Aksharathalukal

ഫ്ലാഷ്ബാക്ക്

ഇന്റർവ്യൂ നടന്ന ആ ദിവസം എന്താണ് സംഭവിച്ചതെന്ന് പ്രിൻസിപ്പാളിന്റെ റൂമിലിരുന്ന് നകുൽ വിവരിച്ചു. 

ഇൻറർവ്യൂ നടക്കുന്നതിനെ രണ്ടു ദിവസം മുമ്പാണ് അവർക്ക് പേറ്റൻസി ലഭിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള മെയിൽ ,സ്വരൂപിൻറെ അച്ഛൻ  അയച്ചു തന്നത്.  ബയോ ഡാറ്റാ പ്രിന്റ് ഔട്ട് എടുക്കാനായി. ഇന്റർനെറ്റ് കഫെയിൽ ചെന്നപ്പോഴാണ് ഒരു ആശയം അവരുടെ മനസ്സിൽ ഉദിച്ചത്. അത് പ്രകാരം, ബയോഡാറ്റ അവിടിരുന്ന് എഡിറ്റ് ചെയ്തു. നേട്ടങ്ങൾ എന്ന പുതിയ വിഭാഗത്തിൽ ആ പേറ്റൻസി നമ്പർ  അവരുടെ 3 പേരുടേയും ബയോഡാറ്റയിൽ എഴുതിച്ചേർത്തു.

നന്നായിട്ട് പ്രാക്ടീസ് ചെയ്തതിനുശേഷമാണ് ഇൻറർവ്യൂ നടക്കുന്ന കോളേജിലേക്ക് പോയത്. ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആയതിന്റെ ടെൻഷനും അവർക്ക് ഉണ്ടായിരുന്നു. ആ ടെൻഷനും കൊണ്ടാണ് ആ കോളേജിന്റെ പടിവാതിൽ ആദ്യം ചവിട്ടിയത്. 

ഇന്റർവ്യൂവിന് വരുന്നവരുടെ ബയോഡാറ്റ നോക്കി തുടക്കത്തിൽ തന്നെ സ്ക്രീനിംഗ് നടത്തിയിരുന്നത് റിസപ്ഷൻ സൈഡിൽ ഇരിക്കുന്ന എച്ച്ആർ. ഒരു മാഡം ആയിരുന്നു. കൈയ്യിൽ കിട്ടിയ ഓരോ ബയോഡാറ്റയും തുറന്നു വായിച്ചതിന് ശേഷം അവർ സംസാരിക്കാൻ തുടങ്ങും. പക്ഷെ അവരുടെ 3 പേരുടേയും ഊഴമെത്തിയപ്പോൾ ആ മാഡം നെറ്റിയൊക്കെ ചുളിച്ച് തുറിച്ച് നോക്കുന്നുണ്ടായിരുന്നു. 3 ബയോഡാറ്റയു മാറി മാറി നോക്കിയിട്ട്. അവരോട് കാത്തുനിൽക്കാൻ അവർ ഉപദേശിച്ചു. 

സപ്ലിയുടെ കാര്യമായതു കൊണ്ടാകാം മാറ്റി നിർത്തിയതെന്ന് എന്നാണ് ആദ്യം വിചാരിച്ചത് . പക്ഷെ 2 മണിക്കൂറിന് ശേഷം കാറിൽ കമ്പനിയുടെ വലിയ ഓഫീസർ എന്ന് തോന്നിക്കുന്ന 2 പേർ വന്നിറങ്ങി. അതിലൊരാൾ റോബിൻസൺ സർ ആയിരുന്നു. അര മണിക്കൂറിന് ശേഷം അവർ  3 പേരേയും മാത്രം അകത്തേക്ക് വിളിച്ചു. പക്ഷെ അത് ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുന്ന റൂമല്ലായിരുന്നു. 

" ഹൈ , ഞാൻ വിൻസന്റ് Legend Technolgies ന്റെ ചീഫ് ടെക്ക്നിക്കൽ ഓഫീസർ ആണ് . ഇവിടെ വന്നിരിക്കുന്ന കാൻഡിഡേറ്റ്സിൽ നിന്നും വ്യത്യസ്തമായി നിങ്ങളുടെ ബയോഡാറ്റയിലെ പേറ്റൻസി നമ്പർ ആണ് നിങ്ങളിപ്പോൾ ഈ റൂമിലേക്ക് വരാൻ കാരണം. ഞങ്ങൾക്ക് ഈ പേറ്റൻസിയുടെ കാര്യങ്ങൾ വിശദമായി അറിയണം. അതിന് ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ അറിയണം "

വിൻസന്റ് സർ പറഞ്ഞത് പ്രകാരം നകുലും ബെന്നും സ്വരൂപും മാറി മാറി, അവർ ഉണ്ടാക്കിയ ഗെയിമിന്റെ കാര്യങ്ങൾ വിശദമായി  വിവരിക്കാൻ തുടങ്ങി. എല്ലാം കഴിഞ്ഞപ്പോൾ വിൻസെന്റ് സർ പറഞ്ഞു. "It's quite interesting. കുപ്പത്തൊട്ടിയിൽ മാണിക്യം എന്നൊക്കെ പറയില്ലേ അത് ഇതാണ്. ഞങ്ങളുടെ കമ്പനി സ്റ്റാർട്ട് ചെയ്തിട്ട് മൂന്നുവർഷമായി പക്ഷേ ഒരു ബ്രേക്ക് കിട്ടുന്ന ഒരു ഐഡിയ നോക്കി നടക്കുകയായിരുന്നു. ഇത് ഞങ്ങൾക്ക് പറ്റുന്നതാണെന്ന് തോന്നുന്നു. 
നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒരു പവർ പോയിന്റ് പ്രെസന്റേഷനാക്കി എനിക്ക് അയച്ചു തരൂ അതിന് ശേഷം ഒരു പ്രസന്റേഷൻ നിങ്ങൾ വീഡിയോ കോൺഫറൻസ് വഴി ഞങ്ങളുടെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസിന് വേണ്ടി ഒരിക്കൽ കൂടി ഇത് പ്രെസന്റ് ചെയ്യേണ്ടിവരും "

വിഴുങ്ങസ്യാ എന്ന രീതിയിലുള്ള 3 പേരുടേയും മുഖഭാവം കണ്ടപ്പോൾ റോബിൻസൺ സർ തുടർന്നു പറഞ്ഞു

" നിങ്ങൾക്ക് ഞങ്ങളിതൊക്കെ എന്തിനാണ് ചോദിക്കുവന്നതെന്ന് തോന്നുന്നുണ്ടാകും. നിങ്ങൾ ഉണ്ടാക്കിയ ഗെയിമിന്റെ റെന്റൽ റൈറ്റ്സ് ഞങ്ങൾക്ക് മേടിക്കണമെന്നുണ്ട്. പക്ഷെ അതിനു മുമ്പ് ഞങ്ങൾക്ക് , ഞങ്ങളുടെ കമ്പനിയുടെ ഇൻവെസ്റ്റേർസായ ബോർഡ് ഓഫ് ഡയറക്ടേർസിനോട് അഭിപ്രായം ചോദിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഒരിക്കൽക്കൂടി പ്രെസന്റ് ചെയ്യണം എന്ന് പറഞ്ഞത്. " 
എല്ലാം മനസ്സിലായപോലെ 3 പേരും സമ്മതം മൂളി.

" നിങ്ങൾ 3 പേരും ഇന്റർവ്യൂ അറ്റൻഡ് ചെയ്യണ്ട . ഒരു ഓൺലൈൻ പ്രസന്റേഷന് റെഡിയായി ഇരുന്നോളു. ഞങ്ങൾ നിങ്ങളെ ഒരാഴ്ച മുൻപേ പ്രസന്റേഷൻ നടത്തേണ്ട ദിവസം അറിയിക്കാം. അത് വിജയിച്ചാൽ നല്ലൊരു പ്രൊപ്പോസൽ ഡീലുമായി ഞങ്ങൾ നിങ്ങളെ വിളിക്കാം" റോബിൻസൺ സർ കൂട്ടിച്ചേർത്തു. 

കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ മൂന്ന് പേരും ആ റും വിട്ടിറങ്ങി.

" ഇതിപ്പോൾ , കടുകിനോളം ആഗ്രഹിച്ചപ്പോൾ കുന്നോളം കിട്ടുമെന്നാണോ?" ബെൻ തന്റെ ആശങ്ക പ്രകടിപ്പിച്ചു.

നമുക്ക് നോക്കാം എന്ന മനോഭാവത്തോടെ അവർ അന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതെ മടങ്ങി.

ഒരാഴ്ചയ്ക്ക് ശേഷം Legend Technologies ലെ HR നകുലിനെ വിളിച്ചു. HR വിളിച്ചതിൻപ്രകാരം ഒരു ദിവസം സ്വരൂപിന്റെ കഫേയിൽ ഇരുന്ന് അവർ 3 പേരും അവരുടെ പ്രോജക്ടിനെ പറ്റി ഓൺലൈനായി അവതരിപ്പിച്ചു. 

അന്ന് നടന്ന കാര്യങ്ങൾ വിശദമായി നകുൽ അവതരിപ്പിച്ചപ്പോൾ ആശ്ചര്യത്തോടെയാണ്, പ്രിൻസിപ്പാൾ, HOD ശങ്കർ സർ ,പ്ലെയ്സ്മെന്റ് ഓഫീസർ എന്നിവർ ആ മൂന്ന് പേരേയും നോക്കിയത്.

" അദ്ഭുതമായിരിക്കുന്നു. " ഒരു നിശബ്ദദയ്ക്ക് ശേഷം പ്രിൻസിപ്പാൾ മറുപടി പറഞ്ഞു.

പ്രിൻസിപ്പാൾ : അവരുടെ ഓഫർ എന്താണ് 

നകുൽ :- മൊത്തം കമ്പനി ആസ്തിയുടെ 2 ശതമാനം . ഷെയർ. കൂടാതെ ഗെയിം മാർക്കറ്റിൽ ഇറങ്ങുമ്പോൾ ലാഭത്തിന്റെ 60:40 അനുപാതത്തിൽ പങ്കിട്ടെടുക്കും. ഞങ്ങൾ ഗെയിം ഉണ്ടാക്കുമ്പോൾ അതിന്റെ ഭാവിയിലുള്ള അപ്ഗ്രേഡിന് വേണ്ടിയുള്ള സഹായങ്ങൾ അവർ ചെയ്തു തരും.

എല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം പ്രിൻസിപ്പാൾ :"മിസ്റ്റർ ശങ്കർ ആൻഡ് തോമസ് മാത്യൂ , എന്ത് കൊണ്ട് നമുക്ക് ഇങ്ങനെയുള്ള ടാലന്റ്സിനെ കണ്ടുപിടിക്കാൻ പറ്റുന്നില്ല. പ്ലെയ്സ്‌മെന്റ് എന്ന് പറഞ്ഞ് നമ്മൾ പുറകെ പോകുന്നതിന് പകരം ഇതു പോലെയുള്ള ആൾക്കാരെ കണ്ടെത്തുകയാണ് വേണ്ടത്. ശരിക്കും കോളേജുകൾ പ്ലെയ്സ്മെന്റ് എത്ര കമ്പനികളിൽ എത്ര പേർക്ക് ജോലി കിട്ടിയെന്ന് പറയുന്നതിനേക്കാളും ഇതു പോലെയുള്ള ഒരാളെയെങ്കിലും കണ്ടെത്തിയാൽ അതാവണം നമ്മുടെ അഭിമാനം. ഉടനെ നമ്മുടെ ബോർഡ് ഓഫ് ഡയറക്ടേർസ്, HODs മീറ്റിംഗ് വിളിക്കണം. ഒരു കാഴ്ചപ്പാടിലെ മാറ്റം അനിവാര്യം. 

അൽപനേരത്തെ മാനത്തിന് ശേഷം , കുറ്റബോധ മനോഭാവത്തോടെ HOD ശങ്കർ സാറും, പ്ലെയ്സ്മെന്റ് ഓഫീസർ തോമസ് മാത്യൂവും കൂടി ആ മുറി വിട്ടിറങ്ങി. 

" അല്ല. 2 ശതമാനം ഷെയർ എന്ന് പറയുമ്പോൾ എത്ര ലക്ഷമുണ്ടാകും" മുറി വിട്ട് പോകുന്നതിന് തൊട്ട് മുൻപ് HOD ശങ്കർ സർ ചോദിച്ചു.

" സോറി സർ , ആ കണക്ക് ലക്ഷങ്ങളുടേതല്ല, കോടികളുടേതാണ് " ബെൻ ചാടിക്കയറി പറഞ്ഞു. 

വീണ്ടും ആശ്ചര്യ മനോഭാവത്തോടെ അവർ 2 പേരും നടന്നകന്നു.

" അല്ല, നിങ്ങളുടെ പ്രോജക്ട് എന്താണെന്ന് പറഞ്ഞില്ലല്ലോ? " മുറി വിട്ട് പോകാനൊരുങ്ങിയ പ്രിൻസിപ്പാൾ പെട്ടെന്ന് ഓർമ്മ വന്ന പോലെ ചോദിച്ചു.

" ആ ഗെയിമിന്റെ പശ്ചാത്തലം എന്തെന്നാൽ ലോകം മുഴുവൻ ഒരു മഹാമാരി വ്യാപിക്കുന്നു. അതിനാൽ രാജ്യങ്ങളിലെല്ലാം ലോക് ഡൗൺ പ്രഖ്യാപിക്കുന്നു. പരസ്പര സമ്പർക്കം ഉണ്ടാകാതിരിക്കുക എന്നതാണ് പ്രതിരോധ മാർഗ്ഗം . അപ്പോൾ ലോക് ഡൗണിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പരസ്പര സമ്പർക്കമില്ലാതെ ആൾക്കാരെ എങ്ങനെ എത്തിക്കാം എന്നുള്ളതാണ് ഗെയിം"

കൊള്ളാം .....എല്ലാം നല്ലത് പോലെ നടക്കട്ടെ " പോകുന്നതിന് മുൻപ് പ്രിൻസിപ്പാൾ ആശംസയറിയിച്ചു.

 


മാറ്റങ്ങൾ

മാറ്റങ്ങൾ

5
437

3 ദിവസങ്ങൾക്കു ശേഷം, കോളേജിലെ ഒരു ദിവസം വെബിനാർ ഹാളിൽ. പ്രിൻസിപ്പൽ, HODs, പിന്നെ മറ്റ് സ്റ്റാഫുകൾ എന്നിവർ വന്നിരിക്കുന്ന ഒരു ഔദ്യോഗിക മീറ്റിംഗ്. പ്രിൻസിപ്പൽസംസാരിക്കുന്നു.\" 3 ദിവസം മുൻപ് നടന്ന ഒരു ഷോക്കിൽ നിന്നും എനിക്ക് ഇതേവരെ റിക്കവർ ആയിട്ടില്ല. നിങ്ങളിൽ പലരും ഇതിനോടകം തന്നെ റൂമർ ആയിട്ട് അറിഞ്ഞിട്ടുണ്ടാകും. നമ്മുടെ 3 സ്റ്റുഡന്റസ്, അവരുടെ പേര് എന്താണ് Mr ശങ്കർ.? ഓ  യെസ്, സ്വരൂപ്‌, ബെൻ and നകുൽ. 3 പേർക്കും 10 ൽ കൂടുതൽ സപ്ലികൾ പക്ഷെ കിട്ടിയിരിക്കുന്നത് ഈ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ. പക്ഷെ അതിന്റെ ഒരു ക്രെഡിറ്റും നമുക്ക് എടുക്കാൻ പറ്റാത്ത അവസ്ഥയാണിപ്