Part -30
ദേവാ..." മുത്തശ്ശിയുടെ അലർച്ച കേട്ട് ദത്തൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി.
"നീയിത് എന്തൊക്കെയാ പറയുന്നേ എന്ന വല്ല ബോധവും ഉണ്ടാേ "
" ഞാൻ സ്വബോധത്തിൽ തന്നെയാണ് മുത്തശ്ശി പറഞ്ഞത്. എന്റെ കല്യാണം കഴിഞ്ഞതാണ്. ഇവൾ എന്റെ ഭാര്യയാണ്. "
" ഡീ നീ എന്റെ ദേവേട്ടനെ തട്ടിയെടുക്കും അല്ലേ " അത്ര നേരം കരഞ്ഞു കൊണ്ട് നിന്ന പാർവതി പെട്ടെന്ന് വർണക്ക് നേരെ വന്നതും ദത്തൻ വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
" ഇല്ലാ ഞാൻ സമ്മതിക്കില്ല. ദേവേട്ടൻ എന്റെയാ " പാർവതി വർണയെ പിടിച്ച് മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.
"മതി നിർത്ത് കുറേ നേരമായല്ലോ ഇത് തുടങ്ങീട്ട് . നിനക്ക് അറിയുന്നതല്ലേ ദേവാ പാറു നിനക്കായി ഇവിടെ കാത്തിരിക്കുന്ന കാര്യം. കുറച്ചു കാലം നീ പിരിഞ്ഞു നിന്നെങ്കിലും ഇവിടുത്തെ കുട്ടിയല്ലേ നീ . ഞങ്ങൾ വളർത്തിയ ഞങ്ങളുടെ ദേവയല്ലേ നീ . നിന്റെ കല്യാണത്തെ കുറിച്ച് ഒരു വാക്ക് ഞങ്ങളോട് പറയാമായിരിന്നു. "
ചെറിയച്ഛൻ ദേഷ്യത്തിലാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും ആ സ്വരം ഇടറിയിരുന്നു. കണ്ണുകളിൽ നനവ് പടർന്നിരുന്നു.
" ചെറിയച്ഛൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്റെ കല്യാണ കാര്യം നിങ്ങളോട് പറയാതിരുന്നത് എന്റെ തെറ്റാണ്. പക്ഷേ ഇവിടെ പലർക്കും എന്റെ കല്യാണം കഴിഞ്ഞത് അറിയാം. അല്ലേ മാലതി അമ്മായി "
ദത്തൻ ചോദിച്ചതും ആ സ്ത്രീ ഉത്തരമില്ലാതെ തല താഴ്ത്തി നിന്നു.
"ഈ തറവാട്ടിലേക്ക് ഒരിക്കലും ഞാൻ വരില്ലാ എന്ന് കരുതിയതാണ്. പക്ഷേ ഇവർ തന്നെയാണ് എന്നേ ഇവിടേക്ക് ക്ഷണിച്ചതും നിർബന്ധം പറഞ്ഞതും " ദത്തൻ പറഞ്ഞത് വിശ്വാസിക്കാനാവാതെ എല്ലാവരും നിന്നു.
"ശരിയാണോ അമ്മേ . എന്റെ ദേവേട്ടന്റെ കല്യാണം കഴിഞ്ഞ കാര്യം അമ്മക്ക് അറിയാമായിരുന്നോ " പാർവതി മാലതിയെ നോക്കി ചോദിച്ചതും അവർ അതെ എന്ന രീതിയിൽ തലയാട്ടി.
"ഈ പെണ്ണ് ഇന്നെന്റെ കയ്യിൽ നിന്നും വാങ്ങിക്കുന്ന വരെ ഉണ്ടാകും. അവളുടെ ദേവേട്ടൻ പോലും. ഈ കാട്ടുമാക്കാനാണെങ്കിൽ അതെല്ലാം കേട്ട് സുഖിച്ച് നിൽക്കാ തോന്നുന്നു. ഇവർ എല്ലാവരുടെയും മുഖം കാണുമ്പോൾ മെഗാ സീരിയലാ ഓർമ വരുന്നേ. ഇത് ഒന്ന് എപ്പോ അവസാനിക്കുമോ എന്തോ " വർണ ആത്മ .
"കഴിഞ്ഞത് കഴിഞ്ഞു. ബാക്കി കാര്യങ്ങൾ നമ്മുക്ക് പിന്നീട് സംസാരിക്കാം. എല്ലാവരും അവരവരുടെ ജോലികൾ നോക്കാൻ നോക്ക്" ചെറിയച്ഛൻ അവസാന തിരുമാനം എന്ന പോലെ പറഞ്ഞു.
ദത്തൻ വർണയുടെ കൈയ്യും പിടിച്ച് സ്റ്റയറിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ തിരികെ വന്നു അമ്മയുടെ അരികിൽ നിന്നു.
"സോറി അമ്മാ. ഇതേ കുറിച്ച് ഞാൻ അമ്മയോട് ആദ്യമേ പറയേണ്ടതായിരുന്നു. ഐം റിയലി സോറി" ശേഷം അവൻ വർണയെ തന്റെ അരികിലേക്ക് വിളിച്ചു.
" വർണാ ഇതെന്റെ അമ്മ . ഇത് ചെറിയമ്മ. ഇവർ രണ്ടു പേരും എന്റെ അമ്മമാരാണ് " ദത്തൻ പറഞ്ഞതും വർണ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ കേട്ടതൊന്നും വിശ്വാസിക്കാൻ കഴിയാത്ത രീതിയിലാണ് നിൽക്കുന്നത്. ചെറിയമ്മ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. വർണ തിരിച്ചും ഒന്ന് ചിരിച്ച് കൊടുത്തു.
ശേഷം ദത്തൻ അവളേയും കൂട്ടി മുകളിലെ റൂമിലേക്ക് പോയി.
" ദത്താ ഇവിടെ എന്തൊക്കെയാ നടക്കുന്നേ. ആ പാർവതിയുടെ മുഖം കണ്ടിട്ട് എന്നേ പച്ചക്ക് തിന്നുമെന്ന് തോന്നുന്നു. " റൂമിലേക്ക് കയറിയതും വർണ പറഞ്ഞു.
"നിനക്ക് പേടിയുണ്ടോ " ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി കൊണ്ട് ചോദിച്ചു.
"പേടിയുണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. അവളുടെ സംസാരവും ഭാവവും കണ്ട് നിന്നോട് പ്രേമം മൂത്ത് ഭ്രാന്തായ പോലെയാ തോന്നുന്നേ. ഒരു സൊക്കോ എങ്ങാനും ആണെങ്കിൽ ജോളി ചേച്ചിയെ പോലെ ഫുഡിൽ സയനേഡ് ചേർത്ത് തന്നാൽ എനിക്ക് എന്തെങ്കിലും പറ്റിയാലോ "
" പറ്റിയാൽ എന്താ . ഞാൻ നല്ല ഒരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും. വേണങ്കിൽ നിന്റെ ഓർമക്ക് ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിന് നിന്റെ പേരിടാം"
"എനിക്കറിയാം. നീ അതല്ലാ അതിനപ്പുറവും ചെയ്യും. നിന്റെ കൂടെ വിശ്വാസിച്ച് വന്ന എന്നേ പറഞ്ഞാ മതിയല്ലോ " അവൾ നെഞ്ചിൽ കൈ വച്ച് പറഞ്ഞു. അപ്പോഴേക്കും അമ്മ കയ്യിൽ ജൂസുമായി അകത്തേക്ക് വന്നു.
മുഖത്ത് നല്ല ദേഷ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. കയ്യിലുള്ള ജ്യൂസ് മേശ പുറത്ത് വച്ച് അമ്മ തിരിഞ്ഞ് നടന്നു.
"അമ്മാ..." ഒന്നും മിണ്ടാതെ പോകുന്ന അമ്മയെ ദത്തൻ പിന്നിൽ നിന്നും വിളിച്ചു.
" അമ്മക്ക് എന്നോട് ദേഷ്യമാണോ " ദത്തൻ അമ്മയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
"എനിക്ക് നിന്നോട് എന്തിനാ ദേവാ ദേഷ്യം. പക്ഷേ എന്റെ പാറു മോളുടെ സങ്കടം കാണുമ്പോൾ ഈ അമ്മക്ക് സഹിക്കാൻ പറ്റുന്നില്ലടാ " അമ്മ പെട്ടെന്ന് തന്നെ നിറഞ്ഞു വന്ന കണ്ണീർ കുറച്ചു .
"നീ വേഗം കുളിച്ച് ഫ്രഷായി താഴേക്ക് വാ . കഴിക്കാൻ സമയമായി. " ദത്തൻ പുഞ്ചിരിയോടെ അമ്മയുടെ കവിളിൽ ഒരു ഉമ്മ വച്ചു. അതോടെ അമ്മയുടെ മകനോടുള്ള പിണക്കം തീർന്നിരുന്നു.
"നീ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നതു കൊണ്ട് മുറിയൊന്നും വൃത്തിയാക്കാൻ പറ്റിയില്ലാ. നീ ഇവിടേക്ക് വരാത്തത് കൊണ്ട് ആഴ്ച്ചയിൽ ഒരു ദിവസം മാത്രമേ ഞാൻ വൃത്തിയാക്കൂ. "
" അതൊന്നും സാരില്യ അമ്മാ. ഇതൊക്കെ മതി"
"എന്റെ ദേവീ . ഞാനിത് എന്താ കേൾക്കുന്നേ. എന്റെ ദേവനാണോ ഈ പറയുന്നേ. മുറിയിൽ ഒരു തരി പൊടി വീണാൽ ഈ വീട് മറിച്ചിടുന്ന ആളായിരുന്നില്ലേ നീ. ഒരു സാധനം അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നത് കണ്ടാൽ പിന്നെ പറയുകയും വേണ്ടാ. ആ നീ ആണോ കുഴപ്പമൊന്നും ഇല്ലാന്ന് പറയുന്നേ."
" ആ ദേവൻ എന്നേ ഇല്ലാതായി അമ്മാ. ഇത് പുതിയ ദേവനാ. അവന് ഈ മണ്ണും പൊടിയും വിയർപ്പും ഒന്നും ഒരു പ്രശ്നമേ അല്ലാ . അമ്മ താഴേക്ക് ചെല്ല്. ഞങ്ങൾ ഫ്രഷായിട്ട് വരാം"
അമ്മയെ പറഞ്ഞയച്ച് ദത്തൻ വാതിൽ അടച്ച് തിരികെ വന്നതും ബെഡിൽ ഇരിക്കുന്ന വർണയെ ആണ് കണ്ടത്. അവളുടെ രണ്ടു കൈയ്യിലും അമ്മ കൊണ്ടുവന്ന ജ്യൂസ് ഉണ്ട്. ഓരോ ഗ്ലാസിലേയും ജ്യൂസ് മാറി മാറി കുടിച്ച് ബെഡിൽ ചാരി ഇരുന്ന് സുഖിക്കുകയാണ് കക്ഷി.
"ഇത്രയും വ്യത്തി സൈക്കോ ആയ നീയാണോ ദത്താ പൊടിയും മാറാലയും പിടിച്ച ആ പ്രേത ഭവനത്തിൽ താമസിച്ചിരുന്നത്. " അവൾ ജ്യൂസ് കുടിച്ചു കൊണ്ട് തന്നെ ചോദിച്ചു.
" അതൊക്കെ അവിടെ നിൽക്കട്ടെ . നിന്നോട് ആരാ എന്റെ ജൂസ് എടുക്കാൻ പറഞ്ഞത് " .
" അതിന് നിനക്ക് ജ്യൂസ് ഇഷ്ടമല്ലാ ലോ .അതാ ഞാൻ എടുത്തേ"
"എനിക്ക് ജ്യൂസ് ഇഷ്ടല്ലാന്ന് ആരാ നിന്നോട് പറഞ്ഞത്. ഇങ്ങോട്ട് താടി എന്റെ ജ്യൂസ് . "
" അതിന് നിനക്ക് വേറെ കളർ ജ്യൂസ് അല്ലേ ഇഷ്ടം . കട്ടൻ ചായയുടെ കളറിലുള്ളത്. അതോണ്ട് സോറി മോനേ ദത്താ . ഇത് രണ്ടും എന്റേയാ ഞാൻ തരില്ല "
" അപ്പോ നീ തരില്ലാ " അവൻ മുണ്ട് മടക്കി ഉടുത്തു കൊണ്ട് ചോദിച്ചു.
" ഇല്ലാ ഇല്ലാ " അവൾ വേഗം രണ്ടു ഗ്ലാസിലേയും കുടിച്ചു പകുതിയായ ജൂസ് ഒരു മിച്ച് ഒരു ഗ്ലാസിലെക്കാക്കി ബെഡിൽ നിന്നും താഴേ ഇറങ്ങി.
"ആഹാ എന്താ ഒരു ടേസ്റ്റ് . ഞാൻ എന്റെ ജീവിതത്തിൽ ഇത്ര നല്ല ജ്യൂസ് കുടിച്ചിട്ടില്ല." അവൾ ജ്യൂസ് ഒന്ന് സിപ്പ് ചെയ്തു കൊണ്ട് പറഞ്ഞു.
അത് കേട്ടതും ദത്തൻ ഒരു കള്ള ചിരിയോടെ മീശ പിരിച്ച് അവളുടെ അടുത്തേക്ക് നടന്നു.
" അപ്പോ നീ എനിക്ക് തരില്ലാ . അല്ലേ "
"ആഹാ എന്നേ നോക്കി പേടിപ്പിക്കുന്നോ . ഇതിൽ നിന്നും ഒരു തുള്ളി പോലും ഞാൻ നിനക്ക് തരില്ല. " അത് പറഞ്ഞ് വർണ ജ്യൂസ് മുഴുവൻ കുടിച്ച് ഗ്ലാസ്സ് ടേബിളിനു മുകളിൽ വച്ച് കൈ കെട്ടി നിന്നു.
"വർണ എന്നാ സുമ്മാവാ "
" നീ അത്രക്കായോ . ഞാൻ വേണ്ടാ വേണ്ടാ എന്ന് വക്കുമ്പോൾ നീ എന്റെ തനി സ്വഭാവം പുറത്തേടിപ്പിച്ചേ അടങ്ങൂലേ " അവൻ അവളുടെ അരികിലേക്ക് നടന്നു.
" ഓഹ് പിന്നെ ഇപ്പോ വന്ന് ചെവി പിടച്ച് തിരിക്കും. ഇവൻ തിരിച്ച് തിരിച്ച് എന്റെ ചെവി വരെ തഴമ്പിച്ചു. വർണ ഇതൊക്കെ എത്ര കണ്ടതാ " അവൾ ഒരു കൂസലും ഇല്ലാതെ നിന്നതും ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്തു.
അത് കണ്ട് ഒരു നിമിഷം അവൾ ശരിക്കും ഞെട്ടിപ്പോയിരുന്നു. ഉള്ളം കാലിൽ നിന്നും ഒരു തരിപ്പ് അവളുടെ ശരീരമാകെ വ്യാപിച്ചു.
" എ... എന്നേ വിട് ദ.. ദത്താ"
" ഇല്ല "
"പ്ലീസ് . ഞാൻ താഴേ പോയി നിനക്ക് വേണെങ്കിൽ ജ്യൂസ് എടുത്തിട്ട് വരാം"
"വേണ്ടാ " വർണ പിന്നിലേക്ക് നടക്കുന്നതിനനുസരിച്ച് ദത്തനും നടന്നു. അവസാനം അവർ ചുമരിൽ തട്ടി നിന്നു.
ദത്തൻ ഒരു കള്ള ചിരിയോടെ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു. ദത്തന്റെ ശ്വാസം മുഖത്ത് തട്ടിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
" ദത്താ വേണ്ടാ എനിക്ക് പേടിയാവാ "
" എന്ത് വേണ്ടാ എന്ന് "
" അത് ..അത് പിന്നെ "
" ഇത്രക്കും പേടിയാണെങ്കിൽ വെറുതെ എന്നോട് കളിക്കാൻ നിൽക്കണോ . എടീ കുരുട്ടെ ഇനി ഇമ്മാതിരി പണിക്ക് നിന്നാ നീ ചെറിയ കുട്ടിയാണ് എന്ന കാര്യം ഞാൻ അങ്ങ് മറക്കും... അത് ന്റെ കുട്ടിക്ക് താങ്ങാൻ കഴിഞ്ഞൂന്ന് വരില്ലാ ...കേട്ടല്ലോ " അവളുടെ ചെവിയിൽ പതിയെ കടിച്ച് കൊണ്ട് ദത്തൻ അകന്ന് മാറി.
വർണ ഒന്നും മിണ്ടാതെ വേഗം ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് കയറി.
"ഡാ ദത്താ... നീ പോടാ . എനിക്ക് നിന്നെ ഒരു പേടിയും ഇല്ല. കുരുട്ട് നിന്റെ മറ്റവൾ പാർ.. അല്ലെങ്കിൽ വേണ്ടാ . " അവൾ വേഗം ബാത്ത്റൂമിന്റെ വാതിൽ അടച്ചു.
ദത്തൻ ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു. വർണ വേഗം തന്നെ കുളിച്ചിറങ്ങി. ഒരു ലെഗ്ഗിനും ടോപ്പും ആണ് അവളുടെ വേഷം. അവൾ നോക്കുമ്പോൾ ദത്തൻ ബെഡിൽ കണ്ണടച്ചു കിടക്കുകയാണ്.
വർണ കൈയ്യിലെ ടവൽ ചെയറിൽ വിരിച്ചിട്ട് അവന്റെ അരികിലേക്ക് വന്നു. ബെഡിൽ അവന്റെ നെഞ്ചിൽ തല വച്ച് വർണയും കിടന്നു.
"ഉറങ്ങിയോ ദത്താ . കുളിക്കുന്നില്ലേ നീ . "
"മ്മ്. കുളിക്കണം. നീ ശരിക്ക് തല തോർത്തിയില്ലേ " അവളുടെ നനഞ്ഞ മുടിയിൽ പിടിച്ചു കൊണ്ട് ദത്തൻ ചോദിച്ചു.
"മ്മ് തോർത്തിയതാ" കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു.
"അമ്മ നിന്നെ മൈന്റ് ചെയ്യാത്തത് നിനക്ക് സങ്കടമായോ വർണ "
" ചെറിയ സങ്കടമായി. കാരണം നിന്റെ അമ്മാ എന്ന് പറഞ്ഞാ എന്റെ അമ്മ കൂടി അല്ലേ. പക്ഷേ കുഴപ്പമില്ല . ഇപ്പോ എന്നേ മൈന്റ് ചെയ്യാതെ പോയ അമ്മ നാളെ ഒരിക്കൽ വർണ മോൾ ഇല്ലാതെ പറ്റില്ലാ എന്ന് പറയും. നോക്കിക്കോ നീ " അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.
"അമ്മ ശരിക്കും പാവമാ. പക്ഷേ പാർവതിയാണ് ഈ ദേഷ്യത്തിന്റെ കാരണം. ശിലുവിനേക്കാൾ കൂടുതൽ അമ്മ സ്നേഹിച്ചിട്ടുള്ളത് പാർവതിയെ ആണ്. അവളുടെ ഭാര്യ സ്ഥാനമാണ് നീ തട്ടിയെടുത്തിട്ടുള്ളത്. അത് അത്ര പെട്ടെന്ന് അമ്മക്ക് അംഗീകരിച്ച് തരാൻ കഴിയില്ല. "
" അതൊന്നും എനിക്ക് ഒരു പ്രശ്നമല്ലാ. പക്ഷേ "
" പക്ഷേ ..."
"നീ ചെയ്തത് തീരെ ശരിയായില്ലാ ദത്താ"
" ഞാൻ എന്താ അതിന് ചെയ്തേ " തല അല്പം ഉയർത്തി ദത്തൻ സംശയത്തോടെ ചോദിച്ചു.
" ഒരു ഉമ്മ ചോദിച്ച് നിന്റെ പിന്നാലെ ഞാൻ എത്ര നടന്നിട്ടുണ്ട്. നീ എനിക്ക് ഒരു ഉമ്മയെങ്കിലും തന്നോ . ഇന്ന് അമ്മ ചോദിക്കുക പോലും ചെയ്യാതെ നീ ഉമ്മ കൊടുത്തില്ലേ " അവൾ വിഷയം മാറ്റാനാണ് അങ്ങനെ പറഞ്ഞത്.
"അയ്യോടാ എന്റെ കുട്ടിക്ക് എത്ര ഉമ്മ വേണം എട്ടൻ തരാ ലോ " ദത്തൻ തന്റെ നെഞ്ചിൽ തല വച്ച് കിടക്കുന്ന വർണയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.
"എഹ് ... ഇയാൾ എന്താ ഇങ്ങനെ പറയുന്നേ. സാധാരണ കടിച്ചു കീറാനാണല്ലോ വരാറുള്ളത്. ഇനി ശരിക്കും ഉമ്മ കിട്ടുമോ . ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ . കിട്ടിയാ ഒരു ഉമ്മ. ഇല്ലെങ്കിൽ ഒരു വാക്ക് " വർണ ആത്മ
" ശരിക്കും ഉമ്മ തരുമോ " അവൾ ബെഡിലേക്ക് ഇറങ്ങി കിടന്ന് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"മ്മ് "
" എന്നാ ഇവിടെ ഒരു ഉമ്മ " വർണ നെറ്റിയിൽ തൊട്ടു കൊണ്ടു പറഞ്ഞു.ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഉമ്മ വച്ചു. അവന്റെ ആദ്യ ചുബനം അവളും കണ്ണുകൾ അടച്ച് സ്വീകരിച്ചു.
"ശരിക്കും ഞാൻ വെറുതെ ചോദിച്ചതാ ദത്താ." വർണ ചിരിയോടെ പറഞ്ഞു. ശേഷം വീണ്ടും അവന്റെ നെഞ്ചിലേക്ക് തലവച്ച് കണ്ണടച്ച് കടന്നു.
"ഡീ ... "
"മ്മ് "
" എനിക്ക് ഒരു ഡീപ്പ് കിസ്സ് വേണം. അത് എന്റെ ഹൃദയത്തിലേക്ക് വരെ ആഴ്ന്നിറങ്ങണം" അവൻ പറയുന്നത് കേട്ട് വർണയുടെ കിളികൾ എല്ലാം പറന്ന് പോയി.
"എന്തോന്ന് " വർണ ചോദിച്ചതിന് മറുപടി പറയാതെ ദത്തൻ അവളെ ബെഡിലേക്ക് കിടത്തി അവൾക്ക് മുകളിലായി കൈകുത്തി നിന്നു. അത്രയും നേരം ചിരിച്ചു കൊണ്ട് നിന്ന വർണയുടെ മുഖഭാവം പതിയെ മാറി തുടങ്ങി.
"എന്താ ദത്താ. എന്താ നീയീ കാണിക്കുന്നേ " വർണ വെപ്രാളത്തോടെ ചോദിച്ചു.
" ഞാൻ കാണിച്ചിട്ടില്ലല്ലോ. കാണിക്കാൻ പോവുന്നതല്ലേ ഉള്ളൂ " ദത്തന്റെ ചൂട് തന്നിലേക്ക് അടുക്കുന്തോറും വർണ വിയർക്കാൻ തുടങ്ങിയിരുന്നു.
ദത്തൻ അവളുടെ നെറുകയിൽ ഒന്നു കൂട്ടി മുത്തമിട്ട ശേഷം അവളുടെ മൂക്കിലൂടെ ചുണ്ടുകൊണ്ട് തഴുകി അവളുടെ അധരങ്ങളിൽ എത്തി നിന്നു.
വർണയുടെ ഹ്യദയമിടിപ്പ് ദത്തന് വരെ കേൾക്കാമായിരുന്നു.
"Close your eye" മിഴിച്ച് കിടക്കുന്ന വർണയെ നോക്കി ദത്തൻ പറഞ്ഞു. പക്ഷേ അവൾ ഈ ലോകത്തോന്നും ആയിരുന്നില്ല.
"കണ്ണടക്കടി " ദത്തന്റെ ശബ്ദം ഉയർന്നതും വർണ പേടിച്ച് കണ്ണടച്ചു.ദത്തൻ പതിയെ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ചേർത്തു. പതിയെ പതിയെ അവളെ വേദനിപ്പിക്കാതെ അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.
അവിടെ നിന്നും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി. കഴുത്തിൽ അവന്റെ ഉമിനീരും ചൂടും കലർന്നതും വർണ ഒന്ന് പൊള്ളി പിടഞ്ഞു.
അവൻ പറഞ്ഞ പോലെ തന്നെ ഹൃദയത്തിന്റെ അടിതട്ടിലേക്ക് വരെ ആഴ്ന്നിറങ്ങിയ ഒരു മധുരമായ ചുബനം.
"വേണ്ട ദത്താ" അവൾ അവനെ തട്ടി മാറ്റി ബെഡിൽ നിന്നും ചാടി എണീറ്റു. അതൊരു സ്വപ്നമാണെന്ന് തിരിച്ചറിയാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു.
കുളി കഴിഞ്ഞ് വന്ന് ദത്തന്റെ നെഞ്ചിൽ കിടന്നു. അവൻ തന്റെ നെറ്റിയിൽ ഉമ്മ തരുകയും ചെയ്തു. അതു കഴിഞ്ഞ് താൻ ഉറങ്ങി പോയി. ബാക്കി എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു.
ഡോറിലുള്ള തട്ട് കേട്ടാണ് ബാത്ത്റൂമിൽ നിന്നും ദത്തൻ ഇറങ്ങി വന്നത്.
"നീയെന്താടീ ഉറക്കത്തിൽ നിന്നും എണീറ്റിരുന്ന് സ്വപ്നം കാണുകയാണോ. ആരോ ഡോറിൽ തട്ടുന്നത് കേൾക്കാനില്ലേ . പോയി തുറക്കടി വാതിൽ "
ദത്തൻ പറഞ്ഞതും കിളി പോയ പോലെ വർണ ബെഡിൽ നിന്നും ഇറങ്ങി വാതിലിനരികിലേക്ക് നടന്നു.
" ഇതിനെ കൊണ്ട് ഞാൻ തോറ്റല്ലോ ഈശ്വരാ . നീ ഇങ്ങ് വന്നേ. ഈ കോലത്തിൽ നിന്നെ ആരെങ്കിലും കണ്ടാൽ പേടിക്കും " ദത്തൻ വർണയെ വേഗം ബെഡിൽ കൊണ്ട് വന്ന് ഇരുത്തി.
ഉറക്കത്തിൽ പാറി പറന്ന അവളുടെ മുടിയെല്ലാം ഒതുക്കി നെറുകിൽ കെട്ടി കൊടുത്തു. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് അവളുടെ മുഖം തുടച്ചു.
"ഇനി വേഗം പോയി വാതിൽ തുറക്ക് . ഞാൻ ഒരു ഷർട്ട് എടുത്തിടട്ടെ " അത് പറഞ്ഞ് ദത്തൻ ബാഗിൽ നിന്നും വേഗം ഒരു ഷർട്ട് എടുത്തു.
അന്തം വിട്ട് കുന്തം വിഴുങ്ങിയ ഭാവത്തിൽ വർണ ചെന്ന് വാതിൽ തുറന്നു.
(തുടരും)
പ്രണയിനി.
പ്രണയിനി എന്നാ സുമ്മാവാ. എല്ലാം ഒരു സ്വപ്നമായിരുന്നു. 😁
പെട്ടെന്ന് ഒരു ദിവസം രാവിലെ പെട്ടെന്ന് ദത്തൻ റൊമാന്റിക്ക് ആയാൽ റിയലിസ്റ്റിക്കായി തോന്നില്ല. കഥയാണെങ്കിലും കുറച്ചെക്കെ റിയലിസ്റ്റിക്ക് ആവണമല്ലോ. നിങ്ങളെ നിരാശപ്പെടുത്തില്ല ദേവർണ റൊമാൻസ് വരും. പക്ഷേ ഒന്ന് വെയ്റ്റ് ചെയ്യുന്നേ.