Aksharathalukal

വൈകേന്ദ്രം  Chapter 21

വൈകേന്ദ്രം  Chapter 21
 
അതുകൊണ്ട് വൈഗ രാത്രി ആരുടെയോ കൂടെ ആയിരുന്നു എന്ന രീതിയിലാണ് അവർ സംസാരിച്ചിരുന്നത്.
 
അത് കേട്ട് വൈഗയുടെ ഫ്രണ്ട്സിനെല്ലാം ദേഷ്യം വന്നു.
 
പക്ഷേ വൈഗ cool ആയിരുന്നു.
 
അവൾ സാവധാനം എഴുന്നേറ്റ് മാർട്ടിനടുത്തേക്ക് ചെന്നു. പിന്നെ പറഞ്ഞു.
 
“മാർട്ടിൻ നീ പറഞ്ഞ പോലെ ഞാൻ ഇന്നലെ ഹോട്ടലിലാണ് താമസിച്ചത്. മാത്രമല്ല എൻറെ റൂമിൽ എനിക്ക് കൂട്ടിന് ആളുണ്ടായിരുന്നു. ഇന്ന് അവിടെ നിന്നും നേരെ ഓഫീസിലേക്ക് ആണ് വന്നത്. അതിന് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”
 
അവളുടെ ആ ചോദ്യം കേട്ട് മാർട്ടിനും ഫ്രണ്ട്സും കുറച്ച് അത്ഭുതപ്പെട്ടു പോയി.
 
അവൾ ഓപ്പണായി എല്ലാം സമ്മതിക്കും എന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല.
 
ഒരു സാധാരണ പെൺകുട്ടിയെ പോലെ കരഞ്ഞു സങ്കടപ്പെട്ട് ഇരിക്കും എന്നാണ് അവർ കരുതിയത്.
 
എന്നാലും മാർട്ടിൻ പെട്ടെന്ന് റിയാക്ട് ചെയ്തു. അവനൊരു വഷളൻ ചിരിയോടെ പറഞ്ഞു.
 
“മോളെ വൈഗ ലക്ഷ്മി, ഞങ്ങൾക്കും ആ ഹോട്ടലിൽ റൂം കിട്ടും, നീ ഫ്രീ ആകുന്ന ദിവസം അറിയിച്ചാൽ മതി.”
 
അവൻ അത് പറഞ്ഞു തീർന്നതും അച്ചായൻറെ കൈ അവൻറെ മുഖത്ത് പതിച്ചു.
 
പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ ശക്തിയിൽ അവൻ തിരിഞ്ഞ് ചെന്നു നിന്നത് അനുവിനു മുന്നിലായിരുന്നു.
 
അവൻ ശരിക്കും നില്ക്കുന്നതിനു മുൻപ് അനുവും കൊടുത്തു ഒന്ന് അവൻറെ ചെകിടത്ത് നോക്കി.
 
അത്രയും ആരും പ്രതീക്ഷിച്ചിരുന്നില്ല. ശ്രീയുടെ കൈ ഉയർന്നു പൊങ്ങും മുൻപു തന്നെ ഓഫീസ് boy വന്നു പറഞ്ഞു.
 
“എല്ലാവരോടും HRൽ റിപ്പോർട്ട് ചെയ്യാൻ.”
 
എല്ലാവരും HRൽ പെട്ടെന്ന് തന്നെ റിപ്പോർട്ട് ചെയ്തു.
 
മാർട്ടിനെ കുറിച്ച് മുൻപും പല complaint സ്സും കിട്ടിയിരുന്നെങ്കിലും inter ഷിപ്പിന് വന്നിട്ട് സ്റ്റാഫിനെ അടിച്ചത് ശരിയായില്ല എന്ന് പറഞ്ഞ HR head നോട് ശ്രീ ചോദിച്ചു.
 
“ഞങ്ങളുടെ പെങ്ങളോട് ആണ് മാർട്ടിൻ വേണ്ടാതീനം പറഞ്ഞത്. അത് വെറുതെ കേട്ടുനിൽക്കാൻ തോന്നിയില്ല. react ചെയ്തു. അല്ലാതെ സഹോദരങ്ങളാണെന്ന് പറഞ്ഞ് കൂടെ നടത്തുന്നതിൽ എന്തർത്ഥമാണുള്ളത്?”
 
അവർ പറയുന്നത് ന്യായമായ കാര്യമാണ് എന്ന് മനസ്സിലാക്കി എല്ലാവർക്കും ലാസ്റ്റ് warning നൽകി HRൽ നിന്നും അവരെ പറഞ്ഞയച്ചു.
 
എന്നാൽ മാർട്ടിനും കൂട്ടരും ദേഷ്യം കൊണ്ട് കണ്ണുകാണാൻ സാധിക്കാതെ നിൽക്കുകയായിരുന്നു. ഒരു അവസരത്തിനായി അവർ വെയിറ്റ് ചെയ്തു.
 
അവരുടെ ദേഷ്യം മനസ്സിലാക്കി അനു ആണ് പറഞ്ഞത്. നമുക്ക് തന്നെ അവർക്ക് ഒരു അവസരം ഉണ്ടാക്കി കൊടുക്കാം അതാകുമ്പോൾ risk കുറയും. എല്ലാവർക്കും അവൾ പറഞ്ഞ അഭിപ്രായം അനുകൂലമായിരുന്നു.
 
രണ്ട് ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു.
 
വൈഗയുടെയും ഫ്രണ്ട്സിൻറെയും പ്ലാൻ പ്രകാരം വൈഗ മാർട്ടിൻറെ working tableന് സൈഡിലുള്ള ഡെസ്കിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയോട് സ്റ്റോറൂം എവിടെയാണ് എന്ന് ചോദിച്ചു.
 
വൈഗ എന്താണ് സംസാരിക്കുന്നതെന്ന് മാർട്ടിൻ ശ്രദ്ധിച്ചില്ലെങ്കിലും അത് കാര്യമായി എടുക്കാത്ത രീതിയിൽ അവൻ ഇരുന്നു.
 
സ്റ്റോറൂം പഴയ ഫയൽസ് ഒക്കെ വെക്കുന്ന സ്ഥലമായതുകൊണ്ട് അധികമാരും പോകാറില്ല. കൂടാതെ അവിടെ ലൈറ്റും വളരെ കുറവാണ്.
 
വൈഗ ആ പെൺകൊച്ച് പറഞ്ഞതനുസരിച്ച് സ്റ്റോർ റൂമിൽ എത്തി.
 
10 മിനിറ്റ് കഴിഞ്ഞപ്പോൾ അച്ചായൻ അവരുടെ മുൻപിലൂടെ സ്റ്റോർ റൂമിൽ പോകുന്നത് കണ്ടു.
 
മാർട്ടിൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
 
അച്ചായൻ പോകുന്നത് കണ്ട് മാർട്ടിൻറെ കുബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി.
 
അവൻ വേഗം തൻറെ ഫ്രണ്ട്സിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞതനുസരിച്ച് അവരിലൊരാൾ സ്റ്റോർ റൂം പുറത്തു നിന്ന് അടച്ചു.
 
കുറച്ചു സമയത്തിനു ശേഷം അനുവും ശ്രീയും ശരത്തും വന്ന് ആ പെൺ കൊച്ചിനോട് തന്നെ വൈഗയെ കണ്ടോ എന്ന് അന്വേഷിച്ചു.
 
അവൾ പറഞ്ഞു
 
“വൈഗ കുറച്ചു മുൻപ് store roomൽ പോയിരുന്നു. ഞാൻ കാണിച്ചു തരാം സ്റ്റോറും” എന്ന് പറഞ്ഞ ആ കൊച്ച് അവരെക്കൊണ്ട് അവിടേക്ക് ചെല്ലുമ്പോൾ സ്റ്റോറൂമിന് ചുറ്റും കുറച്ച് സ്റ്റാഫ് കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു.
 
ആരോ സ്റ്റോറൂമിലെ doorൽ തട്ടി. അതുകേട്ട് വൈഗ വാതിൽ തുറന്ന് പുറത്തേക്കു വന്നു. പുറകെ അച്ചായനും ഉണ്ടായിരുന്നു.
 
അവരെ കണ്ട മാർട്ടിൻറെ ഫ്രണ്ട്സ്…
 
“ഇതായിരുന്നോ നിങ്ങൾ പറഞ്ഞ സഹോദരബന്ധം” എന്നൊക്കെ പറഞ്ഞ് ഭയങ്കര ഷോ ആയിരുന്നു.
 
ഈ സമയം മാർട്ടിൻ അച്ചായടുത്തു വന്ന് പറഞ്ഞു.
 
“ഞാൻ ഈ നിൽക്കുന്നവളെ എന്തോ പറഞ്ഞെന്നും പറഞ്ഞ് എല്ലാവർക്കും മുന്നിലും വെച്ച് നീ എന്നെ അടിച്ചു. ഇപ്പോ നീ എന്ത് പറയുന്നു?”
 
“എന്ത് പറയാനാ മാർട്ടിൻ ചേട്ടാ” എന്നും പറഞ്ഞു അവൻ വൈഗയെ നോക്കി.
 
ഞാനും ഇവളും പിന്നെ (അവൻ ഒന്നു നിർത്തിയ ശേഷം അകത്തേക്ക് നോക്കി വിളിച്ചു.) ഡാ ദീപു.. ഗോപു.. ഒന്നിങ്ങു വന്നെടാ...”
 
അച്ചായൻറെ വിളികേട്ട് രണ്ടുപേരും കുറച്ചു ഫയൽസുമായി പുറത്തേക്ക് വന്നു.
 
“ഇതാ ഇവരും കൂടി കുറച്ച് പഴയ ഫയൽസ് തിരയുകയായിരുന്നു. അന്നേരമാണ് ആരോ വന്ന് പുറത്തു നിന്ന് വാതിലിൽ lock ചെയ്തത്. പിന്നെ ഇപ്പൊ ആരോ തട്ടുന്നത് കേട്ടാണ് വൈഗ വാതിൽ തുറന്നത്.”
 
അച്ചായൻറെയും കൂട്ടരുടെയും മുഖഭാവത്തിൽ നിന്ന് തന്നെ മാർട്ടിന് മനസ്സിലായി ഇവർ തനിക്ക് ഇട്ട് പണിതനാണെന്ന്.
 
അവൻ അടുത്തു നിൽക്കുന്ന ശ്രീയോട് ചോദിച്ചു.
 
“പണിതതാണ് അല്ലേ?”
 
അവൻറെ ചോദ്യം കേട്ട് ശ്രീ പുച്ഛത്തോടെ പറഞ്ഞു.
 
“ഇത്ര പെട്ടെന്ന് മനസ്സിലാക്കി കളഞ്ഞല്ലോ ചേട്ടാ.”
 
അതും പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.
 
അന്ന് ഫ്രൈഡ് ആയിരുന്നു. എല്ലാവരോടും വീട്ടിലോട്ട് ഈവനിംഗ് വരണമെന്ന് വൈഗ മുന്നേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ജോലിക്കു ശേഷം എല്ലാവരും ഒരുമിച്ച് വൈഗയുടെ ഫ്ലാറ്റിൽ പോയി.
 
രുക്കമ്മ എല്ലാവർക്കുമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ച ശേഷം അവർ നേരത്തെ പോയിരുന്നു.
 
കുറച്ചു സമയം സംസാരിച്ച ശേഷം വൈഗ പറഞ്ഞു.
 
“ഞാൻ നിങ്ങളെ വിളിച്ചത് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനാണ്. നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിരിക്കും ഇത് എന്നാലും, ഇത്രകാലം പറയാതിരുന്നതിന് ആദ്യമേ ക്ഷമ ചോദിക്കുകയാണ്.”
 
അവൾ പറയുന്നത് കേട്ട് അനു ചോദിച്ചു.
 
“എന്തൊക്കെയാണ് നീ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ? നീ എന്തു മറച്ചുവെച്ചു എന്നാണ് പറയുന്നത്? എന്തിനാണ് മറച്ചു വയ്ക്കുന്നത്? ഞങ്ങൾ എന്തിനും നിന്നോടൊപ്പം ഉണ്ടാവും എന്ന് നിനക്ക് അറിയാവുന്നതല്ലേ? ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും പറയ്, ഞങ്ങൾ ദേഷ്യപ്പെടാൻ ഒന്നും പോകുന്നില്ല.”
 
അതുകേട്ട് വൈഗ പുഞ്ചിരിയോടെ പറഞ്ഞു.
 
“അന്ന് മാർട്ടിൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? ആനുവൽ ഫങ്ഷൻ കഴിഞ്ഞ് ഞാൻ ഒരു ഹോട്ടലിൽ ആയിരുന്നു എന്നത്. അത് 100 ശതമാനവും ശരിയായിരുന്നു.”
 
എല്ലാവരും ഞെട്ടലോടെയാണ് അവളുടെ സംസാരം കേട്ടത്.
 
ഗോപു ദേഷ്യത്തോടെ പറഞ്ഞു.
 
“നീ എന്തൊക്കെയാണ് പറയുന്നത്. ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.”
 
ആ സമയം അവളുടെ doorbell അടിക്കുന്നത് കേട്ടു. അവൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം door തുറന്നു.
 
അകത്തേക്ക് കയറി വന്ന ആളെ കണ്ട് എല്ലാവരും ഞെട്ടി എഴുന്നേറ്റു നിന്നു.
 
അന്തം വിട്ടു നിൽക്കുന്ന അവരെ കണ്ട് കൊണ്ട് വന്ന ആൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. പിന്നെ വാതിലടച്ച് അകത്തു വന്നു സോഫയിൽ ഇരുന്നു.
 
“സാർ എന്താ ഇവിടെ?”
 
വിക്കി വിക്കി ആണെങ്കിലും ഗോപു ഒരു വിധം ചോദിച്ചു.
 
“desp ആവണ്ട ഗോപു. ഞാൻ ഈ ഫ്ലാറ്റിന് ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. പിന്നെ ഇതും എൻറെ ഫ്ലാറ്റ് തന്നെയാണ്.”
 
ഇന്ദ്രൻ എല്ലാവരെയും നോക്കി പറഞ്ഞു.
 
അവൻ പറയുന്നത് കേട്ട് എന്താണ് എന്ന് മനസ്സിലാകാതെ, എന്താണ് നടക്കുന്നതെന്ന് അറിയാതെ എല്ലാവരും വൈഗയെയും ഇന്ദ്രനേയും മാറി മാറി നോക്കി.
 
അതു കണ്ട ഇന്ദ്രൻ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് വൈഗയുടെ അടുത്തു ചെന്നു.
 
ഞാൻ നിങ്ങൾക്ക് ഒരാളെ പരിചയപ്പെടുത്താനാണ് വന്നത്. പിന്നെ വൈഗയേ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
 
Meet Mrs. വൈഗ ലക്ഷ്മി ഇന്ദ്രപ്രതാപവർമ്മ, my wife. ഇന്ദ്രൻ പറഞ്ഞത് എന്താണെന്ന് പെട്ടെന്ന് റജിസ്റ്റർ ആയില്ല അവർക്ക്. അത് കണ്ട് ഇന്ദ്രൻ പറഞ്ഞു
 
Yes, she is my wife.
 
അതു കേട്ട് എല്ലാവരും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
 
“സാർ എന്താണ് പറയുന്നത്?”
 
അവർ എല്ലാവരും ഒരുമിച്ചാണ് ചോദിച്ചത്.
 
അവർക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ് പിന്നീടങ്ങോട്ട് വൈഗയും ഇന്ദ്രനും ചേർന്ന് പറഞ്ഞതെല്ലാം.
 
എല്ലാം കേട്ട് തങ്ങളുടെ തലയിലെ കിളികൾ എല്ലാം പാകിസ്ഥാൻ കടന്നു പോയത് അവരറിഞ്ഞു.
 
ഒരു സിനിമ കണ്ടു കഴിഞ്ഞ് പ്രതീതിയാണ് അവർക്ക് തോന്നിയത്. എന്നാലും റിയാലിറ്റി അവർ വേഗം മനസ്സിലാക്കി.
 
അവരെല്ലാവരും ബിസിനസ് കുടുംബത്തിൽ നിന്ന് വന്നവർ ആയതു കൊണ്ടും, ബിസിനസ് രക്തത്തിൽ കലർന്നിരിക്കുന്നവരായതു കൊണ്ടും എല്ലാം വേഗം ഗ്രഹിച്ചു.
 
എല്ലാം കേട്ടശേഷം അവരെല്ലാവരും പറഞ്ഞു.
 
“വൈഗ ഞങ്ങളുടെ പെങ്ങളാണ്. ഇപ്പൊsir ഞങ്ങളുടെ ജേഷ്ഠനും. ഞങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും sirന് പ്രതീക്ഷിക്കാം.”
 
പിന്നെ ഡിന്നർ കഴിച്ച് കുറച്ചു നേരം എല്ലാവരും സംസാരിക്കുകയായിരുന്നു.
 
അന്നേരമാണ് അവർക്കിടയിൽ മാർട്ടിൻ ഒരു സബ്ജക്ട് ആയി വന്നത്.
 
അനു പറഞ്ഞു,
 
“ഞങ്ങൾ ക്രിയേറ്റ് ചെയ്തതാണ് ആ incident.”
 
ഇന്ദ്രൻ ചിരിയോടെ പറഞ്ഞു.
 
“എനിക്കത് മനസ്സിലായിരുന്നു. കുറച്ചു സമയം അവരോടൊപ്പം ചിലവഴിച്ച ശേഷം ഇന്ദ്രൻ അവൻറെ ഫ്ലാറ്റിലേക്ക് പോയി.
 
അനു വൈഗയോടൊപ്പം ഒരു റൂമിലും, ഗോപുവും ദീപുവും ഒരു റൂമിലും, അച്ചായനും ശ്രീയും ശരത്തും ഒരു റൂമിലും കിടന്നു. പിറ്റേ ദിവസം രുക്കമ്മ വന്ന് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് അവരെല്ലാവരും പോയത്.
 
അന്നും പിറ്റേ ദിവസവും ആയി വൈഗയും ഇന്ദ്രനും കൂടി ഒത്തിരി ഏറെ വർക്കുകൾ കംപ്ലീറ്റ് ചെയ്തു.
 
Wednesday ആണ് ടെൻഡർ നടക്കുന്നത്. Tuesday before 4 pm ടെൻഡർ സബ്മിറ്റ് ചെയ്യണം. ഇന്ദ്രൻ എല്ലാം കൊണ്ടും prepared ആയിരുന്നു.
 
എല്ലാം അവന് മനപ്പാഠം ആയിരുന്നു.
 
പ്രെസൻറ്റേഷൻ എല്ലാം അവൻ വളരെ ശ്രദ്ധിച്ചാണ് ചെയ്തിരുന്നത്.
 
രുദ്രനും രാഘവനും ഇടയ്ക്കിടെ അവനെ വിളിച്ച് സംസാരിക്കുമായിരുന്നു.
 
ഇന്ദ്രൻ എല്ലാവരോടും പറഞ്ഞു.
 
“I am confident. ഈ ടെൻഡർ നമുക്ക് തന്നെ കിട്ടും. ഒന്നും പേടിക്കേണ്ട.”
 
ദിവസങ്ങൾ അടുക്കും തോറും എല്ലാവർക്കും ചെറിയ തോതിൽ ടെൻഷൻ ഉണ്ടായിരുന്നു.
 
ഇന്ദ്രൻ ബിസിനസ് secrets ടാബിൽ ആണ് സൂക്ഷിക്കുക എന്നത് രുദ്രൻ അറിയാവുന്നതാണ്.
 
അതുകൊണ്ടു തന്നെ ചീറ്റിംഗ് പേടിക്കേണ്ട ആവശ്യമില്ല.
 
Monday as usual അവർ ഓഫീസിൽ പോയി. അന്നത്തെ ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഓഫീസ് കഴിഞ്ഞ് വൈഗ ഫ്ലാറ്റിൽ തിരിച്ചെത്തി.
 
ഇമെയിൽ ചെക്ക് ചെയ്തു. ഒന്നും വന്നിരുന്നില്ല. അവൾ വെയിറ്റ് ചെയ്തു. ആറു മണിയായി അവൾ ഇന്ദ്രനോട് മെസ്സേജ് ചെയ്ത് അന്വേഷിച്ചു.
 
പക്ഷേ അവളുടെ മെസ്സേജസ് സീൻ ആയിരുന്നില്ല, റിപ്ലൈ വന്നില്ല.
 
അരമണിക്കൂറിനു ശേഷം അവൾ അവനെ വിളിക്കാം എന്ന് കരുതി. ഏഴുമണിയോടെ അവൾ അവൻറെ ഫോണിൽ കോൾ ചെയ്തു.
 
ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല.
 
ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. അവൾ ഓഫീസിൽ റിസപ്ഷനിൽ ഫോൺ ചെയ്തു.
 
റിസപ്ഷനിസ്റ്റ് പറഞ്ഞു.
 
“സാർ അഞ്ചരയ്ക്ക് പോയി എന്ന്”.
 
അത് കേട്ടപ്പോൾ അവൾക്കു ടെൻഷനായി. അവൾ വീണ്ടും അവൻറെ നമ്പറിൽ കോൾ ചെയ്തുകൊണ്ടിരുന്നു. ആരും അറ്റൻഡ് ചെയ്തില്ല.
 
വൈഗക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. നാട്ടിൽ വിളിക്കാൻ തോന്നിയില്ല.
 
അവൾ വേഗം ഫ്രണ്ട്സിനെ വിളിച്ചു.
 
“പേടിക്കേണ്ട ഞങ്ങൾ ഒന്ന് പോയി നോക്കാം” എന്ന് അവർ പറഞ്ഞു.
 
അവർ അപ്പോൾ തന്നെ ബൈക്ക് എടുത്ത് ഓഫീസിൽ നിന്നും flatലേക്കുള്ള റോഡ് മുഴുവനും പോയി നോക്കാം എന്ന് തീരുമാനിച്ചു.
 
അവർ ആദ്യം പോയത് ഓഫീസിലായിരുന്നു.
 
ഓഫീസിൽ ചെന്ന് കാറിൻറെ രജിസ്ട്രേഷൻ നമ്പറും മറ്റു ഡീറ്റെയിൽസ്സും സെക്യൂരിറ്റിയിൽ നിന്നും collect ചെയ്തു.
 
പിന്നെ ഓഫീസിൽ നിന്ന് ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.
 
ഈ സമയം എന്തോ പന്തികേട് തോന്നിയ വൈഗ വേഗം മൂർത്തി സാറിനെ വിളിച്ചു. എല്ലാം പറഞ്ഞു.
 
അവളെ ആശ്വസിപ്പിച്ച് മൂർത്തി ആളുടെ കോൺടാക്ട് വെച്ച് അന്വേഷിച്ചു.
 
ഈ സമയം ഫ്രണ്ട്സും ബൈക്കിൽ ഫ്ലാറ്റിലെത്തി.
 
വഴിയിലൊന്നും സാറിൻറെ കാർ കണ്ടില്ല. ആക്സിഡൻറ് ഒന്നുമുണ്ടായിട്ടില്ല. അവർക്ക് ആകെ പേടി തോന്നിത്തുടങ്ങി.
 
മൂർത്തിയും അന്വേഷണത്തിനൊടുവിൽ ഇതുതന്നെയാണ് പറഞ്ഞത്. മാത്രമല്ല ആക്സിഡൻറ് ഒന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പു പറഞ്ഞു.
 
വൈഗക്ക് ഒരു വല്ലായ്മ തോന്നി. പിന്നെ മടിച്ചില്ല. അവൾ രുദ്രനെ വിളിച്ചു.
 
എല്ലാം കേട്ട് രുദ്രൻ രാഘവനെ വിളിച്ച് വീട്ടിൽ നിർത്തി, ലച്ചുവിനു കൂട്ടായി.
 
പിന്നെ രുദ്രനും ഗീതയും അടുത്ത ഫ്ലൈറ്റിൽ തന്നെ ബാംഗ്ലൂരിലേക്ക് വന്നു.
 
മൂർത്തി എയർപോർട്ടിൽ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു.
 
അവരെ പിക്ക് ചെയ്ത് നേരെ പോലീസ് സ്റ്റേഷനിൽ ആണ് അവർ പോയത്.
 
ഗീത ആദി പിടിച്ചാണ് ഇരുന്നത്. എന്നാൽ രുദ്രൻ സമചിത്തതയോടെ എല്ലാം നോക്കി നടത്തുന്നുണ്ടായിരുന്നു.
 
അന്ന് മുഴുവനും എല്ലാവരും പറ്റും വിധം എല്ലാം ഇന്ദ്രനെ തിരഞ്ഞുകൊണ്ടിരുന്നു.
 
രാത്രിയിൽ കുറേ വൈകിയാണ് രുദ്രനും ഗീതയും മൂർത്തിയും ഇന്ദ്രൻറെ ഫ്ലാറ്റിൽ എത്തിയത്.
 
വൈകിട്ട് മുതൽ വൈഗയുടെ ഫ്ലാറ്റിൽ അവളുടെ ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു.
 
അവൾ അറിഞ്ഞിരുന്നു ഇന്ദ്രൻറെ ഫ്ലാറ്റിൽ അച്ഛനും അമ്മയും വന്നത്.
 
അവൾ അത് കണ്ടിട്ടും അവിടേക്ക് പോയില്ല. മാത്രമല്ല അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരുന്നു.
 
എന്തിനും അവൾ ഫ്രണ്ട്സിൻറെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്.
 
പക്ഷേ രുദ്രൻ continuous ആയി ഇന്ദ്രൻറെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.

വൈകേന്ദ്രം  Chapter 22

വൈകേന്ദ്രം  Chapter 22

4.7
7967

വൈകേന്ദ്രം  Chapter 22   പുലർച്ചെ ഒരു മൂന്നു മണിയോട് അടുത്ത് രുദ്രൻറെ ഫോണിലേക്ക് ഇന്ദ്രൻറെ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നു,   “Don't panic, I am out for some urgent work. I will be back by TOMORROW NIGHT.”   മെസ്സേജ് കണ്ട ശേഷം രുദ്രൻ പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തു. പിന്നെ രാഘവനെ വിളിച്ചു പറഞ്ഞു.   കുറച്ചു സമയത്തിനു ശേഷം ദീപു ഇന്ദ്രൻറെ ഫ്ലാറ്റിൽ പോയി വിവരങ്ങൾ അറിഞ്ഞു വന്നു.   ഏതാനും സമയത്തിന് ശേഷം വൈഗയുടെ ഒരു ലെറ്ററും ആയി അച്ചായൻ ഇന്ദ്രൻറെ ഫ്ലാറ്റിൽ ചെന്നു.   വൈഗ ഒരിക്കൽ പോലും ഇന്ദ്രൻറെ ഫ്ലാറ്റിൽ പോയില്ല.   കുറച്ചു സമയത്തിനു ശേഷം രുദ്രനും മൂർത്തിയും പാനിക് ആയി ആംബുലൻസ് വിളിച്