Aksharathalukal

വൈകേന്ദ്രം  Chapter 24

വൈകേന്ദ്രം  Chapter 24
 
MM ഗ്രൂപ്പിൻറെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ തന്നെയാണ് പാർട്ടി അറേഞ്ച് ചെയ്തിരുന്നത്.
 
സ്റ്റാഫും, ഇൻവെസ്റ്റേഴ്സും, ബോർഡ് മെമ്പേഴ്സും, പിന്നെ വളരെ കുറച്ചു clientsസും ആണ് ഉണ്ടായിരുന്നത്.
 
7 മണിയോടെ പാർട്ടി തുടങ്ങും എന്നാണ് പറഞ്ഞിരുന്നത്.
 
ഇന്ദ്രനും രുദ്രനും ഗീതയും ഒരുമിച്ചാണ് പാർട്ടിക്ക് പോയത്.
 
Uber വിളിച്ചാണ് വൈഗ പോയത്. ഒരു ഏഴരയോടെയാണ് വൈഗ എത്തിയത്. അവൾ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. ഇന്ദ്രൻറെ സ്പീച്ച് നടക്കുകയായിരുന്നു. മൂർത്തിയും ഉണ്ടായിരുന്നു പാർട്ടിക്ക്.
 
എല്ലാവരോടും പാർട്ടി എൻജോയ് ചെയ്യാൻ പറഞ്ഞ ശേഷം ഇന്ദ്രൻ സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോഴാണ് വൈഗ കോൺഫറൻസ് ഹോളിൻറെ door തുറന്നു അകത്തേക്ക് വന്നത്.
 
ഇന്ദ്രൻ അത് കണ്ടിരുന്നു. വൈൻ കളർ ഡ്രെസ്സിൽ അവൾ സുന്ദരിയായിരുന്നു. അവൾ entrance door നു മുന്നിൽ നിന്നു കൊണ്ട് അവളുടെ ഫ്രണ്ട്സിനെ നോക്കുകയായിരുന്നു.
 
ആ സമയത്താണ് ഒരിക്കൽ കൂടി entrance door തുറന്നത്. Entrance ൽ തന്നെ നിൽക്കുകയായിരുന്നതു കൊണ്ട് അവൾ ഡോർലേക്ക് തിരിഞ്ഞു നോക്കി.
 
ആറടി പൊക്കത്തിൽ പൂച്ച കണ്ണുകളോട് കൂടിയ ഒരു അഡാർ ചെക്കൻ.
 
ജിമ്മിൽ റെഗുലർ ആയി പോകുന്ന ആളാണെന്ന് ബോഡി കണ്ടാൽ അറിയും.
 
ബ്ലൂ ജീൻസും ലൈറ്റ് ബ്ലൂ കാഷ്വൽ ഷർട്ടുമാണ് വേഷം.
 
മുടിയൊക്കെ ജെല്ല് ചെയ്തു വച്ചിട്ടുണ്ട്. trim ചെയ്ത മീശയും താടിയും. വല്ലാത്ത ലുക്ക് തന്നെ.
 
ഏകദേശം ഇന്ദ്രന് ഒരു കോമ്പറ്റീഷൻ പോലെ. അവൾ ഓർത്തു.
 
എന്നാൽ അവളുടെ നോട്ടം അവൻറെ പൂച്ച കണ്ണിൽ എത്തിയതും അവളുടെ ചിന്ത മാറി.
 
വല്ലാത്ത ഒരു നെഗറ്റീവ് ഫീലിംഗ് ആണ് അവൾക്ക് കിട്ടിയത്.
 
അവൻറെ കണ്ണുകളിൽ cunningness ഉം mischievous ഉം നിറഞ്ഞു നിന്നിരുന്നു.
 
എന്നാൽ അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
പെട്ടെന്നാണ് ശ്രീ വന്ന് വൈഗയുടെ കൈ പിടിച്ചത്. തിരിഞ്ഞു നോക്കിയ വൈഗ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ഞാൻ നിങ്ങളെ നോക്കുകയായിരുന്നു.” 
 
അവൻ പിന്നിൽ നിൽക്കുന്ന ആളെ ശ്രദ്ധിക്കാതെ അവളോട് ചോദിച്ചു.
 
“എന്തേ വൈകിയത്?”
 
അതിന് എന്തോ മറുപടി പറഞ്ഞു കൊണ്ട് വൈഗയും ശ്രീയും നടന്നു പോയി.
 
എന്നാൽ അപ്പോഴും ആ 2 പൂച്ചക്കണ്ണുകൾ അവളിൽ തന്നെയായിരുന്നു. അവൾ പോകുന്നതും നോക്കി അയാൾ അവിടെ തന്നെ നിന്നു. എന്തോ ഒന്ന് അവനെ അവളിലേക്ക് അടുപ്പിക്കുന്നത് ആയി അവനു തോന്നി.
 
ആ സമയം ഇന്ദ്രനും രുദ്രനും അവിടേക്ക് വന്നു.
 
രുദ്രൻ ആ വന്ന ആളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി പറഞ്ഞു.
 
“മനു നീയും ഇവിടെ ഉണ്ടായിരുന്നോ? നിന്നെ കണ്ടിട്ട് എത്ര നാളായി?”
 
രുദ്രൻറെ സംസാരം കേട്ട മനു എന്ന മാനവ് വൈഗയിൽ നിന്നും കണ്ണുകൾ എടുത്ത് രുദ്രനെ നോക്കി. അതിനുശേഷം സൈഡിൽ നിൽക്കുന്ന ഇന്ദ്രനെയും.
 
ഇന്ദ്രൻറെ മുഖത്ത് ഒരു ഭാവവും ഉണ്ടായിരുന്നില്ല. എന്നാൽ അവൻറെ ഉള്ളിൽ തീ ആളി കത്തുകയായിരുന്നു.
 
അത് അവനെ കിഡ്നാപ്പ് ചെയ്തത് കൊണ്ടല്ല. വൈഗയേ മാനവ് നോക്കുന്നത് കണ്ടിട്ടാണ്.
 
ഇന്ദ്രനെ നോക്കി മാനവ് പറഞ്ഞു.
 
“എൻറെ ഫ്രണ്ട് വിളിച്ചാൽ ബാംഗ്ലൂരിലുള്ള ഞാൻ വരാതിരിക്കുമോ അങ്കിളേ? മാത്രമല്ല ഈ സെലിബ്രേഷന് പങ്കെടുക്കാൻ ഏറ്റവും അർഹനായവൻ ഞാനാണ്. അവസാന നിമിഷം വരെ എൻറെത് എന്ന് കരുതിയതാണ് ഇവൻറെ കൈയിൽ ഇരിക്കുന്നത്. അപ്പോ ആ സെലിബ്രേഷനിൽ ഞാൻ പങ്കെടുക്കേണ്ടത് അല്ലേ?”
 
അപ്പോഴേക്കും മൂർത്തിയും അവിടേക്ക് വന്നു. മൂർത്തിയെ കണ്ട മാനവ് പുഞ്ചിരിച്ചു. മൂർത്തി അവൻ അടുത്തായി വന്ന് അവനെ വിളിച്ചു.
 
“മാനവ് ചന്ദ്രോത്ത്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? കോളേജ് കഴിഞ്ഞ് ഇപ്പോഴാണ് പിന്നെ ഒന്നു കാണുന്നത്.”
 
അവൻ ചിരിച്ചു കൊണ്ട് വിശേഷങ്ങൾ പറഞ്ഞു.
 
ആ സമയം drinks ഉം ആയി ഒരാൾ വന്നു. നാലു പേരും ഓരോ ഗ്ലാസ് വിസ്കി കയ്യിലെടുത്തു cheers പറഞ്ഞു.
 
ഇന്ദ്രനും മാനവും glassകൾ ഒന്നു കൂടി മുട്ടിച്ച് cheers പറഞ്ഞു.
 
“game is still on, don't forget that.”
 
മാനവ് ഇന്ദ്രനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.
 
മുഖത്ത് ഒരു ചെറു പുഞ്ചിരി ഫിറ്റ് ചെയ്തശേഷം glassൽ നിന്നും ഒരു സിപ്പ് എടുത്തുകൊണ്ട് ഇന്ദ്രൻ റിപ്ലൈ ചെയ്തു.
 
“never… and you too...”
 
മാനവ് ചന്ദ്രോത്ത് പാർട്ടിക്ക് വന്നത് പലർക്കും അതിശയമായിരുന്നു.
 
മാനവിന് investors ൽ പലരെയും അറിയാം. എന്തൊക്കെയായാലും അവരെല്ലാവരും ചെയ്യുന്ന ബിസിനസ് ഒന്നു തന്നെയാണ്.
 
മാനവിൻറെ കണ്ണുകൾ ഇടയ്ക്ക് വൈഗയെ തിരഞ്ഞു പോയിരുന്നു.
 
ഇതൊന്നും ശ്രദ്ധിക്കാതെ വൈഗ തൻറെ friends ഉം ആയി സംസാരിക്കുകയായിരുന്നു.
 
എന്നാൽ മാനവിനെ നന്നായി അറിയുന്ന ഇന്ദ്രൻ അവൻറെ ഓരോ ചലനവും സ്കാൻ ചെയ്യുന്നുണ്ടായിരുന്നു.
 
തൻറെ പെണ്ണിലേക്ക് നീളുന്ന അവൻറെ കണ്ണുകൾ ഇന്ദ്രനെ വല്ലാതെ അസ്വസ്ഥനാക്കി.
 
മൂർത്തി sir ഫ്രീ ആയപ്പോൾ വൈഗയെയും ഫ്രണ്ട്സിനെയും കാണാൻ അവരുടെ ടേബിളിന് അടുത്തു ചെന്നു. മൂർത്തി സാറിനെ കണ്ടതും ഏഴംഗസംഘം എഴുന്നേറ്റു നിന്നു.
 
മൂർത്തി, അവർ ഒന്നിച്ചു വൈഗക്ക് താങ്ങായതിന് നന്ദി പറഞ്ഞു.
 
sirൽ നിന്നും അങ്ങനെയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. അവർക്ക് നല്ല സന്തോഷം തോന്നി.
 
ആ സമയം മാനവും മൂർത്തിയുടെ അടുത്തു വന്നു. മൂർത്തി മാനവിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു.
 
“നമ്മുടെ കോളേജിലേക്ക് ഫസ്റ്റ് റാങ്ക് കൊണ്ടു വന്ന അവസാനത്തെ ആളാണ് മാനവ്. മാനവ് ചന്ദ്രോത്ത്, ചന്ദ്രോത്ത് ഗ്രൂപ്പിൻറെ MD ആണ് ഇപ്പോൾ.”
 
അതിനുശേഷം മൂർത്തി ഏഴു പേരെയും പരിചയപ്പെടുത്തിക്കൊടുത്തു.
 
“നമ്മുടെ കോളേജിലെ studentസ് ആണ് ഇവർ ഏഴു പേരും. MM ഗ്രൂപ്പിൽ intern ഷിപ്പ് ചെയ്യുന്നു.”
 
മൂർത്തി ഇത്രയും പറഞ്ഞു കൊണ്ട് നിർത്തി.
 
മാനവ് എല്ലാവരെയും നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു. അവൻറെ പുഞ്ചിരിയിൽ പൂച്ചക്കണ്ണുകൾ തിളങ്ങുന്നതായി അവർക്ക് തോന്നി.
 
എന്നാൽ അവൻ ആരാണെന്ന് മനസ്സിലാക്കിയ ശേഷവും മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ വൈഗ അവിടെ തന്നെ നിന്നു.
 
പിന്നെ മൂർത്തിയോട് പറഞ്ഞ ശേഷം മാനവ് കോൺഫറൻസ് ഹാൾ വിട്ടു പോയി.
 
ഇന്ദ്രൻറെ അസ്വസ്ഥത കണ്ട് രുദ്രൻ അടുത്തു ചെന്ന് ചോദിച്ചു.
 
“എന്തുപറ്റി നിനക്ക്?” അവൻ ഒന്നും പറഞ്ഞില്ല.
 
അതുകണ്ട് രുദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
 
“നീ പേടിക്കേണ്ട. അവൾ എൻറെ മോളാ... മേഘ അല്ല വൈഗ ലക്ഷ്മി... അവന് ഒന്നും ചെയ്യാൻ പറ്റില്ല.  മാനവ് ചതിക്കുമായിരിക്കും. പക്ഷേ വൈഗയുടെ അടുത്ത് അവൻറെ ഒരു കളിയും നടക്കില്ല. എനിക്ക് അത് നൂറ് ശതമാനം ഉറപ്പാണ്.”
 
രുദ്രൻറെ വാക്കുകൾ ഇന്ദ്രനെ ചെറിയ ആശ്വാസം നൽകി.
 
അവൻ വൈഗയേ നോക്കി. അവൾ കൂട്ടുകാരുമൊത്ത് എന്തൊക്കെയോ തമാശ പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്.
 
ചിരിക്കുന്ന വൈഗയേ നോക്കി അവൻ അങ്ങനെ നിന്നു പോയി. തൻറെ മനസ്സിലെ മാറ്റങ്ങൾ അവൻ അറിയാൻ തുടങ്ങിയിരുന്നു.
 
മാനവ് വൈഗയേ നോക്കുമ്പോഴും, മാർട്ടിൻ അവളെ അപായപ്പെടുത്താൻ നോക്കുമ്പോഴും, തന്നിൽ ഉണ്ടാക്കുന്ന അസ്വസ്ഥത എന്താണെന്ന് അവൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.
 
ചിന്തകൾ കടിഞ്ഞാണില്ലാതെ പോകുന്നത് കണ്ടു തല കുലുക്കി അവൻ അവിടെ നിന്നും ഗീതയുടെ അടുത്തേക്ക് പോയി.
 
പത്തു മണിയോടെ പാർട്ടി കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകാൻ തയ്യാറാവുകയായിരുന്നു. വൈഗ uber വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് ഇന്ദ്രൻറെ കോൾ വന്നത്.
 
സംശയത്തോടെ അവൾ കോൾ അറ്റൻഡ് ചെയ്തു. അവൻ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.
 
“എങ്ങനെയാണ് പോകുന്നത്?”
 
അവൾ പറഞ്ഞു
 
“Uber ബുക്ക് ചെയ്യാൻ പോകുന്നു.”
 
“ശരി ഞങ്ങൾ ഇറങ്ങുമ്പോൾ ഇറങ്ങിയാൽ മതി. Uberറിനു പുറകെ ഞങ്ങളും ഡ്രൈവ് ചെയ്യാം.”
 
അവൾ മറുത്തൊന്നും പറഞ്ഞില്ല. Call cut ചെയ്തു.
 
പിന്നെ തന്നോടൊപ്പം വരാമെന്ന് പറഞ്ഞ ഗോപുവിനോട് ഇന്ദ്രൻ വിളിച്ചതായും അവനോട് പൊയ്ക്കോളാനും പറഞ്ഞു. അതുകൊണ്ട് ഗോപു ഇറങ്ങി.
 
പിന്നെ വൈഗ അച്ഛനും അമ്മയും ഇന്ദ്രനും വരാനായി കാത്തു നിൽക്കുകയായിരുന്നു.
 
എന്നാൽ അവളുടെ ഫ്രണ്ട്സ് പോകാൻ കാത്തു നിൽക്കുകയായിരുന്നു മാർട്ടിനും ഫ്രണ്ട്സും.
 
അവർ അവൾക്ക് അടുത്തു ചെന്ന് ചുറ്റുമായി chair വലിച്ചിട്ട് ഇരുന്നു.
 
“ഇന്ന് ആരെയാണ് വൈഗ ലക്ഷ്മി വെയിറ്റ് ചെയ്യുന്നത്?”
 
മാർട്ടിൻ ചോദിച്ചു.
 
അതുകേട്ട് അവൻറെ ഫ്രണ്ട്സിൽ ഒരുവൻ പറഞ്ഞു.
 
“ഏത് ഹോട്ടലിൽ ആണ് പോകുന്നത് എന്ന് ചോദിക്കെടാ...”
 
അപ്പൊ വേറൊരുത്തൻ പറഞ്ഞു,
 
“ഫ്രീയാണെങ്കിൽ ഞങ്ങൾക്കും ഇവിടെ അടുത്ത് ഹോട്ടലിൽ room ഉണ്ട്”
 
അവരുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു.
 
വൈഗ ഒരു ഭാവഭേദമില്ലാതെ അവിടെ തന്നെ ഇരുന്നു. ഒരു മറുപടിയും പറഞ്ഞില്ല.
 
അതു കണ്ടു മാർട്ടിനു ദേഷ്യം വന്നു.
 
“നീയെന്താ ഒന്നും സംസാരിക്കാത്തത്? നിൻറെ വായിൽ എന്താണ്? ഫ്രണ്ട്സ് ഉണ്ടെങ്കിൽ നിനക്ക് നന്നായി സംസാരിക്കാൻ അറിയാമല്ലോ?”
 
അപ്പോൾ അവൻറെ കൂട്ടത്തിൽ ഒരുവൻ പറഞ്ഞു.
 
“നീ ശ്രദ്ധിച്ചിരുന്നോ, ആ മാനവ് സാർ മേടത്തിനെ ആണ് മുഴുവൻ നേരവും നോക്കിയിരുന്നത്.”
 
അതുകേട്ടപ്പോൾ മാർട്ടിൻറെയും അവൻറെ കൂടെ ഉള്ള രണ്ടുപേരുടെയും മുഖത്ത് ഒരു പരുങ്ങൽ വൈഗ ശ്രദ്ധിച്ചു. ഇവർ മൂന്നു പേരിൽ ഒഴിച്ച് ബാക്കി ആരിലും ആ പരിഭ്രമം അവൾ കണ്ടില്ല. അവരെല്ലാവരും ചിരിക്കുകയായിരുന്നു.
 
വൈഗ നോക്കുന്നത് കണ്ട മാർട്ടിൻ വേഗം മുഖത്തെ പരിഭ്രമം മാറ്റി ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ആർക്കറിയാം ഇവൾ സാറിനെ വെയിറ്റ് ചെയ്യുകയാണോ എന്ന്?”
 
ഈ സമയം കുറച്ചു മാറി ഇന്ദ്രൻ നിൽക്കുന്നുണ്ടായിരുന്നു. ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു അവൻ. വൈഗ അത് കണ്ടിരുന്നു. അതുകൊണ്ടു തന്നെ അവൾക്ക് മാർട്ടിനെയും ഫ്രൻസിനെയും ഭയം തോന്നിയിരുന്നില്ല.
 
ഇന്ദ്രനും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു അവൻ.
 
അവനെ അതിലേറെ ദേഷ്യപെടുത്തിയത് വൈഗ ഒന്നും പറയാതെ അവിടെ തന്നെ ഇരിക്കുന്നതും, അവിടെ നിന്ന് എഴുന്നേറ്റ് പോകാത്തതും ആണ്.
 
ആ സമയം രുദ്രനും ഗീതയും മൂർത്തിയും പോകാനായി പുറത്തേക്കു വന്നു.
 
ഗീത മെല്ലെ വൈഗയും മാർട്ടിനും കൂട്ടരും ഇരിക്കുന്ന ഇടത്തേക്ക് ചെന്നു. പിന്നെ ഗീത വൈഗയോട് ചോദിച്ചു.
 
“കുട്ടി പോകുന്നില്ലേ? എല്ലാവരും പോയല്ലോ? വീട് അടുത്താണോ? തനിച്ചു പോകാമോ? അതോ ആരെങ്കിലും കൂട്ടാൻ വരുമോ? ഞങ്ങൾ ഇറങ്ങുകയാണ്. തനിച്ചു നിൽക്കുന്നത് കണ്ട് ചോദിച്ചതാണ്.”
 
അതുകേട്ട് വൈഗ പറഞ്ഞു.
 
“ഇല്ല മാഡം ഞാൻ uber ബുക്ക് ചെയ്തിട്ടുണ്ട്. അതിനായി വെയിറ്റ് ചെയ്യുകയാണ്. ഇപ്പൊ വരും.”
 
അത് കേട്ട് ഗീത തിരിഞ്ഞ് രുദ്രനെ നോക്കി പറഞ്ഞു.
 
“ഈ കൊച്ചു പോയ ശേഷം നമുക്ക് പോകാം. തനിച്ചു നിർത്തേണ്ട… കാലം നല്ലതല്ല.”
 
പെട്ടെന്ന് ഇന്ദ്രൻറെ ഫോണിൽ നിന്നും അവൾക്ക് മെസ്സേജ് വന്നു. അത് വായിച്ച ശേഷം അവൾ ഗീത യോട് പറഞ്ഞു.
 
“വണ്ടി വന്നു മാഡം. ഞാൻ ഇറങ്ങുകയാണ്. Thanks for the concern and good night mam.”
 
അത്രയും പറഞ്ഞ് അവൾ ചിരിയോടെ ടാക്സിയിൽ കയറി. Uberന് പുറകിലായി തന്നെ ഇന്ദ്രൻറെ കാറും ഉണ്ടായിരുന്നു.
 
ഫ്ലാറ്റിൽ എത്തിയ വൈഗ നേരെ അവളുടെ ഫ്ളാറ്റിലേക്ക് ആണ് പോയത്. മറ്റുള്ളവർ അവരുടെ ഫ്ലാറ്റിലേക്കും പോയി.
 
എല്ലാവരും ഫ്രഷായി പുറത്തു വന്നു. ഇന്ദ്രൻ അപ്പോഴും അസ്വസ്ഥനായിരുന്നു. ഗീതയും രുദ്രനും കിടക്കാൻ പോകുമ്പോൾ എന്തോ ആലോചിച്ച് ഇന്ദ്രൻ എഴുന്നേറ്റു. പിന്നെ പറഞ്ഞു,
 
“ഞാൻ അവിടെയാണ് കിടക്കുന്നത്.”
 
മറുപടിക്ക് കാക്കാതെ ഇന്ദ്രൻ വാതിൽ തുറന്ന് അടുത്ത ഫ്ലാറ്റിലെ ബെല്ലടിച്ചു.
 
രുദ്രൻ doorറിന് അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.
 
ബെൽ അടിക്കുന്നത് കേട്ട് വൈഗ വന്ന് വാതിൽ തുറന്നു.
 
അവൾ വാതിൽ തുറന്നതും ഒന്നും മിണ്ടാതെ ഇന്ദ്രൻ അവളെ തള്ളി മാറ്റി അകത്തു കടന്നു.
 
അപ്പോഴാണ് വൈഗ രുദ്രൻ അടുത്ത ഫ്ലാറ്റിലെ ഡോറിന് അടുത്ത് നിൽക്കുന്നത് കണ്ടത്. അവൾ രുദ്രനെ നോക്കിയപ്പോൾ രുദ്രൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ അവരുടെ flat ൻറെ ഡോർ അടച്ച് അകത്തോട്ടു പോയി.
 
അപ്പോഴേക്കും ഗീത കിടന്നിരുന്നു. രുദ്രൻ എത്തിയപ്പോൾ ഗീത ചോദിച്ചു.
 
“എന്തൊക്കെയോ പ്രോഗ്രസ്സ് ഉണ്ടല്ലേ?” അതുകേട്ട് രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“വൺ സൈഡഡ് ആണെന്നാണ് തോന്നുന്നത്. മോൾ ഇപ്പോഴും അംഗീകരിച്ചതായി തോന്നുന്നില്ല.”
 
“എനിക്ക് തോന്നുന്നത് രണ്ടും സെറ്റ് ആവും എന്നു തന്നെയാണ്.”
 
അതുകേട്ട് രുദ്രൻ പറഞ്ഞു.
 
“ശരിയായില്ലെങ്കിൽ നമുക്ക് ശരിയാക്കി എടുക്കാം എടോ… മോളെ വിട്ടു കളയാൻ പറ്റില്ല, മാണിക്യമാണ്. ഒരിക്കലെ കിട്ടു. നഷ്ടപ്പെട്ടാൽ പിന്നെ ലഭിച്ചെന്നു വരില്ല.”
 
ഗീതയും അത് ശരിവെച്ചു. രണ്ടു പേരും കുറച്ചു നേരം മൗനത്തിലായിരുന്നു.
 
പെട്ടെന്നാണ് ഗീതയ്ക്ക് മാനവിനെ കുറിച്ച് ഓർമ്മ വന്നത്. ഗീത പതിയെ രുദ്രന് സൈഡിലേക്ക് തിരിഞ്ഞ് ചോദിച്ചു,
 
“നിങ്ങൾ ഉറങ്ങിയോ?”
 
“ഇല്ല, എന്തേ? തനിക്ക് ഉറക്കം വരുന്നില്ലേ? നേരം ഒത്തിരി ആയല്ലോ?”
 
രുദ്രൻ ചോദിച്ചു.
 
അതിനു മറുപടി പറയാതെ ഗീത ചോദിച്ചു.
 
“മാനവ എന്താ വന്നത്?”
 
രുദ്രൻ പറഞ്ഞു.
 
“അത് ഇന്ദ്രൻ ക്ഷണിച്ചിട്ടാണ്.”
 
“അപ്പോ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ തീർന്നോ? “
 
ഗീത അതിശയത്തോടെ ചോദിച്ചു.
 
അതുകേട്ട് ചിരിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു.
 
“പ്രശ്നങ്ങൾ തീർന്നോ എന്നോ? തീരുകയില്ല, തുടങ്ങുകയാണ്.”
 
അത് കേട്ട് ഗീതയ്ക്ക് കാര്യം ഒന്നും മനസ്സിലായില്ല. പിന്നെയും എന്തോ ചോദിക്കാൻ തുടങ്ങിയ ഗീതയോട് രുദ്രൻ പറഞ്ഞു.
 
“താൻ ഉറങ്ങാൻ നോക്ക്, ബാക്കിയൊക്കെ നാളെ സംസാരിക്കാം. ഉറക്കം ഒഴിക്കേണ്ട, നാളെ നാട്ടിലോട്ട് പോകേണ്ടതാണ്. അതു മറന്നോ താൻ?”
 
ഗീത പിന്നെ ഒന്നും ചോദിച്ചില്ല.

വൈകേന്ദ്രം  Chapter 25

വൈകേന്ദ്രം  Chapter 25

4.7
8381

വൈകേന്ദ്രം  Chapter 25   ഈ സമയം അകത്തേക്ക് തള്ളിക്കയറി വന്ന ഇന്ദ്രനെ എന്തെന്ന രീതിയിൽ നോക്കുകയായിരുന്നു വൈഗ.   എന്നാൽ ഇന്ദ്രൻ അതൊന്നും ശ്രദ്ധിക്കാതെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.   Wine color ഗൗൺ അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. വളരെ മിനിമം മേക്കപ്പാണ് അവൾ ചെയ്തിരിക്കുന്നത്. ഒരു വലിയ earറിങ് ആണ് ഇട്ടിരിക്കുന്നത്. കയ്യിൽ ഒരു ബ്രേസ്‌ലേറ്റും മറുകയ്യിൽ watch ഉം കഴുത്തിൽ ഒരു ചെറിയ മാല ഉണ്ട്. അതിനകത്ത് താലി ഉള്ളതു കൊണ്ട് ആണെന്ന് തോന്നുന്നു, അത് എപ്പോഴും ഡ്രസ്സിന് അകത്താണ് കണ്ടിരിക്കുന്നത്. നല്ല നീണ്ട ചുരുളൻ മുടി അഴിച്ചിട്ട് ഇരിക്കുന്നു.   അ