Aksharathalukal

❤️ Heartbeat ❤️🩺🩺 Part 6


" എസ്ക്യൂസ്‌മി, എന്താ ഇവിടെ  ചെയ്യുന്നത് ? .കാർത്തിക്കിന്റെ ശബ്ദം കേട്ടതും . അയാൾ ഒന്ന് ഞെട്ടി ലോക്ക് ചെയ്ത് കൊണ്ടിരുന്ന കീ  കയ്യിൽ നിന്നും താഴെ വീണു.

" ഞാൻ..... ഞാ..നൊരു  ഫയൽ  എടുക്കാൻ," അയാൾ വിക്കി.

"ഫയലോ " എന്ത് ഫയൽ " അവൻ സംശയ രൂപേണ ചോദിച്ചു.

"അറിയില്ല  ഈ ഫയൽ നമ്പർ തന്നിട്ട് എടുത്തു കൊണ്ട് വരാൻ " മാഡം പറഞ്ഞു.

" ഫയൽ എടുക്കാനൊന്നും ഇവിടെ വേറെ ആരും ഇല്ലേ?


"പെട്ടെന്ന് എന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു  ...,അതു കൊണ്ടാണ് എന്നോട് "... രാഘവ് ഒരു വിധം പറഞ്ഞൊപ്പിച്ചു..


"മ്മ്... അത് ഇങ്ങു തന്നേക്ക് ഞാൻ കൊടുത്തോളം കാർത്തി, അയാൾക്ക്‌ നേരെ കൈ  നീട്ടി...

"അത്,... അയാളൊന്ന് മടിച്ചു കൊണ്ട് , ഫയൽ അവനെ ഏല്പിച്ചു.

തന്നെ തിരിഞ്ഞു നോക്കി കൊണ്ട് പോകുന്ന രാഘവിനെ അവനൊന്നു നോക്കി. ഒരു മോർച്ചറി അറ്റെൻഡറോട് ഫയൽ എടുത്തു കൊണ്ട് വരാനോ ??  ക്യാബിനിൽ ചെന്ന്  ചെയറിലേക്കിരുന്നു. എന്തു ഫയൽ ആണെന്ന് അറിയാൻ അവനതു ഓപ്പൺ ചെയ്തു...

"Dr..... എമർജൻസി" , നഴ്സിന്റെ  ശബ്ദം കേട്ടതും. ആ ഫയൽ  ടേബിൾ ഷെൽഫിലേക്ക് വച്ചു കൊണ്ട്  ചാടി എഴുന്നേറ്റു. ഷെൽഫിന്റെ കീ  പാന്റ്സിന്റെ പോക്കറ്റിലേക്ക് വച്ചു.


                    ♦️   ♦️  ♦️  ♦️  ♦️

"അമ്മാ"..... 

കാർത്തി വിളിച്ചതും  അവരൊന്നു ഞെട്ടി കണ്ണുനീർ  അമർത്തി തുടച്ചു  കൊണ്ട്. ആ  കറുത്ത  വസ്ത്രം   അലമാരയിലേക്ക് തിരികെ  വച്ചു  പുറത്തേക്കിറങ്ങി.

 "ആ"...എന്താ കാർത്തി "

  "ഞാനിറങ്ങുവാ..,ആദിടെ ഫീസ്  ടേബിളിൽ വച്ചിട്ടുണ്ട്,  പിന്നെ ഇന്ന് ടെക്സ്സ്റൈൽസിൽ പോകണം. സൺ‌ഡേ  ഉച്ചയോടെ ഞാൻ  എത്തും. ഇടക്ക് വിളിക്കാം phone എപ്പോഴും അടുത്ത് ഉണ്ടാകണം, വിളിച്ചാൽ എടുക്കാതിരിക്കരുത്, ആരെങ്കിലും ചോദിച്ചാൽ രണ്ടു ദിവസം കഴിഞ്ഞു വരും എന്ന് മാത്രം പറഞ്ഞാൽ മതി  കൂടുതൽ  വിശദീകരിക്കാനൊന്നും  നിൽക്കണ്ട, പിന്നെ..,ആ പിന്നെ ഡോർ  എപ്പോഴും ക്ലോസ് ചെയ്തു ഇ.....

ഓ....... മതി, സർ ഇറങ്ങാൻ നോക്ക് ..  വാ തോരാതെ  ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന  അവനെ  നോക്കി, ആദി  കളിയാക്കി......." എന്റെ ഏട്ടാ  " ഞങ്ങളെന്താ  കുഞ്ഞു കുട്ടികളാണോ.. കഷ്ട്ടം.

"നീ പോടീ"  അവളെ  ചേർത്തു നിർത്തി നെറ്റിയിൽ ഒന്ന് ചുംബിച്ച് കൊണ്ട് അമ്മയോട് യാത്ര പറഞ്ഞിറങ്ങി.

ടേബിളിൽ ഇരുന്ന ഫോൺ  ആദി എടുത്ത് കയ്യിൽ പിടിച്ചു... " ഹാ  ഇത് കയ്യിലിരിക്കട്ടെ ഗേറ്റ് കടക്കുമ്പോൾ മുതൽ വിളി തുടങ്ങും. ഇനി ഫോൺ  നിലത്തു വെക്കാൻ time കിട്ടില്ല. അവൾ വീണ്ടും അവനെ കളിയാക്കി, ശില്പ ദേവി  ഒന്ന് ചിരിക്കുക  മാത്രം ചെയ്തു.

          ♦️      ♦️      ♦️     ♦️     ♦️     ♦️

"കാർത്തി എവിടെ ?
 ഇഷാരയുടെ  ശബ്ദം  അവിടഎങ്ങും  മുഴങ്ങി,
മിന്ന പേടിച്ചു കൊണ്ട്  ചെയറിൽ  നിന്നും ചാടി  എഴുന്നേറ്റു.

" മാം " അത്.. അത്...,ഡോക്ടർ ലി......ലീവ് ". അവൾ  അതു പറഞ്ഞു കഴിഞ്ഞതും  ഇഷാര യുടെ കൈ  അവളുടെ  താടയിൽ  കുത്തി പിടിച്ചു."ആരോട് ചോദിച്ചിട്ട് " ഇവിടെ ആർക്കും ഞാൻ ലീവ് കൊടുത്തിട്ടില്ല " അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.

"മാഡം പ്ലീസ്,,....മിന്നയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി."  ലീവ് സാങ്ക്ഷൻ ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിരുന്നു". But........മിന്ന അതു പറഞ്ഞതും, അവളെ  തറയിലേക്ക് തള്ളി ഇട്ടുകൊണ്ട് ഫോൺ എടുത്ത് ഇഷാര പുറത്തേക്കിറങ്ങി.

               ♦️     ♦️    ♦️    ♦️    ♦️ 

"  അതിനിടയിൽ   രാഘവ്   കാർത്തിയുടെ  കേബിനിൽ  ഫയലിനുവേണ്ടിയുള്ള  സെർച്ചിങ്ങിലായിരുന്നു. തന്റെ  സാധനങ്ങൾ  വച്ചിരുന്ന സ്ഥലത്തു നിന്നും അണുവിടെ മാറിയാൽ അത് മനസിലാവുന്ന  Dr കാർത്തിക്കിന്റെ കേബിൻ അവൻ അത്ര ശ്രദ്ധയോടെ     സെർച്ച്‌ ചെയ്തു. അതിൽ ഒരു   ടേബിൾ ഷെൽഫ്  മാത്രം  ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് അവൻ  ദേഷ്യത്തിൽ  അതിൽ പിടിച്ചു വലിച്ചു. "ശേ  #@*"@#₹* മോൻ 😡🤬🤬.

ഷെൽഫിലേക്ക് ആഞ്ഞു ചവിട്ടികൊണ്ട്  ഫോൺ  എടുത്തു ആരെയോ ഡയൽ ചെയ്തു.

  
       ♦️    ♦️      ♦️      ♦️     ♦️     ♦️     


*******306 കോളിങ്.......

വീണ്ടും ഫോൺ  കട്ട്‌ ചെയ്തു .

ഡയലിങ്  Amma..........


Not  answering ❗️........

കോളിങ്  ************306
ഇന്ന് മാത്രം  നൂറ്റി പതിനേഴാംമത്തെ കോൾ ആണ്.വീണ്ടും Call കട്ട്‌ ചെയ്തു കൊണ്ട്  ഫോൺ സ്ക്രീനിലേക്ക് നോക്കി, സമയം  12 : 27 am. വീണ്ടും , ഡയലിങ് Amma..........

Not answering..... ❗️

Dialing  Adhi...........

Not answering.........❗️

വൈകിട്ട്  മുതൽ  വിളിക്കുന്നതാണ്  ആരും കോൾ അറ്റൻഡ് ചെയ്യുന്നില്ല, സാദാരണ ഒറ്റ ബെലിൽ കോൾ അറ്റൻഡ് ചെയ്യുന്ന പെണ്ണാണ്..
വന്ന കാര്യങ്ങൾ മുഴുവൻ ചെയ്തു തീർക്കാതെ  വീട്ടിലേക്ക് തിരിക്കുമ്പോൾ 
അവന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു .തനിക്ക് താങ്ങാൻ ആകുന്നതിലും  അധികമായി എന്തോ സംഭവിക്കാൻ പോകുന്നത് പോലെ....

(  തുടരും )  ❤️🩺🩺🩺🩺