Aksharathalukal

സർപ്രൈസ്

നാല് ആഴ്ചകൾക്ക് ശേഷം കോളേജിലെ ലഞ്ച് ഇൻറർവെൽ . HOD  ശങ്കർ സാറിന്റെ മൊബൈൽ റിംഗ് അടിച്ചു. ഫോണെടുത്ത് നോക്കിയപ്പോൾ പ്ലെയ്സ്മെന്റ് ഓഫീസർ തോമസ് മാത്യൂ ആയിരുന്നു.

ശങ്കർ സർ:- ഹലൊ തോമസ് പറയൂ.....

തോമസ് സർ:- ഞാൻ അവസാനം അയച്ചു തന്ന Legend Technologies ന്റെ പ്ലെയ്സ്മെന്റിന് താൻ രണ്ട് പേരെ വിട്ടിരുന്നോ?

ശങ്കർ സർ:- അതെ , ഒരു നകുലും ബെന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയിരുന്നു. പിന്നെ ഞാൻ ഫൈനൽ ഇയർ പ്രോജക്ടിന്റെ തിരക്കിലായതുകൊണ്ട് അവരോട് കാര്യങ്ങൾ തിരക്കിയിരുന്നില്ല. എന്തേ ? താൻ ചോദിക്കാൻ കാരണം

തോമസ് സർ:- ഇന്റർവ്യൂ തുടങ്ങുന്നതിന് മുൻപ് റജിസ്ടഷൻ ചെയ്തവരുടെ ലിസ്റ്റിൽ അവരുണ്ട്. പക്ഷെ Aptitude ടെസ്റ്റ് എഴുതിയവരുടെ ലിസ്റ്റിൽ അവരില്ല. അവൻമാർ  പറ്റിച്ചതാണോ?

ശങ്കർ സർ:- അവൻമാർക്ക് കുറെ സപ്ലി ഉള്ളതിനാൽ കിട്ടില്ല എന്നുള്ള കാര്യം എനിക്കുറപ്പാണ്. എന്തായാലും എന്താണുണ്ടായത് എന്ന് ഞാൻ അന്വേഷിച്ചിട്ട് പറയാം.

എന്താണ് സംഭവിച്ചത് എന്നുള്ള സംശയത്തിൽ HOD ശങ്കർ സർ, അറ്റൻഡറിനെ കൊണ്ട് നകുലിനേയും, ബെന്നിനേയും വിളിപ്പിച്ചു. എന്നിട്ട് തോമസ് സർ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു. "എന്താണ് ശരിക്കും സംഭവിച്ചതവിടെ ?" HOD അന്വേഷിച്ചു.

ബെൻ :- സർ , ഞങ്ങൾ ആ കോളേജിൽ ചെന്നിട്ട് Resume കൊടുത്തു , റെജിസ്ട്രേഷൻ ചെയ്തു. പിന്നെ Aptitude ടെസ്റ്റ് എഴുതേണ്ടവരുടെ പേര് വിളിച്ചപ്പോൾ ഞങ്ങളുടെ പേര് അതിലില്ല. അന്വേഷിച്ചപ്പോൾ അവർ ഞങ്ങളോട് wait ചെയ്യാൻ പറഞ്ഞു. പിന്നെ.....

"ഇനി ഞാൻ പറയാം, സപ്ലി യുടെ ലിസ്റ്റ് കണ്ടപ്പോൾ അവര് നിങ്ങളെ ഒഴിവാക്കിയിട്ടുണ്ടാകും " ബെൻ സംസാരിച്ചു തീരുന്നതിനു മുൻപേ HOD ഇടയ്ക്കു കയറി സംസാരിച്ചു..

"എന്നാൽ നിങ്ങൾ ക്ലാസിലേക്ക് പൊയ്ക്കോളു" HOD പറഞ്ഞു

ബെൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ നകുൽ തടഞ്ഞു.

"നടന്നതെന്താണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതി. അങ്ങേരുടെ മുമ്പിൽ വെറുതെ വിളമ്പാൻ നിൽക്കണ്ട , അയാൾക്ക് അതറിയാൽ താൽപര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. HOD യുടെ റൂമിൽ നിന്ന് വെളിയിൽ ഇറങ്ങിയ സമയത്ത് നകുൽ ബെന്നിനോട് പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് ശേഷം, ഒരു ഓഡി കാറിൽ , ഒരു കമ്പനിയുടെ വലിയ ഓഫീസർ എന്ന് തോന്നുന്ന രീതിയിൽ ഒരാൾ കോളേജിലേക്ക് വന്നു. എവിടെ അന്വേഷിക്കും എന്ന് നോക്കി നടന്ന അദ്ദേഹം പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലെ പേഴ്സണൽ സ്‌റ്റാഫ് രാധികാ മാഡമിനോട്
" ഹൈ, ഞാൻ റോബിൻസൺ. Legend Technologies ന്റെ ചീഫ് പീപ്പിൾ ഓഫീസർ (CPO ) ആണ്. എനിക്ക് ഒന്ന് പ്രിൻസിപ്പാളിനെ കാണണം. ഇവിടുത്തെ 3 സ്‌റ്റുഡൻസിനെ കാണാൻ വേണ്ടിയിട്ടാണ്."
അവരെ സ്വീകരണ മുറിയിലിരുത്തി, രാധികാ മാഡം പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി.

അൽപ്പ നിമിഷങ്ങൾക്ക് ശേഷം രാധികാ മാഡം പറഞ്ഞിട്ട് Mr. റോബിൻസൺ പ്രിൻസിപ്പാളിന്റെ റൂമിലേക്കിരുന്നു. അതേ സമയം തന്നെ പ്ലെയ്സ്മെന്റ് ഓഫീസർ  തോമസ് സാറും കാബിനിലെത്തി.

" ഇത് വളരെ സർപ്രൈസായിരിക്കുന്നല്ലോ സർ, ഒരു കമ്പനിയുടെ HR ഹെഡ് തന്നെ നേരിട്ട് ഞങ്ങളുടെ കോളേജിലേക്ക് വന്നിരിക്കുന്നു. " പരിചയപ്പെടലിന് ശേഷം പ്രിൻസിപ്പൾ Mr. രാജൻ ബാബു പറഞ്ഞു.

" നിങ്ങളുടെ കമ്പനിയിൽ ഈ കോളേജിൽ നിന്ന് രണ്ട് പേര് ഇന്റർവ്യൂവിന് വന്നിരുന്നു. "

Mr. റോബിൻസൺ: അതുമായി ബന്ധപ്പെട്ടിട്ടാണ് ഞാനിവിടെ വന്നത്. കംപ്യൂട്ടർ ഡിപ്പാർട്ട്മെന്റിലെ നകുൽ ആൻഡ് ബെൻ പിന്നെ IT ഡിപ്പാർട്ട്മെന്റിലെ സ്വരൂപ്  ഇവരെ ഒന്ന് വിളിപ്പിക്കാമൊ കുറച്ച് പേപ്പേർസിൽ സൈൻ മേടിക്കണം

" ഈ 3  പേരോടും ഇങ്ങോട്ട് വരാൻ പറയൂ കുടെ ഡിപ്പാർട്ട്മെന്റ് HOD മാരോടും ഇവിടെ അർജന്റ് ആയിട്ട് വരാൻ പറയണം " പ്രിൻസിപ്പാൾ  അവരുടെ പേര് ഒരു പേപ്പറിൽ എഴുതി അറ്റൻഡരുടെ കൈയിൽ കൊടുത്തു

" അവർ വരാൻ ഒരു 15 മിനിട്ട് താമസം ഉണ്ടാകും അത്രയും സമയം നിങ്ങൾക്ക് ഗസ്റ്റ് റൂമിൽ കാത്തിരിക്കാം , ഞങ്ങളുടെ പ്ലെയ്സ്മെന്റ് ഓഫീസർ തോമസ് നിങ്ങളെ ഗൈഡ് ചെയ്യും. " പ്രിൻസിപ്പാൾ തുടർന്നു സംസാരിച്ചു.

റോബിൻസൺ : താങ്ക് യു

എല്ലാവരും വന്നതിന് ശേഷം പ്രിൻസിപ്പാൽ ഗസ്റ്റ് റൂമിലേക്ക് വന്നു.

"അയാം സോറി Mr. റോബിൻസൺ, ഇപ്പോഴും നിങ്ങൾ വന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. " പ്രിൻസിപ്പാൾ തുടർന്നു സംസാരിച്ചു

റോബിൻസൺ :- സർ , വിശദമായി കാര്യങ്ങൾ ഇവർ 3 പേരും തന്നെ പറയും. എനിക്ക് ഇന്ന് തന്നെ ഇവരുടെ സൈൻ മേടിച്ചിട്ട് ചെന്നൈയ്ക്ക് വൈകുന്നേരമുള്ള ഫ്ലൈറ്റിന് പോകണം. ഒരു കാര്യം പറയാം ഇവർ ചെയ്യുന്ന പ്രോജക്ടിൽ പേറ്റന്റ് നേടിയെടുത്തിട്ടുണ്ട്. അത് എന്റെ കമ്പനിയാണ് അതിന്റെ റെന്റൽ റൈറ്റ്സ് മേടിക്കുന്നത്. ആ കോൺട്രാക്ടിന്റെ പേപ്പേർസ് ആണ് ഇന്ന് അവർ ഇവിടെ സൈൻ ചെയ്യുന്നത്.

കേട്ടവർ എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിൽക്കേ Mr. റോബിൻസൺ നകുലിന്റേയും, ബെന്നിന്റേയും, സ്വരൂപിന്റേയും സൈൻ മേടിച്ചിട്ട്  പ്രിൻസിപ്പാളിനോടായി പറഞ്ഞു.  "എന്തായാലും ഇവർക്ക് പേറ്റൻസി ഉള്ള കാര്യം ഇവിടുത്തെ സ്റ്റാഫ്സിന് അറിയില്ലെന്ന് മനസ്സിലായി"

" ഓകെ. ഇക്കാര്യത്തിനാണെങ്കിലും അൽപ്പ സമയം ഞങ്ങളുടെ കോളേജിൽ ചിലവഴിച്ചതിന് നന്ദി " സ്വൽപ്പം നാണക്കേടോടെയാണെങ്കിലും പ്രിൻസിപ്പാൾ , Mr. റോബിൻസണ്ണിന് ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ടു പറഞ്ഞു.

തോമസ് സർ , Mr റോബിൻസണ്ണിനെ  യാത്രയാക്കാൻ അവിടെ നിന്ന് അദ്ദേഹത്തേയും കൂട്ടി പുറത്തേക്ക് വന്നു. അതേ സമയം പ്രിൻസിപ്പാളിന്റെ റൂമിൽ ...

" ഇവിടെ ഇപ്പോൾ എന്താണ് നടന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?" പ്രിൻസിപ്പാൾ ശബ്ദമുയർത്തി സംസാരിച്ചു.  എല്ലാവരും ആ സമയം കൂടുതൽ വ്യക്തത കിട്ടാൻ ആശ്ചര്യത്തോടെ അവരെ മൂന്നു പേരേയും നോക്കി.

" സർ ഒരു കഥ സൊല്ലട്ടുമാ?'' എന്ന വിജയ് സേതുപതിയുടെ , വിക്രം വേദ എന്ന സിനിമയിലെ ഡയലോഗ് ഓർത്തെടുത്ത് നകുൽ , ബെന്നിനേയും സ്വരൂപിനേയും നോക്കി ചിരിച്ചു.

(തുടരും......)

 


ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

0
746

ഇന്റർവ്യൂ നടന്ന ആ ദിവസം എന്താണ് സംഭവിച്ചതെന്ന് പ്രിൻസിപ്പാളിന്റെ റൂമിലിരുന്ന് നകുൽ വിവരിച്ചു.  ഇൻറർവ്യൂ നടക്കുന്നതിനെ രണ്ടു ദിവസം മുമ്പാണ് അവർക്ക് പേറ്റൻസി ലഭിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള മെയിൽ ,സ്വരൂപിൻറെ അച്ഛൻ  അയച്ചു തന്നത്.  ബയോ ഡാറ്റാ പ്രിന്റ് ഔട്ട് എടുക്കാനായി. ഇന്റർനെറ്റ് കഫെയിൽ ചെന്നപ്പോഴാണ് ഒരു ആശയം അവരുടെ മനസ്സിൽ ഉദിച്ചത്. അത് പ്രകാരം, ബയോഡാറ്റ അവിടിരുന്ന് എഡിറ്റ് ചെയ്തു. നേട്ടങ്ങൾ എന്ന പുതിയ വിഭാഗത്തിൽ ആ പേറ്റൻസി നമ്പർ  അവരുടെ 3 പേരുടേയും ബയോഡാറ്റയിൽ എഴുതിച്ചേർത്തു. നന്നായിട്ട് പ്രാക്ടീസ് ചെയ്തതിനുശേഷമാണ് ഇൻറർവ്യൂ നടക്കുന്ന ക