Aksharathalukal

പ്രിയമാണവൾ 30

" ശ്രീ.... "
 
പിന്നിൽ നിന്നും ദേവിന്റെ വിളിക്കേട്ട് ശ്രീപ്രിയ തിരിഞ്ഞു നോക്കി.
കൈകൾ രണ്ടും പോക്കറ്റിലേക്കിട്ട് ദേവ് അവൾക്കടുത്തേക്ക് വന്നു.
 
" സോറി ശ്രീ... "
 
" എന്തിന്. "
 
" ഇവിടെ വന്നതിനു ശേഷം നീയും വല്ലാതെ ഹെർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും നിന്നെ ഞാൻ ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ മറന്നു പോയി. ആം സോറി ഡി...  "
 
" ദേവ് പ്ലീസ്... നീ എന്നെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത്. "
 
ശ്രീപ്രിയയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
 
" ഹേയ്... നോ.. നോ.. ഡോണ്ട് ക്രൈ.. "
 
ദേവ് വേഗം ചൂണ്ടുവിരലിനാൽ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി. ഇരു തോളിലുമായി കൈകൾ ചേർത്തു വേച്ചു.
 
" നോക്ക് ശ്രീ.  നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നും നടക്കില്ലാ... ഇതുവരെ സംഭവിച്ചതെല്ലാം നമുക്ക് മറക്കാം.  നീ എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും. നമ്മൾ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ. പഴയതുപോലെ.. നീയും ഞാനും അരുണും.. നമ്മൾ മൂന്നു പേരും. "
 
" ആരുണില്ല... നിങ്ങൾ രണ്ടു പേരും എങ്ങനെ വേണമെങ്കിലും ആയിക്കോ.  അതിൽ എന്നെ കൂട്ടണ്ട.  "
 
" ഡാ.. 😠 "
 
ദേവ് പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നേ അരുൺ പറഞ്ഞ് തീർത്തു.
 
" അരുണേ... കുറഞ്ഞത് ഒരു ആറുമാസം ആയിക്കാണും നീ ഇവളോട് മിസ് ബീഹെവ് ചെയ്യാൻ തുടങ്ങിയിട്ട്. ഇത് വരെ ഞാൻ കാരണം ചോദിച്ചില്ല. But now I want to know that, എന്താ നീയും ശ്രീയും തമ്മിലുള്ള പ്രശ്നം. "
 
" ഇവളല്ല, ഇവളുടെ തന്ത. അയാളാണെന്റെ പ്രശ്നം. "
 
അരുൺ പല്ലുകടിച്ചു ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു.
 
" എന്റെ അപ്പയുടെ ബിസ്സിനെസ്സ് തകർത്തത്, അപ്പയെ ഒരു രോഗിയാക്കിയത്, കടം വീട്ടാൻ വേണ്ടി കുടുംമ്പം മുഴുവൻ വിറ്റു തൊലക്കേണ്ടി വന്നത്  എല്ലാറ്റിനും കാരണം ഇവളുടെ തന്ത ജയശങ്കരനാ..... "
 
" എന്തുവാടെ ഇതൊക്കെ.. ബിസിനെസ്സും ഇഷ്യും ഫ്രണ്ട്ഷിപ്പും കൂട്ടി കൊഴക്കാതെടാ "
 
" ബിസ്സിനെസ്സ് ലാഭം നഷ്ടങ്ങളുടെ കളിയല്ലേ. ഒരാളുടെ നഷ്ടം മറ്റൊരാൾക്ക് ലാഭം. അതിനു നീ എന്തിനാ എന്റെ ഡാഡിയെ പറയുന്നേ.. "
 
" ബിസിനെസ്സ് അതു ഇന്നു നീ എന്നെ പഠിപ്പിക്കണ്ട... 
എന്റെ അപ്പേടെ ബിഗ് പ്രൊജക്റ്റ്‌ ആയിരുന്നു അന്നത്. നിന്റെ അപ്പന്റെ ബിസിനെസ്സും ആയിട്ട് ഒരു ബന്ധവും ഇല്ല യാതൊരു ലാഭവും ഇല്ലാത്ത കാര്യം അതിന്റെ ബില്ല് സെറ്റിൽമെന്റ്sഇലും മറ്റും അയാള് കള്ളകളിച്ചിട്ടുണ്ടെങ്കിൽ അതു പ്രശ്നം പേർസണൽ ആണ്.
ജയശങ്കർ ഇന്നെന്റെ എന്റെ ശത്രുവാണ് നീയും.
 
നീ നോക്കിക്കോടി എന്തിന് വേണ്ടിയെന്ന് ഞാൻ കണ്ടെത്തും. അന്ന് നിന്റെ ചതിയൻ തന്തേനെ ഞാൻ അടപടലം പൂട്ടും. "
 
" ഡാ.. എന്റെ ഡാഡിയെ പറഞ്ഞാലുണ്ടല്ലോ... 😡 "
 
ശ്രീപ്രിയ അരുണിന് നേരെ ചൂണ്ടുവിരലുയർത്തി
 
" പറഞ്ഞാ നീ എന്തു ചെയ്യുമെടി... "
 
അരുൺ ചിറഞ്ഞു കൊണ്ട് ശ്രീപ്രിയയ്ക്ക് നേരെ അടുത്തപ്പോൾ ദേവ് ഇടയ്ക്കു കയറി.
 
" ഓ....... ഒന്നിറങ്ങി പോകുന്നുണ്ടോ മൂന്നും. കുറെ നേരമായി വള വള വളന്നു പറയാൻ തുടങ്ങിയിട്ട്. നേരം വെളുത്തപ്പളാ വന്നു കിടന്നത്. ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട്. വല്ലതും പറയാനുണ്ടേൽ വെളിയിലിറങ്ങി പോ... 😡😡😡 "
 
ഉറക്കം നഷ്ടപെട്ട ഈർഷ്യയിൽ ചെവിയിൽ വിരൽ കറക്കി അപ്പു ദേഷ്യപ്പെട്ടു.
 
" എണീറ്റു പോടാ.. "
 
അരുൺ അവന്റെ നടുപ്പുറം നോക്കി ചവിട്ടി.
 
" ഹമ്മോ....... "
 
അരുണിന്റെ ചവിട്ടിൽ അപ്പുവിനടുത്ത് സുഖസുഷുപ്തിയിലായിരുന്ന ജിത്തു ഭൂമി പൂജയും കഴിഞ്ഞു മൂടും തടവി എണീറ്റു.
 
" നീ വാ..  "
 
" ഡാ.. ദേവാ.. വിത്തതിന്റെ ഗുണം കാണിക്കാതിരിക്കില്ല. സൂക്ഷിച്ചോ എപ്പളാ ഇവളും പിന്നിന്നു കുത്താന്നു പറയാൻ പറ്റില്ല. "
 
ശ്രീപ്രിയയോടൊപ്പം പോകുന്ന ദേവിനോട് അരുൺ വിളിച്ചു പറഞ്ഞു.
 
-----------------------------
 
" എനിക്കറിയില്ലെടി... ഞാൻ എപ്പളും ആലോചിച്ചിക്കും എന്തിനാ കല്യാണം കഴിക്കുന്നതെന്ന്. ഇതു വരെ എനിക്കതിനൊരുത്തരം കിട്ടിയിട്ടില്ല. "
 
ഒരിക്കല് മാമേനോട് ചോദിച്ചു. അങ്ങേരു പറയാ... A partner for physicaly and mentaly.
അതുപക്ഷെ എനിക്കങ്ങു ദഹിച്ചില്ല. "
 
" ഒരു ഗ്യാസിന്റെ ഗുളിക കഴിച്ചു നോക്, ദഹിച്ചോളും. കാര്യങ്ങളൊക്കെ പിന്നെ സ്മൂത്താകും.. "
 
" ദേ.. സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ചുമ്മാ ചളിയടിക്കരുതേ.. "
😡😡
 
" ശരി ശരി.. ദഹനം നടക്കാത്തതിന്റെ കാരണം പറ. "
 
മാളു അവൾക്കടുത്തേക്കിരുന്നു.
 
" ദച്ചു... എന്റെ അമ്മേം അച്ഛനും രണ്ടും രണ്ടു വഴിക്കു പോയിട്ട് പത്തു പതിനാറ് വർഷം കഴിഞ്ഞു. അങ്ങനെ നോക്കുവാണേൽ എന്റമ്മക്ക് ഇത്രേം കാലമായി ഫിസിക്കലി മെന്റലി ഒരു പാർട്ണർ ഇല്ലല്ലോ... അപ്പൊ മാമൻ പറഞ്ഞതെങ്ങനെ ശരിയാകും. "
 
" 🤔🤔🤔 ശരിയാണല്ലോ... "
ദച്ചു കുറച്ചു നേരം ആലോചനയോടെ ഇരുന്നു.
 
" പിന്നെ ഞാൻ അമ്മൂമേനോട് ചോയ്ച്ചു. അപ്പൊ പറയാ.. കുട്ടികളുണ്ടാകാൻ കുടുംബം നിലനിൽക്കാൻ ന്നു.  പക്ഷെ... "
 
" നിനക്ക് അതും ദഹിച്ചില്ല ല്ലേ... "
 
" എങ്ങനെ കഴിയും. എന്റെ അമ്മേന്റേം അച്ഛന്റേം റിലേഷൻഷിപ്പിന്റെ ബൈ പ്രോഡക്ടസ് അല്ലെ ഞാനും ലച്ചും.  കുട്ടികൾ ഉണ്ടാവനാണേൽ ഇത്രക്കും പൈസ മുടക്കി കല്യാണം കഴിക്കണോ.. അതിനവര് രണ്ടു പേര് മാത്രം  വിചാരിച്ചാൽ പോരെ. "
 
പിന്നേം അമ്മേന്റെ കമെന്റ്സ് ആണ് എനിക്ക് അക്സപ്റ്റബിൾ ആയി തോന്നിയിട്ടുള്ളത്. "
 
" അമ്മ എന്തു പറഞ്ഞ്.
ദച്ചു ആകാംഷയോടെ ചോദിച്ചു.
 
" നിന്നെപോലെയുള്ള ശല്യങ്ങളെ എത്രയും പെട്ടന്ന് തലേന്ന് ഒഴിവാക്കാനെന്ന്. "
 
" 🤣🤣🤣🤣🤣
ഹഹഹഹാ.. "
 
മാളു പറയുന്നത് കേട്ട് ദച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു.
 
" ഇളിക്കതെടി ശവമേ..
രണ്ടു പേര് ഒരുമിച്ചു ജീവിക്കുന്നന്തിനു എന്തിനാടി കല്യാണം എന്നു പറഞ്ഞു ഒരു പ്രൊസസ്... അവർക്കിയുള്ളിൽ സ്നേഹം ഉണ്ടായാൽ പോരെ... "
 
" എന്ന ഒരു കാര്യം ചെയ്യ്... എന്റെ ഏട്ടന്റെ താലിം മാലേം ഒന്നും വേണ്ട.. നിങ്ങൾക്കിടയിലുള്ള സ്നേഹം വെച്ച്  ഒരുമിച്ചു ജീവിച്ചോ "
 
" ദച്ചു.... വേണ്ട വേണ്ട... "
 
" ഹെന്റെ നാത്തൂ... പലരുടെയും ജീവിതത്തിൽ ആ സ്നേഹത്തിന്റെ പേര് ഫിസിക്കൽ അട്രാക്ഷൻ എന്നാണ്. എന്നെങ്കിലും ഈ അട്ട്രാക്ഷൻ ഇല്ലാതാകുമ്പോഴും അവരെ ഒരുമിച്ചു നിർത്തുന്ന മീഡിയം ആണ് വിവാഹം. നാത്തൂന്റെ ഭാഷേല് പറഞ്ഞാൽ ആ ഒരു പ്രൊസസ് ഉള്ളതുകൊണ്ട് ബൈ പ്രൊഡക്ടസ് സൊസൈറ്റിയുടെയും കൂടെ റെസ്പോൺസിബിലിറ്റി ആകുന്നു. അല്ലങ്കിൽ നമ്മടെ തലേൽ ആയേനെ... "
 
' ആണോ... "
 
' ആവോ... എനിക്കറിയില്ല.  നിർബന്ധമാണെൽ വാ നമുക്ക് വിവരും വിദ്യാഭ്യാസം. ഉള്ള ആരോടേലും ചോദിക്കാം. "
 
--------------------------------
 
" എന്താ ആർക്കും ഒന്നും പറയാനില്ലേ.... "
ചുറ്റും നിറഞ്ഞു നിൽക്കുന്ന മൗനം മുരളിയിൽ നിന്നും കൂടുതൽ വാക്കുകളെ ചൊരിഞ്ഞു കൊണ്ടിരുന്നു.
 
" എന്റെ പെങ്ങളെ നിനക്കെങ്കിലും അല്പം വിവേകത്തോടെ ചിന്തിച്ചു കൂടായിരുന്നോ.. ഒരുത്തി കയറി വന്നപ്പോഴേക്കും ആരതിയും ഉഴിഞ്ഞു ആനയിച്ചിരിക്കുന്നു. ഹും. 😏😏😏"
 
" അളിയാ.. മതി. 
ദേവരാജന്റെ ശബ്ദം ഉയർന്നു.
 
" മിണ്ടാതെ നിൽക്കുന്നുണ്ടെന്നു കരുതി എന്തും പറയാമെന്നു വിചാരിക്കണ്ട.
ആ കുട്ടി വെറുതെ ഇങ്ങോട്ട് വലിഞ്ഞു കയറി വന്നതൊന്നും അല്ല. ഞാനും അച്ചുവും അവളുടെ വീട്ടിൽ പോയി ക്ഷണിച്ചു വരുത്തിയതാണ്. "
 
" എന്താ പ്രശ്നം.. മാമൻ എപ്പോ വന്നു. ആരെ ക്ഷണിക്കുന്ന കാര്യമാ പറയുന്നേ.."
 
ശ്രീപ്രിയയോടൊപ്പം ഹാളിലേക്ക് കടന്നു വന്ന ദേവ് ചോദിച്ചു.
 
" പ്രശ്നം... പ്രശ്നം നീ ഇവിടേക്ക് വിളിച്ചു വരുത്തിയിട്ടില്ലേ അവളാണ്. "
 
" എന്താ അച്ഛാ... എനിക്കൊന്നും മനസിലായില്ല. "
 
" കാര്യം ഞാൻ പറയാം.
നീയും ആ പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഞങ്ങൾക്കു സമ്മതമല്ല. "
 
" ആരാ ഈ ഞങ്ങൾ. "
 
" നിന്റെ അമ്മയടക്കം ഞങ്ങൾ എല്ലാവർക്കും. "
 
മുരളീധരൻ പറഞ്ഞപ്പോൾ ദേവിന്റെ കണ്ണുകൾ സതിയമ്മയിലേക്കായി അവർ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു.
 
" അവളെ ഇവിടുന്ന് പറഞ്ഞയക്കണം. "
 
" പറ്റില്ല. "
 
ഇരു കൈകളും മാറിൽ പിണച്ചു ശാന്തമായി പറഞ്ഞ ദേവിന്റെ ശബ്ദം പക്ഷെ ഉറച്ചതായിരുഞ്ഞു.
 
" നിങ്ങൾ മറന്നു പോയെങ്കിൽ ഞാൻ ഓർമിപ്പിക്കാം. ഷീ ഈസ്‌ മൈ വൈഫ്‌. "
 
" ലോകത്തെവിടേം കേൾക്കാത്ത ഒരു ഭാര്യേം ഭർത്താവും വന്നിരിക്കുന്നു. ഇത്തിരി പോന്ന ഒരു ചരടിന്റെ ബന്ധം അല്ലെ ഒള്ളു... കുട്ട്യോളും മക്കളും ഒന്നും ഇല്ലല്ലോ...
ഇത്രേം ദിവസം ഇവിടെ വെച്ച് സുഖിച്ചിലെ അതു മതി. "
 
അവസാന വാചകം ഒന്നിരുത്തി പറഞ്ഞപ്പോൾ ദേവിന്റെയും ശബ്ദമുയർന്നു.
 
" എന്ന മാമൻ ആദ്യം അമ്മയിയെ ഉപേക്ഷിക്ക്. ഇത്തിരി പോന്ന ഒരു ചരടിന്റെ ബന്ധം അല്ലെ ഒള്ളു... നിങ്ങൾക്കും കുട്ടികളൊന്നും ഇല്ലാലോ... "
 
" നീ എന്തു പറഞ്ഞെടാ... "
 
മുരളീധരൻ ദേവിന്റെ ഷർട്ടിൽ പിടി മുറുക്കി അലറി.
 
" ഹും 😏.. വെറുതെ ഷോ ഇറക്കാതെ മാമ... നിങ്ങൾക്ക് പൊള്ളും പോലെ എനിക്കും പൊള്ളും. "
 
ദേവ് തന്റെ കോളറിലുള്ള മുരളിയുടെ കൈകൾ ബലമായി പിടിച്ചു മാറ്റി.
 
" മുരളി... "
 
മുത്തശ്ശന്റെ ശബ്ദമുയർന്നു.
 
" ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹം. ഏതു നിമിഷവും പൊട്ടിപോകാവുന്ന നേർത്ത ഒരു നൂലിന്റെ അറ്റങ്ങളിൽ രണ്ടു വ്യക്തികളെ അല്ല മറിച്ചു രണ്ടു ആത്മാക്കളെ ആണ് ബന്ധിപ്പിക്കുന്നത്. ഹൃദയത്തോട് ചേർത്തു വയ്ക്കുന്നത് അത്രക്കും പരിശുദ്ധവും ദൈവീകവുമായതു കൊണ്ടാണ്.
 
അവനിലേക്ക് വന്നു ചേർന്നതാണ് അവൾ. അവർക്കില്ലാത്ത ബുദ്ധിമുട്ട് നിനക്ക് വേണ്ട.. "
 
" കൊള്ളാം.... നന്നായിട്ടുണ്ട്. അപ്പൊ മംഗലത്തെ ജഗനാഥനദ്ധേഹം പറഞ്ഞ് വരുന്നത് കൊച്ചുമകൻ കാലാകാലം തലയ്ക്കു സ്ഥിരമില്ലാത്ത ഒന്നിനെയും കൊണ്ട് നടക്കട്ടെ എന്നാണോ... "
 
" മുരളി..... "
" മാമാ...... "
 
ദേവരാജന്നും ദേവും ഒരുമിച്ചലറി.
 
" ഏട്ടൻ എന്താ പറയുന്നേ.. "
 
" സത്യം. പകല് പോലത്തെ സത്യം.
ആ പെണ്ണിനും അതിന്റെ തള്ളക്കും ഭ്രാന്താണ്... മനഃശാന്തിയിൽ നാലഞ്ചു വർഷം അവളുടെ തള്ള ചിക്കത്സയിലായിരുന്നു. ആ പെണ്ണും.
 
എന്താ അളിയാ.. ഇതൊന്നും നിങ്ങൾ അന്നെഷിച്ചില്ലേ.. "
 
മുരളി ദേവരാജനോടായി അല്പം പുച്ഛം കലർന്ന വാക്കുകളാൽ ചോദിച്ചു.
 
" അളിയാ.... 😡😡"
 
മുരളിക്കു നേരെ തിരിഞ്ഞ ദേവരാജനെ ദേവ് തടഞ്ഞു. അവന്റെ മൗനത്തിൽ ഒരു നിമിഷം അവർ സംശയിച്ചു നിന്നു.
 
" നിങ്ങളെ പോലെ അർബുതം പിടിച്ച മനസൊന്നും അല്ല അവൾക്കു. "
 
മുരളിയെ ചൂണ്ടി ദേവ് പറഞ്ഞപ്പോഴേക്കും സതിയമ്മയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു. 
 
" അപ്പൊ നിനക്ക് നേരത്തെ അറിയാം.  എല്ലാം അറിഞ്ഞു നീ ഞങ്ങളെ ഒക്കെ പൊട്ടൻ കളിപ്പിക്കുകയായിരുന്നല്ലേ.. "
 
അവരുടെ പ്രവർത്തിയിൽ എല്ലാവരും പകച്ചു നിന്നപ്പോൾ ദേവിന്റെ കണ്ണുകൾ പാഞ്ഞത് ഏറ്റവും പുറകിൽ ദച്ചുവിനോടൊപ്പം നിൽക്കുന്ന മാളുവിന്റെ നിറഞ്ഞ മിഴികളിലേക്കായിരുന്നു. 

പ്രിയമാണവൾ 31

പ്രിയമാണവൾ 31

4.5
5958

ചെവി രണ്ടും കൊട്ടിയടച്ചതുപോല മാമന് ഇതൊക്കെ എങ്ങനെ അറിയാം എന്ന ചോദ്യം മാത്രം മനസിൽ കിടന്നു ഉരുണ്ടു കളിച്ചു. ഇറങ്ങി ഓടനാണ് തോന്നുന്നതെങ്കിലും ശരീരം അനങ്ങുന്നില്ല. കാലുകൾ രണ്ടും ആരോ പിടിച്ചു കെട്ടിയതുപോലെ തറഞ്ഞു നിന്നു. ഒരു ബലത്തിനെന്ന വണ്ണം എന്നിൽ കൊരുത്തു പിടിച്ച ദച്ചുവിന്റെ കൈ വിരലുകളിൽ പിടി മുറുക്കി. എല്ലവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സതിയമ്മയുടെ കണ്ണുകളിൽ എന്നെ ചുട്ടു ചാമ്പലാക്കാനുള്ള അഗ്നി കണ്ടപ്പോൾ നിറഞ്ഞു വന്ന കണ്ണീർ പോലും താഴേക്കു വീഴാൻ പേടിച്ചു അവടെ തന്നെ ഉരുണ്ടു കൂടി. പിന്നെ ആരെയും നോക്കിയില്ല. ഒരു പക്ഷെ അവരുടെ മുഖത്ത് എന്നോടുള്