Aksharathalukal

പ്രിയമാണവൾ 29

" നിനക്കിതൊക്കെ കാണുന്നത് പേടിയാണെന്ന് പറയണ്ടേ നാത്തൂ... "
 
ബെഡിൽ തലയും താഴ്ത്തി ഇരിക്കുന്ന മാളുവിന്റെ തണുത്തിരിക്കുന്ന കൈകൾ കൂട്ടിതിരുമുന്നതിനിടയിൽ ദച്ചു പറഞ്ഞു കൊണ്ടിരുന്നു.
 
" ഞാനും ആകെ പേടിച്ചു പോയി.. "
 
അവളു പറയുന്നത് കെട്ടു മാളു തലയുയർത്തി നോക്കി. ദച്ചുവും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
 
" ഇവിടെ ഇരിയ്ക്ക് ഞാൻ കുറച്ചു വെള്ളം എടുത്തിട്ടു വരാം. "
 
" എനിക്ക് വെള്ളൊന്നും വേണ്ട. നീ... നീ പോവല്ലെടി എനിക്ക് പേടിയ.. "
 
" നിനക്കല്ല വെള്ളം, എനിക്കാ... ഓടി കുഴങ്ങിയത് ഞാനാ...
ശ്വാസം ഒന്ന് ഊതിവിട്ടുകൊണ്ട് ദച്ചു വീണ്ടും പറഞ്ഞു.
" എന്ന ഞാൻ ഏട്ടനെ വിളിക്കട്ടെ.. "
 
" മ്മ്ഹ്ഹ്.. "
 
ദച്ചുവിന്റെ ചോദ്യത്തിന് മാളു നിഷേധിച്ചു തലയാട്ടി.
 
 
 
" നിങ്ങൾ രണ്ടാളും ഇവിടെ എന്താ ചെയ്യുന്നേ.. "
 
ശബ്ദം കേട്ടിടത്തേക്ക് നോക്കിയ അവർ കാണുന്നത് വാതിൽക്കൽ നിൽക്കുന്ന ദേവിനെയും അരുണിനെയും.
അവരെ കണ്ടതും ദച്ചുവിന് ആശ്വാസമായി. മാളുവിനും. ദച്ചു ഓടി ദേവിന്റെ കൈകളിൽ പിടിച്ചു.
 
" ഏട്ടൻ വന്നത് നന്നായി, ഞാൻ ആകെ പേടിച്ചിരിക്കാ.. '
 
" എന്തിന്. "
 
" ദേ.. ഇരിക്കുന്നു അങ്ങോട്ട്‌ തന്നെ നേരിട്ട് ചോദിക്ക്. "
 
മാളുവിനെ ചൂണ്ടി പറഞ്ഞപ്പോൾ ദേവ് ദച്ചുവിന്റെ തോളിലൂടെ കയ്യിട്ടു അവൾക്കരികിലെത്തി. താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി.
 
" എന്താടോ.... എന്തുപറ്റി... "
 
രണ്ടുപേരും അപ്പോൾ സൈലന്റ് മോഡിലായി. 
 
" ആരെങ്കിലും ഒന്ന് പറയ് എന്താ കാര്യം. "
അരുൺ കലിപ്പിട്ടപ്പോൾ ദച്ചു തന്നെ പറഞ്ഞു തുടങ്ങി. 
 
" എന്തുപറ്റാൻ അവിടെ പരിപാടിന്റെ എടേല് ഈ നാത്തൂ ആർത്തു വിളിച്ചു ഓടി. ഞാൻ കരുതി വല്ല ദർശനം കിട്ടിയതാണെന്ന്. പിന്നാലെ ഓടി ഇവിടെ എത്തി. അപ്പളല്ലേ അറിഞ്ഞത് ഈ പൊട്ടത്തിക്കു ഇതൊക്കെ കാണുന്നത് പേടിയാണെന്ന്. "
 
" പേടിയാണെങ്കിൽ നീയെന്തിനാ കൊച്ചേ അതൊക്കെ കാണാൻ പോയത്. "
 
" അതു തന്നെയാ ഞാനും ചോദിച്ചേ..  അപ്പൊ പറയാ എനിക്കിഷ്ടയത് കൊണ്ടാണെന്ന്. എന്റെ ഇഷ്ടം നോക്കാൻ ഞാൻ ആരാ ഇവളുടെ കെട്ടിയോനോ...
ഹൊ... എന്റെ നല്ല ജീവൻ പോയി.  "
 
നെഞ്ചത്ത് കൈവെച്ചു ദച്ചു പറയുന്നത് കേട്ടപ്പോൾ ആ അവസ്ഥയിലും മാളുവിന്‌ ചിരി വന്നു.
 
" ഡാ... നീ കുഞ്ഞിയേയും കൊണ്ട് വിട്ടോ..  ഞങ്ങൾ വന്നോളാം. "
 
മാളുവിനെ തന്നെ നോക്കികൊണ്ട് ദേവ് അരുണിനോടായി പറഞ്ഞു. 
 
" വാട്രപ്രൂഫ് ഫൌണ്ടേഷൻ ആയിരുന്നു. അതു വരെ പോയി. ഒന്ന് നിക്ക് ചേട്ടായി ഇപ്പൊ വരാം "
 
ബാത്റൂമിൽ പോയി മുഖം കഴുകി വീണ്ടും ടച്ചപ്പ് നടത്തുന്നവളെ കണ്ട് അവർ മൂന്നും കണ്ണും മിഴിച്ചു നോക്കി.
 
ദച്ചുവും അരുണും പോയതും അവിടെ അവർ ഇരുവരും മാത്രമായി. സ്പീക്കറിലൂടെ അപ്പോഴും ചെണ്ടമേളം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
 
" ഇതാണോ നിന്റെ മെന്റൽ പവർ. ഈ മെന്റൽ പവർ ഉണ്ടാക്കാനാണോ മെഡിറ്റേഷൻ യോഗ എന്നൊക്കെ പറഞ്ഞു നടക്കുന്നത്. "
 
ദേവ് അവൽക്കരികിൽ വന്നിരുന്നു. 
 
" ആ സൗണ്ട്, അത് എന്തോപോലെ.. തലക്കൊക്കെ ആകെ.... വല്ലാത്ത ഒരു ഫീല്. "
 
ഇരു കൈവിരലുകൾ കൊണ്ട് നെറ്റിയിൽ വട്ടത്തിൽ കറക്കി മാളു പറഞ്ഞപ്പോൾ ദേവ് അവളെ ചേർത്തു പിടിച്ചു.
 
" its ok cool "
 
അവനോട് ചേർന്നു തോളിൽ തല ചായ്ച്ചു കണ്ണുകളടച്ചു അവളും ഇരുന്നു.
 
 
 
" ഞാൻ നിനക്ക് വേണ്ടി ഒരു സാദനം വാങ്ങിയിട്ടുണ്ട്. തരട്ടെ... "
 
" എന്ത്.. "
 
അല്പസമയത്തിന് ശേഷം ദേവ് പറഞ്ഞപ്പോൾ മാളു അത്യധികം ആകാംഷയോടെ ചോദിച്ചു. അവൻ പോക്കറ്റിൽ നിന്നും കുറച്ചു വളകളെടുത്തു അവൾക്കു നേരെ നീട്ടി.
 
" you like it.. "
 
സംശയത്തോടെ പറഞ്ഞപ്പോൾ അവൾ തന്റെ കൈകൾ അവനു നേരെ നീട്ടി. 
 
" വാങ്ങിയ ആളുത്തന്നെ ഇട്ടു താ... "
 
കുസൃതിയോടെ പറഞ്ഞപ്പോൾ ചെറു പുഞ്ചിരിയോടെ ദേവ് അവൾക്കടുത്തേക്ക് നീങ്ങി. വലതു കൈയിൽ കിടന്നിരുന്ന ചരടുകളും ബാന്റും പൊട്ടിച്ചു മാറ്റിയപ്പോൾ ചുണ്ടു പിളർത്തി മാളു അവനെ നോക്കി. ഒറ്റക്കണ്ണിറുക്കി അതേ ചിരിയോടെ അവളുടെ കൈകളിൽ അവൻ വളകൾ അണിയിച്ചു.
 
മാളു ഇരു കൈകളിലെയും വളകൾ അവനുനേരെ ഉയർത്തി കിലുക്കി. ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖമവൻ പ്രണയത്തോടെ നോക്കികൊണ്ടിരുന്നു. ദേവിന്റെ ഉള്ളിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്ന വികാരങ്ങളുടെ ഫലമായി മാളുവിന്റെ കൈകളിൽ പിടിച്ചു അവളെ തന്നിലേക്കടുപ്പിച്ചു. പെട്ടെന്നുണ്ടായ പ്രവർത്തിയിൽ അവന്റെ വിരിഞ്ഞ മാറിൽ അവളുടെ ശരീരം അമർന്നു നിന്നു. ദേവിന്റെ കണ്ണുകളിലെ പ്രണയം കാൺകെ അവളുടെ കവിളുകളിലും നാണത്തിന്റെ ചുവപ്പ് പടർന്നു.. നോട്ടം പിൻവലിക്കാനാവാതെ അവരിരുന്നു. അതവരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അതിനാൽ ഹൃദയ മിടിപ്പിന്റെയും ശ്വാസനിശ്വാസങ്ങളുടെയും ഗതിയുയർന്നു.
 
" പ്രിയാ... 🔥 "
 
ദേവ് മാളുവിന്റെ കൈകൾ തന്റെ കവിളുകളിൽ ചേർത്തു വെച്ചു പതിയെ വിളിച്ചു. അവയിലവൻ മാറി മാറി മുത്തിയപ്പോൾ, അവളുടെ ചുണ്ടുകളും അവന്റെ നെറ്റിയിലമർന്നു. കണ്ണുകളടച്ചു ആ ചുംബനമവൻ ഏറ്റു വാങ്ങുമ്പോൾ ദേവ് അവളെ തന്നിലേക്ക് കൂടുതൽ അമർത്തി പിടിച്ചു.
 
മാളുവിനെ മെല്ലെ ദേവ് ബെഡിലേക്ക് കിടത്തി അവൾക്കു മുകളിൽ കൈകൾ കുത്തി നിൽക്കുമ്പോഴും ഇരുവരുടെയും കണ്ണുകൾ പരസ്പരം കൊരുത്തു തന്നെ നിന്നു. അവന്റെ മുഖം അവളിലേക്കടുത്തു നെറ്റിയിൽ നനുത്ത ചുംബനം നൽകി ആ ചുണ്ടുകൾ താഴേക്കു ചലിച്ചു. ഇരു കണ്ണുകളിലും കവിളുകളിലും കടന്നു ചെവി മടക്കിൽ മൂക്കുരസി, അവളൊന്നു പുളഞ്ഞുകൊണ്ട് ഇടത്തേ ഷോൾഡർ മുഖത്തേക്കമർത്തി. ഉയർന്നു വന്നു ദേവ് തന്റെ അധരങ്ങൾ അവന്റെ ഇണയുമായി കൊരുത്തു. ഒട്ടും വേദനിപ്പിക്കാതെ നനുത്ത ചുംബനം. പൂവിലേ മധു നുകരുന്ന പൂമ്പാറ്റയേ പോലവൻ അവളുടെ കീഴ്ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു. അവന്റെ ചുണ്ടുകളുടെ മായികയിൽ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു. എപ്പോഴോ അവളും അവന്റെ മേൽച്ചുണ്ടുകളെ തന്റെതാക്കി. അവളുടെ ദളങ്ങളുടെ മാധുര്യത്തിൽ നിന്നും വേർപ്പെട്ടു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു പതിയെ അവിടെ ദന്തങ്ങൾ ആഴ്ത്തി.
 
" മ്മ്മ്.... "
 
ഒന്ന് മൂളിക്കൊണ്ടവൾ പുളഞ്ഞു. ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേറ്റു നിന്നു. അവളുടെ കൈവിരലുകൾ ബെഡ്ഷീറ്റിനെ ഞെരിച്ചപ്പോൾ ഇടുപ്പിലമർന്ന അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ മേലോട്ടുയർന്നു. മാറിനു കുറുകെ നിന്ന സാരിയെ വകഞ്ഞു മാറ്റി. മാളുവിന്റെ കൈകൾ ദേവിൽ മുറുകി അവനെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. പല്ലുകളാഴ്ന്നിടത്തു നാവിനാൽ തഴുകി വീണ്ടും ചുണ്ടുകളാൽ നുണഞ്ഞു. ഉമിനീരിന്റെ ചൂടും തണുപ്പുമേറ്റപ്പോൾ അവൾ കഴുത്തു പിന്നിലേക്ക് വളച്ചു. അവളുടെ കഴുത്തിലൂടെ അവന്റെ ചുണ്ടും ഇടതടവില്ലാതെ സഞ്ചരിച്ചു ഉമിനീരിനാൽ നനച്ചുകൊണ്ടിരുന്നു. അവളിൽ നിന്നുതരുന്ന ചെറു ശബ്ദത്തോടെയുള്ള കുറുകലുകൾ അവനാവേശം കൂട്ടി. ഉയരുന്ന ശ്വാസഗതിക്കനുസരിച്ചു അവനിൽ തട്ടിയകലുന്ന അവളുടെ ശരീരത്തിലെ മൃദുലത അവനേ മത്തുപിടിപ്പിച്ചു. കഴുത്തിൽ നിന്നു താഴേക്കു ചലിച്ച അവന്റെ ചുണ്ടുകൾക്ക് തടസമായവയെ പല്ലുകളാൽ കടിച്ചു മാറ്റി. അവളുടെ മാറിടത്തേക്ക് മുഖമമർത്തി.
അവളുടെ വയറിലേക്ക് അവന്റെ ചുണ്ടുകൾ നീങ്ങി. ദേവ് തന്റെ നാവിനാൽ നാഭിച്ചുഴിയെ  തഴുകിയപ്പോൾ അവളുടെ നട്ടല്ലിലൂടെ മിന്നലടിച്ചു. വളഞ്ഞുയർന്നു പോയവളെ തന്നിലേക്കമർത്തി പിടിച്ചു വീണ്ടും ചുണ്ടുകളമർത്തി. തോളിലമർന്ന അവളുടെ കരം അവന്റെ മുടിയെ കൊരുത്തു വലിച്ചു. 
 
" ദേവേട്ടാ.... 🔥🔥🔥"
 
തൊണ്ടകുഴിയിൽ പിടിച്ചു വെച്ച ശബ്ദത്തരംഗങ്ങൾ വിറച്ചു കൊണ്ടവന്റെ പേരായി അവളിൽ നിന്നുയർന്നപ്പോൾ, ദേവ് മുഖമുയർത്തി മാളുവിനെ നോക്കി. സിന്ദൂരത്തിൽ കൂടി കലർന്ന വിയർപ്പു കണം ചുവന്ന ചാലുകൾ തീർത്ത നെറ്റിത്തടവും കൂമ്പിയടഞ്ഞ കണ്ണുകളും വിറക്കുന്ന ചുണ്ടും പിടക്കുന്ന തൊണ്ടക്കുഴിയും അവന്റെ സിരകളിൽ അഗ്നി പടർത്തി.
 
" വേദനിപ്പിക്കട്ടെടി നിന്നെ ഞാൻ.. "
 
ചെവിക്കരികിൽ ചുടു നിശ്വാസത്തോടെ കേട്ട അവന്റെ വാക്കുകളിൽ മാളു കണ്ണുകൾ വലിച്ചു തുറന്നു. അവന്റെ മുഖം കോരി എടുത്തു ചുണ്ടോടു ചുണ്ടു ചേർത്തു. അവരിരുവരും മത്സരിച്ചു ചുംബിച്ചു. ചുണ്ടുകൾ കടന്നു നാവുകളിലേക്ക് അവരുടെ ചുംബനം ചേക്കേറി അവ പരസ്പരം കെട്ടു പിണഞ്ഞു. ദേവിന്റെ കൈകൾ അവളിലൂടെ ഓടി നടന്നു. അവ സാരി ഫ്ളീറ്റിനെ വകഞ്ഞു മാറ്റി അവളുടെ അണിവയറിനെ തലോടി. കാൽവിരലുകൾ പരസപരം കൊരുത്തു കിടന്നു. 
പ്രണയത്തിനു മുകളിൽ കാമം അവരിൽ നിറഞ്ഞു. ഞരമ്പുകൾക്ക് ചൂട് പിടിച്ചു. കാവിൽ നിന്നുയിരുന്ന ചെണ്ട മേളത്തേക്കാൾ മുറുകിയതായിരുന്നു അവരുടെ ഹൃദയ താളം.  ജനലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോ മുകളിൽ ചിറകുകൾ മൂന്നും വിടർത്തി ശക്തിയിൽ തിരിയുന്ന ഫാനിനോ അവർക്കുള്ളിലെ ചൂടിനെ ശമിപ്പിക്കാൻ കഴിഞ്ഞില്ല.
 
ദേവ് തന്റെ ശരീര ഭാരം മാളുവിലേക്കിറക്കി വച്ചു. അവളിലേക്ക് ആഴ്ന്ന്നിറങ്ങാൻ അവനും, അവനിലേക്ക് പടർന്നു കയറാൻ അവളും ആഗ്രഹിച്ചു. എന്നാൽ ഇരുവരെയും ഞെട്ടിച്ചു കൊണ്ട് ബെഡിലെവിടെയോ കിടന്നു ദേവിന്റെ ഫോൺ വിറച്ചു കൊണ്ട് മൂളി. ഒരു ഫുൾ റിങ് കഴിയുന്നത് വരെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി അവരു നിന്നു. അതുവരെ സഞ്ചരിച്ചിരുന്ന മായിക ലോകത്തു നിന്നും യാഥാർഥ്യത്തിലേക്കു വരാൻ അവർക്കാ സമയം ആവശ്യമായിരുന്നു. വീണ്ടും ദേവിന്റെ ഫോൺ ശബ്ദിച്ചപ്പോൾ തനിക്കു മുകളിൽ  നിൽക്കുന്നവനെ തള്ളി മാറ്റി അവളിൽ നിന്നും വേർപ്പെട്ടു പോയ വസ്ത്രങ്ങൾ പെറുക്കി എടുത്തു മാളു പുറത്തേക്കു ഓടി.
ബെഡിൽ മലർന്നു കിടന്നുകൊണ്ട് ഫോൺ കൈനീട്ടിയെടുത് ദേവ് ഡിസ്പ്ലേയിലേക്ക് നോക്കി നിശ്വസിച്ചു.
 
--------------------------
 
തിരിച്ചുള്ള യാത്രയിൽ വാക്കുകൾ അവർക്കന്യമായിരുന്നു. ഇരുവരുടെയും കൈവിരലുകൾ പരസ്പരം തൊട്ടുരുമ്മികൊണ്ടവർ നടന്നു. അമ്പലത്തിനടുത്തെത്തനായപ്പോൾ ദേവ് മാളുവിനെ തനിക്കു നേരെ പിടിച്ചു തിരിച്ചു നിർത്തി. അവനെ നോക്കാനാവാതെ അവൾ തല താഴ്ത്തി നിന്നു.
 
" മുഖത്തേക്ക് നോക്കടോ.. "
 
ദേവിന്റെ വാക്കുകൾ കേട്ടിട്ടും അവനെ നോക്കാൻ വല്ലാത്ത ജാള്യത തോന്നി. കഷ്ടപ്പെട്ട് നോക്കി ചിരിച്ചത് ഇളിയായി പരിണമിച്ചു. എന്തോ പറയാൻ വന്ന ദേവും പിന്നെ മിണ്ടാതെ നിന്നു.
 
---------------------------
 
" എന്നതാടാ... കൊറേ നേരമായല്ലോ എന്തോ പോയ എന്തിന്റയോ കണക്കെ ഇരിക്കാൻ തുടങ്ങിയിട്ട്. "
 
" നീ എന്തിനാടാ നാറി അപ്പൊ എന്നെ വിളിച്ചതു  "
 
ശബ്ദം താഴ്ത്തി പല്ല് കടിച്ചു ദേവ് അരുണിനോട് ചോദിച്ചു. 
 
" അത് ഞാന് ഇവിടുത്തെ പരിപാടി കഴിഞ്ഞെന്നു പറയാ... "
 
പറഞ്ഞു വന്നത് മുഴുവനാക്കാതെ അരുൺ സംശയത്തോടെ ദേവിനെ നോക്കി
 
" ഡാ... തെണ്ടി...
കയ്യിന്നു പോയല്ലേ... "
 
കഷ്ടപ്പെട്ട് ചിരി പിടിച്ചു നിർത്തി ചോദിക്കുന്ന അരുണിനെ ദേവ് ഒരു പ്രത്യേക ഭാവത്തിൽ നോക്കി.
 
" പോടാ... "
 
------------------------------------
 
" നിങ്ങളെന്താ ഒരുമാതിരി പീഡനകേസിലെ പ്രതിനെ കണ്ടാമാതിരി നോക്കുന്നെ.. "
 
അവളെ തന്നെ നോക്കി നിൽക്കുന്ന ദച്ചുവിനോടും വാലുകളോടുമായി മാളു ചോദിച്ചു.
 
" നിനക്കെന്തൊക്കെയോ മാറ്റം പോലെ.. "
 
നിഖി അടിതൊട്ട് മുടി വരെ ആകെ സ്കാൻ ചെയ്തു കൊണ്ട് പറഞ്ഞു.
 
" എന്തു മാറ്റം.. "
 
" നാത്തൂ സാരി അല്ലെ ഉടുത്തിരുന്നേ ഇപ്പൊ എന്താ ചുരിദാറില്.. "
 
" അ.. അത്.. അതു ഞാനൊന്നു കുളിച്ചു. "
 
" നീയോ.. 😳😳 ഇപ്പളോ... ഈ തണുപ്പതോ.. " 
 
രച്ചു വിശ്വസം വരാതെ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരുന്നു.
 
' ഇവൾക്കൊക്കെ എന്തിന്റെ സൂക്കേടാ... എന്തൊക്കെ അറിയണം. '
അവൾ പിറുപിറുത്തു .
 
" ഇതേതാ ഈ വള. ഇങ്ങനത്തെ വള നാത്തൂന്റെ കയ്യിൽ ഇല്ലായിരുന്നല്ലോ... അല്ല. നിന്റെ കയ്യിൽ കെട്ടിയ ചരടൊക്കെ എവിടെ. "🙄
 
മാളു അവർ മൂന്നുപേരെയും ദയനീയമായി നോക്കി.
 
" അതു... "
 
" ഏതു..  "
 
" ഐ തിങ്ക് സംതിങ് ഹാപ്പെൻഡ് .. "🤔
 
രച്ചു കാര്യമായി അലോചിച്ചു പറഞ്ഞു.
 
" സം ഫിഷി തിങ്സ്... "
 
നിഖി കൂട്ടിച്ചേർത്തു.
 
 
 
പൂജയും മറ്റ് പരിപാടികളും കഴിഞ്ഞു തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ പുലർച്ചെയോടടുത്തിരുന്നു. പക്ഷെ അന്ന് മാളുവിന്‌ നിദ്ര ദേവിയുടെ കാടാക്ഷം ഉണ്ടായിരുന്നില്ല.
 
************************************************
 
" അളിയന്നിതെപ്പോ വന്നു. വസുന്ധരയെ ഇവിടെ ആക്കി പോയതല്ലേ... പിന്നെ കണ്ടില്ലലോ... "
 
ഹാളിൽ സോഫയിലിരിക്കുന്ന മുരളീധരനടുത്തായി ദേവരാജൻ ഇരുന്നു.
 
" ചായ കുടിച്ചോ...
സതി...  "
 
അയാൾ അകത്തേക്കും നോക്കി നീട്ടി വിളിച്ചു.
 
" ഹ... ആരിത്... എന്താ മുരളി ഇങ്ങോട്ട് കണ്ടതെ ഇല്ലല്ലോ... ഇന്നലെയും വന്നില്ല. അത്രക്കും തിരക്കയോ... "
 
പത്മരാജനും അവർക്കെതിരെ വന്നിരുന്നു.
 
" ഞാൻ വന്നില്ലെങ്കിലും എന്താ... വരണ്ടവരൊക്കെ ഇവിടെതന്നെ ഇല്ലേ.. ഉത്സവവും നടന്നില്ലേ.. "
 
" അളിയനെന്താ ഇങ്ങനെയൊക്കെ പറയുന്നേ.. "
 
" പിന്നെ ഞാൻ എങ്ങനെ പറയണം. നാട്ടിലെവിടെയും കേൾക്കാത്ത കാര്യങ്ങളല്ലേ  ഇവിടെ നടക്കുന്നെ.. ബാക്കിയുള്ളവർക്ക് തലയുയർത്തി നടക്കാൻ വയ്യ. "
 
അയാൾ കുറച്ചമർഷത്തോടെ പറഞ്ഞു.
 
" എങ്ങനെയെങ്കിലും ഇതൊക്കെ ഒതുക്കി തീർക്കാൻ നോക്കല്ലാതെ. അമ്പലം ഉത്സവം വിളക്കു എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ മുഴുവൻ കോട്ടും കൊരവേം എടുത്തു അറിയിക്കേം ചെയ്തു. "
 
" നമ്മൾ എത്രയൊക്കെ മൂടി വെച്ചിട്ടും കാര്യമില്ല. എല്ലാവർക്കും എല്ലാം അറിയാം. " ( പത്മരാജൻ )
 
" ബോധമില്ലേ നിങ്ങൾക്കൊന്നും, അവനറിയാതെ സംഭവിച്ചൊരു കാര്യം, ആ പെണ്ണിന്റെ സ്ഥാനത്തു വേറൊരുത്തന്റെ ഭാര്യയായിരുന്നെങ്കിലോ... അപ്പൊ എന്താ ചെയ്യാ... അവളു രണ്ടുപേരുടെയും കൂടെ മാറി മാറി... "
 
അയാൾ പല്ലുകടിച്ചു തുടർന്ന്.
 
" അതാ പറയുന്നേ വിവേകത്തോടെ എല്ലാം ഒന്ന് ആലോചിക്കണം. ഇതിപ്പോ എല്ലാവരും കൂടി ചേർന്നു അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞ്...
 
ആളേറിയ ഒരു പാമ്പും ചാവൂല. "
 
" അല്ലെങ്കിലും എനിക്കൊന്നും പറയാൻ പാടില്ലല്ലോ..  ഞാൻ പറയുന്നതല്ലേ എല്ലാവർക്കും തെറ്റ്. അച്ചു എന്റേം കുട്ടിയല്ലേ. അവനു ദോഷം വരുന്നതെന്തെങ്കിലും ഞാൻ ചെയ്യോ... "
 
അയാൾ എല്ലാവരെയും മാറി മാറി നോക്കി.
 
--------------------------------
 
റൂമിൽ കാലും നീട്ടിവെച്ചിരുന്ന് കാര്യമായ അലോചനയിലാണ് ദേവ്. അടുത്തായി അരുണും. അപ്പുവും ജിത്തുവും കെട്ടിപിടിച്ചു ഉറക്കത്തിൽ. ഇവർക്കിടയിലേക്ക് ശ്രീപ്രിയ കടന്നു വന്നു.
 
" ആം ലിവിങ് ദേവ്.. "
 
" മ്മ്... സീ യു.. "
 
" എന്തെ പോകുന്നില്ലേ... "
 
ദേവിൽ നിന്നും മറുപടി കിട്ടിയിട്ടും അവിടെ തന്നെ നിൽക്കുന്ന ശ്രീപ്രിയയെ കണ്ട് അരുൺ ചോദിച്ചു.
 
" ദേവ്, ക്യാൻ ഐ ആസ്ക്‌ യു സംതിങ്. "
 
എന്താണെന്നറിയാൻ ദേവ് അവളെ നോക്കി. ഫോണിൽ നിന്നു തലയുയർത്തി അരുണും. 
 
" you really love her ?. "
 
" വാട്ട്‌... "
 
" നിനക്കെന്താ അവളോട് ശരിക്കും "
 
" എന്റെ ഫീലിംഗ്സ് എല്ലാം ഞാൻ നിന്നോട് പറയണോ ശ്രീ... "
 
ശ്രീപ്രിയയുടെ ചോദ്യം ഇഷ്ടപെടാത്തതിനാൽ അവൻ അവളെ കടുപ്പിച്ചൊന്നു നോക്കി
 
" Ok.
എന്ന കേട്ടോ...
എന്റെ മനസ് എത്രത്തോളം അവളെ ആഗ്രഹിക്കുന്നുണ്ടോ അത്രത്തോളം എന്റെ ശരീരവും ആഗ്രഹിക്കുന്നു. എനിതിങ് എൽസ്. "
 
---------------------------
 
തറവാട്ടിൽ നിന്നും നിഖി രച്ചുവും അടക്കം ഒരു വിധം എല്ലാവരും പോയി കഴിഞ്ഞിരുന്നു.
 
" നാത്തൂൻ കൂടെ പോയാൽ പരമ ബോർ ആകും. ഞാനിവിടെ ഒറ്റക്ക്. നാത്തൂന് വിഷമമം ഇല്ലേ... പോകുന്നതിൽ. "
 
ബെഡിൽ ചമ്രം പടിഞ്ഞിരുന്നു ഡ്രെസ്സുകൾ ഓരോന്നായി ബാഗിലെക്ക് വെക്കുന്ന മാളുവിനോടായി ദച്ചു പറഞ്ഞു. 
 
" എന്തിന്... ഞാൻ എന്റെ വീട്ടിലേക്ക് അല്ലെ പോകുന്നെ.. നീയും നാളെ പോവില്ലേ. പിന്നെന്താ."
 
" എന്നാ നിനക്കും നാളെ പോകാം. "
 
" ഒന്ന് പോയെടി.. വന്നിട്ടു ഒരാഴ്ചയായി. എനിക്കെന്റെ അമ്മേനേം മാമ്മനേം കാണണം.. "
 
" നിന്നെ ഞാൻ മിസ്സ്‌ ചെയ്യും നാത്തൂ... ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യും... ഉറപ്പായും മിസ്സ്‌ ചെയ്യും. "
 
" അപ്പൊ ഇനി എന്ന എന്റെ
അല്ലല്ല സോറി സോറി നമ്മുടെ വീട്ടിലേക്കു പൊരുന്നേ.. "
 
മാളു ചെറു ചിരിയോടെ അവളെ നോക്കി
 
" എന്തെ പോരുന്നില്ലേ... "
 
" ദച്ചു.... "
 
" മ്മ്... "
 
" whats your opinion about marriage.. "
 
" ഈ ചോദ്യം ഞാൻ തിരിച്ചു ചോദിക്കുകയാണ്.
വാട്ട്സ് യുവർ ഒപ്പീനിൻ എബൌട്ട്‌ മാര്യേജ്... "

പ്രിയമാണവൾ 30

പ്രിയമാണവൾ 30

4.5
5907

" ശ്രീ.... "   പിന്നിൽ നിന്നും ദേവിന്റെ വിളിക്കേട്ട് ശ്രീപ്രിയ തിരിഞ്ഞു നോക്കി. കൈകൾ രണ്ടും പോക്കറ്റിലേക്കിട്ട് ദേവ് അവൾക്കടുത്തേക്ക് വന്നു.   " സോറി ശ്രീ... "   " എന്തിന്. "   " ഇവിടെ വന്നതിനു ശേഷം നീയും വല്ലാതെ ഹെർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും നിന്നെ ഞാൻ ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ മറന്നു പോയി. ആം സോറി ഡി...  "   " ദേവ് പ്ലീസ്... നീ എന്നെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത്. "   ശ്രീപ്രിയയുടെ കണ്ണുകൾ നിറഞ്ഞു വന്നു.   " ഹേയ്... നോ.. നോ.. ഡോണ്ട് ക്രൈ.. "   ദേവ് വേഗം ചൂണ്ടുവിരലിനാൽ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി. ഇരു തോളിലുമായി കൈകൾ ച