അത് കണ്ടതും എനിക്ക് വേണ്ടില്ലാരുന്നു എന്ന് തോന്നി പോയി.... ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.... അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലേക്ക് പറ്റി പിടിച്ചു കിടന്നു....
( ഡാർവിൻ )
ഒരു ഇമ്പോര്ടന്റ്റ് ഫയൽ എടുക്കാൻ വേണ്ടി ടോപ് ഫ്ലോറിലെ സ്റ്റോർ റൂമിൽ വന്നേയാ... എടുത്തേ ശേഷം ലിഫ്റ്റിന്റെ അവിടെക്ക് നടന്നതും പെട്ടന്ന് അത് തുറന്നത്.... അതിന്റെ അകത്ത് ഉള്ള കാഴ്ച്ച കണ്ട് എന്റെ രണ്ട് കണ്ണും തള്ളി.... ബോസ്സ് PA യെ കെട്ടിപിടിച്ചു നിൽക്കുന്നു... ആദ്യം തെറ്റിദ്ധരിച്ചങ്കിലും പിന്നെയാ ഞാൻ ഓർത്തെ ഇവർ ഫ്രണ്ട്സാണല്ലോയെന്ന്....
"" സാർ, ഞാൻ ഒന്നും കണ്ടില്ലാട്ടോ....."" (ഡാർവിൻ )
ഡാർവിന്റെ ശബ്ദം കേട്ടതും രുദ്ര അവനിൽ നിന്ന് വിട്ടു മാറാൻ നോക്കുന്നുണ്ട്, എവിടെ ആദി പിടി വിടണ്ടേ.....
"" നീ ഒന്നും കണ്ടില്ലേ??? "" ( ആദി)
""ഇല്ലാ സാർ ഞാൻ ഒന്നും കണ്ടില്ല....""" ( ഡാർവിൻ ഒരു വിഷമത്തോടെ പറഞ്ഞു )
"" എങ്കിൽ ഇന്നാ കണ്ടോ... "" (ആദി പെട്ടന്ന് തന്നെ രുദ്രയുടെ ചുണ്ടിൽ മുത്തി പെട്ടന്ന് തന്നെ മാറി നിന്ന്..... രുദ്രയുടെ രണ്ട് കണ്ണുകളും പുറത്തേക് വന്നു.... പെട്ടന്ന് വിട്ട് മാറിയതും അവൾ ആഞ്ഞു ഒരു ശ്വാസം എടുത്ത്... ഇത് കണ്ട് വാ പൊളിച്ചു ഇരിക്കുവാ ഡാർവിൻ.... ആദി പതിയെ അവന്റെ അടുത്ത് ചെന്ന് അവന്റെ വാ അടച്ചു വെച്ച്.... എന്നിട്ട് രുദ്രയുടെ തോളിലൂടെ കൈയിട്ടു മുന്നോട്ട് നടന്നു, കൊറേ ദൂരെ നടന്നശേഷം രുദ്ര തിരിഞ്ഞ് നോക്കുമ്പോൾ ആ ഡാർവിൻ ഇപ്പോളും അവിടെ തന്നെ നിൽപ്പുണ്ട് .... അവൾ ആദിയെ ഒന്ന് ഞൊണ്ടി ഇങ്ങോട്ടേക്ക് ചൂണ്ടിക്കാണിച്ചു..........
""" ഡാർവിൻ വൈകുന്നേരം വരെ ഇങ്ങനെ നിൽക്കാനാണോ പരുപാടി.... പോയി ജോലി ചെയ്യു.... അല്ലെങ്കിൽ സാലറി ഞാൻ കട്ട് ചെയ്യും.... "" ( ആദി)
സാലറി എന്ന് വാക്ക് കേട്ടതും പെട്ടന്ന് ഡാർവിന് സോബോധം വന്നു.... അവൻ പെട്ടന്ന് തന്നെ ലിഫ്റ്റിലേക്ക് കേറി പോയി.....
_______________________________
"" എങ്ങനെ ക്രൈസിയാകാൻ പറ്റുന്ന നിനക്ക്??? ആ ഡാർവിൻ എന്ത് കരുതി കാണും... ശേ.... "" (രുദ്ര)
"" ഓഹോ നീ ആരാ എന്റെ?? പറയടി.... ""
"" എനിക്ക് അറിയില്ല.... ""
(രുദ്ര )
പെട്ടെന്നാണ് ആദി വലിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തിയത്, ഈ ഒരു നീക്കം ആദിയിൽ നിന്ന് പ്രതീക്ഷിക്കാത്തെ കൊണ്ട് ഞാൻ നന്നേ പേടിച്ചു...... എന്റെ ഹൃദയം പട പടയെന്ന് മിടിക്കാൻ തുടങ്ങി.... കണ്ണ് ഒക്കെ അനുസരണ ഇല്ലാതെ പിടക്കുന്നണ്ട്.... ചുണ്ട് ഒക്കെ ചെറുതായി വിറക്കുന്നുണ്ട്....... തൊണ്ടക്കുഴിയിലെ വെള്ളം എല്ലാം വറ്റി...... ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി താഴോട്ട് ഒഴുകുന്നുണ്ട്.....
ആദി അവളുടെ മുഖത്തെ ഓരോ ഭാവങ്ങൾ നോക്കി കാണുവാരുന്നു..... ആദി അവളുടെ അടുത്തേക്ക് ചേർന്ന് നിന്നതും ആദിയുടെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നണ്ടാരുന്നു.... അവൾ പെട്ടന്ന് തന്നെ തല കുനിച്ചു നിന്നു....
"" രുദ്ര....."" അവൻ അവളെ അർദ്രമായി വിളിച്ചു..... അവൾ പതിയെ തല ഉയർത്തി നോക്കി....
"" പറ, ആരാ ഞാൻ നിന്റെ.... ""
""നീ ... എ....ന്റെ ബെ...സ്റ്റ് ഫ്ര...ണ്ട്....."" രുദ്ര എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു....
"" നിന്റെ ഉള്ളിൽ ഞാൻ ബെസ്റ്റ് ഫ്രണ്ട് മാത്രമാണോ...."" ആദി അവന്റെ ചൂണ്ട് വിരൽ അവളുടെ മുഖത്തോടെ ഓടിച്ചു.... അപ്പോളേക്കും അവളുടെ ശരീരം വിറക്കാൻ തുടങ്ങി..... അവൾക്ക് ഒന്നും പറയാൻ പറ്റാത്തെ അവസ്ഥയായി.....
അവൾ എന്തോ പറയാൻ വന്നതും പെട്ടന്നാ..... സാർ എന്ന് ഒരു വിളി വന്നത്...... ആദി ചെറിയ നിരാശയോടെ ചരിഞ്ഞ് നോക്കി..... മുന്നിൽ ഡാർവിൻ.....
"" എന്താണ് ഡാർവിൻ??? "" ( ആദി )
"" അത് സാർ.... ഇന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.... "" (ഡാർവിൻ )
"" ഇത് ഇപ്പോളാണോ പറയുന്നേ??"( ആദി )
"" സോറി സാർ ഇപ്പോഴാണ് ഞാൻ അത് ഓർത്തത് ...."" (ഡാർവിൻ )
""ഹാ വാ.... നീ കുറമ്പിയുടെ അടുത്തേക്ക് പൊക്കോ..... നാളെ നീ എന്റെ PA ആയി ജോയിൻ ചെയ്താൽ മതി.... പിന്നെ കമ്പനി ഒക്കെ കണ്ടോ.... നാളെ മുതൽ വെറുതെ ഇരിക്കാൻ പറ്റില്ല....."" അത്രയും പറഞ്ഞു ഡാർവിന്റെ കൂടെ ആദി പോയതും രുദ്ര നെഞ്ചിൽ കൈ വെച്ച് ആഞ്ഞ് ശ്വാസം വലിച്ചു കണ്ണ് അടച്ചു നിന്നതും... പെട്ടന്ന് കൊടുകാറ്റ് പോലെ എന്തോ ശരീരത്തേക്ക് അടുത്ത്, പെട്ടന്ന് രുദ്ര കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ ആദി.... കവിളിൽ ഒന്ന് പിച്ചി....
"" ഐ മിസ്സ് യു ഡി... "" എന്ന് പറഞ്ഞു ഒറ്റ പോക്ക്.....
ഇത് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....
{രണ്ട് കണ്ണുകൾ ഇതൊക്കെ മറഞ്ഞു ഇരുന്നു എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു..... അയാൾ ഇത് എല്ലാം മൊബൈലിൽ പകർത്തി ആർക്കോ അയച്ചു കൊടുത്ത്....)
അയാൾ അയച്ച കൊടുക്കുന്നേ കണ്ട് അവിടെയുള്ള ഒരു ഗോൾഡൻ യൂണികോൺ (സ്വർണ്ണ നിറത്തിലുള്ള ഒറ്റക്കൊമ്പുള്ള കുതിര ) അതിന്റെ കണ്ണുകൾ പെട്ടന്ന് നീല നിറമായി മാറി.... ആ കുതിരയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു......
( അവിനാഷ്)
രാവിലെ തന്നെ കേരളത്തിലേക്ക് ഒള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത്.... അങ്ങനെ എയർപോർട്ടിൽ എത്തി ചെക്കിങ് കഴിഞ്ഞു ഇരിക്കുബോൾ ആ ഒരു വീഡിയോ ഫോണിലേക്ക് വന്നത്... അത് ഓപ്പൺ ആക്കി നോക്കിയതും അതിലെ കാഴ്ച കണ്ട് മുഖത്ത് ഞെരമ്പുകൾ എല്ലാം വലിഞ്ഞു മുഴുകി.... ഏതോ ഒരുതനായിട്ട് രുദ്രയുടെ അഴിഞ്ഞാട്ടം കണ്ട് ശരീരം മുഴുവനും പെരുത്ത് കേറി.... കൈയിൽ ഇരുന്നു ഫോൺ വലിച്ചു എറിഞ്ഞ പൊട്ടിച്ചു.... ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് പേർസണൽ ജെറ്റ് വരുത്തിച്ച അതിലേക്ക് കേരളത്തിലേക്ക് പുറപ്പെട്ടു......
(രുദ്ര )
കൊറേ കഴിഞ്ഞതും ഞാൻ തിരിച്ചു മരിയെടെ ക്യാബിനലേക്ക് പോയി.... അവിടെ നോക്കുമ്പോൾ കുറുമ്പി പെണ്ണ് മരിയെടെ മുടി പിടിച്ചു വലിക്കുന്ന..... മരിയെ മുടി അവളുടെ കൈയിൽ നിന്ന് മാറ്റാൻ നോക്കുന്നണ്ട് അപ്പോൾ കൈയിൽ രണ്ട് കടിയും കൊടുക്കുന്നുണ്ട്.... എന്നെ കണ്ടതും കള്ളി പെണ്ണ് കരയാനും തുടങ്ങി.... മരിയാ എന്നെ കണ്ടിട്ടുമില്ല.... പാവം മരിയെടെ മുഖത്ത് നല്ല പേടിയൊക്കെ കാണുന്ന.... ഞാൻ അനങ്ങാതെ അവിടെ നിന്നതും കുറുമ്പിയുടെ ഒപ്പം ദാ മരിയെയും കരയുന്നു..... ഇതാ കുറുമ്പി കരച്ചിലിന്റെ വോളിയം കുട്ടി.... മരിയെ അതിനെകാൾ കരച്ചിൽ.... ഇതൊരു നടയ്ക്ക് പോകില്ല എന്ന് കണ്ടതും ഞാൻ അവളുടെ അടുത്തോട്ടു പോയി കൈ കൈനീട്ടി വിളിച്ചതും അവൾ എന്റെ അടുത്തേക്ക് വന്നു...... ഞാൻ അവളെ അങ്ങ് എടുത്ത് തൊള്ളിൽ കിടത്തി, കുറുമ്പി പെണ്ണ് ഇടക്ക് ഇടക്ക് മുക്ക് വലിക്കുന്നുണ്ട്....
ഇത് കണ്ട് മരിയ കണ്ണും തള്ളി നിൽക്കുവാ.... കരച്ചിൽ കേട്ടു ആദിയും ഡാർവിനും അങ്ങോട്ടു വന്നു....... കുറുമ്പിയുടെ കരച്ചിൽ കണ്ടപ്പോൾ ആദിക്ക് കാര്യം മനസിലായി....... ആദി രുദ്രയെ കുട്ടി ഡോറിന്റെ അവിടെ വരെ എത്തിശേഷം തിരിഞ്ഞ് നോക്കി .... അപ്പോൾ ഡാർവിൻ മരിയെടെ അടുത്ത് പോയി....
"" ബൈ ദ ബൈ കുട്ടി എന്തിനാ മോങ്ങിയത്??? "" ( ഡാർവിൻ)
"" പ്ഫാ.... "" ഒരു അട്ടയിരിന്നു ഡാർവിന് മറുപടി ലഭിച്ചത്.......
"" ഡാർവിനെ പോയി നിന്റെ പണി നോക്ക് അല്ലെങ്കിൽ നിന്റെ സാലറി....."" (ആദി )
"" വേണ്ട സാർ ഞാൻ പോയി....... ""
__________________________________
രുദ്രയെ വിളിച്ചു കൊണ്ട് ആദി അവന്റെ ക്യാബിനിലേക്ക് പോയി.....
"" കുറുമ്പി പെണ്ണ് എന്തിനാ കരഞ്ഞേ???"" ( രുദ്ര )
"" ആ തെ ത്തി എന്നെ ആ... ത്തെ.. ടെ അടുത്ത് വി... ത്തി...ല്ലാ......""
"" ശോ പോട്ട് പോട്ട് ചേച്ചി വന്നില്ലേ... ""
കുറുമ്പി ചുണുങ്ങി കൊണ്ട് രുദ്രയുടെ തോളിലേക് തല വെച്ച് കിടന്നു.... ആദി ഇത് കണ്ട് ചിരിച്ചു കൊണ്ട് അവരെ കേബിനിലേക്ക് കൊണ്ട് പോയി.....
മീറ്റിംഗ് കഴിഞ്ഞതും ആദി രുദ്രയെയും കുറുമ്പിയെ കുട്ടി ബീച്ചിലും പാർക്കിലൊക്കെ പോയി....
ആ ദിവസം മുഴുവനും അവർ കളിച്ചു ചിരിച്ചു പഴയ ഓർമ്മക്കൾ ഒക്കെ പുതുക്കി.... അങ്ങനെ വൈകുന്നേരം ആയതും അവളെ ഫ്ലാറ്റിൽ ആക്കി... ആദി പോയി.... രുദ്ര ഫ്രഷായി പ്ലേറ്റ് ഒക്കെ കഴുകി വെക്കുവാരുന്നു അപ്പോൾ ശരീരത്ത് എന്തോ ഇഴയുന്ന പോലെ തോന്നിയത്...... തിരിഞ്ഞ് നോക്കിയതും മുന്നിൽ നിലക്കുന്നെ രൂപത്തെ കണ്ട് അവളുടെ കൈയിൽ ഇരുന്ന പാത്രം തറയിൽ വീണു ചിന്നി ചിതറി.....
പേടിയോടെ അയാളുടെ പേര് അവൾ മന്ത്രിച്ചു....
"" അവിനാഷ് ""
തുടരും...