Aksharathalukal

നിനക്കായ്‌ ഈ പ്രണയം (20)

========================

തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്.

കഴിഞ്ഞു പോയ പാർട്ടിൽ ഒരു തെറ്റ് പറ്റിയിരുന്നു. നിനരഞ്ജന്റെ അമ്മയുടെ പേര് മഞ്ജുള എന്നതിന് പകരം സുമിത്ര എന്നാണ് എഴുതിയത്. അറിയാതെ പറ്റിയ തെറ്റാണു. സുമിത്ര ശരിക്കും രഘുവിന്റ അമ്മയുടെ പേര് ആണ്.

തിരുത്തി എഴുതിയിട്ടുണ്ട്. തെറ്റിപോയതിനു ക്ഷമ ചോദിക്കുന്നു.
========================


ഔട്ട്‌ഡോർ പരിപാടി ആണ് സെറ്റ് ചെയ്തിരുന്നത്. വീടിന്റെ മുവശത്തു മുഴുവൻ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. സ്പ്രേ റോസസ് കൊണ്ടാണ് ഫ്ലോറൽ ഡെക്കറേഷൻ മെയിൻ ആയി ചെയ്തിരിക്കുന്നത്.

വീൽ ചെയറിൽ ആണെങ്കിലും മാത്യുസ് സൂട്ട് ഒക്കെ ഇട്ടാണ് റെഡി ആയിരുന്നത്.. ബൈയ്ജ് കളറിൽ ഉള്ള പട്ടു സാരിയും വലിയ മുത്തുകൾ വച്ച പെർള് ഓർണമന്റ്സും എല്ലാം ഇട്ടു അടിപൊളി ആയി എലീനയും ഒരുങ്ങിയിരുന്നു. രഘു അവരുടെ തൊട്ടടുത്തു തന്നെ കാര്യക്കാരൻ ആയി നിന്നിരുന്നു. ഗസ്റ്റിനെ സ്വീകരിക്കുന്നതും, ഗിഫ്റ്റുകൾ വാങ്ങി വയ്ക്കുന്നതും, ഫോട്ടോ എടുപ്പിക്കുന്നതും ഒക്കെ അവൻ തന്നെ. പരിചയം ഇല്ലാത്തവർ കണ്ടാൽ മാത്യുസിന്റെ മൂത്തമകനോ അല്ലെങ്കിൽ കുഞ്ഞു സഹോദരനോ ആണെന്നെ കരുതു. ബ്രോ ഡാഡിയിലെ ലാലേട്ടനെയും പ്രത്വിരാജിനെയും പോലെ..

ശ്യാംമും ലിജോയും ജിത്തുവും വെള്ളം കുപ്പി തേടി പോയിരുന്നു. കൃതി ശൈലമയെ വിളിച്ചുകൊണ്ടു എങ്ങോട്ടോ പോയി. മിലിയെയും കൂട്ടാം എന്ന് ഷൈലാമ പറഞ്ഞെങ്കിലും അവൾ കേട്ടില്ല.

മറ്റാരെയും പരിചയം ഇല്ലാത്തതു കൊണ്ട് മിലിക്ക്‌ ആകെ ഒറ്റക്കായി തോന്നി. അവിടെ നിന്ന ഗസ്റ്റുകളെ മാറി മാറി നോക്കി പുഞ്ചിരിച്ചും ചുമ്മാ ഫോണിൽ ഇടയ്ക്ക് നോക്കി നിന്നും അവൾ സമയം കളഞ്ഞു. മിലിയുടെ ഒറ്റപ്പെടൽ രഘു കാണുന്നുണ്ടായിരുന്നു എങ്കിലും സ്റ്റേജിലെ തിരക്ക് മൂലം അവനു അവൾക്കു അടുത്തേക്ക് പോകാനും പറ്റിയില്ല.

ഓരോ ഗ്യാപ് കിട്ടുമ്പോഴും ഒളികണ്ണിട്ടു മിലിയെ നോക്കുന്ന രഘുവിനെ മാത്യുസ് ആണ് എലീനയ്ക്ക് കാണിച്ചു കൊടുത്തത്. ഗസ്റ്റിന്റെ തിരക്കൊന്നൊഴിഞ്ഞപ്പോൾ എല്ലീന രഘുവിനെ പതിയെ പൊക്കി..

"എന്താണ് മോനെ.. കോഴി മുട്ടായിടാൻ നടക്കണ പോലെ.. ആകെ ഒരു വെപ്രാളം..?"

രഘു ഒന്നു തല ചൊറിഞ്ഞു. "എന്ത് വെപ്രാളം..? പാർട്ടി പൊളിച്ചിട്ടുണ്ട് ട്ടോ.."

"ഡാ.. ഡാ.. നീ വിഷയം ഒന്നും മാറ്റണ്ട ട്ടോ.. ചേച്ചിന്നു ആണ് നീ വിളിക്കുന്നത് എങ്കിലും നിന്റെ അമ്മയുടെ പ്രായമാണ് എനിക്ക്.. നിന്റെ മുഖത്തെ വെത്യാസം ഒക്കെ എനിക്ക് മനസിലാകും.. മിലി നല്ല കുട്ടിയാ.. റൈറ്റ് ചോയ്സ്.. എനിക്ക് ഇഷ്ടമായി.." എലീന ചിരിച്ചുകൊണ്ട് പറഞ്ഞു.

കള്ളം പിടിച്ച കുട്ടിയെ പോലെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു. പക്ഷെ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി ആയിരുന്നു.

"നീ പറഞ്ഞോ അവളോട്?" മാത്യുസ് ആണ് ചോദിച്ചത് 

ഇല്ല എന്നവൻ തലയാട്ടി. "എങ്ങനാ എന്നാ ഓർക്കുന്നത്.."

എലീന ഒരു നെടുവീർപ്പിട്ടു.. "അത്ര എളുപ്പം ആകും എന്ന് കരുതണ്ട.. ഒന്നാമത് നിങ്ങളുടെ പ്രായം.. നിന്നെ അവൾക്കു ഇഷ്ടമാണെങ്കിൽ തന്നെ അവൾ അത് സമ്മതിക്കില്ല. സമൂഹത്തിന്റെ അതിർവരമ്പുകൾ അത്ര പെട്ടന്ന് പൊളിച്ചു മാറ്റാൻ അവൾക്കു സാദിക്കും എന്ന് തോന്നുന്നില്ല."

എലീന പറഞത് കേട്ടു രഘുവിന്റെ മുഖം ഒന്നു വാടി.

"അതിലും വല്ല്യ വേറെ ഒരു പ്രശ്നവും ഉണ്ട്.." എലീന പറഞ്ഞു..


"എന്ത് പ്രശ്നം..?" രഘു ചോദിച്ചു.

ഇത്തവണ മറുപടി പറഞ്ഞത് മാത്യുസ് ആണ്.

"ആകാശ്.."

"അതൊക്കെ പാസ്ററ് അല്ലേ.. അതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല.. അയ്യാളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ.."

"എടാ പൊട്ടാ.. നിനക്കല്ല പ്രോബ്ലം.. അവൾക്കാണ്.. അവൾ അവനെ കാത്തിരിക്കുക ഒന്നും അല്ല.. പക്ഷെ എന്നോ കൊണ്ട് നടന്ന സ്നേഹം.. അത് ഇപ്പോളും അവളുടെ മനസ്സിൽ ഉണ്ട്. അതുകൊണ്ട് ആണ് ഒരു വിവാഹകാര്യം ഇപ്പോളും അവൾ ഓർക്കാത്തത്. മിലി വളരെ കമ്മിറ്റഡ് ആയ കുട്ടി ആണ്. അവളുടെ മനസ്സിൽ നിന്നു ആകാശിനെ എടുത്തു കളഞ്ഞു വേണം നീ അവിടെ കേറി ഇരിക്കാൻ.." എലീന അവനു കാര്യങ്ങൾ വിശദമാക്കി കൊടുത്തു.

മാത്യുസ് അതിന് ശരിവച്ചു.

പക്ഷെ രഘുവിന് അപ്പോഴും സംശയം ആയിരുന്നു. "പിന്നെ.. നിങ്ങൾക്ക് എന്നെക്കാളും നന്നായി മിലിയെ അറിയുമോ? ആഫ്റ്റർ ആൾ മിലി എന്റെ ഫ്രണ്ട് അല്ലേ..? നിങ്ങളുടെ അല്ലല്ലോ?"

"എടാ.. ഒരു പെണ്ണിന്റെ മനസ്സറിയാൻ മറ്റൊരു പെണ്ണിന് അധികം നേരമൊന്നും വേണ്ട.. മാത്രമല്ല എന്റെ ഭാര്യ മനുഷ്യ മനസുകളെ അമ്മാനം അടിക്കുന്ന ഒരു ഫേമസ് കവയത്രി അല്ലേ.. അതിന്റെ ക്രെഡിറ്റ്‌ നീ അവൾക്കു കൊടുക്ക്.."

മാത്യുസ് പറഞ്ഞത് കേട്ട് രഘു ഒരു ദൈന്യതയോടെ മിലിയെ നോക്കി. അവർ പറഞ്ഞത് ഒന്നും അറിയാതെ ഫോണും നോക്കി ഇരിക്കുകയായിരുന്നു അവൾ.

***********

"ഹലോ.. എന്താ ഇവിടെ ഒറ്റക്കിരുന്നു ബോറടിച്ചോ?" രഘുവിന്റെ ചോദ്യം കേട്ട് മിലി പതിയെ ചിരിച്ചു.

"കൃതിയും ഷൈലാമയും ഒക്കെ എവിടെ?"അവൻ ചോദിച്ചു.

"അറിയില്ല.. അകത്തേക്ക് പോയിന്നു തോന്നുന്നു.. " മിലി പറഞ്ഞു.

കൈകൊണ്ടു ഒരു ആംഗ്യം കാണിച്ചു അവൻ ചോദിച്ചു. "കഴിച്ചോ?"

മിലി ഇല്ലെന്ന് തലയാട്ടി.

രഘു മിലിയെയും വിളിച്ചുകൊണ്ടു ഭക്ഷണം വിളമ്പുന്നിടത്തേക്ക് പോയി.

പരസ്പരം സംസാരിച്ചുകൊണ്ട് അവർ ഭക്ഷണം എടുക്കുന്നതും ഒന്നിച്ചിരുന്നു കഴിക്കുന്നതും അകത്തെ മുറിയിലിരുന്നു ചിലർ കാണുന്നുണ്ടായിരുന്നു.

"ആന്റി.. ഞാൻ പറഞ്ഞില്ലേ.. ഫുൾ ടൈം രഘുവിന്റെ പിന്നാലെ നടക്കാ.. അവൻ അവളെക്കാൾ ഇളയത് ആണെന്നുള്ള വിചാരം പോലും ഇല്ല.. ഇപ്പൊ തന്നെ നോക്കിക്കേ.. ആളുകൾ ഒക്കെ എന്ത് വിചാരിക്കുന്നുണ്ടായിരിക്കും..?" കൃതി സുമിത്രയുടെ ചെവിയിൽ പറഞ്ഞു.

സുമിത്ര രഘുവിനെയും മിലിയെയും നോക്കി നിന്നു.

**********

"മിലി.. വാ.. എന്റെ അച്ഛനെയും അമ്മയെയും ഒക്കെ പരിചയപ്പെടാം.. " രഘു വളരെ ആവേശത്തോടെ ആണ് അവളെ വിളിച്ചത്. അതുകൊണ്ട് തന്നെ അവൾ എതിർപ്പൊന്നും പറഞ്ഞില്ല.

രഘു അവളെയും കൊണ്ടു ദർശനും സുമിത്രയും നിന്നിരുന്നിടത്തേക്ക് പോയി.

"അച്ഛാ.. അമ്മേ.. ഇത് മിലി.. എന്റെ ഫ്രണ്ട് ആണ്.. "

മിലി അവരോട് നമസ്കാരം പറഞ്ഞു.

"മിലി ആണ് എനിക്ക് കേസ് തന്നത്.. ഇന്റിപെൻഡന്റ് ആയി വർക്ക്‌ ചെയ്യാൻ.. ഞാൻ പറഞ്ഞിരുന്നല്ലോ.. " രഘു പറഞ്ഞത് കേട്ട് സുമിത്രയുടെ ഭാവത്തിന് വലിയ മാറ്റം ഒന്നും വന്നില്ല.. പക്ഷേ ദർശന്റെ മുഖം വിടർന്നു.

"മിലി ആസ് ഇൻ മൈഥിലി കാർത്തികേയൻ? സ്കൂൾ ഓണർ?" ദർശൻ ചോദിച്ചു.

"അതെ അങ്കിൽ.. എങ്ങനെ അറിയാം?"

"ഇവൻ അഡ്വ ബാബുവിന്റെ അടുത്ത് നിന്നും വിട്ടപ്പോൾ വെറുതെ ഒന്നു അന്വേഷിച്ചു. ഇത്ര ചെറുപ്പത്തിൽ തന്നെ അച്ഛന്റെ തകർന്നു തുടങ്ങിയ ബിസിനസ് ഏറ്റെടുത്തു സക്സസ്ഫുൾ ആക്കിയ ആൾ ആണെന്ന് അറിഞ്ഞു.. റിയാലി ഇമ്പ്രസ്സീവ്... കോൺഗ്രാറ്സ്.. " ദർശൻ പറഞ്ഞത് കേട്ട് മിലി ഒന്നു ചിരിച്ചു.

"നോ അങ്കിൾ.. ഒരു ബിസിനസ് ആയല്ല ഞാൻ സ്കൂൾ നടത്തുന്നത്. എന്റെ അച്ഛന്റെ ഒരു സ്വപ്നം ആയിരുന്നു ആ സ്കൂൾ."

"എന്ത് പേര് പറഞ്ഞു വിളിച്ചാലും അത്‌ ബിസിനസ് തന്നെ ആണ്. ആൻഡ് യു ആർ വെരി ഗുഡ് അറ്റ് ഇറ്റ്.. കീപ് ഇറ്റ് അപ്പ്‌.." ദർശൻ പറഞ്ഞു.

കുറച്ചു മാറി നിന്നിരുന്ന ഒരാൾ ദർശനെ വിളിച്ചു. അദ്ദേഹം അങ്ങോട്ട് പോയി.

"അച്ഛന്റെ കയ്യിൽ നിന്നു ഒരു നല്ല അഭിപ്രായം കിട്ടുന്നത് വളരെ ബുദ്ധിമുട്ട് ആണ് ട്ടോ മിലി.. " രഘു പറഞ്ഞു. പിന്നെ അമ്മയെ കൂട്ടു പിടിച്ചു ചോദിച്ചു.. "അല്ലേ അമ്മേ..?"

"ഉം.." സുമിത്ര വെറുതെ മൂളുക മാത്രം ആണ് ചെയ്തത്.

അമ്മയുടെ മുഖത്തെ പ്രസാദക്കുറവ് രഘു ശ്രദ്ധിച്ചു. പക്ഷേ അവനു കാര്യം പിടികിട്ടിയില്ല.

"മിലിയുടെ ഹുസ്ബൻഡ് എന്ത് ചെയ്യുന്നു..?" സുമിത്ര ചോദിച്ചത് കേട്ട് രഘു ഒന്നു ഞെട്ടി. മിലിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് അവൻ അമ്മയോട് പറഞ്ഞിട്ടുള്ളതായിരുന്നു.

പക്ഷെ മിലി ആ ചോദ്യത്തിൽ പതറിയില്ല.. "നോ ആന്റി.. ഞാൻ മാരീഡ് അല്ല.."

"ഓഹ്.. കുട്ടിക്ക് കല്യാണപ്രായം ഒക്കെ കഴിഞ്ഞാലോ.. എന്താ വീട്ടിൽ കല്യാണം ഒന്നും നോക്കുന്നില്ലേ.."

"അതോ ആന്റി ഞാൻ പറയാം " കൃതി രംഗപ്രവേശം ചെയ്തു.

"മിലി വല്ല്യ പ്രേമ നയറാശ്യത്തിൽ ആണ്.. പണ്ട് ആരോ പറ്റിച്ചു പോയി..സത്യം ആണോന്ന് എനിക്കറിയില്ല.. എന്റെ ഒരു ഫ്രണ്ട് മിലിയുടെ അനുജത്തിയുടെ ക്ലാസ്സിൽ പഠിക്കുന്നുന്നുണ്ട്.. അവൾ പറഞ്ഞതാ.. സത്യമാണോ മിലി ചേച്ചി...". ചേച്ചി എന്നതിന് കൂടുതൽ ഊന്നൽ കൊടുത്താണ് കൃതി പറഞത്.

മിലിയുടെ മുഖത്തെ ചിരി ഒന്നു വാടി. പക്ഷെ അവൾ അത് വിധക്തം ആയി മറച്ചു.

"കൃതി.. നീ എന്തൊക്കെ ആണ് പറയുന്നത്?" രഘു ദേശ്യപ്പെട്ടു.

"നീ എന്തിനാ ദേശ്യപ്പെടുന്നത്? ഞാൻ കേട്ടത് പറഞ്ഞേ ഒള്ളു.. സത്യം അല്ലെങ്കിൽ അല്ലെന്ന് മിലിക്ക് പറഞ്ഞു കൂടെ.." കൃതി വിട്ടു കൊടുക്കാനുള്ള ഭാവം ഇല്ല.

മിലിയുടെ കണ്ണു നിറഞ്ഞു. ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയപോലെ അവൾക്കു തോന്നി.

അവൾ രഘുവിനെ നോക്കി പറഞ്ഞു.. "രഘു.. ഞാൻ.. എനിക്ക്.. ഞാൻ ഇറങ്ങാ.. എലീന ചേച്ചിയോടും മാത്യുസ് ചേട്ടനോടും ഒന്നു പറഞ്ഞേക്കണേ.."

മിലി വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

(തുടരും )




 


നിനക്കായ്‌ ഈ പ്രണയം (21)

നിനക്കായ്‌ ഈ പ്രണയം (21)

4.5
3993

മിലിയുടെ കണ്ണു നിറഞ്ഞു. ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയപോലെ അവൾക്കു തോന്നി. അവൾ രഘുവിനെ നോക്കി പറഞ്ഞു.. "രഘു.. ഞാൻ.. എനിക്ക്.. ഞാൻ ഇറങ്ങാ.. എലീന ചേച്ചിയോടും മാത്യുസ് ചേട്ടനോടും ഒന്നു പറഞ്ഞേക്കണേ.." മിലി വീട്ടിൽ നിന്നും ഇറങ്ങി നടന്നു. നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതിനിടയിൽ അവൾ സ്വയം പറഞ്ഞു. "എന്തിനാ മിലി നീ കരയുന്നത്? ആദ്യമായി അല്ലല്ലോ നീ ഇത് കേൾക്കുന്നത്.. കരയരുത്. സ്ട്രോങ്ങ്‌ ആയി നിൽക്കണം.. അച്ഛൻ അതാണ് ആഗ്രഹിക്കുന്നത്.. അതുപോലെ വേണം നീ ജീവിക്കാൻ.. " മാത്യുസിന്റെ കാറും എടുത്തു പിന്നിലൂടെ വന്ന രഘു കാണുന്നത് റോഡരികിലൂടെ പദം പറഞ്ഞു പോകുന്ന മിലിയെ ആണ്. അവൻ മില