Aksharathalukal

❤️ നീയാം ജീവൻ ❤️ 8

             നീയാം ജീവൻ
 
 
 
പാർട്ട്‌ 8
 
 
✍ ponnu
 
 
 
❣️ ____________________________❣️
 
@copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.
 
*** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.***
❣️ ____________________________❣️
 
 
രാവിലെ തന്നെ നമ്മുടെ ആരാധികയുടെ കാൾ യദുവിനെ തേടി വന്നിരുന്നു.
 
" ഓഹ് ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ രാവിലെ തന്നെ വിളിച്ചോളും മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്  "
 
യദു : എന്തെടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ
 
" രാവിലെ 7:00 മണിക്ക് ആണോ കിടന്ന് ഉറങ്ങുന്നേ എണീക്കാൻ നോക്ക് യദുവേട്ടാ "
 
യദു : നിന്റെ പേര് ഒന്ന് പറയാൻ പറഞ്ഞപ്പോൾ നിനക്ക് പറ്റില്ല എന്നിട്ട് രാവിലെ തന്നെ ഒലിപ്പീര് ആയിട്ട് വന്നോളും 
 
" പേര് പറയാൻ സമയം ആയിട്ടില്ല അത് കൊണ്ടല്ലേ അത് ഇന്നലത്തെ കാര്യം അല്ലെ യദുവേട്ടാ അത് വിടന്നേ എഴുനേറ്റ് പോയി കുളിച്ച് ഓഫിസിൽ പോവാൻ നോക്ക് യദുവേട്ടാ പിന്നെ എന്റെ പാട്ട് എങ്ങനെ ഉണ്ടായിരുന്നു "
 
യദു : ഡി പുല്ലേ കുറെ ആയി അവൾ ഇട്ട് വട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട് ഈ യദുവിനെ നിനക്ക് ശെരിക്കും അറിയില്ല കേട്ടോടി @##₹&₹#@
 
" അയ്യേ അയ്യേ ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ സംസാരിക്കാവോ യദുവേട്ടാ " 
 
യദു : ഡി ഡി കൂടുതൽ കളിക്കല്ലേ കളി ഞാൻ പഠിപ്പിക്കും
 
" എന്ത് കളിയാ "
 
യദു : നിന്റെ അമ്മുമ്മേടെ 😡 ഫോൺ വെച്ചിട്ട് പോടീ കോപ്പേ
 
" ഇപ്പൊ വെക്കാം പക്ഷേ ഞാൻ എന്തായാലും യദുവേട്ടനെ കൊണ്ടേ പോവൂ. "
 
യദു : Get lost u bloody bitch #@@#₹%&#%%#
 
" Thanku...... I love youuuuu ഉമ്മ്മ്മാആഹ് 😘😘😘 "
 
ഇത്രൊക്കെ ഞാൻ പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ല എന്ന് കണ്ടതും അവന്റെ ദേഷ്യം ഇരട്ടിയായി അവൻ അവളുടെ നമ്പർ പിടിച്ചു ബ്ലോക്ക്‌ ചെയ്തു വാട്സ്ആപ്പിലും ബ്ലോക്ക്‌ ആക്കി.
 
" രാവിലെ തന്നെ മനുഷ്യന്റെ സമാധാനവും ഉറക്കവും കളയാൻ ആയിട്ട് ഓരോരുത്തർ വന്നോളും. " 
 
 
അവൻ എഴുനേറ്റ് നേരെ യാനിന്റെ മുറിയിലേക്ക് പോയി.
 
യദു : ഡാ വാതിൽ തുറക്ക്
 
യാൻ കണ്ണ് രണ്ടും തിരുമ്മി വന്ന് വാതിൽ തുറന്നു
 
യാൻ : എന്താടാ കോപ്പേ ഉറങ്ങാനും സമ്മതിക്കില്ലേ.
 
യദു : എന്റെ ഉറക്കം എന്തായാലും പോയി അപ്പൊ പിന്നെ നീ ഇനി സുഖം ആയിട്ട് കിടന്ന് ഉറങ്ങണ്ട
 
അതും പറഞ്ഞ് യാനിനെ മാറ്റി അവൻ റൂമിൽ കയറി കേറിയതും കണ്ട കാഴ്ച്ച കണ്ട് ഞെട്ടി പണ്ടാരം അടങ്ങി അവൻ യാനിനെ നോക്കി.
 
യദു : 🤨
 
യാൻ : എന്താടാ നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ
 
യദു : ഇവൾ എന്താ ഇവിടെ 🤨 സത്യം പറയടാ നീ ആ കൊച്ചിനെ എന്താ ചെയ്തേ എട്ടും പൊട്ടും തിരയാത്ത കൊച്ചാ നീ എന്താടാ അവളെ ചെയ്തേ കബലാകാ....
 
യാൻ : ഡാ നാക്കിനു ലൈസൻസ് ഇല്ലെന്ന് കരുതി കൂടുതൽ പറയല്ലേ ഇന്നലെ അവളാണ് വാതിലുമോ വന്ന് തട്ടി എന്റെ ഉറക്കം കളഞ്ഞത് അല്ലാതെ ഞാൻ അവളെ ഒന്നും ചെയ്തില്ല.....
 
യദു യാനിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അമർത്തി മൂളി.
 
യദു : നീ ഫ്രഷ് ആയിട്ട് വാ ഓഫിസിൽ പോകണ്ടേ ഇനിയും പോകാതെ ഇരുന്നാൽ ശെരിയാവില്ല.
 
യാൻ : മ്മ് അത് ഞാനും ആലോചിച്ചതാ.... നീ അവളെ ഒന്ന് വിളിച്ച് എഴുനേൽപ്പിക്ക് അപ്പോഴേക്കും ഞാൻ ഫ്രഷ് ആയിട്ട് വരാം.
 
______________________________________
 
യദു : ആമി..... ആമി മോളെ എഴുനേൽക്ക് ആമി..... ആമി...
 
ഇതെന്തിന്റെ കുഞ്ഞാണാവോ 🙄..... ഇവളെ ഉറക്കത്തിൽ ആരെങ്കിലും എടുത്ത് കൊണ്ട് പോയാൽ പോലും ഈ കുട്ടി പിശാശ് എഴുനേൽക്കില്ല എന്നാ തോന്നുന്നേ.... വിളിച്ച് വിളിച്ച് എന്റെ വായിലെ വെള്ളം വറ്റിയത് മിച്ചം.... ഇങ്ങനെ ഒക്കെ ഞാൻ ഒച്ച എടുത്തെങ്കിൽ 🤔 അഭിനയിക്കുകയാണെങ്കിൽ സിനിമയിൽ എടുക്കും ഒച്ച ആണെങ്കിലോ 🤔 shoo കൺഫ്യൂഷൻ ആയല്ലോ..... ആ എന്തെങ്കിലും ആവട്ടെ....
 
അപ്പോഴേക്കും യാൻ ഫ്രഷ് ആയിട്ട് വന്നു.
 
യദു : ഡാ ഇവളെ നീ തന്നെ വിളിച്ചോ എനിക്ക് കുറച്ചു പണി ഉണ്ട് എന്നെ ആരോ വിളിക്കുന്നു.
 
അതും പറഞ്ഞ് യദു എസ്‌കേപ്പ് ആയി.യദുവിന്റെ പോക്ക് കണ്ട് യാൻ അന്തം വിട്ട് നിന്നു. കുട്ടിക്ക് അല്ലെ ഇവളെ വിളിച്ചു ഉണർത്തുന്നതിന്റെ പാട് അറിയൂ.....
 
യാൻ : ഡി എഴുനേൽക്ക്
 
എവിടെ കുട്ടി വിളി കേൾക്കുന്ന പോലും ഇല്ല
 
യാൻ : ഡി കോപ്പേ എഴുനേൽക്കെടി 😡
 
ആമി : മ്മ്ഹ് കുറച്ചു നേരം കൂടി
 
അതും പറഞ്ഞ് അവൾ ചിണുങ്ങി കൊണ്ട് വീണ്ടും കിടന്നു.
 
" ഇതിനെ ഇന്ന് ഞാൻ "
 
യാൻ : ഡി 😡
 
" ഈ കുട്ടിപ്പിശാശിനെ ഇന്ന് ഞാൻ "
 
അവൻ അടുത്തിരിക്കുന്ന ജഗ്ഗിലെ വെള്ളം എടുത്ത് അവളുടെ തല വഴി ഒഴിച്ചു.
 
അവൾ പെട്ടന്ന് തന്നെ ചാടി എഴുനേറ്റു.
 
ആമി : അയ്യോ മഴ പെയ്തത് അല്ലെ. മഴ മാറിയോ 😥
 
യാൻ : എന്ത് മഴയാ 😳
 
" ഞാൻ ഇനി മഴ പെയ്യുന്നത് പോലെ ആണോ ഒഴിച്ചേ ഏയ്‌ അല്ലല്ലോ. പിന്നെ ഇവൾക്ക് എന്താ അങ്ങനെ തോന്നിയെ 🤔 "
 
ആമി : അൻഷ് എനിക്ക് ഇനിയും മഴ നനയണം.
 
യാൻ : മഴയാ 😐
 
ആമി : മ്മ്
 
" ഇനി ഞാൻ ഇപ്പൊ എവിടെ നിന്ന് മഴ കൊണ്ട് വരും അല്ല ഞാൻ എന്താ ഇങ്ങനെ പറയുന്നേ അയ്യോ ഞാൻ ഇങ്ങനെ അല്ല."
 
അവൻ തല ഒന്ന് കുടഞ്ഞു കൊണ്ട് അവളെ നോക്കി.
 
യാൻ : എന്റെ മുറിയിൽ നിന്നും എഴുനേറ്റ് പോടീ 😡
 
ആമി : ☹️
 
യാൻ : എന്താടി
 
ആമി : ആമി പാവല്ലേ
 
യാൻ : എന്റെ പൊന്നു കൊച്ചേ ഒന്ന് പോ ഞാൻ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്യട്ടെ അവിടെ അമ്മ ഉണ്ടാവും നീ പോയി ഫ്രഷ് ആവ്.
 
ആമി : മ്മ് എന്നാ ആമി പോവാം.
 
ലെ ഞാൻ : എന്റെ യാൻ നന്നായി എന്ന് തോന്നുന്നു 🤣 ആട്ടം ഉണ്ട് ആട്ടം ഉണ്ട് വഴിയേ ശെരിയായിക്കോളും.
 
________________________________________
 
യാൻ : ഗംഗ നീ മാര്യേജ് ഡേറ്റ് എന്നാണെന്ന് അച്ഛനോട് നോക്കാൻ പറയ് എന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹത്തിന് വരാൻ പറ്റില്ല അത് കൊണ്ട് simple ആയിട്ട് അധികം ആർഭാടം ഒന്നും വേണ്ട.
 
ഗംഗ : ഓക്കേ യാൻ എന്നാ ഞാൻ ഇന്ന് തന്നെ നീ പറഞ്ഞ കാര്യം അച്ഛനോട് പറയാം.
 
അവൾ ആകെ ത്രില്ലിൽ ആണെന്ന് അവളുടെ സംസാരം കേട്ടാൽ തന്നെ അറിയാം.
 
യാൻ : ഞാൻ വെക്കാണ് ഗംഗ  ഓഫിസിൽ പോകണം കുറച്ചു തിരക്ക് ഉണ്ട് ശെരി എന്നാൽ
 
ഗംഗ : ആ ഡിയർ ഓക്കേ ബൈ ലവ് യൂ സോ മച്ച് ഉമ്മ്മാഹ്ഹ.
 
അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.അവളുടെ ഒരു കുമ്മാ ഹും അതും പറഞ്ഞ് അവൻ വേഗത്തിൽ സ്റ്റൈയർ ഇറങ്ങി. അവിടെ യദുവും ആമിയും ഭയങ്കര സംസാരത്തിൽ ആണ്.
 
യദു : ആ നീ വന്നോ വാ ഭക്ഷണം കഴിക്കാം എന്നിട്ട് വേണം ഓഫീസിൽ പോവാൻ.
 
യാൻ : മ്മ്
 
അവൻ ഒന്ന് മൂളി കൊണ്ട് വന്ന് ഇരുന്നു അമ്മ വന്ന് എല്ലാവർക്കും ഭക്ഷണം വിളമ്പി.
 
യാൻ : അമ്മ എന്തിനാ ഇതൊക്കെ ചെയ്യുന്നേ ഇവിടെ ഇത് ഒക്കെ ചെയ്യാൻ സെർവന്റ്സ് ഉണ്ട്.
 
അമ്മ : നിങ്ങൾ ഇപ്പൊ എന്റെ മക്കളെ പോലെ തന്നെ അല്ലെ അപ്പൊ പിന്നെ ഇത് ചെയ്തു എന്ന് വെച്ച് പ്രശ്നം ഒന്നും ഇല്ല മക്കളേ. മക്കൾ കഴിക്കാൻ നോക്ക്
 
അത് പറഞ്ഞ് അവർ നീങ്ങി നിന്നു.
 
ആമി : ആമിക്ക് അൻഷ് വാരി തന്നാൽ മതി.
 
യാൻ : വേണെങ്കിൽ കഴിക്ക് കൊച്ചേ.
 
ആമി : ഇല്ല ആമിക്ക് അൻഷ് വാരി തരണം.
 
യാൻ : ദേ ഇന്നലെ ഒക്കെ നിനക്ക് വാരി തന്നു എന്ന് കരുതി എന്നും ഇങ്ങനെ കിടന്ന് ചിണുങ്ങിയാൽ ഉണ്ടല്ലോ ഒരു വിക്ക് വെച്ച് തരും ഞാൻ. പെണ്ണായി പോയി കോപ്പ്.
 
ആമി : 😥
 
അമ്മ : ആമി മോൾക്ക് ഞാൻ വാരി തരാം.
 
ആമി : വേണ്ട അൻഷ് തന്നെ വാരി തരണം അല്ലെങ്കിൽ ഞാൻ കഴിക്കില്ല.
 
അമ്മ : മോള് വാശി പിടിക്കല്ലേ മോൾക്ക് ഞാൻ വാരി തരാം.
 
ആമി : പറ്റൂല.
 
കുറെ നേരം അവൾ കിടന്ന് വാശി പിടിച്ചു അവൻ വേഗം കഴിച്ചിട്ട് അവളെ മൈൻഡ് ചെയ്യാതെ ഓഫിസിൽ പോകാൻ ഇറങ്ങി. ഇത് കണ്ട് ആമി അവന്റെ പുറകെ വന്നു.
 
ആമി : എങ്ങോട്ടാ അൻഷ്....
 
യാൻ : ഞാൻ ഓഫിസിലേക്ക് പോവാ.
 
ആമി : എന്നാ ഞാനും വരും.
 
യാൻ : ദേ പെണ്ണെ അവിടെ എങ്ങാനും പോയി ഇരിക്കാൻ നോക്ക്
 
പുറകെ തന്നെ യദുവും വന്നു.
 
ആമി : യദുവും പോവാണോ
 
യദു : യദു പോയിട്ട് ആമിക്ക് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാലോ യദു പോയിട്ട് വേഗം വരാവേ
 
ആമി : ആമിയും വരും
 
യദു : യദു പോയിട്ട് വേഗം വരാട്ടോ 
 
ആമി : അൻഷും പോവാണോ
 
യദു : യാനും പോയിട്ട് വേഗം വരും.
 
ആമി : ആമിയെ കൂടെ കൂട്ട്
 
യദു : ആമി ഇവിടെ ഇരിക്ക് ആമി വന്നാൽ അമ്മ ഒറ്റക്ക് ആവില്ലേ
 
ആമി : ആണോ😥
 
യദു : ആന്നെ 😥
 
ആമി : എന്നാ ആമി വരുന്നില്ല പക്ഷേ വേഗം വരണം
 
യദു : വേഗം വരാലോ.
 
അതും പറഞ്ഞ് അവർ ഓഫിസിലേക്ക് പോയി.
 
_______________________________________
 
ഓഫിസിൽ എത്തി യദു ഫയൽ നോക്കുന്നതിന്റെ ഇടയിൽ ആണ് ഒരു കാൾ വന്നത്.
 
യദു : ഹലോ
 
" എന്ത് പണിയാ യദുവേട്ടാ ഈ കാണിച്ചേ എന്നെ എന്തിനാ ബ്ലോക്ക്‌ ചെയ്തത് ഞാൻ പറഞ്ഞതല്ലേ മനുഷ്യാ നിങ്ങളെ വളക്കാൻ വേണ്ടി മാത്രം ഞാൻ 20 സിം ആണ് എടുത്ത് വെച്ചേക്കുന്നത് എന്ന് എന്നോടാ കളി. എന്നെ മിസ്സ്‌ ചെയ്തോ യദുവേട്ടാ " 
 
ഇവൾ ആയിരുന്നോ ഇതെന്തോന്ന് സാധനം 🙄.
 
കുട്ടിയുടെ കിളി ഒക്കെ പോയി ഇവൾ സിം ഒക്കെ എടുത്തു വെച്ചിട്ട് ഉണ്ടെന്ന് പറഞ്ഞത് വെറുതെ ആയിരിക്കും എന്നാണ് കുട്ടി കരുതിയത്.
 
" ഹലോ യദുവേട്ടാ പോയോ "
 
യദു : ഇല്ല കുറച്ചു മനസമാധാനം ഉണ്ടായിരുന്നു ഇപ്പൊ അതും പോയി.
 
" ഇനി പോവാൻ കിടക്കുന്നത് അല്ലെ ഉള്ളൂ ഇനി ഇത് ബ്ലോക്ക്‌ ചെയ്താൽ ഞാൻ വേറെ നമ്പറിൽ നിന്നും വിളിക്കും അത് മാത്രം അല്ല യദുവേട്ടന്റെ നമ്പർ മാറ്റിയാലും ഞാൻ കണ്ട് പിടിക്കും അത് കൊണ്ട് ആ വഴി യദുവേട്ടൻ നോക്കണ്ട കേട്ടോ. " 
 
" അല്ലു ഡി നേരം വൈകി വേഗം വാ "
 
അപ്പോഴാണ് ഒരു വിളി അവളെ തേടി എത്തിയത്. 
 
" യദുവേട്ടാ ഞാൻ പിന്നെ വരാട്ടോ ലവ് യൂ ഉമ്മ്മ്മാആഹ് 😘 തിരിച്ചും ഒരു ഉമ്മാ ഒക്കെ തരാം "
 
യദു : നിനക്ക് ഉമ്മാ അല്ല
 
" വേണ്ട മതി ഞാൻ ദേ പോയി "
 
അവളുടെ പേരാണോ അല്ലു ആഹ് എന്തായാലും കൊള്ളാം.
 
അവൻ ഒരു പുഞ്ചിരിയോടെ ഫയൽ നോക്കാൻ തുടങ്ങി.
 
ലെ ഞാൻ : ഇവിടെയും ചെറിയ രീതിയിൽ ആട്ടം ഉണ്ട് ആട്ടം ഉണ്ട്.
 
_____________________________________
 
അമ്മ : ആമി മോളെ മോള് വന്ന് കഴിക്കാൻ നോക്ക്.
 
ആമി : ആമിക്ക് വേണ്ട... അവര് എന്താ വരാത്തെ
 
അമ്മ : അവര് വരും മോളെ മോൾ ഇങ്ങനെ പുറത്ത് ഇരിക്കണ്ട നല്ല മഞ്ഞില്ലേ
 
ആമി : ഞാൻ വരില്ല ഞാൻ ഇവിടെ ഇരിക്കുന്നൊള്ളു
 
അമ്മ : വാ മോളെ അകത്ത് ഇരിക്കാം മോൾക്ക് ഇപ്പോഴും ചെറുതായി പനി ഉള്ളത് അല്ലെ മോൾ വാ അല്ലെങ്കിൽ അമ്മ പിണങ്ങും കേട്ടോ
 
ആമി : ശെരിക്കും പിണങ്ങോ 😥
 
അമ്മ : മ്മ് അമ്മ ശെരിക്കും പിണങ്ങും
 
ആമി : അമ്മ പിണങ്ങണ്ട ആമി വരാം.
 
അവൾ അവരുടെ കൂടെ അകത്തേക്ക് പോയി.
 
________________________________________
 
യദു : ഡാ വണ്ടി നിർത്ത് 
 
യാൻ : എന്തിനാടാ 
 
യദു : ആമി അവിടെ ഇല്ലേ അവൾക്ക് ചോക്ലേറ്റ് വാങ്ങണം  അല്ലെങ്കിൽ അവൾ പിണങ്ങും 
 
യാൻ : എന്നാ പിണങ്ങട്ടെ
 
യദു : ഡാ നീ വണ്ടി നിർത്ത് നിനക്ക് അങ്ങനെ പറയാം 😏
 
യാൻ : ഓ ഒരു ആങ്ങളയും പെങ്ങളും വന്നേക്കുന്നു.😏
 
യദു : എന്താടാ നിനക്ക് ഒരു പുച്ഛം
 
യാൻ : ഓ ഒന്നില്ല ഇറങ്ങി പോയി വാങ്ങുന്നുണ്ടെങ്കിൽ വാങ്ങ് അല്ലെങ്കിൽ പോവാം.
 
യദു കാറിൽ നിന്നും ഇറങ്ങി പോയി ചോക്ലേറ്റ് വാങ്ങി തിരികെ കാറിന്റെ അടുത്തേക്ക് വന്നു 
 
______________________________________
 
മഹേഷ്‌ : ഡാ ആ കാറിൽ ഉള്ളത് ഹയാൻ അല്ലെ
 
ആഷിക് ആ കാറിന്റെ ഗ്ലാസിലുടെ  നോക്കി. അവൻ ഒന്ന് ഞെട്ടി വീണ്ടും നോക്കി അങ്ങോട്ട് പോവാൻ നിന്നപ്പോൾ ആണ് ഒരു ചെറുപ്പക്കാരൻ കാറിലേക്ക് കേറി ഡോർ അടച്ചത് അപ്പൊ തന്നെ ആ വണ്ടി അവരുടെ മൂന്നിലൂടെ നീങ്ങി.
 
മഹേഷ്‌ : ഡാ അവൻ എങ്ങനെ
 
ആഷിക് : അത് തന്നെയാണ് ഞാനും ആലോചിക്കുന്നേ നമ്മൾ ശെരിക്കും കണ്ടില്ലല്ലോ ഇനി നമ്മുക്ക് തോന്നിയത് ആണോ
 
മഹേഷ്‌ : തോന്നിയത് ആണോ എന്ന് നമ്മുക്ക് നോക്കാം. അവൻ എന്തായാലും ഈ നാട്ടിൽ തന്നെ ഇല്ലേ
 
ആഷിക് : മ്മ്.
 
അവൻ ഒന്ന് മൂളി കൊണ്ട് തന്റെ കാറിലേക്ക് കേറി കൂടെ മഹേഷും.
 
_______________________________________
 
തുടരും.......
 
 
ഇതൊക്കെ ആരാ എന്ന് ചെറിയ സംശയം ഉണ്ടാവും എന്ന് അറിയാം വരുന്ന പാർട്ടുകളിൽ അത് ആരാ എന്ന് മനസിലാവും സ്റ്റോറി മനഃപൂർവം ഇടാതെ ഇരുന്നത് അല്ല ഒട്ടും വയ്യായിരുന്നു ഡെയിലി പോസ്റ്റ്‌ ചെയ്യാൻ നോക്കുന്നുണ്ട്. ലെങ്ത് കുറവ് ആയിരിക്കും പനി ഒന്ന് മാറിയിട്ട് നല്ല ലെങ്ത്തിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്യാം 😊.
 

❤️ നീയാം ജീവൻ ❤️ 9

❤️ നീയാം ജീവൻ ❤️ 9

4.8
2164

           നീയാം ജീവൻ     പാർട്ട്‌ 9   ✍ Ponnu   ❣️ ____________________________❣️   @copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.   *** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.*** ❣️ ____________________________❣️     അമ്മ : ആ മക്കള് വന്നോ എന്താ ഇത്രയും നേരം വൈകിയേ    യദു : ഓഫീസിൽ കുറച്ച് കൂടി വർക്ക്‌ ഉണ്ടായ