Aksharathalukal

ആദിരുദ്ര🌸8

 
 
പേടിയോടെ അവൾ  അയാളുടെ പേര്  മന്ത്രിച്ചു....
 
"" അവിനാഷ് ""
 
അവനെ കണ്ടതും രുദ്ര പതിയെ പുറകിലേക്ക്  നീങ്ങി നീങ്ങി പോയി...... അവൾ പുറകിലേക്ക് നീങ്ങും  തോറും അവിനാഷ് അവളുടെ അടുത്തേക്ക് അടുത്ത് കൊണ്ട് ഇരുന്നു......രുദ്ര പെട്ടന്ന് ഭിത്തിയിലേക്ക് തട്ടി നിന്നു..... ഇനി എങ്ങോട്ടു പോകും ഒരു പിടിത്തവുമില്ല.... പേടി കാരണം അവളുടെ കണ്ണ് ഒക്കെ നിറഞ്ഞ ഒഴുകാൻ തുടങ്ങി.... അവൾ വിയർത്തു കുളിച്ചിരുന്നു...... അയാൾ അവളുടെ ശരീരത്തിലേക്ക് അമർന്നു...... ഒരു സഹായത്തിന് വേണ്ടി അവൾ ചുറ്റുമോന്ന് പരതി....   പക്ഷേ നിരാശയായിരുന്നു ഫലം..... അവളിൽ നിന്ന്  വരുന്ന  വിയർപ്പിന്റെയും ചന്ദനത്തിന്റെ സുഗന്ധം  അയാളിൽ  മത്ത് പിടിപ്പിക്കാൻ തുടങ്ങി.... അയാൾ കാമ കണ്ണുകളോടെ അവളെ  ചുഴുന്ന് നോക്കി..... ആ നോട്ടം അവൾക്ക് ഒരു അരോചകമായി  തോന്നി.......  അയാൾ പതിയെ അവളുടെ  തോളിലേക്ക്  പിടിച്ചതും അവൾ ആ കൈ തട്ടി മാറ്റി....... അയാൾ വീണ്ടും  തോളിലേക്ക് കൈ വെച്ചതും അവൾ തട്ടി മാറ്റി കൊണ്ട് ഇരുന്നു...... അവസാനം അയാൾക്ക് ദേഷ്യം വന്നതും അയാൾ അവളുടെ കവിളിൽ ആഞ്ഞടിച്ചു....  അവളുടെ ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി..... പെട്ടന്നാണ് അയാൾ അവിടെ ഇരുന്നു സ്പൂൺ ചൂടാക്കി അവളുടെ കൈ വെച്ച് പൊള്ളിച്ചത്.....
 
 
""" ആ.......... "" രുദ്ര അലറി വിളിച്ചു കരഞ്ഞു......
 
 
 
________________________________________
 
 
 
 
 
പെട്ടന്നാണ് ടെഡി ബിയറിൽ നിന്ന് ഒരു നീല തീ ഗോളം പുറത്തേക്ക് വന്നത്..... അപ്പോളേക്കും  അന്തരീക്ഷം മുഴുവനും ഒരു  ചെറിയ ഇരുളിനാൾ  മൂടി ..... രാത്രിയായിതിനാൽ ആ ഇരുട്ട്  ആരും അത്രേ കാര്യമാക്കിയില്ല.... പെട്ടന്ന് തന്നെ അവിടെ എല്ലാം  കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.......  ആകാശം മുഴുവനും കാർമേഘത്താൽ വ്യാപിച്ചു..... ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു...... ആ നീല പ്രകാശം അതിന്റെ സകല ശക്തിയും എടുത്ത് മനുഷ്യരൂപത്തിലേക്ക് ഉടൽ എടുക്കാൻ ശ്രമിച്ചു..... പക്ഷേ ആ ആദർശ്യ ശക്തിക്ക് കഴിയുന്നില്ലാരുന്നു..... രുദ്രയുടെ അലറി കരയുന്നെ ശബ്ദം കേട്ടതും തന്റെ  സർവ്വ ശക്തി എടുത്ത്, ആ ആദർശ്യ ശക്തി ഒരു പെൺകുട്ടിയിലേക്ക്  മാറി...... ആ  അദൃശ്യ ശക്തി  അതിന്റെ കൈ ഹൃദയത്തിലേക്ക് വെച്ച്  ആരെയോ ബന്ധപെടാൻ ശ്രമിച്ചു.... അയാൾക്ക് തന്റെ സന്ദേശം കിട്ടിയന്ന് മനസിലായതും അവൾ (ആ 
അദൃശ്യ ശക്തി  )  കിച്ചണിലേക്ക് പോയി..... അവൾ അവിടെ എത്തിയതും  കാണുന്നത്  രുദ്രയുടെ മുഖത്തെക്ക് മുഖം അടുപ്പിക്കുന്നെ ആ രാക്ഷസനയാ ...... അവൾ നേരെ പാഞ്ഞ് ചെന്ന് അയാളുടെ പുറകിൽ ഒന്ന് അമർത്തിയതും അയാൾ  ഉറക്കെ നിലവിളിക്കാൻ തുടങ്ങി......
 
 
 
( ആദി )
 
 
 
രുദ്രയെ ഫ്ലാറ്റിൽ ആക്കി വീട്ടിൽ വന്നത് തൊട്ട്.... എന്തോ മനസിന് നല്ല ഭാരം അവൾക്ക് എന്തോ സംഭവിക്കുമെന്ന് ഒരു തോന്നൽ..... മനസ് എത്ര ശാന്തമാക്കാൻ നോക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല...... ഇനി അവളെ കാണാതെ   മനസ് ശാന്തമാകല്ലയെന്ന് തോന്നിയതും വേഗം മുറിയിൽ കേറി ഒരുങ്ങാൻ കേറി അപ്പോൾ ആ അൺനോൺ നമ്പറിൽ നിന്ന് ഒരു കാൾ വന്നത്.. കാൾ എടുക്കാൻ പോയതും ആ കാൾ കട്ടായി..... വീണ്ടും ആ നമ്പറിൽ നിന്ന് കാൾ വന്നതും അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.... 
 
 
📞""" ആദി, താൻ എത്രെയും പെട്ടന്ന് രുദ്രയുടെ അടുത്ത് എത്തണം അവൾ അപകടത്തിലാണ്..... """
 
"" ഹെലോ, ഇത് ആരാ??? ""
 
📞""സംസാരിച്ച നിൽക്കാൻ സമയമില്ല എത്രെയും വേഗം അവളുടെ അടുത്ത് എത്താൻ പറ്റുമോ അത്രെയും വേഗം അവളുടെ അടുത്ത് എത്തുക അല്ലെങ്കിൽ അവളുടെ ജീവൻ നഷ്ടപെട്ടേക്കാം....""
 
 
അത്രേയും പറഞ്ഞ ശേഷം ആ ഫോൺ കാൾ ഡിസ്കണക്റ്റായി.....
 
 
ആദി പെട്ടന്ന് തന്നെ ഷർട്ട്‌ എടുത്തിട്ട്, കാറിന്റെ കീ എടുത്ത്  റൂമിൽ നിന്ന് ഇറങ്ങി താഴെക്ക് പോയി..... അവിടെകുറുമ്പിയുടെ കൂടെ കളിക്കുകയായിരുന്നു.......ആദി വേഗം കുറുമ്പിയുടെ നെറ്റിയിൽ ഒന്ന് മുത്തി..... പോകാൻ ഇറങ്ങി......
 
 
"" നീ ഈ രാത്രി എവിടെ പോകുവാ ആദി...""
 
"" രുദ്രക്ക് സുഖമില്ലയെന്ന് കാൾ വന്നു, ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.... ""
 
"" മോനെ രുദ്രയെ ഒറ്റക്ക് അവിടെ നിർത്തണ്ട, അവളെ ഇങ്ങു കൊണ്ട് വാ...""
 
"" ശരി  അമ്മ.... ""
 
 
അത്രയും പറഞ്ഞു ആദി വണ്ടി  എടുത്ത് അവിടെ നിന്ന് ഇറങ്ങി.... ആദി വണ്ടി എടുത്ത് പോകുന്നെ കണ്ട് കുറുമ്പി താ ത്താ  എന്ന് പറഞ്ഞു ടാറ്റാ കൊടുക്കുന്നണ്ട്.....
 
 
പെട്ടന്നാണ് ആദി  അത് ഓർത്തെ..... ഡാർവിന്റെ  ഫ്ലാറ്റ് രുദ്രയുടെ ഫ്ലാറ്റിന്റെ അടുത്താണല്ലോയെന്ന്....
 
 
 ആദി കാർ ഓടിച്ചു കൊണ്ട് ഡാർവിന്റെ നമ്പറിലേക്ക് ഡയിൽ ചെയ്തു..... ഒറ്റ റിങ്ങിൽ തന്നെ ഡാർവിൻ കാൾ എടുത്തു.... എന്ത്‌ കൊണ്ട്.... അത് തന്നെ സാലറി കട്ട്‌ ചെയ്യുമെന്നള്ള ഭയം.....
 
"" സാർ, ഞാൻ എല്ലാം ഫയൽ ഇന്ന് തന്നെ കറക്റ്റ് ചെയ്ത്.... പിന്നെ അയക്കണ്ടേ മെയിലും അയച്ചിട്ടുണ്ട്..... എന്റെ സാലറി കട്ട്‌ ചെയ്യല്ലേ സാർ.... ""
 
"" അതല്ല ഡോ, താൻ എത്രെയും വേഗം രുദ്രയുടെ ഫ്ലാറ്റിലേക്ക് പോകണം അവൾക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്..... ""
 
"" സാർ, ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഇവിടെ വന്നിട്ടുണ്ട്..... ""
 
"" എങ്കിൽ എത്രെയും വേഗം അവളുടെ അടുത്ത് എത്തണം....""
 
"" ഓക്കേ സാർ.... ""
 
 
ഡാർവിൻ പെട്ടന്ന് തന്നെ രുദ്രയുടെ ഫ്ലാറ്റിലേക്ക് ലക്ഷ്യം വെച്ച് പോയി.....
 
 
 
(രുദ്ര )
 
ആ രാക്ഷസൻ എന്റെ ശരീരം  മരിക്കുന്നതിന് തുല്യമായിരുന്നു ആ വേദന..... മരിച്ചാൽ മതിയെന്ന് ഒള്ള അവസ്ഥായി മാറി..... അയാളുടെ കൈ എന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു നീങ്ങി..... അയാളുടെ മുഖം എന്റെ മുഖത്തിലേക്ക് അമർന്നത്.... പെട്ടന്നായിരുന്നു ഒരു നിലവിളി കേട്ടതും കണ്ണ് തുറന്ന് നോക്കുമ്പോൾ ആ രാക്ഷസൻ നിലവിളിക്കുന്നതാ.... അങ്ങോട്ടേക്ക് ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി അയാളുടെ ബാക്കിൽ നിന്ന് എന്തോ ചെയുന്നു അത്കൊണ്ടാണ് അയാൾ നിലവിളിച്ചത്.... പെട്ടന്ന് തന്നെ ഞാൻ അവിടെ നിന്ന് മാറി അവളുടെ അടുത്തേക്ക് പോയി..... അവൾ അപ്പോൾ തന്നെ അയാളെ വിട്ടു എന്നെ പൊതിഞ്ഞു പിടിച്ചു.... എന്റെ  മുഖത്തെ പാടും കൈ പൊള്ളിയത് ഒക്കെ കണ്ട് അവൾക്ക് അയാളുടെയുള്ള ദേഷ്യം ഇരട്ടിച്ചു..... ആ പെൺകുട്ടി  എന്നെ അവിടെ ഒള്ള ചെയറിൽ ഇരുത്തി....
 
 
 
അവന്റെ അടുത്തേക്ക് പോയി അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു..... അവളുടെ ശക്തി താങ്ങാൻ കഴിയാതെ അയാൾ തറയിലേക്ക് വീണു..... അയാളുടെ കോളറിൻ കുത്തി പിടിച്ചു..... പെട്ടന്നള്ള ആ  ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ മുന്നിൽ ഒരു ചെറുപ്പകാരൻ അയാളെ കണ്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി.....
 
 
"" മാം .... ആർ യു ഓക്കേ???"" (ഡാർവിൻ)
 
"" നി...ക്ക്  ആദിയെ കാണണം.... ""
 
""മാം സാർ ഇപ്പോൾ വരും.... എന്നെ സാറാണ് പറഞ്ഞു വിട്ടത്....""
 
""ഡാർ..വിൻ  എ.....നി.... ക്ക്  കുറ..ച്ചു  വെള്ളം...."" (രുദ്രക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലാരുന്നു....)
 
ഡാർവിൻ അവൾക്ക് വെള്ളം എടുത്തു കൊടുത്ത്....
 
ഇതൊക്കെ നോക്കി കാണുവാരുന്നു ആ പെൺകുട്ടി... മനുഷ്യൻ മാരിൽ നല്ലവരും ഉണ്ട് എന്നൊരു  അർത്ഥത്തിൽ അവൾ എല്ലാം നോക്കി കണ്ടു.....
 
 
 പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ആ അവിനാഷ് ആ പെൺകുട്ടിയുടെ മുടികുത്തിൽ പിടിച്ചതും..... വേദന കാരണം അവൾ നിലവിളിച്ചു....... പെട്ടന്ന് ഡാർവിൻ അവിടെ ഇരുന്ന കത്തി എടുത്തു കൈയിൽ വെച്ച്, അയാളെ അടുത്ത് പോയി അയാളെ  ഇക്കിളി ആക്കാൻ നോക്കി.... അപ്പോളെക്കും അയാൾ കൈ മാറ്റി.... ഡാർവിൻ കത്തി എടുത്തു അയാളെ കുത്തി കൊല്ലുന്നേ രീതിയിൽ ആക്ഷൻ ഒക്കെ കാണിച്ചു...... പെട്ടന്ന് തന്നെ അയാൾ ഡാർവിന്റെ കൈയിൽ നിന്ന്  കത്തി വാങ്ങി അവന്റെ നേർക്ക് വീശി.... അത് കണ്ടതും പെട്ടന്ന് തന്നെ ഡാർവിന് ആ പെൺകുട്ടിയുടെ പിന്നിൽ ഒളിച്ചു നിന്നു.....   ഇത് ഏത് ജന്മമെന്ന് രീതിയിൽ കൈ മലർത്തി നോക്കുവാ.... അവിനാഷും  ആ പെൺകുട്ടിയും.... അവരുടെ നോട്ടം കണ്ട്  32 പല്ലും പുറത്തിട്ടു ഒരു ചിരി അങ്ങ് കാണിച്ചു ഡാർവിൻ....... ആ അവിനാഷ് കത്തി ആ പെൺകുട്ടിയുടെ കഴുത്തിലേക്ക് ചേർത്ത്.... പെട്ടന്ന് തന്നെ അവൾ അവളുടെ കൈയിലെ നഖം വലുതാക്കി അയാളുടെ വയറിലേക്ക് അമർത്തി...... ആ നഖം ആഴന്നതും അവിടെ നിന്ന് രക്തം വരാൻ തുടങ്ങി.... അവൾ ആ കർട്ടൻ വലിച്ചു അത് കൊണ്ട് അയാളുടെ കൈയും കാലും കെട്ടി......
 
"" ഇവളെ നോക്കണമെന്ന് പറഞ്ഞു ആ പെൺകുട്ടി പുറത്തേക്ക് പോയി..... ""
 
അവൾ പുറത്തേക്ക് പോയതും പെട്ടന്ന് തന്നെ ആപ്രത്യക്ഷമായി.....  
 
 
_____________________________________
 
 
 
ആദി കാർ അവന്റെ മാക്സിമം സ്പീഡിൽ ഓടിച്ചു..... ഫ്ലാറ്റിലേക്ക് എത്തി.... അവിടെ നിന്ന് ഓടി പിടിഞ്ഞ അവൻ അവളുടെ ഫ്ലാറ്റിലേക്ക് ഓടി എത്തി.... ഒരു കിതപ്പോടെ അവൻ വാതിലിൽ കൈ അമർത്തി.... അകത്തോട്ടു തലയിട്ട്  നോക്കുമ്പോൾ സോഫയിൽ തളർന്നു കിടക്കുന്ന  രുദ്രയെയാ അവൻ കണ്ടത്, അടുത്ത് തന്നെ ഡാർവിനുമുണ്ടാരുന്നു..... ആദിയെ കണ്ടതും ഡാർവിൻ അവിടെ നിന്ന് മാറി.... 
അവൻ പതിയെ അവളുടെ അടുത്ത് ഇരുന്നു.... അവളുടെ മുഖത്തെ പാട് കണ്ടതും അവൻ പതിയെ വിരൽ ഓടിച്ചു..... അവൾ എരിവ് വലിച്ചു കൊണ്ട് കണ്ണ് തുറന്നതും മുന്നിൽ കണ്ടത് ആദിയെയായിരുന്നു.... അവനെ കണ്ടതും തേങ്ങി കൊണ്ട് അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.....
 
 
""" ഒന്നുല്ലടാ... ഞാൻ ഇങ്ങ് വന്നില്ലേ.... പോട്ട് കരയാതെ  എന്ന് പറഞ്ഞു  അവൻ അവളെ ആശ്വസിപ്പിച്ചു..... ""
 
 
 
 
കൊറേ സാധനങ്ങളും കൊണ്ട് ആ പെൺകുട്ടി  ഫ്ലാറ്റിലേക്ക് കേറി  വന്നു ..... ചിരിച്ചു കൊണ്ട് വന്ന  പെൺകുട്ടിയുടെ മുഖം ആദിയെ കണ്ട് ദേഷ്യത്താൽ വലിഞ്ഞു മുഴുകി..... നീല കണ്ണുകൾ പെട്ടന്ന് ചുവപ്പിലേക്ക് മാറി.....
 
 
തുടരും.......
 
ജോ അനു 
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.
 
 
 

ആദിരുദ്ര🌸9

ആദിരുദ്ര🌸9

4.8
2031

കൊറേ സാധനങ്ങളും കൊണ്ട് ആ പെൺകുട്ടി ഫ്ലാറ്റിലേക്ക് കേറി വന്നു ..... ചിരിച്ചു കൊണ്ട് വന്ന പെൺകുട്ടിയുടെ മുഖം ആദിയെ കണ്ടതും ദേഷ്യത്താൽ വലിഞ്ഞു മുഴുകി..... നീല കണ്ണുകൾ പെട്ടന്ന് ചുവപ്പിലേക്ക് മാറി..... കൊറേ നേരം അവനെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു..... പഴയ കൊറേ ഓർമ്മകൾ അവളുടെ മനസിലേക്ക് കടന്ന് വന്നു..... അവൾ അതൊക്കെ ഓർത്തപ്പോൾ എന്തോ കണ്ണ് ഒക്കെ നിറഞ്ഞു പെട്ടന്ന് തന്നെ കണ്ണനീർ ഒപ്പി അവൾ കണ്ണ് പഴയ നീല നിറത്തിലേക്ക് മാറ്റി.... ഫ്ലാറ്റിലെ ഡോറിലേക്ക് ഒന്ന് തട്ടി.... തട്ടുന്നെ ശബ്ദം കേട്ടതും എല്ലാവരും അവളെ പെട്ടന്ന് നോക്കി.... ഒരു നിറഞ്ഞ ചിരിയോടെ അവൾ അകത്തേക്ക് പ്രവേശിച്ചു......