Aksharathalukal

❤️ നീയാം ജീവൻ ❤️ 9

           നീയാം ജീവൻ
 
 
പാർട്ട്‌ 9
 
✍ Ponnu
 
❣️ ____________________________❣️
 
@copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.
 
*** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.***
❣️ ____________________________❣️
 
 
അമ്മ : ആ മക്കള് വന്നോ എന്താ ഇത്രയും നേരം വൈകിയേ 
 
യദു : ഓഫീസിൽ കുറച്ച് കൂടി വർക്ക്‌ ഉണ്ടായിരുന്നു കുറെ ആയില്ലേ പോയിട്ട് അപ്പൊ അതൊക്കെ ഒന്ന് നോക്കുകയായിരുന്നു ആമി എവിടെ അമ്മേ
 
യദു അകത്ത് കേറി കൊണ്ട് ചോദിച്ചു
 
അമ്മ : കുറെ നേരം നിങ്ങളെ നോക്കി പുറത്ത് ഇരുന്നു പുറത്ത് ഇരുന്ന് മഞ്ഞ് കൊള്ളണ്ട എന്ന് വെച്ച് ഞാൻ മോളെ റൂമിലേക്ക് പറഞ്ഞു വിട്ടു മരുന്നിന്റെ സഡേക്ഷൻ കാരണം ആണെന്ന് തോന്നുന്നു വേഗം ഉറങ്ങി പിന്നെ പനി മാറിയെങ്കിലും ഇപ്പോഴും ക്ഷീണം ഉണ്ട്.
 
യദു : ആ അമ്മ
 
അമ്മ : മക്കള് ഫ്രഷ് ആയി വാ ഞാൻ ഭക്ഷണം എടുത്തു വെക്കാം
 
യദു : ആ അമ്മേ ഇപ്പൊ വരാം
 
യാൻ :  🤭🤭🤭
 
യദു : എന്താടാ 
 
യാൻ : വേഗം പോയി ചോക്ലേറ്റ് വാങ്ങുന്നു എന്നെ വഴക്ക് പറയുന്നു എന്തൊക്കെ ആയിരുന്നു ഇപ്പൊ അവൾ കിടന്ന് ഉറങ്ങിയില്ലേ 
 
യദു : 😏
 
യാൻ : എന്താടാ ഒരു പുച്ഛം
 
യദു : എനിക്ക് എന്താ പുച്ഛിക്കാൻ പാടില്ലേ
 
യാൻ : പിന്നെന്താ പുച്ഛിച്ചോ പുച്ഛിച്ചോ 🤭🤭🤭
 
അതും പറഞ്ഞ് യാൻ കേറി പോയി പല്ല് കടിച്ചു കൊണ്ട് പുറകെ തന്നെ യദുവും.
 
______________________________________
 
ഭക്ഷണം ഒക്കെ കഴിച്ച് റൂമിലേക്ക് വന്നപ്പോൾ ആണ് ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടത്
 
യദു : ഓ കോപ്പ് ഇവൾക്ക് ഒന്നും വേറെ പണി ഇല്ലേ.
 
യദു : ഹലോ ടി നിനക്ക് ഒന്നും ഉറക്കം ഇല്ലേ
 
" ഇല്ലല്ലോ ഇന്ന് എന്ത് പറ്റി യദുവേട്ടാ നേരം വൈകിയല്ലോ വീട്ടിൽ എത്താൻ. "
 
യദു ആത്മ : ഇവൾക്ക് ഇത് എങ്ങനെ മനസിലായി ഞാൻ നേരം വൈകി ആണ് വന്നത് എന്ന്
 
" എനിക്ക് എങ്ങനെ ഇത് മനസിലായി എന്നല്ലേ യദുവേട്ടൻ ആലോചിക്കുന്നേ "
 
യദു : ടി നീ എന്നെ ഇങ്ങനെ ഫോളോ ചെയ്യാതെ എന്റെ മുന്നിലോട്ട് ഒന്ന് വാ
 
" സമയം ആയിട്ടില്ലല്ലോ സമയം ആവട്ടെ ഞാൻ തന്നെ മുന്നിലേക്ക് വരാം " 
 
യദു : അറ്റ്ലീസ്റ്റ് ആ പേര് എങ്കിലും ഒന്ന് പറഞ്ഞൂടെ അല്ലു
ഞെട്ടണ്ട ഈ പേര് നിന്റെ കൂട്ടുകാരി നിന്നെ വിളിച്ചപ്പോൾ കേട്ടതാ
 
അപ്പൊ തന്നെ നമ്മുടെ ആരാധിക അവളുടെ കൂട്ടുകാരിയെ മനസ്സിൽ നന്നായിട്ട് ഒന്ന് സ്മരിച്ചു.
 
" എന്നാ ഇപ്പൊ ആ പേര് മാത്രം അറിഞ്ഞിരുന്നാൽ മതി ബാക്കി ഒക്കെ സമയം പോലെ അറിയാം  "
 
യദു : എന്നാ ഫോൺ വെച്ചിട്ട് പോടീ കോപ്പേ
 
" യദുവേട്ടാ ഒരു മിനിറ്റ് "
 
യദു : ഇനി എന്താടി കോപ്പേ
 
" ഇങ്ങനെ ദേഷ്യപേടല്ലേ യദുവേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം. "
 
യദു : എന്നാ എന്താന്ന് വെച്ചാൽ പറയ്
 
" ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്‌ ലവ് യൂ ഉമ്മമ്മാആഹ് 😘😘😘 "
 
അതും പറഞ്ഞ് അപ്പൊ തന്നെ അവൾ ഫോൺ വെച്ചു.
 
യദു : ഇവളെ ഇന്ന് ഞാൻ ഇതാണോ അവളുടെ ഒരു കാര്യം മനുഷ്യനെ വട്ടാക്കാൻ വേണ്ടി   😬😬😬
 
അവൻ വാട്സാപ്പിൽ വന്ന മെസ്സേജ് ഒക്കെ നോക്കുമ്പോൾ ആണ് അവളുടെ dp അവന്റെ കണ്ണിൽപ്പെട്ടത് അവൻ ആ dp എടുത്തു നോക്കി മോഡേൺ ഡ്രെസ്സിൽ നിൽക്കുന്ന ഒരു പെൺകുട്ടി പക്ഷേ മുടി അരക്കൊപ്പം ഉണ്ട് നിളൻ മുടി ആണ്. തലയിൽ ഒരു ക്യാപ് വെച്ച്  താഴെക്ക് നോക്കിയാണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ മുഖം കാണാൻ പറ്റുന്നില്ല അവളുടെ ചുണ്ടും ചിരിയും മാത്രം ആണ് കാണുന്നത്. അവൻ കുറച്ചു നേരം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നും എന്നിട്ട് അത് സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു.
 
യദു : ഇവൾക്ക് നേരെ നോക്കി നിന്നൂടെ ഇത്രയെങ്കിൽ ഇത്രയും കണ്ടില്ലേ
 
അവൻ ആ ഫോട്ടോയിൽ നോക്കി അങ്ങനെ കിടന്നു.
 
______________________________________
 
യാനിന് ആണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല  അവൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉറക്കം വരാതെ നടക്കുകയാണ് അവന് എന്തോ ആമിയേ കാണണം എന്ന് ആഗ്രഹം തോന്നി അത് കൊണ്ട് തന്നെ അവിടെ എങ്ങും അമ്മ ഇല്ലെന്ന് ഉറപ്പ് വരുത്തി യദുവിന്റെ റൂമിലേക്ക് ഒന്ന് എത്തി നോക്കി അവൻ പതിയെ ആമിയുടെ റൂമിലേക്ക് നടന്നു. ആമിയുടെ റൂമിലേക്ക് കേറി അവൻ അവളെ ഒന്ന് നോക്കി ചുരണ്ട് കൂടി ഒരു ഭാഗത്തേക്ക് ഒതുങ്ങി കിടക്കുകയാണ്. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു എന്തോ അവളെ വിട്ടു പോകാൻ അവന് തോന്നിയില്ല എന്നാലും അമ്മ ഇപ്പൊ വരുമല്ലോ എന്ന് ഓർത്ത് അവൻ അവളെ ഒന്നും കൂടി നോക്കി റൂമിൽ നിന്നും ഇറങ്ങി.
 
തിരിച്ച് അവന്റെ റൂമിലേക്ക് വന്ന് അവൻ ആലോചനയിൽ ആയിരുന്നു.
 
ഞാൻ ഇപ്പൊ എന്തിനാ അവളെ കാണാൻ പോയത് 🤔 ? 
 
എന്തിനാ ഞാൻ അവളെ തന്നെ നോക്കി നിന്നത്.
 
അവളെ നോക്കും തോറും തന്റെ മനസ്സിലെ വേദനകൾ എല്ലാം മാഞ്ഞു പോകുന്നത് പോലെ.
 
പക്ഷേ എന്നെ കൊണ്ട് ഒന്നിനും പറ്റില്ല ഞാൻ സ്നേഹിച്ചത് ഗംഗയേ ആയിരുന്നു അവളായിരുന്നു തനിക്ക് എല്ലാം.... പക്ഷേ ഇനി ഒന്നും ഇല്ല.... അതിന്റെ ഇടയിൽ ആണ് ഇവൾ കടന്ന് വന്നത് എന്തിന്... എന്തിനാ ഇനിയും എന്നെ പരീക്ഷിക്കുന്നെ.....
 
അവന് ഒന്നിനും ഉത്തരം കിട്ടാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് ഇരുന്നു.....അവസാനം കിടക്കയിൽ തന്നെ വന്ന് കിടന്നു. എപ്പോഴോ നിദ്രയേ പുൽകി.
 
______________________________________
 
യദു : ആമി മോളെ ഇങ്ങോട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഞങ്ങൾ ഇന്നലെ നേരത്തെ വന്നതാ പക്ഷേ വഴിയിൽ വെച്ചു വണ്ടി നിന്നു പോയി പിന്നെ അത് ശെരിയാക്കി വന്നപ്പോൾ നേരം വൈകി പോയന്നെ 😥
 
ആമി അവനെ ഒന്ന് നോക്കി എന്നിട്ട് വീണ്ടും കവിൾ വീർപ്പിച്ച് ഇരുന്നു. രാവിലെ മുതൽ യദു അവളെ പറഞ്ഞ് മനസിലാക്കാൻ നോക്കുകയാണ്. പക്ഷേ അവൾ എന്ത് ചെയ്താൽ ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല.
 
യദു : ആമി എന്നോട് മിണ്ടില്ലല്ലോ അപ്പൊ പിന്നെ ഞാൻ കൊണ്ട് വന്ന ചോക്ലേറ്റ് ഒക്കെ ഇനി ആരാ തിന്നുക
 
യദു ഇടം കണ്ണ് ഇട്ട് ആമിയേ നോക്കി കൊണ്ട് പറഞ്ഞു.
 
ആമി : ആമി യദുവിനോട് മിണ്ടുമല്ലോ
 
യദു : ആമി അതിന് എന്നോട് പിണങ്ങിയെക്കുകയല്ലെ
 
ആമി : ആമി പിണക്കം മാറ്റി ആമി മിണ്ടാലോ
 
യദു : എന്നാ ഈ ചോക്ലേറ്റ് ആമി എടുത്തോ
 
ആമി വേഗം തന്നെ ചോക്ലേറ്റ് വാങ്ങി ഇവരുടെ കളി ഒക്കെ കണ്ട് കൊണ്ടാണ് യാൻ മുകളിൽ നിന്ന് ഇറങ്ങി വന്നത് യാനിനെ കണ്ടതും യദു പുരികം പൊക്കി കാണിച്ചു ഇപ്പൊ എങ്ങനെ ഉണ്ടെന്ന രീതിയിൽ യാൻ അവനെ നോക്കി പുച്ഛിച്ചു വിട്ടു.
 
യാൻ : നീ വേഗം വാ സമയം ആയി പോവാൻ
 
ആമി : യദു പോവാണോ ഇന്ന് പോവണ്ട യദു
 
യദു : യദു പോയിട്ട് വേഗം വരാലോ
 
ആമി : ഇന്നലത്തെ പോലെ എന്നെ പറ്റിക്കാൻ അല്ലെ
 
യദു : ഇന്ന് വേഗം വരാം പറ്റിക്കില്ലാട്ടോ
 
ആമി : സത്യാണോ 😥
 
യദു : സത്യം
 
അതും പറഞ്ഞ് അവര് രണ്ടാളും ഇറങ്ങി.
 
അമ്മ : നിങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ടേ മക്കളേ
 
യദു : ഞങ്ങൾ ഓഫിസിൽ നിന്നും കഴിച്ചോളാം അമ്മേ
 
അതും പറഞ്ഞ് കൊണ്ട് അവർ പോയി.
 
_______________________________________
 
ദിവസങ്ങൾ ആരെയും നോക്കാതെ പോയി കൊണ്ട് ഇരുന്നു യദുവിന്റെ ആരാധികയുടെ വിളിയും മെസ്സേജും എന്നും അങ്ങനെ തന്നെ പോയി കൊണ്ട് ഇരുന്നു. ആമിയും അവരുമായിട്ട് കൂടുതൽ അടുത്തു. അങ്ങനെ ഒരു മാസം പെട്ടന്ന് തന്നെ പോയി.
 
യദു : യാൻ നീ ഒന്നും കൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി
 
യാൻ : ഇനി ഒന്നും തീരുമാനിക്കാൻ ഇല്ല എല്ലാം പറഞ്ഞത് പോലെ തന്നെ നാളെ എന്റെയും ഗംഗയുടെ മാര്യേജ് ആണ്. ഇനി നീ ഒന്നും പറയണ്ട
 
യദുവും യാനും ഇപ്പൊ ഓഡിറ്റോറിയത്തിൽ ആണ് അവിടെ ആണ് സ്റ്റേ ചെയ്യുന്നേ ആമി വീട്ടിലും ആമിയേ ഒരുവിധം ആശ്വാസിപ്പിച്ചിട്ട് ആണ് അവർ വന്നത്.രണ്ടാളും നന്നായി മദ്യഭിച്ചിട്ടുണ്ട്.
 
യദുവിന്റെ ഫോൺ റിങ് ചെയ്‌തപ്പോൾ അവൻ ബെഡിൽ നിന്നും എഴുനേറ്റു
 
യദു : യാൻ ഞാൻ ഇപ്പൊ വരാം
 
യാൻ : മ്മ്
 
 
ഒന്ന് മൂളി കൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണു.
 
യദു : എന്താടി നീ ഇപ്പൊ വിളിക്കുന്നെ
 
കുടിച്ച് കുഴഞ്ഞ നാവിനാൽ അവൻ അവളോട് ചോദിച്ചു
 
" യദുവേട്ടൻ കുടിച്ചിട്ട് ഉണ്ടോ "
 
യദു : ആ കുടിച്ചു അതിന് നിനക്ക് എന്താടി
 
" 😬😬😬 "
 
യദു : ഡി ഡി കുറെ ആയി നീ എന്നെ വട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട് നിനക്ക് അറിയില്ല എന്നെ..... ഇത്രയും പാവമായ എന്നെ ഇങ്ങനെ കളിപ്പിക്കാൻ നിനക്ക് എങ്ങനെ മനസ്സ് വരുന്നടി....
 
അതും പറഞ്ഞ് തീർന്നപ്പോഴേക്കും അവന്റെ ബോധം പോയി
 
" ഹലോ യദുവേട്ടാ " 
 
" ഹലോ " 
 
_______________________________________
 
മറ്റൊരു സ്ഥലത്ത് തന്റെ മകളെ ഓർത്ത് വിഷമിക്കുന്നുണ്ടായിരുന്നു ഒരു അമ്മ. ഇത്രയും നാളും തന്റെ മകളെ കുറ്റപ്പെടുത്തിയിരുന്ന ആ പിതാവിന്റെ മനസ്സിലും ഒരു ആധി നിറഞ്ഞു. എവിടെയോ ഒരു കുറ്റബോധവും.
 
അമ്മ : എവിടെയായിരിക്കും എന്റെ മകൾ ഇപ്പൊ തന്നെ മാസം ഒന്നായി അവളെ കുറിച്ച് ഒരു വിവരവും ഇല്ല.
 
അച്ഛൻ : നീ വിഷമിക്കണ്ട അവൾ എവിടെയാണെങ്കിലും സുരക്ഷിതയായിരിക്കും.
 
അദ്ദേഹത്തിന്റെ മറുപടിയിൽ ആ അമ്മ ഒന്ന് ഞെട്ടി. ഇത്രയും നാളും തന്റെ മകളെ കുറ്റം പറഞ്ഞിരുന്നതാണ് ആ ആളാണ് ഇപ്പൊ ഇങ്ങനെ പറയുന്നേ.
 
അച്ഛൻ : അവളുടെ ഇഷ്ടത്തിന് അനുസരിച്ച്  നടത്തിയിരുന്നെങ്കിൽ ഇപ്പൊ എന്റെ മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു. എല്ലാത്തിനും തെറ്റ്ക്കാരൻ ഞാനാണ് സ്വാർത്ഥനായി പോയി മകളുടെ മനസ്സ് കാണാൻ ശ്രമിച്ചില്ല.
 
ആ പിതൃഹൃദയം തേങ്ങി
 
അമ്മ : സാരമില്ല അവൾ എവിടെയെങ്കിലും ഉണ്ടാവും. നമ്മുടെ മകൾ സുരക്ഷിതമായ ആരുടെയെങ്കിലും കൈയിൽ ഉണ്ടാവും.
 
കളിച്ചും ചിരിച്ചും നടക്കുന്ന തന്റെ മകളുടെ ചിത്രം അവരുടെ മുമ്പിൽ തെളിഞ്ഞു വന്നു.
 
________________________________________
 
ആഷിക് : എവിടെ ആയിരിക്കും ടാ എന്റെ കുഞ്ഞി അവളെ അനേഷിക്കാത്ത ഒരു സ്ഥലം പോലുമില്ല. അവൾ സുരക്ഷിതയായിരുന്നാൽ മതി
 
മഹേഷ്‌ : നീ വിഷമിക്കണ്ടടാ അവൾ സേഫ് ആയിരിക്കും.
 
ആഷിക് : കുറെ ഒക്കെ ഞാനും സ്വാർത്ഥൻ ആയി പോയി
 
അവന്റെ മനസ്സിൽ അവളുടെ ചിത്രം തെളിഞ്ഞു വന്നു.
 
" ടാ എന്റെ ഡ്രസ്സ്‌ എങ്ങനെ ഉണ്ട് "
 
ആഷിക് : ഡാന്നോ
 
" അതെ....ഡാ എന്ന് തന്നെ ഇനിയും വിളിക്കും  എന്റെ ഡ്രസ്സ്‌ എങ്ങനെ ഉണ്ട് " 
 
ആഷിക് : പാടത്ത് വെക്കുന്ന കോലം പോലെ ഉണ്ട്
 
" നീ പോടാ പട്ടി "
 
ആഷിക് : ഡി നീ എന്റെ കൈയിൽ നിന്നും വാങ്ങും
 
" ഓ പിന്നെ "
 
ആഷിക് : ആമി നീ വെറുതെ രാവിലെ തന്നെ ഒടക്കാൻ വരല്ലേ
 
" ഞാൻ വരും നീ എന്ത് ചെയ്യും  "
 
ആഷിക് : ഡി 
 
അതും വിളിച്ചു കൊണ്ട് അവൻ അവളെ തല്ലാൻ പോയി അപ്പോഴേക്കും അവൾ അവിടെ നിന്നും ഓടിയിരുന്നു. അവൻ ചിരിച്ചു കൊണ്ട് അവളുടെ പോക്ക് നോക്കി നിന്നു.
 
മഹേഷ്‌ : ഡാ ആഷി നീ കരയാതേടാ നമ്മുക്ക് അവളെ കണ്ട് പിടിക്കാം അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടാവും. 
 
ആഷിക് പെട്ടന്ന് ഒന്ന് ഞെട്ടി അവന്റെ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ വരുന്നുണ്ടായിരുന്നു.
 
ആഷിക് : എവിടെയാ കുഞ്ഞി നീ
 
അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അങ്ങനെ കിടന്നു.
 
________________________________________
 
സർവ്വഭരണ വിഭുഷിതയായി അവൾ കാറിൽ നിന്നും ഇറങ്ങി. നിറയെ ആളുകൾ കൂടിയിരിക്കുന്നു. ഏറെ നേരം അവൾ മണ്ഡപത്തിൽ ഇരുന്നിട്ടും അവനെ കാണാതെ അവൾ ചുറ്റും നോക്കി ആരൊക്കെയോ ഒരു റൂമിലേക്ക് പോകുന്നു അവൾ തോട്ട് അടുത്ത് നിൽക്കുന്ന അച്ഛനെ ഒന്ന് നോക്കി അവിടെക്ക് പോയി അവിടത്തെ കാഴ്ച്ച കണ്ട് അവൾ ഒരു നിമിഷം തറഞ്ഞു നിന്നു പോയി.......
 
________________________________________
 
തുടരും.....
 
എഴുതിയത് ഫുൾ ഡിലീറ്റ് ആയി പോയി 🤧. ഇത് വീണ്ടും വേഗം എഴുതിയത് ആണ് തെറ്റ് ഉണ്ടാവും ക്ഷമിക്കുക....
 
 

❤️ നീയാം ജീവൻ ❤️ 10

❤️ നീയാം ജീവൻ ❤️ 10

4.5
2038

             നീയാം ജീവൻ     പാർട്ട്‌ 10     ✍ ponnu   _______________________________________     സർവ്വഭരണ വിഭുഷിതയായി അവൾ കാറിൽ നിന്നും ഇറങ്ങി. നിറയെ ആളുകൾ കൂടിയിരിക്കുന്നു. ഏറെ നേരം അവൾ മണ്ഡപത്തിൽ ഇരുന്നിട്ടും അവനെ കാണാതെ അവൾ ചുറ്റും നോക്കി ആരൊക്കെയോ ഒരു റൂമിലേക്ക് പോകുന്നു അവൾ തോട്ട് അടുത്ത് നിൽക്കുന്ന അച്ഛനെ ഒന്ന് നോക്കി അവിടെക്ക് പോയി അവിടത്തെ കാഴ്ച്ച കണ്ട് അവൾ ഒരു നിമിഷം തറഞ്ഞു നിന്നു പോയി.......   ഗംഗ : യാൻ ഇത് ഏതാ ഈ പെണ്ണ് നിന്റെ കൂടെ    യാൻ : ഗംഗ ഇത് ആമി ആണ് പിന്നെ ഞങ്ങൾ തമ്മിൽ ഇവര് പറയുന്നത് പോലെ ഉള്ള ബന്ധം ഒന്നും ഇല്ല   " ഓ ഇപ്പൊ ഞങ്ങൾ പറയുന്നത്