Aksharathalukal

❤️ നീയാം ജീവൻ ❤️ 7

          നീയാം ജീവൻ
 
പാർട്ട്‌ 7
 
 
✍️ ponnu
 
 
❣️ ____________________________❣️
 
@copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.
 
*** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.***
❣️ ____________________________❣️
 
 
" യദുവേട്ടൻ പറഞ്ഞില്ലേ എന്നെ വളർത്തിയവര് എന്നെ കയറൂരി വിട്ടേക്കുകയാണെന്ന്. ഞാൻ ഒരു ഓർഫൻ ആണ് യദുവേട്ടാ..... എന്നെ പോലെ ഒരു പെണ്ണിനെ യദുവേട്ടൻ ഒരിക്കലും അക്‌സെപ്റ്റ് ചെയ്യില്ല എന്നറിയാം....... എന്നാലും ആദ്യമായിട്ട് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നി പോയി..... പിന്നെ യദുവേട്ടൻ പറഞ്ഞത് പോലെ കണ്ടവന്മാരുടെ കൂടെ ഒന്നും ഞാൻ പോയിട്ടില്ലാട്ടോ..... ആദ്യമായിട്ട് ഹൃദയത്തിൽ ഞാൻ സ്ഥാനം കൊടുത്ത ഒരേയൊരു പുരുഷൻ ആണ് യദുവേട്ടൻ അതാ ഇങ്ങനെ പുറകെ നടന്ന് ശല്യം ചെയ്തത്..... അല്ലെങ്കിലും യദുവേട്ടന് ഒരിക്കലും ഞാൻ ചേരില്ല എന്ന് എനിക്കറിയാം ☺️...
ഇനി ശല്യം ചെയ്യാൻ ഒന്നും ഞാൻ വരില്ലാട്ടോ.... സ്നേഹം ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ......ഞാൻ ചെയ്തതിന് എല്ലാത്തിനും സോറി..... ഇനി വരില്ല......
 
ഇങ്ങനെ ഒക്കെ എന്റെ പട്ടി പോലും പറയില്ല..... നീയാരാന്നാടാ നിന്റെ വിചാരം...... ജാഡ തെണ്ടി..... മര്യാദക്ക് എന്നെ കെട്ടി എന്റെ പിള്ളേരുടെ അച്ഛൻ ആയാൽ നിനക്ക് കൊള്ളാം......അല്ലെങ്കിൽ ഞാൻ ഒരു വരവങ്ങ് വരും 😒.....എന്നെ യദുവേട്ടന് ശെരിക്കും അറിയില്ല വെട്ട് ഒന്ന് മുറി രണ്ട് എന്ന് പറഞ്ഞ team ആണ് അത് കൊണ്ട് അവിടെ വന്ന് യദുവേട്ടന്റെ വായിൽ ഇരിക്കുന്നത് കേൾക്കാനും  എന്നിട്ട് കരഞ്ഞു കൊണ്ട് തിരിച്ചു വീണ്ടും ഇവിടെക്ക് തന്നെ ഞാൻ അങ്ങ് വരും.... കേട്ടോടാ ജാഡ തെണ്ടി..... ഞാൻ നിന്നെയും കൊണ്ട് പോവൊള്ളൂ ടാ മങ്കി.... "  
 
 
മെസ്സേജ് വായിച്ച യദുവിന്റെ തലയിൽ നിന്നും പറന്ന് പോവാൻ കിളികൾ ഒന്നും ഇല്ലെന്ന അവസ്ഥയായി.... ആദ്യത്തെ മെസ്സേജ് വായിച്ച് വന്നപ്പോൾ എവിടെന്നൊക്കെയോ അവളോട് കുറച്ചൊക്കെ മനസലിവ് തോന്നിയതാ പിന്നത്തെ അവളുടെ ഡയലോഗ് കേട്ടപ്പോൾ തന്നെ അത് ഒക്കെ ഒറ്റയടിക്ക് ഇല്ലാതെയായി.... ഇതെന്തിന്റെ കുഞ്ഞാണാവോ 🙄....
 
______________________________________
 
 
യാൻ : ഞാൻ എല്ലാം തീരുമാനിച്ചു വാപ്പച്ചി. എന്റെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ എനിക്ക് ആ വീട്ടിലേക്ക് എത്തിപെടണം. എന്തായാലും ഞാൻ അവളെ നിക്കാഹ് കഴിക്കാൻ തന്നെ തീരുമാനിച്ചു.
 
വാപ്പച്ചി : യാൻ നീ ഒന്നും കൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി അയാൾക്ക് എന്ത് ചെയ്യാനും മടി ഇല്ലെന്ന് നിനക്ക് അറിയാവുന്നത് അല്ലെ...
 
യാൻ : ഞാൻ ശ്രദ്ധിച്ചോളാം വാപ്പച്ചി ഇങ്ങള് ബേജാറാവണ്ട. എല്ലാം ഞാൻ വിചാരിച്ചത് പോലെ തന്നെ നടക്കും. അതിന് വേണ്ടിയിട്ട് ആണ് ഞാൻ ഇവിടെക്ക് വന്നത് പോലും എല്ലാം പെട്ടന്ന് അവസാനിപ്പിച്ച് ഞാൻ അവിടെക്ക് തന്നെ വരും. വാപ്പച്ചി ടെൻഷൻ അടിക്കണ്ട.
 
_______________________________________
 
ആമി : ആമിക്ക് വയ്യ അൻഷ്... അൻഷ് ആമിക്ക് വാരി തരോ...
 
യാൻ  : ദേ കൊച്ചേ ഒരു തവണ വാരി തന്നു എന്ന് പറഞ്ഞിട്ട് എന്റെ തലയിൽ കേറാൻ വന്നാൽ ഉണ്ടല്ലോ...
 
യദു : ടാ അവൾ പാവല്ലേ നീ ഒന്ന് വാരി കൊടുക്ക് അതിന് വയ്യാത്തത് കൊണ്ട് അല്ലെ.
 
യാൻ : എന്നാ നീ വാരി കൊടുക്കടാ...
 
യദു : ഞാൻ വാരി കൊടുക്കുടാ ഞാൻ നിന്റെ പോലെ കണ്ണിൽ ചോര ഇല്ലാത്തവൻ അല്ല. ആമി ആമിക്ക് യദു വാരി തരാം
 
അൻഷ് : മേണ്ട എനിച്ച് അൻഷ് തന്നെ വാരി തന്നാൽ മതി 😥
 
യദു : അപ്പൊ ആമിക്ക് യദുവിനെ ഇഷ്ട്ടല്ലേ അൻഷിനെ മാത്രം ഇഷ്ട്ടം ഒള്ളൂ അല്ലെ.
 
അതും പറഞ്ഞ് അവൻ അവളെ ഇടാം കണ്ണിട്ട് കണ്ണ് ഒക്കെ തുടച്ചു.
 
ആമി : അങ്ങനെ അല്ല യദു. ആമിക്ക് യദുവിനെയും ഇഷ്ട്ടം ആണല്ലോ.
 
യദു : ഞാൻ ആമിയോട് പിണങ്ങി ആമിക്ക് അവനെ മാത്രം മതിയല്ലോ.
 
ആമി : യദു ആമിയേ നോക്ക് ആമിക്ക് യദുവിനെയും ഇഷ്ട്ടാ  യദു തന്നാ ആമി കഴിക്കാം
 
അതും പറഞ്ഞ് അവൾ വായ തുറന്ന് കാട്ടി.യദു അവളെ ഒന്ന് നോക്കി എന്നിട്ട് യാനിനെ പൊക്കി പുരികം പൊന്തിച്ച് വലിയ ജാഡ ഇട്ട് നിന്നു.അവൻ ഓരോ വറ്റ് ചോറും അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. അവൾ അനുസരണ ഉള്ള കുട്ടിയായിട്ട് അത് വാങ്ങി കഴിക്കുന്നുണ്ട്.
 
യദു : ആമി മോളെ ആമി മോൾക്ക് ആരൊക്കെ ഉണ്ട്.
 
ആമി : 🤔
 
യാൻ : ഒന്നും അറിയാത്ത അവളോട് ആണോടാ ഇതൊക്കെ ചോദിക്കുന്നെ.
 
ആമി : ആമിക്ക് എല്ലാവരും ഉണ്ട്
 
യദു : എല്ലാവരും ഉണ്ടെന്ന് വെച്ചാൽ.
 
ആമി : ആമിക്ക് അമ്മ ഉണ്ട് അച്ഛൻ ഉണ്ട് ചേട്ടൻ ഉണ്ട്.
 
യദു : അവരൊക്കെ എവിടെയാ
 
ആമി : വീട്ടിലാ.
 
യദു : ആമിയുടെ വീട് എവിടെയാ
 
ആമി : അത് ആമിക്ക് അറിയൂല. ഞാൻ അങ്ങോട്ട് പോവൂല
 
യദു : അതെന്താ
 
ആമി : ആമിക്ക് അവരെ ഇഷ്ട്ടല്ല
 
യദു : അതെന്താ പിന്നെ ആമിക്ക് ആരെയാ ഇഷ്ട്ടം.
 
ആമി : ആമിക്ക് അൻഷിനെയാ ഇഷ്ട്ടം.
 
യദു : അതിന് ആമിക്ക് അവനെ അറിയോ.
 
ആമി : ഇതല്ലേ
 
അവൾ അൻഷിനെ ചുണ്ടി കൊണ്ട് ചോദിച്ചു.
 
യദു : അതല്ല ആമി. ആമിക്ക് അവനെ എത്ര നാളായിട്ട് അറിയാം.
 
ആമി : അത് ആമിക്ക് അറിയില്ല പക്ഷേ ആമിക്ക് അൻഷിനെ ഒരുപാട് ഇഷ്ട്ടാ.
 
യദു : അപ്പൊ ആമിക്ക് യദുവിനെ ഇഷ്ട്ടം അല്ലെ.
 
ആമി : ആമിക്ക് യദുവിനെയും ഇഷ്ട്ടം ആണല്ലോ
 
യദു : പിന്നെ എന്താ അവനോട് മാത്രം ഒരുപാട് ഇഷ്ട്ടം.
 
ആമി : അത് ആമിക്ക് ഒരുപാട് ഇഷ്ട്ടം ആയിട്ടാ.
 
യദു : ഇതാ പറഞ്ഞെ ആമിക്ക് എന്നെ ഇഷ്ട്ടം അല്ലെന്ന്
 
ആമി : ആമിക്ക് യദുവിനെയും ഇഷ്ട്ടാ. എന്നാലും അൻഷിനെയാ  കൂടുതൽ ഇഷ്ട്ടം.
 
_________________________________________
 
യദു റൂമിൽ വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ ഒരു 20 മിസ്സ്ഡ് കാൾ ഉണ്ട്. വേറെ ആരുടെയും അല്ല നമ്മുടെ ആരാധികയുടെ തന്നെ ആണ്.
 
 
അപ്പൊ തന്നെ വീണ്ടും കാൾ വന്നു.
 
യദു : ഹലോ
 
" ഹലോ യദുവേട്ടാ എവിടെയായിരുന്നു ഇത്രയും നേരം എത്ര നേരമായെന്ന് അറിയോ വിളിക്കുന്നെ."
 
യദു : ആമിയുടെയും യാനിന്റെയും അടുത്തായിരുന്നു.
 
കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല അവൻ ഫോൺ എടുത്തു നോക്കി കാൾ കട്ട്‌ ചെയ്ത് പോയിട്ടൊന്നുമില്ല പിന്നെ ഇവൾ ഇത് എവിടെക്ക് പോയി 🙄.
 
യദു : ഡി
 
" നാളെ രാവിലെ കാക്ക മലർന്ന് പറക്കാവോ  "
 
യദു : നീ എന്താ അങ്ങനെ പറഞ്ഞെ 🤔.
 
" യദുവേട്ടൻ ഇന്ന് സൗമ്യമായിട്ട് ആണല്ലോ സംസാരിക്കുന്നെ എന്ത് പറ്റി തലയിൽ എന്തെങ്കിലും വീണോ "
 
യദു : ഓ അതാണോ നിന്നെ കൊണ്ട് എനിക്ക് ഉപദ്രവം ഒന്നും ഇല്ലല്ലോ പിന്നെ ഞാൻ എന്തിനാ നിന്നോട് ദേഷ്യപെടുന്നെ എന്ന് കരുതി.
 
" ഇത് എന്റെ യദുവേട്ടൻ അല്ല ഇങ്ങനെ അല്ല എന്റെ യദുവേട്ടൻ " 
 
യദു : എന്തെ ഞാൻ നിന്നോട് ദേഷ്യപെടണോ
 
" അതൊക്കെ യദുവേട്ടന്റെ ഇഷ്ട്ടം. എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങളെ കൊണ്ടേ പോവൂ 😁 "
 
യദു : അതൊക്കെ പോട്ടെ നിന്റെ പേര് എന്താ
 
" അത് ഒന്നും ഇപ്പൊ പറയാൻ പറ്റില്ല. നേരിട്ട് കാണുമ്പോൾ പറയാം. "
 
യദു : അത് പറ്റില്ല
 
" കണ്ടോ വീണ്ടും ശങ്കരൻ തേങ്ങുമോ തന്നെ എത്ര പെട്ടന്നാ സൗണ്ട് മാറിയത് "
 
 
യദു : ദേ പെണ്ണെ കളിപ്പിക്കല്ലേ കുറെ ആയി നീ ഇങ്ങനെ കളിപ്പിക്കാൻ തുടങ്ങിയിട്ട് അറ്റ്ലീസ്റ്റ് എനിക്ക് നിന്റെ പേരെങ്കിലും അറിയണ്ടേ അതും അവൾക്ക് പറയാൻ പറ്റില്ല 
 
" ഇങ്ങനെ ചുടാവല്ലേ യദുവേട്ടാ.... പേര് പറയാൻ സമയം ആയിട്ടില്ല...ഫോൺ വെക്കട്ടെ കേട്ടോ..... ബൈ good night... ഉമ്മ്മ്മാആഹ് 😘..."
 
യദു : ഡി
 
അവൻ ഡി എന്ന് വിളിക്കുമ്പോഴേക്കും അവൾ ഫോൺ കട്ട് ചെയ്തിരുന്നു. അപ്പോഴേക്കും മെസ്സേജ് ടോൺ വന്നിരുന്നു അവൻ മെസ്സേജ് ഓപ്പൺ ചെയ്തു.....
 
" Munbae vaa en anbae vaa
 
Oonae vaa uyirae vaa
 
Munbae vaa en anbae vaa
 
Poo poovaai poopom vaa
 
 
Naan naana keten ennai naanae
 
Naan neeya nenjam sonnathae
 
 
Munbae vaa en anbae vaa
 
Oonae vaa uyirae vaa
 
Munbae vaa en anbae vaa
 
Poo poovaai poopom vaa "
 
അവൾ പാടിയ ഒരു പാട്ട് ആയിരുന്നു അത്. അവൻ അവളുടെ ശബ്ദത്തിൽ കുറച്ചു നേരം എല്ലാം മറന്ന് ഇരുന്നു. അതിന്റെ അടിയിൽ വേറെ ഒരു മെസ്സേജും ഉണ്ടായിരുന്നു.
 
 
" Just keep loving me..... My love for you was never end....And i will keep on loving you till my last breath....❤️ " 
 
_______________________________________
 
യാൻ ഒന്ന് ഉറങ്ങി വന്നപ്പോൾ ആണ് വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടത് അവൻ ദേഷ്യത്തിൽ വന്ന് വാതിൽ തുറന്നപ്പോൾ എന്തോ അവന്റെ നെഞ്ചിലേക്ക് വന്ന് വീണു അവൻ ആദ്യം ഒന്ന് ഞെട്ടി യെങ്കിലും ആളെ മനസിലായപ്പോൾ അവൻ ചൂടായി.
 
യാൻ : ഡി നിനക്ക് ഉറക്കം ഒന്നുമില്ലേ 
 
ആമി : ആമി ഇന്ന് ഇവിടെയാ കിടക്കുന്നെ
 
അമ്മ : മോൾ അവിടെ കിടക്കാൻ കൂട്ടാക്കുന്നില്ല മോന്റെ അടുത്തെ കിടക്കു എന്ന് പറഞ്ഞ് വാശി പിടിച്ചു ഞാൻ തടയാൻ നോക്കി പക്ഷേ മോൾ സമ്മതിച്ചില്ല.
 
ആമി : ആമി ഇന്ന് ഇവിടെയാ ആമി അങ്ങോട്ട് പോവില്ല
 
യാൻ : ഡി നീ അവിടെ പോയി കിടക്ക് അവിടെ അമ്മ ഒറ്റക്ക് അല്ലെ അമ്മക്ക് പേടി ആവില്ലേ നീ അവിടെ ചെന്ന് കിടക്കാൻ നോക്ക്.
 
ആമി : ഇല്ല ആമി ഇവിടെ കിടക്കോള്ളു 😭
 
അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.
 
യാൻ : അമ്മ പോയി ഉറങ്ങിക്കോ.
 
അമ്മ : അപ്പൊ മോള്
 
യാൻ : അവള് ഇന്ന് അവിടെക്ക് വരുമെന്ന് തോന്നുന്നില്ല. ഇവിടെ കിടന്നോട്ടെ.
 
അമ്മ : ശെരി മോനെ.
 
അവൻ അവളെ പിടിച്ച് റൂമിൽ കേറ്റി.
 
യാൻ : ഇനി നീ എന്ത് നോക്കി നിൽക്കാ അവിടെ എവിടെയെങ്കിലും പോയി കിടക്കാൻ നോക്ക്.
 
ആമി : മ്മ്
 
അപ്പോഴാണ് അവൾ ബാൽക്കണിയുടെ അവിടെ ഉള്ള മുല്ലവള്ളി കണ്ടത്. അവൾ നേരെ അങ്ങോട്ട് പോയി.
 
യാൻ : ഡി നീ ഇത് എങ്ങോട്ടാ ഓ നാശം പിടിക്കാൻ 😡.
 
ആമി : നോക്ക് അൻഷ് കുറെ മുല്ലപൂക്കൾ കാണാൻ എന്ത് ഭംഗിയാ അല്ലെ.
 
അവൾ അതിലെക്ക് നോക്കി കണ്ണ് വിടർത്തി കൊണ്ട് തെല്ലൊരു കൗതുകത്തോട് കൂടെ പറഞ്ഞു.അവനും അങ്ങോട്ട് നോക്കി കാണാൻ നല്ല രസം ഉണ്ട്.
 
ആമി : അൻഷ് എനിക്ക് അമ്പിളിമാമനെ വേണം
 
അവൾ അമ്പിളിമാമനെ ചുണ്ടി കൊണ്ട് പറഞ്ഞു.
 
യാൻ : എന്ത്.
 
ആമി : ദേ അത് കാണാൻ നല്ല രസമില്ലേ
 
യാൻ : അതിനെ ഒന്നും തരാൻ പറ്റില്ല.
 
ആമി : എനിച്ച് വേണം
 
യാൻ : എന്റെ പൊന്നു കൊച്ചേ ഞാൻ അത് എങ്ങനെ തരാനാ.
 
ആമി : പിടിച്ചു കൊണ്ട് തരണം.
 
യാൻ : അത് ഇന്ന് പിടിക്കാൻ പറ്റില്ല
 
ആമി : അതെന്താ
 
യാൻ : അവിടെ കുറെ നക്ഷത്രങ്ങൾ നിൽക്കുന്നത് കണ്ടോ നിനക്ക് ഞാൻ അതിനെ പിടിച്ചു തന്നാൽ അവർ ഒക്കെ ഒറ്റക്ക് ആവില്ലേ. അവരില്ലാത്തപ്പോൾ ഞാൻ അതിനെ പിടിച്ച് തരാട്ടോ 
 
ആമി : ശെരിക്കും പിടിച്ചു തരോ  😥
 
അവൾ തെല്ലൊരു സങ്കടത്തോട് കൂടി ചോദിച്ചു
 
യാൻ : ആന്നെ 😥
 
അവൾ സങ്കടപെട്ട് പറഞ്ഞത് പോലെ തന്നെ അവനും പറഞ്ഞു.
 
ആമി : എന്നാ ആമിക്ക് പിന്നെ പിടിച്ചു തന്നാൽ മതി.
 
യാൻ : മ്മ്.... ഇപ്പൊ നമ്മുക്ക് കിടക്കാം.
 
ആമി : മ്മ് കിടക്കാം 😥
 
________________________________________
 
എനിക്ക് എന്നെ ഇഷ്ടമാകുന്നത് നിന്നെ സ്നേഹിക്കുന്ന നിമിഷങ്ങളിലാണ്.
 
_______________________________________
 
തുടരും.....
 

❤️ നീയാം ജീവൻ ❤️ 8

❤️ നീയാം ജീവൻ ❤️ 8

4.8
2197

             നീയാം ജീവൻ       പാർട്ട്‌ 8     ✍ ponnu       ❣️ ____________________________❣️   @copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.   *** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.*** ❣️ ____________________________❣️     രാവിലെ തന്നെ നമ്മുടെ ആരാധികയുടെ കാൾ യദുവിനെ തേടി വന്നിരുന്നു.   " ഓഹ് ഇവ