Aksharathalukal

ശിവരുദ്രം part 29

അവളുടെ നിൽപ്പ് കണ്ടു ചിരിച്ചു കൊണ്ടു രുദ്ര് അനന്ദുന്റെ അടുക്കലേക്ക് പോയി....
 
രുദ്ര് ചെല്ലുമ്പോൾ അനന്ദു ജിത്തിന്റെ അരികിലായി ഇരിക്കുകയായിരുന്നു....
 
ഒന്ന് ചിരിച്ചു കൊണ്ടു രുദ്ര്  ഉം അവന്റെ അടുക്കലേക്ക് ചെന്നു....
 
രുദ്രനെ കണ്ടപ്പോൾ ജിത്തിന്റെ മുഖത്തു പല ഭവങ്ങളും മിന്നി മറഞ്ഞു..... എന്തെല്ലാമോ പറയുവാൻ അവൻ ശ്രെമം നടത്തി.... എല്ലാം വിഫലമായി....
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
 
എന്തിനാടാ നീ കരയുന്നേ.... അനന്ദു ജിത്തിനോടായി ചോദിച്ചതും മായ അവർക്ക് കുടിക്കാൻ വെള്ളം കൊണ്ടു വന്നതും ഒരുമിച്ചായിരുന്നു....
 
ഇതു കുടിക്കു മക്കളെ എന്ന് പറഞ്ഞു അവർക്ക് മുന്നിലേക്ക് ഇരു ഗ്ലാസുകളും നീട്ടി... രണ്ടാളും പുഞ്ചിരിയാലേ അതു വാങ്ങി...
 
മോനെ അനന്ദു ജിത്തു മോന്റെ കൈകൾ മെല്ലെ അനങ്ങുന്നുണ്ട്
 
ആഹാ അതൊരു നല്ല വാർത്ത ആണല്ലോ????
 
എന്തായാലും ഞാൻ വന്ന കാര്യം പറയാം..... അമ്മായി നമ്മുക്ക് ജിത്തിനെ ഒന്ന് ആയുർവ്വേദം കാണിച്ചാലോ???? അനന്ദു ചോദിച്ചു കൊണ്ട് ജിത്തിന് അരികിൽ നിന്നും എഴുനേറ്റു മായ്ക്ക് അഭിമുഖമായി വന്നു നിന്നു.....
 
മോനെ ആയുർവേദം എന്നൊക്കെ പറയുമ്പോൾ ഒത്തിരി പൈസ ആവില്ലേ.... ഈ സാഹചര്യത്തിൽ ശിവയെ കൊണ്ടു അതിനു കഴിയില്ല മോനെ.... ഇപ്പോൾ തന്നെ എന്റെ കുട്ടി ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് കൂടി ഈ ജോലിക്ക് പോകുന്നത് അവളുടെ ഗതികേട് കൊണ്ടാണ് മോനെ..... അവരുടെ മിഴികൾ പെയ്യാൻ വെമ്പൽ കൊണ്ടു....
 
അനന്ദു രുദ്രനെ ഒന്ന് നോക്കി...
 
അമ്മേ..... രുദ്ര്  മായയെ വിളിച്ചു...
 
അമ്മ പൈസയെ കുറിച് ആലോചിച്ചു വിഷമിക്കേണ്ട അതിനു ഞങൾ എല്ലാവരും ഉണ്ടല്ലോ.....
 
അത് മോനെ.... ശിവ അവൾ സമ്മതിക്കില്ല.....
 
അതോർത്തു അമ്മായി വിഷമിക്കേണ്ട ഞാൻ അവളോട് സംസാരിക്കാം.....
 
അനന്ദുവും രുദ്രും തിരിച്ചു വന്നപ്പോളും നമ്മുടെ ശിവ അങ്ങോട്ടും ഏങ്ങോട്ടും വെരുകിനെ പോലെ നടക്കുകയായിരുന്നു.....
 
ഇവൾക്കിതെന്തു പറ്റി 🤔 അനന്ദു ചോദിച്ചു കൊണ്ട് രുദ്രനെ ഒന്ന് നോക്കി....
 
രുദ്ര് അപ്പോൾ ഒറ്റ കണ്ണ് ഇറുക്കി കാണിച്ചു....
 
ഡാ കള്ള കാമുക  നീ എന്താടാ അവളോട് കാണിച്ചേ....
 
അതൊന്നുല്ല മോനെ അനന്ദു.... അവളോട് അനുനയത്തിന് പോയിട്ട് ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസിലായി അതുകൊണ്ട് ചേട്ടൻ അടവൊന്ന് മാറ്റി പിടിച്ചത.... മീശ പിരിച്ചു കൊണ്ട് രുദ്ര് പറഞ്ഞു....
 
പിന്നെ നിന്റെ അടവുമായി അങ്ങ് ചെന്നാലും മതി മോനെ കിച്ചു അനന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.....
 
ഡാ ഞാൻ ഒന്ന് ആമിയെ കണ്ടു യാത്ര പറഞ്ഞിട്ട് വരാം....
 
ഡാ കിച്ചു നീ ഇത് എന്ത് ഭാവിച്ച....
 
ഒരു ഭാവി ഉണ്ടാക്കേണ്ട മോനെ അളിയാ.....
 
അവൾ ഇടിച്ചു ഷേപ്പ് മാറ്റാതെ വിട്ട ഭാഗ്യം.... രുദ്രിന്റെ പോക്ക്  കണ്ടു അനന്ദു പറഞ്ഞു കൊണ്ടു പുറത്തേക്ക് ഇറങ്ങി.....
 
എന്താ എന്റെ പെണ്ണ് ഇങ്ങനെ മുട്ടിൽ തീ പിടിച്ചപോലെ നടക്കുന്നെ..........
 
ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ അതാ ഇളിച്ചു കൊണ്ടു നിൽക്കുന്ന രുദ്രനെ കണ്ടു.......
 
ഇവൻ ഇതു വരെ പോയില്ലേ.....
 
ഇല്ലാടി ഞാൻ പോയില്ല......
 
നീ മനസ്സിൽ ഇപ്പൊ അതാ വിചാരിച്ചത് എന്ന് എനിക്കറിയാം.... രുദ്ര് പറഞ്ഞു...
 
തനിക്ക് എന്താ വേണ്ട.... തന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ????
 
അത് പിന്നെ എനിക്ക് എന്റെ അളിയനേം അമ്മായി അമ്മനേം ഒന്ന് കാണണം എന്ന് തോന്നി....
 
ഓഹോ... അതു താൻ മാത്രം അംഗീകരിച്ചാൽ മതിയോ.... ശിവ ദേഷ്യത്തൽ വിറച്ചു....
 
അവളുടെ ആ ഭാവം.... ചുണ്ടുകൾ കൂർപ്പയ്ച്ചു കൊണ്ടുള്ള നോട്ടം അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി....
 
അവൻ അവളുടെ അടുത്തായി ചെന്നു നിന്നു...
 
എന്റെ ആമികൊച്ചു ഇങ്ങനെ  ചുണ്ട് കൂർപ്പിക്കല്ലെടി എനിക്ക് കടിച്ചു തിന്നാൻ തോന്നും... രുദ്ര് ഒരു പ്രതേക താളത്തിൽ പറഞ്ഞുകൊണ്ടു അവളുടെ മുഖം ആകെ അവന്റെ മിഴികൾ പായിച്ചു.....
 
അവന്റെ നിശ്വാസം ആ പെണ്ണിന്റെ മുഖത്തു തട്ടിയപ്പോൾ ഒരു വേള പൊള്ളി പിടഞ്ഞു പോയി പെണ്ണ്..... അവളുടെ മൻപെടാ മിഴികൾ അവൾ ഇറുകെ അടച്ചു.....
 
മിഴികൾ പൂട്ടി നിൽക്കുന്നവളെ കണ്ടു അവന്റെ ചൊടിയിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു....
 
ഇനിയും ഇങ്ങനെ നിന്നാൽ ശരി ആവില്ല എന്ന് മനസിലാക്കി അവൻ പെണ്ണിന്റെ മിഴികളിലേക്ക് അരുമയായി ഊതി.....
 
അവൾ മെല്ലെ മിഴികൾ തുറന്നു....
 
പോയി വരാട്ടോ എന്റെ അമികൊച്ചേ എന്ന് പറഞ്ഞു അവളുടെ കവിളിൽ മെല്ലെ തട്ടി രുദ്ര് തിരിഞ്ഞു നടന്നു.....
 
അവന്റെ സാമിപ്യം തന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ തിരിച്ചരിക്കുകയായിരുന്നു ആ നിമിഷം ശിവ.....
 
തുടരും 
 
 
 

ശിവരുദ്രം part 30

ശിവരുദ്രം part 30

4.8
2595

മോളെ..... ശിവ......   മായടെ  വിളി  ആണ്‌  ആലോചനയിൽ  മുഴുകിയ ശിവ  ഞെട്ടി  അവരുടെ വാക്കുകൾക്ക് കാതോർത്തു.....   എന്താ അമ്മേ?????   അതുപിന്നെ... അനന്ദു പറയുന്നു ജിത്തു മോനെ ആയുർവേദം കാണിച്ചാലോ എന്ന്.....   ഒരുനിമിഷം എന്ത് പറയുമെന്ന് അറിയാതെ ശിവ നിന്നു.....   മോളെ.... മോള് ഒന്നും പറഞ്ഞില്ലാലോ????   അഹ്..... അതു അമ്മേ...   എനിക്ക് അറിയാം കുട്ടി പൈസയുടെ കാര്യം ആലോചിച്ചല്ലേ മോള് ഒന്നും പറയാത്തെ.....   അനന്ദു കൂടെ വന്ന അഹ് പയ്യനും എന്താ ആ പയ്യന്റെ പേര്.....   " രുദ്ര് " പെട്ടെന്ന് ശിവ പറഞ്ഞു....   പെട്ടെന്ന് പറഞ്ഞ അബദ്ധം ആയി എന്ന് മനസിലാക്കി ശിവ നാവ് കടിച്ച