Aksharathalukal

ജാനകീരാവണം❤️.10

ജാനി വന്നിട്ട് ഇത്രേം ദിവസമായി... എല്ലാവർക്കും കൂടെ ഒന്ന് സംസാരിക്കാൻ കൂടെ പറ്റിയിട്ടില്ല.. പ്രിത്യേകിച്ച് ദേവേട്ടനും നിധി ഏട്ടത്തിയും... ഒന്നുമില്ലെങ്കിൽ അവർ രാവിലെ ഹോസ്പിറ്റലിൽ ഡ്യൂട്ടി ഇല്ലെങ്കിൽ രാത്രിയും...ഇന്നേതായാലും ദേ രണ്ടും ഇവിടെയുണ്ടല്ലോ.. " എല്ലാവരും നാലുകെട്ടിൽ ഇരിക്കുകയാണ്...അതിന്റെ ഇടക് സാക്ഷി എല്ലാവരോടുമായി പറഞ്ഞു...

ജാനിയപ്പോഴും ആലോചനയിലായിരുന്നു ഈ ലോകത്തൊന്നുമല്ലവൾ...!

"നമുക്കെന്നാൽ ചുമ്മാ ഓരോ ഗെയിം കളിച്ചാലോ...? "ചുമ്മാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആദിയെ പിടിച്ചു മടിയിലിരുത്തി നിധി ചോദിച്ചു...

"അത് നല്ലതാണ് പക്ഷെ എന്ത് ഗെയിം...? "ആലോചനയിലായിരുന്ന ജാനിയുടെ തലക്കിട്ട് കൊട്ടി കണ്ണൻ...


"ഓടി പിടുത്തം കളിച്ചാലോ...? " സാക്ഷി താടിക് കൈ കൊടുത്തു ചോദിച്ചു...

"അയ്യേ നിൻക് നാണം ല്ലേ.. കൊച്ചു കുട്യോൾ കളിക്കന്ത്‌ കളിക്കാൻ..? നമക്ക് സാറ്റ് കളിക്കാം" സാക്ഷിയെ കളിയാക്കികൊണ്ട് ആദി ചാടിവീണു...

കൊച്ചു പറഞ്ഞതല്ലേ എല്ലാവരും ശെരിവെച്ചു..

കണ്ടുപിടിക്കുന്ന ജോലി കിട്ടിയത് ദേവ് നും....!
ജാനിക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കാവിൽ പോയി ഒളിക്കണം വിധുവിനെ കാണണം...!
സാക്ഷി കുളത്തിന് അടുത്തേക് പോയി... പുറകെ വാലുപോലെ ആദിയും....!
നിധി ഫൗൾ കാട്ടി അടുക്കളയിൽ പോയി ഒളിച്ചു...കണ്ണൻ മരത്തിന് മുകളിലും വലിഞ്ഞു കയറി...

ജാനി കാവിൽ എത്തി ചുറ്റും നോക്കി...
പെട്ടെന്നെന്തോ മുൻപിലേക് ചാടി വിധുവായിരുന്നു ഇപ്പ്രാവശ്യം പേടിച്ചില്ലവൾ...!

"ബാക്കി അറിയാഞ്ഞിട്ട് സ്വൈര്യം കിട്ടുന്നില്ല അല്ലെ...? " വിധു ജാനിയെ കളിയാക്കി ചോദിച്ചു...

"പിന്നെ സ്വൈര്യം കിട്ടുമോ ബാക്കി എന്താ നടന്നത്...? " അവൾ ആകാംഷയോടെ ചോദിച്ചു..


"ഞാൻ മിക്കപ്പോഴും അവളെ കാണും... പോകുന്ന സ്ഥലങ്ങളിൽ, സ്കൂളിൽ, ടീവി ന്യൂസിൽ.. എന്തോ ഒരിഷ്ടം തോന്നിയാ വായാടിയോട്...!. പിന്നെയത് പ്രണയമായി...! തുറന്ന് പറയണമെന്ന് തോന്നി..."


"പ്രണയം...? "


"ഉവ്വ്... ഇഷ്ടമായിരുന്നു എനിക്കവളോട് പ്രണയമായിരുന്നു.! വഴിയോരത്തു വെച്ചവളെ കാണുമ്പോൾ അവൾ സമ്മാനിക്കുന്ന പുഞ്ചിരിയിൽ ലോകം പിടിച്ചടക്കിയ  സന്തോഷമാണെനിക്ക്! അവൾക് മുൻപിൽ അവളോടുള്ള പ്രണയം പറയാൻ വെമ്പൽ കൊണ്ട്! മനസ്‌ തുടിച്ചു ഹൃദയം അലറി... ഒടുവിൽ പ്രണയം തുറന്ന് കാട്ടാൻ അവൾക്കടുത്തേക്ക് അണയവേ  സാധിച്ചില്ലെനിക്ക് !"


"മനസിലായില്ല" ജാനിയവനെ നോക്കി മനസിലാവാതെ പറഞ്ഞു...

••••••••••••••••••••••••••••••••••••••••••••••••••••••••

ബീച്ചിലെ മണലിൽ കടലിലേക്ക് നോക്കിയിരിക്കുകയാണവൻ വിധു!

ഒന്നൊഴിച്ചാൽ കടൽ പോലെ  ശാന്തമാണവന്റെ മനസും!
പ്രണയം അവൻ അവളോട് പ്രണയം!

അറിയില്ല അവളെ! കൂടുതലൊന്നും അറിയാൻ ശ്രെമിച്ചില്ല!

യാതൃച്ഛികമായി അവന്റെ കണ്ണുകൾ റോഡിലേക്ക് നീണ്ടു.. റോഡ് ക്രോസ്സ് ചെയ്യുന്നു സാക്ഷി!


അവന്റെ കണ്ണുകൾ വിടർന്നു ഹൃദയം ശക്തിയിൽ മിടിച്ചു.. കണ്ണുചിമ്മിതുറന്നവൻ രണ്ട് കൈകളും കുത്തി എഴുന്നേറ്റ് മണൽ തട്ടികളഞ്ഞു റോഡ് ലക്ഷ്യം വെച്ചു നടന്നു.. മറ്റൊന്നും ശ്രെദ്ധിക്കുന്നില്ലവൻ  കണ്ണുകളിൽ പ്രണയം മാത്രം സാക്ഷിക്കായ് കരുതിവെച്ച പ്രണയം!
ഇപ്പോളിത തുറന്ന് കാട്ടാൻ പോകുന്നു.. പ്രണയം പറയാൻ!


അവളിലേക്ക് കണ്ണുനട്ടവൻ റോഡ് ക്രോസ്സ് ചെയ്യാൻ പോകവേ എതിരെ പാഞ്ഞു വന്ന ലോറി അവനെ ഇടിച്ചിരുന്നു...തെറിച്ചവൻ റോഡിലേക് വീണു.. കാതിൽ മൂളൽ മാത്രം! കണ്ണുകൾ നിറഞ്ഞു... റോഡരുകിൽ കൂട്ടുകാരിക്കൊപ്പം നടന്നുപോകുന്ന സാക്ഷിയിലായിരുന്നു അപ്പോഴുമവന്റെ കണ്ണുകൾ... അവളൊന്നു തിരിഞ്ഞ് നോക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി അവൻ....കണ്ണുകൾ പതിയെ അടഞ്ഞു ഇനി തുറക്കില്ലെന്ന് വാശിയോടെ! അവന്റെ അവസാന കണ്ണുനീർ ഭൂമിയിലേക്ക് പതിച്ചു..

ഒന്നുമറിയാതെ കൂട്ടുകാരിക്കൊപ്പം തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചവളും. 

ഒരുപാടകലെയായിരിക്കുന്നവൻ അവന്റെ പ്രണയത്തിൽനിന്ന്, അമ്മയിൽ നിന്ന് അനിയത്തിയിൽ നിന്ന്...!

••••••••••••••••••••••••••••••••••••••••••••••••••••••••

വിധു പറഞ്ഞു നിർത്തിയതും ജാനിയുടെ കണ്ണുകൾ നിറഞ്ഞു...

വിധുവിന്റെ നെഞ്ചിലൊരു വിങ്ങൽ. ഒരു പക്ഷെ പറയാതെ പോയ പ്രണയത്തിന്റെ വിങ്ങലാകാം...!


"അ..അപ്പോൾ സാക്ഷി പ്രണയിക്കുന്നയാൾ താണാനോ...? " ജാനി ഇടറലോടെ ചോദിച്ചു...

"എന്താ പറഞ്ഞത്...?"


"അവൾ ഒരാളെ പ്രണയിക്കുന്നു ഊരും പേരും അറിയാത്ത ആരെയോ അത് തനാണോ...? "

"അറിയില്ല... പക്ഷെ ന്റെ പ്രണയം അവൾ അറിയുന്ന ആ നിമിഷം ഞാനിവിടം വിട്ട് പോകും...! അവളെ അറിയിക്കണം അതിന് ജാനിയുടെ സഹായം വേണം!"...


"ജാനിയെ കണ്ടു " ദേവ് വിളിച്ചു പറഞ്ഞതും ഞെട്ടിയവൾ നോക്കി അപ്പോഴേക്കും സാറ്റ് അടിക്കാൻ ദേവ് ഓടിയിരുന്നു...

വിധു അവളേ നോക്കി ചിരിച്ച ശേഷം മാഞ്ഞു പോയി...




തുടരും..

 


ജാനകീരാവണം❤️11

ജാനകീരാവണം❤️11

4.7
2728

ജാനകീരാവണം❤️.11 "ആദിയെ കണ്ടേ"... സാക്ഷിയുടെ പുറകെ ഓടിയ ആദിയെ നോക്കി ദേവ് പറഞ്ഞു സാക്ഷിയപ്പോഴേക്കും കുളപടവിലേക്ക് എത്തിയിരുന്നു... തന്നെ കണ്ടു പിടിച്ചതിലുള്ള അരിശത്തിൽ മുഖവും വീർപ്പിച്ചു തറയിൽ ആഞ്ഞു ചവിട്ടി ആദി ദേവിന്റെ പുറകെ നടന്നു.... സാക്ഷി ഒരു ചിരിയോടെ കുളപ്പടവുകൾ ഇറങ്ങി അവസാന പടവുകളിൽ ഇരുന്നു കാൽ വെള്ളത്തിലേക്ക് വെച്ചു.. കാലുകളിൽ മുത്തമിട്ട് ഓടിയോളിക്കുന്ന മത്സ്യങ്ങളെ താടിക്ക് കയ്യൂന്നി അതേ ചിരോയോടെ അവൾ നോക്കിയിരുന്നു... ഒപ്പം അവളെ കണ്ണെടുക്കാതെ നോക്കി അവനും!! അവൾ അറിയുന്നില്ലന്ന് മാത്രം! "സാക്ഷിയെ കണ്ടു" ദേവ് വിളിച്ചു കൂവിയതും ചിന്തക