Aksharathalukal

നിനക്കായ്‌ ഈ പ്രണയം (19)

രഘുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു നിന്നു.

"എടുക്കുന്നില്ലല്ലോ..??" ശ്യാം ലിജോയുടെ മുഖത്തേക്ക് നോക്കി..

"ഇവന് ഇത് എന്താ പറ്റിയെ..?? മറ്റത് പബ്ബിൽ പോകാം എന്ന് പറഞ്ഞാൽ ആദ്യം എത്തുന്നവനാ.. " ലിജോ പറഞ്ഞു

" നീ ഒന്നൂടെ വിളിച്ചു നോക്ക്.." ജിത്തുവാണ് പറഞ്ഞത്.

ശ്യാം ഫോൺ സ്പീക്കറിൽ ഇട്ടു വീണ്ടും രഘുവിനെ വിളിച്ചു.

കുറച്ചു അധികം റിങ് ചെയ്തതിനു ശേഷം ആണെങ്കിലും ഇത്തവണ രഘു ഫോൺ എടുത്തു.

രഘു : "എന്താടാ..?"

ശ്യാം: "നീ ഇത് എവിടാ? എത്ര നേരായി ഞങ്ങൾ കാത്തു നിൽക്കുന്നു? ദേ ലിജോ ഇപ്പൊ തന്നെ വീൽ ആയി തുടങ്ങി.."

രഘു : "കാത്തു നിൽക്കുന്നോ? നിങ്ങൾ എവിടാ?"

ശ്യാം : "എവിടാ എന്നോ? ഇന്ന് പബ്ബിൽ കൂടാം എന്ന് പറഞ്ഞത് അല്ലേ? നീ മറന്നോ?"

രഘു : "ഓഹ്.. ഞാൻ മറന്നു.. "

രഘുവിന്റെ മറുപടി കേട്ടു കൂട്ടുകാർ മുഖത്തോട് മുഖം നോക്കി..

ജിത്തു : "സാരമില്ലടാ.. നീ ഇപ്പൊ ഇറങ്ങിയാലും മതി.."

രഘു : "ഇല്ലടാ.. ഞാനിന്നു ഇല്ല.."

വരുന്നില്ല എന്ന് പറയുമ്പോഴും അവന്റെ ശബ്ദത്തിൽ സന്തോഷം തന്നെ ആണ് എന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞു.

ലിജോ : "വരുന്നില്ലേ? നിനക്കെന്താ പറ്റിയെ? നീ ഇത്ര നേരം എവിടെ ആയിരുന്നു? എന്താ ഫോൺ എടുക്കാഞ്ഞേ..?"

രഘു : "ഓഹ്.. അതോ.. ഞാൻ ഡ്രൈവ് ചെയ്‌യായിരുന്നു.."

ശ്യാം : "നീ എങ്ങോട്ടാ പോയത്?"

രഘു : "മാത്യുസ് അച്ചായന്റെ അവിടെ വരെ.."

ശ്യാം: "നീ ഒറ്റക്കോ??"

രഘു നാക്ക് കടിച്ചു പറഞ്ഞു. "എടാ.. നീ പിന്നെ വിളിക്ക്.. ഒന്ന് കുളിക്കണം.. ആകെ ടയർഡ് ആണ്.. യൂ ഗയ്‌സ് എൻജോയ്.."

ശ്യാം തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപേ രഘു ഫോൺ കട്ട്‌ ചെയ്തു.

ശ്യാംമും ലിജോയും ജിത്തുവും മുഖത്തോട് മുഖം നോക്കി.

"അവൻ ഏതോ പെണ്ണിനേയും കൊണ്ടാണ് പോയത്.. അതാ അവൻ ഫോൺ കട്ട്‌ ചെയ്തത്.." ലിജോ പറഞ്ഞു.

ശ്യാംമും അത് ശരിവച്ചു. "അതെ.. അത് തന്നെയാ കാര്യം.. പക്ഷെ.."

"എന്ത് പക്ഷെ?" ലിജോയും ജിത്തുവും ഒരുമിച്ചാണ് ചോദിച്ചത്.

"എടാ.. നമ്മൾ അഞ്ചുപേരെയും അല്ലാതെ വേറെ ഏതെങ്കിലും ഫ്രെണ്ട്സിനെ മാത്യുസ് ചേട്ടനെയും എലീന ചേച്ചിയെയും കാണിക്കാൻ അവൻ കൊണ്ടു പോയിട്ടുണ്ടോ? നമ്മളെയും ഒരേ ഒരു പ്രാവശ്യം.. പിന്നെ ഒരിക്കൽ പോകാം എന്ന് കൃതി പറഞ്ഞപ്പോൾ അവൻ എന്താ പറഞ്ഞത്? " ശ്യാം ചോദിച്ചു.

"മാത്യുസ് അച്ചായനും എലീന ചേച്ചിയും അവന്റെ സ്വകാര്യ സ്വത്തു ആണ്.. അത്‌ ഷെയർ ചെയ്യണത് അവനു ഇഷ്ടം അല്ലാന്നു.." ജിത്തു ഓർത്തെടുത്തു.

ലിജോ അവർ പറഞ്ഞത് ശരിവച്ചു. "അതെ.. ഈ കാലത്തിനുള്ളിൽ അവൻ എത്ര പെണ്പിള്ളേരുടെ പുറകെ നടന്നിരിക്കുന്നു? കൊറേ എണ്ണം അവനെ തേച്ചു.. കൊറേ എണ്ണത്തിനെ അവനും തേച്ചു.. പക്ഷെ ഒരാളെ പോലും അവൻ ഇത് വരെ അങ്ങോട്ട് കൊണ്ട് പോയിട്ടില്ല.. അപ്പൊ ഈ കാര്യത്തിൽ അവൻ ശരിക്കും സീരിയസ് ആണ്.."

"ഉം.. ഞാനും അത് തന്നെയാണ് ഓർക്കുന്നത്.. എന്നാലും ആരായിരിക്കും.. ഇനി കൃതി ഏങ്ങാനും??.." ജിത്തു സംശയം പറഞ്ഞു.

ശ്യാം നിഷേധാത്മകമായി തല കുലുക്കി. "കൃതി ഒന്നും അല്ല.. എനിക്കറിയാം ആരാണെന്നു.."

ശ്യാം പറഞ്ഞത് കേട്ട് ജിത്തുവും ലിജോയും അവനെ നോക്കി..

"മൈഥിലി.. അലിയാസ് മിലി.. "

ശ്യാമിന്റെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു.

"മിലിയോ??"(x2) ജിത്തുവും ലിജോയും ഒന്നിച്ചാണ് ചോദിച്ചത്..

"ഉം.. " ശ്യാം മൂളിക്കൊണ്ട് സ്കൂൾ എക്സ്കർഷൻ ട്രിപ്പിനു നടന്നത് എല്ലാം പറഞ്ഞു..

"അമ്പടാ കള്ളാ.. സണ്ണി കുട്ടാ.. അല്ല രഘു കുട്ടാ.. ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ്.. " ജിത്തു പറഞ്ഞു

"പക്ഷേ.. പക്ഷെ മിലിക്ക് ഭയങ്കര പ്രായം അല്ലേടാ.. അതെങ്ങനെ ശരിയാകും.. നമ്മുടെ ഒന്നും ടൈപ്പ് അല്ല.. അവള് സ്കൂൾ പ്രിൻസിപ്പൽ..അവൻ ആണെങ്കിൽ അടിച്ചുപൊളി ടീം.. ഈ റിലേഷൻഷിപ്പിന് ഒരു ഫ്യൂചർ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.." ലിജോ ആണ് അത് പറഞ്ഞത്.

"അതിനെന്താടാ.. സച്ചിൻ ടെൻടുൾക്കാർ, അഭിഷേക് ബച്ചൻ ഇവരൊക്കെ തന്നെക്കാൾ മൂത്ത പെണ്ണുങ്ങളെ അല്ലേ കെട്ടിയിരിക്കുന്നെ.. ദേ.. പിന്നെ ഇപ്പൊ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസ് ഉം.. "

"ഉം.. ഇതൊക്കെ സിനിമയിലും സീരിയലിലും കാണാൻ കൊള്ളാം.. റിയൽ ലൈഫിൽ നല്ല ബോർ ആകും.. " ലിജോ അവന്റെ സ്റ്റാൻഡിൽ തറപ്പിച്ചു നിന്നു.

"എക്സ്ക്യൂസ്‌ മീ.." പുറകിലെ പരിചയം ഇല്ലാത്ത ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.

ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സുമുഖനായ വ്യക്തി ആണ് അവരെ വിളിച്ചത്. അയ്യാൾ അവരോടു ചോദിച്ചു. "ന്യൂ ബ്ലോസമസ് സ്കൂളിന്റെ ഓണർ മൈഥിലി കാർത്തികേയനെ പറ്റി ആണോ നിങ്ങൾ സംസാരിക്കുന്നത്?"

അയ്യാളുടെ ചോദ്യം കേട്ട് മൂവർ സംഘം മുഖത്തോട് മുഖം നോക്കി.

******************

സ്കൂളിലെ ഓഫീസിൽ കാര്യമായ ജോലിതിരക്കിൽ ഇരിക്കുമ്പോൾ ആണ് മിലിയുടെ ഫോൺ ബെല്ലടിച്ചത്..

അൺനോൺ നമ്പർ ആണ്. ഫയലുകളിൽ നിന്ന് കണ്ണു എടുക്കാതെ അവൾ ഫോൺ എടുത്തു ചെവിയിൽ തിരുകി.

"ഹലോ.."

"ഹലോ മിലി.. എലീന ചേച്ചിയാണ്.. ഓർക്കുന്നുണ്ടോ?"

"ഹായ് ചേച്ചി.. പിന്നെ ഓർക്കാതെ.. " മിലി ഫയലുകളിൽ നിന്ന് കണ്ണെടുത്തു തന്റെ സമയം എലീനക്ക് വേണ്ടി മാത്രം മാറ്റി വച്ചു.

"എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ? സുഖമല്ലേ.."

"അതെ ചേച്ചി.. എല്ലാം നന്നായി പോകുന്നു.. മാത്യുസ് ചേട്ടൻ എന്ത് പറയുന്നു?"

പതിവ് കുശലന്വേഷങ്ങളിൽ സംസാരം തങ്ങി നിന്നു.

മിലിയുടെ പി ഏ ഡോർ നോക്കു ചെയ്തു. ഫോണിൽ സംസാരിച്ചുകൊണ്ട് അവരോടു അകത്തേക്ക് വരാൻ അവൾ ആംഗ്യം കാണിച്ചു.

"ചേച്ചി.. ഒരു മിനിട്ടെ.." ഫോൺ ഒന്നു മാറ്റി പിടിച്ചു മിലി എന്താണ് എന്ന് ആംഗ്യഭാഷയിൽ ചോദിച്ചു.

"മിലി.. ഒരു മാഡം കാണാൻ വന്നിരിക്കുന്നു. പേഴ്സണൽ കാര്യം ആണെന്ന് പറഞ്ഞു. വൺ മിസിസ് മഞ്ജുള .."

"ഓക്കേ.. ഒരു രണ്ടു മിനിറ്റ്.. വരാൻ പറഞ്ഞോളൂ.."

മിലി വീണ്ടും ഫോൺ ചെവിയോട് ചേർത്തു.

"സോറി ചേച്ചി.."

"ഉം.. ജോലിക്കിടയിൽ ബുദ്ധിമുട്ടിക്കുന്നില്ല.. ഒരു കാര്യം പറയാൻ വിളിച്ചതാണ്. ഈ ശനിയാഴ്ച വൈകീട്ട്.. ഞങ്ങളുടെ ഇരുപതാം വിവാഹവാർഷികം ആണ്.. ആഘോഷിക്കണം എന്ന് മാത്യുസിന് നിർബന്ധം.. മിലി വരണം.. ഓക്കേ?"

"ഷുവർ ചേച്ചി.. ഞാൻ എന്തായാലും വരും.." മിലിയുടെ ഉറപ്പ് കിട്ടിയപ്പോൾ എലീന ഫോൺ വച്ചു.

മഞ്ജുള മിലിയുടെ കാബിനിലേക്ക് കയറി. അകത്തേക്കു കയറുമ്പോൾ അവരുടെ ഭർത്താവിന്റെ വാക്കുകൾ ആയിരുന്നു മനസ്സിൽ.

"നിർണാജന്റെ ഇന്ന് റിലീസ് ആയ പടവും പൊട്ടി.. ഈച്ച പോയിട്ട് ഒരു പാറ്റ പോലും ഇല്ല തീയറ്ററിൽ.. ഞാൻ തിരുമേനിയെ കണ്ടിരുന്നു.. എത്രയും പെട്ടന്ന് മിലിയുമായുള്ള വിവാഹം നടത്താനാണ് പറയുന്നത്.. അവരാണെങ്കിൽ ഇത് വരെ സമ്മതം പറഞ്ഞിട്ടില്ല.. നമ്മുടെ ഭാഗത്ത്‌ നിന്ന് നീ ഒന്നു പ്രഷർ ചെയ്യൂ.."

മഞ്ജുള ശ്വാസം ഒന്നു ആഞ്ഞു വലിച്ചു വിട്ടു.

മഞ്ജുളയെ കണ്ടതും മിലി എഴുന്നേറ്റു അവരെ സ്വീകരിച്ചു ഇരുത്തി..

"ആന്റിക്ക് ചായയോ മറ്റോ?"

"ഒന്നും വേണ്ട മോളെ.. ഈ വഴി പോയപ്പോൾ ഒന്നു കയറി എന്നെ ഒള്ളു.. " മഞ്ജുള പറഞ്ഞു.

മിലിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു വരവ് അവൾ പ്രതീക്ഷിച്ചതെ അല്ല.

" ഞങ്ങൾ മാഷിനോട് ഒരു കാര്യം പറഞ്ഞിരുന്നു.. മോളും നിരഞ്ജനും തമ്മിലുള്ള... " മഞ്ജുള പാതി വഴിയിൽ പറഞ്ഞു നിർത്തി.


"അത് ആന്റി.. എനിക്ക്.. "

"മോൾക്ക്‌ അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് എനിക്കറിയാം.. പക്ഷേ മോളെ ഞങ്ങൾക്കെല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു പോയി.. മോൾക്ക് പകരം നിരഞ്ജന്റെ ഭാര്യ ആയി വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും ഇപ്പൊ പറ്റുന്നില്ല.."

"എന്നാലും ആന്റി.. അത് ശരിയല്ലല്ലോ.. മായയ്ക്ക് വന്ന ഒരു ആലോചന.. "

മഞ്ജുള അവളെ മുഴുവൻ പറയാൻ വിട്ടില്ല. "പെണ്ണുകാണൽ കഴിഞ്ഞു വന്നപ്പോൾ ആദ്യം നിരഞ്ജൻ പറഞ്ഞത് അങ്ങനെ ആണ്.. മായ തീരെ ചെറിയ കുട്ടിയാണ്.. ഒരു അനുജത്തിയെ പോലെ തോന്നുന്നുള്ളു എന്ന്.. അന്ന് അവൻ സ്റ്റേജിൽ അവളെ ശരിക്കും കണ്ടില്ലായിരുന്നു എന്ന്.. "

മഞ്ജുള പറയുന്നത് കേട്ട് മിലി താഴോട്ട് കണ്ണും നട്ട് ഇരുന്നു.

"ഞാൻ ഇപ്പൊ മിലിയുടെ വീട്ടിൽ നിന്നാണ് വരുന്നത്.. മയയോട് ഞാൻ സംസാരിച്ചു.. അവളുടെ ആഗ്രഹവും ഇത് തന്നെ ആണ്..  മോളു ഇപ്പൊ പെട്ടന്ന് ഒരു തീരുമാനം പറയേണ്ട.. നന്നായി ആലോചിച്ചിട്ട് മതി.. ഞങ്ങൾ കാത്തിരിക്കാം.. എങ്കിലും ഒരുപാട് വൈകരുത്.. "

മഞ്ജുള യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മിലി ആകെ കൺഫ്യൂഷനിൽ ആയിരുന്നു.

***********

എലീനയുടെയു മാത്യുസിന്റെയും വിവാഹ വാർഷികത്തിന്റ പാർട്ടിക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു മിലി.

നിറയെ സീക്വാൻസുകൾ വച്ച ലൈറ്റ് ഗ്രീൻ ജോർജെറ്റ് സാരി ആണ് അവൾ ചൂസ് ചെയ്തത്. അതെ കളറിൽ ഉള്ള ഒരു സ്ലീവ് ലെസ്സ് ബ്ലൗസ് ഇട്ടു. കയ്യിൽ ലൈറ്റ് ഗ്രീൻ വളകൾ ഇട്ടു. കാതിൽ വെള്ളക്കല്ല് വച്ച വലിയ റിഗ് കമ്മൽ ആണ് ഇട്ടത്. കമ്മൽ വലുത് ആയത് കൊണ്ടു മാല വേണ്ട എന്ന് വച്ചു. ഇടതൂർന്ന നീണ്ട മുടി ചെറുതായി പെർമ് ചെയ്തു അഴിച്ചിട്ടു.

റെഡി ആയി വരുന്ന മിലിയെ കണ്ടതും രഘുവിന്റെ കണ്ണുകൾ വിടർന്നു. രഘുവിന്റ ഫ്രെണ്ട്സിനോടൊപ്പം വലിയ കാറിൽ ഒന്നിച്ചു പോകാൻ ആണ് പ്ലാൻ. ശ്യാംമും ലിജോയും ജിത്തുവും കൃതിയെയും ശൈലമയെയും പിക്ക് ചെയ്തു എത്തി.

നന്നായി ഒരുങ്ങി നിൽക്കുന്ന മിലിയെ കണ്ടപ്പോൾ കൃതിക്കു ശരിക്കും അസൂയ തോന്നി.. രഘു മിലിയെ തന്നെ ഒളിക്കണ്ണിട്ട് നോക്കുന്നതും കൂടി കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ശ്യാം ആണ് വണ്ടി ഓടിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് മനപ്പൂർവം അവൾ മിലിയെ ഫ്രണ്ടിലെ പാസഞ്ചർ സീറ്റിൽ കയറ്റി.

"മിലി ചേച്ചി സാരി ഉടുത്തിരിക്കുന്നത് കൊണ്ടു ഫ്രണ്ടിൽ ഇരുന്നോ.. ഇല്ലെങ്കിൽ സാരി ഒക്കെ ഉടയും.." അവൾ പറഞ്ഞു..

അവളുടെ പെരുമാറ്റം ശ്യാമിന് അത്ര പിടിച്ചില്ല. "നീ എന്തിനാ കൂടെ കൂടെ മിലിയെ ചേച്ചി എന്ന് വിളിക്കുന്നത്.. മിലി നമ്മുടെ ഫ്രണ്ട് അല്ലേ.. പേര് വിളിച്ചാൽ പോരെ..?" ശ്യാം ശബ്‍ദം താഴ്ത്തി ചോദിച്ചു.

"അയ്യോ മിലി ചേച്ചി എന്നേക്കാൾ ഒത്തിരി മൂത്തത് അല്ലേ.. എങ്ങനെ ആണ് പേരെടുത്തു വിളിക്കുന്നത്‌?" എല്ലാവരും കേൾക്കെ ഉറക്കെ ആണ് അവൾ പറഞത്.

"കൃതി, കൃതിക്ക് ഇഷ്ട്ടം ഉള്ളത് പോലെ വിളിച്ചോളൂ.." മിലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ശ്യാം അസ്വസ്ഥതയോടെ രഘുവിനെ നോക്കി.. അവൻ സ്നേഹിക്കുന്ന പെണ്ണിനെ ഫ്രണ്ട്സ് ചേച്ചി എന്ന് വിളിച്ചാൽ രഘുവിന് പ്രയാസം തോന്നും എന്ന് പേടിച്ചിരുന്നു ശ്യാം.

പക്ഷേ രഘു ഇതൊന്നും അറിയുന്നത് പോലും ഉണ്ടായിരുന്നില്ല... അവന്റെ മനസും കണ്ണും മുഴുവനായും മിലിയിൽ ആയിരുന്നു.

കൃതിക്കു ഒരു പണി കൊടുക്കണം എന്ന് ഓർത്ത് തന്നെ ആണ് "രഘു..ഞാൻ ടയർഡ് ആണ്.. നീ ഓടിക്കുന്നോ?" എന്ന് പറഞ്ഞു ശ്യാം കീ രഘുവിന് നേരെ എറിഞ്ഞത്.

കീ ഒരു കൈ കൊണ്ട് ക്യാച്ച് ചെയ്തു അവൻ ഡ്രൈവർ വീട്ടിലേക്ക് കയറി. അത് കണ്ടു കൃതിയുടെ മുഖം കൂർത്തു വന്നു.

വണ്ടി ഓടിക്കുന്നതിനിടയിലും അവന്റെ കണ്ണുകൾ മിലിയെ തേടി വന്നു. ഗിയർ മാറ്റുന്നതിനിടയിൽ ആണ് അലസമായി കിടക്കുന്ന മിലിയുടെ സാരിത്തുമ്പു അവൻ കണ്ടത്. ആരും കാണാതെ അവൻ അത് തന്റെ കൈ പിടിയിൽ ആക്കി.

🎶🎶🎶🎶

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം

അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം

മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)

താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..


🎶🎶🎶🎶

കാറിലെ സ്റ്റീരിയോ മധുരമായ് പാടിക്കൊണ്ടിരുന്നു. മിലിക്കും രഘുവിനും വേണ്ടി എന്നപോലെ..


നിനക്കായ്‌ ഈ പ്രണയം (20)

നിനക്കായ്‌ ഈ പ്രണയം (20)

4.6
3881

======================== തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്. കഴിഞ്ഞു പോയ പാർട്ടിൽ ഒരു തെറ്റ് പറ്റിയിരുന്നു. നിനരഞ്ജന്റെ അമ്മയുടെ പേര് മഞ്ജുള എന്നതിന് പകരം സുമിത്ര എന്നാണ് എഴുതിയത്. അറിയാതെ പറ്റിയ തെറ്റാണു. സുമിത്ര ശരിക്കും രഘുവിന്റ അമ്മയുടെ പേര് ആണ്. തിരുത്തി എഴുതിയിട്ടുണ്ട്. തെറ്റിപോയതിനു ക്ഷമ ചോദിക്കുന്നു. ======================== ഔട്ട്‌ഡോർ പരിപാടി ആണ് സെറ്റ് ചെയ്തിരുന്നത്. വീടിന്റെ മുവശത്തു മുഴുവൻ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. സ്പ്രേ റോസസ് കൊണ്ടാണ് ഫ്ലോറൽ ഡെക്കറേഷൻ മെയിൻ ആയി ചെയ്തിരിക്കുന്നത്. വീൽ ചെയറിൽ ആണെങ്കിലും മാത്യുസ് സൂട്ട് ഒക്കെ ഇട്ടാണ് റെഡി ആയിരുന്നത്.. ബൈയ