Aksharathalukal

വൈകേന്ദ്രം  Chapter 23

വൈകേന്ദ്രം  Chapter 23
 
“ഇത്രയൊക്കെ ചെയ്ത ചന്ദ്രോത്ത് കാരെ വെറുതെ വിടാൻ മനസ്സ് അനുവദിച്ചില്ല.
 
പിന്നെ ആലോചിച്ചപ്പോൾ ഭദ്രൻ ആയിരിക്കും ഏറ്റവും perfect pick എന്ന് തോന്നി.
 
പിന്നെ ഒട്ടും സമയം കളയാതെ ഭദ്രനെ വിളിച്ചു വരുത്തി.
 
‘Emergency ആണെന്നും എന്താണ് സംഭവിക്കുന്നത് എന്നും ഭദ്രനെ അറിയിച്ചു.’
 
ഞാൻ കമ്പനിയിൽ ആരുമല്ല. ഒരു intern ആയ എനിക്ക് കമ്പനിയുടെ പേരിൽ ടെൻഡർ സബ്മിറ്റ് ചെയ്യാൻ പറ്റില്ല. രുദ്രച്ഛനെ അവർ watch ചെയ്യുന്നുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.
 
ട്രെയിനിങ്ങിന് പോയ ഭദ്രനെ ആരും expect ചെയ്യില്ല എന്നെനിക്കറിയാമായിരുന്നു.
 
ലച്ചുവിനെ വിളിച്ചു വരുത്തുന്നതിലും എളുപ്പം ഭദ്രൻ ആയിരിക്കും ഗുഡ് ചോയ്സ് എന്ന് എനിക്ക് തോന്നി.
 
മാത്രമല്ല ഫ്ലൈറ്റിൽ വരുന്ന അവൾക്ക് ഈ കുറഞ്ഞ സമയം കൊണ്ട് സെക്യൂരിറ്റി ഏർപ്പാടാക്കുന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല safe ആയിരിക്കില്ല.
 
അതുകൊണ്ട് സേഫ് & ഫാസ്റ്റ് ഓപ്ഷൻ ഭദ്രൻ ആയി എനിക്ക് തോന്നി.
 
പിന്നെ ഭദ്രൻറെ PA ആയി ഞാനാണ് presentation ചെയ്തതും documents സബ്മിറ്റ് ചെയ്തതും.
 
അതിനു ശേഷം ഭദ്രനെ അക്കാദമിയിലേക്ക് തിരിച്ചയച്ചു.
 
ബുറുക്ക ധരിച്ച് പോയതു കൊണ്ട് ഞാനാരാണെന്ന് ആർക്കുമറിയില്ല, അത്ര തന്നെ.” അവൾ പറഞ്ഞു നിർത്തി.
 
അപ്പോൾ രുദ്രൻ സംശയത്തോടെ ചോദിച്ചു.
 
“Presentation മോൾക്ക് എവിടെ നിന്നാണ് കിട്ടിയത്? tab ഇന്ദ്രൻറെ കൈയിൽ ആണെന്നാണല്ലോ ഇവൻറെ സെക്രട്ടറി എന്നോട് പറഞ്ഞത്.”
 
അതിനുത്തരം നൽകിയത് ഇന്ദ്രനാണ്.
 
“അവൾ പറഞ്ഞത് ശരിയാണ് ആ ടാബ് എൻറെ കയ്യിൽ ആയിരുന്നു. പക്ഷേ അതിൻറെ ഒരു ഡ്യൂപ്ലിക്കേറ്റ് കോപ്പി ഞാൻ മുൻപു തന്നെ വൈഗക്ക് നൽകിയിരുന്നു.”
 
“മനസ്സിലായില്ല”
 
രുദ്രൻ സംശയത്തോടെ ഇന്ദ്രനെ നോക്കി ക്കൊണ്ട് ചോദിച്ചു.
 
“ആ ടാബിൻറെ replica, അതായത് ആ ടാബിൻറെ ഡ്യൂപ്ലിക്കേറ്റ് ടാബ് ഇവളുടെ കയ്യിൽ ഉണ്ട്. അതിലെ എല്ലാ ഫയലും ഇവൾക്ക് ആക്സസ് ചെയ്യാവുന്നതാണ്.”
 
അതുകേട്ട് രുദ്രൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചിരുന്നു പോയി. പിന്നെ പറഞ്ഞു
 
“അപ്പോൾ നിങ്ങൾ രണ്ടു പേരും well prepared ആയിരുന്നു എന്നുവേണം പറയാൻ.”
 
അതുകേട്ട് വൈഗ പറഞ്ഞു.
 
“kidnapp ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത് ഒരു ആക്സിഡൻറ് ആയിരുന്നു.”
 
അവളുടെ സംസാരം കേട്ട് ബാക്കി മൂന്നു പെണ്ണുങ്ങളും വായും പൊളിച്ചിരുന്നു പോയി.
 
എന്നാൽ രുദ്രൻറെയും രാഘവൻറെയും മുഖത്ത് അഭിമാനം ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്.
 
വൈഗയെ കുറിച്ച് മാത്രമല്ല ഇന്ദ്രനും ഭദ്രനും അവൾക്കൊപ്പം നിന്നത് ഓർത്ത് അവർക്ക് വളരെ സന്തോഷമായി.
 
മക്കളുടെ പ്രയത്നം കൊണ്ട് ഇന്ന് തലയുയർത്തി നിൽക്കാൻ സാധിച്ചതിൽ അവർക്ക് ശരിക്കും അഭിമാനം തോന്നി.
 
ലക്ഷ്മി ചോദിച്ചു.
 
“മോനെ അവർ വല്ലതും ചെയ്തോ?”
 
“ഇല്ല അമ്മേ... അവരെന്നെ ഒരു റൂമിൽ പൂട്ടിയിരിക്കുകയായിരുന്നു. ഉപദ്രവം ഒന്നും ചെയ്തില്ല. പക്ഷേ വെള്ളവും ഭക്ഷണവും ഒന്നും തന്നില്ല. അതുകൊണ്ട് കുറച്ചു ക്ഷീണം ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം മാറി.”
 
അവർ കുറച്ചു നേരം സംസാരിച്ചു. ക്ഷീണം ഉള്ളതു കൊണ്ട് ഡിന്നർ കഴിച്ച് പെട്ടെന്നു തന്നെ എല്ലാവരും കിടക്കാനായി തയ്യാറായി.
 
ഗീതയ്ക്കും രുദ്രനും ഒപ്പം ഇന്ദ്രൻ അടുത്ത ഫ്ലാറ്റിലേക്ക് പോകാൻ നിന്നപ്പോൾ ഗീത ചോദിച്ചു.
 
“മോനിവിടെ കിടന്നോളൂ...”
 
വൈഗയെ തനിച്ചു കാണാനും സംസാരിക്കാനും ഇന്ദ്രൻ മനസ്സുകൊണ്ട് ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നാൽ വൈഗ എന്ത് പറയുമെന്ന് കരുതിയാണ് അവൻ അതിനു മുതിരാഞ്ഞത്. ഇപ്പോൾ അമ്മ പറഞ്ഞപ്പോൾ അവൾ എന്തു പറയും എന്ന് അറിയാൻ ആകാംഷയോടെ അവളെ നോക്കി.
 
എന്നാൽ വൈഗ ഗീതയെ നോക്കി പറഞ്ഞു.
 
“ഇവിടെ കിടക്കാം നമുക്കെല്ലാവർക്കും അല്ലേ അച്ഛാ…”
 
പോകാൻ നിന്ന് രുദ്രൻ അതുകേട്ട് വൈഗയേ സംശയത്തോടെ നോക്കി.
 
പിന്നെ ചിരിച്ചു കൊണ്ട് ഗീതയോട് അകത്തെ roomൽ ചെന്ന് കിടക്കാൻ പറഞ്ഞു.
 
അത് കേട്ട് ഗീത അകത്തോട്ട് പോയി.
 
ഗീത പോയ ശേഷം രുദ്രൻ ചോദിച്ചു.
 
“മോൾക്ക് എന്തൊക്കെയോ ഇനിയും പറയാൻ ബാക്കി ഉണ്ടല്ലോ.”
 
ചിരിച്ചെന്നു വരുത്തി വൈഗ പറഞ്ഞു.
 
“അച്ഛൻ പറഞ്ഞത് ശരിയാണ്.”
 
ഇന്ദ്രനും വൈഗയും രുദ്രനും സോഫയിൽ ചെന്നിരുന്നു. രണ്ടുപേരും വൈഗയേ നോക്കി ഇരിക്കുകയായിരുന്നു. അവൾ അവരെ നോക്കി കുറച്ച് കടുത്ത മുഖത്തോടെ പറഞ്ഞു തുടങ്ങി.
 
“മാർട്ടിനും കൂട്ടുകാർക്കും ചന്ദ്രോത്ത് കാരുമായി ബന്ധം ഉണ്ടെന്നു തോന്നുന്നു. അവർക്കു വേണ്ടി വർക്ക് ചെയ്യുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അത് കൺഫേം ചെയ്യാൻ വേണ്ടിയാണ് ഞാൻ നമ്മൾ പ്രോജക്ട് സബ്മിറ്റ് ചെയ്തില്ലെന്ന news leak ചെയ്തത്. കൂടാതെ അന്ന് കോൺഫറൻസ് ഹാളിൽ അവർ നിശബ്ദരായിരുന്നു. വേറെ പ്രത്യേകിച്ച് clue ഒന്നുമില്ലെങ്കിലും ഡൗട്ട് ഉണ്ട്”
 
എന്ന് പറഞ്ഞു അവൾ രണ്ടു പേരെയും നോക്കി.
 
ഇന്ദ്രൻ രുദ്രനെ നോക്കി ചോദിച്ചു
 
“എന്താണ് ചെയ്യേണ്ടത്?”
 
കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം രുദ്രൻ പറഞ്ഞു.
 
“risk എടുക്കണ്ട, നമുക്ക് അവരെ ഒഴിവാക്കാം.”
 
എന്നാൽ ഇന്ദ്രൻറെ മുഖം തെളിഞ്ഞില്ല. അവൻ വൈഗയെ നോക്കി ചോദിച്ചു.
 
“താൻ എന്താ ഒന്നും പറയാത്തത്?”
 
“എന്നോട് ചോദിക്കാത്തത് കൊണ്ടാണ് ഞാൻ അഭിപ്രായം പറയാഞ്ഞത്.”
 
അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.
 
അതുകേട്ട ഇന്ദ്രൻ ചിരിയോടെ ചോദിച്ചു.
 
“താൻ യോജിക്കുന്നുണ്ടോ അച്ഛൻ പറഞ്ഞതിൽ?”
 
ചെറു ചിരിയോടെ അവൾ പറഞ്ഞു.
 
“ഞാൻ യോജിക്കുന്നുണ്ട്... (ചെറുതായി ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു) ഇന്ദ്രൻറെ ഡിസിഷനോട്... “
 
അതുകേട്ട രുദ്രൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.
 
“എനിക്ക് മനസ്സിലായില്ല മോളെന്താ പറഞ്ഞതെന്ന്.”
 
അതിനു മറുപടി പറഞ്ഞത് ഇന്ദ്രൻ ആയിരുന്നു.
 
“അച്ഛാ ഒന്നാമത് നമുക്ക് കൺഫോം അല്ല, ഒരു ഡൗട്ട് ആണുള്ളത്. ഇനി അത് കൺഫോം ആണെങ്കിൽ പണി കുറച്ചു കൂടി എളുപ്പമായിരുന്നു.”
 
വൈഗയാണ് ബാക്കി പറഞ്ഞത്.
 
“അറിയാത്ത ശത്രുവിനെകാളും അറിയുന്ന ശത്രുവിനെ handle ചെയ്യാനല്ലേ എളുപ്പം. ആദ്യം ചെയ്യേണ്ടത് ഡൗട്ട് ക്ലിയർ ചെയ്യുകയാണ്.”
 
അവർ പറഞ്ഞത് അംഗീകരിക്കും പോലെ രുദ്രനും ഒന്ന് ചിരിച്ചു.
 
ചന്ദ്രോത്ത് കാരുടെ പതനം മുന്നിൽ കാണുമ്പോലെ രുദ്രൻ ഒരു പുഞ്ചിരി നൽകി. അതിന് സമയമായെന്ന് അയാൾക്ക് തോന്നി.
 
വൈഗയെ പോലെ ഒരു കൂട്ടായിരുന്നു ഇന്ദ്രനിൽ കുറവായി തോന്നിയിരുന്നത്.
 
ഇന്ദ്രനോട് ഒത്ത് വൈഗയും കൂടിയതോടെ രണ്ടു പേരും നല്ല ഫോമിലായി.
 
ഭദ്രൻ training കഴിഞ്ഞു വരുന്നതു കാത്തിരിക്കുകയായിരുന്നു രുദ്രനും ഇന്ദ്രനും.
 
ഇനിയിപ്പോൾ അതു വരെ കാക്കേണ്ട ആവശ്യമുണ്ടെന്ന് രുദ്രന് തോന്നുന്നില്ല.
 
വൈഗ രുദ്രനെ വിളിച്ചു.
 
“ഒന്നുകൂടി ഉണ്ടച്ഛാ... ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾ ആലോചിച്ചു തീരുമാനമെടുക്കണം. ഇത് എൻറെ മാത്രം അഭിപ്രായമാണ്.”
 
അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ രുദ്രനും ഇന്ദ്രനും ക്ഷമയോടെ കാത്തു.
 
“ഇത്രകാലം MM ഗ്രൂപ്പ് എൻറെ അറിവിൽ ഡിഫൻസ് മോഡിലാണ് പൊയ്ക്കൊണ്ടിരുന്നത്. നമുക്ക് അത് മാറ്റി പിടിക്കേണ്ട സമയമായിരിക്കുന്നു. എന്താണ് അച്ഛന് തോന്നുന്നത്?”
 
രുദ്രൻ ചിരിച്ചു കൊണ്ട് ഇന്ദ്രനെ നോക്കി. അപ്പോൾ ഇന്ദ്രൻ പറഞ്ഞു.
 
“എന്നെ കിഡ്നാപ്പ് ചെയ്ത ആ നിമിഷം ഞാനിത് തീരുമാനിച്ചു കഴിഞ്ഞതാണ്.”
 
ഇന്ദ്രനും സമ്മതിച്ചു.
 
അതുകേട്ട് രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു.
 
“അൽപസമയം മുൻപ് ഞാനും ഇതേ കുറിച്ചായിരുന്നു ആലോചിച്ചത്. ചന്ദ്രോത്ത് കാരുടെ പതനം കാണാൻ സമയം അടുത്തു എന്ന്.”
 
അത് കേട്ട് വൈഗ പറഞ്ഞു.
 
“രണ്ടു പേരും ചിന്തിക്കുന്നത് ഒന്നാണെങ്കിൽ ഇനി എന്തിനു വൈകുന്നു.”
 
അവളുടെ ആവേശം കണ്ട രുദ്രൻ പറഞ്ഞു.
 
“രാത്രി ഒന്ന് പകൽ ആകട്ടെ എന്നിട്ട് മതിയില്ലേ പടപ്പുറപ്പാട്. രണ്ടും പോയി കിടക്കാൻ നോക്ക്.”
 
അതുകേട്ട് വൈഗ പറഞ്ഞു.
 
“എന്തിനാ അച്ഛാ നാളെ വരെ കാക്കുന്നത്. ഇപ്പൊ ഈ നിമിഷം തുടങ്ങാം… എന്തു പറയുന്നു രണ്ടുപേരും.”
 
സംശയത്തോടെ രുദ്രൻ വൈഗയേ നോക്കി. അവൾ തമാശ പറയുകയാണ് എന്നാണ് രുദ്രൻ ആദ്യം വിചാരിച്ചത്. എന്നാൽ അവളുടെ വലിഞ്ഞു മുറുകിയ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി അവൾ സീരിയസ് ആണെന്ന്.
 
ഇന്ദ്രനും അവളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലായില്ല എങ്കിലും, എന്തോ അവളുടെ മനസ്സിൽ കണക്കു കൂടിയിട്ടുണ്ടെന്ന് അവനെ പിടികിട്ടി.
 
രുദ്രൻ ചോദിച്ചു.
 
“ഈ രാത്രി എന്തു ചെയ്യാനാണ്.”
 
“ഇപ്പോൾ സമയം 12 ആവാൻ പോകുന്നു. 12 മണിക്ക് വരുന്ന callന് റിപ്ലൈ ചെയ്യാൻ പറ്റിയ സമയവും ഇത് തന്നെയാണ്. ഇപ്പോൾ തന്നെ വിളിച്ചു ചോദിക്ക് കൊടിയേറ്റവും സാമ്പിൾ വെടിക്കെട്ടും ഇഷ്ടപ്പെട്ടോ എന്ന്.”
 
അവൾ പറഞ്ഞത് എന്താണെന്നും അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇന്ദ്രന് വേഗം കാര്യം പിടി കിട്ടി.
 
എന്നാൽ രുദ്രൻ ഒന്നും മനസ്സിലാകാതെ രണ്ടു പേരെയും മാറി മാറി നോക്കി.
 
ഇന്ദ്രൻ ചിരിച്ചു കൊണ്ട് അവൻറെ ഫോണെടുത്തു ഒരു നമ്പർ ഡയൽ ചെയ്തു. റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ അവൻ ഫോൺ സ്പീക്കർ ഫോൺ ഓൺ ചെയ്ത് വെച്ചു. അഞ്ചാറു ring കഴിഞ്ഞ ശേഷമാണ് call കണക്ട് ആയത്. connect ആയിട്ടും ഒന്നും സംസാരിക്കാത്തതു കൊണ്ട് ഒരു ചെറു ചിരിയോടെ ഇന്ദ്രൻ ചോദിച്ചു.
 
“Hello, my dear unknown friend, how are you doing? Just wanted to remind you that, as you said our game is still on. Hope you liked my move today. You can expect my active participation from now on. One-sided game is no longer fun for both of us. So, let us enjoy our game. More fun is on the way, dear friend.”
 
ഇത്രയും പറഞ്ഞിട്ടും ഒരു റിപ്ലൈയും വരാതായപ്പോൾ ഇന്ദ്രൻ തുടർന്നു.
 
“ചീരോത്ത് ബിസിനസ് MM ഗ്രൂപ്പിനോട് merge ചെയ്തു ഞാൻ പൂരത്തിന് കൊടി കയറ്റി.”
 
“Tender പിടിച്ചെടുത്ത് സാമ്പിൾ വെടിക്കെട്ടും തുടങ്ങി.”
 
“നീ എന്ത് കരുതി, എന്നെ തടഞ്ഞു വെച്ചാൽ ടെണ്ടർ നിനക്ക് പിടിച്ചെടുക്കാം എന്നോ? എൻറെ അച്ഛന് ഞാൻ മാത്രമല്ല മക്കളായി ഉള്ളത്. എന്തായാലും ഞാൻ ഇനി ഈ ഗെയിം കണ്ടിന്യൂ ചെയ്യുകയാണ്. എനിക്കും ഇഷ്ടമായി. It’s really interesting dear…”
 
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം അവൻ മാനവ് ചന്ദ്രോത്ത് സംസാരിച്ചു.
 
“Hey, I also liked the game very much. It’s interesting now. As you said it was a one-sided game till now. Let’s see who can call other next.”
 
അതുകേട്ട് ഇന്ദ്രൻ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.
 
“I am inviting you to this Saturday's party. We are celebrating our today’s victory. As a special guest, I am inviting you, my friend.”
 
ഇന്ദ്രൻ പറഞ്ഞു നിർത്തി.
 
അല്പ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മാനവ് പറഞ്ഞു.
 
“Sure, I will be there.”
 
അതു കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“See you soon then” എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
 
എല്ലാം കേട്ടു കൊണ്ടിരുന്ന രുദ്രൻ വൈഗയെയും ഇന്ദ്രനെയും നോക്കി പറഞ്ഞു.
 
“ഇനി പോയി രണ്ടും സമാധാനമായി കിടന്നുറങ്ങ്. ബാക്കിയൊക്കെ നാളെ. ഗുഡ് നൈറ്റ്.”
 
അതും പറഞ്ഞ് രുദ്രൻ ഗീത കിടക്കുന്ന റൂമിലോട്ടു പോയി. ഇന്ദ്രൻ ഒഴിഞ്ഞു കിടക്കുന്ന അടുത്ത റൂമിലോട്ടും, വൈഗ അവളുടെ റൂമിലോട്ടും കിടക്കാൻ ആയി പോയി. റൂമിലെത്തിയതും കിടന്നതും മാത്രമേ ഓർക്കുന്നുള്ളൂ, രണ്ടുപേരും പെട്ടെന്ന് ഉറങ്ങിപ്പോയി.
 
എന്നും പുലർച്ചെ എഴുന്നേൽക്കുന്ന വൈഗ അന്ന് എഴുന്നേറ്റപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു.
 
ഇന്ദ്രൻ അപ്പോഴും എഴുന്നേറ്റിരുന്നില്ല. ഗീതയും രുദ്രനും സോഫയിൽ ഇരിപ്പുണ്ട്. കിച്ചനിൽ തിരക്കിലായിരുന്നു രുക്കമ്മ. അവളെ കണ്ട് ഒരു കപ്പ് ചായ കൊടുത്തു പിന്നെ ചോദിച്ചു.
 
“ഇന്ന് joggingന് പോയില്ലേ?”
 
“ഉറങ്ങി പോയെന്ന്”
 
അവൾ മറുപടി നൽകി.
 
വൈഗ അച്ഛനും അമ്മയ്ക്കും ഒപ്പം സോഫയിൽ ചെന്നിരുന്നു.
 
അപ്പോഴേക്കും ഇന്ദ്രനും വന്നു.
 
രുക്കമ്മ ഒരു കപ്പ് ചായ ഇന്ദ്രനും നൽകി.
 
ഗീത ചോദിച്ചു.
 
“നമ്മൾ എന്നാണ് നാട്ടിൽ പോകുന്നത്?”
 
അതുകേട്ട് രുദ്രൻ പറഞ്ഞു
 
“സൺഡേ പോകാം അല്ലേ?”
 
ചായ കുടിച്ചു കൊണ്ടിരുന്ന ഇന്ദ്രൻ ഒന്ന് മൂളി.
 
ഗീത വൈഗയോട് ചോദിച്ചു
 
“മോളെ എന്നാണ് ഇനി നാട്ടിലോട്ട് വരുന്നത്?”
 
ഒരു കള്ളച്ചിരിയോടെ വൈഗ പറഞ്ഞു.
 
“എൻറെ ബോസ് എനിക്ക് ലീവ് തരില്ല. ഭയങ്കര ചൂടൻ ആണ്.”
 
അതും പറഞ്ഞ് അവൾ രുദ്രനെ കണ്ണ് ചിമ്മി കാണിച്ചു.
 
അവളുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു. കൂടെ ഇന്ദ്രനും. ആദ്യമായാണ് ഇന്ദ്രൻ ഉള്ളപ്പോൾ അവൾ ഇങ്ങനെ സംസാരിക്കുന്നത്.
 
അപ്പോഴാണ് ഗീത പറഞ്ഞത്
 
“Next Saturday അച്ഛൻറെ അറുപതാം ജന്മദിനമാണ്.”
 
അതുകേട്ട് വൈഗ രുദ്രന് അടുത്തേക്ക് ചെന്നിരുന്നു കൊണ്ട് ചോദിച്ചു.
 
“ആണോ അച്ഛാ... എൻറെ സുന്ദരൻ അച്ഛന് ഇത്രയൊക്കെ വയസ്സായോ?”
 
രുദ്രൻ ചിരിച്ചു കൊണ്ട് തലയാട്ടി… അവളുടെ സംസാരം അയാൾ നന്നായി ആസ്വദിക്കുകയായിരുന്നു.
 
ഗീത പറഞ്ഞു.
 
“മോൾ ഉണ്ടാവണം വീട്ടിൽ. ഭദ്രന് വരാൻ പറ്റുമോ എന്ന് അറിയില്ല എന്തായാലും ശനിയാഴ്ച നമുക്ക്എല്ലാവർക്കും കൂടി ഗുരുവായൂർ പോണം. മോള് ഫ്രൈഡേ തന്നെ വരാൻ നോക്കണം.”
 
“ശരി അമ്മേ.” അവൾ ചിരിയോടെ പറഞ്ഞു.
 
രുദ്രൻ അന്ന് ഓഫീസിൽ പോയില്ല
 
വൈഗ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ ശേഷം ബസ്സിലും ഇന്ദ്രൻ കാറിലും ഓഫീസിൽ പോയി. വലിയ പ്രോബ്ലംസ് ഒന്നും ഇല്ലാതെ അന്നത്തെ ദിവസം അവസാനിച്ചു.
 
പാർട്ടിക്കു വേണ്ടി dress വാങ്ങാൻ അനൂ വൈഗയെ ഷോപ്പിങ്ങിന് വിളിച്ചു. ഇന്ദ്രന് മെസ്സേജ് ചെയ്ത് അവൾ അനൂവിനൊപ്പം ഷോപ്പിങ്ങിനു പോയി.
 
രണ്ടുപേരും ഓരോ ഗൗൺ ആണ് സെലക്ട് ചെയ്തത്. അനൂ ബ്ലാക്ക് കളറും വൈഗ വൈൻ കളറും ആണ് sellect ചെയ്തത്.
 
അവൾ തിരിച്ച് ഫ്ലാറ്റിൽ എത്തിയപ്പോൾ രുക്കമ്മ ഉണ്ട്.
 
ഗീതയും രുദ്രനും അവരുടെ ഫ്ലാറ്റിലാണ്.
 
എല്ലാവർക്കും ഇവിടെയാണ് ഭക്ഷണം ഉണ്ടാക്കാൻ ഗീത പറഞ്ഞിരിക്കുന്നത്.

വൈകേന്ദ്രം  Chapter 24

വൈകേന്ദ്രം  Chapter 24

4.7
8193

വൈകേന്ദ്രം  Chapter 24   MM ഗ്രൂപ്പിൻറെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ തന്നെയാണ് പാർട്ടി അറേഞ്ച് ചെയ്തിരുന്നത്.   സ്റ്റാഫും, ഇൻവെസ്റ്റേഴ്സും, ബോർഡ് മെമ്പേഴ്സും, പിന്നെ വളരെ കുറച്ചു clientsസും ആണ് ഉണ്ടായിരുന്നത്.   7 മണിയോടെ പാർട്ടി തുടങ്ങും എന്നാണ് പറഞ്ഞിരുന്നത്.   ഇന്ദ്രനും രുദ്രനും ഗീതയും ഒരുമിച്ചാണ് പാർട്ടിക്ക് പോയത്.   Uber വിളിച്ചാണ് വൈഗ പോയത്. ഒരു ഏഴരയോടെയാണ് വൈഗ എത്തിയത്. അവൾ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു. ഇന്ദ്രൻറെ സ്പീച്ച് നടക്കുകയായിരുന്നു. മൂർത്തിയും ഉണ്ടായിരുന്നു പാർട്ടിക്ക്.   എല്ലാവരോടും പാർട്ടി എൻജോയ് ചെയ്യാൻ പറഞ്ഞ ശേഷം ഇന്ദ്രൻ സ