷി വല്യ ഭാവമൊക്കെ അഭിനയിച്ചു പറഞ്ഞു  പാകുതി പറഞ്ഞപ്പഴേ ജാനിക്ക് വായിൽ വെള്ളം വന്നു..

"അതിന് നമ്മൾ എന്തിനാ ആരും കാണാതെ വന്നത്...? ".. ദാ  അടുത്ത സംശയം സാക്ഷി തലയിൽ കൈവെച്ചു..

"എടി ഞാനും ആദിയേം എടുത്തുകൊണ്ടു ഇങ്ങട്ടേക് വരുന്നത മുത്തശ്ശി കണ്ടാൽ ചെവിക്കു പിടിക്കും"...

"ഓഹ് അങ്ങനെ... മാങ്ങാ എങ്ങനെ പൊട്ടിക്കും " തടിക്ക് കൈകൊടുത്തവൾ ആ വലിയ മാവിന്റെ മുകൾ അറ്റം വരെ നോക്കി സാക്ഷിയെ നോക്കിയപ്പോ കാണാനില്ല..

ജാനി ഒന്നും കൂടെ നോക്കിയപ്പോൾ ഇട്ടിരുന്ന ഷർട്ടിന്റെ സ്ലീവ് മടക്കി മാവിൽ വലിഞ്ഞു കയറുന്നു...

തൊട്ടടുത്ത് ഒരു പേര മരവും നിൽപ്പുണ്ട് ജാനിക്കത് കായ്ച്ചു നിൽക്കുന്ന കണ്ടിട്ട് അത് പൊട്ടിച്ചു കഴിക്കാൻ തോന്നി...


'ഞാനായിട്ട് തറയിൽ നിക്കണാതെന്തിനാ ഞാനും കൂടെ air ഇൽ കേറിയേക്കാം' മനസ്സിൽപറഞ്ഞവൾ ദാവണിയുടെ പാവാട മടക്കികുത്തി..ഇതെല്ലാം കണ്ടു ചിരിയോടെ ഒരുവനും....!


അലേഖുമായി ചുമ്മാ പുറത്തിറങ്ങിയ കണ്ണൻ കാണുന്നത് മരത്തിൽ കയറി ഇരിക്കുന്ന സാക്ഷിയേയും കേറാൻ പോകുന്ന ജാനിയെയും ആണ് 

"പ്രേക്ഷകരെ നിങ്ങളിത് കാണുക ഇതാ രണ്ട് കുരങ്ങുകൾ മാവിലും പേരയിലും അതിക്രമിച്ചു കയറിയിരിക്കുന്നു" കണ്ണൻ കുറച്ചു ഉച്ചത്തിൽ പറഞ്ഞു...

അലേഖ് പൊട്ടിച്ചിരിച്ചു...

സാക്ഷി മാങ്ങ പൊട്ടിച്ചു ഇറങ്ങിയപ്പോഴേക്കും ജാനിയും ഇറങിയിരുന്നു...

ജാനിയിറങ്ങിയപ്പോൾ കാണുന്നത് തങ്ങളെ നോക്കി നിൽക്കണ അലെഖിനെ ആണ്...

അവനെക്കണ്ടവളുടെ കണ്ണുകൾ വിടർന്നു...

"നിക്കൊരു പേരക്ക" ജാനിയുടെ നേരെ കൈനീട്ടി കണ്ണൻ പറഞ്ഞു...


"എന്തോ ഞങ്ങൾ കുറച്ചുമുൻപേ ഇത് പൊട്ടിക്കാൻ കേറിയപ്പോൾ എന്തോ പറഞ്ഞാരുന്നല്ലോ കുരങ്ങെന്നോ മറ്റോ ഹും കണ്ണേട്ടന്റെ സ്വഭാവം അല്ല ഞങ്ങൾക്ക് "...ജാനിയവനെ ഒന്നിരുത്തി നോക്കി കയ്യിലിരുന്നൊരു പേരക്കയവൾ കൊടുത്തു..


"വാ നമുക്ക് ഇവിടെ നിൽക്കണ്ട കൊതിക്കിട്ടും "  ജനിയേം വലിച്ചു സാക്ഷി വീടിന്റെ അരിക് വശത്തുകൂടി അടുക്കളയിലേക്ക് നടന്നു....

അടുക്കളയിൽ ആരുമില്ലെന്നുറപ്പുവരുത്തിയവർ പേപ്പർ കഷണം എടുത്ത് അതിൽ ഉപ്പും മുളകും പൊതിഞ്ഞെടുത്തു വന്നവഴി തന്നെ തിരിഞ്ഞ് നടന്നു....

"എവിടെ പോയിരുന്നു കഴിക്കും എല്ലായിടത്തും സി.സി. റ്റി. വി പോലെ ആരെങ്കിലും കാണും" താടിക്ക് കൈകൊടുത്തു ജാനി പറഞ്ഞു...

"നീ വാ"സാക്ഷി മുൻപിൽ നടന്നു എവിടെക്കെന്നറിയാതെ ജാനിയും. സാക്ഷിയുടെ പുറകെ നടന്നു എത്തിയത് കുളപ്പടവിലേക്കും..

കുളപ്പടവിലിരുന്നവർ മാങ്ങ ഉപ്പും മുളകും കൂട്ടി പങ്കിട്ടു കഴിച്ചു...

തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ ഓർമകളിലൊന്നു...!

ജനിക്കിങ്ങനൊരനുഭവം ആദ്യായിട്ടാണ്.മരത്തിലൊക്കെ വലിഞ്ഞു കയറുമെങ്കിലും കൂട്ടിന് ആരുമുണ്ടായിരുന്നില്ല...


കുളത്തിൽ  ആമ്പലുകൾ നിൽപ്പുണ്ട്... നിലാവിന്റെ പ്രണയിനി അല്ലെ.. അപ്പോഴല്ലേ വിരിയു... ആരും കൊതിക്കും പ്രണയം..! ഒരു കാത്തിരുപ്പു തന്നെയല്ലേ അത്.. ഇരുൾ പടരാനുള്ള കാത്തിരിപ്പ്.. പ്രണയം പങ്ക് വെക്കാൻ ഉള്ള കാത്തിരിപ്പ്....നാണത്താൽ പൂത്തുനിൽക്കുന്ന അമ്പലുകൾ കാണണം.. ആഗ്രഹങ്ങളിൽ ഒന്നുമാത്രം...!



"നിനക്കറിയോ ഞാനൊരാളെ പ്രണയിക്കുന്നു" ആമ്പലുകളെ നോക്കി കുളത്തിലേക്ക് കണ്ണും നട്ടിരുന്നവൾ സാക്ഷിയുടെ ഒറ്റപറച്ചിലിൽ ഞെട്ടിത്തരിച്ചു അവളെ നോക്കി..

"മ്മ്.. പറഞ്ഞോ ആരാണ്..? പേര്..? സ്ഥലം..? " ജാനിക്ക് അറിയാനുള്ള ആകാംഷ കൂടി...

പക്ഷെ സാക്ഷിക്കതിനൊന്നും മറുപടിയുണ്ടായിരുന്നില്ല...


"പേരറിയില്ല... നാടറിയില്ല... ആരെന്നറിയില്ല...ഒന്നു മാത്രമറിയാം ജാനി കണ്ടമാത്രയിൽ അയാളെന്റെ ഹൃദയത്തിൽ ഉള്ളറയിൽ സ്ഥാനം പിടിച്ചിരിക്കുന്നു... ഒന്നിനും അതിനെ പറിച് മാറ്റാൻ പറ്റില്ല "...സാക്ഷി അലസമായി എങ്ങോട്ടോ നോക്കി പറയുന്നു...


എല്ലാം തമാശയായി എടുക്കുന്നവൾ പ്രണയം എന്ന് കേൾക്കുമ്പോൾ വാചലയാകുന്നു...! അല്ലെങ്കിലും പ്രണയപുഷ്പം വിരിയുമ്പോൾ കൂടെ വിരിയുന്നതാണല്ലോ സാഹിത്യം...!


"അഹ് ബെസ്റ്റ് നിനക്ക് ഭ്രാന്താണോ...? ആരാണെന്നറിയാതെ കണ്ടയുടനെ പ്രണയിക്കാൻ...? " ജനിയവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു..

"കണ്ടമാത്രയിൽ പ്രണയിചൂടെ...?  നീ പ്രണയിക്കുന്നില്ലേ...?.. ഞാൻ കണ്ടതാ പെണ്ണെ അലേഖ് ഏട്ടനെ കാണുമ്പോൾ പിടക്കുന്ന, പ്രണയം നിറഞ്ഞ നിൻ മിഴികളും.. നിന്റെ വെപ്രാളവും.. നിന്റെ ആദ്യ പ്രണമല്ലേ...? ചിലപ്പോൾ അവസാനത്തെതും...?" സാക്ഷിയുടെ ചോദ്യത്തിന്  മറുപടിയൊന്നും മുണ്ടായിരുന്നില്ലവൾക്....



"കാത്തിരിക്കും ഞാൻ ഇനി കാണുമോ എന്നറിയില്ല ജാനി... പ്രണയിച്ചുപ്പോയി ഞാനയാളെ.. സാക്ഷിയുടെ ആദ്യവും അവസാനത്തേതുമായ പ്രണയം...!" അവളൊരു ആമ്പൽ പൂവ് കയ്യിലെടുത്തു പറഞ്ഞു...



''വാ പെണ്ണെ നമുക്ക് ഇവിടുന്ന് പോകാം ആരേലും തിരക്കി വരും " ജാനിഎഴുന്നേറ്റ് പാവാടയിലെ പൊടി തട്ടി...

"ഞാനല്പനേരം തനിച്ചിരിക്കട്ടെ ജാനി"... സാക്ഷി പറഞ്ഞതുമവൾ സാക്ഷിയെ ഒന്ന് നോക്കി പടവുകൾ കയറി വീട്ടിലേക് നടന്നു...

സമയം കടന്ന് പോകുന്നു...
സന്ധ്യയായിരിക്കുന്നു...
ഇരുട്ടപ്പാടാർന്നപ്പോളവൾ വിളിക്കും കൊണ്ട് കാവിലേക്ക് വേഗത്തിൽ നടന്നു...
ആകാംഷ...അറിയുവാനുള്ള ആകാംഷ അവനെ വിദ്യുദിനെ അറിയുവാനുള്ള ആകാംഷ...

കാവിൽ വിളക്ക് വെച്ചു...
അവൻ വന്നില്ല...വരില്ലായിരിക്കുമോ...

അവൾ ചുറ്റും നോക്കി.. ഇല്ല ആരുമില്ല...


"വിധു" സഹികെട്ടവൾ ഉറക്കെ വിളിച്ചു....

പെട്ടന്നവിടേക്ക് വിധു പ്രേത്യേക്ഷമായി...


"താനാര് മായാവിയോ വിളിച്ചാൽ വരാൻ...? എവിടെയായിരുന്നു.. അല്ലാത്തപ്പോൾ മുൻപിലും പുറകിലുമൊക്കെ വന്ന് പേടിപ്പിക്കണതാണല്ലോ...? "അവൻ താമസിച്ചതിനുള്ള ദേഷ്യമവൾ ചോദ്യം ചോദിച്ചു തീർത്തു..

"വിളിച്ചാൽ വരുന്നത് മായാവി അല്ല അനുസരണ ഉള്ളവരാ"...


"ഓഹ് ഒരനുസരണ ഉള്ളയാൾ...എന്നിട്ടാണോ താമസിച്ചത് ഹും "അവളവനെ നോക്കി മുഖം വീർപ്പിച്ചു...

"എന്നാ ഞാൻ നാളെ രാവിലെ പറയാം അപ്പൊ കൃത്യനിഷ്ഠയായിട്ട് വരാം ന്ത്യെ..? " അവളെ ആക്കിയവൻ പറഞ്ഞു...


"അയ്യാടാ മര്യാദക്ക്‌ കഥ പറഞ്ഞോ" അറിയാനുള്ള ആകാംഷയിൽ അവൾ പറഞ്ഞു..


"അപ്പൊ കൃത്യനിഷ്ടയോ..? "


"എന്റെ പൊന്നോ ഒന്ന് പറയടോ..?"സഹികെട്ടവൾ പറഞ്ഞു...

"പറയാം ആദ്യം ന്റെ ഫാമിലിയിലെ പരിചയപ്പെടാം

വിശ്വനാധന്റേം അമ്പിളിയുടേം മൂത്ത മകൻ വിദ്യുദ് വിശ്വനാഥ്.. ഇളയവൾ വിദ്വിദ വിശ്വനാഥൻ

അച്ഛൻ എനിക്ക് പത്തു വയസ്സുള്ളപ്പോൾ മരിച്ചു... അമ്മ Teacher ആണ്..
വിദ്വി ഒൻപതിൽ പഠിക്കുന്നു...


അവൻ പറയാൻ തുടങ്ങി...
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

"വിധു നീ എഴുന്നേൽക്കുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ...? " അമ്പിക അടുക്കളയിൽ ദോശചുടുന്നതിനിടയിൽ വിളിച്ചുപറഞ്ഞു...

"എന്റെ അമ്മേ ഏട്ടൻ ഇന്നലെ ജോലി കഴിഞ്ഞ് വന്നപ്പോൾ പതിനൊന്നു  മണികഴിഞ്ഞു ക്ഷീണം കാണും കിടന്നോട്ടെ"... വിദ്വി സ്കൂളിലേക്ക് കൊണ്ടുപോകാൻ കുപ്പിയിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു...

"ദേ പെണ്ണെ ഒരെണ്ണം തന്നാലുണ്ടല്ലോ അവനിന്ന്  interview ഉള്ളതാ "....


"അയ്യോ ഞാൻ മറന്നു എന്നാ ഞാൻ പോയി ഏട്ടനെ വിളിക്കട്ടെ".. അവൾ വിധുവിന്റെ റൂമിലേക്കോടി...


"ഏട്ടാ... വിധുവേട്ട" അവൻ തലവഴിമൂടിയ പുതപ്പവൾ വലിച്ചു മാറ്റി...


"എന്താടി ഉറങ്ങാനും സമ്മതിക്കില്ലേ...?" തലവഴി പിന്നെയും പുതപ്പെടുത്തു മൂടി...

"ഹും എനിക്കൊന്നും വേണ്ട മോൻ ചാച്ചിക്കോ.. Interview വിനു പോകണ്ട.. അംബിക ടീച്ചർ ഉറഞ്ഞ് തുള്ളുന്നുണ്ട്".. ഏണിന് കൈകുത്തിയവൾ പറഞ്ഞു...

കട്ടിലിൽ നിന്ന് ചാടിയെനിച്ചവൻ ബ്രഷും പേസ്റ്റും തോർത്തും എടുത്തവൻ ബാത്‌റൂമിലേക്ക് ഓടികയറി കതക് ശക്തിയിൽ അടച്ചു...


വിദ്വി തലക് കൈവെച്ചു പോയി...

കുളിച്ചിറങ്ങി റെഡിയായവൻ കഴിക്കാനിരുന്നു....


"ഏട്ടാ എന്നേം കൂടെ സ്കൂളിൽ ഇറക്കണെ"......


"നിന്റെ സൈക്കിളിന് ന്താ..?"



"അത് പഞ്ചറാ"


"മ്മ് വൈകിട്ട് ഞാൻ വിളിക്കാൻ വന്നോളാം..അമ്മേ ഞങ്ങൾ ഇറങ്ങാ..."


വിദ്വിയെ സ്കൂളിലാക്കിയവൻ interview നടക്കുന്ന ഓഫീസിലേക്ക് തിരിച്ചു..


പെട്ടന്നവന്റെ ബൈക്കിലേക്ക് ഒരു സ്ക്യൂട്ടി വന്നിടിച്ചതും അവൻ ചെളിവെള്ളത്തിലേക്ക് തെറിച്ചുവീണു...


തുടരും...

 


ജാനകീരാവണം ❤️.9

ജാനകീരാവണം ❤️.9

4.8
2538

പെട്ടന്നവനെ ആരോ പിടിച്ചു എഴുന്നേൽപ്പിച്ചു. തന്നെയെഴുന്നേൽപ്പിച്ചയാളെ അവൻ നോക്കി ഒരു പെൺകുട്ടിയായിരുന്നു... കുസൃതി മായാത്ത കുഞ്ഞി മുഖം.. കണ്ണുകൾ എന്തോ മറച്ചു വെക്കും പോലെ തോന്നിയവന്... "അതെ ചേട്ടാ എന്തെങ്കിലും പറ്റിയോ...? "വളരെ ആർദ്രമയവൾ അവനോട് തിരക്കി... "ഇടിച്ചു ചെളിയിൽ ഇട്ടതും പോരാ വല്ലതും പറ്റിയോന്നോ..? നിനക്കൊന്നും കണ്ണില്ലേ...?  നേരെ നോക്കി ഓടിക്കണം അല്ലാണ്ട് വഴിയേ പോകുന്നവരുടെ നെഞ്ചത്തോട്ട് കേറരുത്....! നിനക്കൊക്കെ എങ്ങനെയാ ലൈസൻസ് കിട്ടിയത്..? ഓരോന്നും ഇറങ്ങികോളും മനുഷ്യനെ മെനക്കെടുത്താൻ..." ഇന്റർവ്യൂ മുടങ്ങിയ ദേഷ്യത്തിലവൻ ഉച്ചത്തിൽ പുലമ്പി