Aksharathalukal

വൈകേന്ദ്രം  Chapter 34

വൈകേന്ദ്രം  Chapter 34
 
ഒരിക്കലും ഉണ്ടാകാത്ത ഒരു പ്രത്യേക ഫീലിംഗ്.
 
അവൻറെ ഹൃദയമിടിപ്പിൻറെ താളം തന്നെ തെറ്റുന്നതായി അവനു തോന്നി.
 
അവൻ ചുറ്റും ഒന്ന് നന്നായി നോക്കി.
 
അവിടെയുള്ള ഒരു വിധം എല്ലാവരെയും അവൻ അറിയുമായിരുന്നു.
 
എല്ലാവരോടും സംസാരിച്ചു മുന്നോട്ടു നടക്കുന്ന മാനവ് മൂർത്തി സാറിനെ കണ്ടു. അയാൾക്ക് അടുത്തു നിൽക്കുന്നവരെ അവൻ ശ്രദ്ധിച്ചില്ല. അവൻ അയാൾക്ക് അടുത്തു ചെന്ന് സാറിനോട് സംസാരിച്ചു.
 
അതിനിടയിൽ മൂർത്തി തൻറെ മക്കളെയും വൈഫിനെയും അവന് പരിചയപ്പെടുത്തി കൊടുത്തു.
 
ആ സമയത്താണ് മിഥുൻ മാനവിന് അടുത്ത് വന്നത്. മൂർത്തിയുടെ മക്കൾക്കും വൈഫിനും മാനവ് മിഥുനിനേയും പരിചയപ്പെടുത്തി.
 
ആ സമയത്താണ് മിഥുൻ മൂർത്തിയുടെ വൈഫിന് പുറകിൽ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.
 
അവരോട് ഒപ്പം നിൽക്കുന്നതു കൊണ്ട് മൂർത്തിയുടെ മകൾ ആകും എന്നാണ് അവൻ കരുതിയത്.
 
എന്നാൽ മൂർത്തി അവളെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തില്ല. അത് കണ്ടപ്പോൾ മിഥുൻ ചോദിച്ചു.
 
“സാറിൻറെ മകൾ ആണോ ആ കുട്ടി?”
 
അതു കേട്ട് സംസാരിച്ചു കൊണ്ട് നിന്ന മാനവും മൂർത്തിയും അവനെ നോക്കിയത്.
 
പിന്നെ മിഥുൻ നോക്കുന്ന ഇടത്തേക്ക് അവരും നോക്കി.
 
പെട്ടെന്ന് വൈഗയേ കണ്ട മാനവിൻറെ പൂച്ചക്കണ്ണുകൾ വിടർന്നു. കാണാൻ കൊതിച്ചത് എന്തോ ഒന്ന് കണ്ടു കിട്ടിയ പോലെ ആയിരുന്നു മാനവിൻറെ അവസ്ഥ.
 
മൂർത്തി വൈഗയേ തൻറെ കരവലയത്തിൽ ആക്കി കൊണ്ട് പറഞ്ഞു.
 
“മകൾ അല്ല, എന്നാൽ മകളെ പോലെ തന്നെയാണ് എനിക്ക്. എൻറെ കോളേജിലെ സ്റ്റുഡൻറ് ആണ്.”
 
അത് കേട്ട് മിഥുനിൻറെ കണ്ണുകൾ അവളിലേക്ക് പോകുന്നത് മാനവ് ശ്രദ്ധിച്ചു. എന്നാൽ അനിയനെ നന്നായി അറിയാവുന്ന ജേഷ്ഠന് അത് എത്ര പിടിച്ചില്ല. എന്നാലും ഒന്നും പറഞ്ഞില്ല.
 
കാരണം അവിടെ നിന്ന് അവന് ഒന്നും പറയാൻ പറ്റില്ല.
 
മാനവ് വൈഗയെ നോക്കി ചോദിച്ചു.
 
“നമ്മൾ ഇതിനു മുൻപ് പരിചയപ്പെട്ടിട്ടുണ്ട് അല്ലേ?”
 
അതുകേട്ട് മിഥുൻ ഒരു അവിഞ്ഞ ചിരിയോടെ ചേട്ടനെ നോക്കി.
 
അത് കണ്ട് വൈഗ പറഞ്ഞു.
 
“ശരിയാണ്, നമ്മൾ കുറച്ചു ദിവസം മുൻപ് ബാംഗ്ലൂരിൽ വച്ച് കണ്ടു പരിചയപ്പെട്ടിരുന്നു. എന്നാലും സാറിനെ സമ്മതിക്കണം. തന്നെപ്പോലെ intern ഷിപ്പ് ചെയ്യുന്ന ഒരു കൊച്ചു സ്റ്റുഡൻറ്നെ വരെ ഓർത്തിരിക്കുന്നത് അത്ഭുതമാണ്. വെറുതെയല്ല ഇത്ര നന്നായി ബിസിനസ് കൊണ്ടുനടക്കാൻ സാറിന് പറ്റുന്നത്.”
 
“മാത്രമല്ല സാറിനെ പറ്റി മൂർത്തി സാറും കോളേജിൽ പറയുമായിരുന്നു. സാറിൻറെ റെക്കോർഡ് ഇതുവരെ ആരും ബ്രേക്ക് ചെയ്തിട്ടില്ലെന്ന്. അപ്പോഴൊക്കെ ഒന്ന് കാണണമെന്നും പരിചയപ്പെടണം എന്നും ആഗ്രഹിച്ചിരുന്നു.”
 
എന്നാൽ വൈഗയുടെ സംസാരം മൂർത്തി കേട്ടു കൊണ്ട് നിന്നു.
 
ഈ സമയം മാനവും മനസ്സിൽ പറയുകയായിരുന്നു.
 
‘കഴിഞ്ഞ ഒരാഴ്ചയായി മനസ്സിലുള്ള നിന്നെ എങ്ങനെ മറക്കും.’
 
അവൾ പറയുന്നത് എല്ലാം കേട്ട് പുഞ്ചിരിയോടെ നിന്നതല്ലാതെ മാനവ് ഒന്നും പറഞ്ഞില്ല.
 
എന്നാൽ കുറച്ച് അകലെ രണ്ടു ജോഡി കണ്ണുകൾ അവരെ തന്നെ ശ്രദ്ധിച്ച് ദേഷ്യത്തോടെ നിൽക്കുന്നത് ആരും തന്നെ ശ്രദ്ധിച്ചില്ല.
 
ഇന്ദ്രനും ഭദ്രനും ആയിരുന്നു അത്.
 
അവരുടെ അടുത്ത് വന്ന രാഘവൻ ദേഷ്യത്തോടെ നിൽക്കുന്ന രണ്ടു പേരെയും സമാധാനിപ്പിച്ചു.
 
“പേടിക്കേണ്ട ഇന്ദ്ര... മേഘ അല്ല അവൾ, വൈഗ ലക്ഷ്മിയാണ്. നീഎൻറെ മുഖത്തു നോക്ക്, എന്തെങ്കിലും ടെൻഷൻ ഉണ്ടോ? കാണില്ല Because I trust her more than anything.”
 
അതുകേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“അച്ഛാ... അതല്ല മാനവും മിഥുനും....”
 
അവനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ രാഘവൻ പറഞ്ഞു.
 
“നമ്മൾ ഇത്ര പേരുള്ളപ്പോൾ, മൂർത്തി അവൾക്ക് അടുത്തു നിൽക്കുമ്പോൾ, അവൾക്ക് ഒന്നും സംഭവിക്കില്ല.”
 
“മാത്രമല്ല അവൾക്കറിയാം അവനെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന്.”
 
അതുകേട്ട് ഇന്ദ്രൻ പിന്നെ ഒന്നും പറഞ്ഞില്ല.
 
പക്ഷേ ഭദ്രൻ പറഞ്ഞു.
 
“പക്ഷേ രാഘവച്ഛാ എന്ത് വൾഗർ ആയാണ് അവൻ എൻറെ ഏട്ടത്തിയെ നോക്കുന്നത്.”
 
അത് കേട്ട് രാഘവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“വിഷമിക്കേണ്ട ഭദ്ര... അവന് അതിനുള്ള മറുപടി വേഗം തന്നെ കിട്ടും. അതും ഇവിടെ നിന്ന് പോകും മുൻപ്. എനിക്ക് അത് ഉറപ്പാണ് .”
 
അത് കേട്ട് ഭദ്രൻ ഒന്നടങ്ങി.
 
ഈ സമയം മാനവ് വൈഗയോട് ചോദിച്ചു.
 
“ബാംഗ്ലൂർ ജോലി ചെയ്യുന്ന താൻ എങ്ങനെയാണ് ഇവരുമായി ബന്ധം?”
 
ഒരു മടിയും കൂടാതെ വൈഗ അതിനു ഉത്തരം നൽകി. അവൾ ഈ ക്വസ്റ്റ്യന് ആൻസർ നൽകാൻ well prepared ആയിരുന്നു.
 
“എൻറെ bestie ആണ് ലച്ചു. I mean ഭദ്ര ലക്ഷ്മി. അവൾ വിളിച്ചിട്ടാണ് രുദ്രൻ സാറിൻറെ ബർത്ത് ഡേ പാർട്ടിക്ക് ഞാൻ വന്നത്. എന്തായാലും ഈ വീക്കെൻഡിൽ ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. അപ്പൊ പിന്നെ ഒരു നല്ല പാർട്ടി കളയാൻ ഞാൻ എന്തിനാ ശ്രമിക്കുന്നത്?”
 
അവളുടെ സംസാരം കേട്ട് മൂർത്തി അടക്കം എല്ലാവരും ചിരിച്ചു.
 
ആ സമയത്താണ് ചന്ദ്രിക അതിലെ പാസ് ചെയ്തത്. മൂർത്തിയെ കണ്ടപ്പോൾ അവർ തിരിഞ്ഞതാണ്. കൈയ്യിലിരുന്ന ജ്യൂസ് വൈഗയുടെ ഡ്രസ്സിൽ തെറിച്ചു.
 
അതുകണ്ട് ചന്ദ്രിക അബദ്ധം പറ്റിയ പോലെ സോറി പറഞ്ഞു. കയ്യിലിരുന്ന tissue കൊണ്ട് തുടയ്ക്കാൻ പോയപ്പോൾ വൈഗ പറഞ്ഞു.
 
“സാരമില്ല ആൻറി, ഞാൻ ഇതൊന്നു കഴുകിക്കളയാം.”
 
അതുകേട്ട് ചന്ദ്രിക പറഞ്ഞു.
 
“കുട്ടി വായോ ഞാനും കൂടെ വരാം.”
 
അതുകേട്ട് വൈഗ അവരോടൊത്തു ഫ്രഷ് റൂമിലോട്ടു പോയി.
 
അവർ രണ്ടുപേരും സംസാരിച്ചുകൊണ്ട് പോകുന്നത് മാനവ് നോക്കി നിന്നു.
 
നടക്കുന്നതിനിടയിൽ വൈഗ മെല്ലെ ചോദിച്ചു.
 
“അമ്മയുടെ മകനല്ലേ മേഘയെ കല്യാണം കഴിച്ചിരിക്കുന്നത്?”
 
മേഘയുടെ പേര് കേട്ടപ്പോൾ ചന്ദ്രികയുടെ കണ്ണുകൾ തിളങ്ങി.
 
അതുകണ്ട് വൈഗ പുഞ്ചിരിച്ചു.
 
“അതെ, അറിയുമോ മേഘയെ?”
 
അവൾ തലയാട്ടി.
 
മേഘ സന്തോഷവതിയാണെന്ന് പറഞ്ഞ് ചന്ദ്രിക അവളെപ്പറ്റി കുറെ സംസാരിച്ചു.
 
വൈഗയുടെ മനം നിറഞ്ഞു അവൾ തിരിച്ചു പോകുന്ന സമയം ഒരു ബേയറർ ജ്യൂസ് കൊണ്ടു പോകുന്നത് കണ്ടു.
 
അവൾ രണ്ടു ഗ്ലാസ്സ് ജ്യൂസ് എടുത്ത ശേഷം ഒന്ന് ചന്ദ്രികക്ക് കൊടുത്തു.
 
അവൾ ജ്യൂസ് കൊടുക്കുന്നതിനിടയിൽ അവരുടെ മേത്തു മനപൂർവ്വം നന്നായി തന്നെ ചാടിച്ചു.
 
അതിനു ശേഷം ഒന്നുമറിയാത്ത പോലെ ചന്ദ്രികയോട് ബാത്റൂമിന് അടുത്തുള്ള റെസ്റ്റ് റൂമിൽ നിന്നോളാൻ പറഞ്ഞു.
 
ഫ്രഷ് റൂമിൽ നിന്നും ഡ്രയർ എടുത്തു കൊണ്ടു വരാം എന്ന് പറഞ്ഞ് അവൾ വാതിൽ ചാരി പുറത്തു കടന്നു.
 
പിന്നെ അടുത്തുള്ള ടേബിളിൽ നിന്നും ഒരു ടിഷു എടുത്തു അതിൽ എന്തോ എഴുതി അവിടെ നിൽക്കുന്ന ഒരു കൊച്ചിനോട് ആ ടിഷ്യു ദൂരെ നിൽക്കുന്ന മിഥുനെ കാണിച്ച് അവനെ ഏൽപ്പിക്കാൻ പറഞ്ഞു.
 
ആ കൊച്ച് അത് മിഥുനെ ഏൽപ്പിച്ച് വൈഗയേ ചൂണ്ടിക്കാണിച്ച് എന്തോ പറഞ്ഞു.
 
അവൻ അത് വായിക്കുന്ന സമയം വൈഗ അവിടെ നിന്നും മാറി.
 
അതിൽ അവൾ എഴുതിയിരുന്നത് ഇങ്ങനെയാണ്.
 
"നമുക്കൊന്ന് കാണണ്ടേ? ഞാൻ റസ്റ്റ് റൂമിൽ ഉണ്ട്"
 
അത്രയും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.
 
അവൻ ഒരു കള്ളച്ചിരിയോടെ കയ്യിലുണ്ടായിരുന്ന വിസ്കി ഗ്ലാസ് ഒറ്റവലിക്ക് കുടിച്ചു തീർത്ത് റസ്റ്റ് റൂമിലേക്ക് പോകുന്നത് സൈഡിൽ നിന്നു കൊണ്ട് വൈഗ കാണുന്നുണ്ടായിരുന്നു.
 
അവൾ ഒളിച്ചു നിൽക്കുന്ന സ്ഥലത്ത് അവൾക്കൊപ്പം ഭദ്രനും ഉണ്ടായിരുന്നു.
 
മിഥുൻ ആരും കാണാതെ ഫ്രഷ്റൂമിൻറെ door തള്ളിത്തുറന്ന് അകത്തു കയറി.
 
കുറച്ചു സമയത്തിനു ശേഷം അവൻ അമ്മയോട് ഒപ്പം പുറത്തേക്ക് വന്നു.
 
ദേഷ്യവും നാണക്കേടും എല്ലാം കൊണ്ട് അവൻറെ മുഖം വല്ലാതെ വലിഞ്ഞു മുറുകി ഇരുന്നു.
 
അത് കണ്ട് ഭദ്രൻ വൈഗയോട് പറഞ്ഞു.
 
“രാഘവനച്ഛൻ പറഞ്ഞപ്പോൾ ഇത്രയും വേഗം ആക്ഷൻ ഉണ്ടാകുമെന്ന് ഞാൻ ഓർത്തില്ല. ഇത് കാണാൻ ഇന്ദ്രട്ടനും ലച്ചുവുമില്ലാതെ പോയതാണ് എൻറെ വിഷമം.”
 
അത് കേട്ടപ്പോഴാണ് അവിടെ ചിരിയോടെ ലച്ചുവിൻറെ അടക്കിപ്പിടിച്ച സൗണ്ട് കേട്ടത്.
 
“ആരു പറഞ്ഞു ഞങ്ങൾ മിസ്സ് ആക്കി എന്ന്?”
 
ഇന്ദ്രനും ലച്ചുവും മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.
 
പിന്നെ ഒരു കൂട്ട ചിരിയായിരുന്നു അവിടെ.
 
എല്ലാവരും അത് നന്നായി ആസ്വദിച്ചു.
 
പിന്നെ ആർക്കും സംശയം വരാതെ അവിടെ നിന്നും മാറിപ്പോയി.
 
വൈഗ ഒന്ന് കറങ്ങി തിരിഞ്ഞ് മിഥുനിന് അടുത്തെത്തി. അവന് മാത്രം കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു.
 
“How was it? നന്നായി കണ്ടോ? ഇനി മേലിൽ എന്നെ തൻറെ അവിഞ്ഞ കണ്ണുകൊണ്ട് നോക്കരുത്. അടുത്ത പ്രാവശ്യം എന്താകുമെന്ന് പറയാൻ പറ്റില്ല. തരത്തിനൊത്തു കളിക്ക് മോനെ മിഥുനേ...”
 
അവളുടെ സംസാരം കേട്ട് മിഥുനിൻറെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ട് അവൾ മുകളിലേക്ക് ഒന്നു ഊതി അവനെ കുറച്ചു കൂടി ദേഷ്യം പിടിപ്പിച്ചു.
 
പിന്നെ അവിടെ നിന്നും ഉറച്ച കാൽവെപോടെ തല പൊന്തിച്ചു തന്നെ നടന്ന അകന്നു.
 
മിഥുനും വൈഗയും സംസാരിക്കുന്നത് മാനവ് ശ്രദ്ധിച്ചിരുന്നു.
 
എന്തോ സംഭവിച്ചതായി അവന് മനസ്സിലായി.
 
മിഥുനിൻറെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നത് അവൻ കണ്ടിരുന്നു.
 
പിന്നെ സംസാരിക്കാം എന്ന് കരുതി മാനവ് ഒന്നും ചോദിച്ചില്ല.
 
അപ്പോൾ കേക്ക് കട്ട് ചെയ്യാൻ എല്ലാവരെയും ക്ഷണിക്കുന്നതായി അനൗൺസ്മെൻറ് വന്നു.
 
ഇന്ദ്രനും ഭദ്രനും ലച്ചുവും ഗീതയും രുദ്രനോടൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു.
 
കേക്ക് കട്ട് ചെയ്യുന്നതിനു മുൻപ് രുദ്രൻറെ കണ്ണുകൾ വൈഗയെ തേടിയെത്തി.
 
തനിക്കൊപ്പം അവളെ കൂടി നിർത്താൻ പറ്റാത്തതിൽ ഉള്ള ദുഃഖം ആ മുഖത്ത് കാണാമായിരുന്നു.
 
എല്ലാവർക്കും രുദ്രൻറെ അതെ സങ്കടം തന്നെയായിരുന്നു. എന്നാൽ അത് മനസ്സിലാക്കി സാരമില്ലെന്നു പറയും പോലെ വൈഗ രുദ്രനെ നോക്കി കണ്ണു ചിമ്മി കാണിച്ച് സമാധാനിപ്പിക്കുകയാണ് ചെയ്തത്.
 
MM ഗ്രൂപ്പിൻറെ ലോഗോയോട് കൂടിയ ബാഗ്രൗണ്ട് ആണ് party hallന് ഉണ്ടായിരുന്നത്.
 
എല്ലാം നന്നായി കഴിഞ്ഞ ശേഷം പാർട്ടി എല്ലാവരും എൻജോയ് ചെയ്തു.
 
നന്ദനും ഫാമിലിയും ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ ‘വന്നതിൽ സന്തോഷം’ എന്ന് പറഞ്ഞ് രുദ്രൻ അവരെ യാത്രയയച്ചു.
 
പാർട്ടി ഒക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയി.
 
വീട്ടിൽ തിരിച്ചെത്തിയ മിഥുൻ നേരെ റൂമിൽ പോയി. കബോർഡിൽ നിന്നും ഒരു ബോട്ടിൽ എടുത്ത് അങ്ങനെ തന്നെ വായിലേക്ക് കമഴ്ത്തുന്ന മിഥുനിനെയാണ് മാനവ് കണ്ടത്.
 
എന്താണ് സംഭവിച്ചത് എന്ന മാനവിൻറെ ചോദ്യത്തിന് ഉണ്ടായതെല്ലാം അവൻ പറഞ്ഞു. പറയുമ്പോൾ അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
 
എല്ലാം കേട്ട ശേഷം മാനവ് ആലോചിച്ചു.
 
‘നിനക്ക് അമ്മയും പെങ്ങളും ഇല്ലേ എന്ന ക്ലീഷേ ചോദ്യത്തിന് പകരം പ്രാക്ടിക്കലായി പറയാതെ പറഞ്ഞിരിക്കുന്ന അവൾ ഒരു കാന്താരി തന്നെ.’
 
അത് കുറച്ച് ഉറക്കെ തന്നെയാണ് പറഞ്ഞത് എന്ന് മിഥുനിൻറെ ആൻസിൽ നിന്നുമാണ് അവന് മനസ്സിലായത്.
 
“കാന്താരി നന്നായി എരിയും അല്ലേ ചേട്ടാ.. നമുക്കൊന്ന് ആസ്വദിക്കേണ്ട ആ എരിവ്.”
 
ഒരു വല്ലാത്ത ചിരിയോടെ മാനവും അവനോട് പറഞ്ഞു.
 
“കഴിഞ്ഞ ഒരാഴ്ചയായി ഞാൻ കാണുന്ന സ്വപ്നത്തിലെ എൻറെ പെണ്ണ് ഇവൾ ആണെടാ. അവളെ കാണുന്നതും അവളെപ്പറ്റി ആലോചിക്കുന്നതും ഒരു വല്ലാത്ത കിക്ക് ആണ് എനിക്ക്. അപ്പോ നീ പറഞ്ഞ പോലെ കാന്താരി നന്നായി എരിയുമായിരിക്കും.”
 
അപ്പോഴും മിഥുനിൻറെ ദേഷ്യം മാറിയിരുന്നില്ല. അവൻ പിന്നെയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
 
“അവളെ നോക്കാൻ പാടില്ലത്രേ.. അവളെ ഞാൻ കാണുകയും ചെയ്യും അനുഭവിക്കുകയും ചെയ്യും.”
 
“എന്ന് നീ എൻറെ കയ്യിൽ എത്തുന്നുവോ, അന്ന് നീ ഇതിനൊക്കെ അനുഭവിക്കും വൈഗ ലക്ഷ്മി...”
 
“നീ എന്നെ എൻറെ അമ്മയുടെ റൂമിൽ കേറ്റും അല്ലേ? നിന്നെ ഞങ്ങളുടെ റൂമിൽ ഞാൻ എത്തിക്കും. നീ കാത്തിരുന്നോ മോളെ… വൈഗ…. ലക്ഷ്മി...”
 
അതെല്ലാം കേട്ട് മാനവും ചിരിച്ചു ഒരു വല്ലാത്ത ചിരി.
 
*************
 
ഈ സമയം മംഗലത്ത് വീട്ടിലെത്തിയ എല്ലാവരും സോഫയിൽ ഇരിക്കുകയായിരുന്നു.
 
ഭദ്രനാണ് സംസാരം തുടങ്ങിയത്.
 
“രാഘവച്ഛൻ പറഞ്ഞ പോലെ മിഥുനിന് ഇത്ര പെട്ടെന്ന് പണി കിട്ടും എന്ന് ഞാൻ ഓർത്തില്ല. അതും ഇതുപോലെ ഒന്നൊന്നര പണി. എന്തു പറയാനാ എൻറെ ഏട്ടത്തി സൂപ്പറാ....”
 
അതുകേട്ട് ചിരിയോടെ രാഘവൻ പറഞ്ഞു.
 
“ഇന്ന് തന്നെ അവന് ഇട്ട് പണിതില്ലെങ്കിൽ അവൾക്കിന്ന് ഉറങ്ങാൻ പറ്റില്ല എന്നെനിക്കറിയാം.”
 
എന്താണ് കാര്യം എന്നറിയാതെ നോക്കുന്ന രുദ്രനോടും ഗീതയോടും ലക്ഷ്മിയോടും ഉണ്ടായതെല്ലാം ഭദ്രനും ലച്ചുവും കൂടി വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു.
 
എല്ലാം കേട്ട് രുദ്രൻ ചിരിച്ചു.
 
എന്നാൽ ഗീതയും ലക്ഷ്മിയും ആദി കയറി പറഞ്ഞു.
 
“അവർ എൻറെ കൊച്ചിനെ എന്തെങ്കിലും ചെയ്യുമോ?”
 
അതുകേട്ട് ഇന്ദ്രൻ ചിരിയോടെ പറഞ്ഞു.
 
“മൂട്ടില് തീപിടിച്ചു നടക്കുന്നതിനിടയിൽ ഇവളെ പറ്റി ആലോചിക്കാൻ ചേട്ടനും അനിയനും എവിടന്നാണ് സമയം അമ്മേ?”
 
ഇന്ദ്രൻ പറഞ്ഞതൊന്നും മനസ്സിലാവാതെ അച്ഛന്മാരും അമ്മമാരും അവനെ നോക്കി.
 
എന്നാൽ നാലു മക്കളുടെയും മുഖത്ത് ഗൂഢമായ ചിരി അവർ കണ്ടു.
 
“എന്താണ്” എന്ന് രുദ്രൻ ചോദിച്ചപ്പോൾ ഒരു സർപ്രൈസ് ഉണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ അറിയാം എന്നും പറഞ്ഞ്,
 
മക്കൾ നാല് പേരും എഴുന്നേറ്റു മുകളിലേക്ക് പോകുന്നത് നോക്കി എല്ലാവരും ഇരുന്നു.
 
ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് അവർക്കറിയാമായിരുന്നു.
 
പക്ഷേ അവരുടെ നാലു പേരുടെയും ഐക്യം, രണ്ട് അച്ഛന്മാരിലും അഭിമാനവും സന്തോഷവും നിറച്ചു.

വൈകേന്ദ്രം  Chapter 35

വൈകേന്ദ്രം  Chapter 35

4.7
9100

വൈകേന്ദ്രം  Chapter 35   അടുത്ത ദിവസം കാലത്ത് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഇന്ദ്രനും വൈഗയും ഭദ്രനും യാത്രയായി.   അവരുടെ പോക്ക് എല്ലാവർക്കും സങ്കടം ആണെങ്കിലും മക്കളുടെ മുഖത്ത് സന്തോഷം ആണ്.   അവർ ഇറങ്ങിയ ശേഷം രാഘവനും ലക്ഷ്മിയും പുറപ്പെട്ടു.   ഭദ്രനെ അക്കാഡമിയിൽ ഇറക്കിയ ശേഷം ഇന്ദ്രനും വൈഗയും ബാംഗ്ലൂരിലേക്ക് യാത്രയായി.   യാത്രയിൽ രണ്ടു പേരും സംസാരം വളരെ കുറവായിരുന്നു. അവർ നാളെ നടക്കാൻ പോകുന്നതിനെ പറ്റിയാണ് ആലോചിച്ചിരുന്നത്.   ഫ്ലാറ്റിലെത്തി രണ്ടു പേരും അവരവരുടെ ബെഡ് റൂമിൽ ചെന്ന് ഫ്രഷായി വന്നു.   ഇന്ദ്രൻ തൻറെ ലാപ്ടോപ്പ് എടുത്ത് കുറച്ച് ഇ