Aksharathalukal

പനിനീർപ്പൂവ് 🥀... *(1)

ഭാഗം_ഒന്ന്..
 
 
✍️രചന:Dinu
★★★★★★★★★★★★★★★★★★
 
 
 
 
"അമ്മേടെ കുഞ്ഞാ.... എണീറ്റെടാ... എന്നാ ഉറക്കമാണെടാ വിനൂട്ടാ ഇത്...."
വീണ്ടും ചുരുണ്ടു കൂടി പുതപ്പിനുള്ളിലേക്ക് വലിയാൻ നിന്ന കുഞ്ഞി ചെക്കൻ്റെ അടുത്തേക്ക് ഇരുന്നു കൊണ്ടവൾ വീണ്ടും വീണ്ടും വിളിച്ചു....
 
 
 
"അമ്മാ..... ഇന്ന് ഉക്കൂൾ ഇല്ലല്ലോ.... കുറച്ചു നേരം കൂടി ഒറങ്ങട്ടെ അമ്മാ... "
 
 
"പറ്റില്ല വിനൂട്ടാ.... അമ്മയ്ക്ക് ഇന്ന് ഓഫീസിൽ അർജൻ്റ് മീറ്റിംങ് ഉണ്ടെന്നേ....നിന്നെ തീത്തൂൻ്റെൂ അടുത്ത് ആക്കിയിട്ട്  വേണം എനിക്ക് ഓഫീസിൽ പോവാൻ..... " അത് കേട്ടതും മടിച്ച് മടിച്ചു കൊണ്ട് ചെക്കൻ എഴുന്നേറ്റിരുന്നു....
 
 
 
"അമ്മേടെ വിനൂട്ടൻ എഴുന്നേറ്റല്ലോ.... ഗുഡ് ബോയ്.... ഇനി വേഗം വായോ അമ്മ കുളിപ്പിച്ച് തരാം ട്ടോ....."അതും പറഞ്ഞവൾ ചിണുങ്ങി കൊണ്ട് നിൽക്കുന്ന കുഞ്ഞി ചെക്കനെ അവൾ കയ്യിൽ എടുത്തു പിടിച്ചു....
 
 
 
"അമ്മേടെ വിനൂട്ടൻ വല്യ കുട്ടി ആയി... അമ്മയ്ക്ക് എടുക്കാൻ പൊന്തുന്നില്ല..... " അത് കേട്ടതും  ചിണുങ്ങി കൊണ്ട് വിനൂട്ടൻ അവളുടെ തോളിൽ തല വെച്ച് കിടന്നു....
 
 
 
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
 
 
ഒരു ബ്ലാക്ക് ആൻഡ് ആഷ് കളർ പാന്റും ഒരു റെഡ് കളർ ബനിയനും ഉടുപ്പിച്ച് അവൾ കുഞ്ഞിനെ ചെക്കനെ നോക്കി....
 
 
 
"അമ്മേടെ പൊന്ന് ചുന്ദരക്കുട്ടനായല്ലോ....കണ്ണാ...."അത് കേട്ടതും കുഞ്ഞി ചെക്കൻ നാണത്തോടെ അവളെ ഒന്ന് നോക്കി ചിരിച്ചു....
 
 
 
"ഒന്ന് പോ അമ്മാ......" 
"അയ്യോ ടാ... അമ്മേടെ പൊന്നിന് നാണം വന്നോ..." അതും പറഞ്ഞവൾ കുഞ്ഞിന്റെ ചെക്കൻ്റെ കവിളിൽ ഒരു കുഞ്ഞു മുത്തം വെച്ച് കൊടുത്തു....
 
 
 
"പിന്നെ അമ്മേടെ വിനൂട്ടൻ തീത്തുനെ ബുദ്ധിമുട്ടിക്കരുത് ട്ടോ കുഞ്ഞാ...."അതിന് മറുപടി കുഞ്ഞി ചെക്കൻ അവളെ നോക്കി തലയാട്ടി....
 
 
"എന്നാ അമ്മേടെ വിനൂട്ടൻ ഇവിടെ നിൽക്ക് ട്ടോ.... അമ്മ ബാഗും കീയും എടുത്തിട്ട് വരാവേ...." അതും പറഞ്ഞവൾ കുഞ്ഞി ചെക്കനെ താഴെ നിർത്തി....
 
 
 
 
ശേഷം കുഞ്ഞി ചെക്കൻ്റെ കൈയ്യും പിടിച്ച് പുറത്ത് ഇറങ്ങി ഫ്ലാറ്റും പൂട്ടി താക്കോൽ ബാഗിൽ ഇട്ട് ഡോർ ലോക്ക് ആയില്ലേ എന്ന് ഉറപ്പ് വരുത്തി കൊണ്ട് തിരിഞ്ഞ അവളുടെ കണ്ണുകൾ തങ്ങളുടെ നേരെ ഓപ്പോസിറ്റ് ആയി അടുത്തുള്ള ഫ്ലാറ്റിലേക്ക് തിരിഞ്ഞു... ആരുടെയോ സാന്നിധ്യം അറിയിച്ചു കൊണ്ട് ആ ഡോർ തുറന്നിട്ടിരുന്നു....
 
 
 
ഇനിയും നിന്നാൽ നേരം വൈകും എന്ന് ഓർത്തതും അവൾ തിരിഞ്ഞ് തൊട്ടടുത്ത ഫ്ലാറ്റിൻ്റെ ഡോറിന്റെ സൈഡിൽ ഉള്ള കാളിംഗ് ബെൽ ഒന്ന് അമർത്തി.....
 
 
 
നിമിഷങ്ങൾക്ക് അകം വാതിൽ അവർക്ക് മുൻപിൽ തുറക്കപ്പെട്ടു.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും കുഞ്ഞി ചെക്കൻ്റെ കണ്ണുകൾ വിടർന്നു
 
 
 
"തീത്തൂ😍................"
 
 
 
"ആഹാ... തീത്തുൻ്റെ വിനൂട്ടൻ വന്നോ.... ഞാൻ കാത്തിരിക്കായിരുന്നു ൻ്റെ വിനൂട്ടനെ...."കുഞ്ഞി വാരിയെടുത്ത് നെഞ്ചോട് ചേർത്ത് കൊണ്ടവർ പറഞ്ഞു നിർത്തി....
 
 
 
"കയറുന്നില്ലേ *ഭൗമി*......."
"ഇല്ല സീതേച്ചി...... ഇന്നൊരു അർജൻ്റ് മീറ്റിംങ് ഉണ്ടേ.... സോന താഴെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും.... അമ്മേടെ പൊന്നേ അമ്മ പോവാട്ടോ.... ഉമ്മാാാ....." കുഞ്ഞി ചെക്കൻ്റെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൾ ലിഫ്റ്റ് ലക്ഷ്യമാക്കി നീങ്ങി.....
 
 
"സൂക്ഷിച്ചു പോയി വാ ഭൗമി......" പുറകിൽ നിന്നും സീതേച്ചി വിളിച്ചു പറയുന്നത് കേട്ടു ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ മുന്നോട്ട് നീങ്ങി....
 
 
 
പുറകിൽ അപ്പോഴേക്കും കുഞ്ഞി ചെക്കൻ്റെയും സീതയുടേയും ശബ്ദം ഉയർന്നു കേട്ടു കൊണ്ടിരുന്നു....
 
 
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
 
 
തനിക്ക് നേരെ ധൃതി പിടിച്ച് നടന്നു വരുന്ന ഭൗമിയെ കണ്ടതും അവളുടെ മുഖത്തൊരു കുഞ്ഞു അസൂയ നിറഞ്ഞു വന്നു.... ഡാർക്ക് ബ്ലൂ കളർ ആയ ഒരു ഓപ്പൺ ടോപ്പും ബ്ലാക്ക് കളർ ജീൻസും ധരിച്ച് മുടിയെല്ലാം വാരി കെട്ടി പോണിടൈൽ രൂപത്തിൽ കെട്ടി വെച്ചിട്ടുണ്ട്.... ഒരു കുഞ്ഞു പൊട്ട് മാത്രമാണ് മുഖത്തെ അലങ്കാര വസ്തു ആയിട്ടുള്ളത്... 
 
 
 
കയ്യിലെ ബാഗും ചേർത്ത് പിടിച്ചു വരുന്ന അവളെ കണ്ടാൽ ഒരു കോളേജ് വിദ്യാർത്ഥിനി ആയി മാത്രമേ തോന്നുകയൊള്ളൂ...... ഒരിക്കലും വിനുക്കുട്ടൻ്റെ അമ്മ ആണെന്ന് തോന്നിക്കില്ല....
 
 
 
വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ആദ്യമായി കൈ കുഞ്ഞായ ഒരു വയസ്സ് മാത്രം പ്രായമുള്ള വിനു കുട്ടൻ തൻ്റെ മകനാണ് എന്നും പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ താൻ അന്തം വിട്ടു പോയിരിക്കുന്നു..... ഒരു കാലത്ത് തൻ്റെ ഉറ്റ സുഹൃത്തായ ഭൗമി ഒരു അമ്മയാണ്.... വിശ്വാസിക്കാൻ കഴിഞ്ഞില്ല.... അതിലേറെ അൽഭുതം തോന്നി.... പീന്നീട് അറിഞ്ഞു തങ്ങൾ വേർപിരിഞ്ഞതിന് ശേഷം അവളുടെ ജീവിതത്തിൽ നടന്ന സംഭവ വികാസങ്ങൾ.... അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി.... കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.... 
 
 
 
 
ആ സമയത്ത് അവൾ ഈ ബാംഗ്ലൂർ നഗരത്തിൽ ജോലി തിരയുന്ന അവൾക്ക് താൻ തന്നെയാണ് മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ഒരു ചെറിയ ഒരു പോസ്റ്റ് നേടി കൊടുത്തത്.... പീന്നീടുള്ളത് എല്ലാം അവളുടെ പരിശ്രമത്തിന്റെ ഫലമാണ്.... ഇന്ന് ഈ നഗരത്തിൽ എന്തൊരാളും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന *JD Group of companies* മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ മാനേജറായി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് അവളുടെ പരിശ്രമത്തിന്റെ ഫലം മാത്രമാണ്....
 
 
 
"ടീ പെണ്ണെ... ആലോചിച്ച് നിൽക്കാതെ വണ്ടിക്ക് എടുക്ക് പെണ്ണേ... നേരം ആകെ വൈകി...." അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്തു അവൾക്ക് പിന്നിൽ കയറി ഇരിക്കുന്നതിന് ഇടയിൽ അവൾ പറഞ്ഞു.....
 
 
 
"ആഹാ... ഇത് ഇപ്പോ ഞാനാണ് നേരം വൈകിച്ചേ എന്ന് തോന്നുമല്ലോ പെണ്ണേ...." അതിന് മറുപടി എന്നോണം അവൾ ഒന്ന് ഇളിച്ചു കൊടുത്തു ശേഷം അവളുടെ തോളിൽ തല ചേർത്ത് വെച്ചു കിടന്നു
 
 
 
"എടി ഭൗമീ..... നീ ഇങ്ങനെ ഒരുങ്ങി കെട്ടി വന്നാൽ നമ്മളെ ഒക്കെ ആര് നോക്കാനാണ്.... ഒന്നും ഇല്ലെങ്കിലും നീ ഒരു ഏഴ് വയസ്സുള്ള ഒരു കൊച്ചിൻ്റെ അമ്മയല്ലേ.... അപ്പോ സാരി ഒക്കെ ചുറ്റി കെട്ടിക്കൂടെ പെണ്ണേ.... ഇങ്ങനെ കണ്ടാൽ ഞാൻ നിന്റെ ചേച്ചി ആണെന്ന് തോന്നും...."സോന തൻ്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു....
 
 
 
അത് കേട്ടതും പൊട്ടി ചിരിയോടെ അവൾ സോനയുടെ തോളിൽ മുഖം പൂഴ്ത്തി......
 
 
 
"ഇൻ്റെ കൊച്ച് അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല.... പിന്നെ ഒരു പെൺകുട്ടി അമ്മയായി എന്ന് വെച്ച് സാരിയും മാക്സിയും ഒക്കെ ഇടണം എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല... അമ്മയായി എന്ന് കരുതി അവൾ എന്ത് ധരിക്കണം ധരിക്കണ്ട എന്ന് ഉള്ളത് മറ്റുള്ളവരുടെ തീരുമാനം ആവരുത്... അവളുടെ മാത്രം തീരുമാനം ആയിരിക്കണം...."അവൾ പറഞ്ഞു നിർത്തി....
 
 
 
സോന അതിന് മറുപടി ഒന്നും പറഞ്ഞില്ല... കാരണം അവൾക്ക് അറിയാമായിരുന്നു അതാണ് ശെരിയെന്ന്.... ഒരിക്കലും ഒരു പെൺകുട്ടിയും വിവാഹം കഴിഞ്ഞെന്ന് കരുതിയും അമ്മയായി എന്ന് കരുതിയും അവളുടെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്ന് മാറ്റി നിർത്തേണ്ടത് അല്ല.... അവൾ ഒരു നിമിഷം ഭൗമിയെ നോക്കി.... തങ്ങളുടെ സൗഹൃദം തുടങ്ങുന്നത് തൻ്റെ കോളേജ് കാലഘട്ടത്തിലാണ്..... ന്യായത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന ആ പെൺകുട്ടിയെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.... ടീ ഷർട്ടും ജീൻസും ഒക്കെ ധരിച്ച് മുടി പോണിടൈൽ രൂപത്തിൽ കെട്ടി കണ്ണടയും വെച്ച് വരുന്ന ക്യാമ്പസിലൂടെ നടന്ന് അവളെ കാണുമ്പോൾ എല്ലാ കണ്ണുകളിലും ബഹുമാനവും ആരാധനയും കുശുമ്പും നിറയുന്നത് അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്... രണ്ടുപേരും ഒരേ ക്ലാസ്സിൽ ആയത് കൊണ്ട് തന്നെ ഇടക്ക് എപ്പോഴെങ്കിലും ഒരു ഹായ് എന്നും നിറഞ്ഞൊരു പുഞ്ചിരിയും മാത്രം ആയിരുന്നു തങ്ങളുടെ ഇടയിലെ സംഭാഷണം.... പീന്നീട് എപ്പോഴാണ് തന്റെ ഉറ്റ സുഹൃത്തായി മാറിയത്.... അവൾക്ക് അൽഭുതം തോന്നി.... ഇടക്ക് ഭൗമിയിൽ നിന്ന് തലക്കൊരു കൊട്ട് കിട്ടിയതും അവൾ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി ചിരിയോടെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ ചെലുത്തി.....
 
 
 
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀💝🥀🥀
 
 
 
 
*JD Group of companies*എന്ന ആ ബഹുനില കെട്ടിടത്തിന്റെ ഗേറ്റ് കടന്നു താണ്ടി അവരുടെ വണ്ടി ഒരു ഇരുമ്പലോടെ വന്ന് നിന്നു.... 
 
 
"എന്നാ ശെരിടാ... ഞാൻ ചെല്ലട്ടെ.... പിന്നെ ഇന്ന് വൈകിട്ട് നിന്റെ കാണവൻ വരുവല്ലേ.... സോ നീ എന്നെ കാത്ത് നിൽക്കണ്ട വിട്ടോ... എനിക്ക് എന്തായാലും വീട്ടിലേക്ക് കുറച്ചു സാധനങ്ങളും വിനൂട്ടൻ കുറച്ചു ബുക്ക്സും മറ്റും വേണ്ടിക്കാൻ ഉണ്ട്..... " അതും പറഞ്ഞവൾ ഭൗമി തൻ്റെ ബാഗ് തുറന്നു ടാഗ് എടുത്തു കഴുത്തിൽ ഇട്ട് ധൃതിയിൽ മുന്നോട്ട് നീങ്ങി....
 
 
 
 
മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ മാനേജറാണ് *ഭൗമി*... സോന അതേ ഡിപ്പാർട്ട്മെന്റിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.... സോനയുടെ ഹസ്ബൻ്റ് ഇതേ കമ്പനിയിൽ ഐടി ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുന്നു.... കുറച്ചു ദിവസം ആയി കമ്പനി വക മീറ്റിങിന് പോയിരിക്കുകയിരുന്നു.... ഇന്ന് തിരിച്ച് വരും എന്നാണ് പറഞ്ഞത്.... അത് കൊണ്ട് തന്നെയാണ് മനപ്പൂർവ്വം തന്നെയാണ് ഭൗമി അങ്ങനെ പറഞ്ഞത്.... അത് സോനയ്ക്കും നന്നായി അറിയാം....
 
 
 
അവൾ ധൃതിയിൽ പഞ്ച് ചെയ്തു കൊണ്ട് അകത്തേക്ക് കയറി.... എതിരെ നിറഞ്ഞൊരു പുഞ്ചിരിയും നൽകി കൊണ്ടവൾ തൻ്റെ ക്യാമ്പിൻ ലക്ഷ്യമാക്കി നീങ്ങി.... ഇന്നലെയാണ് ഇപ്പോഴത്തെ എം ഡി ആയ *ജയദേവ്* സാർ അർജൻ്റ് ആയി ഈ മീറ്റിങ്ങ് സംഘടിപ്പിച്ചത് പറഞ്ഞത്... എല്ലാ ഡിപ്പാർട്ട്മെന്റിലേയും മെയിൻ സ്റ്റാഫുകൾ മാത്രം അടങ്ങിയൊരു മീറ്റിംഗ്.... എന്തിനാണെന്നു ഒരു ഐഡിയയും ഇല്ല.... അവൾ ടെൻഷനോടെ ക്യാമ്പിനിലേക്ക് നടന്നു നീങ്ങി....
 
 
 
 
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
 
 
"ഗുഡ് മോണിംഗ് മോണിംഗ് ഗായ്സ്.... അപ്പോ നിങ്ങൾ ഒക്കെ കരുതുന്നുണ്ടാവും ഇപ്പോ ഇത്രയും അർജൻ്റ് ആയി ഇങ്ങനെയൊരു മീറ്റിംഗ് വെക്കേണ്ട കാര്യം എന്താണെന്ന് എന്ന്.... വേറെ ഒന്നും അല്ല.... ഞാൻ ഒരു ഇംമ്പോർടെൻ്റായ ഒരു ഡിസിഷെൻ എടുത്തിരിക്കുകയാണ്... അപ്പോ അത് നിങ്ങളെ എല്ലാവരെയും ഇപ്പോൾ തന്നെ അറിയിക്കണം എന്ന് തോന്നി.... അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിംഗ് വിളിച്ചത്.... " ജയദേവ് സാറിന്റെ സംസാരത്തിലെ ഗൗരവം അത് എത്രത്തോളം ഗൗരവമുള്ള വിഷയമാണെന്ന് വിളിച്ച് ഓതുന്നുണ്ടായിരുന്നു..... ഭൗമി ശ്രദ്ധയോടെ അയാളുടെ വാക്കുകൾക്ക് കാതോർത്തു.....
 
 
 
"അപ്പോ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം... അപ്പോ നിങ്ങൾക്ക് എല്ലാവർക്കും കേട്ട് പരിചയമുണ്ടാവാം ഇന്ന് എങ്ങനെ ഈ നിലയിൽ *JD Group of companies* എത്തിച്ചേർന്നത് എന്ന്.... അതെ ഇന്ന് ഇങ്ങനെ ഈ നിലയിൽ ഈ കമ്പനി എത്താൻ കാരണക്കാരൻ ആയ എന്റെ മകൻ ആയ *അർജുൻ ജയദേവ്* നെ ഏൽപ്പിക്കാൻ പോവുകയാണ്.... നാളെ തന്നെ ഈ കമ്പനിയുടെ എംഡി ആയി ജോയിൻ ചെയ്യുന്നതാണ്...... "
 
 
 
 
സാറിന്റെ ആ തീരുമാനം ഞെട്ടലോടെയാണ് കേട്ടത്... ശെരിയാണ് താൻ ഈ കമ്പനിയിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ആറു വർഷത്തോളം ആയി ഇതിനിടയിൽ ഒരുപാട് കേട്ടിട്ടുണ്ട് ഇന്ന് ഈ നിലയിൽ ഈ കമ്പനിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച *അർജുൻ ജയദേവ്* എന്ന ഈ കമ്പനിയുടെ മാസ്റ്റർ ബ്രെയിൻ ആയി പ്രവർത്തിച്ച എല്ലാവരുടെയും ആരാധന കഥാപാത്രം ആയ *AJ*യെ കുറിച്ച്....
 
 
 
 
"അപ്പോ ഇന്ന് ഈവനിംഗ് തന്നെ ഇതിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റും ഒരു ചെറിയ പാർട്ടിയും ഉണ്ടാവുന്നതാണ്...."പീന്നീട് കുറച്ചു കാര്യങ്ങൾ ഒക്കെ അതിന് കുറിച്ച് സംസാരിച്ച് മീറ്റിംഗ് അവസാനിപ്പിച്ചു.....
 
 
 
എല്ലാവരുടെയും പിറകിൽ ആയി നടന്ന ഭൗമി ഒരു നിമിഷം തിരിഞ്ഞ് വന്ന് സാറിന്റെ മുന്നിൽ നിന്നു....
 
 
 
"ആഹാ... എന്താ ഭൗമി.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.... " തിരിഞ്ഞ് വന്ന ഭൗമിയെ കണ്ടതും അദ്ദേഹം ചോദിച്ചു...
 
 
 
എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയി ചെയ്യുന്ന ഭൗമിയെ അദ്ദേഹത്തിന് പ്രിയപ്പെട്ടവളാണ്.....
 
 
 
 
"ഇത്ര പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ സാർ കമ്പനി മകനെ ഏൽപ്പിച്ചു പോകാൻ മാത്രം ആയി... എന്ത് പ്രശ്നം ആണുള്ളത്... ചോദിക്കണം എന്ന് തോന്നി അതാ ചോദിച്ചത്"ചെറുചിരിയോടെ തൻ്റെ മുന്നിൽ നിൽക്കുന്ന ഭൗമി നോക്കി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു....
 
 
 
"അതിന് ഒരുപാട് കാരണങ്ങളുണ്ട് ഭൗമി.... പിന്നെ അവനെ കമ്പനി ഏൽപ്പിക്കുന്നതിന് പിന്നിൽ വലിയൊരു കാരണം തന്നെ ഉണ്ട്.... അത് ഭൗമിക്ക് ഞാൻ പറയാതെ തന്നെ അറിയാമല്ലോ..." പുഞ്ചിരിയോടെ അദ്ദേഹം അവളോടായി അത് പറഞ്ഞതും മനസ്സിലാക്കിയ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
 
 
 
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
 
 
അന്നത്തെ ദിവസം മുഴുവനും ഇത് തന്നെയായിരുന്നു ചർച്ചാവിഷയം.... ഇത്രയും കാലം പുറത്ത് നിന്ന് കളിച്ച AJ അകത്തേക്ക് കയറി കളിക്കണമെങ്കിൽ തക്കതായ കാരണം ഉണ്ടാകും....അത് അവൾക്കും നന്നായി അറിയാം.....
 
 
തുടരും..........

പനിനീർപ്പൂവ് 🥀....*(2)

പനിനീർപ്പൂവ് 🥀....*(2)

4.7
2135

ഭാഗം_രണ്ട്.. ✍️രചന:Dinu ★★★★★★★★★★★★★★★★★★ അന്ന് വൈകിട്ട് പാർട്ടിയും മറ്റും കഴിഞ്ഞു ഇറങ്ങാൻ നേരം കുറച്ചു വൈകി... ഇനിയും വൈകിയാൽ ഷോപ്പിംഗും കഴിഞ്ഞു പോകുമ്പോഴേക്കും നേരം വൈകും എന്ന് ഓർത്തതും സീതേച്ചിയെ വിളിച്ചു വിനൂട്ടനെ മാറ്റി നിർത്താൻ പറഞ്ഞു... സോനയെ അവളുടെ ഹസ്ബൻ്റ് ഹരി കൂട്ടി കൊണ്ട് പോയത് കൊണ്ട് തന്നെ വണ്ടി എനിക്ക് തന്നിരുന്നു.... അത് കൊണ്ട് തന്നെ നേരെ ഫ്ലാറ്റിലേക്ക് തിരിച്ചു....  തന്നെയും കാത്ത് നിൽക്കുന്ന സീതേച്ചിയോട് യാത്ര പറഞ്ഞു വിനൂട്ടനെ കൂടെ കൂട്ടി അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് തിരിച്ചു... മാസത്തിൽ രണ്ട് തവണയെങ്കിലും ഉള്ള ഒരു ശീലമായതു