Part -29
" ദത്താ അവടെ ഉള്ളവർ ഞാൻ നിന്റെ ആരാ എന്ന് ചോദിച്ചാ നീ എന്താ പറയുക. "
"എന്ത് പറയാനാ . അതിപ്പോ ചോദിക്കാനുണ്ടോ. നീ എന്റെ ഫ്രണ്ടാണ് തറവാടും ബന്ധുക്കളേയും വെറുതെ കാണാനാണെന്ന് പറയും. "
" ഓഹ് നീ എന്ത് വേണമെങ്കിലും പറഞ്ഞോ. എനിക്ക് കറക്റ്റ് ടൈമിൽ ഫുഡ് കിട്ടണം. അത്ര ഉള്ളൂ. അതിൽ കൂടുതൽ ഒന്നും വേണ്ടാ " അവൾ വണ്ടിയിൽ ദത്തനു പിന്നിലായി കയറി. ഡ്രസ്സ് എല്ലാം ഒരു ബാഗിലാക്കി വർണ തോളിൽ തൂക്കിയിട്ടുണ്ട്.
" എന്നാ പോവുകയല്ലേ "
"Okay ... Let's go...."
ദത്തൻ പുഞ്ചിരിയോടെ വണ്ടി മുന്നോട് എടുത്തു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടു കൂടി അവർ പാലക്കാട് എത്തി. പോകുന്ന വഴി അവർ ഫുഡ് കഴിക്കുകയും ചെയ്തിരുന്നു.
"പാലക്കൽ തറവാട് " എന്ന് സ്വർണ ലിപികളിൽ എഴുതി വച്ചിരിക്കുന്ന ഒരു ഗേറ്റിന്റെ മുന്നിൽ അവരുടെ ബുള്ളറ്റ് വന്ന് നിന്നു.
"ഇത് എന്നാ വീടാ ദത്താ.നീ അത്യവശ്യം
റിച്ച് ഫാമിലിയിലേതാണെന്ന് എനിക്കറിയാം .
ഒരു ബ്ലംഗ്ലാവ് ഒക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത് അതുക്കും മേലെ ആണല്ലോ .
എന്തായാലും കൊള്ളാം നിന്റെ നാലുകെട്ട് തറവാട് "
വർണ ഗേറ്റിനു പുറത്ത് നിന്ന് ഉള്ളിലേക്ക് എത്തിനോക്കി കൊണ്ട് പറഞ്ഞു.
"ബ്ലംഗ്ലാവ് അല്ലെടീ ബംഗ്ലാവ് . നീ ശരിക്കും പിജിക്ക് തന്നെയാണോ പഠിക്കുന്നേ. "
.
" ദേ ദത്താ വേണ്ടാ ട്ടോ . " അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
"ഈ വീടിന്റെ വലുപ്പത്തിനനുസരിച്ച് ആൾക്കാരും അതിനകത്തുണ്ട് . "
"അതെന്തായാലും നന്നായി .എനിക്ക് സംസാരിക്കാൻ ആളുകൾ ആയല്ലോ "
"വേണ്ട ആരോടും അധികം അടുപ്പം കാണിക്കാൻ നിൽക്കരുത്. ഓരോരുത്തരും എങ്ങനെയാണ് എന്ന് മനസ്സിലാക്കി കൊണ്ട് മാത്രം അടുത്ത് പെരുമാറിയാൽ മതി .
അമ്മ കുഴപ്പമില്ല .ഭദ്രയും ശിലുവും പാവമാണ്. പക്ഷേ ചിലപ്പോൾ അമ്മായി അവരെ നിനക്കെതിരെ തിരിക്കാൻ ചാൻസ് ഉണ്ട് .
മുത്തശ്ശി, പപ്പാ , ചെറിയച്ഛൻ , ചെറിയമ്മ, ശ്രീരാഗ്. രാഗരേട്ടൻ ഒക്കെ സോഫ്റ്റ് ആണ്. പക്ഷേ പെട്ടെന്ന് നിന്നേ ഉൾകൊള്ളാൻ കഴിയണം എന്നില്ല.
പിന്നെ ദേവേട്ടന്റെ ഭാര്യ ദർശന . പുള്ളിക്കാരിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ആറ് മാസം മുൻപാണ് എട്ടന്റെ കല്യാണം കഴിഞ്ഞത്
അമ്മായി , അമ്മാവൻ ,പാർവതി , പാർത്ഥി . അവരെ സൂക്ഷിക്കണം. ഒരു കരുതൽ എപ്പോഴും വേണം "ദത്തൻ ഒരു താക്കീത് എന്ന പോലെ പറഞ്ഞു.
"നീ ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നേ പേടിപ്പിക്കല്ലേ ദത്താ."
"പേടിപ്പിച്ചതല്ലാ. പറഞ്ഞു എന്നേ ഉള്ളൂ " അത് പറഞ്ഞ് ദത്തൻ വണ്ടിയുടെ ഹോൺ നീട്ടി അടിച്ചു. ശബ്ദം കേട്ട് കാര്യസ്ഥൻ എന്ന് തോന്നിക്കുന്ന ഒരാൾ വന്ന് ഗേറ്റ് തുറന്നു.
ദത്തനെ കണ്ടതും അയാളുടെ മുഖത്ത് അത്ഭുതം നിറയുന്നത് വർണ ശ്രദ്ധിച്ചിരുന്നു. അവരുടെ വണ്ടി തറവാട്ട് മുറ്റത്ത് വന്ന് നിന്നു.
" തറവാട്ടമേ നമ്മുടെ ദേവ കുഞ്ഞ് വന്നിരിക്കുന്നു " കാര്യസ്ഥൻ ഉറക്കെ വിളിച്ച് പറഞ്ഞതും ആരൊക്കെയോ മുറ്റത്തേക്ക് ഇറങ്ങി വന്നു.
അതിൽ അമ്മായിയേയും പാർത്ഥിയേയും മാത്രം വർണക്ക് മനസിലായി. ഇത്ര നേരം ഇല്ലാത്ത ഒരു ഭയം അവളുടെ മനസിൽ നിറയുന്നതായി വർണക്ക് തോന്നി.
അത് മനസിലാക്കിയ പോലെ ദത്തൻ അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി പിടിച്ചു.
നിമിഷ നേരം കൊണ്ട് അവിടെ കൂറെ ആളുകൾ നിറഞ്ഞു. അത് കണ്ട് വർണയുടെ കിളികൾ എല്ലാം പറന്നു പോയി.
" ഇതെന്താ ഇവിടെ വല്ല സീരയൽ ഷൂട്ടിങ്ങ് എങ്ങാനും നടക്കുന്നുണ്ടോ. എല്ലാവരും സാരിയും മുണ്ടും സെറ്റുമുണ്ടും . വർണ അതെല്ലാം കൗതുകത്തോടെ നോക്കി നിന്നു.
"എന്താ ദേവാ അവിടെ തന്നെ നിൽക്കുന്നേ അകത്തേക്ക് വാ" അമ്മായി അത് പറഞ്ഞതും ദത്തൻ വർണയുടെ കൈയ്യും പിടിച്ച് അകത്തേക്ക് കയറി.
എല്ലാവരുടെ മുഖത്തും അത്ഭുതവും അതിനേക്കാൾ ഉപരി വർണ ആരാ എന്നുള്ള സംശയവും നിറഞ്ഞു നിന്നിരുന്നു.
" ഇത് ആരാ ദേവാ.." അമ്മ വർണയെ നോക്കി ചോദിച്ചു.
"ദേവേട്ടാ ...." ഒരു ദാവണി ഉടുത്ത പെൺകുട്ടി ഗോവണി പടികൾ വേഗത്തിൽ ഓടിയിറങ്ങി വന്നു.
അവളെ കണ്ടതും വർണയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി. ദത്തൻ അന്ന് പറഞ്ഞപ്പോൾ പാർവതി ഇത്രയും സുന്ദരിയായിരിക്കും എന്ന് വർണയും പ്രതീക്ഷിച്ചില്ല.
വെളുത്ത് മുട്ടോളം മുടിയുള്ള ആവശ്യത്തിന് ഉയരവും തടിയും ഉള്ള ശരിക്കും ദേവതയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി. ഇവൾക്ക് മുന്നിൽ ആമി ചേച്ചിയൊന്നും ഒന്നുമല്ലാ എന്ന് വർണക്ക് തോന്നി പോയിരുന്നു.
"എനിക്കറിയായിരുന്നു ദേവേട്ടൻ തിരികെ വരും എന്ന്. ഞാൻ ഇല്ലാതെ ദേവേട്ടന് ജീവിക്കാൻ കഴിയില്ലാ എന്ന് എനിക്ക് അറിയാം. ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. "
പാർവതി ഓടി വന്ന് ദത്തനെ ഇറുക്കി പുണർന്നു.
"ഈ പെണ്ണ് ഇങ്ങനെ പാഞ്ഞ് വന്ന് എന്റെ ദത്തനെ തട്ടിയിടുമോ. ഒരു മയത്തിൽ ഒക്കെ കെട്ടിപിടിക്കണ്ടേ. ഇവളും ദത്തനും കൂടി നിൽക്കുമ്പോൾ നല്ല മാച്ച് ഉണ്ടല്ലോ. അവന്റെ ഹെറ്റിന് അനുസരിച്ച് പാർവതിക്കും ഹൈറ്റ് ഉണ്ട് "
വർണേ നീയിത് എന്തൊക്കെയാ ചിന്തിക്കുന്നേ. നിന്റെ കെട്ട്യോനെയാണ് അവൾ കെട്ടിപിടിച്ച് നിൽക്കുന്നേ . നീ ഇവിടെ അവളുടെ ഹൈറ്റും നോക്കി നിന്നോ . വർണയുടെ മനസ് അവളോടായി പറഞ്ഞു.
"എന്താ പാർവതി നീ ഈ കാണിക്കുന്നത് :ദത്തൻ വേഗം തന്നെ പാർവതിയെ തന്നിൽ നിന്നും അടർത്തി മാറ്റി.
"ദേവേട്ടാ ...ഞാൻ ... എനിക്ക് .... എനിക്ക് എത്ര സന്തോഷം ഉണ്ടെന്നോ. എന്റെ എത്ര നാളത്തെ കാത്തിരിപ്പാണേന്നോ . എന്റെ ദേവേട്ടന് വേണ്ടി . എന്റെ ദേവേട്ടൻ ... ഈ പാർവതിയുടെ ദേവൻ " അവൾ ദത്തന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
"അല്ലാ എന്റെയാ " വർണ ദത്തന്റെ ഷർട്ടിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. അവൾ പോലുമറിയാതെയാണ് അവളുടെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് വന്നത്.
"കുട്ടിയാരാ " പാർവതി സംശയത്തോടെ ചോദിച്ചു.
"ബാക്കിയൊക്കെ പിന്നെ സംസാരിക്കാം. ദേവ മോൻ ഇപ്പോ വന്നല്ലേ ഉള്ളൂ. അവൻ പോയി കുറച്ച് നേരം റസ്റ്റ് എടുക്കട്ടെ " അമ്മായി ഇടയിൽ കയറി പറഞ്ഞു.
"എനിക്കറിയണം എന്റെ ദേവേട്ടന്റെ കൂടെ നിൽക്കാൻ ഇവളാരാ എന്ന് " അത് പറയുമ്പോൾ പാർവതിയുടെ കണ്ണുകളിൽ വല്ലാത്ത ഒരു അഗ്നി എരിഞ്ഞു.
"നീ എന്തിനാ പാറു ഇങ്ങനെ ദേഷ്യപ്പെടുന്നേ. ഇത് ദത്തന്റെ ഫ്രണ്ടാണ്. എനിക്കറിയാം ഈ കുട്ടിയേ . വർണാ എന്നാ പേര്. കുറച്ച് ദിവസം ഇവിടെ നിൽക്കാൻ വന്നതാ. ഇനി നിന്റേയും ദേവന്റെയും കല്യാണം കഴിഞ്ഞേ വർണ തിരികെ പോവു "
അമ്മായി പറഞ്ഞതും ദേഷ്യത്താൽ വിറച്ച പാർവതിയുടെ മുഖം ഒന്ന് അയഞ്ഞു. മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
അവൾ വർണയുടെ അടുത്തേക്ക് വന്ന് അവളുടെ കൈ പിടിച്ചു.
"സോറി ട്ടോ. ദേവേട്ടന്റെ ഫ്രണ്ടാണ് അല്ലേ . എനിക്ക് അറിയില്ലായിരിന്നു. അതാ പെട്ടെന്ന് കണ്ടപ്പോ ദേഷ്യം വന്നത്. വർണാ എന്നാലെ പേര്. ഞാൻ പാർവതി. ദേവേട്ടന്റെ മുറപ്പെണ്ണാ . ഉടൻ ഭാര്യയും ആവും " പാർവതി പറയുന്നത് കേട്ട് വർണ ദത്തനെ ഒന്ന് നോക്കി.
അവന്റെ മുഖത്തെ ഭാവം എന്താണെന്ന് വർണക്ക് മനസിലായില്ല.
"വർണ വരു. ഞാൻ മുറി കാണിച്ച് തരാം " അത് പറഞ്ഞ് പാർവതി അവളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നതും ദത്തൻ വർണയുടെ കയ്യിൽ പിടിച്ച് നിർത്തി.
"പാർവതി ഒന്ന് നിന്നേ . എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് " ദത്തൻ അത് പറഞ്ഞതും പാർവതി സംശയത്തോടെ ദത്തന്റെ മുഖത്തേക്കും അവൻ പിടിച്ചിരിക്കുന്ന വർണ യുടെ കയ്യിലേക്കും നോക്കി.
"കുറച്ച് മുൻപ് നീ എന്താ പറഞ്ഞത്. നീ എന്റെ ആരാന്നാ പറഞ്ഞത് " ദത്തൻ പുഛത്തിൽ ചോദിച്ചു.
"അതെന്താ ദേവേട്ടാ അങ്ങനെ ഒരു ചോദ്യം. ഞാൻ ദേവേട്ടന്റെ ഭാര്യയവാൻ പോകുന്നവൾ അല്ലേ "
" അത് നീ സ്വയം തിരുമനിച്ചാ മതിയോ. "
" എന്താ ദേവേട്ടാ . എന്താ ഇങ്ങനെ പറയുന്നേ "
" ഇവിടെയുള്ളവർ നിന്നെ എന്ത് പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം നീ കേട്ടോ ഈ ദേവദത്തന് ഈ ജന്മത്തിൽ ഒരു ഭാര്യ മാത്രമേ ഉള്ളൂ . അത് ഈ നിൽക്കുന്ന വർണയാണ് "
ദത്തൻ പറയുന്നത് കേട്ട് തറവാട്ടിലുള്ളവൻ ഒന്നടങ്കം ഒന്ന് ഞെട്ടി. പാർവതിക്ക് തന്റെ കാതുകളെ പോലും വിശ്വാസിക്കാനായില്ല.
"ദേ.. ദേവേട്ടൻ എ..എന്താ പറഞ്ഞേ " കേട്ടത് വിശ്വസിക്കാനാവാതെ പാർവതി ചോദിച്ചു.
"എന്റെ മാര്യേജ് ഓൾറെഡി കഴിഞ്ഞതാ പാർവതി. ഇവളാണ് എന്റെ ഭാര്യ. വർണാ .. വർണാ ദേവദത്തൻ . "
" ഇല്ലാ . ഞാൻ വിശ്വാസിക്കില്ല. ദേവേട്ടൻ കള്ളം പറയാ. എന്നേ വെറുതെ പറ്റിക്കാൻ . എന്നോട് ഇങ്ങനെയൊന്നും പറയല്ലേ എന്ന് പറ മുത്തശ്ശി. എന്റെ ചങ്ക് തകർന്ന് പോവും"
" ദേവാ..." മുത്തശ്ശിയുടെ അലർച്ച കേട്ട് ദത്തൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി.
"നീയിത് എന്തൊക്കെയാ പറയുന്നേ എന്ന വല്ല ബോധവും ഉണ്ടാേ "
" ഞാൻ സ്വബോധത്തിൽ തന്നെയാണ് മുത്തശ്ശി പറഞ്ഞത്. എന്റെ കല്യാണം കഴിഞ്ഞതാണ്. അവൾ എന്റെ ഭാര്യയാണ്. "
" ഡീ നീ എന്റെ ദേവേട്ടനെ തട്ടിയെടുക്കും അല്ലേ " അത്ര നേരം കരഞ്ഞു കൊണ്ട് നിന്ന പാർവതി പെട്ടെന്ന് വർണക്ക് നേരെ വന്നതും ദത്തൻ വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
" ഇല്ലാ ഞാൻ സമ്മതിക്കില്ല. ദേവേട്ടൻ എന്റെയാ " പാർവതി വർണയെ പിടിച്ച് മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.
(തുടരും)
പ്രണയിനി.
ഇന്ന് സ്റ്റോറി ഇല്ലാ എന്ന് വിചാരിച്ചതാണ്. പക്ഷേ കുറച്ച് പേർ കാത്തിരിക്കും എന്ന് അറിയാവുന്നത് കൊണ്ടാ പോസ്റ്റ് ചെയ്യുന്നത്. നാളെ ലെങ്ങ്ത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാ ട്ടോ .
സാധാരണ എല്ലാ സ്റ്റോറികളിലും നായിക അല്ലേ സുന്ദരി . നമ്മുക്ക് അത് മാറ്റി പിടിക്കാം. ഇവിടെ നമ്മുടെ വില്ലത്തിയാണ് ബ്യൂട്ടി queen.
തറവാട്ടിൽ കുറച്ച് ആളുകൾ കൂടുതൽ ഉണ്ട്. അവരുടെ നെയിം നിങ്ങൾക്ക് ഓർത്തു വക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഞാൻ കുറച്ച് ഷോട്ടാക്കി എല്ലാം പറഞ്ഞു തരാം ട്ടോ
പാലക്കൽ തറവാട്ടിലെ തറവാട്ടമ്മയായ രേണുകാമ്മ. .അവർക്ക് മൂന്നു മക്കൾ മൂത്തവൻ മുകുന്ദൻ വർമ്മ . രണ്ടാമത്തേത് മാലതി . ഇളയവൻ മഹാദേവൻ.
*മുകുന്ദൻ വർമ്മക്ക് മൂന്നു മക്കൾ.
>>>ദേവരാഗ് എന്ന രാഗ്.ഭാര്യ ദർശന.
>>>ദേവദത്തൻ എന്ന ദേവ. ഭാര്യ വർണ .
>>>ദേവശില്പ എന്ന ശിലു.
*മാലതി .ഭർത്താവ് ചന്ദ്രശേഖരൻ .
അവർക്ക് മക്കൾ മൂന്നു പേർ.
>>> പാർത്ഥിത് എന്ന പാർത്ഥി .
>>> പാർവതി എന്ന പാറു.
>>> പൂർണിമ എന്ന നിമ .
*മഹാദേവൻ.ഭാര്യ സുധ. രണ്ട് മക്കൾ .
>>>ശ്രീരാഗ് എന്ന ശ്രീ
>>>.ശ്രീദദ്ര എന്ന ഭദ്ര