Aksharathalukal

വൈകേന്ദ്രം  Chapter 22

വൈകേന്ദ്രം  Chapter 22
 
പുലർച്ചെ ഒരു മൂന്നു മണിയോട് അടുത്ത് രുദ്രൻറെ ഫോണിലേക്ക് ഇന്ദ്രൻറെ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നു,
 
“Don't panic, I am out for some urgent work. I will be back by TOMORROW NIGHT.”
 
മെസ്സേജ് കണ്ട ശേഷം രുദ്രൻ പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തു. പിന്നെ രാഘവനെ വിളിച്ചു പറഞ്ഞു.
 
കുറച്ചു സമയത്തിനു ശേഷം ദീപു ഇന്ദ്രൻറെ ഫ്ലാറ്റിൽ പോയി വിവരങ്ങൾ അറിഞ്ഞു വന്നു.
 
ഏതാനും സമയത്തിന് ശേഷം വൈഗയുടെ ഒരു ലെറ്ററും ആയി അച്ചായൻ ഇന്ദ്രൻറെ ഫ്ലാറ്റിൽ ചെന്നു.
 
വൈഗ ഒരിക്കൽ പോലും ഇന്ദ്രൻറെ ഫ്ലാറ്റിൽ പോയില്ല.
 
കുറച്ചു സമയത്തിനു ശേഷം രുദ്രനും മൂർത്തിയും പാനിക് ആയി ആംബുലൻസ് വിളിച്ചു വരുത്തി. ഗീതയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
 
കാര്യങ്ങളെല്ലാം താൻ ഉദ്ദേശിച്ച പോലെ നടക്കുന്നതു കൊണ്ട് വൈഗ ഒന്ന് ആശ്വസിച്ചു.
 
അവൾ പറഞ്ഞിട്ടാണ് ഗീതയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. അത് ടെൻഷൻ കാരണം ബിപി കൂടി എന്നാണ് പറഞ്ഞത്. മെഡിസിൻ ഒന്നും കൊടുക്കരുത് എന്നും പ്രത്യേകം പറഞ്ഞിരുന്നു.
 
അതെല്ലാം ഞാൻ നോക്കിക്കോളാം എന്ന് രുദ്രൻ അവൾക്ക് ഉറപ്പു നൽകി.
 
രുദ്രനും മൂർത്തിയും ഗീതയോടൊപ്പം ഹോസ്പിറ്റലിൽ ആയിരുന്നു. അവർക്ക് നല്ല സങ്കടം ഉണ്ടെങ്കിലും ഒന്നും പുറത്തു കാട്ടാതെ നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
 
എന്നാൽ വൈഗയും ഫ്രണ്ട്സും ഒന്നും സംഭവിക്കാത്ത പോലെ കാലത്ത് തന്നെ നോർമലായി ഓഫീസിൽ പോയി. ഏഴു പേരും ഓഫീസിലുള്ള എല്ലാവരെയും നിരീക്ഷിക്കുകയായിരുന്നു.
 
ഇന്ന് നാലു മണിക്ക് മുൻപ് ടെൻഡർ പ്രസേൻറ്റേഷൻ നടത്തി സബ്മിറ്റ് ചെയ്യണം.
 
എന്താണ് വേണ്ടത് എന്ന് സമയമെടുത്തു തന്നെ അവൾ ആലോചിച്ചു.
 
എന്തൊക്കെയായാലും ഇന്ദ്രൻ സമയത്തിന് എത്തില്ലെന്ന് അവൾക്ക് ഉറപ്പായി.
 
ചന്ദ്രോത്ത് കാർ അവനെ മാറ്റി നിർത്തിയത് ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു.
 
കുറച്ചു കഴിഞ്ഞപ്പോൾ രുദ്രൻ ഓഫീസിൽ വന്നു. ടാബ് കണ്ടെത്താനാണ് രുദ്രൻ വന്നത്. ഓഫീസ് ലോക്കറിൽ ഉണ്ടാകും എന്നാണ് കരുതിയത്. പക്ഷേ പ്രതീക്ഷ തെറ്റിച്ച് tab അവിടെ കാണാതായ രുദ്രൻ തളർന്നിരുന്നു പോയി.
 
അയാൾ ഇന്ദ്രൻറെ സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ടാബ് സാർ ഇന്നലെ കൊണ്ടു പോയി എന്നാണ് അറിഞ്ഞത്. അതോടെ രുദ്രൻ ആകെ തളർന്നു.
 
അയാൾ സങ്കടത്തോടെ ഹോസ്പിറ്റലിൽ തിരിച്ചു പോയി. അവർ ജയിച്ചതായി അയാൾക്ക് തോന്നി.
 
ചന്ദ്രോത്ത് കാരാണ് ഇന്ദ്രനെ തടഞ്ഞു വെച്ചിരിക്കുന്നത് എന്ന് എല്ലാവർക്കും ഏകദേശം ഉറപ്പായിരുന്നു.
 
എന്നാലും നമ്മൾ ഇത്രയും precautions എടുത്തിട്ടും ഈ ടെൻഡർ കയ്യിൽ നിന്നു പോയത് വളരെ സങ്കടം ഉള്ള കാര്യം ആണെന്നും, ഇൻവെസ്റ്റേഴ്സ്സിനോട് എന്തു പറയും എന്നും എല്ലാം ആലോചിച്ച് രുദ്രന് ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു.
 
രണ്ടു മണിയോടെ വൈഗ ഓഫീസിൽ നിന്നും പുറത്തിറങ്ങി. ഒരു ഓട്ടോ പിടിച്ച് സ്റ്റാർ ഹോട്ടലിലെ ഗേറ്റിൽ വന്നിറങ്ങി. അവിടെ അവളെ കാത്തു ഒരു കാറുണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവൾ അതിൽ കയറി.
 
3.15pm ആ കാർ tender നടക്കുന്ന ഓഫീസിൻറെ മുന്നിൽ വന്നു നിന്നു. കാറിൽ നിന്നും രണ്ടു പേർ ഇറങ്ങി റിസപ്ഷനിൽ എന്തോ പറഞ്ഞു.
 
റിസപ്ഷനിസ്റ്റ് വരെ പ്രസേൻറ്റേഷൻ നടക്കുന്ന റൂമിന് പുറത്തു നിൽക്കുന്ന പെൺകൊച്ചിന് പരിചയപ്പെടുത്തി തിരിച്ചു പോയി.
 
3.30pm ആയപ്പോൾ അവരെ അകത്തോട്ടു വിളിച്ചു. MM Groupൻറെ papers ഉം tender related ആയ എല്ലാ documents ഉം submit ചെയ്തശേഷം MD മെഡിക്കൽ എമർജൻസി ആയതുകൊണ്ട് എത്താൻ സാധിച്ചില്ല എന്നും അറിയിച്ചു.
 
MDക്ക് പകരമാണ് ബോർഡ് മെമ്പറായ ഭദ്ര പ്രതാപവർമ്മ എന്ന ഞാൻ വന്നതെന്നും കൂടെയുള്ള പെൺകുട്ടിയെ PA ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തി.
 
Presentation ചെയ്യുന്നത് PA ആണെന്നും ഭദ്രൻ പറഞ്ഞു.
 
അരമണിക്കൂറിനുള്ളിൽ presentation ഉം സബ്മിഷൻ ഉം എല്ലാം കഴിഞ്ഞ് ഭദ്രൻ തിരിച്ച് അക്കാദമിയിലേക്ക് പോയി.
 
വൈഗ അഞ്ചരയോടെ ഓഫീസിൽ തിരിച്ചെത്തി. പിന്നെ കുറച്ച് mail ചെക്ക് ചെയ്ത ശേഷം അവർ ഏഴുപേരും തിരിച്ച് ഫ്ലാറ്റിലേക്ക് പോയി
 
പിന്നെ ഇന്ദ്രൻ വരുന്നതും കാത്തിരിപ്പായി. ഇന്ദ്രൻ ഇല്ലാത്തതു കൊണ്ട് ടെൻഡർ സബ്മിറ്റ് ചെയ്തില്ല എന്ന് ഓഫീസിൽ എല്ലാവരും അറിഞ്ഞു.
 
വൈഗയുടെ നിർദ്ദേശപ്രകാരമായിരുന്നു ന്യൂസ് ലീക്ക് ചെയ്തത്. അത് ചില മുഖങ്ങളിൽ പുഞ്ചിരി വരുത്തുന്നത് സ്കാൻ ചെയ്യുകയായിരുന്നു അവർ ഏഴു പേരും.
 
ഏഴുമണിയോടെ ഇന്ദ്രൻറെ കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിച്ച ശേഷം kidnapers പോയി.
 
അവശനായിരുന്നു എങ്കിലും എന്തിനാണ് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന് ആക്കി എന്നത് അവന് അതിശയമായിരുന്നു.
 
എങ്കിലും ആദ്യം തന്നെ ഫോണെടുത്ത് വൈഗയേ വിളിക്കാൻ ആണ് അവൻ ശ്രമിച്ചത്. എന്നാൽ അവളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന് കണ്ടു അവന് വല്ലാതെ ദേഷ്യം വന്നു.
 
അവൻ എന്തോ ആലോചിച്ച ശേഷം ശ്രീയുടെ നമ്പർ ഡയൽ ചെയ്തു നോക്കി.
 
ആദ്യത്തെ റിങ്ങിൽ തന്നെ വൈഗ ഫോൺ അറ്റൻഡ് ചെയ്തു.
 
അവളുടെ സൗണ്ട് കേട്ടതും അവന് പകുതി ആശ്വാസം തോന്നി.
 
അവർ തന്നെ ഹോസ്പിറ്റൽ parkingൽ ആണ് ഇറക്കിയത് എന്ന് അവൻ പറഞ്ഞപ്പോൾ വൈഗ പറഞ്ഞു.
 
അച്ഛനും അമ്മയും മൂർത്തി സാറും അകത്ത് ഉണ്ടെന്ന്. അത് കേട്ട് അവൻ പേടിച്ച് ഫോൺ കട്ട് ചെയ്തു.
 
പിന്നെ പെട്ടെന്ന് തന്നെ രുദ്രനെ വിളിച്ചു. രുദ്രൻ ഫോൺ അറ്റൻഡ് ചെയ്ത് താഴെ റിസപ്ഷനിൽ വന്നു.
 
തളർന്നു പോയ തൻറെ മകനെ ചേർത്ത് പിടിച്ച് ഹോസ്പിറ്റലിൽ ഗീത കിടക്കുന്ന റൂമിലേക്ക് കൊണ്ടു പോയി.
 
മകനെ കണ്ട് ഗീത അവനെ ചേർത്തു പിടിച്ചു കുറെ കരഞ്ഞു. ഡോക്ടറിൻറെ അഭിപ്രായ പ്രകാരം ഇന്ദ്രൻ ട്രിപ്പ് കേറ്റി അവശതയൊക്കെ മാറ്റിയ ശേഷമാണ് എല്ലാവരും ഫ്ലാറ്റിലേക്ക് തിരിച്ചു പോന്നത്.
 
എന്നിട്ടും ഇന്ദ്രൻറെ ഫ്ലാറ്റിൽ വൈഗ പോവുകയോ അവനെ കാണുകയോ ചെയ്തില്ല.
 
കുറച്ചു സമയത്തിനു ശേഷമാണ് അവർക്ക് കഴിക്കാനായി ഭക്ഷണം ഗോപുവിൻറെ കയ്യിൽ വൈഗ കൊടുത്തയച്ചത്. കഞ്ഞിയും ചമ്മന്തിയും പപ്പടവും ആയിരുന്നു ഭക്ഷണം. രണ്ടു ദിവസമായി ഹോസ്പിറ്റലിൽ ആയിരുന്നതുകൊണ്ട് മൂർത്തി വീട്ടിലേക്ക് പോയി.
 
വൈഗ കൊടുത്തു വിട്ട കഞ്ഞി ഗീത ഇന്ദ്രനു നൽകി. രാഘവനോട് രുദ്രൻ അപ്പപ്പോൾ തന്നെ എല്ലാം അറിയിക്കുന്നുണ്ടായിരുന്നു.
 
dinner കഴിഞ്ഞ ക്ഷീണം എല്ലാവരും ഉറങ്ങാൻ കിടന്നു.
 
വൈഗയും ഫ്രണ്ട്സും ഒത്തിരി തളർന്നിരുന്നു കൂടാതെ ടെൻഷനും. എല്ലാം കൊണ്ട് ക്ഷീണിതരായ അവർ പെട്ടെന്ന് ഉറങ്ങി പോയി.
 
അടുത്ത ദിവസം ഒന്നും സംഭവിക്കാത്ത പോലെ വൈഗയും ഫ്രണ്ട്സും ഓഫീസിൽ പോയി.
 
എന്നാൽ ഒരു പത്തരയോടെ ഇന്ദ്രനും രുദ്രനും ഒരുമിച്ചാണ് ഓഫീസിൽ വന്നത്.
 
വന്നപ്പോൾ തന്നെ ഇൻവെസ്റ്റേഴ്സ് എല്ലാവരും എത്തിയതായി റിസപ്ഷനിസ്റ്റ് അറിയിച്ചു.
 
അതുകേട്ട് രുദ്രൻ ഇന്ദ്രനോട് പറഞ്ഞു.
 
“ആദ്യം നമുക്ക് ക്യാബിനിൽ ചെല്ലാം, പിന്നെ അവരെ കാണാം.”
 
ഇന്ദ്രൻ സമ്മതിച്ചു.
 
ഇന്ദ്രന് വൈഗയേ ഒന്ന് കാണണമായിരുന്നു. പക്ഷെ വേറെ വഴി ഇല്ലാത്തതു കൊണ്ട് രുദ്രനോടൊപ്പം ക്യാബിനിൽ ചെന്നു.
 
കാബിനിൽ എത്തിയ ശേഷവും രുദ്രൻ ഇന്ദ്രനോട്
 
‘സാരമില്ല… ബിസിനസ് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാകും’
 
എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു.
 
‘എന്തു നഷ്ടം ഉണ്ടായാലും നമുക്ക് എങ്ങനെയും compensate ചെയ്യാം.”
 
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ investorsൽ രണ്ടു മൂന്നു പേർ ദേഷ്യത്തോടെ ഇന്ദ്രൻറെ കാബിനിലേക്ക് വന്നു.
 
“മിസ്റ്റർ വർമ്മ ഞങ്ങൾ കുറച്ചു പേർ നിങ്ങളെ കാത്ത് കോൺഫറൻസ് റൂമിൽ ഇരിക്കുന്നത് അറിഞ്ഞില്ലായിരുന്നു എന്നുണ്ടോ? നിങ്ങൾ എന്താണ് അവിടേക്ക് വരാതെ ഇവിടെ തന്നെ ഇരിക്കുന്നത്?”
 
ഒന്നും മറുപടി പറയാതെ അവരെയും കൂട്ടി രുദ്രനും ഇന്ദ്രനും കോൺഫറൻസ് റൂമിൽ ചെന്ന് അവർക്കായുള്ള സീറ്റിലിരുന്നു.
 
ഇന്നത്തെ മീറ്റിംഗിൻറെ ചർച്ചാ വിഷയം ഇന്നലെ മിസ്സായ ടെൻഡർ തന്നെയാണ്.
 
എല്ലാക്കൊല്ലവും നമ്മൾ നേടുന്ന ഈ ടെൻഡർ എന്തുകൊണ്ട് presentation പോലും സബ്മിറ്റ് ചെയ്തില്ല എന്നതാണ് അവർക്ക് അറിയേണ്ടത്. അവരുടെ ചോദ്യം ന്യായമാണ് ഒന്നും പറയാൻ പറ്റാതെ ഇരിക്കുകയായിരുന്നു രുദ്രനും ഇന്ദ്രനും
 
12 മണിക്ക് ടെൻഡർ ആർക്കാണെന്ന് അനൗൺസ് ചെയ്യും. അതുകൊണ്ട് എല്ലാവരും വെയിറ്റ് ചെയ്തു.
 
ചന്ദ്രോത്ത് കാർക്ക് ആ ടെൻഡർ കിട്ടും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
 
രുദ്രൻ ദേഷ്യത്തോടെ തല കുമ്പിട്ട് ഇരിക്കുകയായിരുന്നു.
 
അതുകണ്ട ഇന്ദ്രന് എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവും തോന്നി.
 
ഏകദേശം പന്ത്രണ്ട് മണിയോടടുത്തതും കോൺഫറൻസ് റൂമിൻറെ ഡോർ തുറന്ന് ഇന്ദ്രൻറെ സെക്രട്ടറി പ്രിയ, ഒരു ബൊക്കെയുമായി വന്നു.
 
ഇന്ദ്രനെ കൺഗ്രാജുലേറ്റു ചെയ്തു.
 
‘ടെൻഡർ നമുക്ക് തന്നെയാണ് ഈ വർഷവും കിട്ടിയത്’
 
എന്ന് പ്രിയ പറഞ്ഞതു കേട്ട് ഇന്ദ്രനും രുദ്രനും ആശ്ചര്യത്തോടെ അവളെ നോക്കി.
 
official ആയി വന്ന ഈ emailൻറെ കോപ്പി സെക്രട്ടറി ഇന്ദ്രനെ കാണിച്ചു.
 
വായിച്ചു നോക്കിയ ഇന്ദ്രൻ അതെ എന്ന് രുദ്രനെ കണ്ണുകൊണ്ട് കാണിച്ചു.
 
എല്ലാം കണ്ടുകൊണ്ടിരുന്ന ഇൻവെസ്റ്റ്സും ഹാപ്പിയായി. എല്ലാവരും ഇന്ദ്രനേയും രുദ്രനെയും കൺഗ്രാജുലേറ്റ് ചെയ്തു. ഈ സന്തോഷം പങ്കിടാൻ അടുത്ത സാറ്റർഡേ പാർട്ടി ഫിക്സ് ചെയ്ത ശേഷം ആണ് എല്ലാവരും പിരിഞ്ഞത്.
 
Investors പോയ ശേഷം ഇന്ദ്രൻ എല്ലാ സ്റ്റാഫിനെയും മീറ്റിങ്ങിന് ആയി കോൺഫ്രൻസ് റൂമിലേക്ക് വിളിച്ചു. മീറ്റിങ്ങിൽ നമ്മുടെ കമ്പനിക്ക് തന്നെ ഈ വർഷവും tender കിട്ടിയതായി അനൗൺസ് ചെയ്തു. കൂടാതെ അതിൻറെ സന്തോഷത്തിനായി ഈ സാറ്റർഡേ പാർട്ടി ഉണ്ടാകും എന്നും അറിയിച്ചു.
 
എല്ലാവരുടെ ഒപ്പം വൈഗയും ഫ്രണ്ട്സും ഉണ്ടായിരുന്നു കോൺഫറൻസ് ഹാളിൽ.
 
എന്താണ് സംഭവിച്ചത് എന്ന് രുദ്രന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.
 
എന്നാൽ ഇന്ദ്രന് വൈഗയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് എന്ന് ഉറപ്പായിരുന്നു.
 
പക്ഷേ അവനെ ആശയക്കുഴപ്പത്തിൽ ആക്കിയത് ഭദ്രൻറെ പേരിലാണ് ടെൻഡർ ഇമെയിൽ വന്നിരിക്കുന്നത്.
 
വൈഗയെ ഒന്ന് അടുത്തു കാണാനും സംസാരിക്കാനും അവൻ മനസ്സു കൊണ്ട് ഒത്തിരി ആഗ്രഹിച്ചിരുന്നു.
 
പക്ഷേ ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു ഭദ്രൻ ആണ് പ്രസിഡൻറ്ഷൻ സബ്മിറ്റ് ചെയ്തത് എന്ന്.
 
ഈ സമയമെല്ലാം വൈഗയും ഫ്രണ്ട്സും മാർട്ടിനെയും അവൻറെ കൂട്ടാളികളെയും സ്കാൻ ചെയ്യുകയായിരുന്നു. അവരുടെ ഓരോ നീക്കവും അവരറിയാതെ ശ്രദ്ധിച്ചു പോന്നു. അവർ സൈലൻറ് ആയി ഇരിക്കുന്നത് വൈഗയും ഫ്രണ്ട്സും ശ്രദ്ധിച്ചിരുന്നു.
 
ഓഫീസ് കഴിഞ്ഞ് ഫ്രണ്ട്സ് എല്ലാം അവരുടെ വീട്ടിലേക്ക് തിരിച്ചു പോയി. രണ്ടു ദിവസമായി അവരെല്ലാവരും വൈഗയോടൊപ്പം ഫ്ളാറ്റിലായിരുന്നു.
 
എല്ലാവരും പോയതിനുശേഷം വൈഗയും bus സ്റ്റോപ്പിലേക്ക് നടന്നു. ബസ്സ് കയറി ഫ്ലാറ്റിൽ എത്തിയപ്പോൾ ഗീത വൈഗയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
 
രുക്കമ്മ വന്ന് എല്ലാവർക്കുമുള്ള ഡിന്നർ ഉണ്ടാക്കി വെച്ച ശേഷം നേരത്തെ പൊയ്ക്കൊള്ളാൻ ഗീത പറഞ്ഞതു കൊണ്ട് അവർ നേരത്തെ പോയി.
 
ഫ്ലാറ്റിൽ അകത്തു കയറിയ വൈഗ ഗീതയെ കണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കുറച്ചുസമയം അങ്ങനെ തന്നെ നിന്നു. രണ്ടു പേരും ഒന്നും പറഞ്ഞില്ല.
 
അല്പസമയത്തിനു ശേഷം ഇന്ദ്രനും രുദ്രനും എത്തി. അവരും നേരെ വൈഗയുടെ ഫ്ലാറ്റിൽ ആണ് വന്നത്. വൈഗയെ കണ്ട രുദ്രൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു, അല്പനേരം നിന്ന് നിറുകയിൽ മുത്തി പിന്നെ അതിയായ സന്തോഷത്തോടെ ചോദിച്ചു.
 
“എന്ത് മാജിക് ആണ് എൻറെ മോൾ ഈ tender കിട്ടാൻ വേണ്ടി ചെയ്തത്?”
 
അതിന് പുഞ്ചിരിയോടെ വൈഗ പറഞ്ഞത് ഇങ്ങനെയാണ്.
 
“അച്ഛാ ഞാൻ ഒന്നും കാര്യമായി ചെയ്തില്ല, അച്ഛൻറെ ആൺ മക്കൾ തന്നെയാണ് എല്ലാം ചെയ്തത്.”
 
അതുകേട്ട് തലയാട്ടിക്കൊണ്ട് രുദ്രൻ പറഞ്ഞു.
 
നമുക്ക് രാഘവനെ കൂടി കോൺഫറൻസ് കോളിൽ വിളിക്കാം. അയാൾക്കും കേൾക്കാൻ ആഗ്രഹമുണ്ടാകും എന്താണ് സംഭവിച്ചത് എന്ന്.
 
രാഘവനെ രുദ്രൻ തന്നെയാണ് zoom callൽ വിളിച്ചത്. ലച്ചുവും ലക്ഷ്മിയും രാഘവനും കൂടെ തന്നെ ഉണ്ടായിരുന്നു വൈഗ പറയുന്നത് കേൾക്കാൻ.
 
എല്ലാവരും ക്ഷമയോടെ വൈഗ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
 
‘ഇന്ദ്രനെ കാണാതായ തൊട്ട് അവൾ എല്ലാം വിശദമായി തന്നെ പറഞ്ഞു. പലവട്ടം വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഇന്ദ്രൻ reply ചെയ്യാത്ത തൊട്ട് എല്ലാം. ഫ്രണ്ട്സിനെ ഹെൽപിന് വിളിച്ചതും, മൂർത്തി സാറിനോട് എല്ലാം പറഞ്ഞതും, പിന്നെ രുദ്രാച്ഛനെ വിളിച്ച് പറഞ്ഞതും, ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചതും, രുദ്രനും ഗീതയും മൂർത്തി സാറും കൂടി പോലീസ് സ്റ്റേഷനിൽ പോയതും എല്ലാം വിശദമായി തന്നെ അവൾ പറഞ്ഞു.’
 
‘പിന്നെ ഇന്ദ്രൻറെ ഫോണിൽ നിന്ന് രുദ്രന് മെസ്സേജ് വന്നതും അവൾ പറഞ്ഞു.’
 
അതുകേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“അവർ എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണത്.”
 
തുടർന്ന് ഇന്ന് ഫ്രണ്ട്സിൻറെ സഹായത്തോടെ ഗീതമ്മയെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ അവൾ അച്ഛനോട് പറഞ്ഞതും അവൾ പറഞ്ഞു.
 
അതു കേട്ട് ഗീത ചോദിച്ചു
 
“എന്തിനാണ് എന്നെ ഹോസ്പിറ്റലിലേക്ക് മാറ്റിയത്?”
 
അതിന് അവൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“നമ്മുടെ ഫ്ലാറ്റിൽ സെക്യൂരിറ്റി കുറവാണ്. ഹോസ്പിറ്റൽ ഒരു പബ്ലിക് പ്ലേസ് ആണ്. കൂടാതെ നമ്മുടെ ഹോസ്പിറ്റലും. അവിടെ സെക്യൂരിറ്റി കൂടുതലായിരിക്കും ഇവിടത്തെകാൾ. ഹോസ്പിറ്റലിൽ എന്തെങ്കിലും മെഡിസിൻ ഇഞ്ചക്ട് ചെയ്യുക മാത്രമേ അവർക്ക് ഈസിയായി ചെയ്യാൻ പറ്റു. ഒരു കാരണവശാലും ഒരു മെഡിസിനും അമ്മയ്ക്ക് കൊടുക്കരുതെന്ന് രുദ്രനോട് വൈഗ ആദ്യമേ പറഞ്ഞിരുന്നു.’
 
‘പിന്നെ അച്ഛനു വന്ന മെസ്സേജിൽ നിന്നും ഏകദേശം മനസ്സിലായിരുന്നു ചന്ദ്രോത്ത് കാരാണ് ഇന്ദ്രനെ പിടിച്ചു വച്ചിരിക്കുന്നതെന്ന്.’
 
‘അവരുടെ ലക്ഷ്യം എന്തായാലും ടെൻഡർ ആയിരിക്കും എന്നെനിക്കുറപ്പായിരുന്നു.’

വൈകേന്ദ്രം  Chapter 23

വൈകേന്ദ്രം  Chapter 23

4.8
7938

വൈകേന്ദ്രം  Chapter 23   “ഇത്രയൊക്കെ ചെയ്ത ചന്ദ്രോത്ത് കാരെ വെറുതെ വിടാൻ മനസ്സ് അനുവദിച്ചില്ല.   പിന്നെ ആലോചിച്ചപ്പോൾ ഭദ്രൻ ആയിരിക്കും ഏറ്റവും perfect pick എന്ന് തോന്നി.   പിന്നെ ഒട്ടും സമയം കളയാതെ ഭദ്രനെ വിളിച്ചു വരുത്തി.   ‘Emergency ആണെന്നും എന്താണ് സംഭവിക്കുന്നത് എന്നും ഭദ്രനെ അറിയിച്ചു.’   ഞാൻ കമ്പനിയിൽ ആരുമല്ല. ഒരു intern ആയ എനിക്ക് കമ്പനിയുടെ പേരിൽ ടെൻഡർ സബ്മിറ്റ് ചെയ്യാൻ പറ്റില്ല. രുദ്രച്ഛനെ അവർ watch ചെയ്യുന്നുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.   ട്രെയിനിങ്ങിന് പോയ ഭദ്രനെ ആരും expect ചെയ്യില്ല എന്നെനിക്കറിയാമായിരുന്നു.   ലച്ചുവിനെ വിളിച്