Aksharathalukal

ശിവരുദ്രം part 30

മോളെ..... ശിവ......
 
മായടെ  വിളി  ആണ്‌  ആലോചനയിൽ  മുഴുകിയ ശിവ  ഞെട്ടി  അവരുടെ വാക്കുകൾക്ക് കാതോർത്തു.....
 
എന്താ അമ്മേ?????
 
അതുപിന്നെ...
അനന്ദു പറയുന്നു ജിത്തു മോനെ ആയുർവേദം കാണിച്ചാലോ എന്ന്.....
 
ഒരുനിമിഷം എന്ത് പറയുമെന്ന് അറിയാതെ ശിവ നിന്നു.....
 
മോളെ.... മോള് ഒന്നും പറഞ്ഞില്ലാലോ????
 
അഹ്..... അതു അമ്മേ...
 
എനിക്ക് അറിയാം കുട്ടി പൈസയുടെ കാര്യം ആലോചിച്ചല്ലേ മോള് ഒന്നും പറയാത്തെ.....
 
അനന്ദു കൂടെ വന്ന അഹ് പയ്യനും എന്താ ആ പയ്യന്റെ പേര്.....
 
" രുദ്ര് " പെട്ടെന്ന് ശിവ പറഞ്ഞു....
 
പെട്ടെന്ന് പറഞ്ഞ അബദ്ധം ആയി എന്ന് മനസിലാക്കി ശിവ നാവ് കടിച്ചു അമ്മയെ നോക്കി...
 
രുദ്ര് എന്നോ മറ്റോ ആണെന്ന് തോന്നുന്നു ശിവ അമ്മയോടായി പറഞ്ഞു...... മെല്ലെ അമ്മയെ നോക്കി ......
 
എന്നാൽ മായ മറ്റെവിടെയോ കണ്ണുഉം നട്ടു ഇരിക്കുന്നത് കണ്ടു ശിവ ശ്വാസം വലിച്ചു വിട്ടു.....
 
മോളെ അഹ് പയ്യനും കൂടി സഹായിക്കാമെന്ന് പറഞ്ഞു....
 
അമ്മേ നമ്മുടെ ബുദ്ധിമുട്ട് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ അതിലേക്ക് മറ്റുള്ളവരെ കൂടി വെറുതെ എന്തിനാ..... വാക്കുകൾ മുഴുവിക്കാനാവാതെ ശിവ നിന്നു.....
 
നമ്മുക്ക് വേറെ  എന്തെകിലും വഴി നോക്കാം.... അമ്മ ഇപ്പൊ പോയി ഭക്ഷണം എടുത്തു വെക്ക്.... ഞാൻ അപ്പോളേക്കും ഫ്രഷ് ആയി വരാം എന്നു പറഞ്ഞു ശിവ അകത്തേക്ക് പോയി.....
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
 
ബാൽക്കണിയിൽ നിലാവിനെ നോക്കി നിൽക്കുകയായിരുന്നു രുദ്ര്.... അവന്റെ ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു..... കുറച്ചു മുന്നേ കഴിഞ്ഞു പോയ നിമിഷങ്ങളുടെ പരിണിത ഫലമായിരുന്നു അവന്റെ ചുണ്ടിലെ ആ പുഞ്ചിരി......
 
ആമി നിനക്കായി ഞാൻ കാത്തിരിക്കാൻ തുടങ്ങിട്ട് നാളുകളായ്‌ പെണ്ണെ..... ഇനി നിനക്ക് എന്നിൽ നിന്നും ഒരു മോചനം ഇല്ല..... നീ എന്റേത് മാത്രം ആകുന്ന നിമിഷം ഇനി വിദൂരമല്ല................
 
മോനെ.... കിച്ചു......
 
അമ്മയുടെ വിളി കേൾക്കെ ഓർമകളെ മനസ്സിൽ നിറച്ചു കൊണ്ടു പുഞ്ചിരിയാലേ അവരെ നോക്കി.....
 
അവന്റെ പുഞ്ചിരിച്ച മുഖം ആ അമ്മയിൽ ഒത്തിരി സന്തോഷം നിറച്ചു.....
 
എത്ര നാളായി എന്റെ കിച്ചുട്ടന്റെ പുഞ്ചിരിയർന്ന മുഖം കണ്ടിട്ട്....
 
എന്താണ് ഇന്ന് ഒരു പതിവില്ലാത്ത ഒരു പുഞ്ചിരി..... അവർ രുദ്രന്റെ അടുത്ത് വന്നിന്ന് അവന്റെ കവിളിൽ അരുമയായി തലോടി കൊണ്ടു ചോദിച്ചു.....
 
അതു പിന്നെ അമ്മ ഞാൻ ഇന്ന് ആമിടെ വീട്ടിൽ പോയിരുന്നു...
 
അഹ് അവൾ അടിച്ചു പുറത്താക്കി കാണും... അതിനാണോ എന്റെ കുഞ്ഞ് ഇങ്ങനെ പുഞ്ചിരിചേ....
 
ദേ... അമ്മ..... അതൊന്നും അല്ല....
 
അമ്മ ഇങ്ങോട്ട് ഇരുന്നെ എന്ന് പറഞ്ഞു അവൻ അവരെ പിടിച്ചു ബെഡിൽ ഇരുത്തി അവരുടെ മടിയിൽ തലവെച്ചു കിടന്നു....
 
അമ്മയുടെ തലോടൽ അവന്റെ മനസ്സ് ശരീരവും ഒരു പോലെ ശാന്ധമാക്കി......
 
ആമിടെ വീട്ടിൽ വെച്ച് നടന്നതെല്ലാം രുദ്ര് അമ്മയോട് തുറന്നു പറഞ്ഞു....
 
വേണം മോനെ ഇനിയും ആ മോള് കഷ്ട്ടപെടുന്നത് കാണുവാൻ വയ്യ... മോന്റെ ഈ തീരുമാനം ഏതായാലും നന്നായി.... എല്ലാം കേട്ട് കഴിഞ്ഞു രുദ്രനോടായി അവർ പറഞ്ഞു...
 
എന്റെ ഏട്ടൻ അത്രയും വലിയ ചതി ആണ്‌ ആ കുടുംബത്തോടും ശിവയുടെ അച്ഛനോടും ചെയ്തത്.....
 
ഇപ്പോളും എന്തൊക്കെയോ കാട്ടിക്കൂട്ടനുള്ള ആലോചനയിലാ മൂവരും.....
 
കിച്ചു  ആമിടെ കാര്യത്തിൽ എപ്പോളും നിന്റെ ഒരു ശ്രെദ്ധ വേണം......
 
ഇനി എന്തിന്റെ പേരിലായാലും എന്റെ പെണ്ണിന്റെ കണ്ണ് നനയാതെ നോക്കാൻ ഈ രുദ്രന് അറിയാം.... അതിപ്പോ ആരെ കൊന്നിട്ടായാലും ശരി....
ബന്ധങ്ങൾ എല്ലാം ചിലപ്പോൾ രുദ്ര് അങ്ങ് മറന്നു എന്ന് വരും....
 
രുദ്രന്റെ കണ്ണിൽ ചുവപ്പ് പടർന്നു... അവന്റെ കൈകൾ മുറുകി.....ചുണ്ടുകൾ വിറ പൂണ്ടു
 
അപ്പൊ കാത്തിരിക്കാം.....
 
 
എക്സാം കഴിഞ്ഞേ സ്റ്റോറി ഉണ്ടാകു..... മാർച്ച്‌ 28 നു ശേഷം എല്ലാവരും സഹകരിക്കണം..... കമന്റ്‌ അറിക്കാൻ മറക്കല്ലേ

ശിവരുദ്രം part 31

ശിവരുദ്രം part 31

5
2447

അനന്ദുന്റെ നിർബന്ധത്തിന് വഴങ്ങി ശിവ ജിത്തൂനെ ആയുർവേദ ചികിത്സക്ക് കൊണ്ടു പോകുന്നതിനും സമ്മതം മൂളി.......   ജിത്തൂന്റ് ഇതുവരെ ഉള്ള ട്രീറ്റ്മെന്റ് ഡോക്യൂമെന്റസ് അടങ്ങുന്ന ഫയൽ എല്ലാം എടുത്തു ശിവ മുറിക്ക് വെളിയിൽ എത്തിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ..... ശിവയും അവന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം എറിഞ്ഞു..... നിമിഷങ്ങൾക്ക് ശേഷം അവൾ നോട്ടം തെറ്റിച്ചു വീട്ടിതിരിഞ്ഞു അകത്തേക്ക് തന്നെ പോയി....   അവളുടെ പോക്ക് കണ്ടു രുദ്രിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....   അനന്ദുവും വരുണും ചേർന്നു ജിത്തിനെ വണ്ടിയിൽ കൊണ്ടിരുത്തി ഇരുവശത്തുമായി അവരും ഇരുപ്പുറ