Aksharathalukal

ജാനകീരാവണം ❤️.9

പെട്ടന്നവനെ ആരോ പിടിച്ചു എഴുന്നേൽപ്പിച്ചു. തന്നെയെഴുന്നേൽപ്പിച്ചയാളെ അവൻ നോക്കി ഒരു പെൺകുട്ടിയായിരുന്നു...
കുസൃതി മായാത്ത കുഞ്ഞി മുഖം.. കണ്ണുകൾ എന്തോ മറച്ചു വെക്കും പോലെ തോന്നിയവന്...

"അതെ ചേട്ടാ എന്തെങ്കിലും പറ്റിയോ...? "വളരെ ആർദ്രമയവൾ അവനോട് തിരക്കി...

"ഇടിച്ചു ചെളിയിൽ ഇട്ടതും പോരാ വല്ലതും പറ്റിയോന്നോ..? നിനക്കൊന്നും കണ്ണില്ലേ...?  നേരെ നോക്കി ഓടിക്കണം അല്ലാണ്ട് വഴിയേ പോകുന്നവരുടെ നെഞ്ചത്തോട്ട് കേറരുത്....! നിനക്കൊക്കെ എങ്ങനെയാ ലൈസൻസ് കിട്ടിയത്..? ഓരോന്നും ഇറങ്ങികോളും മനുഷ്യനെ മെനക്കെടുത്താൻ..." ഇന്റർവ്യൂ മുടങ്ങിയ ദേഷ്യത്തിലവൻ ഉച്ചത്തിൽ പുലമ്പി വഴിയേ പോകുന്നവർ അവരെ ശ്രെദ്ധിക്കുന്നുണ്ട് ...
പക്ഷെയവൾ കൈകെട്ടുനിന്നുകൊണ്ടവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു...

"അതെ ഞാനല്ല ചേട്ടനെ ഇടിച്ചിട്ടത് സ്‌കൂട്ടിയിൽ ഉണ്ടായിരുന്നയാൾ അപ്പോൾ തന്നെ സ്ഥലം കാലിയാക്കി. വീണു കിടക്കണത് കണ്ടു സഹായിക്കാൻ വന്നപ്പോൾ ഞാനായി കുറ്റക്കാരി..." മുകളിലേക്ക് നോക്കിയവൾ പറഞ്ഞതും   അപത്തം പറ്റിയത് പോലെയവൻ അവളെ നോക്കി

"സോറി ഞാൻ പെട്ടന്ന് " അവൻ നിന്ന് തപ്പി തടയാൻ തുടങ്ങി..

"Hah it's ok.ചേട്ടനൊന്നും പറ്റില്ലല്ലോ...? അയ്യോ കൈ ദാ ബ്ലഡ്‌...! " അവന്റെ കയ്യിലേക്ക് ചൂണ്ടിയവൾ പറഞ്ഞു..

"ഹോസ്പിറ്റലിൽ പോണോ...? "അവൾ ആധിയോടെ ചോദിച്ചു...

"ഹേയ് വേണ്ട ഞാൻ ok ആണ്..."

"സാക്ഷി" റോഡിന്റെ മറുവശത്തു നിന്ന് അവളുടെ കൂട്ടുകാരി വിളിച്ചു....


"ശെരിയെന്ന ഞാൻ പോട്ടെ... ഹോസ്പിറ്റലിൽ പോകണം കേട്ടോ നല്ല മുറിവുണ്ട് " അവനെ നോക്കി പറഞ്ഞവൾ കൂട്ടുകാരിക്കടുത്തേക്ക് നടന്നു...

അവൾ പോയ വഴിയേ നോക്കിയവൻ വെറുതെ ചിരിച്ചു...


ബൈക്ക് നേരെ വെച്ചവൻ അതിൽ കയറി വീട്ടിലേക്ക് തിരിച്ചു...

"അയ്യോ എന്താടാ എന്തുപറ്റി...? '' ബൈക്കിന്റെ ശബ്‌ദം കേട്ട് ഉമ്മറത്തേക്ക് വന്ന അംബികയവന്റെ കോലം കണ്ടു ചോദിച്ചു....


"ഒന്നുലമ്മേ ഒരു വണ്ടി വന്ന് ഇടിച്ചു ഞാൻ ചെളിയിലേക്ക് വീണതാ അതിന്റെതാ" ആധിയോടെ നിൽക്കുന്നവരെ നോക്കി പറഞ്ഞു ചിരിച്ചവൻ അകത്തേക്ക് നടന്നു...


കുളിച്ചിറങ്ങിയവൻ  വന്നപ്പോൾ കണ്ണിനിറച്ചിരിക്കുന്ന അംബികയെ ആണ്  കാണുന്നത്...

"എന്താ അമ്മേ എനിക്കൊന്നും പറ്റീല ഏത് നേരം നോക്കിയാലും കരഞ്ഞുകൊണ്ടിരിക്കണം എന്ന് നേർച്ചയുണ്ടോ അമ്മക്ക്...? ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റീലെന്ന വിഷമമേ ഉള്ളൂ..ഹ..അടുത്തതിൽ നോക്കാം..." അവരെ ചേർത്തുപിടിച്ചു പറഞ്ഞവനെയവർ വാത്സല്യത്തോടെ തലയിൽ തലോടി...

വൈകുന്നേരമവൻ വിദ്വിയെ വിളിക്കാൻ സ്കൂളിലേക്ക് എത്തി...

ഒരു കുട്ടിയുടെ കയ്യും പിടിച്ചു നടന്നു വരുന്ന വിദ്വിയെ അവൻ നെറ്റിച്ചുളിച് നോക്കി...

"ഇതാരാ...? "സംശയപൂർവം അവൻ തിരക്കി...


"അതേട്ട ഇവള്ടെ അപ്പച്ചി വിളിക്കാൻ വരുന്നു പറഞ്ഞു. ഇതുവരെ വന്നില്ല അവർ വരുന്ന വരെ നമുക്കിവിടെ നിക്കാം പ്ലീസ് ഇവളെ അവരുടെൽ ഏൽപ്പിച്ചിട്ട് പോകാം" അവനെ നോക്കിയവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞതുമവൻ  തലയാട്ടി...

"മോൾടെ പേരെന്താ...? "കുനിഞ്ഞു നിന്നവൻ അവളുടെ തടിയിൽ പിടിച്ചു ചോദിച്ചു...

"ആദിത്രേയ നാൻ ukg പഠിക്കുവാ മീനുന്റേം ചിന്നൂന്റേം ക്ലാഷില "....
ആരാണ് ചിന്നുവും മീനുവും..?
പേരു ചോദിച്ചപ്പോൾ ക്ലാസും കൂടെ പറയുന്നു...! അപ്പോൾ വീടെവിടെയാണ് ന്ന് ചോദിച്ചാലോ...?


അവൻ പോക്കറ്റിൽ നിന്നോരു മിഠായി എടുത്തവൾക് നേരെ നീട്ടി..

"ആദി"ആരോ അവളെ വിളിച്ചു....

"ദി അപ്പച്ചി നീന്താ താമച്ചേ...? " അവളുടെ അടുക്കൽ ചെന്ന് എടുക്കാൻ കൈകാണിച്ചുകൊണ്ട് ആദി പറഞ്ഞു..
അവൾ ആദിയെ എടുത്തു.


"ഞാൻ നിന്റെ ചെറിയച്ഛനെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ല " അവളുടെ കവിളിൽ പിച്ചി സാക്ഷി മറുപടി പറഞ്ഞു...


"ഉവ്വ കള്ള വാർത്ത കഞ്ഞു പിടിക്കലല്ലേ പണി.."സാക്ഷിയെ നോക്കി കൊഞ്ഞനം കുത്തിയവൾ പറഞ്ഞു..

വിധുവും വിദ്വിയും ചിരിക്കടിച്ചുപിടിച്ചു നിന്നു..

"നിന്നെയിനി ന്റെ പട്ടി വിളിക്കാൻ വരും..".. ആദിയേ നോക്കി മുഖം കോട്ടിയവൾ പറഞ്ഞു.

"പിന്നെ കാണാം..മുത്തച്ചി വടിയെടുക്കുമ്പോ തന്നെ വന്നോളും."
ദാ പിന്നെയും പ്ലിങ്ങി...!

"അല്ല ഇതാര്..? ആക്സിഡന്റ് ചേട്ടനോ..? "അപ്പോളാണവൾ വിധുവിനെ കാണുന്നത്... അവനൊന്നു ചിരിച്ചുകാണിച്ചു...വിദ്വി നെറ്റിച്ചുളിച്ചു...

"ഇത് വിദിയേച്ചിയും ഏച്ചിടെ ഏട്ടനുമാ"


"ഓഹോ അപ്പൊ ഇതാണല്ലേ നിന്റെ നിന്റെ വിദി ചേച്ചി...?സ്കൂളിൽ നിന്ന് വീട്ടിൽ എത്തിയാൽ വിദി ചേച്ചിയെ പറ്റിയെ പറയാൻ സമയമുള്ളൂ "വിദ്വിയെ നോക്കിയവൾ പുഞ്ചിരിയോടെ പറഞ്ഞു...


"ചേച്ചിടെ പേരെന്താ...? "തിരിച്ചും ചിരി സമ്മാനിച്ചവൾ ചോദിച്ചു...

"സാക്ഷിത. അല്ല ആക്‌സിഡന്റ് ചേട്ടന്റെ പേരെന്താ...? " വിദ്വിയുടെ കവിളിൽ തട്ടി പറഞ്ഞു. വിധുവിനെ നോക്കിയവൾ ചോദിച്ചു...


'എൻ കതലേ എൻ ജീവനെ ' അവനെന്തോ പറയാൻ വന്നപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തു...


"ഹെലോ.. ഹ.. സർ ഞാൻ ദാ വന്നുകൊണ്ടിരിക്കുവാണ്..ഓക്കേ.."

"എന്നാ ഞങ്ങൾ പോട്ടെ തിരക്കുണ്ട് പിന്നെ കാണം... വിദി പോവാണേ..."അവരെ നോക്കി ചിരിച് യാത്രപറഞ്ഞവൾ സ്ക്യൂട്ടി സ്റ്റാർട്ട്‌ ആക്കി ആദിയെയും എടുത്തു കയറ്റി...


"നല്ല ചേച്ചി അല്ലെ ഏട്ടാ...? ന്നെ വിളിച്ചത് വിദി ന്നാ... അല്ല ഏട്ടനെ സാക്ഷിയേച്ചി എന്തോ വിളിച്ചാരുന്നല്ലോ...? നിങ്ങൾ തമ്മിൽ ന്താ പരിജയം...? "


"അഹ് അത് എന്നെ വന്നൊരു വണ്ടി ഇടിച്ചു ചെളിയിൽ ഇട്ടു ഈ കുട്ടി ആണ് വന്ന് എഴുന്നേൽക്കാൻ സഹായിച്ചത് "


"ഓഹ് അങ്ങനെ അപ്പൊ എട്ടാൻ ഇന്റർവ്യൂവിനു പോയില്ലേ...? "


"ഇല്ല.. വീട്ടിലെത്തി കുളിച് വന്നപ്പോഴേക്കും ഇന്റർവ്യൂ സമയം കഴിഞ്ഞിരുന്നു....അടുത്തതിൽ നോക്കാം..".... അവനവളുടെ തലയിൽ ഒന്ന് കൊട്ടി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. തല ഉഴിഞ്ഞു അവളും വന്ന് കയറി...

••••••••••••••••••••••••••••••••••••••••••••••••••••••••
"എന്നിട്ട് ബാക്കി പറയ്...സാക്ഷി അപ്പൊൾ സാക്ഷി ആണോ തന്റെ പ്രണയം...? താനെങ്ങനെയാ മരിച്ചത്...? വിദ്വിയും അമ്മയും എവിടെയാ..? പിന്നെ എന്താ നടന്നു" അവൻ നിർത്തിയത് കണ്ടവൾ അവനോട് തിരക്കി... സംശയങ്ങളുടെ ഒരു കൂമ്പാരം തന്നെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..


"മതി ന്റെ കഥ കേട്ടത് ഇനി നാളെയാവട്ടെ... തന്നെ ആരേലും തിരക്കി... വരും നേരം ഒരുപാടായി" വിധു ജാനിയോട് പറഞ്ഞു..


"അയ്യോ കഥ കേട്ട് ഞാൻ മറന്ന് പോയി.. മുത്തശ്ശി വഴക്ക് പറയൂലോ... ന്നാ ഞാൻ പോകട്ടെ.." അതും പറഞ്ഞവൾ ദൃദിയിൽ നടന്നു.... അവളുടെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ആയിരുന്നു...

"എന്തെ കുട്ടി വൈകിയത്...?.. ന്തേയ്‌.. ന്ത്‌ പറ്റി...? "ഉമ്മറത്തു ഇരുന്ന മുത്തശ്ശി അവളെ കണ്ടു എഴുന്നേറ്റ് ചോദിച്ചു...


മറുപടിയൊന്നും നൽകാതെയവൾ റൂമിലേക്ക് നടന്നു...
അവൾ അതൊന്നും കേട്ടിരുന്നില്ല  എന്നതാണ് സത്യം...!

ബെഡിൽ ഭിത്തിയോരം ചേർന്ന് കട്ടിലിൽ ഇരുന്നവൾ...


എന്തായിരിക്കും പിന്നെ നടന്നിട്ടുണ്ടാവുക...?
അവർ തമ്മിൽ കണ്ടുകാണുമോ..?
സാക്ഷി സ്നേഹിക്കുന്നെന്ന് പറഞ്ഞത് ഇയാളെ ആണോ...? അതോ മാറ്റാരേലും...?
വിദ്വിയും അമ്മയും എവിടെ ആയിരിക്കും...? ഇനി അവരും..?
സാക്ഷിയോട് ചോദിച്ചാലോ...?
ഏയ്‌ വേണ്ട...! എനിക്കെങ്ങനെ അറിയാമെന്നവൾ ചോദിക്കില്ലേ...!
വിധു നാളെ പറയുമല്ലോ...!
എന്നാലും ഒരു സമാധാനം ഇല്ലല്ലോ...!

എന്തെക്കെയോ പുലമ്പിയവൾ അവിടെയിരുന്നു...


തുടരും..


ജാനകീരാവണം❤️.10

ജാനകീരാവണം❤️.10

4.7
3910

ജാനി വന്നിട്ട് ഇത്രേം ദിവസമായി... എല്ലാവർക്കും കൂടെ ഒന്ന് സംസാരിക്കാൻ കൂടെ പറ്റിയിട്ടില്ല.. പ്രിത്യേകിച്ച് ദേവേട്ടനും നിധി ഏട്ടത്തിയും... ഒന്നുമില്ലെങ്കിൽ അവർ രാവിലെ ഹോസ്പിറ്റലിൽ ഡ്യൂട്ടി ഇല്ലെങ്കിൽ രാത്രിയും...ഇന്നേതായാലും ദേ രണ്ടും ഇവിടെയുണ്ടല്ലോ.. " എല്ലാവരും നാലുകെട്ടിൽ ഇരിക്കുകയാണ്...അതിന്റെ ഇടക് സാക്ഷി എല്ലാവരോടുമായി പറഞ്ഞു... ജാനിയപ്പോഴും ആലോചനയിലായിരുന്നു ഈ ലോകത്തൊന്നുമല്ലവൾ...! "നമുക്കെന്നാൽ ചുമ്മാ ഓരോ ഗെയിം കളിച്ചാലോ...? "ചുമ്മാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആദിയെ പിടിച്ചു മടിയിലിരുത്തി നിധി ചോദിച്ചു... "അത് നല്ലതാണ് പക്ഷെ എന്ത്