Aksharathalukal

വൈകേന്ദ്രം  Chapter 32

വൈകേന്ദ്രം  Chapter 32
 
വൈഗ സീറ്റിൽ തല വച്ച് കിടക്കുന്നു. അവളുടെ മടിയിൽ അവളുടെ കൈകൾ സ്വന്തം കൈകൾക്കുള്ളിൽ ആക്കി പിടിച്ചു സുഖമായി ഇന്ദ്രൻ ഉറങ്ങുന്നു. രണ്ടു പേരും നല്ല പീസ് ഫുൾ ആയ ഉറക്കം.
 
കണ്ണുകൾക്ക് ഇമ്പമുള്ള ആ കാഴ്ച കണ്ടു നിന്നവരിൽ വരണ്ട ഭൂമിയിൽ പെട്ടെന്ന് മഴ വന്നു വീണ പ്രതീതിയായിരുന്നു.
 
അവരെ എഴുന്നേൽപ്പിക്കാതെ തന്നെ രാഘവനും ലക്ഷ്മിയും രുദ്രൻറെ കൂടെ അവരുടെ കാറിൽ കയറി. എല്ലാവരും ഒന്നിച്ച് ഗുരുവായൂർക്ക് വച്ചു പിടിച്ചു.
 
ഭദ്രനും ലച്ചുവും മാറി മാറിയാണ് ഡ്രൈവ് ചെയ്തത്.
 
ഗുരുവായൂർ എത്തും വരെ ഇന്ദ്രനും വൈഗയും ഉറക്കമായിരുന്നു.
 
ഇന്നലത്തെ യാത്രയിൽ വെച്ച് ഇന്ദ്രനും വൈഗയും പറഞ്ഞതത്രയും ഭദ്രൻ ലച്ചുവിനോട് പറഞ്ഞു.
 
എല്ലാം കേട്ടിട്ടും ലച്ചുവിന് ഒട്ടും അത്ഭുതം തോന്നിയില്ല. സന്തോഷം തോന്നിയിരുന്നു.
 
എല്ലാം കേട്ട് ലച്ചു ഭദ്രനോട് പറഞ്ഞു.
 
“ഏട്ടനെ കിഡ്നാപ്പ് ചെയ്ത് സമയം എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ അച്ഛൻറെ പോലും സഹായം ചോദിക്കാതെ തനിക്കു ചുറ്റുമുള്ള എല്ലാവരും സേഫ് ആണെന്ന് ഉറപ്പു വരുത്തി, ടെൻഡർ നേടിയ വൈഗ ലക്ഷ്മി എന്ന എൻറെ ഏട്ടത്തി അന്ന് എനിക്കൊരു അതിശയമായിരുന്നു.”
 
“അച്ഛനെയും അമ്മയെയും ഹോസ്പിറ്റലിലേക്ക് മാറ്റി, നിന്നെ വിളിച്ചു വരുത്തി, ആർക്കും സംശയം ഇല്ലാതെ എല്ലാം ഹാൻഡിൽ ചെയ്തതാണ് എൻറെ ഏട്ടത്തി.”
 
“ഒരു വിഷമമേ ഉണ്ടായിരുന്നുള്ളൂ അവർ രണ്ടു പേരും ഇടഞ്ഞു നടക്കുന്നതും കൂടാതെ ആരുമറിയാതെ ഉള്ള അവരുടെ ഒരു വർഷത്തെ കോൺട്രാക്ടറും പിന്നെ ഡിവോഴ്സിനുള്ള അവരുടെ തീരുമാനവും.”
 
“അന്ന് അവരുടെ കല്യാണം കഴിഞ്ഞ ദിവസം നമ്മൾ കേട്ടതല്ലേ അവർ സംസാരിക്കുന്നത്.”
 
“എനിക്ക് അത് ഒരു വലിയ പേടി തന്നെ ആയിരുന്നു. എന്നാൽ ഇന്ന് അതും മാറി.”
 
“നമ്മുടെ ചീറ്റയ്ക്ക് ആട്ടമുണ്ട്. ഏട്ടത്തി ഇപ്പോഴും ഒരു തരി പോലും മാറിയതായി തോന്നുന്നില്ല...”
 
ഭദ്രൻ പറഞ്ഞു.
 
“സാരമില്ല ലച്ചു… ചീറ്റയുടെ മാറ്റം തന്നെ ഒരു പോസിറ്റീവ് ആയി നമുക്ക് കാണാം... എനിക്കുറപ്പുണ്ട് ഏട്ടത്തി എന്നും നമുക്കൊപ്പം മംഗലത്ത് കാണും.”
 
“പിന്നെ വേറൊരു കാര്യം കൂടിയുണ്ട്… ചീറ്റ ഇഷ്ടപ്പെടുന്നതെന്നും അത്ര പെട്ടെന്ന് വിട്ടു കളയില്ല. അത് നിനക്കറിയാമല്ലോ.”
 
ചിരിച്ചു കൊണ്ട് ലച്ചു പറഞ്ഞു.
 
“ഏട്ടൻ കേൾക്കണ്ട ചീറ്റ എന്ന് വിളിക്കുന്നത്. എഴുന്നേറ്റ് ഓടാൻ പോലും പറ്റില്ല നമ്മൾ കാറിലാണ് എന്നോർക്കണം.”
 
അങ്ങനെ പലതും സംസാരിച്ചു കൊണ്ട് അവർ ഗുരുവായൂരിലെത്തി.
 
ചന്ദ്രൻ car പാർക്ക് ചെയ്തിരിക്കുന്നതിനടുത്തു തന്നെ ലച്ചുവും കാർ പാർക്ക് ചെയ്തു.
 
ഭദ്രൻ പുറത്തിറങ്ങി പുറകിലെ ഡോർ തുറന്ന് വൈഗയെയും ഇന്ദ്രനെയും വിളിച്ചുണർത്തി.
 
“ഏട്ടാ… എന്ത് ഉറക്കം ആണിത്, നമ്മൾ അമ്പലത്തിലെത്തി.”
 
അതുകേട്ട് ഇന്ദ്രൻ കണ്ണുമിഴിച്ച് വൈഗയേ നോക്കി.
 
അവൾ ആകെ ചമ്മിനാറി ഇരിക്കുന്നുണ്ട്. അത് കണ്ട് ഇന്ദ്രൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി, പിന്നെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു.
 
അവൻ എഴുന്നേറ്റതും വൈഗ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി, രാഘവനെ നോക്കി അടുത്ത കാറിനടുത്തേക്ക് നടന്നു.
 
ഇന്ദ്രനും ഇറങ്ങി. പിന്നെ അവരും അടുത്ത കാറിനടുത്തേക്ക് വന്നു.
 
രാഘവനെ കെട്ടിപ്പിടിക്കാൻ ഓടി വരുന്ന വൈഗയേ രാഘവൻ കണ്ണുനിറച്ച് കണ്ടു.
 
സെറ്റ് മുണ്ടൊക്കെ എടുത്ത്, കണ്ണിൽ കരി എഴുതി, മുഖത്ത് പഴയ പ്രകാശം തിരിച്ചു വന്ന പോലെ തോന്നി അയാൾക്ക്.
 
അവൾ ഓടി വന്ന് അച്ഛാ... എന്നും പറഞ്ഞ് രാഘവനെ കെട്ടിപ്പിടിച്ചു.
 
ഇന്ദ്രൻ കുറച്ചു കുശുബോടെ തന്നെ അവരെ നോക്കി നിന്നു.
 
ഇന്ദ്രൻറെ മുഖം കണ്ട ഭദ്രൻ അവനെ കളിയാക്കി പറഞ്ഞു.
 
“ചിലർക്ക് കുശുമ്പു കൂടുന്നുണ്ടോ എന്ന് സംശയം….”
 
എന്താണെന്ന് കണ്ണുകൊണ്ട് ലച്ചു ഭദ്രനോട് ചോദിച്ചു.
 
ഭദ്രൻ ഇന്ദ്രൻറെ മുഖം കണ്ണുകൊണ്ട് തന്നെ കാണിച്ചു കൊടുത്തു ലച്ചുവിന്.
 
അപ്പോഴാണ് ലച്ചുവിന് കാര്യം കത്തിയതിന്. അവൾ മറുപടി നൽകി.
 
“കുശുമ്പു മാത്രമല്ല, അസൂയയും ഉണ്ടെന്നു തോന്നുന്നു.”
 
അത് കേട്ട് ഇന്ദ്രൻ രണ്ടിനെയും നോക്കി പേടിപ്പിച്ചു.
 
അവർ സംസാരിച്ചു നിൽക്കുന്ന ഇടത്തേക്ക് രുദ്രൻ വന്നു കൊണ്ട് പറഞ്ഞു.
 
“എല്ലാവരും നടക്ക്, ഇവിടെ നിന്ന് സമയം കളയണ്ട.”
 
എല്ലാവരും തിരുനടയിലേക്ക് നടന്നു.
 
രുദ്രൻ പൂജാരിയെ കണ്ട് താലി പൂജിക്കാൻ കൊടുത്തു.
 
പിന്നെ രുദ്രനെ പഴം കൊണ്ട് തുലാഭാരം നടത്തി.
 
എല്ലാം കഴിഞ്ഞ് നടയിൽ വന്നപ്പോൾ രുദ്രന് പൂജാരി താലിയും മാലയും പൂജിച്ചു നൽകി.
 
രാഘവനും രുദ്രനും കൂടിയാണ് വൈഗയുടെ കഴുത്തിൽ നിന്ന് കല്യാണത്തിന് ഇന്ദ്രൻ അണിയിച്ച താലി അഴിച്ചെടുത്തു കൊടുത്തത്.
 
പിന്നെ രുദ്രൻ കൊടുത്ത താലി വൈഗയുടെ കഴുത്തിൽ ചാർത്തി.
 
പഴയ താലിയും മാലയും രാഘവനിൽ നിന്നും ഇന്ദ്രൻ വാങ്ങി പൂജാരിക്ക് ദക്ഷിണയായി താലത്തിൽ ഇട്ടു.
 
അതിനുശേഷം താലത്തിൽ നിന്നും സിന്ദൂരം എടുത്തു വൈഗയുടെ നെറ്റിയിൽ ഇട്ടുകൊടുത്തു.
 
രണ്ടു പേരും കണ്ണടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു.
 
അതുകൊണ്ട് നിന്ന എല്ലാവരുടെയും കണ്ണിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.
 
വൈഗ കഴിഞ്ഞപ്രാവശ്യം താലി കഴുത്തിൽ വീണപ്പോൾ നിർവികാരതയോടെ ആണ് നിന്നത്. എന്നാൽ ഇന്ന് എന്തോ വളരെയേറെ പ്രാർത്ഥനയോടെയാണ് അവൾ ആ താലി ഇന്ദ്രനിൽ നിന്നും ഏറ്റുവാങ്ങിയത്.
 
നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പോൾ എന്തോ മരണം വരെ അത് എൻറെ നെറ്റിൽ ഉണ്ടാകണമെന്ന് അവളറിയാതെ പ്രാർത്ഥിച്ചു പോയി.
 
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത നിറവ് മനസ്സിൽ ഉണ്ടായതായി വൈഗക്ക് അനുഭവപ്പെട്ടു.
 
ഇന്ദ്രനും ആലോചിക്കുകയായിരുന്നു.
 
‘വാശിക്കാണ് വൈഗയെ അന്ന് കല്യാണം കഴിച്ചത്, എന്നാൽ ഇന്ന് ഒത്തിരി ആഗ്രഹിച്ചാണ് താൻ താലി ചാർത്തിയതും അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയതും.’
 
ഇന്ദ്രൻ കണ്ണു തുറന്ന് വൈഗയെ നോക്കിയപ്പോൾ അവൾ കണ്ണുകൾ അടച്ചു പിടിച്ച് പ്രാർത്ഥിക്കുകയാണ്.
 
നെറ്റിയിലെ സിന്ദൂരവും, കഴുത്തിലെ താലിയും ഇട്ടു നിൽക്കുന്ന തൻറെ ഭാര്യയെ അവൻ കണ്ണു നിറച്ച് നോക്കി നിന്നു.
 
അവൻറെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
 
എല്ലാം കഴിഞ്ഞ് ഗുരുവായൂരിൽ നിന്നും ഇറങ്ങിയ അവർ തൃശൂരിൽ വടക്കുന്നാഥനെ തൊഴുതു മടങ്ങാമെന്ന രാഘവൻറെ അഭിപ്രായം തന്നെയായിരുന്നു എല്ലാവർക്കും.
 
പിന്നെ തൃശൂരിലെത്തി വടക്കുനാഥനെ തൊഴുത് അടുത്തുള്ള അമ്പാടി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് നിറഞ്ഞമനസ്സോടെ അവർ തിരിച്ചു പോന്നു.
 
ആഗ്രഹിച്ച പോലെ എല്ലാം നന്നായി നടന്നതിൽ അവർ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു.
 
തിരിച്ചു പോരുമ്പോൾ ഇന്ദ്രൻ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.
 
വൈഗയും ഭദ്രനും ലച്ചുവും ബാക്കിൽ കയറിയത് കണ്ട് ഇന്ദ്രൻ എന്താണെന്ന് ചോദിച്ചപ്പോൾ രണ്ടുപേരും വൈഗയേ കെട്ടിപ്പിടിച്ച് ഇന്ദ്രനെ കോക്കിരി കാട്ടി.
 
അതുകണ്ട് ചിരിച്ചുകൊണ്ട് ഇന്ദ്രൻ കാർ സ്റ്റാർട്ട് ചെയ്തു.
 
ബാക്കിൽ ഇരുന്ന് മൂന്നുപേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
 
ഇടയ്ക്കിടയ്ക്ക് ഇന്ദ്രൻ rearview mirror ലൂടെ വൈഗയേ നോക്കുന്നുണ്ടായിരുന്നു.
 
ആദ്യമൊന്നും സംസാരത്തിനിടയിൽ വൈഗ അത് കണ്ടിരുന്നില്ല.
 
എപ്പോഴോ എന്തോ പറഞ്ഞു ചിരിച്ചു തിരിഞ്ഞപ്പോഴാണ് ചെറുപുഞ്ചിരിയോടെ ഇന്ദ്രൻറെ കണ്ണുകൾ തൻറെ മേൽ പാറി വരുന്നത് വൈഗ ശ്രദ്ധിച്ചു തുടങ്ങിയത്.
 
അതിൻറെ ദൈർഘ്യം കൂടാൻ തുടങ്ങിയതും അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
 
കുറച്ചു സമയത്തിന് ശേഷം ഭദ്രനും ലച്ചുവും ഉറങ്ങി.
 
അതുകൊണ്ട് വൈഗ താൻ ഡ്രൈവ് ചെയ്യാം എന്ന് ഇന്ദ്രനോട് പറഞ്ഞു.
 
അവൻ ചെറു ചിരിയോടെ വണ്ടി സൈഡാക്കി.
 
വൈഗയോട് പുറത്തിറങ്ങാൻ പറഞ്ഞു.
 
ലച്ചുവിനെ ഭദ്രൻറെ മടിയിലേക്ക് തല വെപ്പിച്ച് അവൾ ഇറങ്ങി.
 
ഇന്ദ്രൻ പാസഞ്ചർ സൈഡിൽ ഡോർ തുറന്ന് വൈഗയോട് പറഞ്ഞു.
 
“താൻ കയറ്. താൻ എപ്പോഴും എൻറെ അരികിൽ ഉണ്ടായാൽ മതി.”
 
അതുകേട്ട് ഒന്നു സംശയിച്ച വൈഗ കാറിൽ കയറിയിരുന്നു. എന്നാലും മൗനത്തിൻറെ ഭാഷ അവർ പരിചയപ്പെടുകയായിരുന്നു. രണ്ടുപേരും ജീവിതത്തിലെ പുതിയ ഭാവം ഫീൽ ചെയ്യുകയായിരുന്നു.
 
വീട്ടിലെത്തി രാഘവനും ലക്ഷ്മിയും മംഗലത്തെകാണ് വന്നത്.
 
ഭാരതി ഒരു സദ്യ തന്നെ ഉണ്ടാക്കിയിരുന്നു.
 
Dinner കഴിച്ച് എല്ലാവരും സംസാരിക്കുമ്പോഴാണ് ഇന്ദ്രൻ രാഘവൻറെ രുദ്രാക്ഷമാലയും ലക്ഷ്മിയുടെ ringഉം കൊണ്ടുവന്ന് അവർക്ക് ഇട്ടു കൊടുത്തത്.
 
എന്താണ് ഇതെന്ന് അറിയാതെ അവർ രണ്ടുപേരും എല്ലാവരെയും നോക്കി.
 
ഇന്ദ്രൻ തന്നെ ഇതിനെപ്പറ്റി പറഞ്ഞു കൊടുത്തു.
 
കൂടാതെ വൈഗ രാഘവനോട് സിസിടിവി സെറ്റ് ചെയ്യുന്ന ഐഡിയ കുറിച്ച് സംസാരിച്ചു.
 
എല്ലാവരും അവരവർക്ക് തോന്നിയ സജഷൻസ് പറഞ്ഞു.
 
എല്ലാം കേട്ട് രാഘവൻ രുദ്രനെ നോക്കി
 
“ഇത് നമുക്ക് ശരിയാക്കാം എടോ” എന്നു പറഞ്ഞു.
 
“നമുക്ക് വീട്ടിൽ ഇരിക്കാൻ ഒരു അവസരം ഉണ്ടാകുമ്പോൾ അത് ഉപയോഗിക്കുക അല്ലേ വേണ്ടത്?”
 
രാഘവൻറെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു.
 
എന്നാൽ മക്കളുടെ ഓരോ നീക്കവും സസൂഷ്മം നോക്കി കാണുകയായിരുന്നു രുദ്രനും രാഘവനും.
 
ബിസിനസ്സിൽ രണ്ടുപേരും എക്സ്പീരിയൻസ്ഡ് ആണ്. എന്നാൽ ന്യൂ ടെക്നോളജി അധികം എക്സ്പോഷർ ഇല്ലെങ്കിലും ബിസിനസിൻറെ ഗോൾഡൻ rule മനസ്സിലാക്കി അതിലൂടെ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയവരാണ് രണ്ടുപേരും.
 
എല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ സമയം ഒരു മണി ആകുന്നു.
 
കിടക്കാൻ guest റൂമിൽ അച്ഛനെയും അമ്മയെയും ആക്കി വൈഗ മുകളിലോട്ട് വന്നപ്പോൾ ഇന്ദ്രൻ ബെഡ്ഡിൽ ഇരിക്കുകയായിരുന്നു.
 
അകത്തേക്ക് വന്ന് അവളെ ഇന്ദ്രൻ നോക്കി കാണുകയായിരുന്നു.
 
തന്നെ നോക്കിയിരിക്കുന്ന ഇന്ദ്രൻറെ കണ്ണിലെ കുസൃതി നിറയുന്നത് കണ്ടപ്പോഴാണ് അബദ്ധം സംഭവിച്ചത് അവർക്ക് മനസ്സിലായത്.
 
അവൾ വേഗം ക്ലോക്കിലേക്ക് നോക്കി.
 
സമയം ഒന്നര. ഇനി എന്ത് ചെയ്യും…
 
അവൾ പെട്ടെന്ന് പറഞ്ഞു.
 
“ഞാൻ ഇന്ന് അച്ഛനൊപ്പമാണ് കിടക്കാൻ പോകുന്നതെന്ന് പറയാൻ വന്നതാണ്.”
 
അതും പറഞ്ഞ് തിരിഞ്ഞ വൈഗയെ ഇന്ദ്രൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു.
 
വൈഗയുടെ ശരീരത്തിലൂടെ ഷോക്ക് അടിച്ചത് പോലെ തോന്നി അവൾക്ക്.
 
അവൻ പുറകിലൂള്ള അവളുടെ കഴുത്തിലെ മുടി ഒരു വശത്തേക്ക് മാറ്റി.
 
അപ്പോഴാണ് ഒരു ചെറിയ മറുക്, ലൈറ്റ് ബ്രൗൺ കളറിൽ ഉള്ളതായി അവൻ ശ്രദ്ധിച്ചത്.
 
അവൻറെ ചുണ്ടുകൾ അവനറിയാതെ തന്നെ അതിൽ ചെന്നു പതിച്ചു.
 
പൊള്ളി പിടഞ്ഞ വൈഗ കുതറി മാറാൻ ശ്രമിച്ചപ്പോൾ അവളുടെ ഇടുപ്പിലെ അവൻറെ കൈ ഒന്നുകൂടി മുറുക്കി അവളെ തന്നോടു ഒന്നു കൂടി അടുപ്പിച്ചു നിർത്തി അവൻ.
 
പിന്നെ എന്തോ ഉൾപ്രേരണ പോലെ അവളുടെ കാതുകളിൽ മുഖം അടുപ്പിച്ച് അവൻ അവളെ വിളിച്ചു...
 
“വൈഗ....”
 
അവളിൽ നിന്നും മറുപടിയെന്നോണം ഒരു മൂളൽ മാത്രം കേട്ടു.
 
അതുകേട്ട് അവൻ അവളെ തിരിച്ച് തനിക്ക് അഭിമുഖമായി നിർത്തി.
 
താഴെ നോക്കി നിൽക്കുന്ന അവളുടെ മുഖം അവൻ പിടിച്ചുയർത്തി.
 
അവളുടെ മുഖം ചുവന്ന തക്കാളി പോലെ ഇരിക്കുന്നത് ആദ്യമായാണ് അവൻ കാണുന്നത്.
 
പിടയ്ക്കുന്ന നീളമുള്ള കൺപീലികൾ,
 
മൂക്കിലെ ഇന്ദ്രനീലം വെട്ടിത്തിളങ്ങുന്നു,
 
വിയർപ്പ് നെറ്റിയിലൂടെയും കഴുത്തിലൂടെയും ഒലിച്ചിറങ്ങി അവളുടെ ദേഹത്ത് അലിഞ്ഞു പോകുന്നത് അവനൊരു അത്ഭുതത്തോടെ നോക്കി നിന്നു.
 
ഇന്ദ്രന് അവൻ ഇതുവരെ അറിയാത്ത ഒരു അനുഭൂതിയുടെ കടന്നു പോകുന്നതായി തോന്നി.
 
വൈഗയെ നോക്കി ഈ ജീവിതം മുഴുവൻ ഇങ്ങനെ നിൽക്കാൻ അവനു തോന്നി.
 
ഏതോ മാസ്മരിക ലോകത്ത് ലയിച്ചു നിൽക്കുന്ന ഇന്ദ്രനോട് വൈഗ ചോദിച്ചു.
 
“ഞാൻ... ഞാൻ... പൊയ്ക്കോട്ടെ...”
 
തപ്പിത്തപ്പി ഒരുവിധം പറഞ്ഞു തീർത്തു വൈഗ.
 
അപ്പോഴാണ് ഇത്രയും നേരം താൻ അവളെ നോക്കി നിൽക്കുകയായിരുന്നു എന്ന് അവൻ ഓർത്തത്.
 
അവളെയും കൂട്ടി ബെഡിൽ ഇരുന്നു ഇന്ദ്രൻ.
 
പിന്നെ കുസൃതി ചിരിയോടെ ചോദിച്ചു.
 
“അപ്പോൾ പണിഷ്മെൻറ് ആര് ചെയ്യും?”
 
വൈഗ അതുകേട്ട് താഴേക്ക് നോക്കി ഇരുന്നു.
 
“ഞാൻ ആലോചിക്കുകയായിരുന്നു ഇന്ന് എന്താണ് പണിഷ്മെൻറ് ആയി തരേണ്ടത് എന്ന്.”
 
അത് കേട്ട് വൈഗ ഇന്ദ്രനെ ദൈന്യതയോടെ നോക്കി.
 
“എന്തായാലും ഇന്ന് ഒരു നല്ല ദിവസം അല്ലേ? നമ്മുടെ വിവാഹം രണ്ടു പേരും ആഗ്രഹിച്ചു നടന്ന ദിവസം അല്ലേ. അതുകൊണ്ട് ഇന്ന് പണിഷ്മെൻറ് വേണ്ട അല്ലേ?”
 
അത് കേട്ട് വൈഗ സമാധാനിച്ചു.
 
പിന്നെ ഇന്ദ്രൻ പറഞ്ഞു.
 
“പകരം നമുക്ക് ഫസ്നൈറ്റ് ആഘോഷിക്കാം, എന്തുപറയുന്നു?”
 
“എന്തൊക്കെയായാലും ഇന്ന് ശരിക്കും നമ്മുടെ ഫസ്നൈറ്റ് അല്ലേ?”
 
ഇന്ദ്രൻ പറയുന്നത് കേട്ട് വൈഗ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഇന്നലെ കിടന്നിടത്ത് ചാടിക്കയറി കിടന്നു.
 
ബ്ലാങ്കറ്റ് എടുത്ത് തലയിലൂടെ ഇട്ട് കണ്ണും പൂട്ടി കിടന്നു.
 
അതുകണ്ട് ഇന്ദ്രൻ ചിരിച്ചു കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് വാതിൽ ലോക്ക് ചെയ്തു, ലൈറ്റ് ഓഫ് ആക്കി അവനും അവൾക്ക് അരികിലായി വന്നു കിടന്നു.
 
അവൻ തനിക്ക് അരികിൽ കിടക്കുന്നത് മനസ്സിലാക്കിയ വൈഗയുടെ ബോഡി വിറയ്ക്കുന്നത് കണ്ട് ഇന്ദ്രൻ ചിരിച്ചുകൊണ്ട് അവളുടെ മുഖത്തു നിന്ന് ബ്ലാങ്കറ്റ് വലിച്ചു മാറ്റി.
 
“ഡോ ...താൻ പേടിക്കേണ്ടട്ടോ... ഇന്ന് എന്തായാലും ഫസ്നൈറ്റിന് സമയം തീരെ കുറവാണ്. നാളെ പാർട്ടിയും മറ്റുമായി തിരക്കല്ലേ. അതുകൊണ്ട് ഇപ്പോ വേണ്ട.”
 
“ഹാ പിന്നെ, എന്ന് തനിക്ക് എൻറെ അടുത്തു നിന്നും മാറി അച്ഛൻറെയോ മറ്റാരുടെയെങ്കിലും കൂടെ കിടക്കാൻ തോന്നിയാൽ പറഞ്ഞാമതി. അന്ന് നമുക്ക് ഫസ്നൈറ്റ് ആഘോഷിക്കാം.”
 
“ഒക്കെ...” പെട്ടെന്ന് തന്നെ അവൾ പറഞ്ഞു.
 
അതുകണ്ട് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു സ്നേഹചുംബനം പതിപ്പിച്ച ശേഷം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
 
കുറേ നേരം ഉറക്കം വരാതെ കിടന്ന വൈഗക്ക് മനസ്സിലായി, ഇന്ദ്രൻ നേരിട്ടല്ലെങ്കിലും പറയാതെ പറഞ്ഞിരിക്കുകയാണ് ഇനിയെന്നും ഒരുമിച്ച് കിടക്കണം എന്നത്.
 
തനിക്ക് ‘No’ എന്ന് പറയാൻ ഒരു അവസരവും ഇല്ലാതെ എല്ലാ പഴുതും അടച്ചു തന്നെ ട്രാപ്പിൽ ആക്കിയിരിക്കുകയാണ് ഇന്ദ്രൻ.
 
എല്ലാം ആലോചിച്ചു കിടന്നു വൈഗയും ഉറങ്ങിപ്പോയി.

വൈകേന്ദ്രം  Chapter 33

വൈകേന്ദ്രം  Chapter 33

4.8
8465

വൈകേന്ദ്രം  Chapter 33   കാലത്ത് ഗീത വന്നു വിളിക്കുമ്പോൾ ആണ് നാലുപേരും എഴുന്നേറ്റത്.   രുദ്രനും രാഘവനും ജോഗിങ് കഴിഞ്ഞു വന്നിരുന്നു.   അവർ കുളിച്ചു വന്ന് എല്ലാവരും ഒന്നിച്ചു breakfast കഴിച്ചു.   പിന്നെ ഇന്ദ്രനും ഭദ്രനും ലച്ചുവും കൂടി ഓഡിറ്റോറിയം കാണാൻ പോയി. വൈഗ പോയില്ല.   വൈഗ ഗാർഡനിൽ ഇരുന്നു കൊണ്ട്  രാഘവനോട് CCTV യുടെ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. അവിടേക്ക് രുദ്രനും ചെന്നപ്പോൾ എല്ലാത്തിനും വേഗം തന്നെ ഒരു ധാരണയായി.   ഇനിയൊരു ടീമിനെ സെലക്ട് ചെയ്യണം. പിന്നെ എല്ലാം വേഗം ആകുമെന്ന രാഘവൻറെ അഭിപ്രായം തന്നെയായിരുന്നു രുദ്രനും.   ഒരു വലിയ ഭാരം ഒഴി