Aksharathalukal

നിന്നിലേക്ക് വീണ്ടും...ഭാഗം 03

"നീയും പ്രിയയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?"

നിജോയാണ്. ഞാൻ എന്ത് മറുപടി പറയാൻ! ഞങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. 

" നീ എന്താ അങ്ങനെ ചോദിച്ചത്?"

" നിങ്ങളെ ഞാൻ ഇന്നോ ഇന്നലെയോ അല്ലല്ലോ കാണാൻ തുടങ്ങിയത്. കുറേ നാളായി ചോദിക്കണമെന്ന് കരുതുന്നു. ആദ്യം എന്തെങ്കിലും ചെറിയ പിണക്കം ആകുമെന്ന് കരുതി. ബട്ട് നൗ ഇറ്റ് സീംസ് സംതിങ് സീരിയസ്."

"പ്രശ്നം എന്നു പറയാൻ ഒരു സ്പെസിഫിക് റീസൺ ഒന്നും ഇല്ലെടാ.. പുറത്ത് നിന്ന് നോക്കുന്നവർക്ക് വി ആർ ഓക്കെ. പക്ഷേ ഞങ്ങൾ രണ്ടും ശരിക്കും രണ്ടു ധ്രുവങ്ങളിലാണ്. കുറച്ചു നാളുകളായി. ടു ബി മോർ പ്രിസൈസ്  എബൗട്ട് ടു ഇയേർസ് ."

അവൻ എന്നെ എന്തോ അത്ഭുതം കേട്ട പോലെ നോക്കുന്നുണ്ട്.

"എന്താടാ കാര്യം? പരസ്പരം പറഞ്ഞു തീർക്കാവുന്നതാണേൽ പറഞ്ഞു തീർത്തുകൂടെ? "

"വി ട്രൈഡ് എ ലോട്ട് നിജോ. "

ഞാൻ ആ ബിയർ ബോട്ടിൽ ഒന്നുകൂടി സിപ് ചെയ്തു. 

"ആദ്യമൊക്കെ എല്ലാം ഓക്കേ ആയിരുന്നു.ഒരു രണ്ടരവർഷം മുൻപ് വരെയും. പക്ഷേ പിന്നീട് ഇങ്ങോട്ട് ... എനിക്കറിയില്ല. പ്രിയ ഒരുപാട് മാറി ഞാനും. എൻ്റെ ഓഫീസ് ,വർക്കിൻ്റെ ടെൻഷൻ ,സ്ട്രെസ് .. അവൾക്കും വാല്യുവേഷൻ , നോട്സ് , ക്ലാസ്സ് അങ്ങനെ അങ്ങനെ രണ്ടു പേരും ബിസി ആയിരുന്നു. നേരം വെളുക്കുമ്പോ രണ്ടു പേര് രണ്ടു വഴിക്ക് പോകും. വൈകിട്ട് വന്നാലും ലാപ്ടോപ് മൊബൈൽ അങ്ങനെ എന്തിലെങ്കിലും ചെയ്യാൻ ജോലി കാണും. ആദ്യമൊക്കെ ഞങ്ങൾ തന്നെ അത് അഡ്ജസ്റ്റ് ചെയ്തിരുന്നു. പക്ഷേ പതുക്കെ അതൊക്കെ മാറി. പരസ്പരം ഒട്ടും സമയം കൊടുക്കാൻ പറ്റാതെയായി. പിന്നെ രണ്ടു പേർക്കും ഉള്ളിലെവിടൊക്കെയോ ഉണ്ടായിരുന്ന ഈഗോ തല പൊക്കാൻ തുടങ്ങി . തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കും ബഹളോം."

"ഡാ ഇതൊക്കെ മിക്കവീടുകളിലും ഉള്ള പ്രശ്നങ്ങൾ തന്നല്ലേ . നിങ്ങൾ ഒന്നു തുറന്നുസംസാരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഒള്ളൂ. "

"ഞാൻ പറഞ്ഞല്ലോ നിജോ ഞങ്ങൾ ഒരുപാട് ശ്രമിച്ചു പരസ്പരം സംസാരിച്ചു തീർക്കാൻ. പക്ഷേ അതും അവസാനം വഴക്കിൽ കലാശിക്കും.തുടക്കത്തിൽ വെറും നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന പിണക്കങ്ങൾ. ഞാനോ അവളോ മുൻകൈ എടുത്തു പിണക്കം മാറ്റുമായിരുന്നു. പക്ഷേ പിന്നെ അത് പറഞ്ഞായി വഴക്ക്. എപ്പോഴും ഞാൻ അല്ലേ അങ്ങോട്ട് വലിഞ്ഞു കയറി വരുന്നതെന്ന് അവളും ഞാനും ഒരുപോലെ പറയാൻ തുടങ്ങി.പിണക്കത്തിൻ്റെ ദൈർഘ്യം കൂടി. മണിക്കൂറുകൾ ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും ഒക്കെ മാറി.ഇപ്പൊ ഇങ്ങനെ ഒരു ഒഴുക്കിലങ്ങു പോകുന്നു. ഒരേ വീട്ടിൽ ഒരേ റൂമിൽ ഒരു ഫാമിലി കോട്ടിന്റെ രണ്ടു അറ്റങ്ങളിൽ രണ്ടു പേരും ... "

"ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ട കാര്യമുണ്ടോ മഹി? നിങ്ങൾക്ക് ഒരു ഡിവോഴ്സിനെപ്പറ്റി  ചിന്തിച്ചു കൂടേ? "

എൻ്റെ നെഞ്ചിൽ എന്തോ ഭാരം വെച്ചപോലെ . ഞാൻ അവനെ തന്നെ നോക്കി. ഇത്രയൊക്കെ ആയിട്ടും ഞങ്ങൾ എന്തുകൊണ്ട് പിരിയുന്നതിനെ പറ്റി ചിന്തിച്ചില്ല?

"എന്തേ പറ്റില്ലേ?"

"എനിക്ക് .. എനിക്ക് അവളെ ഇഷ്ടമാണ് നിജോ . അവൾക്ക് തിരിച്ചും. ഇപ്പൊ എനിക്കറിയാം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് വെറും ഈഗോയും ഫ്രസ്ട്രേഷനും മാത്രം ആയിരുന്നു. കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്നതു പോലെ . ഐ തിങ്ക് ഇപ്പോ പ്രിയക്കും അതറിയാം. പക്ഷേ ഈ തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും ഞങ്ങൾ തമ്മിൽ വലിയ ഒരു ഗ്യാപ്പ് വന്നു കഴിഞ്ഞു. ഒരിക്കൽ എല്ലാം തുറന്നു സംസാരിച്ചിരുന്ന രണ്ടു പേർക്ക് പരസ്പരം മുഖത്ത് നോക്കി സംസാരിക്കാൻ പോലും പറ്റാത്ത അത്ര അകലം. പക്ഷേ അവൾ ഇല്ലാതെ ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ട് പോലുമില്ല."

"നീ നെർവസ് ആകണ്ട. ഞാൻ വെറുതെ നിന്റെ റെസ്പോൺസ് അറിയാൻ ചോദിച്ചെന്നയുള്ളൂ. 
മഹി, പ്രിയക്ക് എന്തോ വിഷമം ഉണ്ടെന്ന് എന്നോട് ദീപ്തി ആണ് പറഞ്ഞത്. ശരിക്കും അതിനു ശേഷമാണ് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. "

"ദീപ്തിയോ? അതിന് പ്രിയയും ദീപ്തിയും തമ്മിൽ കോൺടാക്ട് ഉണ്ടോ?"

"ഉം . പ്രിയ മിക്കപ്പോഴും ദീപ്തിയെ വിളിക്കാറുണ്ട്. പ്രത്യേകിച്ചും പ്രഗ്നന്റ് ആയതിൽ പിന്നെ. "

"ഞാൻ അറിഞ്ഞില്ല. "

"ഉം."

ഞങ്ങൾക്കിടയിൽ പിന്നീടുണ്ടായ മൗനം അവൻ തന്നെയാണ് ഭേദിച്ചത്. 

"മഹി, നിങ്ങൾക്ക് മുന്നിൽ മൂന്ന് ഓപ്ഷൻസ് ഉണ്ട് . ആദ്യത്തേത്  ഇങ്ങനെ തന്നെ ഈ അഡ്ജസ്റ്റ്മെൻ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകുക. പക്ഷേ അവിടെ പ്രശ്നങ്ങൾ ഒരുപാടാണ്.എത്ര നാൾ ഇങ്ങനെ കഴിയാൻ പറ്റും? ജീവിതം ഒന്നേ ഒള്ളൂ . അതിങ്ങനെ നിസ്സാര കാര്യങ്ങൾക്കു വേണ്ടി കളയാനുള്ളതാണോ ? പിന്നെ മക്കൾ വളരുമ്പോൾ അവർക്ക് മനസ്സിലാകില്ലേ? നിങ്ങളേക്കാൾ കൂടുതൽ അപ്പോ വിഷമിക്കുന്നത് കുഞ്ഞുങ്ങൾ ആയിരിക്കും. 
നമുക്ക് നമ്മുടെ മക്കൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഭാഗ്യം വിലകൂടിയ വസ്ത്രങ്ങളോ ആഹാരമോ ഒന്നുമല്ല മഹി. സ്നേഹത്തോടെ ജീവിക്കുന്ന മാതാപിതാക്കളെ ആണ്. അങ്ങനെയുള്ള ഒരു വീട്ടിൽ അവർ അനുഭവിക്കുന്ന സുരക്ഷിതത്വം മറ്റു ഒരു സൗഭാഗ്യത്തിനും കൊടുക്കാൻ കഴിയില്ല. സെക്കൻഡ് ഓപ്ഷൻ ഡിവോഴ്സ് ആണ്. അത് നിങ്ങൾക്ക് രണ്ടു പേർക്കും പറ്റുമോ?  അങ്ങനെ വേണമെങ്കിൽ നീ പ്രിയയോടു കൂടി സംസാരിച്ചു നോക്ക്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ നമുക്ക് അതേപ്പറ്റി ചിന്തിക്കാം. ഇനി അവസാനത്തേത് ഈ ഈഗോയും കോംപ്ലക്സും ഒക്കെ മാറ്റി വച്ച് പരസ്പരം തുറന്നു സംസാരിച്ചു മുന്നോട്ട് പോകുന്നതാണ്.അതിനു പറ്റിയില്ലെങ്കിൽ നമുക്ക് സെക്കൻ്റ് ഓപ്ഷനെ പറ്റി ചിന്തിച്ചാൽ പോരെ? നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് നീ തന്നെ ഉറപ്പിച്ചു പറയുന്നു. അപ്പോൾ പിന്നെ എന്തിനാണിങ്ങനെ....? 

ഞാൻ മറുപടി ഇല്ലാതെ ഇരുന്നത് കൊണ്ടാവും അവൻ തുടർന്നു. 

"ഡോണ്ട് യു ലവ് ഹെർ? "

"യെസ്".

മറുപടി പറയാൻ എനിക്ക് ആലോചിക്കേണ്ടി വന്നില്ല. എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്.  പ്രകടിപ്പിക്കാൻ കഴിയാറില്ല പലപ്പോഴും . ഞാനതിനു ശ്രമിക്കാറുമില്ലായിരുന്നു. ഇപ്പോൾ ആഗ്രഹമുണ്ടെങ്കിലും അവൾക്ക് എന്നോട് ദേഷ്യമായിരിക്കുമോ എന്ന ഭയവും..

പക്ഷേ അവൻ ചിരിക്കുക ആയിരുന്നു.ഞാൻ എന്തോ തമാശ പറഞ്ഞപോലെ. 

"നീ നിൻ്റെ ഭാര്യയെ,  നിൻ്റെ കുഞ്ഞുങ്ങളുടെ അമ്മയെ സ്നേഹിക്കുന്നുണ്ടോ എന്നല്ല മഹി ,നീ അവളെ പ്രണയിക്കുന്നുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. പ്രണയവും സ്നേഹവും രണ്ടും രണ്ടാണ്. പ്രണയമില്ലാതെയും നമുക്കൊരാളെ സ്നേഹിക്കാം."

ശരിയാണ്. ഞാൻ അവളെ പ്രണയിച്ചിരുന്നോ? ഉവ്വ്. കണ്ണടച്ച് പ്രാർഥനയോടെ എൻ്റെ താലിയ്ക്കു മുന്നിൽ തല കുനിച്ചവളോട് ,എന്നിലെ പുരുഷനെ ചിരിയോടെ നിറഞ്ഞമനസ്സോടെ സ്വീകരിച്ചവളോട്, മരണ വേദന സഹിച്ചു എൻ്റെ മക്കൾക്ക് ജന്മം നൽകിയവളോട് ഒക്കെയും പ്രണയം ആയിരുന്നു തോന്നിയത്. ആ മാറിൽ ചേർന്ന് നുണയുന്ന എൻ്റെ കുഞ്ഞുങ്ങളെയും അവരെ വീണ്ടും വീണ്ടും നെഞ്ചോടടുപ്പിക്കുന്ന അവളെയും കാണുമ്പോൾ എൻ്റെ ലോകം മുഴുവൻ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയത് പോലെ തോന്നിയിട്ടുണ്ട്. പക്ഷേ ആ പ്രണയം ഇടയ്ക്കെപ്പോഴോ നഷ്ടപ്പെട്ടിരുന്നു.

"ഒന്നുകൂടി ഒന്ന് ശ്രമിച്ചു നോക്കെടാ. സ്വന്തം ഭാര്യയെ പ്രേമിച്ചെന്നും പറഞ്ഞു നിനക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ. ജസ്റ്റ് ട്രൈ മാൻ.എന്നിട്ടും ശരിയാകുന്നില്ലേൽ നമുക്ക് അപ്പോ നോക്കാം."

അവൻ പറഞ്ഞു നിർത്തിയപ്പോ എൻ്റെ മനസ്സിൽ വന്നത് കഴിഞ്ഞ രാത്രി ഞാൻ മോളെ നെഞ്ചോട് ചേർത്തത് നോക്കിയിരുന്ന പ്രിയയാണ്. ആ കണ്ണിൽ ഒരു പരിഭവം ഒളിഞ്ഞിരുന്നില്ലേ ? നീ എന്നെ ഒന്ന് ചേർത്ത് പിടിക്കുന്നില്ലല്ലോ മഹി എന്നൊരു കുഞ്ഞു വിഷമം പറയാതെ പറഞ്ഞ പോലെ. എൻ്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ എനിക്കും ആ നെഞ്ചിലെ ചൂടിൽ പതുങ്ങാമായിരുന്നു  എന്നൊരു നൊമ്പരം ഒളിപ്പിച്ച നോട്ടം. 
രാത്രി മക്കളെ ചേർത്തു പിടിച്ച് കിടക്കുമ്പോഴും അരണ്ട വെളിച്ചത്തിൽ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് എന്നെത്തന്നെ നോക്കിക്കിടക്കുന്ന പ്രിയയെ . ആ കണ്ണുകൾ നിറയെ പരിഭവം ആയിരുന്നു. ഒരിക്കൽ അവൾക്കു മാത്രം സ്വന്തമായിരുന്ന സ്ഥാനവും സ്നേഹവും പകുത്തു പോകുന്നതിന്റെയല്ല , ആ സ്നേഹം അവൾക്കു മാത്രം നിഷേധിക്കപ്പെടുന്നതിന്റെ പരിഭവം.
എങ്കിലും കണ്ടിട്ടും കാണാത്ത പോലെ ഞാൻ ഒഴിവാകും. ചേർത്തു പിടിക്കണമെന്ന് ആഗ്രഹിച്ചാലും അനുവദിക്കാത്ത ഈഗോ. അവൾക്കു മുന്നിൽ ഞാൻ തോറ്റു പോയാലോ എന്ന ഭയം. 
പക്ഷേ നിജോ പറഞ്ഞതുപോലെ ഇവിടെ തോൽക്കുന്നത് ഞാനോ പ്രിയയോ ഒറ്റയ്ക്കല്ല. ഞങ്ങളാണ്. ഞങ്ങളുടെ ജീവിതമാണ്.
പ്രിയയും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഞങ്ങൾ ആഗ്രഹിച്ചതുപോലെ സ്വപ്നം കണ്ടതു പോലെ ഒരു ജീവിതം?

ഇല്ല . എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ. ഞങ്ങൾക്കും ജീവിക്കണം.
എൻ്റെ പ്രിയയോടൊപ്പം  ഞങ്ങളുടെ മക്കളോടൊപ്പം സ്നേഹത്തോടെ സന്തോഷത്തോടെ അതിലൊക്കെ ഉപരി പ്രണയത്തോടെ. .....

തുടരും...

// സാരംഗി//

© copyright protected
 


നിന്നിലേക്ക് വീണ്ടും...ഭാഗം 04

നിന്നിലേക്ക് വീണ്ടും...ഭാഗം 04

4.7
3272

"പ്രിയ, എനി ഹെൽപ്?" ഈശ്വരാ ഞാൻ സ്വപ്നം കാണുവാണോ? എൻ്റെ നോട്ടം കണ്ടിട്ടാവും മഹി എൻ്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു. "എന്താ?"  "എന്തെങ്കിലും ഹെൽപ് വേണോ? അരിയാനോ മറ്റോ? " "നോ, നതിങ്. ഞാൻ ചെയ്തോളാം." "ഉം". ചപ്പാത്തി പരത്തുന്നുണ്ടെങ്കിലും എൻ്റെ നോട്ടം മുഴുവൻ മഹിയുടെ മേലെ ആയിരുന്നു. അവിടെ ചായ ഒഴിക്കുകയാണ്.  "നീ ചായ കുടിച്ചോ?" "ഇല്ല. " എൻ്റെ ശബ്ദം എവിടെ ദൈവമേ? കപ്പിൽ ചായ ഒഴിച്ച് മഹി എൻ്റെ നേർക്ക് നീക്കി വെച്ചു. കുറച്ചു നേരം അടുക്കളയിൽ ചുറ്റിപറ്റി നിന്നിട്ട് തിരിച്ചു പോയി.എനിക്കെന്തു ചെയ്യണം പറയണം എന്ന് അറിയാത്തപോലെ. എത്രയോ നാളുകളായി ഇ