Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (29)

 
 
 
വീട്ടിൽ എത്തിയപ്പോൾ ആമിയ്ക്ക് സങ്കടം സഹിക്കാൻ കഴിയുമായിരുന്നില്ല.....
മാലയിട്ട് വച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേയ്ക്ക് നോക്കി പൊട്ടി കരഞ്ഞു പോയി......
 
എന്താ മോളെ ഇത്.... മോളിങ്ങനെ കരഞ്ഞാൽ അത് അച്ഛന് കൂടുതൽ വിഷമം ആകുക അല്ലെ ഉള്ളു.... മോള് ചെന്ന് റസ്റ്റ്‌ എടുക്ക്.... ചെല്ല്......
 
ഉം.....
 
 
എടാ അരുണേ.....
 
എന്താ അമ്മേ......
 
 
എന്താ നിന്റെ തീരുമാനം... എനിക്ക് ഇങ്ങനെ അവളെ നോക്കി നിൽക്കാൻ ഒന്നും പറ്റില്ല...
 
 അമ്മേ കുറച്ചു ദിവസത്തേക്ക് മതി.... അതിനുള്ളിൽ ഈ സ്വത്തുക്കളെല്ലാം ഞാൻ നമ്മുടെ പേരിലേക്ക് ആക്കിയിരിക്കും.....
 എടാ മോനെ ഇനി അവനെങ്ങാനും പ്രശ്നം ഉണ്ടാക്കുമോ...
 അവൻ ഒരു പ്രശ്നവും ഉണ്ടാക്കാതെ നോക്കണം... അവൻ ആൾ അത്ര നിസാരക്കാരനല്ല.... പേരെടുത്ത ഗുണ്ടയാണ്.... അവനെ ഒന്ന് സൂക്ഷിക്കണം......
 
ഉം......
 
 
 
 
 
 
 
അച്ഛൻ ഇല്ലാത്ത സങ്കടം ആമിയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.... കരച്ചിൽ ഒന്ന് ശാന്തമായപ്പോഴേക്കും ആമിയുടെ മനസ്സിൽ വീണ്ടും അനന്തന്റെ മുഖം എത്തി.......
 
വീണ്ടും ആമിയുടെ ചിന്തകളിൽ അനന്തൻ സ്ഥാനം പിടിച്ചു....
 
 
എന്താണ് തനിക്ക് സംഭവിക്കുന്നത്.......... അനന്തൻ ❤️ ആ പേര് തന്റെ ഹൃദയത്തെ കൊത്തിവലിക്കുന്നത് എന്ത് കൊണ്ടാണ്...... 
ആരായിരിക്കും തനിക്കവൻ........ ആ ഹൃദയത്തിൽ നിന്ന് അടർന്നു മാറിയ നിമിഷം എന്താണ് തനിക്ക് സംഭവിച്ചത് ......... തന്റെ ആരുമല്ലാതിരുന്നിട്ടും എന്തിനാണ് തന്നെ ആ നെഞ്ചോരം ചേർത്തത്.........
വീണ്ടും ആ സാമിപ്യം താൻ ആഗ്രഹിക്കുന്നുവോ............... ❤️
 
 
ഓരോന്നും ആലോചിക്കുന്തോറും ആമിയ്ക്ക് തല പെരുക്കുന്ന പോലെ തോന്നി........
 
 
അപ്പോഴാണ് തന്റെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന മാല ആമി ശ്രദ്ധിക്കുന്നത്......
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
അനന്താ.......
 
 
 ജനലിലൂടെ മഴയിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന അനന്തനെ സൂര്യൻ വിളിച്ചു.....
 
തിരിഞ്ഞു നോക്കിയെങ്കിലും അനന്തന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല....
 
 
സൂര്യനും ഇന്ദ്രനും അനന്തന്റെ ഈ അവസ്ഥ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.........
 
ഒരാഴ്ചയാകുന്നു ആമി പോയിട്ട്.... ആ ഒരാഴ്ച്ച കൊണ്ട് അനന്തൻ വല്ലാതെ മാറിയിരിക്കുന്നു.........
 
 
 
ഊണില്ല ഉറക്കമില്ല..... കണ്ണുകൾക്കടിയിൽ എല്ലാം കറുപ്പ് ബാധിച്ചിരിക്കുന്നു.... അലക്ഷ്യമായി വളർന്നു കിടക്കുന്ന താടിയും മുടിയും...... പഴയ അനന്തനിൽ നിന്ന് ഒരാഴ്ച കൊണ്ട് തന്നെ  ഒരുപാട് മാറ്റങ്ങൾ വന്നതുപോലെ.......
 
 
അനന്താ..... എന്ത് കോലമാട ഇത്....
 
 പറ്റുന്നില്ലട എനിക്ക്.....
 
എടാ..ആമിയെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നത്.....
 
 
എന്താടാ എന്റെ ആമിക്ക് എന്തു പറ്റി.....
 
 അനന്താ.... നീ ഇങ്ങനെ പേടിക്കാതെ.... ആമിക്ക് ഒന്നുമില്ല..... ആ അരുണില്ലേ ആമിയുടെ കസിൻ, അവന്റെ ഫ്രണ്ട് സർക്കിളിൽ ഇന്ദ്രന് പരിചയമുള്ള ഒരാൾ ഉണ്ടായിരുന്നു....
 
അതേടാ.... അവൻ വഴി ഞാൻ ഒന്ന് അന്വേഷിച്ചു...... ആമീൻ അരുൺ കൂട്ടിക്കൊണ്ടുപോയത്  അവളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.... അവൾക്ക് വയ്യാതെ ഇരുന്ന സമയത്ത് തന്നെ അവളുടെ സൈൻ വാങ്ങി  സ്വത്തുക്കളെല്ലാം അവർ അവരുടെ പേരിൽ ആക്കിയിരുന്നു... പക്ഷേ, ആമി മെന്റലി stable അല്ലാതിരുന്നത് കൊണ്ട്  അവർക്ക് ട്രാൻസക്ഷൻസ് ഒന്നും നടത്താൻ സാധിച്ചില്ല.... അതിന് വേണ്ടി മാത്രമാണ് അവർ ആമിയെ കൂട്ടി കൊണ്ട് പോയത്....
 
 
എടാ... അപ്പൊ എന്റെ ആമി...... ഇനി നമ്മൾ എന്താ ചെയ്ക.....
 
അനന്താ...നി പോകണം... നിന്റെ ഒപ്പം ഞങ്ങളും വരാം....... ആമിയെ നമുക്ക് കൂട്ടി കൊണ്ട് വരണം........ അവളിൽ മറ്റാരേക്കാളും അവകാശം നിനക്കാണ്......
 
 
 
എടാ ഞാൻ വിളിച്ചാൽ ആമി വരുമോ...
 
വരും... അനന്തൻ വിളിച്ചാൽ ആമിയ്ക്ക് വരാതിരിക്കാൻ കഴിയില്ലെടാ..........
 
 
 
 
 
 
 
 
 
 
കണ്ണാടിയിലൂടെ കാണുന്ന തന്റെ പ്രതിബിംബത്തിലേയ്ക്ക് നോക്കുമ്പോൾ തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നത് പോലെ.......... ഈ മാറ്റത്തിന്റെ കാരണം അവൾ മാത്രം...... ആമി ❣️
എന്റെ ഹൃദയം ഇന്ന് മിടിക്കുന്നത് പോലും നിനക്കായി മാത്രമാണല്ലോ കുഞ്ഞാ..... ❤️
എന്റെ നെഞ്ചോരം എപ്പോഴും നീ മാത്രമാണല്ലോ..................
എന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പിലും, എന്റെ ശ്വാസത്തിന്റെ ഓരോ അണുവിലും നീ അലിഞ്ഞു ചേർന്നിരിക്കുന്നു..........
മരണത്തിന് പോലും നിന്നെ എന്നിൽ നിന്നും വേർപെടുത്താൻ കഴിയില്ല....... അത്രമേൽ എന്നിലെ ഓരോ അണുവിലും നീ വേരുറച്ചു പോയി പെണ്ണെ.............
എന്നിലെ അസുരനിൽ പ്രണയം ജനിപ്പിച്ചത് നീയാണ്, എന്നിലെ പ്രണയത്തിന്റെ അവകാശിയും നീ മാത്രമാണ് ❤️.............. വിട്ടു കളയാൻ കഴിയുന്നില്ല........ഞാൻ വരുന്നു പെണ്ണെ നിനക്കായി.............
 
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
കഴുത്തിൽ കിടക്കുന്ന താലിയിലേയ്ക്ക് വീണ്ടും ആമി ഉറ്റു നോക്കി......
 
 
ആ താലിയിലേക്ക് നോക്കുമ്പോൾ തന്റെ ഹൃദയം വല്ലാതെ നോവുന്നതുപോലെ ആമിക്ക് തോന്നി...... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയതിനു ശേഷമാണ് ഇങ്ങനെയൊന്ന് കഴുത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്....
 
 അരുൺ ഏട്ടനോടും അമ്മായിയോടും എത്ര തവണ ചോദിച്ചിട്ടും ഇതിന്റെ അവകാശി ആരാണെന്നവർ പറഞ്ഞില്ല ..... പക്ഷേ ഇതിലേക്ക് നോക്കുമ്പോൾ മുന്നിൽ തെളിയുന്ന മുഖം ആ മനുഷ്യന്റെതാണ്... അന്ന് നെഞ്ചോരം ചേർത്ത് നിർത്തിയ ആളുടെ....... കൂട്ടിക്കൊണ്ടുവന്ന് ആദ്യമൊക്കെ അമ്മായിയ്ക്ക് നല്ല സ്നേഹമായിരുന്നു... ഇപ്പോൾ ഒരാഴ്ച യാകുന്നു.... അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു... ഇപ്പോൾ എന്റെ സ്വത്തു മാത്രമാണ് അവരുടെ ലക്ഷ്യം.... എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഒപ്പിട്ട് കൊടുക്കാൻ ഞാൻ തയ്യാറാകാത്തതിന്റെ ദേഷ്യം അവർക്കുണ്ട്....
 എന്തിനാ അച്ഛൻ എന്നെ ഒറ്റയ്ക്കാക്കി പോയത്.... ഇപ്പോ എനിക്ക് ആരുമില്ലാതായില്ലേ.....
 
 
 
 
കാളിങ് ബെല്ലിന്റെ ശബ്ദമാണ് ആമിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്........
 
ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന അനന്തനെയും മറ്റും കണ്ട് അരുൺ ഞെട്ടിയിരുന്നു......
 
 
 
നിങ്ങളോ....
 
 അതേടാ ഞങ്ങൾ തന്നെയാ...... ആമിയെ കൂട്ടിക്കൊണ്ടുവന്ന് അവളുടെ സ്വത്തെല്ലാം തട്ടിയെടുക്കാം എന്ന് വിചാരിച്ചോ തള്ളേം മോനും...
അനന്തൻ അരുണിന്റെ കോളേറിൽ കുത്തി പിടിച്ചു....
 
 അനന്ത നീ എന്തായി കാണിക്കുന്നെ വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കാതെ അവനെവിട്....
 
 കൈയ്യെടുക്കടാ.....
 
 
 ബഹളം എല്ലാം കേട്ട് ആമി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നിരുന്നു.....
ആമി....
 
 ആമിയെ കണ്ട് അനന്തന്റെ കണ്ണുകൾ വിടർന്നു..... ആമിക്കും ഒരു നിമിഷം  ഹൃദയം വല്ലാതെ മിടിക്കുന്നതു പോലെ തോന്നി.....
 
 
 
ഇവളെ ഭീഷണിപ്പെടുത്തി ഇവളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം തട്ടിയെടുക്കാം എന്ന് നീ വിചാരിക്കേണ്ട.... അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് ഇവളുടെ കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ല.... ഇവൾക്ക് ഞാനുണ്ട്.......
 
ആമിയ്ക്ക് വല്ലാത്തൊരു ആശ്വാസം ആ നിമിഷം തോന്നി.... താലികെട്ടിയത് എപ്പോഴെന്ന് അറിയില്ലെങ്കിലും ആരുമില്ല എന്ന തോന്നലിൽ നിന്ന്  ഒരു മോചനം കിട്ടിയത് പോലെ....... തനിക്കുവേണ്ടിയും ഒരാൾ ഉണ്ടെന്ന് ഹൃദയം വിളിച്ച് പറയുന്നത് പോലെ....
 
 
 
ആമിയ്ക്ക് വിഷമം ആകുമല്ലോ എന്നോർത്ത് മാത്രമാണ് ചങ്കു പറിച്ചു തരുന്ന വേദനയോടെ  അന്ന് ഞാൻ ഇവളെ നിങ്ങളോടൊപ്പം അയച്ചത്....
 ഇനി അതില്ല... എന്റെ ഭാര്യയെ ഞാൻ കൊണ്ട് പോകുന്നു.......... എതിർക്കാൻ നിന്നാൽ അനന്തഭദ്രൻ ആരാണെന്ന് അമ്മയും മകനും അറിയും.....
 
 
അനന്തൻ തന്റെ വലംകൈ കൊണ്ട് ആമിയുടെ ഇടം കൈ പിടിച്ചു....
 
ഇനി ഞങ്ങളുടെ പിറകെ വരരുത്.. വന്നാൽ.......
 
സൂര്യ, ഇന്ദ്ര... വാ....
 
അനന്തൻ ആമിയെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി.... ആമിയ്ക്ക് എതിർക്കാൻ കഴിയുമായിരുന്നില്ല........
 
എടാ...അരുണേ 
അവര്.... നീയെന്താ എതിർക്കാതിരുന്നത്....
 
 അമ്മ എന്തറിഞ്ഞിട്ടാണ് പറയുന്നത്...അതിനു പുറകെ പോകാതിരിക്കുന്നതാണ് നല്ലത്..... നമ്മൾ കരുതുന്ന പോലെയല്ല അനന്തഭദ്രൻ.........
 
 
 
 
തിരികെ ഉള്ള യാത്രയിൽ ആമി മൗനം പാലിച്ചു.... ഇല്ലെങ്കിൽ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുന്ന ആമിയുടെ മൗനം അനന്തനെ പോലെ തന്നെ ഇന്ദ്രനും സൂര്യനും വേദനയായിരുന്നു.....
 
 
 
അവർ എത്തിയപ്പോഴേക്കും സൂര്യൻ വിളിച്ചു പറഞ്ഞതനുസരിച്ച്  ഗൗരി അനന്തന്റെ വീട്ടിൽ എത്തിയിരുന്നു.....
 
 
വീട്ടിൽ എത്തിയപ്പാടെ ഗൗരി ആമിയെ കൂട്ടി അകത്തേയ്ക്ക് പോയി.....
 
 
 
സൂര്യ... എടാ ആമി... ആമിയ്ക്ക് എന്നെ അംഗീകരിക്കാൻ പറ്റുമോ.... എനിക്ക് പേടിയാകുന്നു......
 
അനന്താ... നീ പേടിയ്ക്കാതെ..... ആമിയെ ഗൗരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും.....നീ സമാധാനമായി ഇരിക്ക്...
 
 
 
 
അനന്തന്റെ മുറിയിലായിലേയ്ക്കായിരുന്നു ഗൗരി ആമിയെ കൂട്ടി പോയത്....
 
ആമിയ്ക്ക് എന്നെ മനസ്സിലായി കാണില്ല അല്ലെ....
 
ഞാൻ ഗൗരി... ഗൗരിമ....
 
 
ആമി... എനിക്ക് ആമിയോട് കുറച്ചു സംസാരിക്കാനുണ്ട്...... ആമിയുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞു പോയ കുറച്ച് കാര്യങ്ങളെ കുറിച്ച്.....
 
ആമി ഗൗരിയ്ക്ക് നല്ലൊരു കേൾവിക്കാരിയായി.......... തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന്........... ഗൗരിയുടെ ഓരോ വാക്കിലൂടെയും തനിക്ക് അന്യയായ ആമിയെയും ആമീടെ അനന്തനെയും അറിയുകയായിരുന്നു ആമി........
 
 
തുടരും...........
 
 
 
ഇഷ്ടമായാൽ രണ്ട് വരി കുറിയ്ക്കണേ.... ❤️
 
 
 
 
 
 
 
 
 
 
 

❤️നെഞ്ചോരം നീ മാത്രം ❤️ (Last Part )

❤️നെഞ്ചോരം നീ മാത്രം ❤️ (Last Part )

4.8
3621

      ഗൗരി പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആമിയ്ക്ക് അത്ഭുദ്ധമായിരുന്നു.......... യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരാളെ താൻ ഇത്രയും സ്നേഹിച്ചിരുന്നു എന്നത് ആമിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല........ ഒപ്പം ഗൗരിയിൽ നിന്നറിഞ്ഞ അനന്തന്റെ സ്നേഹത്തോട് ആമിയ്ക്ക് ബഹുമാനം തോന്നി........         ഗൗരി മുറി വിട്ട് ഇറങ്ങിയതും അവിടെക്ക് അനന്തൻ കടന്ന് വന്നു.........   അത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം തന്നിൽ വന്ന് നിറയുന്നത് ആമി അറിയുന്നുണ്ടായിരുന്നു........     അനന്താ എന്ന് വിളിച്ചു എപ്പോഴും പിറകെ നടക്കുന്ന പെണ്ണിൽ ഇന്ന് തന്നെ കാണുമ്പോൾ ഉണ്ടാകുന